121

Powered By Blogger

Saturday, 21 March 2015

മങ്കടയിലെ നിലാപറമ്പ്‌ തടയണ നിര്‍മാണം ഉടന്‍ തുടങ്ങും പുതുക്കിയ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കാന്‍ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി











Story Dated: Saturday, March 21, 2015 03:22


മലപ്പുറം: മൂര്‍ക്കനാട്‌ കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്സായി ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്ന നിലാപറമ്പ്‌ തടയണ പദ്ധതി നിര്‍മാണം വൈകുന്നതിന്‌ പരിഹാരം കാണുമെന്ന്‌ ജില്ലാ കലക്‌ടര്‍ കെ. ബിജു അറിയിച്ചു. പദ്ധതിയുടെ പുതുക്കിയ എസ്‌റ്റിമേറ്റ്‌ ഉടന്‍ തയ്യാറാക്കി നല്‍കാന്‍ കേരള വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തിയതായും നിര്‍മാണപ്രവൃത്തി ഉടന്‍ ആംഭിക്കുന്നതിന്‌ നടപടി സ്വീകരിക്കുമെന്നും മങ്കട മണ്ഡലത്തിലെ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന്‌ ടി.എ. അഹ്‌മദ്‌ കബീര്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ കലക്‌ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. അങ്ങാടിപ്പുറം മേല്‍പ്പാലത്തിന്‌ സ്‌ഥലം വിട്ട്‌ നല്‍കിയവര്‍ക്കുള്ള നഷ്‌ടപരിഹാരം പണം ലഭ്യമാവുന്ന മുറക്ക്‌ വിതരണം ചെയ്യുമെന്നും കലക്‌ടര്‍ അറിയിച്ചു. മങ്കട ഗ്രാമപഞ്ചായത്തിലെ ഞാറക്കാട്‌ പട്ടികജാതി കോളനി വികസന പദ്ധതി മെയ്‌ 31 നകം പൂര്‍ത്തീകരിക്കും. യോഗത്തില്‍ പെരിന്തല്‍മണ്ണ സബ്‌കലക്‌ടര്‍ അമിത്‌ മീണ, തിരൂര്‍ സബ്‌കലക്‌ടര്‍ ഡോ. അദീല അബ്‌ദുല്ല പങ്കെടുത്തു.










from kerala news edited

via IFTTT