121

Powered By Blogger

Saturday, 21 March 2015

1987 ഹിഷാമ്പുര കൂട്ടക്കൊലക്കേസ്‌; 16 പോലീസുകാരെയും കോടതി വെറുതെവിട്ടു









Story Dated: Saturday, March 21, 2015 05:08



mangalam malayalam online newspaper

ന്യൂഡല്‍ഹി: നാല്‍പ്പതു മുസ്ലീങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട 1987 ഹഷിമ്പുര കൂട്ടക്കൊല കേസില്‍ കുറ്റാരോപിതരായ 16 പോലീസുകാരും നിരപരാധികളെന്ന്‌ ഡല്‍ഹി കോടതി ഉത്തരവിട്ടു. അഡീഷണല്‍ സെഷന്‍ ജഡ്‌ജ് സഞ്ചയ്‌ ജിന്‍ഡലാണ്‌ വിവാദ കേസില്‍ ഉത്തരവിറക്കിയത്‌. കുറ്റാരോപിതര്‍ തന്നെയാണ്‌ കൂട്ടക്കൊലയില്‍ പങ്കെടുത്ത പോലീസുകാരെന്ന്‌ തെളിയിക്കുന്നതില്‍ വാദിഭാഗം പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.


1987ല്‍ മീററ്റില്‍ നടന്ന ലഹളയില്‍ നാല്‍പ്പതോളം മുസ്ലീങ്ങളെ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ദാരുണമായി കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. മീററ്റിലെ ഹാഷിമ്പുര നഗരത്തില്‍ നിന്നാണ്‌ 41-ാം കമ്പനിയിലെ പ്രത്യേക പോലീസ്‌ സംഘം മുസ്ലീങ്ങളെ അറസ്‌റ്റ് ചെയ്‌തത്‌. കേസില്‍ 19 പേരാണ്‌ വിചാരണ നേരിട്ടിരുന്നത്‌. എന്നാല്‍ വിചാരണ വേളയില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.


1996ല്‍ ഗാസിയാബാദില്‍ അന്നത്തെ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ കീഴില്‍ വിചാരണ നേരിട്ട കേസ്‌ പിന്നീട്‌ സപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം 2002ല്‍ ഡല്‍ഹി കോടതിയിലേക്ക്‌ മാറ്റിയിരുന്നു. കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെയും ഇതില്‍ നിന്നു രക്ഷപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരമാണ്‌ കേസ്‌ ഡല്‍ഹിയിലേക്ക്‌ മാറ്റിയത്‌.










from kerala news edited

via IFTTT