121

Powered By Blogger

Saturday, 21 March 2015

നെഹ്‌റു യുവ കേന്ദ്ര യുവ പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കുന്നു











Story Dated: Saturday, March 21, 2015 03:22


മലപ്പുറം: നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ അഫിലിയേറ്റ്‌ ചെയ്‌ത യൂത്ത്‌ ക്ലബ്‌ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച്‌ ബ്ലോക്ക്‌ തലത്തില്‍ അയല്‍പക്ക പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കുന്നു. സാമൂഹിക-വികസന പ്രവര്‍ത്തനങ്ങളില്‍ യുത്ത്‌ ക്ലബുകളുടെ പങ്കാളിത്തം കാര്യക്ഷമമാക്കുകയാണ്‌ പരിപാടിയുടെ ലക്ഷ്യം. ശുചിത്വം, നൈപുണ്യ വികസനം, പരിസ്‌ഥിതി സംരക്ഷണം, ലഹരി നിര്‍മ്മാര്‍ജ്‌ജനം, മഴക്കാല പൂര്‍വ്വ ശുചീകരണം, ജല സംരക്ഷണം, യുവജന ശാക്‌തീകരണം, നിയമ ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങള്‍ യുവ പാര്‍ലമെന്റുകളില്‍ ചര്‍ച്ച ചെയ്ുയം. വേങ്ങര ബ്ലോക്ക്‌ തല യുവ പാര്‍ലമെന്റ്‌ ഇന്നു രാവിലെ പത്തിന്‌ വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിലും, നാളെ തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിലും നടക്കും. 23ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍, കാളികാവ്‌ ബ്ലോക്ക്‌, കമ്മ്യൂണിറ്റി പോളിടെക്‌നിക്‌ സബ്‌സെന്റര്‍ ഒടോംപറ്റ, വണ്ടൂര്‍ ബ്ലോക്ക്‌, 24ന്‌ അക്ഷരഹാള്‍ കൊടിമരത്തിങ്ങല്‍, കൊണ്ടോട്ടി ബ്ലോക്ക്‌, 25ന്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയം ചങ്ങരംകുളം, പെരുമ്പടപ്പ്‌ ബ്ലോക്ക്‌, 26ന്‌ വളാഞ്ചേരി മഹാത്മാ കോളജ്‌, കുറ്റിപ്പുറം ബ്ലോക്ക്‌, 27ന്‌ സംസ്‌കൃത സര്‍വകലാശാല പ്രാദേശിക കേന്ദ്രം-തിരുനാവായ, തിരൂര്‍ ബ്ലോക്ക്‌, ഫാത്തിമ ഗിരി സോഷ്യല്‍ സര്‍വീസ്‌ സെന്റര്‍, ചന്തക്കുന്ന്‌ -നിലമ്പൂര്‍ ബ്ലോക്ക്‌, 28ന്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയം കാവനൂര്‍, അരീക്കോട്‌ ബ്ലോക്ക്‌, ചെറിയമുണ്ടം പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാള്‍, താനൂര്‍ ബ്ലോക്ക്‌, 29ന്‌ ഗവ.യു.പി സ്‌കൂള്‍ പോത്തനൂര്‍, പൊന്നാനി ബ്ലോക്ക്‌, റോട്ടറി ഹാള്‍-പാതാക്കര, പെരിന്തല്‍മണ്ണ ബ്ലോക്ക്‌, കുറുവ ഗ്രാമ പഞ്ചായത്ത്‌ ഹാള്‍, മങ്കട ബ്ലോക്ക്‌ എന്നിവിടങ്ങളിലും യുവപാര്‍ലമെന്റ്‌ നടക്കും. ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍, റിസോഴ്‌സ്‌ പേഴ്‌സണ്‍സ്‌ തുടങ്ങിയവര്‍ ബ്ലോക്ക്‌ തലങ്ങളിലെ യുവ പാര്‍ലമെന്റുകളില്‍ സംബന്ധിക്കും.










from kerala news edited

via IFTTT