Story Dated: Saturday, March 21, 2015 03:45
ഡെന്‍വര്‍: ഐ ഫോണ്‍ എടുത്തുകൊണ്ടു പോയതിന് മാതാവിനെ മകള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊളറാഡോയിലെ 12 കാരിയാണ് മാതാവിന്റെ പരാതിയില്‍ അറസ്‌റ്റിലായത്. ഈമാസം ആദ്യ ആഴ്‌ചയില്‍ തന്നെ രണ്ടു തവണ മാതാവിനെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാനൊരുങ്ങി എന്നാണ് ആരോപണം.
രണ്ടു സംഭവങ്ങളില്‍ ഒന്നില്‍ വിഷം കലര്‍ത്തിയ ഭക്ഷണം മാതാവ് ഉപയോഗിക്കുകയും ചെയ്‌തതായി വിവരമുണ്ട്. ചികിത്സയിലായിരുന്ന ഇവരെ പിന്നീട് ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. മാര്‍ച്ച് 2 ന് നടന്ന ആദ്യ ശ്രമത്തില്‍ മാതാവിന് വിഷദ്രാവകം ഒഴിച്ച് പ്രഭാതഭക്ഷണം തയ്യാറാക്കി കൊടുക്കുകയായിരുന്നു. കുടിക്കാന്‍ നല്‍കിയ പാനീയത്തിലെ നിറ വ്യത്യാസവും പതയും മാതാവിന്റെ ശ്രദ്ധയില്‍ പെട്ടെങ്കിലും ഗമുകയായിരുന്നു. എന്നാല്‍ മകള്‍ക്ക് അബദ്ധം പറ്റിയതായിരിക്കുമെന്ന് കരുതിയ മാതാവ് കുടിക്കാന്‍ കൂട്ടാക്കിയില്ല.
എന്നാല്‍ നാലു ദിവസം കഴിഞ്ഞപ്പോള്‍ കിടപ്പുമുറിയില്‍ മാതാവ് വെച്ചിരുന്ന വെള്ളത്തിലും പെണ്‍കുട്ടി ദ്രാവകം ഒഴിച്ചു. എന്നാല്‍ ദ്രാവകത്തിന്റെ മണം ശ്രദ്ധയില്‍ പെട്ട മാതാവ് സംശയിക്കുകയും മകളെ ചോദ്യം ചെയ്‌തപ്പോള്‍ പദ്ധതിയെക്കുറിച്ച് മകള്‍ തന്നെ പറയുകയുമായിരുന്നു. ഐ ഫോണ്‍ എടുത്തുകൊണ്ട് പോയതിന് പ്രതികാരമായി മാതാവിനെ കൊല്ലാന്‍ മകള്‍ തയ്യാറാക്കിയ പദ്ധതിയാണെന്ന് തിരിച്ചറിയുകയുമായിരുന്നു. മാതാവ് തന്നെയാണ് വിവരം പോലീസിന് റിപ്പോര്‍ട്ട് ചെയ്‌തത്. പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ മതിയായ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കസ്‌റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
from kerala news edited
via IFTTT