Story Dated: Saturday, March 21, 2015 06:18
ന്യൂഡല്‍ഹി: ലൈംഗിക ആരോപണക്കേസില്‍ ആര്‍.കെ പച്ചൗരിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജാമ്യം നല്‍കിയാല്‍ പച്ചൗരി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. അന്വേഷണത്തോട് പച്ചൗരി സഹകരിക്കുന്നിലെന്ന് മുമ്പ് പോലീസ് ആരോപിച്ചിരുന്നു.
74 കാരനായ ഗവേഷകനെതിരെ ഇദ്ദേഹത്തിന്റെ ഓഫീസില്‍ ജോലിചെയ്‌തിരുന്ന 29കാരിയാണ് ആരോപണവുമായി രംഗത്തു വന്നത്. തുടര്‍ന്ന് മാര്‍ച്ച് 27വരെ ഉപാധികളോടെ പച്ചൗരിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരയൊണ് പോലീസ് ഹര്‍ജി നല്‍കിയിരുന്നത്. രാജ്യം വിടുന്നതിനും സാക്ഷികളെ സമീപിക്കുന്നതിനും പച്ചൗരിക്ക് കോടതി മുമ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു.
from kerala news edited
via IFTTT