121

Powered By Blogger

Thursday, 13 August 2020

തീവണ്ടിഗതാഗതം പുനരാരംഭിക്കാൻ കോടിക്കണക്കിനു രൂപ ചെലവിടേണ്ടിവരും

തൃശ്ശൂർ: മൂന്നുമാസമായി വിവിധ റെയിൽവേ സ്റ്റേഷനുകളിൽ വെറുതെകിടക്കുന്ന കോച്ചുകളിലെ ബാറ്ററികൾ ചാർജില്ലാതെ കാലിയാവുന്നു. ഇനി തീവണ്ടിഗതാഗതം പുനരാരംഭിക്കാൻ കോടിക്കണക്കിനു രൂപ ചെലവിടേണ്ടിവരും. ഓരോ കോച്ചിലും നാലുവീതം ബാറ്ററികളാണുള്ളത്. അടിഭാഗത്ത് ഒരു പെട്ടിയിലാണിവ ക്രമീകരിച്ചിരിക്കുന്നത്. മേൽമൂടി ഇല്ലാത്തതിനാൽ ഈർപ്പം കയറി സർക്യൂട്ടുകൾക്ക് പ്രശ്നമുണ്ടാവും. ഫാൻ, ലൈറ്റ്, എ.സി. എന്നിവയ്ക്കുള്ള വൈദ്യുതി ബാറ്ററികളിൽനിന്നാണ് കിട്ടുന്നത്. പരമ്പരാഗത കോച്ചുകളിലാണ് ഇത്തരത്തിലുള്ള ബാറ്ററി പ്രശ്നം. അത്യാധുനിക എൽ.എച്ച്.ബി. കോച്ചുകളിൽ ബാറ്ററി ഇല്ലാത്തതിനാൽ ഭീഷണിയില്ല. ഈ കോച്ചുകളിൽ മുന്നിലും പിന്നിലുമുള്ള ജനറേറ്ററുകളാണ് വൈദ്യുതിയെത്തിക്കുന്നത്. തീവണ്ടികൾ ഓടാതെ കിടക്കുന്നതിനാൽ ബാറ്ററിക്കുപുറമേ ബ്രേക്ക്, ബെയറിങ് എന്നിവയും പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈർപ്പംമൂലം ഇവ തുരുമ്പെടുക്കുന്ന സ്ഥിതിയാണ്. ഇവകൂടി മാറ്റേണ്ടി വന്നാൽ റെയിൽവേ കൂടുതൽ ചെലവ് നേരിടേണ്ടിവരും. വെറുതേ കിടക്കുന്ന റേക്കുകൾ (പരസ്പരം ബന്ധിപ്പിച്ച കോച്ചുകൾ) ആഴ്ചയിലൊരിക്കൽ ഓടിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു ബാധ്യത വരില്ലായിരുന്നു. ഭീഷണി മുൻകൂട്ടിക്കണ്ട് കൊച്ചി മെട്രോ കോർപ്പറേഷൻ ആഴ്ചയിലൊരിക്കൽ എല്ലാ റേക്കുകളും ഓടിക്കുന്നുണ്ട്. ഒരു കോച്ചിലെ ബാറ്ററികൾ-4 ഉപയോഗശൂന്യമാകാവുന്ന ബാറ്ററികൾ-2,16,000 ഒരു ബാറ്ററിക്ക് ടെൻഡർ പ്രകാരം വില- 5000 രൂപ മൊത്തം മാറ്റേണ്ടിവന്നാൽ പ്രതീക്ഷിക്കാവുന്ന ചെലവ്- 108 കോടി ഇപ്പോൾ വെറുതേ കിടക്കുന്ന കോച്ചുകൾ - 54,000 രാജ്യത്തെ മൊത്തം പാസഞ്ചർ കോച്ചുകൾ-74,000

from money rss https://bit.ly/3kIoAUy
via IFTTT

Mammootty's One: Netflix Bags The Streaming Rights Of The Political Thriller!

Mammootty's One: Netflix Bags The Streaming Rights Of The Political Thriller!
Mammootty, the megastar of Malayalam cinema is all set to play a politician once again, in the highly anticipated upcoming project One. The political thriller had grabbed the attention of the Malayalam cinema audiences with its two highly impressive teasers. Now, the

* This article was originally published here

നേട്ടം നിലനിര്‍ത്താനായില്ല; ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനയില്ല. തുടർച്ചയായി രണ്ടാംദിവസവും ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 59.14പോയന്റ് നഷ്ടത്തിൽ 38,310.49ലും നിഫ്റ്റി 7.90 പോയന്റ് താഴ്ന്ന് 11,300.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1564 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1128 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 136 ഓഹരികൾക്ക് മാറ്റമില്ല. ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, ഭാരതി എയർടെൽ, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടൈറ്റാൻ കമ്പനി, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ഫാർമ എന്നീ സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.6ശതമാനവും 0.7ശതമാനവും ഉയർന്നു.

from money rss https://bit.ly/31QtqGC
via IFTTT

ഇന്‍സെന്റീവ് സ്‌കീമുമായി എം സി എക്‌സ്

കൊച്ചി : രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എകസ്ചേഞ്ചായ എംസിഎക്സ് ഗോൾഡ് മിനി ഓപ്ഷനിൽ ലിക്വിഡിറ്റി എൻഹാൻസ്മെന്റ് സ്കീം നടപ്പാക്കാൻ തീരുമാനിച്ചു. ഈ പദ്ധതി പ്രകാരം ഗോൾഡ് മിനി ഓപ്ഷനിൽ നിശ്ചിത ക്വാട്ട പൂർത്തിയാക്കുന്ന ഇടപാടുകാർക്ക് എംസിഎക്സ മാർക്കറ്റ് മേക്കർ പദവി നൽകുകയും അവർക്ക് പ്രതിമാസ ഇൻസെന്റീവ് അനുവദിക്കുകയും ചെയ്യും. ഈ ഇടപാടുകാർ ചുരുങ്ങിയത് ഒരു കോടി രൂപയുടെ ക്യാപിറ്റൽ വാല്യൂ ഉള്ളവരാകണം. ഇൻസെന്റീവ് തുകയെ അടിസ്ഥാനമാക്കിയുള്ള ലേലത്തിലൂടെയാണ് മാർക്കറ്റ് മേക്കറെ തിരഞ്ഞെടുക്കുക. 40ലക്ഷം രൂപയാണ് ഒരു മാസത്തെ പരമാവധി ലേലതുക. ഇടപാടുകാർക്ക് ആഗസ്റ്റ് 13 ന് മുൻപ് ഇ മെയിൽ വഴി തങ്ങളുടെ ലേല തുക എകസ്ചേഞ്ചിൽ അറിയിക്കാം. സെപ്തംബർ ഒന്ന് മുതൽ സ്കീം പ്രാബല്യത്തിൽ വരും. ഇടപാടുകാരെ മാർക്കറ്റിൽ സജീവമാക്കുന്നതിനും മാർക്കറ്റിന്റെ വളർച്ച ലക്ഷ്യമിട്ടുമാണ് എൻഹാൻസ്മെന്റ് സ്കീം നടപ്പാക്കുന്നതെന്ന് എംസിഎക്സ് അധികൃതർ അറിയിച്ചു.

from money rss https://bit.ly/3akiAMY
via IFTTT

ടാക്‌സ്‌പെയേഴ്‌സ് ചാര്‍ട്ടര്‍: പ്രധാന അവകാശങ്ങളും കടമകളും അറിയാം

നികുതിദായകരോടുള്ള ആദായനികുതി വകുപ്പിന്റെ പ്രതിബദ്ധതകളും അവരിൽനിന്നുള്ള പ്രതീക്ഷകളും വ്യക്തമാക്കുന്ന പ്രമാണരേഖ (ടാക്സ്പെയേഴ്സ് ചാർട്ടർ) പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. 2020 കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് ചാർട്ടർ സംബന്ധിച്ച് ആദ്യമായി സൂചന നൽകിയത്. ആദായനികുതിവകുപ്പിന്റെ പ്രതിബദ്ധകളും ജനങ്ങളുടെ അവകാശങ്ങളും സംശയിക്കാൻ ഒരുകാരണവുമില്ലെങ്കിൽ നികുതിദായകരെ സത്യസന്ധരായ വ്യക്തകളായും സ്ഥാപനങ്ങളായും പരിഗണിക്കുക. ഐടി വകുപ്പിന്റെ തീരുമാനങ്ങൾ അവലോകനം ചെയ്യുന്നതിനും അപ്പീൽ നൽകുന്നതിനും ന്യായവും സൂക്ഷ്മവുമായ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക. കൃത്യമായ തുക നികുതിയായി സ്വീകരിക്കുക. നികുതിദായകരുടെ സ്വകാര്യത മാനിക്കുകയും രഹസ്യാത്മകത സൂക്ഷിക്കുകയും ചെയ്യുക. അനധികൃത അന്വേഷണങ്ങളിൽനിന്നും നടപടികളിൽനിന്നും വിട്ടുനിൽക്കുക. നികുതി ദായകരുടെ പരാതി സ്വീകരിക്കുന്നതിനും ഉടനെ പരിഹാരം ഉറപ്പാക്കുന്നതിനും സംവിധാനം ഒരുക്കുക. നികുതിദായകരുടെ ബാധ്യതകൾ സത്യസന്ധമായി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൂർണമായ വിവരങ്ങൾ നൽകുക. നികുതി നിയമങ്ങളെക്കുറിച്ചും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവാന്മാരാകുക. കൃത്യമായ രേഖകളും പ്രമാണങ്ങളും ശേഖരിച്ച് സൂക്ഷിക്കുക. അന്വേഷണങ്ങൾക്ക് യഥാസമയം മറുപടി നൽകുക. നികുതിയും മറ്റ് കുടിശ്ശികകളും കൃത്യസമയത്ത് അടയ്ക്കുക. നികുതിദായകർക്ക് അവരുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച് വ്യക്തതവരുത്തുകമാത്രമാണ് ടേക്സ്പെയേഴ്സ് ചാർട്ടർവഴിചെയ്തിരിക്കുന്നത്. നയപ്രഖ്യാപനങ്ങൾ ആദായനികുതി വകുപ്പിന്റെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുമ്പോഴാണ് അതിന് പൂർണതവരുന്നത്. നികുതി സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനേക്കാൾ നികുതിദായകരെ പിന്തുണയ്ക്കുന്ന രീതിയിലേയ്ക്ക് ഐടി വകുപ്പ് ശ്രദ്ധകേന്ദ്രീകരിക്കണം. പുതിയസംവിധാനം നടപ്പാക്കുംമുമ്പ് ഉദ്യോഗസ്ഥതലത്തിൽ ആവശ്യമായ പരിശീലനം ലഭ്യമാക്കണം. അതിലൂടെ വിലയിരുത്തലുകളിൽ കാര്യക്ഷമത ഉറപ്പാക്കാനാകുമെന്നുമാണ് ഇതുസംബന്ധിച്ച് വിദഗ്ധരുടെ വിലയിലുത്തൽ. The #TaxpayersCharter is a landmark document that not only spells out the various commitments made to the taxpayer, but also highlights the taxpayer's obligations associated with those commitments. #HonoringTheHonest pic.twitter.com/59xw8Z3J9o — NSitharamanOffice (@nsitharamanoffc) August 13, 2020 Taxpayers' charter: Know your five key rights and obligations

from money rss https://bit.ly/30TQVzv
via IFTTT

സുതാര്യമായ ഇടപെടല്‍: പുതിയ നികുതി പരിഷ്‌കാരങ്ങളെക്കുറിച്ചറിയാം

നിയമങ്ങളും നയങ്ങളും ജനകേന്ദ്രീകൃതവും പൊതുസൗഹാർദപരവുമായ സമീപനത്തിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പരിഷ്കരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ നികുതി വ്യവസ്ഥയ്ക്ക് അടിസ്ഥാനപരവും ഘടനാപരവുമായ പരിഷ്കാരങ്ങൾ ആവശ്യമാണ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളിലേയ്ക്ക്: *ആദായ നികുതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നത് ഘടനാപരമായ പരിഷ്കാരങ്ങൾ. *ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെ നികുതിദായകർക്ക് സത്യസന്ധമായും ലളിതമായും ഇടപെടാൻ അവസരം. *സുതാര്യത ഉറപ്പുവരുത്താൻ മികച്ച പ്ലാറ്റ്ഫോം. *ന്യായമായും നിർഭയമായും നികുതി ദായകർക്ക് ഇടപെടാനുള്ള സാഹചര്യം. *അനഭിമതമായ ഇപെടലുകൾക്കുള്ള അവസരം ഇതോടെ ഇല്ലാതാകും. *പൂർണമായും കംപ്യൂട്ടർ സഹായത്തോടെയുള്ള സൂക്ഷ്മ പരിശോധന. നോട്ടീസ് നൽകുന്നതുൾപ്പടെയുള്ളവ ഓട്ടോമേറ്റഡ് സംവിധാനംവഴി. *വിശദീകരണം നൽകുന്നതിനുംമറ്റും ഇനി ആദായനികുതി ഓഫീസുകളിൽ പോകുകയോ ഉദ്യോഗസ്ഥരെ കാണുകയോ വേണ്ട. *നികുതി അസ്സസ് മെന്റിനും അപ്പീൽ നൽകുന്നത് ഉൾപ്പടെയുള്ളവയ്ക്കും പുതിയ പ്ലാറ്റ്ഫോം.

from money rss https://bit.ly/3izED5k
via IFTTT

Wednesday, 12 August 2020

ആദായനികുതി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇല്ല: പുതിയ സംവിധാനത്തിന് തുടക്കമായി

ന്യൂഡൽഹി: ആദായനികുതിപിരിക്കൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവർത്തനസംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കൽ എന്ന പ്ലാറ്റ്ഫോം നിലവിൽ വരുന്നതോടെ ഈ രംഗത്ത് കൂടുതൽ പരിഷ്കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യമായി നികുതി നൽകുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങൾ ലളിതമായി ആർക്കും നൽകാവുന്നതരത്തിൽ പരിഷ്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഫേസ് ലെസ് ഇ-അസസ്മെന്റും ഇതോടൊപ്പം നിലവിൽവന്നു. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനംമാണിത്. നിലവിൽ അതാത് ജില്ലകിളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂർണമായും കംപ്യൂട്ടർ അൽഗൊരിതം ഉപയോഗിച്ചായിരിക്കും പ്രവർത്തനം. ഫേസ് ലെസ് അപ്പീൽ സംവിധാനം സെപ്റ്റംബർ 25ഓടെ നിലവിൽവരും. നികുതിദായകരുമായി അനഭിമതമായ ഇപെടലുകൾക്കുള്ള സാഹചര്യം ഇതിൽനിന്ന് ഒഴിവാകും. വകുപ്പിന്റെ ഇടപെടൽ കൂടുതൽ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികളിൽ തീർപ്പുകൽപ്പിക്കാനും സംവിധാനംകൊണ്ടുകഴിയും. നികുതി വകുപ്പിൽനിന്നുള്ള ഔദ്യോഗികസന്ദേശങ്ങൾക്ക് കംപ്യൂട്ടർവഴിയുള്ള പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ ഏർപ്പെടുത്തി. ആദായനികുതി കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞ സാമ്പത്തികവർഷം വിവാദ് സെ വിശ്വാസ് പദ്ധതി നടപ്പാക്കിയിരുന്നു. മന്ത്രിമാരായ നിർമലാ സീതാരാമൻ, അനുരാഗ് ഠാക്കൂർ, ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, ചേംബർ ഓഫ് കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, പ്രമുഖ അഭിഭാഷകർ തുടങ്ങിയവർ വീഡിയോ വഴിയുള്ള ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.

from money rss https://bit.ly/31O0fUF
via IFTTT

ടിക് ടോക്കില്‍ റിലയന്‍സ് നിക്ഷേപം നടത്തിയേക്കും

ടിക് ടോക്കിന്റെ ഉടമകളായ ചൈനയിലെ ബൈറ്റ് ഡാൻസ് നിക്ഷേപത്തിനായി റിലയൻസിനെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ ബിസിനസുമായി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഇരു കമ്പനികളുമായി ചർച്ചനടത്തിയതായും എന്നാൽ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്ലെന്നും ടെക് ക്രഞ്ച് റിപ്പോർട്ടു ചെയ്തു. അതേസമയം, ടിക് ടോക്കോ, റിലയൻസോ ഇതെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ചൈനയുമായുള്ള തർക്കത്തെതുടർന്ന് 59 ചൈനീസ് ആപ്പുകളാണ് രാജ്യത്ത് നിരോധിച്ചത്. ടിക് ടോക്കിനുപുറമെ വീചാറ്റും നിരോധിച്ച ആപ്പുകളിൽപ്പെടുന്നു. ചൈനയുമായുള്ള സംഘർഷത്തെതുടർന്ന് യുഎസും ടിക് ടോക്കിനെതിരെ നടപടികളുമായി മുന്നോട്ടുപോയിരുന്നു. ഇതേതുടർന്ന് ടിക് ടോകിന്റെ യുഎസിലെ ബിസിനസ് മൈക്രോ സോഫ്റ്റ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററും ടിക് ടോക്ക് ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചായി റിപ്പോർട്ടുണ്ട്.

from money rss https://bit.ly/3fRWXVD
via IFTTT

സ്വര്‍ണവില പവന് 280 രൂപകൂടി 39,480 രൂപയായി

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞതിനുപിന്നാലെ വ്യാഴാഴ്ച പവന് 280 രൂപകൂടി 39,480 രൂപയായി. 4935 രൂപയാണ് ഗ്രാമിന്റെ വില. സ്വർണവിലയിൽ ഒരൊറ്റദിവസംകൊണ്ട് 1,600 രൂപയുടെ ഇടിവുണ്ടായശേഷമാണ് 280 രൂപവർധിച്ചത്. ആഗോള വിപണിയിൽ ചൊവാഴ്ച സ്പോട്ട് ഗോൾഡിന് ആറുശതമാനം ഇടിവുണ്ടായശേഷം വ്യാഴാഴ്ച ഒരു ശതമാനം വില ഉയർന്നു. ഔൺസിന് 1,936.29 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ലാഭമെടുപ്പ് തുടരുന്നതിനാൽ ഭാവിയിലും ചാഞ്ചാട്ടംകൂടാനാണ് സാധ്യത.

from money rss https://bit.ly/31T9Ytc
via IFTTT

സെന്‍സെക്‌സില്‍ 132 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തെ മറികടന്ന് സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 132 പോയന്റ് നേട്ടത്തിൽ 38502ലും നിഫ്റ്റി 47 പോയന്റ് ഉയർന്ന് 11355ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 833 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 219 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, യുപിഎൽ, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ഒഎൻജിസി, അദാനി പോർട്സ്, എസ്ബിഐ, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, എൻടിപിസി, ഐടിസി, മാരുതി സുസുകി, സിപ്ല, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ഗ്രാസിം, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, ബിപിസിഎൽ തുടങ്ങി 178 കമ്പനികൾ ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടും.

from money rss https://bit.ly/3gRgGpC
via IFTTT

18 തന്ത്രപ്രധാനമേഖലകൾ സ്വകാര്യ കൈകളിലേക്ക്

മുംബൈ: ആണവോർജം, പ്രതിരോധം, അസംസ്കൃത എണ്ണ, കൽക്കരി ഉൾപ്പെടെ സ്വകാര്യമേഖലയ്ക്കായി രാജ്യം തുറന്നുനൽകുന്നത് 18 തന്ത്രപ്രധാന മേഖലകൾ. ഖനനം, ഉത്പാദനം, സേവനം എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് 18 മേഖലകളെ സർക്കാർ ഇതിനായി തരംതിരിച്ചിരിക്കുന്നത്. കൽക്കരി, അസംസ്കൃത എണ്ണ, വാതകം, ധാതുക്കൾ തുടങ്ങിയവ ഖനന വിഭാഗത്തിലാണ് വരുന്നത്. ഉത്പാദനവിഭാഗത്തിൽ ഉരുക്ക്, വളം, ആണവോർജം, പെട്രോളിയം സംസ്കരണവും വിപണനവും, പ്രതിരോധം, കപ്പൽ നിർമാണം, ഉൗർജോത്പാദനം എന്നിവ ഉൾപ്പെടുന്നു. സുപ്രധാനമേഖലകളെന്നനിലയിൽ ഈമേഖലകളിൽ പൊതുമേഖലാ പങ്കാളിത്തം നിലനിർത്തും. ഇവയുൾപ്പെടെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളെല്ലാം സ്വകാര്യവത്കരിക്കുന്നതിനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ഇതിനായി പാർലമെന്റിൽ നിയമം പാസാക്കേണ്ടിവരും. ഊർജവിതരണം, വാതകവിതരണം, ബഹിരാകാശം, ടെലികോം, വിവര സാങ്കേതികമേഖല, പശ്ചാത്തലസൗകര്യ വികസനമേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങൾ, ബാങ്കിങ്, ഇൻഷുറൻസ് കമ്പനികൾ, വിമാനത്താവള- തുറമുഖ-ദേശീയപാതാ വികസനം തുടങ്ങിയവയും തന്ത്രപ്രധാന മേഖലകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ ഏജൻസികൾ, ട്രസ്റ്റുകൾ, ലാഭംനോക്കാതെ പ്രവർത്തിക്കുന്ന കമ്പനികൾ, പണലഭ്യത ഉറപ്പാക്കുന്നതിനുള്ള സ്ഥാപനങ്ങൾ, പാർലമെന്റിന്റെ നിയമപ്രകാരം രൂപവത്കരിച്ചിട്ടുള്ള കമ്പനികൾ എന്നിവ ഒഴികെ എല്ലാം സ്വകാര്യവത്കരിക്കാനാണ് സർക്കാർനീക്കം. റെയിൽവേ, തുറമുഖങ്ങൾ എന്നിവ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവയാണെങ്കിലും ഇപ്പോൾ സ്വകാര്യവത്കരണത്തിനായി പരിഗണിക്കുന്നില്ല. പ്രാഥമിക പട്ടികയനുസരിച്ച് വിവിധ മന്ത്രാലയങ്ങളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം. പട്ടികസംബന്ധിച്ച് അന്തിമതീരുമാനം ഉടനുണ്ടായേക്കും. പുതിയ പൊതുമേഖലാ സംരംഭ നയപ്രകാരം വൻതോതിലുള്ള സ്വകാര്യവത്കരണം നടപ്പാക്കുമെന്ന് കോവിഡ് പാക്കേജുമായി ബന്ധപ്പെട്ട് മേയിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് തന്ത്രപ്രധാന മേഖലകളേതെല്ലാമെന്ന് കണ്ടെത്തുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. തന്ത്രപ്രധാനമേഖലകളായി വരുന്നവയിൽ ചുരുങ്ങിയത് ഒരു പൊതുമേഖലാകമ്പനിയെ എങ്കിലും നിലനിർത്തുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ ലയിപ്പിക്കുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യും. നടപ്പുസാമ്പത്തികവർഷം 2.1 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരിവിൽപ്പനയ്ക്കാണ് സർക്കാർ പദ്ധതിയിട്ടിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത് നടക്കുമോ എന്നതിൽ സംശയമുയർന്നിട്ടുണ്ട്.

from money rss https://bit.ly/3ascc6E
via IFTTT

ജപ്തിനേരിടുന്നത് 26,000 പേര്‍:ഇടവേളയ്ക്കുശേഷം വീണ്ടും സര്‍ഫാസി

കോട്ടയം: ലോക് ഡൗൺ കാരണം നിർത്തിവെച്ച സർഫാസി നടപടി ഇടവേളയ്ക്കുശേഷം പുനരാരംഭിക്കുന്നു. പല ബാങ്ക് ശാഖകളും വസ്തുലേലത്തിന് അറിയിപ്പ് നൽകിത്തുടങ്ങി. മാർച്ചിലാണ് നടപടികൾ നിർത്തിവെച്ചത്. പല വായ്പകളുടെയും കിട്ടാക്കടങ്ങളുടെയും കാര്യത്തിൽ പുനഃക്രമീകരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും സർഫാസി നിയമപ്രകാരമുള്ള വായ്പകളിൽ ഒരിളവും കിട്ടിയില്ല. 26,000 പേർ ഉടൻ നടപടിക്ക് ഇരയാകും. വസ്തു പണയംവെച്ച് എടുത്ത വായ്പകളിൽ മൂന്നുതവണ വരെ മുടങ്ങിയാൽ ബാങ്കിന് ഈടുവെച്ച വസ്തു ഏറ്റെടുക്കാൻ അനുമതി നൽകുന്നതാണ് ഈ നിയമം. സി.ജെ.എം. കോടതി മുഖേനയാണ് നടപടികൾ വരിക. മറ്റ് വായ്പകളിൽ മുടക്കംവരുത്തിയ തവണകൾ അടച്ചാൽ പുനഃക്രമീകരിച്ച് കിട്ടും. ബാക്കിയുള്ള തവണകൾ ക്രമത്തിൽ പിന്നീട് അടച്ചാൽ മതിയാകും. എന്നാൽ സർഫാസിയിൽ 90 ദിവസം തവണ മുടങ്ങിയാൽ വായ്പയിൽ ബാങ്കിന് വസ്തു ഏറ്റെടുക്കലിലേക്ക് പോകാം. മുടങ്ങിയ തവണ അടച്ച് വായ്പ ക്രമീകരിക്കാൻ അവസരമില്ല. ഇൗ ചട്ടം പരിഷ്കരിക്കണമെന്ന ആവശ്യം എം.പി.മാർ ഉന്നയിക്കുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. രാജ്യത്ത് 10 ബാങ്കുകൾ ലയിച്ച് നാല് ബാങ്കുകളായി മാറുന്നതിനാൽ അവരെല്ലാം കിട്ടാക്കടം കുറയ്ക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അവരും സർഫാസിയിലേക്ക് പൊടുന്നനെ നീങ്ങും. കേരളത്തിൽ വിവിധ ജപ്തികൾക്ക് എതിരേയുള്ള ഹർജികൾ പരിഗണിച്ച് ഹൈക്കോടതി നടപടികൾ ഫെബ്രുവരിയിൽ വിലക്കിയെങ്കിലും സുപ്രീംകോടതി ഇത് സ്റ്റേചെയ്തു. ഇതോടെ ബാങ്കുകൾക്ക് മുന്നിൽ തടസ്സമില്ലാതായിരുന്നു. മാർച്ച് ആദ്യവാരം വിവിധ സംസ്ഥാന സഹകരണ ബാങ്ക് ശാഖകൾ അഞ്ഞൂറോളം വസ്തുക്കൾ സർഫാസി പ്രകാരം ജപ്തിചെയ്ത് കൈവശത്തിലാക്കിയിരുന്നു. 2019 മേയ് വരെ സർഫാസി പ്രകാരം 651 പേരുടെ വസ്തുക്കൾ ജില്ലാ ബാങ്കുകൾ ജപ്തിചെയ്തിരുന്നു. 2691 പേരുടെ മുടങ്ങിയ വായ്പകളിൽ സർഫാസി പ്രകാരം നടപടി തുടങ്ങിവെക്കുകയും ചെയ്തു. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ സർഫാസി പ്രകാരം നിയമനടപടി നേരിടുന്ന ഗുണഭോക്താക്കൾക്കും പുനഃക്രമീകരണത്തിന് അവസരം നൽകണമെന്നാണ് ആവശ്യം.

from money rss https://bit.ly/3gXdPLW
via IFTTT

ആറുദിവസംനീണ്ട നേട്ടത്തിനൊടുവില്‍ നിഫ്റ്റി നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായുള്ള നേട്ടത്തിന്റെ ദിനങ്ങൾക്കൊരു ഇടവേള. ലോഹം, ഫാർമ, എഫ്എംസിജി ഓഹരികളിലുണ്ടായ വില്പന സമ്മർദം സൂചികകളെ നഷ്ടത്തിലാക്കി. സെൻസെക്സ് 37.38 പോയന്റ് താഴ്ന്ന് 38,369.63ലും നിഫ്റ്റി 14.10 പോയന്റ് നഷ്ടത്തിൽ 11308.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1487 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1207 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 140 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, എസ്ബിഐ, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര തുങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, സിപ്ല, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളിൽ പ്രകടനം സമ്മിശ്രമായിരുന്നു. ലോഹം, ഫാർമ, എഫ്എംസിജി വിഭാഗങ്ങൾ നഷ്ടംനേരിട്ടപ്പോൾ വാഹനം, പൊതുമേഖല സൂചികകൾ നേട്ടമുണ്ടാക്കി.

from money rss https://bit.ly/2XUFxS6
via IFTTT

നികുതി പരിഷ്‌കരണം: പദ്ധതി പ്രധാനമന്ത്രി വ്യാഴാഴ്ച പ്രഖ്യാപിക്കും

സത്യസന്ധരായ നികുതി ദായകരെ സഹായിക്കാനായി നികുതി പരിഷ്കാരവുമായി സർക്കാർ. കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രഖ്യാപിക്കും. പ്രത്യക്ഷ നികുതി നിയമം ലളിതമാക്കൽ, നികുതി നിരക്ക് കുറയ്ക്കൽ തുടങ്ങിയവയും പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രത്യക്ഷ നികുതി ബോർഡ് ഇതിനകം നിരവധി പരിഷ്കാരങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. അതിന്റെ തുടർച്ചയായാണ് പുതിയ പദ്ധതികൾ. കോർപറേറ്റ് നികുതി 30ശതമാനത്തിൽനിന്ന് 22 ശതമാനമാക്കി കുറച്ചതുൾപ്പടെയുള്ള പരിഷ്കാരങ്ങളാണ് ഈയിടെ സെന്ട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് നടപ്പാക്കിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ, ചേംബർ ഓഫ് കൊമേഴ്സ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിങിലൂടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. Prime Minister Shri @narendramodi will launch platform for “Transparent Taxation – Honoring the Honest” via video conferencing at 11 AM on 13th Aug 2020. (1/3) Read More➡️ https://bit.ly/2PI5uje @Anurag_Office @PMOIndia @PIB_India @IncomeTaxIndia @mygovindia — Ministry of Finance (@FinMinIndia) August 12, 2020

from money rss https://bit.ly/2PHBpAi
via IFTTT

സ്വര്‍ണവില ഇനിയും കുറയുമോ; തകര്‍ച്ചയ്ക്കുപിന്നിലെ കാരണങ്ങളറിയാം

സംസ്ഥാനത്ത് രണ്ടുദിവസംകൊണ്ട് സ്വർണവില 2,400 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ പവന്റെ വില 42,000 രൂപയിൽനിന്ന് 39,200 രൂപയിലേയ്ക്കാണ് താഴ്ന്നത്. ദേശീയ വിപണിയിലാകട്ടെ 10 ഗ്രാം തനിത്തങ്കത്തിന്റെ വിലയിൽ 5000 രൂപയും ഇടിവുണ്ടായി. എംസിഎക്സിൽ 10 ഗ്രാം സ്വർണവില 50,502 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതിനിടെ ദിവസത്തിലെ താഴ്ന്ന നിലവാരമായ 49,995 രൂപയിലേയ്ക്കെത്തുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റവും ഉയർന്ന നിലവാരമായ 56,000 രൂപയ്ക്കുമുകളിൽ വിലയെത്തിയത്. ലോകത്ത് ആദ്യമായി റഷ്യ കോവിഡിനെതിരായി വാക്സിൻ വികസിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതോടെയുണ്ടായ കനത്ത വില്പന സമ്മർദമാണ് സ്വർണത്തിന്റെ കരുത്തുചോർത്തിയത്. കോവിഡ് വാക്സിൻ തയ്യാറായതും അതിനെതുടർന്നുള്ള ലാഭമെടുപ്പും സ്വർണത്തെ സമ്മർദത്തിലാക്കിയതായി ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവൻ ഹരീഷ് വി പറയുന്നു. ഓഹരി വിപണി തുടർച്ചയായി നേട്ടമുണ്ടാക്കിയതും യുഎസ് ബോണ്ടിൽനിന്നുള്ള ആദായംവർധിച്ചതും ഡോളർ കരുത്താർജിച്ചതും സ്വർണത്തിന്റെ മുന്നേറ്റത്തിന് തരിച്ചടിയായതായി. കഴിഞ്ഞ ദിവസം ആറുശതമാനം ഇടിഞ്ഞശേഷം ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ ബുധനാഴ്ചയും രണ്ടുശതമാനം താഴ്ന്നു. മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരമായ ഒരു ഔൺസിന് 1,872.19 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി. കഴിഞ്ഞദിവസം 15ശതമാനം താഴ്ന്നതിനുപിന്നാലെ ബുധനാഴ്ചയും 2.8ശതമാനം ഇടിവുരേഖപ്പെടുത്തി. സ്വർണവിലയിൽ രണ്ടുശതമാനം തിരുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എന്നാൽ ഈവർഷം ഇതുവരെ 25ശതമാനത്തിലേറെ വില ഉയർന്നിട്ടാണ് ഈ തിരിച്ചിറക്കം. കോവിഡ് വ്യാപനത്തിന്റെ പിടിയിൽ രാജ്യങ്ങളുടെ സമ്പദ്ഘടന മാന്ദ്യത്തിലകപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിനായി സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയതാണ് വിലവർധനയ്ക്കിടയാക്കിയത്.

from money rss https://bit.ly/30OPmTv
via IFTTT

Dulquer Salmaan's Kurup Lands In Legal Trouble!

Dulquer Salmaan's Kurup Lands In Legal Trouble!
Dulquer Salmaan, the young actor is all set to play the real-life criminal Sukumara Kurup in the upcoming autobiographical drama, Kurup. The movie, which marks Dulquer Salmaan's second association with the young filmmaker Srinath Rajendran, is expected to hit the theaters

* This article was originally published here

Tuesday, 11 August 2020

പാഠം 86: നിക്ഷേപത്തിലെ റിസ്‌ക് എന്താണെന്നും എങ്ങനെ മറികടക്കാമെന്നും അറിയാം

പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശ്രീജിത്ത് ഓഹരിയിൽ സ്ഥിരമായി നിക്ഷേപിക്കുന്നകാര്യം സുഹൃത്തായ ജോണിന് അറിയാം. ലഭക്കണക്കുമാത്രമെ ശ്രീജിത്ത് ജോണിനോടുപറയാറുള്ളൂ. ഓഹരിയിൽ നിക്ഷേപിച്ച് ശ്രീജിത്തിനെപ്പോലെ ഒരുനാൾതാനും പണക്കാരനാകുമെന്ന് ജോൺ മനസിലുറപ്പിച്ചു. ജോലിയിൽനിന്ന് വിരമിക്കാറായ അദ്ദേഹംഅപ്പോൾ ലഭിക്കുന്ന പണം ഓഹരിയിലിറക്കി വൻനേട്ടംകൊയ്യാമെന്ന് കണക്കുകൂട്ടി. അതിനായി പ്രമുഖ ബ്രോക്കിങ് ഹൗസുവഴി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുത്തു. വിരമിച്ചശേഷം ലഭിച്ചതുകയിൽ 10 ലക്ഷത്തോളം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. അതിനിടെയാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ഓഹരിയിൽ മുടക്കിയകാശിൽ 40ശതമാനത്തിലേറെ നഷ്ടമുണ്ടായി. മനംനൊന്ത അദ്ദേഹം കിട്ടിയകാശിന് ഓഹരികൾവിറ്റ് ബാങ്ക് സ്ഥിരനിക്ഷേപമാക്കി. പണംമാത്രമല്ല മനസമാധാനവും പോയി, വീട്ടുകാരുടെ പഴിയുംകേട്ടു. ജോണിന് സംഭവിച്ചത് നിക്ഷേപിക്കുംമുമ്പ് പദ്ധതിയുടെ ഗുണങ്ങളും അതോടൊപ്പം ദോഷങ്ങളും അറിഞ്ഞിരിക്കണം. നഷ്ടമുണ്ടായാൽ അതേറ്റെടുക്കാനുള്ള കഴിവുണ്ടോ(റിസ്ക് ടോളറൻസ്)യെന്നും പരിശോധിക്കണം. വിപണിയുമായി ബന്ധപ്പട്ട നിക്ഷേപ പദ്ധതികൾക്കെല്ലാം നഷ്ടസാധ്യതയുണ്ട്. റിസ്ക് എടുക്കുന്നതുകൊണ്ടാണ് മറ്റൊരു പദ്ധതിയിൽനിന്നും ലഭിക്കാത്ത നേട്ടം സ്വന്തമാക്കാൻകഴിയുന്നത്. റിസ്ക് ടോളറൻസ് എന്താണെന്നുപോലും അറിയാതെയാണ് ജോൺ ഓഹരിയിൽ നിക്ഷേപിക്കാനിറങ്ങിയത്. താഴ്ന്ന റിസ്ക് ടോളറൻസുള്ളവർ ഓഹരി നിക്ഷേപത്തിനിറങ്ങരുത്. ഓഹരിയുടെ വിലതാഴുമ്പോൾ ആശങ്കാകുലനായി പെട്ടെന്ന് വിറ്റൊഴിവാക്കി കിട്ടിയകാശുംകൊണ്ട് പിൻവലിയാനാകും ഇത്തരക്കാർ ശ്രമിക്കുക. എത്രത്തോളം റിസ്ക് എടുക്കാൻ കഴിയുമെന്ന് നിക്ഷേപർ വിലയിരുത്തണം. പ്രായം, സാമ്പത്തിക ലക്ഷ്യങ്ങൾ, നിക്ഷേപ കാലാവധി, സാമ്പത്തിക ബാധ്യതകൾ എന്നിവ വിലയിരുത്തി നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള കഴിവ് മനസിലാക്കാം. എങ്ങനെ വിലയിരുത്താം നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള മനോഭാവമുണ്ടോയെന്ന് കണ്ടെത്തുക ശ്രമകരമായ ദൗത്യമാണ്. ഇതിന് പൊതുവായി രണ്ടുരീതികളാണ് സ്വീകരിച്ചുവരുന്നത്. നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള അവബോധവും അനുഭവജ്ഞാനവുമാണ് ആദ്യത്തേത്. പോർട്ട്ഫോളിയോയിലുണ്ടാക്കുന്ന വ്യതിയാനങ്ങൾ നിക്ഷേപകന്റെ മാനസികാവസ്ഥിയിലുണ്ടാക്കുന്ന മാറ്റങ്ങൾ വിലയിരുത്തുന്നതാണ് രണ്ടാമത്തെ രീതി. ചോദ്യാവലി ഉപയോഗിച്ചാണ് ഇതുകണ്ടെത്തുന്നത്. നിക്ഷേപകന്റെ നിലവിലെ മനോഭാവം, വൈകാരികനില, പ്രായം, ആശ്വാസ നില, ജീവിതാവസ്ഥ, പോർട്ട്ഫോളിയോയുടെ വലുപ്പം, വരുമാനം, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിയാണ് ചോദ്യങ്ങളിലൂടെ വിലയിരുത്തുക. വിപണിയിൽ ഉയർച്ചതാഴ്ചകളുണ്ടാകുമ്പോൾ എന്താകും മനോനിലയെന്ന് ഇതിലൂടെ മനസിലാക്കാനാകും. എന്തുകൊണ്ട് വിലയിരുത്തണം ആസ്തി വിഭജനത്തിലൂടെ ഉത്തമമായ ഒരു നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുന്നതിന് റിസ്ക് എടുക്കാനുള്ള ശേഷി വിലയിരുത്തേണ്ടത് അനിവാര്യമാണ്. അപകടസാധ്യത മനസിലാക്കാതെ ട്രക്കിങിന് പോകുന്നതുപോലെയാണ് റിസ്ക് ടോളറൻസ് വിലയിരുത്താതെ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളിൽ പണംമുടക്കുന്നത്. കുത്തനെയുള്ള കയറ്റയിറക്കങ്ങളും അപകടസാധ്യതയും ട്രക്കിങിന് പോകുന്നവർ മുന്നിൽകാണണം. അതുപോലെതന്നെ, നിക്ഷേപിച്ച ഓഹരിയുടെ മൂല്യമിടിയുമ്പോൾ എന്താകും നിങ്ങളുടെ മനോഭാവം? സാഹസികമായി നേരിടാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ നിങ്ങൾ യോഗ്യനായി എന്നുചുരുക്കം. മറിച്ചാണെങ്കിൽ, വിപണി അപ്രതീക്ഷിതമായി കൂപ്പുകുത്തുമ്പോൾ കുറഞ്ഞവിലയിൽ ഓഹരികൾ വിറ്റ് രക്ഷപ്പെടാനാകും ശ്രമം. ലക്ഷ്യത്തിലെത്താൻ ആവശ്യമായ റിസ്ക് എടുക്കാനുള്ള മനോഭാവമില്ലെങ്കിൽ സുരക്ഷിതമായി ഇടപെടാനാണ് താൽപര്യമെന്ന് വ്യക്തം. അവർക്ക് ഓഹരി അധിഷ്ഠിത പദ്ധതികളിലെ നിക്ഷേപം യോജിക്കില്ലെന്ന് മനസിലാക്കുക. മികച്ചവരുമാനം നേടുന്നതിന് കുറച്ചുകൂടി റിസ്ക് എടുക്കാനാണ് മനസുപറയുന്നതെങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച ആദായംനേടാൻ അത് നിങ്ങളെ മുന്നോട്ടുനയിക്കും. വ്യത്യസ്ത പദ്ധതികളിൽ ആസ്തികൾ വിഭജനംനടത്താനുള്ള സാധ്യതയാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്. റിസ്ക് എടുക്കാനുള്ള കഴിവ് വിലിയിരുത്തിയാൽ എല്ലാം ശുഭകരമാകുമെന്നതിന് ഇവിടെ അർഥമില്ല. പ്രതിസന്ധി എങ്ങെനെ നേരിടാമെന്നുമനസിലാക്കി അതിലൂടെ മികച്ചനേട്ടം ഉണ്ടാക്കാനുള്ള സാധ്യത സ്വായത്തമാക്കുകയും ചെയ്യുമ്പോഴാണ് മികച്ചനിക്ഷേപകനാകാൻ കഴിയുക. റിസ്കിനോടുള്ള മനോഭാവം നിക്ഷേപകന് സുഖമമായി(പ്രയാസമില്ലാതെ)വഹിക്കാൻ കഴിയുന്ന നഷ്ടത്തിന്റെ തോത് മനസിലാക്കുക. എടുക്കാൻകഴിയുന്ന റിസ്കിന്റെ വ്യാപ്തിയും അറിഞ്ഞിരിക്കണം. വിപണിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളെക്കുറിച്ചും അവയുടെ നേട്ട-നഷ്ട ചരിത്രങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കുകയെന്നതാണ് റിസ്ക് ടോളറൻസ് കണക്കാക്കാനുള്ള വഴി. അപകടസാധ്യതയുള്ള ആസ്തികളെക്കുറിച്ചുള്ള ബോധ്യവും നിക്ഷേപകന്റെ വൈകാരികതലവും ബന്ധപ്പെട്ടുകിടക്കുന്നു. അതുമനസിലാക്കുന്നതിനാണ് ചോദ്യാവലി പ്രയോജനപ്പെുടത്തുന്നത്. feedbacks to: antonycdavis@gmail.com മുകളിൽ വിശദമാക്കിയ ഏതെങ്കിലുമൊരു മാർഗത്തിലൂടെയോ രുണ്ടും ഉപയോഗിച്ചോ റിസ്ക് ടോളറൻസ് വിലയിരുത്താനാകും. സ്വയംവിലയിരുത്താനായില്ലെങ്കിൽ വിദഗ്ധനായ സാമ്പത്തിക ആസുത്രകന്റെ ഉപദേശംതേടാം.

from money rss https://bit.ly/3aihmSs
via IFTTT

സ്വര്‍ണവില കൂപ്പുകുത്തുന്നു; പവന് 1,600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. സ്വർണവിലയിൽ മൂന്നു ദിവസമായി ഇടിവ് തുടരുകയാണ്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് സ്വർണവില പവന് 2,800 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,872.61 ഡോളർ നിലവാലത്തിലേയ്ക്ക് താഴ്ന്നു. വിലകുത്തനെ ഉയർന്നതിനെതുടർന്ന് വൻതോതിൽ ലാഭമെടുപ്പുനടന്നതും ഡോളർ കരുത്താർജിച്ചതാണ് സ്വർണവില കുറയാൻ കാരണമായത്. ദേശീയ വിപണിയിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,500 രൂപകുറഞ്ഞ് 50,441 രൂപ നിലവാരത്തിലുമെത്തി.

from money rss https://bit.ly/2DZLGoI
via IFTTT

സെന്‍സെക്‌സില്‍ 227 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 11300ന് താഴെയെത്തി. 227 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 38,179ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 62 പോയന്റ് നഷ്ടത്തിൽ 11,259ലുമാണ്. ബിഎസ്ഇയിലെ 493 ഓഹരികൾ നേട്ടത്തിലും 600 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, എസ്ബിഐ, എംആൻഡ്എം, ടിസിഎസ്, മാരുതി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ടൈറ്റാൻ, പവർഗ്രിഡ്, എൻടിപിസി, ഒഎൻജിസി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അരബിന്ദോ ഫാർമ, അശോക് ലൈലാൻഡ്, ടാറ്റപവർ ഉൾപ്പടെ 137 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലങ്ങൾ ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3iwbFTL
via IFTTT

റിലയൻസ് ആദ്യ നൂറിൽ

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തെ 100 മുൻനിര കമ്പനികളുടെ പട്ടികയിൽ. ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 2020-ലെ പുതിയ റാങ്കിങ്ങനുസരിച്ച് പത്തു സ്ഥാനം മെച്ചപ്പെടുത്തി 96-ാം സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏതെങ്കിലുമൊരു കമ്പനിയുടെ പട്ടികയിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങാണിത്. 2012-ലെ റാങ്കിങ്ങിൽ റിലയൻസ് 99-ാം സ്ഥാനംവരെ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നാക്കം പോകുകയായിരുന്നു. 2016-ൽ ഇത് 215-ാം സ്ഥാനം വരെയെത്തി. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റാങ്കിൽ 34-ാം സ്ഥാനം നഷ്ടമായി 151-ാം സ്ഥാനത്തായി. ഒ.എൻ.ജി.സി.ക്ക് 30-ാംസ്ഥാനം നഷ്ടമായി 190-ാം റാങ്കിലേക്ക് വീണു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ എസ്.ബി.ഐ. 15 റാങ്ക് മെച്ചപ്പെടുത്തി 221-ാം സ്ഥാനത്തെത്തി.

from money rss https://bit.ly/31Ih5Ez
via IFTTT

വായ്പാ പുനഃക്രമീകരണം: കൂടുതൽ ഇളവുകൾ തേടി ബാങ്കുകൾ

മുംബൈ: കോവിഡിന്റെ പ്രത്യേകസാഹചര്യം പരിഗണിച്ച് വായ്പകൾ പുനഃക്രമീകരിക്കുന്നതിൽ കൂടുതൽ കമ്പനികൾക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇ. മേഖലയിലെ പ്രതിസന്ധിയിലായ സംരംഭങ്ങൾക്ക് അവസരം ഉറപ്പാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്. 2020 മാർച്ച് ഒന്നുവരെ, 30 ദിവസത്തിലധികം കുടിശ്ശിക വരുത്താത്ത കമ്പനികൾക്ക് വായ്പകൾ പുനഃക്രമീകരിക്കുന്നതിന് അവസരം നൽകാനാണ് ആർ.ബി.ഐ. അനുമതി നൽകിയിട്ടുള്ളത്. ഈ നിബന്ധനയിൽ കൂടുതൽ ഇളവുകൾ വേണമെന്ന് പി.എൻ.ബി. മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എസ്.എസ്. മല്ലികാർജുൻ റാവു പറഞ്ഞു. രാജ്യത്തെ എം.എസ്.എം.ഇ. കൾ പണലഭ്യതയുടെ കാര്യത്തിൽ കടുത്തപ്രതിസന്ധി നേരിടുന്നുണ്ട്. നിലവിലെ നിബന്ധനപ്രകാരം 25 കോടി രൂപവരെ വായ്പയുള്ള എം.എസ്.എം.ഇ.കൾക്ക് 90 ദിവസംവരെ കുടിശ്ശികവന്നാലും വായ്പ പുനഃക്രമീകരിക്കാം. എന്നാൽ, 25 കോടിക്കുമുകളിൽ ബാധ്യതയുള്ളവയ്ക്ക് 30 ദിവസത്തെ നിബന്ധനബാധകമാണ്. പണലഭ്യതയിൽ പ്രതിസന്ധിനേരിടുന്ന ഇവയുടെ വായ്പാ അക്കൗണ്ടുകൾ പ്രത്യേകം പരാമർശിക്കപ്പെട്ട് നിരീക്ഷിച്ചു വരുന്നതാണ്. വായ്പാ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ബാങ്കുകൾ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ 30 ദിവസം മുതൽ 90 ദിവസംവരെ കുടിശ്ശികവരാറുള്ള 5.7 ലക്ഷം കോടി രൂപയുടെ വായ്പകൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പലപ്പോഴും വായ്പകൾ നിഷ്ക്രിയ ആസ്തിയാകുന്നതിന് തൊട്ടുമുമ്പ് പണം അടച്ചാണ് ഇവർ മുന്നോട്ടുപോകുന്നത്. റിസർവ് ബാങ്കിന്റെ കുടിശ്ശികയുമായി ബന്ധപ്പെട്ട നിബന്ധനയിൽപ്പെട്ട് ഇവർക്ക് വായ്പാ പുനഃക്രമീകരണത്തിനുള്ള അവസരം ഇല്ലാതാകും. ഇങ്ങനെ വന്നാൽ അവ വൈകാതെ നിഷ്ക്രിയ ആസ്തിയാകുന്ന സാഹചര്യം നിലനിൽക്കുന്നു. ഇത്തരം സംരംഭങ്ങളെക്കൂടി മുൻഗണനാടിസ്ഥാനത്തിൽ പദ്ധതിയുടെ ഭാഗമായി കൊണ്ടുവരുന്നതിന് ഇളവുവേണമെന്നാണ് മല്ലികാർജുൻ ആവശ്യപ്പെടുന്നത്.

from money rss https://bit.ly/31NbD38
via IFTTT

Vathikkalu Vellaripravu Lyrics : Sufiyum Sujatayum Malayalam Movie Song

Movie: Sufiyum Sujatayum 
Year: 2020
Singer: Arjun Krishna, Nithya Mammen, Zia Ul Haq
Lyrics: BK Harinarayanan, Shafi Kollam(Hindi)
Music : M Jayachandran
Actor: Jayasurya, Dev Mohan
Actress: Aditi Rao Hydari

Vathikkalu vellaripravu
Vaakku kondu muttanu kettu

Vathikkalu vellaripravu
Vaakku kondu muttanu kettu
Thulliyamin ullilu vannu
Neeyam kadalu
Priyane neeyam kadalu

Ya maula maula ilhamlena
Ya habina hubanlena
Maula maula ilhamlena
Ya habina hubanlena

Vathikkalu vellaripravu
Vaakku kondu muttanu kettu

Kaatu pole vattam vachu
Kannidayil mutham vachu
Shwasamaake thee nirachu
Neeyenna rooh rooh

Njaval pazha kannimakkunne
Mylaanchi kaadu
Attharinte kuppi thuranne
Mulla basaaru

Dhikkaru moolana thathakalundu
Muthukalayava chollanathenthu
Utharamund othiriyund
Premathin thund
Priyane premathin thund

Vathikkalu vellaripravu
Vaakku kondu muttanu kettu

Neer chuzhiyil mungiyittu
Kaal kolussil vannu thottu
Velli meenaay minnanund
Neeyenna rooh rooh

Jinn palli muttath vanne
Manja velicham
Vethanayum thean thulliyaakum
Prema thelicham

Ullu nirachoru thaalinakathu…akathu
Enneyeduthu kurichoru katth
Thannu ninakku onnu thurakk
Njan innoreedu
Priyane njan innoreedu

Vathikkalu vellaripravu
Vaakku kondu muttanu kettu

Ya maula maula ilhamlena
Ya habina hubanlena
Maula maula ilhamlena
Ya habina hubanlena



* This article was originally published here

നിഫ്റ്റി 11,300ന് മുകളില്‍: സെന്‍സെക്‌സ് 224 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക്, ലോഹം ഓഹരികളുടെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 224.93 പോയന്റ് നേട്ടത്തിൽ 38,407.01ലും നിഫ്റ്റി 52.30 പോയന്റ് ഉയർന്ന് 11,322.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1146 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, ആക്സിസ് ബാങ്ക്, ബിപിസിഎൽ, ഇൻഡസിന്റ് ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്സ്, ടൈറ്റാൻ കമ്പനി, യുപിഎൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഗ്രാസിം, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഒഎൻജിസി, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, ഐടി സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2DxBnJ2
via IFTTT

പ്രൈം ഡെ വില്പനയില്‍ 209 വ്യാപാരികള്‍ കോടീശ്വരന്മാരായതായി ആമസോണ്‍

ബെംഗളുരു: പ്രൈം ഡെ വില്പനയിൽ 209 കച്ചവടക്കാർ കോടീശ്വരന്മാരായതായി ആമസോൺ ഇന്ത്യയുടെ മേധാവി അമിത് അഗർവാൾ അവകാശപ്പെട്ടു. 4000 ചെറുകിട വില്പനക്കാർക്ക് 10 ലക്ഷം രൂപയുടെ വില്പന മറികടക്കാനായെന്നും അദ്ദേഹം ഒരു ദേശീയമാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. പ്രാദേശിക വ്യാപാരികളെ പിന്തുണയ്ക്കാനും ചെറുകിട-ഇടത്തരം കച്ചവടക്കാരുടെ വില്പന വർധിപ്പിക്കാനും ശ്രമംനടത്തുന്നതിന്റെ സമയത്താണ് ഈനേട്ടമെന്നും അദ്ദേഹം പറഞ്ഞു. കരകൗശലതൊഴിലാളികളും നെയ്ത്തുകാരും സ്റ്റാർട്ടപ്പ് ബ്രാന്റുകളും യഥാക്രമം 6.7, 2.6, 2.1 ഇരട്ടി വളർച്ചകൈവരിച്ചതായാണ് ആമസോൺ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാപ്ടോപ്, ഹോം അപ്ലയൻസസ് ഉൾപ്പടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് ഏറ്റവുംകൂടുതൽ വിറ്റത്. 91,000 ചെറുകിട ഇടത്തരം കച്ചവടക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുനടത്തിയ വില്പന ഓഗസ്റ്റ് ഏഴിനാണ് സമാപിച്ചത്.

from money rss https://bit.ly/3ismXsi
via IFTTT

Monday, 10 August 2020

ടൈറ്റാന്‍ ഓഹരിവില കൂപ്പുകുത്തി; ജുന്‍ജുന്‍വാലയ്ക്ക് ഒരുമണിക്കൂറുകൊണ്ട് 200 കോടി നഷ്ടമായി

ജൂൺ പാദത്തിൽ 270 കോടി രൂപ നഷ്ടംരേഖപ്പെടുത്തിയതോടെ ടൈറ്റാൻ കമ്പനിയുടെ ഓഹരി വില നാലുശതമാനമിടിഞ്ഞ് 1,057 നിലവാരത്തിലെത്തി. ഇതോടെ രാകേഷ് ജുൻജുൻവാലയുടെ നിക്ഷേപത്തിൽ 199 കോടി രൂപയാണ് ഒരുമണിക്കൂറുകൊണ്ട് നഷ്ടമായത്. ജൂൺ അവസാനത്തെ കണക്കെടുക്കുമ്പോൾ ജുൻജുൻവാലയ്ക്ക് 4.43ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്. അതായത് 3.93 കോടി ഓഹരികൾ. ഇതുപ്രകാരം തിങ്കളാഴ്ച രാവിലത്തെ വിലപ്രകാരം 4,354 കോടി രൂപയായിരുന്നു ഓഹരികളുടെ മൊത്തംമൂല്യം. ഓഹരി വില കാര്യമായി താഴ്ന്നതോടെ ചൊവാഴ്ചരാവിലെ മൂല്യം 4,189 കോടി രൂപയായാണ് കുറഞ്ഞത്. പ്രമുഖ വാച്ച്, ആഭരണ നിർമാതാക്കളായ ടൈറ്റാൻ കമ്പനിയുടെ വരുമാനത്തിൽ ജൂൺ പാദത്തിൽ 74ശതമാനമാണ് ഇടിവുണ്ടായത്.

from money rss https://bit.ly/33OyFJI
via IFTTT

രണ്ടാംദിവസവും വിലകുറഞ്ഞു: സ്വര്‍ണവില പവന് 41,200 രൂപയായി

തുടർച്ചയായി രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ചൊവാഴ്ച പവന്റെ വിലയിൽ 400 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ സ്വർണവില പവന് 41,200 രൂപയായി. ഗ്രാമിന് 5150 രൂപയാണ് വില. തിങ്കളാഴ്ചയും വില 400 രൂപകുറഞ്ഞിരുന്നു. രണ്ടുദിവസംകൊണ്ട് 800 രൂപയുടെ കുറവാണുണ്ടായത്. വെള്ളിയാഴ്ചയാണ് പവൻവില ചരിത്രത്തിൽ ആദ്യമായി 42,000 രൂപയിലെത്തി റെക്കോഡിട്ടത്. ഡോളർ കരുത്താർജിച്ചതോടെ ആഗോള വിപണിയിലും വിലയിൽ കുറവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 2,021 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2Fd7MF6
via IFTTT

ആര്‍ബിഐയുടെ പണനയത്തോട് പ്രതികരിക്കാതെ വിപണി

റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനത്തിനു ശേഷവും വിപണിയിൽ വലിയ ഉണർവു ദൃശ്യമല്ല. താഴ്ന്ന വരുമാനനേട്ടത്തിലൂടെ സമ്മർദ്ദം അനുഭവപ്പെടുന്ന ഓഹരി വിപണിയിൽ കൂടുതൽ പണം എത്തിക്കുന്നതിനായി കഴിഞ്ഞ രണ്ടു വട്ടവും ആർബിഐ കൈക്കൊണ്ട നടപടികൾ ശ്ളാഘനീയം തന്നെ. ആവശ്യത്തിലേറെ പണം വിപണിയിൽ എത്തിയതിനാലും 2021 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വിലക്കയറ്റം വർധിക്കുമെന്ന കണക്കുകൂട്ടൽ ഉള്ളതുകൊണ്ടും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകവഴി നീതിപൂർവമായ നിലപാടാണ് ആർബിഐ കൈക്കൊണ്ടത്. കോവിഡിന്റെ ആഘാതം നേരിട്ടനുഭവിച്ച കമ്പനികളുടെ വായ്പകൾ പുനക്രമീകരിക്കുന്നതു സംബന്ധിച്ച പ്രസ്താവന സാമ്പത്തിക മേഖലയ്ക്കും ബാങ്കുകൾക്കും ഒരുപോലെ ഗുണകരമാണ്. കിട്ടാക്കടങ്ങളാണ് ബാങ്കിംഗ് വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സ്വർണത്തിന്റെ വായ്പയും മൂല്യവും തമ്മിലുള്ള അനുപാതം 75 ശതമാനത്തിൽനിന്ന് 90 ശതമാനമായി ഉയർത്തിയത് ഗുണകരമായ തീരുമാനമാണ്. ഇടത്തരം, താഴ്ന്ന വിഭാഗങ്ങൾക്ക് പ്രയോജനകരമാണിത്. സ്വർണത്തിന് ഇടക്കാലത്തേക്കു മാത്രമല്ല, ദീർഘകാലത്തേക്കും ഉറച്ച നിലനിൽപ്പുള്ളതിനാൽ ബാങ്കുകൾക്ക് ചെറിയ തുകയിൽ കുറഞ്ഞകാലത്തേക്കും സ്വർണ പണയത്തിൽ യഥേഷ്ടം വായ്പ നൽകാം. അങ്ങനെയുള്ള വായ്പകൾ സ്ഥിരമായി പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ബാങ്കുകൾക്കു മാത്രമായി അനുവദിക്കപ്പെട്ട ഈ ആനുകൂല്യം ആർബിഐ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും അനുവദിക്കേണ്ടതായിരുന്നു. വായ്പാ മൊറട്ടോറിയം അവസാനിപ്പിച്ച് വായ്പാ വളർച്ചയിലാണ് ആർബിഐ ശ്രദ്ധയൂന്നേണ്ടിയിരുന്നത്. വിപണി തുറക്കുന്നതിന്റെ മൂന്നാം ഘട്ടത്തിലാണിപ്പോൾ. മൊറട്ടോറിയം ദീർഘിപ്പിക്കുന്നതിന് നീതി ആയോഗും എതിരാണ്. മൊറട്ടോറിയം ദീർഘിപ്പിക്കാനുള്ള ഏതുതീരുമാനവും സമ്പദ്ഘടനയ്ക്കും ബാങ്കുകൾക്കും പ്രതികൂലമായിരിക്കും. വായ്പാ പുനസംഘടനയ്ക്കുള്ള അവസാന തിയതി ഈവർഷം ഡിസംബർ 31 ആണ്. വർഷം മുഴുവനുമോ ബാങ്കുകളും വായ്പയെടുത്തവരും ഒരു മേശയ്ക്കുചുറ്റുംഇരുന്ന് പുതിയ പദ്ധതി ഉണ്ടാക്കുന്നതുവരെയോ ഇതുനീണ്ടു നിൽക്കുമെന്നാണ് കരുതേണ്ടത്. ഇതര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ കുറയ്ക്കലിനൊപ്പവും പണം സുലഭമാക്കുന്നതിന് കാഷ് റിസർവ് അനുപാതം നിലനിർത്താനുമായി ഇടക്കാലത്ത് കൂടതൽ ഉദാര നടപടികൾ ആർബിഐയിൽനിന്നു പ്രതീക്ഷിക്കാവുന്നതാണ്. നയപ്രഖ്യാപനത്തിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും തുറന്ന വിപണി പ്രക്രിയ സമീപകാലത്തും തുടരുമെന്നു തന്നെ പ്രതീക്ഷിക്കാം. ബോണ്ട് നേട്ടം ആകർഷകമാക്കാൻ ഇതാവശ്യമാണ്. സമ്പദ്ഘടനയിൽ വായ്പാ വളർച്ചയുണ്ടാക്കാനും വായ്പകളുടെ പുനർ രൂപീകരണത്തിനും പുതിയ മൊറട്ടോറിയം നിർത്താനുമാണ് ആർബിഐ ഉടൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സാമ്പത്തികമേഖല ഇപ്പോൾ കിട്ടാക്കടങ്ങൾ മൂലമുള്ള പ്രശ്നം നേരിടുകയാണ്. 2020 സെപ്റ്റംബറോടെ മൊത്തം കിട്ടാക്കടങ്ങൾ 10 ശതമാനം കുറയുമെന്നാണ് കണക്കു കൂട്ടൽ. 2021 മാർച്ചിൽ ഇത് 12.5 ശതമാനമാവുമെന്നും കണക്കാക്കപ്പെടുന്നു. ഈ വർധന ഇപ്പോൾ തന്നെ വിപണി കണക്കിലെടുത്തിട്ടുണ്ടാകാമെങ്കിലും ലോക് ഡൗൺ നീട്ടാനുള്ള ഏതു തീരുമാനവും കിട്ടാക്കടങ്ങൾ 14.8 ശതമാനമായി ഉയർത്തും. സാമ്പത്തിക മേഖലയെ സംബന്ധിച്ചേടത്തോളം വലിയ ദുരന്തമായിരിക്കും ഇത്. ഇപ്പോൾ ബാങ്കുകൾ വായ്പാ വളർച്ചയ്ക്കു പകരം പണം ശേഖരിക്കുന്നതിലും ഭാവി വളർച്ചയ്ക്കുള്ള സുരക്ഷ എന്നനിലയിൽ മൂലധനം ഉയർത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂല്യനിർണയത്തിന്റെ കാര്യത്തിൽ ഇപ്പോൾ ബാങ്കുകൾ നല്ലനിലയിലാണ്. അതുകൊണ്ടു തന്നെ ദീർഘകാല കാഴ്ചപ്പാടിൽ അവയുടെ ഓഹരികൾ ശുപാർശ ചെയ്യുന്നത് നന്നായിരിക്കും. സമീപകാലത്തെ അനിശ്ചിതത്വം പരിഗണിക്കുമ്പോൾ അടുത്ത ആറുമാസക്കാലത്തേക്ക് പണ ശേഖരണം തന്നെയായിരിക്കും നല്ലതന്ത്രം. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ തിരുത്തൽ ഉണ്ടാകുമ്പോൾ ബാങ്കിംഗ് മേഖല സാമ്പത്തിക രംഗത്ത് പ്രധാന ഗുണഭോക്താവായിത്തീരുകയും മികച്ച പ്രകടനം നടത്താൻ തുടങ്ങുകയും ചെയ്യും. ഇപ്പോൾ മോശമായ ഈ ഓഹരികളുടെ പ്രകടനം സമീപകാലത്തും ഇതുപോലെ തന്നെതുടരും. മൊറട്ടോറിയം നിർത്തലാക്കുന്നത് വായ്പാവളർച്ചയിൽ ബാങ്കുകളെ സഹായിക്കും. താഴ്ന്ന ഉൽപാദനക്ഷമത കാരണം കിട്ടാക്കടങ്ങൾ സമീപകാലത്തു കൂടാൻ തന്നെയാണ് സാധ്യത. വായ്പകൾക്കായുള്ള സേവനവും പ്രശ്നഭരിതമാവും. ഓഹരി വിപണിയിലെ ഇപ്പോഴത്തെ പ്രതികരണമില്ലായ്മക്കുകാരണം ആഗോള തലത്തിലെ ചഞ്ചലാവസ്ഥയും കൂടിയ വിലകളുമാണ്. ഒട്ടും വൈകാതെ വിപണിയുടെ ഗതിവേഗം പരീക്ഷിക്കപ്പെടുമെന്നു തന്നെയാണ് കരുതുന്നത്. ഓഹരികൾ വില നോക്കി വാങ്ങുകയാണ് ഈ ഘട്ടത്തിൽ ഏറ്റവും ഗുണകരം. ഇത്തരം ഓഹരികളോ മേഖലയോ എന്തുകൊണ്ടാണ് കുറഞ്ഞ വിലയിൽ വിൽക്കപ്പെടുന്നത് എന്നും മൂല്യനിർണയത്തിൽ ഏറ്റവും താഴെപോകുന്നത് എന്തുകൊണ്ടാണെന്നും ശ്രദ്ധയോടെ മനസിലാക്കാൻ ശ്രമിക്കണം. കാരണങ്ങൾ അടിസ്ഥാനപരമോ സാങ്കേതികമോ എന്നു കണ്ടെത്തുകയും ദീർഘകാലത്തേക്ക് അതു നിലനിൽക്കുമോ എന്ന് അറിയുകയും വേണം. ഓഹരികളെക്കുറിച്ചു മനസിലാക്കാൻ ലളിത അളവുകോലുകളായ പിഇ, പിബി, പിഇജി എന്നിവ ഉപയോഗിക്കാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ മുന്തിയ ഓഹരികൾ, നിലവാരം കൂടിയവ, ചെറുകിട ,ഇടത്തരം ഓഹരികൾ എന്നിവയ്ക്ക് പട്ടികയിൽ മുന്തിയ പരിഗണന നൽകുന്നതാണ് ഉചിതം. മുകളിൽ നിന്നു താഴോട്ടുള്ള ക്രമത്തിൽ പരിഗണിച്ചാൽ കഴിഞ്ഞ 3 മുതൽ 7 വർഷം വരെ വളരെ താഴ്ന്ന പ്രകടനം നടത്തിയ ഓഹരികളും സെക്ടറുകളുംപോലും പരിഗണനാർഹമാണ്. ഈ വർഷം മൂല്യംനോക്കി വാങ്ങേണ്ട സെക്ടറുകൾ ഫാർമ, ഐടി, ടെലികോം എന്നിവയാണ്. ഇപ്പോൾ ഇവ ശരാശരിക്ക് അൽപംമാത്രം മുകളിലാണ്. ഇപ്പോൾ ബാങ്കുകളുടെ ഓഹരികൾ ശരാശരിക്കു താഴെയാണെങ്കിലും നേരത്തേ പരാമർശിച്ചതുപോലെ ദീർഘകാലത്ത് പണമുണ്ടാക്കാൻ ഏറ്റവും മികച്ചതു തന്നെയാണ്. 2021 വളർച്ചയുടെ വർഷം ആവുകയാണെങ്കിൽ ശോഭനമായ മേഖലകൾ എന്ന നിലയിൽ ഭാവിയിൽ പരിഗണിക്കേണ്ടത് വാഹന, ലോഹ കമ്പനി ഓഹരികളാണ്. എന്നാൽ ഇടക്കാലത്ത് അവയുടെ മൂല്യം കൂടുതലാണ്. ഉറച്ച പ്രൊമോട്ടർമാരുള്ള, വായ്പ, ലാഭ സാധ്യത എന്നിവയിൽ ഉറച്ച അനുപാതം നിലനിർത്തുന്ന, നടത്തിപ്പു യോഗ്യതയുള്ളവർക്കൊപ്പമാണു നിൽക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3fJxvBG
via IFTTT

സെന്‍സെക്‌സില്‍ 303 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ മികച്ചനേട്ടത്തോടെ തുടക്കം. നിറ്റി 11,350 നിലവാരത്തിലെത്തി. സെൻസെക്സ് 303 പോയന്റ് നേട്ടത്തിൽ 38,485ലും നിഫ്റ്റി 86 പോയന്റ് ഉയർന്ന് 11,356ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 911 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 209 ഓഹരികൾ നഷ്ടത്തിലുമാണ്. 31 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ശ്രീ സിമെന്റ്സ്, ടൈറ്റൻ കമ്പനി, സിപ്ല, യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/31HyUDw
via IFTTT

ആഗോള റീട്ടെയ്ൽ കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പും

ദുബായ്: ആഗോള റീട്ടെയ്ൽ മേഖലയിലെ മുൻനിര കമ്പനികളുടെ പട്ടികയിൽ യു.എ.ഇ.യിൽനിന്ന് ലുലു ഹൈപ്പർമാർക്കറ്റുംഇടം പിടിച്ചു. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റാണ് പട്ടിക പ്രസിദ്ധീകരിച്ചത്. അമേരിക്കൻ കമ്പനിയായ വാൾമാർട്ടാണ് പട്ടികയിൽ മുന്നിൽ. ഇന്ത്യയിലെ റിലയൻസ് റീട്ടെയ്്ലും പട്ടികയിലുണ്ട്. പട്ടികയിൽ ഇടംപിടിച്ച മലയാളി ഉടമസ്ഥതയിലുള്ള ഏക സ്ഥാപനവും ലുലുവാണ്. അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലായി കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്ന് ഹൈപ്പർമാർക്കറ്റുകളാണ് വിവിധ രാജ്യങ്ങളിലായി ലുലു ആരംഭിച്ചത്. അബുദാബി, ഈജിപ്തിലെ കയ്റോ, ഇൻഡൊനീഷ്യയിലെ ജക്കാർത്ത എന്നിവിടങ്ങളിലാണിത്. യു.എ.ഇ.യിൽ മാത്രം ഒരു വർഷത്തിനുള്ളിൽ എട്ടു മുതൽ 12 വരെ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഇതുകൂടാതെ മറ്റ് ജി.സി.സി. രാജ്യങ്ങൾ, ഈജിപ്ത്, ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ഹൈപ്പർമാർക്കറ്റുകൾ തുടങ്ങും. കോവിഡിന്റെ വ്യാപനം വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ടെങ്കിലും കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിച്ചു കൊണ്ട് പ്രവർത്തനം വിപുലീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിലും ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തൃശ്ശൂർ, കോട്ടയം, കാസർകോട്, പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/2XKTAcD
via IFTTT

Dulquer Salmaan To Start Shooting For Rosshan Andrrews' Project After Lockdown?

Dulquer Salmaan To Start Shooting For Rosshan Andrrews' Project After Lockdown?
Dulquer Salmaan has been busy spending some quality time with his family in Kochi, amidst lockdown. The actor, who is one of the most sought-after stars of the South Indian film industry, has some promising projects in the pipeline. Reportedly, Dulquer

* This article was originally published here

നിഫ്റ്റി 11,270ല്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 142 പോയന്റ്

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഫാർമ ഓഹരികളിലെ നേട്ടമാണ് സൂചികകളെ തുണച്ചത്. സെൻസെക്സ് 141.50 പോയന്റ് ഉയർന്ന് 38,182.08ലും നിഫ്റ്റി 60.70 പോയന്റ് നേട്ടത്തിൽ 11274.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽനിന്നുള്ള അനുകൂലഘടകങ്ങളും ചില ഫാർമ കമ്പനികളുടെ മികച്ച പാദഫലങ്ങളും സർക്കാരിന്റെ ആത്മനിർഭർ ഇന്ത്യ പദ്ധതിയിൽ പ്രതിരോധ ഉത്പന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും വിപണിക്ക് തുണയായി. ബിഎസ്ഇയിലെ 1723 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 996 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, എൽആൻഡ്ടി, എംആൻഡ്എം, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർമോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ബിപിസിഎൽ, റിലയൻസി ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, വാഹനം, ബാങ്ക്, എഫ്എംസിജി, ഐടി, ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് ഉൾപ്പടെയുള്ള എല്ലാവിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2XNulGL
via IFTTT

ലോക കോടീശ്വര പട്ടികയില്‍ സക്കര്‍ബര്‍ഗിന് ഭീഷണിയായി മുകേഷ് അംബാനി

ജിയോ പ്ലാറ്റ്ഫോംസിൽ ഫേസ് ബുക്ക് നിക്ഷപേം നടത്തുമ്പോൾ മാർക്ക് സക്കർബർഗ് ഒരിക്കലും വചാരിച്ചിട്ടുണ്ടാവില്ല ലോക കോടീശ്വരന്മാരിൽ മുകേഷ് അംബാനി ഒരുഭീഷണിയാകുമെന്ന്. സക്കർബർഗിന്റെ ഫേസ്ബുക്ക് 43,574 കോടി രൂപ നിക്ഷേപിച്ചതിനുപിന്നാലെയാണ് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ജിയോ പ്ലാറ്റ് ഫോമിലെത്തിയത്. വിദേശ നിക്ഷേപത്തിന്റെ ബലത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില കുതിച്ചതോടെയാണ് പ്രധാന പ്രൊമോട്ടറായ മുകേഷ് അംബാനി ലോക കോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കിയത്. സക്കർബർഗിന്റെ തൊട്ടുപിന്നിൽ. വെള്ളിയാഴ്ചയിലെ കണക്കുപ്രകാരം അംബാനിയുടെ ആസ്തി 88.22 ബില്യൺ ഡോളറാണ്. ഈവർഷംമാത്രം 22 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്തിൽ വർധനവുണ്ടായത്. സക്കർബർഗിന്റെ ആസ്തിയാകട്ടെ 102 ബില്യൺ ഡോളറാണ്. ഈവർഷംമാത്രം സക്കർബർഗിന്റെ ആസ്തിയിലുണ്ടായ വർധന 23.2 ബില്യൺ ഡോളറാണ്. ജിയോ പ്ലാറ്റ്ഫോമിൽ 33,737 കോടി രൂപ നിക്ഷേപിച്ച ആൽഫബറ്റി(ഗൂഗിൾ)ന്റെ സ്ഥാപകരായ ലാറി പേജും സെർജി ബ്രിനും ലോക കോടീശ്വരന്മാരിൽ എട്ടും ഒമ്പതും സ്ഥാനത്താണുള്ളത്. മാർച്ചിലെ താഴ്ന്ന നിലവാരമായ 867 രൂപയിൽനിന്ന് റിലയൻസിന്റെ ഒഹരിവില കുതിച്ചത് 147ശതമാനമാണ്. റിലയൻസിന്റെ ഓഹരി വിലയിൽ ഒരുശതമാനം വർധനവുണ്ടായാൽ മുകേഷ് അംബാനിയുടെ ആസ്തിയിൽ അധികമായുണ്ടാകുക 9,600 കോടി രൂപയാണ്. ജെഫ് ബെസോസാണ് ലോകകോടീശ്വര പട്ടികയിൽ ഒന്നാമൻ. ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ് എന്നിവർക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ.

from money rss https://bit.ly/31wegGA
via IFTTT

മാതൃഭൂമി മാക്‌സഡ് വെബിനാര്‍ പരമ്പരയുടെ സമാപന സെഷന്‍ ഓഗസ്റ്റ് 15 ന്; ഡോ. സജി ഗോപിനാഥ് മുഖ്യാതിഥി

കോഴിക്കോട്: ജൂലായ് 5-ന് ആരംഭിച്ച മാതൃഭൂമി മാക്സഡ് വെബിനാർ പരമ്പര ഓഗസ്റ്റ് 15 വൈകിട്ട് 6:30 ന് നടക്കുന്ന ഏഴാമത്തെ സെഷനോട് കൂടി സമാപിക്കും. കോവിഡ് മഹാമാരിയുടെയും കേന്ദ്രപുതിയ വിദ്യാഭാസ നയത്തിന്റെയും പശ്ചാത്തലത്തിൽ വിദ്യാഭാസ മേഖലയിൽ ഉണ്ടാകുന്ന സമഗ്രമായ മാറ്റങ്ങളെ കുറിച്ച് ചർച്ച നടക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ CEO യും IITMK ഡയറക്ടറുമായ ഡോ. സജി ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തും. പുതിയതായി രൂപീകരിക്കുന്ന കേരള ഡിജിറ്റൽ, ഇന്നോവേഷൻ ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലറാണ് ഡോ. സജി. സൂം ആപ്പ് വഴി സെഷനിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ ഫ്രീ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://bit.ly/39QrxxD സന്ദർശിക്കുക. കഴിഞ്ഞ ആറു ആഴ്ചകളായി നടക്കുന്ന സെഷനുകളിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്തു. കോവിഡ് മഹാമാരി കേരളത്തിലെ ആരോഗ്യം, സിനിമ, അഡ്വെർടൈസിങ്, ബിസിനസ്, സാമൂഹിക ക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ സൃഷിടിക്കുന്ന വെല്ലുവിളികളും അവ തരണം ചെയ്യാൻ അവലംബിക്കുന്ന നൂതന മാർഗങ്ങളെ കുറിച്ചും ചർച്ച നടന്നു. മാക്സഡിന്റെ യൂട്യൂബ് ചാനലിൽ എല്ലാ സെഷനുകളുടെയും റെക്കോർഡഡ് വീഡിയോസ് ലഭ്യമാണ്. Content Highlights: Final Session of Mathrubhumi Maxed Webinar Series will be conducted on 15 August

from money rss https://bit.ly/3gMbzHh
via IFTTT

വിവോ പിന്മാറി: ഐപിഎലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി പതഞ്ജലി?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതോടെ ബാബാ രാംദേവിന്റെ പതഞ്ജലി രംഗത്ത്? ആഗോള തലത്തിൽ പതഞ്ജലി ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള അവസരമാണിതെന്നും ഐപിഎലിന്റെ കാര്യം പരിഗണിച്ചുവരികയാണെന്നും പതഞ്ജലി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ബിസിസിഐയ്ക്കുമുന്നിൽ ഇതുസംബന്ധിച്ച് പ്രൊപ്പോസൽ വെയ്ക്കുന്നകാര്യവും കമ്പനിയുടെ പരിഗണനയിലാണ്. പ്രതിവർഷം 440 കോടി രൂപയാണ് ടൈറ്റിൽ സ്പോൺസർഷിപ്പിനായി വിവൊ മുടക്കിയിരുന്നത്. 2018ൽ അഞ്ചുവർഷത്തേയ്ക്കാണ് കമ്പനിയുമായി കരാറിലെത്തിയത്. ഇത്രയുംതുക പതഞ്ജലിക്ക് നൽകാനായാൽമോയെന്നകാര്യത്തിലാണ് സംശയം. അതൊകൊണ്ടുതന്നെ സ്പോൺസർഷിപ്പ് തുകയിൽ 50ശതമാനം കുറവുവരുത്തുന്നകാര്യവും ബിസിസിഐയുടെ പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ. ഈവർഷത്തെ ഐപിഎൽ സെപ്റ്റംബർ 19 മുതൽ നവംബർ 10വരെ യുഎഇയിലാണ് നടക്കുന്നത്. 2020 ലെ ഐപിഎലിന് ടൈറ്റിൽ സ്പോൺസറായി വിവോ ഉണ്ടാകില്ലെന്ന് ഓഗസ്റ്റ് ആറിനാണ് ബിസിസിഐ സ്ഥിരീകരിച്ചത്.

from money rss https://bit.ly/33Iq2QQ
via IFTTT

Sunday, 9 August 2020

സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞ് 41,600 രൂപയായി

തുടർച്ചയായദിവസങ്ങളിലെ വിലവർധനയ്ക്കുശേഷം സ്വർണവിലയിൽ തിരുത്തൽ. പവന് 600 രൂപകുറഞ്ഞ് 41,600 രൂപയായി. 5200 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോൾ 42,000 രൂപയായി വർധിച്ചത്. ആറുദിവസംകൊണ്ട് 1,840 രൂപയുടെ വർധന. ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 2,033.40 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2072 ഡോളർവരെ പോയതിനുശേഷംമാണ് വിലിയിൽ ഇടിവുണ്ടായത്.

from money rss https://bit.ly/2DEKzuV
via IFTTT

ഉത്തേജന പാക്കേജ് 2.0: സെപ്റ്റംബറില്‍ പ്രഖ്യാപിച്ചേക്കും

കോവിഡ് വ്യാപനംമൂലമുള്ള തളർച്ചയിൽനിന്ന് കരകയറാൻ അടുത്തഘട്ടത്തിലുള്ള ഉത്തേജന പാക്കേജ് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ പ്രഖ്യാപിച്ചേക്കും. അടിസ്ഥാന സൗകര്യവികസനം, നിർമാണമേഖല എന്നിവയ്ക്കാകും പ്രാധാന്യം നൽകുക. അതോടൊപ്പം നഗരങ്ങളിലെ പാവപ്പെട്ടവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടേതിന് സമാനമായിട്ടായിരിക്കും ഇത് നടപ്പാക്കുക. കോവിഡ് വ്യാപനംമൂലമുള്ള തളർച്ചയിൽനിന്ന് വിമുക്തമായാൽ വികസനത്തിനുള്ള സാധ്യതകളുണ്ടാകും. അടിസ്ഥാന സൗകര്യം, നിർമാണമേഖല കേന്ദ്രീകരിച്ച് പ്രഖ്യാപനങ്ങൾകൂടിവരുമ്പോൾ സമ്പദ്ഘടനയിൽ ഉണർവ് പ്രകടമാകുമെന്നാണ് വിലിയിരുത്തൽ. ഉപഭോഗംവർധിക്കുകയും അതിലൂടെ തൊഴിലവസരങ്ങൾ ഉണ്ടാകുകയുംചെയ്യും. അതിന്റെ സാധ്യതകൾതേടിയുള്ള നിക്ഷേപമാകും അടുത്ത പാക്കേജിൽ ഉൾപ്പെടുത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം ഗ്രമങ്ങളിലേയ്ക്ക് പോയവർക്ക് തരിച്ചെത്താൻ നഗരങ്ങളിലെ തൊഴിലവസരം പ്രയോജനപ്പെടും. നിർമാണ തൊഴിൽ മേഖലയിൽമാത്രം 65 ലക്ഷം അന്യസംസ്ഥാനതൊഴിലാളികൾക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/2XKzobb
via IFTTT

സെന്‍സെക്‌സില്‍ 213 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 213 പോയന്റ് നേട്ടത്തിൽ 38,253ലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 11282ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 914 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 273 ഓഹരികൾ നഷ്ടത്തിലുമാണ്. 84 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സിപ്ല, എൽആൻഡ്ടി, എംആൻഡ്എം, ശ്രീ സിമെന്റ്സ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.41ശതമാനം ഉയർന്നു. വാഹനം, എഫ്എംസിജി, ഹെൽത്ത് കെയർ, ലോഹ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകളാണ് പ്രധാനമായും നേട്ടത്തിൽ. ടൈറ്റാൻ, ബാങ്ക് ഓഫ് ബറോഡ തുടങ്ങി 100 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/31yk2aQ
via IFTTT

ഉപഭോക്തൃ സംരക്ഷണ നിയമം: ആശകളും ആശങ്കകളും

ഉപഭോക്താക്കൾ പ്രതീക്ഷയോടെ കാത്തിരുന്ന, നവീകരിച്ച ഉപഭോക്തൃ സംരക്ഷണ നിയമം 2019 കഴിഞ്ഞ മാസം നിലവിൽ വന്നു. ഉപഭോക്തൃ ശാക്തീകരണത്തിനും കാര്യക്ഷമമായ ഭരണനിർവഹണത്തിനും ത്വരിതമായ തർക്ക പരിഹാരത്തിനുമാണ് പുതിയ നിയമം ഊന്നൽ നൽകുന്നത്. മൂന്നു പതിറ്റാണ്ടുകാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, വർത്തമാനകാലത്തെ പല സാങ്കേതിക പ്രശ്നങ്ങളെയും നേരിടാനുള്ള വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് വളരെ പ്രതീക്ഷ നൽകുന്നു. ഓൺലൈൻ തട്ടിപ്പുകളെ നേരിടാനായി, ഇ-കൊമേഴ്സിനെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നതും വർധിച്ചുവരുന്ന ഭക്ഷ്യവിതരണ ശൃംഖലയെ ഉൾക്കൊള്ളാനായി ഭക്ഷണം കൂടി ഉത്പന്നത്തിന്റെ നിർവചനത്തിൽപ്പെടുത്തിയതും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നവയാണ്. 'ടെലികോം' സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും 'ട്രായി' യുടെ ടെലി കമ്യൂണിക്കേഷൻ എന്ന വിപുലീകരിച്ച നിർവചനത്തിന്റെ പരിധിയിൽപ്പെടുന്ന ഇന്റർനെറ്റ്, സെല്ലുലാർ ഡേറ്റ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടില്ല. കെട്ടിട നിർമാണം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരോഗ്യപരിരക്ഷ, സേവനങ്ങളുടെ പട്ടികയിൽ കാണുന്നില്ല. ഉപഭോക്തൃ സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുന്ന 'ഉത്പന്ന ബാദ്ധ്യത' എന്ന പുതിയ അധ്യായം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉപഭോക്താവിന് സൗകര്യപ്രദമായ സ്ഥലത്ത് കേസ് ഫയൽ ചെയ്യാമെന്നതും ഓൺലൈനിൽ പരാതികൾ സമർപ്പിക്കാമെന്നതും പുതിയ നിയമത്തിലെ ആശാവഹമായ വ്യവസ്ഥകളാണ്. ഇ-കൊമേഴ്സ് സ്ഥാപനങ്ങളെല്ലാം ഉത്പന്നത്തിന്റെ, സേവനത്തിന്റെ വിശദ വിവരങ്ങൾക്കൊപ്പം തന്നെ, മടക്കിയെടുക്കൽ/മാറ്റിക്കൊടുക്കൽ വ്യവസ്ഥകൾ, സാധനങ്ങളെത്തിക്കാനുള്ള ഉപാധികൾ, പണമടക്കാനുള്ള മാർഗങ്ങളും അവയുടെ സുരക്ഷിതത്വവും, തർക്കപരിഹാരത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കണം. സുചിന്തിതമായ തീരുമാനങ്ങളെടുക്കാൻ ഇത് ഉപഭോക്താവിനെ സഹായിക്കും. മാത്രമല്ല, തർക്ക പരിഹാര സംവിധാനത്തിന്റെ നടത്തിപ്പിനായി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. പരാതികൾ സ്വീകരിച്ച വിവരം 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ അറിയിക്കാനും 30 ദിവസത്തിനുള്ളിൽ പരാതിയിൽ തീർപ്പുകല്പിക്കാനും നിയമം നിഷ്കർഷിക്കുന്നു. പുതിയ നിയമത്തിലെ ശ്രദ്ധേയമായ രണ്ടു കാര്യങ്ങൾ സെൻട്രൽ കൺസ്യൂമർ അതോറിറ്റിയുടെയും മീഡിയേഷൻ സെല്ലുകളുടേയും സ്ഥാപനമാണ്. ഉപഭോക്തൃ അവകാശ ലംഘനങ്ങൾക്കെതിരെ സ്വമേധയാ കേസ്സെടുക്കാൻ സുരക്ഷിതമല്ലാത്ത / ഹാനികരമായ ഉത്പന്നങ്ങൾ തിരിച്ചുവിളിക്കാനും അന്യായ വ്യാപാര സബ്രദായങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പിൻവലിക്കാൻ ഉത്തരവിടാനും ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നവരെ ശിക്ഷിക്കാനുമുള്ള അധികാരം ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഈ അതോറിറ്റിക്കുണ്ട്. വ്യക്തിഗത പരാതികളല്ല, മറിച്ച് സമൂഹത്തെ പൊതുവെ ബാധിക്കുന്ന ഉപേഭാക്തൃ പ്രശ്നങ്ങളാണ് അതോറിറ്റി കൈകാര്യം ചെയ്യുക. ഉത്പന്നത്തിനോ / സേവനത്തിനോ രസീത് നൽകാതിരിക്കുക, 30 ദിവസത്തിനുള്ളിൽ തിരികെ നൽകുന്ന തകരാറുള്ള ഉത്പന്നങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുക, ഇടപാടുകളുടെ ഭാഗമായി നൽകിയ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക എന്നീ മൂന്ന് കാര്യങ്ങൾ കൂടി അന്യായ വ്യാപാര സമ്പ്രദായങ്ങളുടെ കൂട്ടത്തിൽപ്പെടുത്തിയതോടൊപ്പം, 'അന്യായ കരാറുകൾ' എന്ന ഒരു പുതിയ ഭാഗം കൂട്ടിച്ചേർത്തു. സേവനങ്ങൾക്ക് അമിത മുൻകൂർ പണം ആവശ്യപ്പെടുക, കരാർ ലംഘനം കൊണ്ടുണ്ടായ നഷ്ടത്തിന് ആനുപാതികമല്ലാത്ത അമിത പിഴ ഈടാക്കുക, കക്ഷികളുടെ അറിവോ സമ്മതമോ കൂടാതെ കരാറുകൾ റദ്ദാക്കുകയോ, മറ്റാരെയെങ്കിലും ഏല്പിക്കുകയോ ചെയ്യുക തുടങ്ങിയവയാണ് അന്യായ കരാറുകളായി കണക്കാക്കിയിട്ടുള്ളത്. (ക്രെഡിറ്റ് കാർഡുകൾ ചുമത്തുന്ന അമിത ലേറ്റ് പെയ്മെന്റ് ഫീസ്, ഭവന/വാഹന വായ്പകൾ നേരത്തെ അടച്ചുതീർക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന പ്രീക്ലോഷർ ഫീസ്, വായ്പ തിരിച്ചുപിടിക്കാൻ മൂന്നാം കക്ഷിയെ ഏല്പിക്കൽ തുടങ്ങിയവ ഈ ഗണത്തിൽപ്പെടും). സിവിൽ കോടതികളുടെ നടപടിക്രമങ്ങളും കാലതാമസവും പണച്ചെലവും ഒഴിവാക്കി, ത്വരിത ഗതിയിൽ തർക്കപരിഹാരം ഉണ്ടാക്കാനാണ് 1986-ൽ 'ഉപഭോക്തൃ സംരക്ഷണ നിയമം' കൊണ്ടുവന്നത്. തർക്കങ്ങളിൽ 90-150 ദിവസത്തിനുള്ളിൽ തീർപ്പു കല്പിക്കണമെന്നായിരുന്നു വിവക്ഷിച്ചിരുന്നത്. എന്നാൽ, കാലക്രമേണ സിവിൽ കോടതിയിലെ നടപടിക്രമങ്ങളും കാലതാമസവും ഉപഭോക്തൃ ഫോറങ്ങളിലും വന്നുചേർന്നു. നിലവിൽ സാധാരണ പരാതികളിൽ തീർപ്പുകല്പിക്കാനെടുക്കുന്ന സമയം ഒന്നര മുതൽ രണ്ടുവർഷം വരെയാണ്. അഭിഭാഷകരുടെ സേവനമില്ലാതെ പരാതികൾ ഫയൽ ചെയ്യാമെങ്കിലും ഭൂരിഭാഗം പരാതികളും അഭിഭാഷകർ മുഖേനയാണ് ഫയൽ ചെയ്യപ്പെടുന്നത്. ഉത്പാദകരും സേവനദാദാക്കളും മികച്ച അഭിഭാഷകരെ വച്ച് കേസുകൾ വാദിക്കുമ്പോൾ, ഉപഭോക്താവിനും അഭിഭാഷകരുടെ സേവനം തേടേണ്ടിവരുന്നു. അങ്ങനെ ചെലവേറിയ ഒരു പ്രക്രിയ ആയതുകൊണ്ട് ഉപഭോക്തൃ ഫോറത്തെ സമീപിക്കാൻ പലരും വിമുഖത കാണിക്കുന്നു. ഉപഭോക്തൃ കോടതികളിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ അപര്യാപ്തമാണ്. പരിമിതമായ സ്ഥലസൗകര്യവും നാമമാത്രമായ ജീവനക്കാരും ഉപഭോക്തൃ കോടതിയുടെ പ്രവർത്തനത്തെ മന്ദീകരിക്കുന്നു. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഇതിനു തെളിവാണ്. ജില്ലാ ഫോറത്തിന്റെ അധികാര പരിധി 20 ലക്ഷത്തിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തിയിരിക്കുന്നു. മാത്രമല്ല, സ്വന്തം വിധികളെ നിയമപരമായ അവലോകനത്തിന് (judicial review) വിധേയമാക്കാനുള്ള അധികാരം കൂടി ജില്ലാ ഫോറത്തിന് നൽകിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ ജില്ലാ ഫോറങ്ങളുടെ ജോലിഭാരം വളരെ കൂടുതലാവുമെന്നതിൽ തർക്കമില്ല. ജില്ലാതലത്തിൽ മാധ്യസ്ഥതയിലൂടെ തർക്കം പരിഹരിക്കാനുള്ള പുതിയ നിയമത്തിലെ വ്യവസ്ഥകൾ, സങ്കീർണമല്ലാത്ത പരാതികൾ എളുപ്പത്തിൽ തീർപ്പാക്കാൻ സഹായകമാവുമെന്ന് പ്രതീക്ഷിക്കാം. പരിധി ഒരു കോടിയിൽ നിന്ന് 10 കോടിയായി ഉയർത്തിയ സംസ്ഥാന കമ്മിഷനുകളുടെ സ്ഥിതിയും ഇതിൽനിന്ന് വിഭിന്നമല്ല. എന്നാൽ സെൻട്രൽ കൺസ്യൂമർ അതോറിറ്റിയുടെ സ്ഥാപനത്തോടെ ദേശീയ കമ്മിഷന്റെ ജോലിഭാരം കുറയാനിടയുണ്ട്. ഉപഭോക്തൃ തർക്ക പരിഹാര കോടതികൾ പൊതുവിതരണ വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. സമയാസമയങ്ങളിൽ ഒഴിവുകൾ നികത്തുന്നതിനും സമിതികൾ രൂപവത്കരിക്കുന്നതിനും വളരെ കാലതാമസം അനുഭവപ്പെടുന്നു. ഉപഭോക്തൃ കോടതികളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരുകൾ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല എന്ന പരാതിയും പൊതുവെ ഉയർന്നുവരുന്നുണ്ട്. സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന ഒട്ടേറെ ഉപഭോക്തൃ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ നിയമം ശ്രമിക്കുന്നുണ്ട്. കാര്യക്ഷമമായ ഭരണ നിർവഹണവും ത്വരിതഗതിയിലുള്ള തർക്ക പരിഹാരവും ഉറപ്പിക്കാനായാൽ, പുതിയ നിയമം ഉപഭോക്താവിനെ രാജ പദവിയിലേക്കുയർത്തും എന്നതിൽ സംശയമില്ല. tjayamohan@yahoo.co.in

from money rss https://bit.ly/3a99YZw
via IFTTT

Dulquer Salmaan & Jacob Gregory's Unnimaya Song Is A Fun Take On Love!

Dulquer Salmaan & Jacob Gregory's Unnimaya Song Is A Fun Take On Love!
Dulquer Salmaan celebrated his 34th birthday on July 28, 2020. Along with the updates and announcements on his major upcoming projects, the actor also released the Unnimaya song from his upcoming project Maniyarayile Ashokan, through his social media pages. Dulquer Salmaan

* This article was originally published here

Saturday, 8 August 2020

DID YOU KNOW? This Mohanlal Starrer Got A Story Change At The Last Minute!

DID YOU KNOW? This Mohanlal Starrer Got A Story Change At The Last Minute!
Mohanlal, the complete actor delivered one of the biggest hits of his career with the 1988-released movie Vellanakalude Nadu. The family entertainer, which was directed by Priyadarshan had earned highly positive reviews and emerged as a great commercial success. Mohanlal earned

* This article was originally published here

എല്ലാ പലചരക്ക്-പച്ചക്കറികടക്കാര്‍ക്കും ജോലിക്കാര്‍ക്കും കോവിഡ് പരിശോധന

വൻതോതിലുള്ള സമൂഹിക വ്യാപനം ഒഴിവാക്കാൻ പലചരക്ക്-പച്ചക്കറി വ്യാപാരികൾക്കും ജോലിക്കാർക്കും കോവിഡ് പരിശോധന നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കോവിഡ് രാജ്യത്തെ പുതിയ പ്രദേശങ്ങളിലേയ്ക്കുകൂടി വ്യാപിച്ചതോടെ ജില്ലകളിൽ ഒറ്റപ്പെട്ട കേസുകളോ വലിയ ക്ലസ്റ്ററുകളോ രൂപപ്പെടാൻ സാധ്യതതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. പുതയ സ്ഥലങ്ങളിലേയ്ക്കുള്ള രോഗത്തിന്റെ വ്യാപനം പരമാവധി തടയാൻ ശ്രമിക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓക്സിജൻ ഉൾപ്പടെയുള്ള സൗകര്യങ്ങളുള്ള ആംബുലൻസുകൾ കൂടുതൽ സജ്ജമാക്കണമെന്നും കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പരമാവധി ആംബലൻസുകൾ പ്രയോജനപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്.

from money rss https://bit.ly/3imIwuo
via IFTTT

എത്ര വായ്പ ലഭിക്കും; സ്വര്‍ണപണയ വായ്പയുടെ പലിശയും മറ്റുവിവരങ്ങളും അറിയാം

അടിയന്തര സാഹചര്യത്തിൽ പണത്തിന് ആവശ്യംവന്നാൽ കയ്യിലുള്ള കരുതൽധനം ഉപയോഗിക്കാം. എന്നാൽ അതുമില്ലെങ്കിലോ? പലരും അപ്പോൾ ചിന്തിക്കുക വ്യക്തിഗത വായ്പയെക്കുറിച്ചാകും. അല്ലെങ്കിൽ പ്രൊവിഡന്റ് ഫണ്ടിൽനിന്നോ മറ്റ് നിക്ഷേപ പദ്ധതികളിൽനിന്നോ പണം പിൻവലിക്കും. ബാങ്കുകളിൽനിന്നുംമറ്റും വ്യക്തിഗത വായ്പയെടുക്കുന്നതിലും നല്ലത് സ്വർണ പണയ വായ്പയെ ആശ്രയിക്കുന്നതാണ്. സ്വർണത്തിന്റെ മൂല്യത്തിന്റെ 90ശതമാനവരെ വായ്പ അനുവദിക്കാൻ ആർബിഐ പുതിയതായി നിർദേശം നൽകിയിട്ടുണ്ട്. ശ്രദ്ധിക്കേണ്ട കര്യങ്ങൾ സ്വർണം പണയംവെച്ചാൽ വായ്പ ലഭിക്കാൻ എളുപ്പമാണ്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമാണ് ഈയിനത്തിൽ വായ്പ നൽകുന്നത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പൊതുമേഖ-സ്വകാര്യ ബാങ്കുകളും മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ ബാങ്കിതര ധനകാര്യസ്ഥാനങ്ങളും സ്വർണം പണയത്തിന്മേൽ വായ്പനൽകുന്നുണ്ട്. എത്രതുക ലഭിക്കും? വായ്പ നൽകുന്ന സ്ഥാപനങ്ങൾക്കനുസരിച്ച് തുകയിൽ വ്യത്യാസമുണ്ട്. 10,000 രൂപമുതൽ ഒരുകോടി രൂപവരെയാണ് ഐസിഐസിഐ ബാങ്ക് പണയ വായ്പ നൽകുന്നത്. എസ്ബിഐയാകട്ടെ 20,000 രൂപമുതൽ 20 ലക്ഷം രൂപവരെയാണ് വായ്പ അനുവദിക്കുന്നത്. മുത്തൂറ്റ് ഫിനാൻസ് ചുരുങ്ങിയത് 1,500 രൂപയാണ് നൽകുക. പരമാവധി എത്രതകവേണമെങ്കിലും വായ്പയെടുക്കാം. വായ്പയുടെ കാലാവധി ഓരോ സ്ഥാപനങ്ങളും വ്യത്യസ്തകാലാവധിയിലാണ് വായ്പ അനുവദിക്കുന്നത്. മൂന്നുമാസം മുതൽ 24 മാസംവരെയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ വായ്പാ കാലാവധി. എസ്ബിഐയിൽ ഇത് 36 മാസംവരെയാണ്. മുത്തൂറ്റ് ഫിനാൻസാകട്ടെ വ്യത്യസ്ത പദ്ധതികളിലായി വ്യത്യസ്ത കാലാവധികളിലാണ് വായ്പ നൽകുന്നത്. Interest Rate of Gold Loan Bank/NBFC Interest Rate Processing Fee SBI 7% to 7.50% 0.50 HDFC BANK 9.90% to 17.90 1.50% ICICI Bank 10% to 19.76% 1% Federal Bank 8.50% onwards - South Indian Bank 8.85% to 9.35% - PNB 8.60 % to 9.15% 0.75% Axis Bank 9.75% to 17.50% 1% Dhanalaxmi Bank 9.65% - Manappuram Finance Max 29% - Muthoot Finance 12% to 27% - Data as on August 7,2020 ആവശ്യമായ രേഖകൾ പാൻ, ആധാർ തുടങ്ങിയവയാണ് ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖകളായി ആവശ്യപ്പെടാറുള്ളത്. വിലാസം തെളിയിക്കാൻ ആധാർ, പാസ്പോർട്ട്, വോട്ടർ ഐഡി തുടങ്ങിയവയിലേതെങ്കിലും ആവശ്യമാണ്. പാസ്പോർട്ട് സൈസ് ഫോട്ടോയും വേണം. കൂടുതലായി ചില സ്ഥാപനങ്ങൾ മറ്റുരേഖകളും ആവശ്യപ്പെടാറുണ്ട്. നിരക്ക് വ്യക്തിഗത, വാഹന, ഭവന വായ്പകൾക്കായി ബാങ്കുകൾ പ്രൊസസിങ് ഫീസാണ് ഈടാക്കാറുള്ളത്. എന്നാൽ സ്വർണപണയ വായ്പയ്ക്ക് പ്രസസിങ് ഫീസിനുപുറമെ, സ്വർണത്തിന്റെ മൂല്യം പരിശോധിക്കുന്നതിനുള്ള ചാർജുകൂടി ഈടാക്കും. 1.5 ലക്ഷം രൂപവരെയുള്ള വായ്പക്കായി എച്ച്ഡിഎഫ്സി ബാങ്ക് 250 രൂപയാണ് മൂല്യപരിശോധനാ ചാർജായി ഈടാക്കുന്നത്. അതിനുമുകളിലുള്ള തുകയ്ക്ക് 500 രൂപയുമാണ്. പ്രൊസസിങ് ചാർജ്, മൂല്യനിർണയ നിരക്ക് എന്നിവയ്ക്കുപുറമെ ഡോക്യുമെന്റേഷൻ ചാർജ്, തിരിച്ചടവ് വൈകിയാലുള്ള ചാർജ് എന്നിവയും ചില സ്ഥാപനങ്ങൾ ഈടാക്കാറുണ്ട്. ചാർജുകളെക്കുറിച്ച് ചോദിച്ചറിഞ്ഞശേഷംമാത്രം സ്വർണം പണയംവെച്ച് വായ്പയെടുക്കുക.

from money rss https://bit.ly/2C8wwNu
via IFTTT

Friday, 7 August 2020

ഓഹരി ഫണ്ടുകളില്‍നിന്ന് ജൂലായില്‍ നിക്ഷേപകര്‍ പിന്‍വലിച്ചത് 3,500 കോടി രൂപ

കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ തകർച്ചയിൽനിന്ന് വിപണി തിരിച്ചുകയറിയതോടെ ഓഹരി മ്യൂച്വൽ ഫണ്ടുകളിൽനിന്ന് നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചു. ജൂലായ് മാസത്തിൽ 3,500 കോടിയ്ക്കും 4000 കോടി രൂപയ്ക്കുമിടയിലാണ് നിക്ഷേപം പിൻവലിച്ചത്. നാലുവർഷത്തെ ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഇത്രയുംതുക ഒരുമാസം ഓഹരി ഫണ്ടിൽനിന്ന് പിൻവലിക്കുന്നത്. ഹൈബ്രിഡ് ഫണ്ടുകളും ഈ വിഭാഗത്തിൽപ്പെടും. വൻനഷ്ടത്തിൽനിന്ന് കരകയറിയതോടെയാണ് നിക്ഷേപകർ വ്യാപകമായി പണം പിൻവലിച്ചത്. ജൂണിൽ 240 കോടി രൂപയുടെ നിക്ഷേപമാണ് ഈ വിഭാഗങ്ങളിലെ ഫണ്ടുകളിലെത്തിയത്. ആർബിട്രേജ്, ബാലൻസ്ഡ് അഡ്വാന്റേജ്, ഡൈനാമിക് അസറ്റ് അലോക്കേഷൻ തുടങ്ങിയ ഫണ്ടുകളിൽനിന്നായി 3,000 കോടി രൂപയുടെ നിക്ഷേപവും പിൻവലിക്കപ്പെട്ടു. ഇതോടെ ഈവർഷം മൊത്തം 28,000 കോടി രൂപയുടെ നിക്ഷേപമാണ് ഡെറ്റ് ഫണ്ട് വിഭാഗത്തിലുള്ള ഈ ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത്.

from money rss https://bit.ly/31v0zb0
via IFTTT

കൊറോണക്കാലത്ത് വാങ്ങിക്കൂട്ടിയത് ഇവ

കൊച്ചി: കൊറോണ മൂലമൂള്ള അടച്ചിടൽ മിക്ക വ്യവസായങ്ങളുടെയും നടുവൊടിച്ചു. എന്നാൽ, ചില ഉത്പന്നങ്ങളുടെ വില്പന പല മടങ്ങ് ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി ഉയർത്തുന്ന പരമ്പരാഗത ഉത്പന്നങ്ങൾ മുതൽ നൂഡിൽസും സാനിറ്റൈസറും വരെ ഇതിൽ പെടുന്നു. ച്യവനപ്രാശവും തേനും പ്രതിരോധന ശേഷി കൂട്ടാനായി ഇന്ത്യക്കാർ വൻതോതിലാണ് ച്യവനപ്രാശം വാങ്ങിക്കൂട്ടിയത്. ഏപ്രിൽ-ജൂൺ കാലയളവിൽ ഇവയുടെ വില്പനയിൽ 700 ശതമാനത്തിലേറെ വർധനയാണ് ഉണ്ടായതെന്ന് പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ നീൽസൺ ഹോൾഡിങ്സിന്റെ പഠനം വ്യക്തമാക്കുന്നു. കൊറോണ പിടിക്കാതിരിക്കാൻ പ്രതിരോധ ശേഷി കൂട്ടണമെന്നും ഇതിന് ച്യവനപ്രാശം ഉത്തമമാണെന്നും കണ്ടാണ് ഇത്. ഡാബർ, ഹിമാലയ തുടങ്ങിയ ദേശീയ ബ്രാൻഡുകൾക്കു പുറമെ, കേരളത്തിന്റെ സ്വന്തം ആയുർവേദ ശാലകളും ഇവയുടെ വില്പനയിൽ മികച്ച വളർച്ച കൈവരിച്ചു. മഞ്ഞൾപൊടിയുടെ കൂടെ കലക്കിക്കുടിക്കാനായി തേനും ഇന്ത്യക്കാർ വൻതോതിൽ വാങ്ങി. ബിസ്കറ്റും നൂഡിൽസും ലോക്ഡൗണിൽ കുടുംബവും കുട്ടികളും വീട്ടിൽ തന്നെ കഴിയേണ്ടി വന്നതോടെ പാക്കേജ് ഭക്ഷ്യോത്പന്നങ്ങളുടെ വില്പനയും പല മടങ്ങ് ഉയർന്നു. മാഗി നൂഡിൽസിന്റെ വില്പന ഉയർന്നതോടെ നെസ്ലേയുടെ വരുമാനം തന്നെ ഉയർന്നു. കിറ്റ്കാറ്റ്, മഞ്ച് തുടങ്ങിയ ചോക്ലേറ്റുകളുടെ വില്പനയും കൂടി. പ്രമുഖ ബിസ്കറ്റ് നിർമാതാക്കളായ ബ്രിട്ടാനിയയ്ക്കും വില്പനയിൽ മുന്നേറ്റം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. പാർലെയുടെ പാർലെ-ജി ബിസ്കറ്റുകൾക്ക് ഏപ്രിൽ-മേയ് കാലയളവിൽ റെക്കോഡ് വില്പനയായിരുന്നു. ഡെറ്റോളും സാനിറ്റൈസറും ശുചി ഉത്പന്നങ്ങളുടെ വില്പനയിൽ റെക്കോഡ് മുന്നേറ്റമാണ് ഇക്കഴിഞ്ഞ മാർച്ച് മുതൽ ഇന്ത്യയിൽ രേഖപ്പെടുത്തിയത്. ഡെറ്റോൾ, ഹാർപിക് ടോയ്ലറ്റ് ക്ലീനർ എന്നിവയുടെ വില്പന കൂടിയതോടെ റെക്കിറ്റ് ബെൻകൈസറിന്റെ വരുമാനത്തിൽ 10 ശതമാനത്തിനടുത്ത് വളർച്ചയുണ്ടായി. ടോയ്ലറ്റ് ക്ലീനിങ് ഉത്പന്നങ്ങൾ, സാനിറ്റൈസർ, സോപ്പ് എന്നിവയുടെയെല്ലാം വില്പന വൻതോതിൽ കൂടിയിട്ടുണ്ട്. മൊബൈലും ലാപ്ടോപ്പും അടച്ചിടലിൽ ജനം വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ അത് മാറ്റാൻ അവർ വാങ്ങിക്കൂട്ടിയ ഉത്പന്നങ്ങളാണ് മൊബൈൽ ഫോണും ലാപ്ടോപ്പും. ഓൺലൈൻ പഠനവും ഇവയുടെ വില്പന കൂടാൻ സഹായിച്ചു. വീട്ടുജോലിക്കാർ എത്താതായതോടെ ഡിഷ് വാഷർ, വാക്വം ക്ലീനർ, വാഷിങ് മെഷീൻ എന്നിവയുടെ വില്പന താരതമ്യേന കൂടി. എന്നാൽ, ആവശ്യത്തിന് സ്റ്റോക് ഇല്ലാത്തത് ചിലയിടങ്ങളിൽ വ്യാപാരികളെയും നിർമാതാക്കളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

from money rss https://bit.ly/3ixkvB1
via IFTTT

കോവിഡ് പ്രതിസന്ധി അകലുന്നു: ഉണരാനൊരുങ്ങി ഹോട്ടൽ വ്യവസായം

കൊച്ചി: കോവിഡുമായി പൊരുത്തപ്പെട്ട് ജീവിതം തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ പല മേഖലകളിലും തുടരുമ്പോൾ ആകർഷകമായ പാക്കേജുകളും സുരക്ഷാ സംവിധാനങ്ങളുമൊരുക്കി സംസ്ഥാനത്തെ ഹോട്ടൽ ശൃംഖലകൾ പതിയെ സജീവമാകുകയാണ്. കോവിഡ്-19 മഹാമാരിയും തുടർന്നുണ്ടായ ലോക്ഡൗണും ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ മേഖലകളിലൊന്നായിരുന്നു ഹോട്ടൽ വ്യവസായം. ആകർഷകമായ നിരക്കിളവുകളിലൂടെയും പെയ്ഡ് ക്വാറന്റീൻ പാക്കേജുകളിലൂടെയും ഈ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ് ഹോട്ടലുകൾ. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ക്വാറന്റീൻ പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. സ്വന്തം വീടുകളിലോ സംസ്ഥാന സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിലോ താമസിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് ഇത്തരത്തിൽ ഹോട്ടലുകളിലേക്ക് പോകുന്നത്. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെ.ടി.ഡി.സി.) നിയന്ത്രണത്തിലുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും ടൂറിസ്റ്റ് ഹോമുകളിലും നേരത്തെ തന്നെ പെയ്ഡ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ സൗകര്യം ഒരുക്കിയിരുന്നു. ഇതിനു പുറമെയാണ് മറ്റ് മുൻനിര ഹോട്ടൽ ശൃംഖലകളും ഈ രീതിയിൽ ബിസിനസിലേക്ക് തിരിച്ചു കയറിത്തുടങ്ങിയിരിക്കുന്നത്. ഭക്ഷണവും താമസവും അടക്കം ഒരു ദിവസത്തേക്ക് ശരാശരി 3,500-5,000 രൂപയാണ് നക്ഷത്ര ഹോട്ടലുകൾ പലതും ഈടാക്കുന്നത്. ക്വാറന്റീൻ അല്ലാതെയും നിലവിൽ ഉപഭോക്താക്കൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ബിസിനസ്, വ്യക്തിഗത ആവശ്യങ്ങൾക്കായി എത്തുന്നവരാണ് ഇവരിൽ കൂടുതലും. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായാണ് ഇത്തരം ബുക്കിങ്ങുകൾ നടക്കുന്നതെന്ന് ഹോട്ടലുകാർ അറിയിച്ചു. കൂടുതൽ ബുക്കിങ്ങുകളും നടക്കുന്നത് ഓൺലൈനായാണ്. ഇതിനു പുറമെ െറസ്റ്റോറന്റ് സേവനങ്ങളും വൻകിട ഹോട്ടലുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. വലിയ തോതിൽ ബുക്കിങ്ങുകൾ നടക്കുന്നില്ലെങ്കിലും സാധാരണ നിലയിലേക്ക് തിരിച്ചുകയറുന്നതിന്റെ സൂചനകളാണിത്. ഷിപ്പിങ് ഏജൻസികളിൽ നിന്നുള്ള ബുക്കിങ് സംസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രവും തുറമുഖ ഹബ്ബുമായ കൊച്ചിയിൽ ഹോട്ടൽ ശൃംഖലകൾക്ക് ആശ്വാസമായിട്ടുള്ളത് ഷിപ്പിങ് ഏജൻസികളിൽ നിന്നുള്ള ബൾക്ക് ബുക്കിങ്ങാണ്. ഡ്യൂട്ടി കഴിഞ്ഞിട്ടും തിരിച്ചുപോകാനാകാത്ത ജീവനക്കാർക്കായുള്ള ബുക്കിങ്ങാണ് ഷിപ്പിങ് ഏജൻസികൾ വഴി നടക്കുന്നത്. മാർച്ച് മുതൽ തന്നെ ഈ മേഖലയിൽ നിന്നുള്ള ബുക്കിങ് വരുന്നുണ്ടെന്നാണ് ഹോട്ടലുകളിൽ നിന്നുള്ള വിവരം. അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുന്നതോടെ ഇത് കുറയും. എന്നാൽ, അതോടെ സാധാരണ ഗതിയിലുള്ള ബിസിനസ് വന്നു തുടങ്ങുമെന്നാണ് ഹോട്ടൽ ഉടമകളുടെ പ്രതീക്ഷ.

from money rss https://bit.ly/2DMcwR8
via IFTTT

Top 5 Malayalam Movies That Give Major Friendship Goals!

Top 5 Malayalam Movies That Give Major Friendship Goals!
They say friendship is not just about sharing a joke or a cup of coffee, it also means to share an honest and true part of yourself. The film industry be it Hollywood or Indian, has time and again proven the

* This article was originally published here

ഇനി 'ഫേസ് ലസ് ഇ-അസസ്‌മെന്റ്': ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാകും

ആദായനികുതി വകുപ്പ് കേരളത്തിലും ഫേസ് ലെസ് അസസ്മെന്റ് രീതി ഉടനെ നടപ്പാക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ രബീന്ദ്ര കുമാറാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ആദായനികുതി റിട്ടേണുകൾ കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ച് തിരഞ്ഞെടുത്ത് പരിശോധിച്ച് ആവശ്യമെങ്കിൽ സൂഷ്മപരിശോധന നടത്തുന്നതാണ് രീതി. അറിയിപ്പ് ലഭിച്ചാൽ ആദായനികുതി ദായകർ ഇനി ഉദ്യോഗസ്ഥരെ കാണേണ്ടതില്ല. അതിനായി വകുപ്പിന്റെ ഓഫീസുകളിൽ കയറിയിറങ്ങേണ്ടതുമില്ല. നേരിട്ടുള്ള ഇടപെടലില്ലാതയാകും നടപടിക്രമങ്ങൾ പൂർത്തിയാക്കുക. ഉദ്യോഗസ്ഥരുടെ വിവേചനാധികാരമോ വ്യക്തിപരമായ തീരുമാനങ്ങളോ ബാധിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള പദ്ധതി ആവിഷ്കരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നികുതിദായകരുമായി അനഭിമതമായ ഇപെടലുകൾക്കുള്ള സാഹചര്യം ഇതിൽനിന്ന് ഒഴിവാകും. വകുപ്പിന്റെ ഇടപെടൽ കൂടുതൽ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികൾ പൂർത്തിയാക്കാനുമാകും. വ്യക്തികൾ നടത്തുന്ന വസ്തു ഇടപാട് അടക്കമുള്ള ഉയർന്ന മൂല്യമുള്ള പണമിടപാടുകൾ പുതുക്കിയ ഫോം 26എഎസിൽ നിന്ന് വ്യക്തമാകും. ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന ഫേസ് ലസ് അസസ്മെന്റിന് ഇത് ഉപകരിക്കും. Faceless E-Assessment for a taxpayer

from money rss https://bit.ly/3kluFpL
via IFTTT

കാര്യമായ നേട്ടമില്ലാതെ വിപണി: നിഫ്റ്റി 11,214ല്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനം ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 15.12 പോയന്റ് ഉയർന്ന് 38,040.57ലും നിഫ്റ്റി 13.80 പോയന്റ് നേട്ടത്തിൽ 11214ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1660 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1041 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, യുപിഎൽ, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഗെയിൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടൈറ്റാൻ കമ്പനി, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, സൺ ഫാർമ, ഐഒസി, വിപ്രോ, എൽആൻഡ്ടി, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വിചാറ്റ്, ടിക് ടോക് എന്നീ ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ യുഎസ്-ചൈന സംഘർഷമൂലം ആഗോള വിപണികൾ തകർച്ചനേരിട്ടു.

from money rss https://bit.ly/2Dnx4jo
via IFTTT

പോര്‍ട്‌ഫോളിയോ വൈവിധ്യം നിലനിര്‍ത്താം: ദീര്‍ഘകാലത്തേയ്ക്ക്‌ മികച്ചത് ഓഹരിതന്നെ

രണ്ടുവർഷമായി സ്വർണത്തിന്റെ പ്രകടനം ശരിക്കും കണ്ണഞ്ചിക്കുന്നതാണ്. അനിശ്ചിതത്വത്തിന്റേയും ആശയക്കുഴപ്പത്തിന്റേതുമായ ഇക്കാലത്ത് സ്വർണം ഒരു സുരക്ഷിത നിക്ഷേപം മാത്രമല്ല, മറ്റുള്ള നിക്ഷേപങ്ങളെമറികടന്ന് പ്രകടനം നടത്തുന്ന ഒരു ആസ്തി കൂടിയാണെന്നു തെളിയിച്ചിരിക്കുന്നു. റെക്കാഡ് ഉയരങ്ങളിലേക്കുള്ള സ്വർണത്തിന്റെ കുതിപ്പ് ശ്രദ്ധേയമായൊരു വാർത്തയായിരുന്നു, പ്രത്യേകിച്ച് സ്വർണ പ്രേമികളുടെ നാടായ ഇന്ത്യയിൽ. എന്നാൽ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം പണം നിക്ഷേപിക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ വ്യത്യസ്ത ആസ്തി വർഗങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കണം. മികച്ചരീതിയിൽ വൈവിധ്യം പുലർത്തുന്ന പോർട്ഫോളിയോ സൃഷ്ടിക്കുകയെന്നത് പ്രധാനമാണ്. ഇതിൽ സ്വർണം തീർച്ചയായും ഒരു അവിഭാജ്യ ഘടകമായിരിക്കണം. എല്ലാ മുട്ടകളും സ്വർണക്കുട്ടയിൽ നിക്ഷേപിക്കുന്നത് അവിവേകമായിരിക്കും. സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തിയായിരിക്കണം നിക്ഷേപത്തിന് ആസ്തികൾ തെരഞ്ഞെടുക്കേണ്ടത്. ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്ന ചെറുപ്പക്കാരെ സംബന്ധിച്ചേടത്തോളം മികച്ച പ്രകടനം നടത്തുന്ന ആസ്തികൾക്കായിരിക്കണം പ്രാമുഖ്യം. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം നടത്തുന്ന ആസ്തി ആഗോള തലത്തിൽ, വിരളമായ അപവാദങ്ങൾ മാറ്റിനിർത്തിയാൽ, ദീർഘകാലത്തേക്ക് ഏറ്റവും മികച്ച ആസ്തിവർഗം എന്നും ഓഹരികൾ തന്നെയായിരുന്നു. 30 വർഷത്തേക്കായാലും 50 വർഷത്തേക്കായാലും 100 വർഷത്തേക്കായാലും ഇതുതന്നെ സ്ഥിതി. ഇന്ത്യയെപ്പോലൊരു വികസ്വര വിപണിയിൽ സ്വർണം എന്നും നല്ലലാഭം നൽകിയിട്ടുണ്ട്. ആഗോള സ്വർണവിലയിൽ മാറ്റമില്ലാതിരുന്നപ്പോഴും രൂപയുടെ മൂല്യശോഷണം കാരണം സ്വർണത്തിൽനിന്ന് നമുക്കുനല്ലലാഭം ലഭിച്ചു. ഇങ്ങിനെയൊക്കെയാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം നടത്തുന്ന ആസ്തി സ്വർണമല്ല, ഓഹരി തന്നെയാണ്. താഴെ കാണുന്ന പട്ടികയിൽനിന്ന് സ്വർണം, ബാങ്ക് സ്ഥിര നിക്ഷേപം, പബ്ളിക് പ്രൊവിഡന്റ് ഫണ്ട്, ഓഹരി എന്നീ ആസ്തികളുടെ ആപേക്ഷിക പ്രകടനം വ്യക്തമാണ്. 1979 ഏപ്രിൽ ഒന്നിന് ബാങ്ക് സ്ഥിര നിക്ഷേപത്തിലും പബ്ളിക് പ്രൊവിഡന്റ് ഫണ്ടിലും 1000 രൂപ നിക്ഷേപിച്ചതായി കണക്കാക്കുന്നു. 1980 ഏപ്രിൽ ഒന്നിന് സെൻസെക്സ് 100 ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ വ്യത്യസ്ത ആസ്തികളുടെ മൂല്യവർധനയിലുണ്ടായിട്ടുള്ള വ്യത്യാസം ശ്രദ്ധിക്കുക. 1981 മുതൽ 2020 വരെ സ്വർണം, എഫ്ഡി, പിപിഎഫ്, സെൻസെക്സ് എന്നിവ നൽകിയ ലാഭം RETURN FROM DIFFERENT ASSETS​ Date Gold* FD PPF Sensex 31-3-1981 1670 1085 1085 173 31-3-1985 2130 1532 1525 354 31-3-1990 3200 2422 2639 718 31-3-1995 4680 4044 4650 3261 31-3-2000 4380 6844 8195 5001 31-3-2005 6180 9571 12322 6491 31-3-2010 16320 14026 18105 17590 31-3-2015 26220 21075 27097 27957 31-3-2020 43251 29668 39671 29468 Average annual Return (%) 8.7% 8.85% 9.67% 14.08% *value per 10 gram.അവലംബം : Hand book of Statistics on Indian Economy, RBI. ഈ 40 വർഷക്കാലത്തെ ശരാശരി നാണയപ്പെരുപ്പം 6.69 ശതമാനമായിരുന്നു. വ്യത്യസ്ത കാലയളവിൽ വ്യത്യസ്ത ആസ്തികൾ വ്യത്യസ്ത പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത് എന്നത് പ്രാധാന്യമർഹിക്കുന്നു. ഉദാഹരണത്തിന് സ്വർണവില 4680ൽ നിന്ന് 4380 ആയി കുറഞ്ഞ 1995 മുതൽ 2005 വരെയുള്ള കാലയളവിൽ സ്വർണത്തിൽ നിന്നു നഷ്ടമാണുണ്ടായത്. എന്നാൽ 2005 മുതൽ 2010 വരെ 250 ശതമാനത്തിലധികം ലാഭമാണ് സ്വർണം നൽകിയത്. 1980 മുതൽ 2020 വരെയുള്ള എല്ലാ പഞ്ചവത്സരങ്ങളിലും സെൻസെക്സ് ലാഭംനൽകി. എന്നാൽ 2000 മുതൽ 2005 വരെ അതിന്റെ പ്രകടനം താഴ്ന്നനിലവാരത്തിലായിരുന്നു. 1990 മുതൽ 95 വരെയുള്ള കാലയളവിൽ സെൻസെക്സ് 400 ശതമാനത്തിലധികം ലാഭം നൽകി. 2005 മുതൽ 2010 വരെയുള്ള അഞ്ചു വർഷം ഇത് 250 ശതമാനത്തിലധികമായിരുന്നു. അങ്ങനെ നോക്കുമ്പോൾ ദീർഘകാല പ്രകടനമാണ് പ്രാധാന്യമർഹിക്കുന്നത്. 40 വർഷത്തിനടുത്ത കാലയളവു പരിശോധിക്കുമ്പോൾ പ്രതിവർഷം ശരാശരി 14.08 ശതമാനം ലാഭവുമായി സെൻസെക്സ് ആണ് ജേതാവ്. പ്രൊവിഡന്റ് ഫണ്ട് 9.67 ശതമാനവും ബാങ്ക് സ്ഥിര നിക്ഷേപം 8.85 ശതമാനവും സ്വർണം 8.7 ശതമാനവുമാണ് ലാഭം നൽകിയത്. ധനകാര്യ ചരിത്രത്തിൽ നിന്നുള്ള ഈ പാഠത്തിനു വലിയ പ്രാധാന്യമുണ്ട്. നിക്ഷേപകർ അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുയോജ്യമായ ആസ്തികൾ അടങ്ങുന്ന പോർട്ഫോളിയോ നിർമ്മിക്കുകയാണുവേണ്ടത്. ദീർഘകാല ലക്ഷ്യങ്ങളുള്ള യുവ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഏറ്റവും ലാഭകരമായ ആസ്തി ഓഹരി തന്നെയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/30zjkun
via IFTTT

Thursday, 6 August 2020

ആവശ്യകത വര്‍ധിച്ചു: സ്വര്‍ണ ഇറക്കുമതിയില്‍ ജൂലായില്‍ 25ശതമാനം വര്‍ധന

കോവിഡ് മൂലം രാജ്യം അടച്ചിടലിൽനിന്ന് ഘട്ടംഘട്ടമായി വിമുക്തമായതോടെ സ്വർണത്തിന്റെ ഇറക്കുമതിയിൽ വൻവർധന. വിദേശത്തുനിന്ന് ജൂലായിൽ 25.5 ടൺ സ്വർണമാണ് വാങ്ങിയത്. കഴിഞ്ഞവർഷം ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യംചെയ്യുമ്പഴുള്ള വർധന ഇരട്ടിയോളമാണ്. 2020ൽ ഇതാദ്യമായി കയറ്റുമതിയിലും ജൂലായിൽ വർധന രേഖപ്പെടുത്തി. എന്നിരുന്നാലും 2020ന്റെ ആദ്യപകുതിയിലെ കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 79ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിലയിലെ വൻവർധനയും കോവിഡ് വ്യാപനവും രാജ്യത്തെ സ്വർണവില്പനയിൽ ഇടിവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക തളർച്ചയും പലർക്കും ജോലി നഷ്ടപ്പെട്ടതും ആവശ്യകതയിൽ കുറവുണ്ടാക്കും. ഡിമാന്റിൽ പെട്ടെന്നൊരുവർധന പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ ഒക്ടോബറോടെ ഉത്സവസീസണാകുമ്പോൾ സ്വർണംവാങ്ങുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജുവൽറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ എൻ അനന്ത പത്മനാഭൻ പറഞ്ഞു.

from money rss https://bit.ly/3igvrTb
via IFTTT