121

Powered By Blogger

Saturday, 21 March 2015

ശുകപുരം അതിരാത്രം: യജ്‌ഞഭൂമിയില്‍ അരണ്യാഗ്നി തെളിഞ്ഞു











Story Dated: Saturday, March 21, 2015 03:24


mangalam malayalam online newspaper

ആനക്കര: ശുകപുരം അതിരാത്ര യജ്‌ഞഭൂമിയില്‍ അരണ്യാഗ്നി തെളിഞ്ഞു. വെളളിയാഴ്‌ച്ച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ വിശേഷാല്‍ ചടങ്ങുകള്‍ക്ക്‌ ശേഷമാണ്‌ അരണി കടഞ്ഞ്‌ അഗ്നി തെളിയിച്ചത്‌. പുലര്‍ച്ചെ അഞ്ചിന്‌ ദര്‍ശേഷ്‌ടി, തുടര്‍ന്ന്‌ ദണ്ഡം അളക്കല്‍. ശാലാ നിര്‍മ്മാണത്തിനും ഇഷ്‌ടികാ നിര്‍മ്മാണത്തിനുമുളള അളവ്‌ കോല്‍ യജമാനന്റെ ദേഹപ്രകൃതി (ഉയരം) അനുസരിച്ച്‌ അളന്ന്‌ മുറിച്ചെടുക്കല്‍ ചടങ്ങാണിത്‌. ഇതിന്‌ ശേഷം ഉഖാ സംഭാരം, ഉഖ്യാഗ്നി ജ്വലിപ്പിക്കാനുളള ഉഖയും ചയനത്തിനുളള ഇഷ്‌ടികയും ക്രിയാംഗമായി ഉണ്ടാക്കല്‍. വായവ്യംഫശു ഇഷ്‌ടി അതിരാത്രത്തിനു മുമ്പേ ചെയ്യേണ്ടതായ പ്രായശ്‌ചിത്തേഷ്‌ടി. വൈകീട്ട്‌ വരണ അതിരാത്രത്തിനു വേണ്ടതായ ആചാര്യന്മാരേയും പരികര്‍മ്മികളേയും ഋത്വിക്കുകളേയും ബ്രാഹ്‌മന്‍ അധ്വര്യു, ഹോതന്‍, ഉദ്‌ഗാതന്‍, സദസ്യന്‍, എന്നിവരെ സ്വീകരിച്ച്‌ ഉപചരിക്കല്‍ സ്‌നാന പവനാചമന പുണ്യാഹാദികള്‍ എന്നിവയ്‌ക്കും ശേഷം ശാലാ പ്രവേശനം നടന്നു. അരണി, ക്‌ൃഷ്‌ണാജിനം, സോമലത, ഉപകരണങ്ങള്‍, സ്രൂക്കുകള്‍ എന്നിവ സഹിതം പത്നി യജമാനന്‍മാരെയും ഋത്വിക്കുകളും മറ്റും മംഗല സുക്‌തം ജപിച്ച്‌ അഗ്നിഹോത്ര ശാലയിലേക്ക്‌ പ്രവേശിച്ചു. തുടര്‍ന്ന്‌ ആയതന സങ്കല്‌പം, അഗ്നിമഥനം, ത്രേതാഗ്നി വിഹരിക്കല്‍, ഹോത്യ ഹോമം, കുശ്‌മാണ്ഡിഹോമം, പത്നിയജമാനന്മാര്‍ ദീക്ഷ സ്വീകരിക്കുന്നതിനുളള ഇഷ്‌ടി എന്നിവ നടന്നു.










from kerala news edited

via IFTTT