Story Dated: Saturday, March 21, 2015 04:22
മുംബൈ: മഹാരാഷ്‌ട്രയില്‍ ബീഫിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ മനുഷ്യര്‍ക്ക് പുറമെ പ്രതിഷേധവുമായി മൃഗങ്ങളും. മുംബൈ നാഷണല്‍ പാര്‍ക്കിലെ കടുവകളും സിഹങ്ങളുമൊക്കെയാണ് ആഹാരം കഴിക്കാന്‍ മടികാണിച്ച് സര്‍ക്കാര്‍ നടപടികളോണ് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്.
ഗോവധം സര്‍ക്കാര്‍ നിരോധിച്ചതോടെ പാര്‍ക്കിലെ മൃഗങ്ങള്‍ക്ക് ബീഫിന് പകരം കോഴിയിറച്ചി നല്‍ക്കാന്‍ അധികൃര്‍ നിര്‍ബന്ധരായിരുന്നു. എന്നാല്‍ സ്‌ഥിരമായി ലഭിച്ചിരുന്ന ആഹാര രീതിയില്‍ മാറ്റംവന്നതോടെ മൃഗങ്ങള്‍ ആഹാരം കഴിക്കാന്‍ വിസമ്മതിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യം മൃഗങ്ങളുടെ ശാരീരിക ക്ഷമതയെ ബാധിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
എന്നാല്‍ കോഴിറച്ചി മാത്രം നല്‍കുന്നത് മൃഗങ്ങള്‍ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടാക്കില്ലെന്ന് സഞ്ചയ് ഗാന്ധി നാഷണര്‍ പാര്‍ക്കിലെ വെറ്റിനറി സര്‍ജന്‍ വ്യക്‌തമാക്കി. കോഴിയിറച്ചിയില്‍ ബീഫിനേക്കാള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. ഇതിനാല്‍ കൂടുതല്‍ തോതില്‍ മൃഗങ്ങള്‍ക്ക് കോഴിയിറച്ചി നല്‍കേണ്ടിവരുമെന്നു മാത്രം. കൂടാതെ മൃഗങ്ങള്‍ പാര്‍ക്കില്‍ കറങ്ങിനടന്ന് ഊര്‍ജം ചിലവഴിക്കുന്നതിന്റെ അളവും കുറക്കേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
from kerala news edited
via IFTTT