121

Powered By Blogger

Monday, 22 March 2021

സെൻസെക്‌സിൽ 87 പോയന്റ് നഷ്ടം: നിഫ്റ്റി 14,750ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, മെറ്റൽ, എഫ്എംസിജി, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെൻസെക്സ് 86.95 പോയന്റ് നഷ്ടത്തിൽ 49,771.29ലും നിഫ്റ്റി 7.60പോയന്റ് താഴ്ന്ന് 14,736.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1570 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1427 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 223 ഓഹരികൾക്ക് മാറ്റമില്ല. യൂറോപ്പിലും രാജ്യത്തിന്റെ വിവിധയിടങ്ങളിലും കോവിഡ് വീണ്ടുംവ്യാപിക്കുന്നതും യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതുമാണ് വിപണിയെ ബാധിച്ചത്. ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോർട്സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ബ്രിട്ടാനിയ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ഐടി, മെറ്റൽ, ഫാർമ, എഫ്എംസിജി സൂചികകൾ ഒരുശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനംവീതം നഷ്ടത്തിലായി. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്-സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.7-1ശതമാനം നേട്ടമുണ്ടാക്കി.

from money rss https://bit.ly/3c6jyz5
via IFTTT

ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 74ശതമാനം: ബില്ല് ലോക്‌സഭയും പാസാക്കി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ ഇൻഷുറൻസ് ഭേദഗതി ബില്ല് പാർലമെന്റും പാസാക്കി. രാജ്യത്തെ ഇൻഷുറൻസ് കമ്പനികളിലെ വിദേശ നിക്ഷേപം നിലവിലുള്ള 49ശതമാനത്തിൽനിന്ന് 74ശതമാനമായി ഉയർത്തുന്നതാണ് ബില്ല്. ബില്ലിലെ വ്യവസ്ഥയനുസരിച്ച് ബോർഡിലെ ഭൂരിഭാഗം ഡയറക്ടർമാരും മാനേജുമെന്റ് വിദഗ്ധരും ഇന്ത്യക്കാർതന്നെയായിരിക്കും. അതിനുപുറമെ, ലാഭത്തിന്റെ നിശ്ചിത ശതമാനം പൊതുകരുതൽധനമായി നിലനിർത്തുകയുംവേണമെന്ന് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. മാർച്ച് 18ന് രാജ്യസഭയും ബില്ല് പാസാക്കിയിരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ വിദേശ നിക്ഷേപ പരിധി 74ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്. 2015ലാണ് ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 26ൽനിന്ന് 49ശതമാനമായി ഉയർത്തിയത്. Lok Sabha passes Insurance Amendment Bill 2021, FDI raised to 74%

from money rss https://bit.ly/3lKDR8n
via IFTTT

റിലയൻസ് കരാർ: ഫ്യൂച്ചര്‍ ഗ്രൂപ്പിന് ആശ്വാസമായി ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡൽഹി: ഫ്യൂച്ചർ റീട്ടെയിലിന് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് കരാർ വിലക്കിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്തത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്ത് ഫ്യൂച്ചർ ഗ്രൂപ്പ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ജസ്മീത് സിങ്, ജസ്റ്റിസ് ഡി.എൻ പ്ട്ടേൽ എന്നിവരടങ്ങിയ ബഞ്ചിന്റെ സ്റ്റേ. ഇതുമായി ബന്ധപ്പെട്ട് ആമസോണിന് നോട്ടീസയക്കാനും ഉത്തരവിട്ടു. കൂടുതൽ വാദംകേൾക്കാനായി ഹർജി ഏപ്രിൽ 30ലേക്ക് മാറ്റി. കിഷോർ ബിയാനി ഉൾപ്പടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവും സ്റ്റേചെയ്തിട്ടുണ്ട്. ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ-മൊത്തകച്ചവട ആസ്തികൾ റിലയൻസ് റീട്ടെയിലിന് 24,713 കോടി രൂപയ്ക്ക് വിൽക്കാൻ കരാറിലെത്തിയതോടെയാണ് ആമസോൺ എതിർപ്പുമായി രംഗത്തെത്തിയത്. സിംഗപ്പൂർ ആർബിട്രേഷൻ കോടതിയിൽനിന്ന് അവർ അനുകൂലഉത്തരവും നേടി. 2019ൽ ഫ്യച്ചർ കൂപ്പണിന്റെ 49ശതമാനം ഓഹരി ആമസോൺ 1,500കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. 2020 ഓഗസ്റ്റ് 29നാണ് റിലയൻസുമായി ഫ്യൂച്ചർഗ്രൂപ്പ് കരാറിലെത്തിയത്. ഇതാണ് ഫ്യൂച്ചർ ഗ്രൂപ്പും ആമസോണും തമ്മിലുള്ള നീണ്ട നിയമയുദ്ധത്തിലേയ്ക്കുനയിച്ചത്.

from money rss https://bit.ly/3cXoDZE
via IFTTT

രാജ്യം 12.8ശതമാനം വളർച്ചനേടുമെന്ന് റേറ്റിങ് ഏജൻസി ഫിച്ച്

പ്രമുഖ റേറ്റിങ് ഏജൻസിയായ ഫിച്ച് രാജ്യത്തെ റേറ്റിങ് 11ശതമാനത്തിൽനിന്ന് 12.8ശതമാനമായി ഉയർത്തി. 2021-22 സാമ്പത്തികവർഷത്തെ വളർച്ചാ അനുമാനമാണ് ഉയർത്തിയത്. സമ്പദ്ഘടനയിലെ ഉണർവും കോവിഡ് നിയന്ത്രണവും പരിഗണിച്ചാണ് ഫിച്ച് ഗ്ലോബൽ ഇക്കണോമിക് ഔട്ട്ലുക്കിൽ രാജ്യത്തിന്റെ റേറ്റിങ് പരിഷ്കരിച്ചത്. കോവിഡിനെതുടർന്നുള്ള അടച്ചിടലിൽനിന്ന് രാജ്യം വിമുക്തമാകുമ്പോൾ വളർച്ചയുടെ തോത് പ്രതീക്ഷിക്കുന്നതിലുംവേഗത്തിലാണെന്നാണ് ഫിച്ചിന്റെ വിലിയരുത്തൽ. മൂന്നാം പാദത്തിൽ 7.3ശതമാനം ചുരുങ്ങിയ സമ്പദ്ഘടന നാലംപാദത്തിലെത്തിയപ്പോൾ 0.4ശതമാനംവളർച്ചനേടിയതായി റിപ്പോർട്ടിൽ പറയുന്നു. 2021ന്റെ തുടക്കത്തിൽ മികച്ചവളർച്ചയാണ് സാമ്പത്തിക സൂചകങ്ങൾ നൽകിയത്. മാനുഫാക്ചറിങ് പിഎംഐ ഉയർന്ന നിരക്കിലെത്തി. സർവീസ് പിഎംഐയിലും മികവ് പ്രകടമാണ്. Fitch raises Indias FY22 GDP growth projection to 12.8% from 11%

from money rss https://bit.ly/3tNxHY3
via IFTTT

Sunday, 21 March 2021

ഇന്ത്യയിലെ ആദ്യ ലക്ഷ്വറി സില്‍ക്ക് ക്ലോത്തിങ് ബ്രാന്‍ഡ് 'ബീന കണ്ണന്‍' അവതരണം 23ന്

കൊച്ചി: കാഞ്ചിപുരം നെയ്ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലോകത്തിലെ ആദ്യ ഹൗട്ട്കൊട്ടൂർ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ഡിസൈനർമാരിലൊരാളായ ബീന കണ്ണൻ. മാർച്ച് 23ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലായിരിക്കും ബീന കണ്ണന്റെ കയ്യൊപ്പ് പതിഞ്ഞ ഡിസൈനുകളുടെ മനോഹരമായ ശേഖരം അവതരിപ്പിക്കുക. മാർച്ച് 24ന് ഈ രംഗത്തെ വിദഗ്ധർക്ക് വേണ്ടി സ്റ്റോർ സന്ദർശനവും ആസൂത്രണം ചെയ്തിട്ടുണ്ട്. പാരമ്പര്യ തനിമയോടെയുള്ള രൂപകൽപനകൾക്ക് ആഗോളതലത്തിൽ തന്നെ പ്രശസ്തയാണ് ബീന കണ്ണൻ. ഫാഷൻ ലോകത്ത് മനോഹരമായ ഡിസൈനുകളിലൂടെ തന്റെ സാനിധ്യം അടയാളപ്പെടുത്തിയ ബീന കണ്ണൻ, പുതിയ ഡിസൈൻ ശേഖരത്തിലൂടെ സിൽക്ക് നെയ്ത്തിന്റെ സമ്പന്നമായ ഇന്ത്യൻ പൈതൃകം ലോകത്തിന് മുന്നിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകപ്രശസ്തമായ കാഞ്ചിപുരം നെയ്ത്തിനെ ആസ്പദമാക്കി, ആദ്യമായാണ് ഒരു ഡിസൈനർ ശേഖരം ഒരുങ്ങുന്നത്. ഇന്ത്യൻ നെയ്ത്ത് രംഗത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മഹനീയ സംഭാവനകൾ നൽകുന്ന ബീന കണ്ണന്റെ പുതിയ ഉദ്യമം ഈ രംഗത്ത് പുതുമയും വ്യത്യസ്തതയുമുള്ള പരീക്ഷണമായി മാറും. വസ്ത്ര രൂപകൽപന രംഗത്ത്് ഏറ്റവും നൂതനമായ മാറ്റത്തിന് കൂടിയാണ് കാഞ്ചിപുരം നെയ്ത്ത് ആസ്പദമാക്കിയുള്ള ഹൗട്ട്കൊട്ടൂർ ബ്രാൻഡ് തുടക്കമിടുന്നത്. ഇതോടെ ലോകത്തെ പ്രീമിയം വസ്ത്ര ബ്രാൻഡ് നിരയിലേക്ക് ഇന്ത്യയിൽ നിന്നുള്ള സംരംഭങ്ങളിലൊന്നായി ബീന കണ്ണൻ ബ്രാൻഡിങും മാറും. കേരളത്തിൽ നിന്നും ഇത്തരത്തിലൊരു സംരംഭം ലോകവിപണിയിലേക്കെത്തുന്നത് ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാനനിമിഷമായിരിക്കും. കാഞ്ചിപുരം ഇൻസ്പയേർഡ് ഹൗട്ട്കൊട്ടൂർ ബ്രാൻഡിന്റെ ഇന്ത്യയിലെ തന്നെ ആദ്യ ഫ്ളാഗ്ഷിപ്പ് സ്റ്റോറിന്റെ അവതരണവും 23ന് കൊച്ചിയിൽ അരങ്ങേറും. ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ മുൻനിര മോഡലുകളായിരിക്കും പുതിയ ഡിസൈൻ ശേഖരം പ്രദർശിപ്പിക്കുക. 24ന് ഫാഷൻ രംഗത്തെ എല്ലാ വിദഗ്ധർക്കും ഡിസൈനുകൾ നേരിട്ട് കാണാനുള്ള അവസരം ഒരുക്കും. രാജ്യമെമ്പാടുമുള്ള ഡിസൈൻ പ്രേമികൾ, ഫാഷൻ പ്രചോദകർ, ഉയർന്ന വ്യക്തിത്വങ്ങൾ തുടങ്ങിയവർ പരിപാടിക്ക് സാക്ഷ്യം വഹിക്കും. 26നായിരിക്കും എറണാകുളം എം.ജി റോഡിലുള്ള ശീമാട്ടിയുടെ അഞ്ചാം നിലയിൽ സ്റ്റോർ ഔദ്യോഗികമായി തുറക്കുക.

from money rss https://bit.ly/395XrqF
via IFTTT

ഇടപാട് തടയാൻ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളുടെ ഐപി വിലാസം ബ്ലോക്ക് ചെയ്‌തേക്കും

രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടെയും എക്സ്ചേഞ്ചുകളുടെയും ഐപി(ഇന്റർനെറ്റ് പ്രോട്ടോകോൾ അഡ്രസ്)വിലാസം സർക്കാർ ബ്ലോക്ക്ചെയ്തേക്കും. സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതിന് ബില്ല് അവതരിപ്പിക്കാനിരിക്കെയാണ് സർക്കാരിന്റെ പുതിയനീക്കം. രാജ്യത്ത് സ്വന്തമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനും ആർബിഐയ്ക്ക് പദ്ധതിയുണ്ട്. ചൈന ഉൾപ്പടെ പലരാജ്യങ്ങളും ക്രിപ്റ്റോകറൻസിക്കുപകരം ഡിജിറ്റൽ കറൻസി പുറത്തിറക്കിയിട്ടുണ്ട്. അതിനുമുന്നോടിയായാണ് ക്രിപ്റ്റോകറൻസി ഇടപാടുകൾതടയാൻ ഐപി വിലാസം ബ്ലോക്ക്ചെയ്യുന്നത്. അഡൾട്ട് സൈറ്റുകളും ചൈനീസ് ആപ്പുകളും നിരോധിച്ചതുപോലെ ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്ന സൈറ്റുകളും ബ്ലോക്ക്ചെയ്യുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം, ബിറ്റ്കോയിൻ, ഇഥേറിയം ഉൾപ്പടെയുള്ള വികേന്ദ്രീകൃത കറൻസികൾ നിരോധിക്കാൻ എളുപ്പമല്ലെന്നാണ് ഇടപാടുകാരും ഇതുമായി ബന്ധപ്പെട്ട വ്യവസായികളും പറയുന്നത്.

from money rss https://bit.ly/3vMVtFh
via IFTTT

സ്വർണവില പവന് 160 രൂപകുറഞ്ഞ് 33,640 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകുറഞ്ഞ് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെവില. 33,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളവിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,739.78 ഡോളറായും കുറഞ്ഞു. യുഎസിലെ ട്രഷറി ആദായംകൂടിയതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്. യുഎസിലെ ബോണ്ട് ആദായം ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതിനാൽ നിക്ഷേപകർകൂട്ടത്തോടെ നിക്ഷേപംമാറ്റിയതാണ് സ്വർണത്തെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,981 നിലവാരത്തിലാണ്.

from money rss https://bit.ly/3sehlHq
via IFTTT

സെൻസെക്‌സിൽ 310 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,700നുതാഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 310 പോയന്റ് താഴ്ന്ന് 49,548ലും നിഫ്റ്റി 70 പോയന്റ് നഷ്ടത്തിൽ 14,673ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 774 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 687 ഓഹരികൾ നേട്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബോണ്ട് ആദായം വർധിച്ചതിനെതുടർന്ന് യുഎസിലെ സൂചികകൾ കനത്തനഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. യുറോപ്പിൽ കോവിഡ് വീണ്ടുംവ്യാപിക്കുന്നതും സൂചികകളുടെ കരുത്തുചോർത്തി. പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, എൽആൻഡ്ടി, എസ്ബിഐ, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സിപ്ല, ബിപിസിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, സൺ ഫാർമ, ഡിവീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, വിപ്രോ, അദാനി പോർട്സ്, ഇൻഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/3cYuf5M
via IFTTT

കോവിഡിനുള്ള റഷ്യൻ വാക്‌സിൻ നിർമിക്കാൻ മലയാളി കമ്പനി

മലയാളി സംരംഭകൻ അരുൺ കുമാറിന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രൈഡ്സ് എന്ന മരുന്നുകമ്പനി കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള റഷ്യൻ വാക്സിനായ സ്പുട്നിക് 5 നിർമിക്കും. 20 കോടി ഡോസ് വാക്സിനാണ് സ്ട്രൈഡ്സിനു കീഴിലുള്ള ബയോ ഫാർമസ്യൂട്ടിക്കൽസ് വിഭാഗമായ സ്റ്റെലിസ് ബയോ ഫാർമ ഉത്പാദിപ്പിക്കുക. റഷ്യയുടെ സർക്കാർ നിക്ഷേപ സ്ഥാപനമായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റേതാണ് (ആർ.ഡി.ഐ.എഫ്.) കരാർ. ആർ.ഡി.ഐ.എഫിന്റെ ഇന്ത്യയിലെ പങ്കാളിയായ എൻസോ ഹെൽത്ത് കെയറിന്റെ പിന്തുണയും ഇടപാടിനുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ ലോകത്ത് വികസിപ്പിച്ച ആദ്യ വാക്സിനുകളിലൊന്നാണ് റഷ്യയുടെ സ്പുട്നിക്. രണ്ടു ഡോസുകളായാണ് ഇവ നൽകുന്നത്. 91.6 ശതമാനമാണ് വിജയ ശതമാനം. 10 കോടി ജനങ്ങൾക്ക് ആവശ്യമായ പ്രതിരോധ മരുന്നാണ് ഇന്ത്യൻ കമ്പനി ഉത്പാദിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ വാക്സിൻ നിർമിച്ച് വിതരണം ചെയ്യാനുള്ള ദൗത്യത്തിൽ ആർ.ഡി.ഐ.എഫുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്ട്രൈഡ്സ് ഗ്രൂപ്പ് സ്ഥാപകൻ അരുൺ കുമാർ പറഞ്ഞു. സെപ്റ്റംബർ പാദത്തോടെ മരുന്നിന്റെ വിതരണം തുടങ്ങും. കരാറിലുള്ളതിനെക്കാൾ കൂടുതൽ മരുന്ന് ഉത്പാദിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം സ്വദേശിയായ അരുൺ കുമാർ 1990-ലാണ് സ്ട്രൈഡ്സ് എന്ന പേരിൽ മരുന്നു കമ്പനിക്ക് തുടക്കം കുറിച്ചത്. ഇന്ന് ഇന്ത്യക്കു പുറമെ യു.എസ്., സിങ്കപ്പൂർ, ഇറ്റലി, കെനിയ എന്നിവിടങ്ങളിൽ ഉത്പാദന കേന്ദ്രങ്ങളുള്ള കമ്പനി നൂറോളം രാജ്യങ്ങളിൽ മരുന്നു വിൽക്കുന്നുണ്ട്.

from money rss https://bit.ly/3128Y5V
via IFTTT

സാങ്കേതിക വിദ്യയും ഉപകരണങ്ങളും വാങ്ങുമ്പോൾസംരംഭകർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

സംരംഭങ്ങളിലെ മത്സരക്ഷമത ഉയർത്തുന്നതിന് സാങ്കേതിക വിദ്യയ്ക്കും മെഷിനറികൾ, ഉപകരണങ്ങൾ എന്നിവയ്ക്കും വലിയ പങ്കുണ്ട്. പുതുസംരംഭകർ വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ പോകുന്ന ഒരു മേഖലയാണ് ഇത്. ഉത്പന്നങ്ങളിൽ ഐകരൂപ്യം ഉണ്ടാക്കിയെടുക്കാനും മികച്ച ഗുണമേന്മ ഉറപ്പുവരുത്താനും ഉത്പാദനച്ചെലവ് കുറയ്ക്കാനും ഈ ഘടകങ്ങളെ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ സംരംഭകർക്ക് കഴിയും. അധ്വാനം കൂടുതൽ ആവശ്യമായ തൊഴിലാളി വിഭാഗങ്ങളെ കുറയ്ക്കാനും ഇത്തരം സാങ്കേതികവിദ്യകൾക്ക് കഴിയും. മെഷിനറികളും സാങ്കേതികവിദ്യകളും തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 1. അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കണം ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കാനായിരിക്കണം ശ്രദ്ധിക്കേണ്ടത്. ഇതിനെ സഹായിക്കുന്ന ഇൻക്യുബേഷൻ കേന്ദ്രങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഇന്ന് കേരളത്തിലുണ്ട്. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, പിറവം അഗ്രോ പാർക്ക്, എം.പി.ഇ.ഡി.എ., എൻ.ഐ.ടി., സി.എഫ്.ടി.ആർ.ഐ. തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇൗ രംഗത്ത് സേവനം നടത്തുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ അനുസരിച്ചുള്ള മെഷിനറികളും ഉപകരണങ്ങളും ഡിസൈൻ ചെയ്യാനും ഇതുകൊണ്ട് കഴിയും. 2. കെട്ടിട നിർമാണം സംരംഭം തുടങ്ങാൻ കെട്ടിടം പണിയും മുമ്പ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മെഷിനറികൾ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകണം. ഇതിന്റെ പൊക്കം, വിസ്തീർണം, ഭാരം ഇവയെ സൗകര്യപ്പെടുത്തുന്ന രീതിയിൽ വേണം കെട്ടിടം നിർമിക്കാൻ. കെട്ടിടത്തിന്റെ മുകളിലെ നിലകളിൽ മെഷിനറികൾ സ്ഥാപിച്ചാൽ നിരന്തരമായ കയറ്റിറക്ക് ചെലവുകൾ അധിക ബാധ്യതയായി വരാറുണ്ട് എന്നതും ശ്രദ്ധിക്കണം. 3. വിലകൾ മാത്രം തട്ടിച്ചുനോക്കിയാൽ പോരാ വിലകൾ താരതമ്യം ചെയ്ത് മെഷിനറികൾ വാങ്ങുന്ന രീതിയാണ് പൊതുവിൽ സംരംഭകർ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ശേഷി, നിർമിച്ചിരിക്കുന്ന മെറ്റീരിയലുകൾ, ഇന്ധനക്ഷമത, തൊഴിലാളി ഉപയോഗം എന്നിവ കൂടി പരിഗണിക്കേണ്ടതുണ്ട്. എം.എസ്., ജി.ഐ., എസ്.എസ്. എന്നീ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് സാധാരണ മെഷിനറികൾ നിർമിച്ചുവരുന്നത്. ഇവ തമ്മിലുള്ള വില വ്യത്യാസം കൂടി പരിഗണിക്കണം. 4. ഇൻസ്റ്റലേഷനും ട്രയൽ റണ്ണും ഉറപ്പാക്കണം മെഷിനറികൾക്ക് ഓർഡർ നൽകുമ്പോൾ അത് സൈറ്റിൽ എത്തിക്കുന്നതിനും ഇൻസ്റ്റലേഷൻ നടത്തുന്നതിനും ട്രയൽ റൺ എടുക്കുന്നതിനും വ്യവസ്ഥ ഉണ്ടായിരിക്കണം. എക്സ് ഫാക്ടറി എന്ന രീതിയിലുള്ള ക്വട്ടേഷനുകൾ സ്വീകരിക്കുമ്പോൾ അതിൽ ഇത്തരം സേവനങ്ങൾ ഉൾപ്പെടുന്നില്ല എന്ന കാര്യം പല സംരംഭകരും ഓർക്കാറില്ല. കുറച്ച് പ്രവൃത്തിപരിചയവും മെഷനറി സപ്ലയറിൽനിന്നു നേടിയെടുക്കാൻ കഴിയും. 5. സംരംഭം നേരിട്ട് കാണാൻ ആവശ്യപ്പെടാം ഓർഡർ ചെയ്തിരിക്കുന്ന മെഷിനറികളുടെ പ്രവർത്തനം കാണണമെന്ന് സപ്ളയറോട് ആവശ്യപ്പെടാം. നേരത്തെ ഇത്തരം മെഷിനറികൾ സ്ഥാപിച്ചുകൊടുത്തിരിക്കുന്ന സ്ഥാപനങ്ങളിൽ കൊണ്ടുപോയി കാണിച്ചുതരുന്നതാണ്. ഇങ്ങനെ കാണുന്നതുകൊണ്ട് ഫലപ്രദമായ രീതിയിൽ ഇൻസ്റ്റലേഷൻ സൗകര്യങ്ങൾ ഒരുക്കാനും അത്യാവശ്യമില്ലാത്തവയെ ഒഴിവാക്കാനും സാധിക്കും. ധാരാളം പാഴ്ച്ചെലവുകൾ ഒഴിവാക്കാൻ കഴിയും. 6. വില്പനാനന്തര സേവനം ഉറപ്പാക്കണം പുതുസംരംഭകർ പലപ്പോഴും ഇക്കാര്യം ശ്രദ്ധിക്കാറില്ല. ഏതെങ്കിലും ഒരു മെഷിനറിക്കോ ഉപകരണത്തിനോ കേടുപാടുകൾ സംഭവിച്ചാൽ അല്പംപോലും സമയം നഷ്ടമാക്കാതെ തന്നെ അത് റിപ്പെയർ ചെയ്യാൻ കഴിയണം. ഒരു ഫോൺകോൾ കൊണ്ട് ഇത്തരം സേവനങ്ങൾ ലഭ്യമാകുന്ന തരത്തിൽ ഒരു ധാരണ സപ്ളയറുമായി മുൻകൂട്ടി ഉണ്ടാക്കണം. കോയമ്പത്തൂർ പോലുള്ള കേന്ദ്രങ്ങളിൽനിന്ന് വില കുറച്ച് മെഷിനറികൾ വാങ്ങുമ്പോൾ ഇത്തരം സൗകര്യങ്ങൾ ലഭിക്കാറില്ല. 7. വില കൂട്ടി കാണിക്കാൻ ശ്രമിക്കരുത് കൂടുതൽ വായ്പ എടുക്കാനായി മെഷിനറികളുടെ ക്വട്ടേഷൻ തുകകൾ കൂട്ടിക്കാണിക്കാൻ പല സംരംഭകരും ശ്രമിക്കാറുണ്ട്. ഇത് വലിയ നഷ്ടം ഉണ്ടാക്കി വയ്ക്കും. മെഷിനറികളുടെ ജി.എസ്.ടി. 18 ശതമാനമാണെന്ന് ഓർക്കണം. സാധാരണഗതിയിൽ കമ്മിഷൻ എടുക്കാതെ സപ്ളയർമാർ തുക അനുവദിച്ചു തരികയില്ല. യാഥാർഥ്യബോധത്തോടു കൂടിയുള്ള കൃത്യമായ ക്വട്ടേഷനുകൾ വാങ്ങി വേണം സമർപ്പിക്കാൻ. 8. റെഡി മെഷിനറികൾ ലഭ്യമല്ലാതാകുമ്പോൾ ചില സംരംഭകർ ഉദ്ദേശിക്കുന്ന രീതിയിലുള്ള 'റെഡി ടു ഇൻസ്റ്റാൾ' മെഷിനറികൾ വിപണിയിൽ ലഭ്യമാകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന എൻജിനീയറിങ് സ്ഥാപനത്തെക്കണ്ട് ആവശ്യം കൃത്യമായി പറഞ്ഞ് അത്തരം മെഷിനറികൾ ഫാബ്രിക്കേറ്റ് ചെയ്ത് എടുക്കാൻ കഴിയും. 9. പഴയ മെഷിനറികൾ വാങ്ങുമ്പോൾ ജാഗ്രത വേണം വളരെ കുറച്ച് സമയം മാത്രം ഉപയോഗിച്ച് മെഷിനറികൾ പലപ്പോഴും ലഭിക്കാറുണ്ട്. ആധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയുന്നവയാണ് അവയെങ്കിൽ വലിയ പ്രശ്നം ഉണ്ടാകില്ല. അപ്രകാരം അല്ലാത്തവ വാങ്ങാൻ ശ്രമിക്കരുത്. സർക്കാർ ആനുകൂല്യങ്ങൾക്കോ വായ്പ ലഭിക്കുന്നതിനോ പഴയ മെഷിനറികൾ പരിഗണിക്കുകയില്ല എന്ന കാര്യം കൂടി സംരംഭകർ ഓർത്തിരിക്കണം. 10. 50 ശതമാനം വരെ സർക്കാർ സബ്സിഡി പുതിയ സാങ്കേതിക വിദ്യകൾ വാങ്ങുന്നതിനും സ്വന്തം നിലയിൽ വികസിപ്പിക്കുന്നതിനും 50 ശതമാനം വരെ സബ്സിഡി നൽകിവരുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ടെക്നോളജി അക്വസിഷൻ ആൻഡ് ഡെവലപ്മെന്റ് ഫണ്ട് (ടി.എ.ഡി.എ.) അനുസരിച്ചാണ് ഇത്. സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് 20 ലക്ഷം രൂപ വരെ ഇങ്ങനെ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ എന്റർപ്രണർ സപ്പോർട്ട് സ്കീം പ്രകാരം പുതിയ സാങ്കേതിക വിദ്യകൾ സ്വന്തമാക്കുന്നതിന് സാധാരണ സബ്സിഡിക്കു പുറമെ 10 ശതമാനം അധിക സബ്സിഡിയും നൽകിവരുന്നു. 'ടെക്നോളജി സപ്പോർട്ട് ' എന്നാണ് ഈ ആനുകൂല്യം അറിയപ്പെടുന്നത്. നിർമാണ സ്ഥാപനത്തിന് ഉപയോഗിക്കുന്ന ഏതുതരം മെഷിനറികൾ വാങ്ങിയാലും (ഏതാനും നെഗറ്റീവ് ഇനങ്ങൾ ഒഴികെ) 35 ശതമാനം വരെ സബ്സിഡി നൽകുന്നതിന് ഈ പദ്ധതിയിൽ വ്യവസ്ഥയുണ്ട്. വായ്പ എടുക്കാതെ വാങ്ങിയാലും ഈ സബ്സിഡി ലഭിക്കുന്നതാണ്. സാങ്കേതികവിദ്യയും മെഷിനറികളും ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ട രണ്ട് പ്രധാന ഘടകങ്ങളാണ്. വിദ്യാഭ്യാസ/ഗവേഷണ/സാങ്കേതിക സ്ഥാപനങ്ങളുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞാൽ നല്ലതാണ്.

from money rss https://bit.ly/3cNhBqc
via IFTTT

മിതാലി രാജിന്റെ ബ്രാന്‍ഡ് മൂല്യം 37 കോടിയായി

റെക്കോഡുകൾ വാരിക്കൂട്ടി മുന്നേറുന്ന ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ബ്രാൻഡ് മൂല്യം ഉയരുന്നു. നിലവിൽ അവരുടെ ബ്രാൻഡ് മൂല്യം 37 കോടി രൂപയാണ്. ക്രിക്കറ്റിൽ നിന്നുള്ള പ്രതിഫലം, പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ കിട്ടുന്ന പ്രതിഫലം എന്നിവ ഉൾപ്പെടെയാണ് ഇത്. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ 20-30 ലക്ഷം രൂപ വീതമാണ് അവർ പ്രതിഫലം പറ്റുന്നത്. ഊബർ, റിയോ ടിന്റോസ് ഓസ്ട്രേലിയൻ ഡയമണ്ട്സ്, റോയൽ ചാലഞ്ച്, ലാവർ ആൻഡ് വുഡ് ക്രിക്കറ്റ് ബാറ്റ് എന്നിവയുടെ പരസ്യങ്ങളിൽ അവർ പ്രത്യക്ഷപ്പെടുന്നുണ്ട്. അമേരിക്കൻ ടൂറിസ്റ്റർ, അലെൻ സോളി, സോ ഗുഡ്, നെക്സ്ജെൻ ഫിറ്റ്നസ് സ്റ്റുഡിയോ, ഫാസ്റ്റ് ആൻഡ് അപ്പ് ഇന്ത്യ എന്നിവയാണ് അവർ എൻഡോഴ്സ് ചെയ്യുന്ന മറ്റു ബ്രാൻഡുകൾ. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി 10,000 റൺസ് തികച്ച ആദ്യ ഇന്ത്യക്കാരി, ഏകദിനത്തിൽ 7,000 റൺസ് തികയ്ക്കുന്ന ആദ്യ വനിത എന്നീ നേട്ടങ്ങൾ ഈയിടെ സ്വന്തമാക്കിയതോടെയാണ് അവരുടെ ബ്രാൻഡ് മൂല്യം ഉയർന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഏകദിനം കളിച്ച വനിത എന്ന നേട്ടത്തിനും ഉടമയാണ് 38-കാരിയായ മിതാലി.

from money rss https://bit.ly/3cQ53hY
via IFTTT

Saturday, 20 March 2021

പണംനീക്കിയിരിപ്പുള്ള സ്ഥാപനങ്ങൾ ഓഹരി ഉടമകൾക്ക് കൂടുതൽ ലാഭവിഹിതംനൽകുന്നു

ബജാജ് ഓട്ടോയ്ക്കുശേഷം മികച്ച ലാഭമുള്ള മറ്റ് കമ്പനികളും ഓഹരി ഉടമകൾക്ക് വൻതോതിൽ ലാഭവിഹിതം കൈമാറുന്നു. ഓഹരികൾ തിരിച്ചുവാങ്ങുന്നതിനും കമ്പനികൾ പദ്ധതിയിടുന്നുണ്ട്. ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയൊഴികെയുള്ള മുൻനിര കമ്പനികളാണ് നിക്ഷേപകർക്ക് ലാഭവിഹിതം കൈമാറാൻ ഒരുങ്ങുന്നത്. ഈ കമ്പനികളുടെ കൈവശം 11.2 ലക്ഷംകോടി രൂപ പണമായി നീക്കിയിരിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൈവശമുള്ള പണത്തിന്റെ 90ശതമാനവും ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി കൈമാറുമെന്ന് കഴിഞ്ഞദിവസം ബജാജ് ഓട്ടോ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഡിവിഡന്റ് ഇനത്തിൽ കമ്പനി 3,472 കോടി രൂപയാണ് വിതരണംചെയ്തത്. ആവർഷം കമ്പനിക്ക് ലഭിച്ച അറ്റാദായത്തിന്റെ മൂന്നിൽ രണ്ടുഭാഗംവരുമിത്. മുൻവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവും കൂടുതൽ ലാഭവിഹിതം നൽകിയ 10 കമ്പനികളിലൊന്നാണ് ബജാജ് ഓട്ടോ. കഴിഞ്ഞ മൂന്നുവർഷത്തെ കണക്കുകൾ പ്രകാരം അറ്റാദയത്തിൽ 47ശതമാനംതുകയും ലാഭവിഹിതമായി കമ്പനി വിതരണംചെയ്തിട്ടുണ്ട്. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ ഒമ്പതുമാസത്തെ കമ്പനിയുടെ അറ്റാദായം 3,301 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 14.4ശതമാനം കുറവാണിത്. റിലയൻസ്, വേദാന്ത, ടിസിഎസ്, മാരുതി സുസുകി, ഐടിസി, ഭാരതി എയർടെൽ, കോൾ ഇന്ത്യ, വിപ്രോ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളും ഇത്തവണ വൻതുക ലാഭവിഹിതയിനത്തിൽ കൈമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ കമ്പനികളുടെ കൈവശം വൻതുകയാണ് പണമായുള്ളത്. പ്രമുഖ കമ്പനികൾ നൽകിയ ഓരോവർഷത്തെയും ലാഭവിഹിതം പരിശോധിക്കുമ്പോൾ 6.8ശതമാനം വാർഷിക വളർച്ചയുണ്ടായതായി കാണാം. അതോടൊപ്പം ഓഹരി തിരിച്ചുവാങ്ങാനായി വൻതുകയും കമ്പനികൾ ചെലവഴിച്ചു. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എൻടിപിസി, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, അദാനി പോർട്സ് തുടങ്ങിയ സ്ഥാപനങ്ങൾ 64,000 കോടിയോളം രൂപയാണ് ഓഹരി തിരിച്ചുവാങ്ങാനയി ചെലവഴിച്ചത്. 2019 ജനുവരി മുതലുള്ള കണക്കാണിത്. Cash rich companies pay more dividends to shareholders

from money rss https://bit.ly/3eVSQuH
via IFTTT

Friday, 19 March 2021

സ്വർണവില പവന് 120 രൂപകൂടി 33,800 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 33,800 രൂപയായി. 4225 രൂപയാണ് ഗ്രാമിന്റെ വില. 33,680 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ ഔൺസിന് 1,735 ഡോളർ നിലവാരത്തിലാണ് സ്വർണവില. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതിനാൽ ആഗോള തലത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. ഡോളർ കരുത്താർജിച്ചതും ഈയാഴ്ച സ്വർണവിപണിയിൽ പ്രകടമായി. അതുകൊണ്ടുതന്നെ നിക്ഷേപകർ കരുതലോടെയാണ് നീങ്ങുന്നത്. ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 8,200 രൂപതാഴെയാണ് ഇപ്പോഴും സംസ്ഥാനത്ത് സ്വർണത്തിന്റെവില.

from money rss https://bit.ly/2P652ye
via IFTTT

ഐടി, സിമന്റ്, ധനകാര്യം, ഓട്ടോ, കെമിക്കൽ മേഖലകളിൽ നിക്ഷേപക താൽപര്യം വർധിക്കും

ഓഹരി വിപണിയിൽ ഇപ്പോൾ നടക്കുന്ന പ്രധാന മേഖലാമാറ്റം ശ്രദ്ധേയമാണ്. 2020ൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫാർമ വിഭാഗത്തിന്റെ സ്ഥാനത്തേക്ക് ഐടി മേഖല വരികയാണ്. വൻ ബിസിനസ് ഓർഡറുകൾ നേടാൻകഴിഞ്ഞത് ഐടി വ്യവസായത്തെ ഏറെ തുണയ്ക്കുന്നുണ്ട്. ഓഹരി വിലകൾ വർധിച്ചിട്ടുണ്ടെങ്കിലും ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ, ടിസിഎസ് തുടങ്ങിയകമ്പനികൾക്ക് അനുകൂലമാണ് കാര്യങ്ങൾ.ഇൻഫോസിസ്, എച്ച്സിഎൽ ടെക് എന്നിവയുടെ ഒരു വർഷനേട്ടം യഥാക്രമം 117 ശതമാനം, 98 ശതമാനം എന്നിങ്ങനെ അത്യാകർഷകനിലയിലാണ്. ഇടത്തരം ഐടി ഓഹരികളായ എൽആൻഡ്ടി ഇൻഫോടെക്, മൈൻഡ് ട്രീ, പെർസിസ്റ്റന്റ് സിസ്റ്റംസ്, ടെക് മഹീന്ദ്ര, കോഫോർജ് എന്നിവയുടെ സാധ്യതകളും മികച്ചതാണ്. മുന്നോട്ടു പോകുന്തോറും ഇന്ത്യൻ വിപണി ആഗോള പ്രവണതകളിലെ ഉലച്ചിലുകൾ പ്രതിഫലിപ്പിക്കാനാണിട. യുഎസ് ബോണ്ട് യീൽഡും യുഎസ് കേന്ദ്ര ബാങ്കിന്റെ പ്രതികരണവുമായിരിക്കും വിപണി ഗതിവിഗതികൾ നിയന്ത്രിക്കുക. യുഎസിൽ 1.9 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിക്ക് അനുമതി ലഭിച്ചത് തീർച്ചയായും വിപണിക്ക് ഗുണകരമായ വാർത്തയാണ്. മുമ്പുണ്ടായിട്ടില്ലാത്ത പണപരമായ ഉത്തേജനവും ഇപ്പോൾ അനുമതിയായ കൂറ്റൻ ഉത്തേജകപദ്ധതിയും ചേരുമ്പോൾ പണത്തിന്റെ ഒഴുക്കു കൂടും. പണപ്പെരുപ്പം താഴ്ന്ന നിലയിൽ തുടർന്നാൽ ഈപണമൊഴുക്ക് വിപണിയിൽ കൂടുതൽ അനുകൂലമായ ചലനങ്ങൾക്കു വഴിതെളിക്കും. എന്നാൽ പണപ്പെരുപ്പം താഴ്ന്ന നിലയിൽതുടരുക എളുപ്പമല്ല. ഇപ്പോഴും 1.64 ശതമാന നിലവാരത്തിൽ ചുറ്റിത്തിരയുന്ന യുഎസ് ബോണ്ട് യീൽഡ് പണപ്പെരുപ്പത്തിന്റെ കാര്യത്തിലുള്ള വിപണിയുടെ ഉൽക്കണ്ഠയാണ് പ്രതിഫലിപ്പിക്കുന്നത്. അങ്ങേയറ്റം ഉദാരമായ പണനയവും 1.9 ട്രില്യൺ ഡോളറിന്റെ വൻ സാമ്പത്തിക ഉത്തേജകപദ്ധതിയും പണപ്പെരുപ്പത്തിനു കാരണമായേക്കാം. വിപണിയുടെ ആശങ്കയും ഉൽക്കണ്ഠയും ഇതാണ്. പണപ്പെരുപ്പം രണ്ടുശതമാനത്തിൽതാഴെ തുടരുകയും യുഎസ് 10 വർഷ ബോണ്ട് യീൽഡ് 2021 ഡിസമ്പറോടെ 1.65 ശതമാനം മുതൽ 1.7 ശതമാനംവരെ ഉയരുകയും ചെയ്താൽ അതു വിപണിയെ ബാധിക്കില്ല. എന്നാൽ പണപ്പെരുപ്പം വർധിക്കുകയും 10 വർഷ ബോണ്ട് യീൽഡ് 1.8 ശതമാനത്തിനപ്പുറം പോവുകയും ചെയ്താൽ ഓഹരി വിപണിയിൽ വിറ്റഴിക്കലുണ്ടാവും. തുടർന്നുവരുന്ന തിരുത്തൽ ആഗോളവും കുത്തനെയുള്ളതുമായിരിക്കും. ഇപ്പോൾ വിപണി ഭയപ്പെടുന്ന ഏറ്റവുംവലിയ ഭീഷണിയാണിത്. ഇങ്ങനെ സംഭവിച്ചാലും മൂലധനത്തിന്റെ പുറത്തേക്കുള്ളഒഴുക്ക് ഇന്ത്യൻ രൂപയ്ക്കു മൂല്യച്യുതിയുണ്ടാക്കുമെന്നതിനാൽ ഐടി ഓഹരികൾക്കു ഗുണകരമാവുകയും ഐടിമേഖല മികച്ച പ്രകടനം തുടരുകയും ചെയ്യും. വരാനിരിക്കുന്ന പണനയ സമിതി യോഗത്തിൽ യുഎസ് കേന്ദ്ര ബാങ്ക് അതിന്റെ അത്യുദാരപണനയവും സമീപനങ്ങളും തുടരാൻ തന്നെയാണ് സാധ്യത. പണപ്പെരുപ്പ സാധ്യത ഇല്ലാതാക്കാൻ യുഎസ് കേന്ദ്ര ബാങ്ക് ശ്രമിക്കുകയും ചെയ്യും. വിപണിയെ പൂർവ സ്ഥിതിയിലാക്കാൻ സാധ്യമാംവിധം മൂലധനഒഴുക്ക് നിലനിർത്താൻ ഈ നിലപാടുകൾക്കു കഴിയും. ഇന്ത്യൻ സമ്പദ്ഘടന ശക്തമായി തിരിച്ചു വരുന്നതിനാൽ ധനകാര്യവുമായി ബന്ധപ്പെട്ട മേഖലകൾ നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ സാധ്യതയുണ്ട്. ഐടിക്കു പുറമെ ധനകാര്യ സ്ഥാപനങ്ങൾ, സിമെന്റ്, ഓട്ടോ, കെമിക്കൽ മേഖലകളിൽ നിക്ഷേപകരുടെതാൽപര്യം വർധിക്കും. രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3s8OVPc
via IFTTT

മാർച്ചിൽ ഏഷ്യൻ കറൻസികളിൽകരുത്തുകാട്ടിയത് രൂപമാത്രം

മുംബൈ: ആഗോളവിപണിയിൽ ഡോളർ ശക്തിപ്പെട്ടതിനെത്തുടർന്ന് ഏഷ്യൻ കറൻസികളെല്ലാം ഇടിഞ്ഞപ്പോൾ ഈമാസം സ്ഥിതി മെച്ചപ്പെടുത്തിയത് ഇന്ത്യൻ രൂപമാത്രം. ഓഹരിവിപണിയിൽ വിദേശനിക്ഷേപക സ്ഥാപനങ്ങൾവഴി വലിയതോതിൽ നിക്ഷേപമെത്തുന്നതാണ് രൂപയ്ക്ക് കരുത്തുപകരുന്ന പ്രധാന ഘടകം. മാർച്ചിൽ ഇതുവരെ രൂപ 1.3 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഡോളറിനെതിരേ 72.52 രൂപ നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 72.46 വരെ ഉയരുകയും ചെയ്തിരുന്നു. ഇന്ത്യൻവിപണിയിൽ ഐ.പി.ഒ.കൾ ശക്തമായതും വിദേശ നിക്ഷേപ ഒഴുക്കിനു കാരണമായിട്ടുണ്ട്. ഒരാഴ്ചയായി വിപണി നഷ്ടത്തിലായിരുന്നുവെങ്കിലും തുടർച്ചയായി ഐ.പി.ഒ.കളിലേക്ക് ഡോളറിലുള്ള നിക്ഷേപം എത്തുന്നുണ്ട്. മാർച്ചിൽ ഇതുവരെ 240 കോടി ഡോളറിന്റെ (17,394 കോടി രൂപ) നിക്ഷേപം വിപണിയിലെത്തിയിട്ടുണ്ട്. ഒമ്പത് ഐ.പി.ഒ.കളിലായി ആകെ 5900 കോടിരൂപയാണ് (81.3 കോടി ഡോളർ) വിദേശനിക്ഷേപക സ്ഥാപനങ്ങൾ നിക്ഷേപിച്ചത്. ഏഷ്യൻവിപണിയിൽ ഇക്കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് എംകേ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് പറയുന്നു. കോവിഡിനുശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ചുവരുന്നതായാണ് വിലയിരുത്തലുകൾ. മൂഡീസിന്റെ പുതിയ അനുമാനപ്രകാരം അടുത്ത സാമ്പത്തികവർഷം ഇന്ത്യ 12 ശതമാനം വളർച്ച നേടുമെന്നാണ് പറയുന്നത്. വിദേശനാണ്യശേഖരം 60,000 കോടി ഡോളറിനടുത്തെത്തി നിൽക്കുന്നു. ഈ രണ്ടു ഘടകങ്ങളും രൂപയ്ക്ക് അനുകൂലമാണ്. വിപണിയിലെ നിക്ഷേപത്തിനുപുറമെ ഡോളറിൽ ഇന്ത്യൻ കമ്പനികൾ വായ്പയെടുക്കുന്നതും ഡോളർവരവ് കൂട്ടുന്നുണ്ട്. മാർച്ചിൽ ഇന്ത്യൻ കമ്പനികൾ 100 കോടി ഡോളറിനടുത്ത് ഇതിനകം വായ്പയായി സമാഹരിച്ചിട്ടുണ്ട്. ഡോളറിന്റെ വരവു കൂടുതലായതിനാൽ രൂപയുടെവില ക്രമാതീതമായി ഉയരുന്നത് പിടിച്ചുനിർത്താൻ ഡോളർ വാങ്ങേണ്ട സ്ഥിതിയാണ് റിസർവ് ബാങ്കിനുള്ളത്. നേരത്തെ രൂപയുടെ മൂല്യശോഷണഭീഷണിയായിരുന്നു നിലനിന്നിരുന്നത്. അങ്ങനെവരുമ്പോൾ കൈവശമുള്ള ഡോളർ ആർ.ബി.ഐ.ക്ക് വിറ്റഴിക്കേണ്ടി വരുമായിരുന്നു. അതേസമയം, മേയ്, ജൂൺ മാസങ്ങളിൽ രൂപ വീണ്ടും താഴേക്കു പോകാൻ സാധ്യതയുണ്ടെന്നും ചില ഏജൻസികൾ മുന്നറിയിപ്പു നൽകുന്നുണ്ട്.

from money rss https://bit.ly/3c392bE
via IFTTT

നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് വിപണി: സെൻസെക്‌സ് 642 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: നഷ്ടത്തിൽനിന്നുയർന്ന് മികച്ചനേട്ടത്തോടെ സൂചികകൾ ക്ലോസ്ചെയ്തു. യുഎസ് ട്രഷറി ആദായത്തിൽ ഇടിവുണ്ടായതും രാജ്യത്തിന്റെ വളർച്ച മൂഡീസ് പുതുക്കിയതും അഞ്ചുദിവസം നീണ്ട നഷ്ടത്തിൽനിന്ന് വിപണിയെ കരകയറ്റി. സെൻസെക്സ് 641.72 പോയന്റ് ഉയർന്ന് 49,858.24ലിലും നിഫ്റ്റി 186.10 പോയന്റ് നേട്ടത്തിൽ 14,744ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1461 ഓഹരികൾ നേട്ടത്തിലും 1418 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 200 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, പവർഗ്രിഡ് കോർപ്, യുപിഎൽ, ടാറ്റ സ്റ്റീൽ, റിലയൻസ്, ഡിവീസ് ലാബ്, ഗെയിൽ, ഐടിസി, ഗ്രാസിം, ഐഒസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. എൽആൻഡ്ടി, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി എനർജി സൂചിക മൂന്നുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.34ശതമാനവും 0.41ശതമാനവും നേട്ടമുണ്ടാക്കി. Nifty ends near 14,750, Sensex jumps over 600 pts

from money rss https://bit.ly/3vJp3LG
via IFTTT

കാലാവധിയെത്തിയ പോളിസികളിൽ തുകനൽകാനുള്ള നടപടി ലളിതമാക്കി എൽ.ഐ.സി

പോളിസി കാലാവധിയെത്തിവയവർക്ക് തുകനൽകുന്നതിനുള്ള നടപടിക്രമങ്ങൾ എൽ.ഐ.സി ലളിതമാക്കി. ഇനി രാജ്യത്ത് എവിടെയുമുള്ള ശാഖകളിലെത്തി പോളിസി രേഖകൾ സമർപ്പിക്കാം. 113 ഡിവിഷണൽ ഓഫീസുകളും 2048 ശാഖകളും 1526 സാറ്റലൈറ്റ് ഓഫീസുകളുമാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷന് രാജ്യത്തുള്ളത്. പോളിസി എടുത്ത ശാഖയിൽതന്നെ എത്തിയാൽമാത്രമാണ് ഇതുവരെ പണംകൈമാറിയിരുന്നത്. പോളിസി എടുത്ത ശാഖയിൽനിന്നുതന്നെയാകും മെച്യൂരിറ്റി തുക അനുവദിക്കുക. ഇത് ഡിജിറ്റലായി കൈമാറുന്നതിനാൽ ബന്ധപ്പെട്ടശാഖയിൽ എത്തേണ്ടതില്ലെന്നാണ് വിശദീകരണം. പരീക്ഷണാടിസ്ഥാനത്തിൽ മാർച്ച് 31വെരയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. 29 കോടിയിലേറെ പോളിസികളാണ് നിലവിൽ എൽഐസി കൈകാര്യംചെയ്യുന്നത്. LIC eases process to claim policy maturity benefits

from money rss https://bit.ly/3r24pmG
via IFTTT

Thursday, 18 March 2021

മല്യയെയും നീരവ് മോദിയെയും ചോക്‌സിയെയും ഇന്ത്യയിലെത്തിച്ച് വിചാരണചെയ്യുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: വൻതോതിൽ വായ്പയെടുത്ത് കടബാധ്യതയിലായി നാടുവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരെ രാജ്യത്തെത്തിച്ച് വിചാരണചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിജയ് മല്ലയെയും നീരവ് മോദിയെയും യുകെയിൽനിന്ന് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. ചോക്സി ആന്റിഗ്വയിലാണെന്നാണ് വിവരം. ഇൻഷുറൻസ് ഭേദഗതിബില്ലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് രാജ്യസഭയിൽ ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. കടക്കെണിയിലായി പ്രവർത്തനംനിർത്തിയ കിങ്ഫിഷർ എയർലൈൻസ് 90,000 കോടി രൂപയാണ് വായ്പയനിത്തിൽ തിരിച്ചടയ്ക്കാനുള്ളത്. പഞ്ചാബ് നാഷണൽ ബാങ്കിന് 14,500 കോടി രൂപയുടെ ബാധ്യതവരുത്തി മുങ്ങിയെന്നാണ് നീരവ് മോദിക്കും അമ്മാവൻ ചോക്സിക്കുമെതിരെയുള്ള ആരോപണം. മല്യയെ കൈമാറാൻ എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയച്ചതിനുപിന്നാലെയാണ് ധനമന്ത്രിയുടെ പരാമർശം. അടുത്തയിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗീതാഞ്ജലി ഗ്രൂപ്പിന്റെയും ചോക്സിയുടെയും 14.45 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2,550 കോടി മൂല്യമുള്ള സ്വത്തും ഇഡി പിടിച്ചെടുത്തിരുന്നു.

from money rss https://bit.ly/3vJ4hvJ
via IFTTT

എൻ.പി.എസിൽ നേരിട്ട് നിക്ഷേപിച്ച് ഇടപാടുതുക ലാഭിക്കാം

നാഷണൽ പെൻഷൻ സിസ്റ്റ(എൻ.പി.എസ്)ത്തിൽ എല്ലാവർക്കും ചേരാനുള്ള അവസരം ലഭിച്ചതോടെ നിക്ഷേപകരുടെ എണ്ണത്തിൽ വൻകുതിപ്പാണുണ്ടായത്. ഈ വിഭാഗത്തിലെ നിക്ഷേപകരുടെ എണ്ണം 2020 ഡിസംബർ 31 പ്രകാരം 14.44 ലക്ഷമാണ്. 2014 മാർച്ചിൽ 78,774 അംഗങ്ങളാണുണ്ടായിരുന്നത്. പദ്ധതിയിൽ ചേർന്നിട്ടുള്ള കേന്ദ്ര-സംസ്ഥാന ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുൾപ്പടെയുള്ളവരുടെ എണ്ണം 2020 അവസാനത്തോടെ 1.40 കോടിയായി ഉയർന്നു. മൊത്തം കൈകാര്യംചെയ്യുന്ന ആസ്തിയാകട്ടെ 5.34 ലക്ഷംകോടി രൂപയുമാണ്. റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിനായുള്ള കരുതലായാണ് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചത്. 80സി പ്രകാരം 1.50 ലക്ഷത്തിനുള്ള ആദായനികുതിയിളവിന് പുറമെ 50,000 രൂപയുടെ അധിക ആനുകൂല്യത്തിനും എൻപിഎസിലെ നിക്ഷേപം ഉപകരിക്കും. 60 വയസ്സാകുമ്പോൾ മൊത്തം നിക്ഷേപതുകയിൽനിന്ന് 60ശതമാനം പിൻവലിച്ച് പണമെടുക്കാം. അതിന് ഒരുരൂപപോലും ആദായനികുതി നൽകേണ്ടതില്ല. ബാക്കിയുള്ള 40ശതമാനംതുക പെൻഷൻ ലഭിക്കാനായി ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. പോയന്റ് ഓഫ് പ്രസൻസ്(പി.ഒ.പി)വഴിയോ സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസി(സി.ആർ.എ)വഴി നേരിട്ടോ എൻ.പി.എസിൽ ചേരാൻ സൗകര്യമുണ്ട്. മിക്കവാറും ബാങ്കുകളുടെ ശാഖകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവവഴി എൻ.പി.എസിൽ ചേരാനാകും. ഇവ പി.ഒ.പിയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളാണ്. സി.ആർ.എവഴിയും പി.ഒ.പി വഴിയും എൻ.പി.എസിൽ ചേരുമ്പോൾ സേവനനിരക്കിൽ വ്യത്യാസമുണ്ട്(പട്ടിക കാണുക) Charges associated with the NPS Charge POP NCRA(NSDL)* KCRA (Karvy)* Initial subscriber registration/Account opening Rs 200 Rs 40 Rs 39.36 Contribution 0.25% of contribution amount Min: Rs 20 & Max: 25,000 Rs 3.75 per transaction Rs 3.36 per transaction Non-financial transaction Rs 20 per transaction Rs 3.75 per transaction Rs 3.36 per transaction Persistency/Annual maintenance Rs 50: Only for NPS-All Citizen Rs 95 Rs 57.63 Asset servicing(per annum) 0.0032% of assets under custody Investment management(per annum) 0.01% of assets under management Reimbursement of expense (per annum) 0.005% of assets under management *CRA പി.ഒ.പി എന്നാൽ വരിക്കാരനെ സി.ആർ.എയുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരാണ്. അതുകൊണ്ടുതന്നെ സി.ആർ.എവഴി നേരിട്ട് അക്കൗണ്ട് തുറന്നാൽ സേവനനിരക്കിനത്തിൽ തുകലാഭിക്കാൻ കഴിയും. അതിനായി മുകളിലെ പട്ടിക പരിശോധിക്കുക. അക്കൗണ്ട് തുറക്കാനുള്ള ചാർജ്, ഇടപാട് നിരക്ക് എന്നിവയെല്ലാം നേരിട്ട് നിക്ഷേപിച്ചാൽ ഒഴിവാക്കാനാകും. ഉദാഹരണത്തിന് ഒരോതവണ നിക്ഷേപം നടത്തുമ്പോഴും 20 രൂപയാണ് പി.ഒ.പി സേവന നിരക്കായി ഈടാക്കുക. നേരിട്ട് നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമായരീതിയിലാണ് സി.ആർ.എ സൗകര്യമൊരുക്കിയിട്ടുള്ളത്. ഓൺലൈൻവഴിയാണ് അതിന്കഴിയുക. വ്യത്യസ്ത ആസ്തികളുടെ സവിശേഷതകൾ, ആസ്തിവിഭജനം, ഓൺലൈൻ ഇടപാട് എന്നിവയെക്കുറിച്ച് അറിയാത്തവർ പി.ഒ.പിവഴി ചേർന്ന് നിക്ഷേപംനടത്തുന്നതാകും നല്ലത്. ഓൺലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം പാൻ കാർഡിന്റെയും കാൻസൽ ചെയ്ത ചെക്കിന്റെയും സ്കാൻ ചെയ്ത്കോപ്പിയെടുക്കുക. ഫോട്ടോയുംവേണം. ഇ-എൻ.പി.എസിന്റെ ഔദ്യോഗിക സൈറ്റിൽ(https://enps.nsdl.com/eNPS/NationalPensionSystem.html)കയറുക. നാഷണൽ പെൻഷൻ സിസ്റ്റം-എന്നതിൽ ക്ലിക് ചെയ്യുക. അതിനുശേഷം രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യുക. രിജിസ്റ്റർ വിത്ത്-ൽ ആധാർ ഓപ്ഷൻ സെലക്ട് ചെയ്യുക. ടയർ 1 ഓൺലി-സെലക്ട് ചെയ്ത് നിർദേശങ്ങൾ പാലിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുക. antony@mpp.co.in You can save transaction cost by investing directly in NPS

from money rss https://bit.ly/2QfBgHL
via IFTTT

സെൻസെക്‌സിൽ 358 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,471ലെത്തി

മുംബൈ: ഓഹരി സൂചികകളിൽ ആറാം ദിവസവും നഷ്ടം. സെൻസെക്സ് 358 പോയന്റ് താഴ്ന്ന് 48,857ലും നിഫ്റ്റി 86 പോയന്റ് നഷ്ടത്തിൽ 14,471ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 352 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1050 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. കഴിഞ്ഞ അഞ്ച് വ്യാപാരദിനങ്ങളിലായി ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തിൽ എട്ടുലക്ഷംകോടി രൂപയുടെ കുറവാണുണ്ടായത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടുംകുതിപ്പുണ്ടായതാണ് സൂചികകളെ ബാധിച്ചത്. എച്ച്സിഎൽടെക്, പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Sensex opens 358 pts lower, Nifty at 14,471

from money rss https://bit.ly/2PanN3n
via IFTTT

കല്യാൺ ഓഹരികൾക്ക് 2.64 മടങ്ങ് ആവശ്യക്കാർ

കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സ് നടത്തിയ മൂന്നു ദിവസത്തെ പ്രഥമ ഓഹരി വില്പന വ്യാഴാഴ്ച അവസാനിച്ചു. 9.46 കോടി ഓഹരികൾ വിൽപ്പനയ്ക്ക് വച്ചപ്പോൾ 24.96 കോടി ഓഹരികൾക്ക് അപേക്ഷകരുണ്ടായി. അതായത് 2.64 ഇരട്ടി സബ്സ്ക്രിപ്ഷൻ. 1,175 കോടി രൂപയുടെ സമാഹരണലക്ഷ്യത്തോടെ നടത്തിയ ഐ.പി.ഒ.യിൽ 352 കോടി രൂപ സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനത്തിൽ നിന്നുൾപ്പെടെ 15 ആങ്കർ നിക്ഷേപകരിൽ നിന്നായി സമാഹരിച്ചിരുന്നു. ശേഷിച്ച ഓഹരികളിലാണ് 2.64 മടങ്ങ് കൂടുതൽ സബ്സ്ക്രിപ്ഷൻ ലഭിച്ചത്. റീട്ടെയിൽ വിഭാഗത്തിൽപ്പെട്ട ചെറുകിട നിക്ഷേപകർക്കായി മാറ്റിവച്ച ഓഹരികൾക്ക് 2.85 ഇരട്ടിയും ജീവനക്കാർക്കുള്ള ഓഹരികൾക്ക് 3.78 ഇരട്ടിയും അപേക്ഷകരുണ്ടായി. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കുള്ള വിഭാഗത്തിൽ 2.79 ശതമാനവും നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ വിഭാഗത്തിൽ 1.93 ശതമാനവും ഇരട്ടി ഓഹരികൾക്ക് ആവശ്യക്കാരുണ്ട്. ബാങ്ക് സമരം, കുറഞ്ഞ സമയപരിധി, ഒരേ സമയം രണ്ടിലേറെ ഐ.പി.ഒ.കൾ ഉണ്ടായിരുന്നത് എന്നിങ്ങനെ ഒട്ടേറെ പ്രതികൂലഘടങ്ങൾക്കിടയിലാണ് കല്യാൺ ജൂവലേഴ്സ് ഈ നേട്ടം സ്വന്തമാക്കിയത്. ജൂവലറി മേഖലയിൽ മാത്രം പ്രവർത്തിക്കുന്ന ഒരു കമ്പനി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ., കേരളത്തിലെ സ്വകാര്യ മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ. എന്നീ പ്രതേകതകൾ കല്യാൺ ജൂവലേഴ്സിന്റെ ഓഹരി വില്പനയ്ക്കുണ്ടായിരുന്നു. ഓഹരികളുടെ അലോട്ട്മെന്റ് 23-ന് പൂർത്തിയാക്കും. അർഹതപ്പെട്ടവരുടെ ഡീമാറ്റ് അക്കൗണ്ടിൽ 25-ന് ഓഹരികൾ വരവു വയ്ക്കും. 26-ന് ബി.എസ്.ഇ.യിലും എൻ.എസ്.ഇ.യിലും ലിസ്റ്റ് ചെയ്ത് വ്യാപാരം ആരംഭിക്കും.

from money rss https://bit.ly/3eWqNeK
via IFTTT

ബാങ്ക് ലയനം: പഴയ ചെക്ക്ബുക്ക് മാറ്റിവാങ്ങണം

തൃശ്ശൂർ: പൊതുമേഖലാ ബാങ്കുകളുടെ ലയനപ്രക്രിയയുടെ ഭാഗമായി, ലയിച്ച ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾ പഴയ ചെക്ക്ബുക്കുകൾ ഏപ്രിൽ ഒന്നിനകം മാറ്റിവാങ്ങണമെന്ന് നിർദേശം. പഴയ ചെക്ക്ബുക്ക് ഏപ്രിൽ ഒന്നിനുശേഷം ഉപയോഗിക്കാനാവില്ല. നിലവിലുള്ള െഎ.എഫ്.എസ്.സി. കോഡും മാറും. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് അറിയിപ്പ് നൽകിയത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുെണെറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കുമായും ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയുമായും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായുമാണ് ലയിച്ചത്. പഴയ ചെക്ക് ബുക്കുകൾ മാർച്ച് 31-നകം ഏത് ബാങ്കുമായിട്ടാണോ അവരുടെ അക്കൗണ്ടുകൾ ബന്ധിപ്പിച്ചിരിക്കുന്നത്, ആ ബാങ്കുകളിലെത്തി മാറ്റിവാങ്ങണം. പുതിയ ഐ.എഫ്.എസ്.സി. കോഡറിയിക്കാൻ എസ്.എം.എസ്. സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായി ലയിച്ചെങ്കിലും പുതിയ നിർദേശം ഈ ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾക്ക് ലഭിച്ചിട്ടില്ല.

from money rss https://bit.ly/3vHxSG4
via IFTTT

അഞ്ചാംദിവസവും തകർന്ന് വിപണി: നിഫ്റ്റി 14,600ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: അഞ്ചാംദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 585.10 പോയന്റ് താഴ്ന്ന് 49,216.52ലും നിഫ്റ്റി 163.40 പോയന്റ് നഷ്ടത്തിൽ 14,557.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ മാറ്റംവരുത്തേണ്ടെന്ന് തീരുമാനിച്ചതിനെതുടർന്ന് സൂചികകൾ ഏറെസമയം നേട്ടത്തിലായിരുന്നു. അവസാനമണിക്കൂറിലാണ് കനത്ത വില്പന സമ്മർദം വിപണിയിൽ രൂപപ്പെട്ടത്. യുഎസ് ട്രഷറി ആദായം 1.7ശതമാനത്തിലേയ്ക്ക് ഉയർന്നത് ആഗോളതലത്തിൽ വിപണിയെ ബാധിച്ചു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 100 ദിവസത്തെഉയർന്ന പ്രതിദിനനിരക്കിലായതുംനിക്ഷേപകരെ സമ്മർദത്തിലാക്കി. ഉയർന്ന നിലവാരത്തിലുള്ള ഓഹരികൾ വിറ്റ് ലാഭമെടുക്കാനുള്ള പ്രേരണയുമായിഅത്. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഐടിസി, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ഗ്രാസിം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബിഎസ്ഇയിലെ 819 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 2114 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല. ഐടി സൂചിക മൂന്നുശതമാനം നഷ്ടമുണ്ടാക്കി. ഫാർമ രണ്ടുശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നഷ്ടത്തിലായി. Nifty ends below 14,600, Sensex falls 585 pts

from money rss https://bit.ly/3vLoIbJ
via IFTTT

സ്വകാര്യവത്കരണത്തിനെതിരെ എൽഐസി ജീവനക്കാർ സമരത്തിൽ

സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യവ്യാപകമായി എൽഐസി ജീവനക്കാർ സമരംനടത്തുന്നു. രണ്ടുദിവസത്തെ ബാങ്ക് പണിമുടക്കിന് പിന്നാലെയാണ് ഒരുദിവസത്തെ സമരം എൽഐസി ജീവനക്കാർ പ്രഖ്യാപിച്ചത്. എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുന്നതിലും ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയർത്തുന്നതിലും പ്രതിഷേധിച്ചാണ് വ്യാഴാഴ്ച സമരംനടത്തുന്നതെന്ന് സംഘടനാ നേതാക്കൾ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. ഐപിഒയിലൂടെ നിശ്ചിത ശതമാനം ഓഹരി വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. 2021 സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ ഐപിഒ ഉണ്ടാകുമെന്നാണ് കരുതുന്നത്. 1956ൽ സ്ഥാപിച്ച എൽഐസിയിൽ 1,14,000ത്തോളം ജീവനക്കാരാണുള്ളത്. 29 കോടി പോളിസി ഉടമകളും എൽഐസിക്കുണ്ട്. LIC Employees protest against proposed IPO, privatisation, FDI limit hike

from money rss https://bit.ly/3bTywbv
via IFTTT

Wednesday, 17 March 2021

സെൻസെക്‌സിൽ 438 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,850ന് മുകളിൽ

മുംബൈ: തളർച്ചയിൽനിന്നുയർന്ന് ഓഹരി സൂചികകൾ. സെൻസെക്സ് 438 പോയന്റ് നേട്ടത്തിൽ 50,239ലും നിഫ്റ്റി 134 പോയന്റ് ഉയർന്ന് 14,855ലുമാണ് വ്യാപാരം ആരംഭിച്ചത്. സമ്പദ്ഘടനയിൽ വളർച്ച പ്രകടമായ സാഹചര്യത്തിൽ പലിശ നിരക്കുകളിൽമാറ്റംവരുത്തേണ്ടെന്ന യുഎസ് ഫെഡ് റിസർവിന്റെ തീരുമാനമാണ് ആഗോളതലത്തിൽ വിപണികളെ സ്വാധീനിച്ചത്. ബിഎസ്ഇയിലെ 1023 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 240 ഓഹരികൾ നഷ്ടത്തിലുമാണ്. 50 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഒഎൻജിസി, എസ്ബിഐ, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, എച്ച്ഡിഎഫ്സി, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex zooms 438 points, Nifty tops 14,850

from money rss https://bit.ly/3rYLevi
via IFTTT

കേരളത്തിലെ പ്രവാസി ബാങ്ക് നിക്ഷേപത്തിൽ 14ശതമാനം വർധന

കൊച്ചി: കേരളത്തിലെ ബാങ്ക് ശാഖകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ (എൻ.ആർ.ഐ. നിക്ഷേപം) റെക്കോഡ്. 2020 ഡിസംബർ 31-ലെ കണക്കനുസരിച്ച് 2,27,430 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. 2019 ഡിസംബറിനെ അപേക്ഷിച്ച് പ്രവാസി നിക്ഷേപത്തിൽ 14 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (എസ്.എൽ.ബി.സി.) കണക്കുകൾ വ്യക്തമാക്കുന്നു. 2019 ഡിസംബറിൽ കേരളത്തിലെ ബാങ്കുകളിലെ എൻ.ആർ.ഐ. നിക്ഷേപം 1,99,781 കോടി രൂപയായിരുന്നു. 2020 സെപ്റ്റംബറിൽ ഇത് 2,22,029 കോടി രൂപയായി ഉയർന്നു. 2017 ഡിസംബറിൽ 1.61 ലക്ഷം കോടി രൂപയും 2018 ഡിസംബറിൽ 1.86 ലക്ഷം കോടി രൂപയുമായിരുന്ന പ്രവാസി നിക്ഷേപമാണ് ഇപ്പോൾ 2.27 ലക്ഷം കോടി രൂപയിലെത്തി നിൽക്കുന്നത്. സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ പ്രവാസി മലയാളികൾ നടത്തിയിട്ടുള്ള നിക്ഷേപത്തിന്റെ കണക്കാണിത്. 2020 ഡിസംബറിലെ കണക്ക് പ്രകാരം പൊതുമേഖലാ വാണിജ്യ ബാങ്കുകളിൽ 1,05,326 കോടി രൂപയുടെ പ്രവാസി നിക്ഷേപമാണുള്ളത്. കേരള ഗ്രാമീൺ ബാങ്കിൽ 1,738 കോടി രൂപയുടെ നിക്ഷേപവും സ്വകാര്യ ബാങ്കുകളിൽ 1,18,613 കോടി രൂപയുടെ നിക്ഷേപവുമാണ് എത്തിയിട്ടുള്ളത്. സ്മോൾ ഫിനാൻസ് ബാങ്കുകളിൽ 1,754 കോടി രൂപയുടെ പ്രവാസി നിക്ഷേപമുണ്ട്. കേരളത്തിലേക്കെത്തുന്ന പ്രവാസി നിക്ഷേപത്തിൽ 52.15 ശതമാനവും സ്വകാര്യ മേഖലാ ബാങ്കുകളിലാണെന്ന് എസ്.എൽ.ബി.സി.യുടെ ഈ കണക്കുകൾ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ വിഹിതം 46.31 ശതമാനമാണ്.

from money rss https://bit.ly/3eSD1VI
via IFTTT

കല്യാൺ ജൂവലേഴ്‌സ് ഐ.പി.ഒ.; 122 ശതമാനം സബ്‌സ്‌ക്രിപ്ഷൻ

കൊച്ചി: കല്യാൺ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) വ്യാഴാഴ്ച അവസാനിക്കും. രണ്ട് ദിവസം പൂർത്തിയായപ്പോൾ തന്നെ വില്പനയ്ക്ക് െവച്ചതിനെക്കാൾ കൂടുതൽ ഓഹരികൾക്ക് ആവശ്യക്കാരായി. 122 ശതമാനമാണ് രണ്ടു ദിവസം കൊണ്ടുള്ള സബ്സ്ക്രിപ്ഷൻ. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ നീക്കിെവച്ചത് 4.71 കോടി ഓഹരികളാണെങ്കിൽ 9.05 കോടി ഓഹരികൾക്ക് ആവശ്യക്കാരായിക്കഴിഞ്ഞു. അതായത് ഇരട്ടിയാണ് ഈ വിഭാഗത്തിലെ ഡിമാൻഡ്. അർഹരായ ജീവനക്കാർക്കായുള്ള ഓഹരികളിലും ഇരട്ടിയുടെ അടുത്ത് ഡിമാൻഡ് ഉണ്ട്. ഐ.പി.ഒ.യ്ക്ക് തൊട്ടുമുമ്പ് സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനം, കേന്ദ്ര ബാങ്ക് എന്നിവ ഉൾപ്പെടെ 15 ആങ്കർ നിക്ഷേപകർക്കായി 352 കോടി രൂപയുടെ ഓഹരികൾ അലോട്ട് ചെയ്തിട്ടുണ്ട്. ഇതൊഴികെയുള്ള കണക്കെടുത്താൽ 9.46 കോടി ഓഹരികളാണ് വില്പനയ്ക്ക് െവച്ചിരിക്കുന്നത്. 11.57 കോടി ഓഹരികൾക്ക് ആവശ്യക്കാരായി. മൊത്തം 1,175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ.യിൽ 10 രൂപ മുഖവിലയുള്ള ഓഹരികൾ 86-87 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. 172 ഓഹരികളാണ് ഒരു മാർക്കറ്റ് ലോട്ട്. ഇതിന് 14,964 രൂപ വേണം. ഓഹരികളുടെ അലോട്ട്മെന്റ് 23-ന് പൂർത്തിയാക്കി 26-ന് ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമൻ 1993-ൽ തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയതാണ് കല്യാൺ ജൂവലേഴ്സ്. ഇന്ന് ഇന്ത്യയിൽ 107 ഷോറൂമുകളും ഗൾഫ് രാജ്യങ്ങളിൽ 30 ഷോറൂമുകളുമുണ്ട്. ഇതിനു പുറമെ, 766 മൈ കല്യാൺ ഔട്ട്ലെറ്റുകളും. മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ 'ടെക്നോപാക്കി'ന്റെ റിപ്പോർട്ട് അനുസരിച്ച് സ്വർണാഭരണ വ്യാപാര രംഗത്ത് ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള ടൈറ്റൻ കമ്പനിയുടെ ജൂവലറി ഡിവിഷനായ 'തനിഷ്ക്' കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് കല്യാൺ.

from money rss https://bit.ly/38NcrcP
via IFTTT

സെൻസെക്‌സിലെ നഷ്ടം 562 പോയന്റ്: നിഫ്റ്റി 14,720ൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി റിയാൽറ്റി, മെറ്റൽ, പൊതുമേഖ ബാങ്ക് സൂചികകൾ മൂന്നുശതമാനത്തോളം താഴെപ്പോയി. സ്വകാര്യ ബാങ്ക്, ഓട്ടോ സൂചികകൾ രണ്ടുശതമാനവും നഷ്ടത്തിലായി. സെൻസെക്സ് 562.34 പോയന്റ് നഷ്ടത്തിൽ 49,801.62ലും നിഫ്റ്റി 189.20 പോയന്റ് താഴ്ന്ന് 14,721.30ലുമാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കൂടുന്ന കോവിഡ് കേസുകളും വരാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് മോണിറ്ററി പോളിസിയും കരുതലെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഒഎൻജിസി, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ഗെയിൽ, സൺ ഫാർമ, എസ്ബിഐ, ടാറ്റ സ്റ്റീൽ, സിപ്ല, ബജാജ് ഓട്ടോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഐടിസി, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends near 14,700, Sensex declines 562 pts

from money rss https://bit.ly/2OYTQDu
via IFTTT

ഏഴുവർഷത്തിനിടെ ഇതാദ്യമായി മ്യൂച്വൽ ഫണ്ടുകൾ ഓഹരികളുടെ അറ്റവിൽപനക്കാരായി

2020-21 സാമ്പത്തികവർഷത്തിൽ മ്യൂച്ച്വൽ ഫണ്ടുകൾ വിറ്റഴിച്ച ഓഹരികളുടെ മൂല്യത്തിൽ റെക്കോഡ് വർധന. 1.27 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഈകാലയളവിൽ ഫണ്ടുകമ്പനികൾ വിറ്റത്. കഴിഞ്ഞ ഏഴുവർഷത്തിനിടെ ഇതാദ്യമായാണ് എഎംസികൾ അറ്റ വില്പനക്കാരാവുന്നത്. കഴിഞ്ഞ ആറ് സാമ്പത്തികവർഷവും ഓഹരികൾ വാങ്ങിക്കൂട്ടുന്നതിലായിരുന്നു ഫണ്ടുകൾ മുന്നിൽ. 2018 സാമ്പത്തികവർഷത്തിൽ 1.41 ലക്ഷം കോടി രൂപയാണ് ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിച്ചത്. 2019ൽ ഇത് 88,152 കോടി രൂപയും 2020ൽ 91,814 കോടി രൂപയുമായിരുന്നു അറ്റനിക്ഷേപം. ഇതിനുമുമ്പ് 2014ലിലാണ് 21,159 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച് അറ്റവില്പനക്കാരായത്. അതേസമയം, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2.6 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തികവർഷം രാജ്യത്തെ ഓഹരിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ(2015-20)മ്യൂച്വൽ ഫണ്ടുകൾ 4.85 ലക്ഷംകോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടേതിനേക്കാൾ 2.6 ഇരട്ടിയോളംവരുമിത്. കഴിഞ്ഞ മെയ്മാസത്തിനുശേഷം വിപണി ഉയരാൻ തുടങ്ങിയപ്പോൾ ഫണ്ടുകൾവിറ്റ് നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതും പോർട്ട്ഫോളിയോ ക്രമപ്പെടുത്തിയതുമാണ് ഓഹരികൾ വിറ്റഴിക്കേണ്ട സാഹചര്യമുണ്ടാക്കിയത്.

from money rss https://bit.ly/3tuTaVy
via IFTTT

Tuesday, 16 March 2021

വിസിറ്റിങ് പൊഫസറായി നിത അംബാനി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധം

റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കുന്നതിനെതിരെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുടെ പ്രതിഷേധം. കാമ്പസിലുള്ള വൈസ് ചാൻസലർ രാകേഷ് ബട്നഗറുടെ വസതിക്കുമുന്നിൽ 40ലേറെവരുന്ന വിദ്യാർഥികൾ പ്രകടനംനടത്തി. വൈസ് ചാൻസലർക്ക് വിദ്യാർഥികൾ നിവേദനവും നൽകി. നിത അംബാനിക്കുപകരം സ്ത്രീശാക്തീകരണത്തിന് മാതൃകയായവരെ ക്ഷണിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് പഠനവകുപ്പാണ് വനിതാ പഠന കേന്ദ്രത്തിലെ വിസിറ്റിങ് ഫാക്കൽറ്റിയായി ചേരാൻ നിത അംബാനിയോട് അഭ്യർഥിച്ചത്. റിലയൻസ് ഫൗണ്ടേഷനാണ് ഇതുസംബന്ധിച്ച് കത്തയച്ചത്. പ്രമുഖ ഉരുക്കുവ്യവസായ ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തൽ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി എന്നിവരെയും വിസിറ്റിങ് ഫാക്കൽറ്റിയായി നിയമിക്കാൻ സോഷ്യൽ സയൻസ് വിഭാഗം തീരുമാനിച്ചിരുന്നു. എന്നാൽ നിത അംബാനിക്കുമാത്രമാണ്ഇതിനകം കത്തയച്ചത്. രണ്ടുവർഷംമുമ്പ് സ്ഥാപിച്ച വിമൻ സ്റ്റഡി സെന്ററിൽ വിസിറ്റി പ്രൊഫസർമാർക്കായി മൂന്നു തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കൊപ്പം സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പഠന-ഗവേഷണ പ്രവർത്തനങ്ങളാണ് കേന്ദ്രത്തിൽ നടക്കുന്നത്. സ്ത്രീശാക്തികരണത്തെക്കുറിച്ച് സംസാരിക്കാനാണെങ്കിൽ അരുണിമി സിൻഹ, ബചേന്ദ്രി പാൽ, മേരി കോം, കിരൺ ബേദി എന്നിവരെയാണ് ക്ഷണിക്കേണ്ടതെന്നാണ് വിദ്യാർഥികളുടെ നിലപാട്.

from money rss https://bit.ly/38KJNsI
via IFTTT

പാഠം 116| സ്വർണത്തിൽ നിക്ഷേപിച്ചാൽ ഭാവിയിൽ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കാൻ കഴിയുമോ?

1990ൽ ഒരുകിലോ സ്വർണത്തിന്റെ വില= മാരുതി 800. 2000ൽ ഒരുകിലോ സ്വർണത്തിന്റെ വില= എസ്റ്റീം 2005ൽ ഒരുകിലോ സ്വർണത്തിന്റെ വില= ഇന്നോവ 2010ൽ ഒരുകിലോ സ്വർണത്തിന്റെ വില= ഫോർച്യൂണർ 2019ൽ ഒരുകിലോ സ്വർണത്തിന്റെ വില= ബിഎംഡബ്ലൂ എക്സ് 1 ഒരുകിലോഗ്രാം സ്വർണം കയ്യിൽ സൂക്ഷിച്ചാൽ 2030ൽ സ്വന്തമായി ഒരുജെറ്റ് വാങ്ങാം. അതുകൊണ്ട് ഭാര്യ സ്വർണാഭരണം വാങ്ങാൻ ആവശ്യപ്പെട്ടാൽ നിരസിക്കേണ്ട! സ്വർണവില റെക്കോഡ് നിലവാരത്തിലെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും പലരെയും നിക്ഷേപത്തിന് പ്രേരിപ്പിച്ചതുമായ ഒരുനിരീക്ഷണമായിരുന്നു ഇത്. തെറ്റിധാരണ പരത്തുന്ന, അതിശയോക്തിനിറഞ്ഞ നിരീക്ഷണമായിരുന്നു സോഷ്യൽമീഡിയയിൽ പ്രചരിച്ചതെന്നകാര്യത്തിൽ സംശയമില്ല. അതിനായി 1990ലെയും 2019ലെയും സ്വർണവില പരിശോധിക്കാം. 1990 മാർച്ച് 31ന് 2,493 രൂപയായിരുന്നു ഒരുപവന്റെ വില. അതായത് ഒരു ഗ്രാമിന് 311 രൂപ പ്രകാരം 3,11,625 രൂപയാണ് ഒരുകിലോഗ്രാം(ആയിരം ഗ്രാം)സ്വർണത്തിന്റെ അന്നത്തെമൂല്യം. മാരുതി 800 ലഭിക്കാൻ അന്ന് ഒരുലക്ഷം രൂപമതിയായിരുന്നു. അതായത് മാരുതി 800ന്റെ വിലയേക്കാൾ മൂന്നിരട്ടി കൂടുതലായിരുന്നു സ്വർണത്തിന്റെ വിലയെന്നുചുരുക്കം. ഇനി 2019ലെ കണക്കിലേയ്ക്കുവരാം. 2019മാർച്ച് 15ന് 23,800രൂപയായിരുന്നു ഒരുപവന്റെ വില. ഗ്രാമിന് 2975രൂപയും. ആയിരം ഗ്രാമിനാകട്ടെ 29.75ലക്ഷം രൂപയാണ് മതിപ്പുവില. എന്നാൽ ബിഎംഡബ്ലിയൂ എക്സ് 1 ലഭിക്കാൻ 45ലക്ഷത്തിലധികം രൂപനൽകണമായിരുന്നു!ഇനി യാഥാർഥ്യത്തിലേയ്ക്കുവരാം. 2020 ഓഗസ്റ്റിലാണ് റെക്കോഡ് ഭേദിച്ച് സ്വർണവില പവന് 42,000 രൂപയിലെത്തിയത്. എട്ടുമാസം പിന്നിട്ടപ്പോൾ വിലയിലുണ്ടായ ഇടിവ് 8,500 രൂപയോളമാണ്. മാർച്ച് 17ലെ നിലവാരപ്രകാരം ഒരുപവൻ സ്വർണം ലഭിക്കാൻ 33,600 രൂപയാണ് നൽകേണ്ടത്. അതായത് ഒരുഗ്രാമിന്റെ വില 4,200 രൂപ. കോവിഡ് വ്യാപനത്തെതുടർന്ന് ലോകമാകെ അടച്ചിട്ടപ്പോൾ സാമ്പദ്ഘടനകൾ തിരിച്ചടിനേരിട്ട സാഹചര്യത്തിലാണ് സ്വർണവില കുതിച്ചുകയറിയത്. ഓഹരി ഉൾപ്പടെ മറ്റുആസ്തികളെല്ലാം പ്രതിസന്ധിനേരിടുകയുംചെയ്തു. ഈ സാഹചര്യത്തിൽ നിക്ഷേപകർ സ്വർണത്തിലേയ്ക്ക് തിരിയുക സ്വാഭാവികം. ലോകമൊട്ടാകെയുള്ള വൻകിട നിക്ഷേപകർ സ്വർണംവാരിക്കൂട്ടിയതോടെ ഗ്രാഫ് കുത്തനെ ഉയർന്നു. കോവിഡ് തീർത്ത പ്രതിസന്ധിയെ ഫലപ്രദമായ ഇടപെടലിലൂടെ ലോകരാജ്യങ്ങൾ മറികടന്നതോടെ സ്വർണവില ഇടിയാനുംതുടങ്ങി. നീക്കങ്ങൾ സസൂക്ഷ്മം വീക്ഷച്ച വൻകിട നിക്ഷേപകർ റെക്കോഡ് വിലയിൽ സ്വർണം ഉപേക്ഷിച്ച് മറ്റുആസ്തികളിലേയ്ക്ക് കൂടുമാറുകയുംചെയ്തു. മാറിചിന്തിക്കാം വൻതോതിലുള്ള തിരുത്തലാണ് സ്വർണവിലയിൽ ഇപ്പോൾ പ്രകടമാകുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 44,150 രൂപ നിലവാരത്തിലാണിപ്പോഴുള്ളത്. റെക്കോഡ് വിലയായ 56,200 രൂപയിൽനിന്ന് 12,000 രൂപയോളം കുറഞ്ഞിരിക്കുന്നു. സമ്പദ്ഘടനകൾ തിരിച്ചുവരവിന്റെപാതയിലായതും ഓഹരി ഉൾപ്പടെയുള്ള മറ്റുആസ്തികളിലെ മുന്നേറ്റവുമാണ് വിലയിടിവിന് പിന്നിൽ. യുഎസ് ട്രഷറി ആദായം രണ്ടുശതമാനത്തോളം ഉയർന്നതും ലോകമാകെ കോവിഡ് വാക്സിൻ കുത്തിവെയ്പ് തുടങ്ങിയതും സ്വർണത്തിന്റെ വിലയിടിച്ചു. ഇനിയെന്ത്? അതിശയോക്തിപരമായ നിരീക്ഷണങ്ങൾമാറ്റിവെയ്ക്കാം. സ്വർണത്തിൽ ഘട്ടംഘട്ടമായി നിക്ഷേപിക്കാനുള്ള സാധ്യതയാണ് നിക്ഷേപകർക്കുമുന്നിലിപ്പോഴുള്ളത്. സമ്പദ്ഘടന തളർച്ചനേരിടുമ്പോൾ സ്വാഭാവികമായും ഓഹരി വിപണിയിലും അത് പ്രതിഫലിക്കും. അപ്പോൾ നേട്ടമുണ്ടാക്കുക സ്വർണമാണ്. അതുകൊണ്ടുതന്നെ നിക്ഷേപ പോർട്ട്ഫോളിയോയിൽ സ്വർണവും ഉണ്ടാകണം. ഏതുകാലാവസ്ഥയിലും നിക്ഷപത്തെ സംരക്ഷിക്കേണ്ട പോർട്ട്ഫോളിയോ രൂപപ്പെടുത്തണമെങ്കിൽ ഒരുആസ്തിയിൽമാത്രം നിക്ഷേപം നിലനിർത്തിയാൽപോര. എത്ര നിക്ഷേപമാകാം? മലയാളികളുടെ പരമ്പരാഗത നിക്ഷേപമാർഗങ്ങളിലൊന്നാണ് സ്വർണം. മകളുടെ വിവാഹത്തിന് സ്വർണം വാങ്ങി സൂക്ഷിക്കാത്ത അമ്മമാർ നമ്മുടെ ഇടയിൽ കുറവാണ്. കയ്യിൽഒരുതുകവന്നാൽ ആദ്യം ജുവല്ലറികളിലേയ്ക്കോടുന്ന വീട്ടമ്മമാരെ ഇപ്പോഴുംകാണാം. ചിലർ ആഭരണമായും മറ്റുചിലർ നാണയമായും കരുതിവെയ്ക്കുന്നു. പെട്ടെന്ന് ആവശ്യംവന്നാൽ പണയംവെച്ച് പണംസ്വരൂപിക്കാനുള്ള സൗകര്യവുമുണ്ടല്ലോയെന്നാണ് അവരുടെ ചിന്ത. കിട്ടുന്നതെല്ലാം സ്വർണത്തിൽ നിക്ഷേപിക്കുന്നരീതി ഉപേക്ഷിച്ചേമതിയാകൂ. പോർട്ട്ഫോളിയോ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മൊത്തം നിക്ഷേപത്തിന്റെ 15ശതമാനത്തിൽകൂടുതൽ സ്വർണത്തിൽ നിക്ഷേപംവേണ്ട. വിലകുറയുമ്പോൾ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്ന രീതി സ്വീകരിച്ച് ഹെഡ്ജിങ് ഇഫക്ടിനായി സ്വർണവും നിക്ഷേപത്തിൽകരുതാം. Price of 1 Pavan Gold from 2006 to 2021 Year Date Price of 1 Pavan 2006 31-March-06 6255 2007 31-March-07 6890 2008 31-March-08 8892 2009 31-March-09 11077 2010 31-March-10 12280 2011 31-March-11 15560 2012 31-March-12 20880 2013 31-March-13 22240 2014 31-March-14 21480 2015 31-March-15 19760 2016 31-March-16 21360 2017 31-March-17 21800 2018 31-March-18 22600 2019 31-March-19 23720 2020 31-March-20 30640 2020 20 Aug-20 42000 2021 16-March-21 33,600 Calculated on 31st March each year. വില ഇനിയുംതാഴുമോ? കേരളത്തിലെ സ്വർണത്തിന്റെവിലയിൽ 8000 രൂപയിലേറെ കുറവുണ്ടായ സാഹചര്യത്തിൽ ഘട്ടംഘട്ടമായി നിക്ഷേപിച്ചുതുടങ്ങാവുന്നതാണ്. സ്വർണവിലയിൽ ഇനിയും കാര്യമായ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. യുഎസിലെ ട്രഷറി ആദായംകൂടുന്നതുതന്നെയാണ് പ്രധാനവെല്ലുവിളി. വിലക്കയറ്റ ഭീഷണയും സ്വർണത്തിന്റെ പ്രഭമങ്ങാനിടയാക്കിയേക്കാം. ഓരോ ഇടിവിലും നിശ്ചിതശതമാനം നിക്ഷേപത്തോടൈാപ്പം ചേർക്കുന്നരീതിയാകും സ്വീകരിക്കാവുന്ന തന്ത്രം. നിക്ഷേപിക്കാൻ വ്യത്യസ്ത മാർഗങ്ങൾ നാണയം, ആഭരണം, സ്വർണക്കട്ടി, ഗോൾഡ് ബോണ്ട്, ഇടിഎഫ് എ്ന്നിങ്ങനെ സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഇതിൽതന്നെ ഏറ്റവും ആകർഷകം ഗോൾഡ് ബോണ്ടിലെ നിക്ഷേപമാണ്. സ്വർണത്തിന്റെ മൂല്യവർധനവിനൊപ്പം 2.5ശതമാനം വർഷിക പലിശകൂടി ലഭിക്കുമെന്നതാണ് ഗോൾഡ് ബോണ്ടിനെ ആകർഷകമാക്കുന്നത്. സ്വർണവുമായി ബന്ധപ്പെട്ട മറ്റൊരുനിക്ഷേപ പദ്ധതിക്കും ഈ വരുമാന സാധ്യതയില്ല. ആഭരണമായി ഉപയോഗിക്കാമെന്ന സാധ്യതമാറ്റിനിർത്തിയാൽ ബോണ്ടിലെ നിക്ഷേപംതന്നെയാണ് മികച്ചത്. GOLD INVESTMENT DEMAD FN Year Gold Bond Gold Return(%) Issue Price Tonne FY16 2688 182 8.00 FY17 3056 171 1.00 FY18 2094 165 7.2 FY19 3167 164 3.1 FY20 3778 140 35.9 FY21 4961 102 2.7 Source:IBIA,RBI ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കാലാകാലങ്ങളിൽ വൻവർധനയാണുള്ളത്. അധികവരുമാനസാധ്യതയാണ് അതിനുപിന്നിൽ. 2020-21 സാമ്പത്തികവർഷത്തിൽ (ഇതുവരെയുള്ള കണക്കുപ്രകാരം) 32.4 ടൺ സ്വർണത്തിന്റെ മൂല്യമുള്ള ഗോൾഡ് ബോണ്ടുകളാണ് വിറ്റഴിഞ്ഞത്. അതായത് കേന്ദ്ര സർക്കാരിനുവേണ്ടി ഗോൾഡ് ബോണ്ട് പുറത്തിറക്കി റിസർവ് ബാങ്ക് സമാഹരിച്ചത്. 16,049 കോടി രൂപ. പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽതന്നെഅടുത്തഘട്ടംഗോൾഡ് ബോണ്ട് ഇഷ്യു ഉണ്ടാകും. feedbacks to: antonycdavis@gmail.com കുറിപ്പ്: വിലവർധനവിന്റെകാരണം വിലയിരുത്തിവേണം സ്വർണംവാങ്ങാൻ. സമ്പദ്ഘടനകൾ തളർച്ചനേരിടുമ്പോൾമാത്രമാണ് സ്വർണത്തിന്റെ വിലയിൽ കുതിപ്പ് പ്രകടമാകുന്നത്. മാന്ദ്യത്തിൽനിന്ന് വിമുക്തമാകുമ്പോൾ വിലയിൽ ഇടിവുണ്ടാകുക സ്വാഭാവികം. തുടർന്ന് വിലസ്ഥിരതയാർജിക്കുകയുംചെയ്യും. 42,000ത്തിൽനിന്ന് 33,000ത്തിലെത്തിയതുപോലെ. പിന്നീട് 42,000ത്തിലെത്താൻ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നേക്കാമെന്ന് ചുരുക്കം. 2012 സെപ്റ്റംബർ 12ന് പവന് 24,160 രൂപയായിരുന്നു വില. 2015ലെത്തിയപ്പോൾ 19,080 രൂപവരെ താഴ്ന്നു. പിന്നെ 2019വരെ കാത്തിരിക്കേണ്ടിവന്നു 24,000 രൂപയിലേയ്ക്ക്തിരിച്ചെത്താൻ. ഈ കയറ്റ ഇറക്കങ്ങൾക്കിടയിലും ദീർഘകാലത്തേയ്ക്ക് തരക്കേടില്ലാത്ത ആദായംനൽകാൻ സ്വർണത്തിന് കഴിയും. ഓഹരിയുടെയും സ്വർണത്തിന്റെയും സഞ്ചാരം വിപരീതദിശയിലാണെന്നുമാത്രം അറിയുക. അതനുസരിച്ച് നിക്ഷേപന്ത്രംമെനയുക.

from money rss https://bit.ly/3vtSth3
via IFTTT

നഷ്ടത്തിൽനിന്നുയർന്ന് സൂചികകൾ: സെൻസെക്‌സിൽ 103 പോയന്റ് നേട്ടം

മുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 103 പോയന്റ് നേട്ടത്തിൽ 50,477ലും നിഫ്റ്റി 26 പോയന്റ് ഉയർന്ന് 14,936ലുമാണ് വ്യാപാരം നടക്കുന്നത്. എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, യുപിഎൽ, വിപ്രോ, ഐടിസി, ഗെയിൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബിപിസിഎൽ, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ലൈഫ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തോളം ഉയർന്നു. നിഫ്റ്റി ഫാർമ, ബാങ്ക്, മെറ്റൽ സൂചികകൾ നഷ്ടത്തിലും എഫ്എംസിജി, ഐടി സൂചികകൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/38OnPF4
via IFTTT

പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ ഒരുലക്ഷം കോടിയുടെ കുറവ്

മുംബൈ: പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയിൽ നടപ്പു സാമ്പത്തികവർഷം ആദ്യ ഒമ്പതുമാസക്കാലത്ത് ഒരുലക്ഷം കോടി രൂപയിലധികം കുറവുണ്ടായതായി സർക്കാർ. 6.78 ലക്ഷം കോടി രൂപയിൽനിന്ന് 5.77 ലക്ഷം കോടി രൂപയായാണിത് കുറഞ്ഞത്. കിട്ടാക്കടങ്ങൾ കണ്ടെത്തി സുതാര്യമായി റിപ്പോർട്ട് ചെയ്യാനുള്ള നയതീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് 2018 സാമ്പത്തിക വർഷം നിഷ്ക്രിയ ആസ്തി 8,95,601 കോടി രൂപയായി ഉയർന്നതെന്ന് സർക്കാർ പാർലമെന്റിൽ പറഞ്ഞു. 2015 സാമ്പത്തികവർഷം പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 2,79,016 കോടി രൂപ മാത്രമായിരുന്നു. ഓരോ ബാങ്കിന്റെയും കണക്കെടുത്താൽ നിഷ്ക്രിയ ആസ്തിയിൽ ഏറ്റവും കൂടുതൽ കുറവുണ്ടായത് യൂക്കോ ബാങ്കിനാണ്. 2020 മാർച്ചിനെ അപേക്ഷിച്ച് ഡിസംബറിൽ 40.7 ശതമാനത്തിന്റെ കുറവാണുണ്ടായത്. 33.6 ശതമാനത്തിന്റെ കുറവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. 21.4 ശതമാനം കുറവുമായി മൂന്നാം സ്ഥാനത്തുണ്ട്. കനറാ ബാങ്ക് (18.6%), ഇന്ത്യൻ ബാങ്ക് (16.1%), ഇന്ത്യൻ ഓവർസീസ് ബാങ്ക് (15.9%), ബാങ്ക് ഓഫ് ഇന്ത്യ (10.7%), പഞ്ചാബ് നാഷണൽ ബാങ്ക് (10.2%), സെൻട്രൽ ബാങ്ക് (9.5%), യൂണിയൻ ബാങ്ക് (9.5%) എന്നിങ്ങനെയാണ് മറ്റു ബാങ്കുകളിലെ കണക്കുകൾ. 2020 സെപ്റ്റംബർവരെ പാപ്പരത്ത നടപടിക്കുകീഴിൽ 1.9 ലക്ഷം കോടി രൂപയുടെ 277 പുനരുജ്ജീവന പദ്ധതികൾക്ക് അംഗീകാരമായിട്ടുണ്ട്. ആറുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി ഉയർത്തുന്നതിനായി കേന്ദ്രസർക്കാർ 3.2 ലക്ഷംകോടി രൂപ നൽകിയിട്ടുണ്ട്. കൂടാതെ, 2.8 ലക്ഷം കോടി രൂപ ഓഹരി വിൽപ്പനയിലൂടെയും കടപ്പത്രങ്ങളിലൂടെയും ബാങ്കുകൾ സമാഹരിച്ചു. അപ്രധാനമായ ആസ്തികൾ വിറ്റഴിച്ചതിലൂടെ ബാങ്കുകൾക്ക് 36,226 കോടി രൂപയും ലഭിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് മഹാമാരി മുൻനിർത്തി സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് പുതിയ കിട്ടാക്കട വായ്പകൾ നിഷ്ക്രിയ ആസ്തിയായി തരംമാറ്റുന്നത് നിർത്തിവെച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് തിരിച്ചടവുമുടങ്ങിയ വലിയൊരു ഭാഗം വായ്പകൾ ഇത്തരത്തിലുണ്ടെന്നാണ് കരുതുന്നത്. റിസർവ് ബാങ്കിന്റെ സാമ്പത്തിക സുസ്ഥിരതാ റിപ്പോർട്ടുപ്രകാരം 2021 സെപ്റ്റംബറോടെ ബാങ്കുകളിലെ കിട്ടാക്കടത്തിൽ 13.5 ശതമാനത്തോളം വർധനയുണ്ടാകുമെന്നും പറയുന്നു.

from money rss https://bit.ly/2OYgVGy
via IFTTT

കല്യാൺ ജൂവലേഴ്‌സ് ഐ.പി.ഒ: ആദ്യ ദിനത്തിൽ 60 ശതമാനം ഓഹരികൾക്കും ആവശ്യക്കാർ

കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) ചൊവ്വാഴ്ച ആരംഭിച്ചു. വില്പനയ്ക്കുവെച്ച ഓഹരികളിൽ 60 ശതമാനത്തിനും ആദ്യ ദിനത്തിൽ തന്നെ ആവശ്യക്കാരായി. റീട്ടെയിൽ വിഭാഗത്തിൽ 112 ശതമാനമാണ് സബ്സ്ക്രിപ്ഷൻ. 1,175 കോടി രൂപയാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 352 കോടി രൂപയുടെ ഓഹരികൾ 15 ആങ്കർ നിക്ഷേപകർക്കായി തിങ്കളാഴ്ച തന്നെ അലോട്ട് ചെയ്തിരുന്നു. ഇതിൽ സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനവും ഉൾപ്പെടുന്നുണ്ട്. ശേഷിച്ച 823 കോടി രൂപയുടെ ഓഹരികളിലാണ് 497.66 കോടിയുടെ സബ്സ്ക്രിപ്ഷൻ ആദ്യ ദിനത്തിൽ തന്നെ നടന്നിരിക്കുന്നത്. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ 410.55 കോടി രൂപയുടെ ഓഹരികളാണ് വകയിരുത്തിയിരുന്നത്.458.83 കോടി രൂപയുടെ ഓഹരികൾക്ക് ആവശ്യക്കാരായി. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ 86-87 രൂപ നിലവാരത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. കുറഞ്ഞത് 172 ഓഹരികൾക്ക് അപേക്ഷിക്കാം. 14,964 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഓഹരി വില്പന വ്യാഴാഴ്ച സമാപിക്കും. 23-ന് അലോട്ട്മെന്റ് പൂർത്തിയാക്കി 26-ന് ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും കല്യാൺ ജൂവലേഴ്സ് ഓഹരികൾ ലിസ്റ്റ് ചെയ്യും. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമൻ, മക്കളായ ടി.കെ. സീതാറാം (രാജേഷ്), ടി.കെ. രമേഷ് എന്നിവർ നേതൃത്വം നൽകുന്ന കല്യാൺ ജൂവലേഴ്സിന് ഇന്ത്യയിലും ഗൾഫിലുമായി 137 ഷോറൂമുകളുണ്ട്. 10,100.92 കോടി രൂപയാണ് വാർഷിക വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം 142.28 കോടി രൂപയാണ്. പ്രവർത്തന ചെലവുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുകയിൽ 800 കോടി രൂപയും ചെലവിടുക. ശേഷിച്ച 375 കോടി രൂപ ടി.എസ്. കല്യാണരാമനും നിക്ഷേപകരായ ഹൈഡെൽ ഇൻവെസ്റ്റ്മെന്റും (വാർബർ പിങ്കസ്) വിൽക്കുന്നതാണ്. വാങ്ങാൻ നിർദേശിച്ച് ബ്രോക്കിങ് സ്ഥാപനങ്ങൾ കല്യാൺ ജൂവലേഴ്സിന്റെ ഐ.പി.ഒ. നിക്ഷേപ യോഗ്യമാണെന്ന് പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളുടെ നിർദേശം. ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, ഏഞ്ചൽ ബ്രോക്കിങ്, കെ.ആർ. ചോക്സി തുടങ്ങിയ ഓഹരി ഇടപാട് സ്ഥാപനങ്ങളാണ് സബ്സ്ക്രൈബ് ചെയ്യാനുള്ള നിർദേശം നൽകിയിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കാൻ പറ്റിയ ഓഹരിയാണ് ഇതെന്ന് ജിയോജിത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

from money rss https://bit.ly/3vyNeg4
via IFTTT

വിൽപന സമ്മർദം: മൂന്നാംദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ഉച്ചയ്ക്കുശേഷമുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 31.12 പോയന്റ് നഷ്ടത്തിൽ 50,363.96ലും നിഫ്റ്റി 19 പോയന്റ് താഴ്ന്ന് 14,910.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1449 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1463 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. 200ലേറെ പോയന്റ് നേട്ടത്തോടയായിരുന്നു സെൻസെക്സിൽ വ്യാപാരത്തിന് തുടക്കമിട്ടത്. നിഫ്റ്റി 15,000നരികെയെത്തിയെങ്കിലും പിന്നീട് പിൻവാങ്ങുകയുംചെയ്തു. കോവിഡ് കേസുകൾകൂടുന്നതും പ്രാദേശികമായി വിവിധയിടങ്ങളിൽ നിയന്ത്രണംകൊണ്ടുവരുന്നതുമൊക്കെയാണ് വിപണിയെ ബാധിച്ചത്. സിപ്ല, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ബിപിസിഎൽ, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക്, മെറ്റൽ സൂചികകൾ 0.8-1ശതമാനം നഷ്ടംനേരിട്ടു. അതേസമയം, എഫ്എംസിജി, ഐടി സൂചികകൾ 0.9-1.2 ശതമാനത്തോളം നേട്ടവുമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3rW40Dm
via IFTTT

ഓഹരി വിപണിയിൽ മികച്ച പ്രകടനവുമായി പിഎംഎസ്

കൊച്ചി: സൂചികകൾ മാറിമറിയുകയും നിക്ഷേപത്തിലെ നഷ്ടസാധ്യതകുറയുകയും ചെയ്ത ഫെബ്രുവരിയിൽ മികച്ച പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസുകൾ (പിഎംഎസ്) വിപണിയേക്കാൾ മികച്ച പ്രകടനം നടത്തി. നിക്ഷേപകർക്കിടയിൽ ഈ പ്രവണത സ്വാധീനം ചെലുത്തിയാൽ സമ്പത്തിന്റെ കൈകാര്യ മേഖലയിൽ പുതിയൊരു അധ്യായം തുറക്കപ്പെടുമെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു. ഓഹരിവിലകൾ കുതിച്ചുയരുമ്പോഴും സൂചികകളേക്കാൾ മികച്ച നേട്ടമുണ്ടാക്കാൻ പോർട്ഫോളിയോ മാനേജർമാരെ സഹായിച്ചത് മികച്ച ഓഹരികൾ തെരഞ്ഞെടുത്തതും ചെറുകിട, ഇടത്തരം ഓഹരികളിലേക്കുമാറാൻ കാണിച്ച താൽപര്യവുമാണ്. ഓഹരികളിൽ ദീർഘകാലയളവിലേക്ക് നിക്ഷേപം തുടരുന്നതിനോടൊപ്പം വിപണിയുടെ ചലനങ്ങൾക്കനുസരിച്ച് നിക്ഷേപം ക്രമപ്പെടുത്തുക കൂടി ചെയ്യുക എന്നതാണ് ഞങ്ങളുടെ വിജയമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സീനിയർ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് (പിഎംഎസ്) കെ.ദിലീപ് പറയുന്നു. 190 ഓളം പിഎംഎസ് പദ്ധതികൾ പിന്തുടരുന്ന സ്വകാര്യ ഗവേഷണ സ്ഥാപനമായ പിഎംഎസ് ബസാർ ഡോട്കോമിന്റെ കണക്കുകളനുസരിച്ച്, ഫെബ്രുവരിയിൽ നിഫ്റ്റി സൂചിക 6.6 ശതമാനത്തിന്റെ മിതമായ നേട്ടമുണ്ടാക്കിയപ്പോൾ ഉയർന്ന പിഎംഎസ് പദ്ധതികൾ വിപണിയിൽ 15 ശതമാനം മുതൽ 20 ശതമാനം വരെആദായമുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുന്ന 10 മികച്ച പിഎംഎസ് പദ്ധതികളിൽ എട്ടും ചെറുകിട, ഇടത്തരം ഓഹരികളിൽ നിക്ഷേപിച്ചിട്ടുള്ളവയാണ്. 2021ലെ ആദ്യ മാസം മികച്ച പ്രകടനം കാഴ്ചവച്ച പിഎംഎസ് പദ്ധതികളിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചെറുകിട, ഇടത്തരം പദ്ധതിയായ അഡ്വാന്റേജ് പോർട്ഫോളിയോ, സെൻട്രം പിഎംഎസ്ന്റെ രണ്ടു ഇടത്തരം ഓഹരി പദ്ധതികൾ, റൈറ്റ് ഹൊറൈസൺസിന്റെ സൂപ്പർ വാല്യു ഫണ്ട് എന്നിവ ഉൾപ്പെടുന്നതായി പിഎംഎസ് ബസാർ ഡോട്കോമിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു.

from money rss https://bit.ly/3cDPppF
via IFTTT

താഴന്നനിരക്കിൽ ഭവനവായ്പയെടുക്കുംമുമ്പ് അറിഞ്ഞിരിക്കുക ഈകാര്യങ്ങൾ

ചരിത്രത്തിലെ എറ്റവും കുറഞ്ഞനിലവാരത്തിലാണ് ഭവനവായ്പ നിരക്കുകൾ. കോവിഡിനെതുടർന്ന് ഭൂമിവിലയിലും കുറവുണ്ടായിരിക്കുന്നു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ട്ക മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകൾ 6.65ശതമാനം മുതൽ6.75ശതമാനംവരെയാണ് പുതുക്കിയ നിരക്കുപ്രകാരം പലിശ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഭവനവായ്പയെടുക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങൾ നോക്കാം. ഫ്ളോട്ടിങ് പലിശനിരക്കുകൾ മാറും വായ്പ പലിശ എക്കാലത്തും ഒരുപോലെതുടരില്ല. ബാഹ്യ ബെഞ്ച്മാർക്കുമായി ബന്ധിപ്പിച്ചാണ് ബാങ്കുകൾ വായ്പ പലിശയുംനൽകുന്നത്. ഉദാഹരണത്തിന് റിപ്പോനിരക്കുമായി ബന്ധിപ്പിച്ച വായ്പയുടെ പലിശനോക്കാം. റിപ്പോ നിരക്കിലെ മാറ്റത്തിനനുസരിച്ച് വായ്പ പലിശയുംമാറും. ആർബിഐയുടെ വായ്പനയപ്രഖ്യാപനമാണ് നിരക്കിലെ മാറ്റത്തിന് അടിസ്ഥാനം. റിപ്പോ എന്ന ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള പലിശയും അപ്പോൾകൂടുമെന്നുചുരുക്കം. ഇനി കുറയാനില്ല ഭവനവായ്പ പലിശയിൽ ഇനികുറവുണ്ടാകാനിടയില്ല. രണ്ടരവർഷത്തിനിടെ റിപ്പോ നിരക്ക് 6.50ശതമാനത്തിൽനിന്ന് നാലുശതമാനമായാണ് താഴ്ന്നത്. പത്തുവർഷത്തെ സർക്കാർ കടപ്പത്രങ്ങളിൽനിന്നുള്ള ആദായം 5.77ശതമാനത്തിൽനിന്ന് 6.17ശതമാനമായി ഉയരുകയുംചെയ്തിരിക്കുന്നു. അതായത് കടമെടുക്കുന്നത് അടുത്തയിടെ കൂടുതൽ ചെലവേറിയെന്നുചുരുക്കം. സർക്കാർ വൻതോതിൽ വിപണിയിൽനിന്ന് കടമെടുക്കുന്നതും അസംസ്കൃത എണ്ണവില ഉയരുന്നതും വിലക്കയറ്റത്തിന് കാരണമാകും. റിപ്പോ നിരക്ക് ഇതേരീതിയിൽ തുടരാൻ ഇതൊക്കെ തടസ്സമായിക്കൂടെന്നില്ല. കുറഞ്ഞ ചെലവിലുള്ള നിക്ഷേപംകുറയുന്നു സേവിങ്സ്, കറന്റ് അക്കൗണ്ടുകളിൽനിന്നാണ് ബാങ്കുകൾക്ക് കുറഞ്ഞ ചെലവിൽ പണം ലഭിക്കുന്നത്. അവയിലെ മൊത്തം ആസ്തി ബാങ്കുകളെ സബന്ധിച്ചെടുത്തോളം വളരെപ്രധാനപ്പെട്ടതാണ്. എസ്ബിഐയുടെ ഈയിനത്തിലുള്ള നിക്ഷേപം 44ശതമാനമാണ്. സ്വകാര്യ ബാങ്കുകളിൽ കൊട്ടക് മഹീന്ദ്രയുടേത് 43ശതമാനവുമാണ്. നാലുവർഷംമുമ്പ് ഇത് 56ശതമാനമായിരുന്നു. ഈയിനത്തിൽ ഉയർന്ന വരുമാനമുള്ള ബാങ്കുകളിൽനിന്ന് വായ്പയെടുക്കുന്നതാകും അതുകൊണ്ടുതന്നെ എന്തുകൊണ്ടുംനല്ലത്. റിസ്ക് പ്രീമിയവും പ്രവർത്തന ചെലവും ഫ്ളോട്ടിങ് പലിശനിരക്കിന്റെ ഭാഗമാണ് ക്രഡിറ്റ് റിസ്ക് പ്രീമിയം. വായ്പയെടുത്തയാളുടെ ക്രഡിറ്റ് അസസ്മെന്റിൽ വ്യതിയാനം ഉണ്ടായാൽ, പ്രീമിയത്തിൽ മാറ്റംവരുത്താൻ ബാങ്കുകൾക്ക് അധികാരമുണ്ട്. സമ്പദ്ഘടന തളരുമ്പോൾ അതിനുള്ള അവസരം ബാങ്കുകൾക്ക് ഉപയോഗിക്കും. അതോടൊപ്പമുള്ളതാണ് പ്രവർത്തന ചെലവ്. ചെലവ് വർധിക്കുന്നതിന് ആനുപാതികമായി ആയിനത്തിൽ തുകഉയർത്താൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. ഉയർന്ന ചെലവുള്ളവയാണ് സ്മോൾ ഫിനാൻസ് ബാങ്കുകളും സ്വകാര്യമേഖലയിലെ ചില പഴയ ബാങ്കുകളും. എന്നാൽ ഉയർന്ന വരുമാനമുള്ള വൻകിട ബാങ്കുകൾ ഇത് ഒഴിവാക്കാൻശ്രമിക്കുകയുംവേണം. അതായത് പ്രവർത്തനചെലവ് ഉയരുന്നതിനുസരിച്ച് വരുമാനമില്ലാതായാൽ ഈയിനത്തിലുള്ള അധികബാധ്യതകൂടി വായ്പയെടുത്തവർക്കുമേൽവരും. അതുകൊണ്ട് വായ്പയ്ക്കായി ബാങ്കുകളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക. antony@mpp.co.in

from money rss https://bit.ly/2Ou01zK
via IFTTT

Monday, 15 March 2021

സെൻസെക്‌സിൽ 257 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,000നരികെ

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളിൽ ഉണർവ്. സെൻസെക്സ് 257 പോയന്റ് നേട്ടത്തിൽ 50,652ലും നിഫ്റ്റി 41 പോയന്റ് ഉയർന്ന് 14,970ലുമാണ് വ്യാപാരം ആരംഭിച്ചത്. ഭാരതി എയർടെൽ, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, അൾട്രടെക് സിമെന്റ്സ്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, റിലയൻസ്, ഒഎൻജിസി, മാരുതി സുസുകി, സൺ ഫാർമ, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ജപ്പാന്റെ നിക്കി, ഹോങ്കോങിന്റെ ഹാങ് സെങ് ഉൾപ്പടെ മറ്റ് ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. Sensex opens 257 pts higher, Nifty at 14,970

from money rss https://bit.ly/2OCzW19
via IFTTT

ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ അമേരിക്ക രണ്ടാംസ്ഥാനത്ത്

മുംബൈ: ഇന്ത്യക്ക് അസംസ്കൃത എണ്ണനൽകുന്ന രാജ്യങ്ങളിൽ സൗദി അറേബ്യയെ പിന്തള്ളി അമേരിക്ക രണ്ടാംസ്ഥാനത്ത്. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരമാണിത്. ഏറെക്കാലമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൗദി അറേബ്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2006 ജനുവരിക്കുശേഷം ആദ്യമായാണ് സൗദി രണ്ടാം സ്ഥാനത്തുനിന്നുപോകുന്നത്. ഒപെക് രാജ്യങ്ങൾ എണ്ണവിതരണം കുറച്ചതും യു.എസ്. ക്രൂഡിന്റെ വിലക്കുറവുമാണ് ഇന്ത്യൻ കമ്പനികളെ അമേരിക്കൻ വിപണിയിലേക്ക് ആകർഷിക്കുന്നത്. ഫെബ്രുവരിയിൽ അമേരിക്കയിൽനിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിൽ 48 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിദിനം ശരാശരി ഇറക്കുമതി 5,45, 300 ബാരലിലെത്തി. ഫെബ്രുവരിയിലെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 14 ശതമാനം വരുമിത്. സൗദിയിൽനിന്നുള്ള ഇറക്കുമതിയിൽ 42 ശതമാനത്തിന്റെ കുറവുണ്ടായി. പ്രതിദിനം 4,45,200 ബാരൽ ആണ് സൗദിയിൽനിന്നുള്ള ശരാശരി ഇറക്കുമതി. പത്തുവർഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിരക്കാണിത്. ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ ജനുവരിയിൽ മൂന്നാം സ്ഥാനത്തായിരുന്ന യു.എ.ഇ. അഞ്ചാം സ്ഥാനത്തായി. പകരം ആഫ്രിക്കൻരാജ്യമായ നൈജീരിയ മൂന്നാം സ്ഥാനത്തേക്കുയർന്നു. ദിവസം 4,70,300 ബാരൽ ആണ് നൈജീരിയയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയത്. 2019 ഒക്ടോബറിനു ശേഷമുള്ള ഉയർന്ന നിരക്കാണിത്. ഫെബ്രുവരിയിൽ 23 ശതമാനം കുറവുണ്ടായെങ്കിലും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ ഇറാഖ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ദിവസം ശരാശരി 8,67,500 ബാരൽ ആണ് ഇറാഖിൽനിന്നുള്ള ഇറക്കുമതി. ആഗോള വിപണിയിൽ എണ്ണവില ഉയർത്താൻ ലക്ഷ്യമിട്ട് ഒപെക് രാജ്യങ്ങൾ എണ്ണയുത്പാദനം വെട്ടിക്കുറച്ചിരുന്നു. സൗദി അറേബ്യ ഉത്പാദനത്തിൽ ദിവസം പത്തുലക്ഷം ബാരലിന്റെ കുറവു വരുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളർ വരെയായി ഉയർന്നു. അതേസമയം, അമേരിക്കൻ ക്രൂഡിന് ആവശ്യക്കാർ കുറവാണ്. അമേരിക്കയിൽ എണ്ണ സംസ്കരണം പൂർണതോതിൽ നടക്കുന്നില്ല. മറ്റുരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും കുറവാണ്. ചൈനയുമായുള്ള വ്യാപര പ്രശ്നത്തിനുശേഷം ചൈന അമേരിക്കയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നില്ല. ബ്രെന്റ് ക്രൂഡും യു.എസ്. ക്രൂഡും തമ്മിൽ ബാരലിന് മൂന്നു ഡോളറിലധികം വ്യത്യാസമുണ്ട്. ഇതാണ് അമേരിക്കൻ വിപണിയിലേക്ക് ഇന്ത്യൻ കമ്പനികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഫെബ്രുവരിയിൽ ദിവസം ശരാശരി 39.2 ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജനുവരിയെ അപേക്ഷിച്ച് 18 ശതമാനം കുറവാണിത്. ലോകത്തിൽ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ ഉപഭോഗത്തിന്റെ 84 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. എണ്ണയുത്പാദനം വർധിപ്പിക്കാൻ ഒപെക് രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും സൗദിയടക്കമുള്ള രാജ്യങ്ങൾ ഇത് നിരാകരിച്ചിരുന്നു. ഇതേത്തുടർന്ന് മറ്റു സ്രോതസ്സുകളിൽനിന്ന് എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. United States is the second largest exporter of oil to India

from money rss https://bit.ly/2Qck7it
via IFTTT

കല്യാൺ ജൂവലേഴ്‌സ് ആങ്കർ നിക്ഷേപകരിൽനിന്ന് 351.90 കോടി സമാഹരിച്ചു

കൊച്ചി: പ്രമുഖ സ്വർണ വ്യാപാര ശൃംഖലയായ കല്യാൺ ജൂവലേഴ്സ് പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) യ്ക്ക് മുന്നോടിയായി സിങ്കപ്പൂർ സർക്കാർ, മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂർ എന്നിവയിൽ നിന്നടക്കം 351.90 കോടി രൂപ സമാഹരിച്ചു. മൊത്തം 15 സ്ഥാപനങ്ങളാണ് ആങ്കർ നിക്ഷേപകരായി എത്തിയത്. മൊത്തം, 1,175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐ.പി. ഒ. ചൊവ്വാഴ്ച തുടങ്ങി വ്യാഴാഴ്ച അവസാനിക്കും. 10 രൂപ മുഖവിലയുള്ള ഓഹരികൾ 86-87 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ചുരുങ്ങിത് 172 ഓഹരികൾക്കോ അതിന്റെ ഗുണിതങ്ങൾക്കോ വേണ്ടി അപേക്ഷിക്കാം. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തിൽ തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയ കല്യാൺ ജൂവലേഴ്സിന് ഇന്ന് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 137 ഷോറൂമുകളുണ്ട്. Kalyan Jewelers has raised Rs 351.90 crore from anchor investors

from money rss https://bit.ly/2P0Zyoc
via IFTTT

നിഫ്റ്റി 15,000ന് താഴെ ക്ലോസ്‌ചെയ്തു: സെൻസെക്‌സിലെ നഷ്ടം 397 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാംദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ദിനവ്യാപാരത്തിനിടെ ഒരുവേള 900 പോയന്റ് സെൻസെക്സിനും 255 പോയന്റ് നിഫ്റ്റിക്കും നഷ്ടമായെങ്കിലും അവസാന മണിക്കൂറിൽ നിഫ്റ്റി 14,900ന് മുകളിലെത്തി. ഒടുവിൽ സെൻസെക്സ് 397 പോയന്റ് നഷ്ടത്തിൽ 50,395.08ലും നിഫ്റ്റി 101.50 പോയന്റ് താഴ്ന്ന് 14,929.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1788 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 207 ഓഹരികൾക്ക് മാറ്റമില്ല. ഡിവീസ് ലാബ്, ഹീറോ മോട്ടോർകോർപ്, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, ഗെയിൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. മെറ്റൽ, ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. ഓട്ടോ, ഇൻഫ്ര, ഫാർമ സെക്ടറുകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും 0.5ശതമാനം നഷ്ടത്തിലായി. രാജ്യത്തെ ഉയരുന്ന കോവിഡ് ക്കണക്കുകളാണ് വിപണിയിൽ പ്രതിഫലിച്ചത്. മൊത്തവില സൂചിക 4.17ശതമാനമായി ഉയർന്നതും വിപണിയെ സമ്മർദത്തിലാക്കി. Nifty ends below 15K, Sensex falls 397 points

from money rss https://bit.ly/3eFIy1C
via IFTTT

മൊത്തവില പണപ്പെരുപ്പം കുതിക്കുന്നു: ഫെബ്രുവരിയിൽ 4.17ശതമാനമായി

ന്യൂഡൽഹി: രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 27 മാസത്തെ ഉയർന്ന നിലാവരത്തിലേയ്ക്ക് കുതിച്ചു. ജനുവരിയിലെ 2.03ശതമാനത്തിൽനിന്ന് ഫെബ്രുവരിയിൽ 4.17 ശതമാനമായാണ് ഉയർന്നത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവർധനവാണ് പണപ്പെരുപ്പ സൂചിക ഉയരാൻകാരണം. ഉള്ളി, പയർവർഗങ്ങൾ, പഴം, തുണിത്തരം, രാസവസ്തുക്കൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിലവർധനവാണ് സൂചികയിൽ പ്രതിഫലിച്ചത്. വെള്ളിയാഴ്ച പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.03ശതമാനമായും ഉയർന്നിരുന്നു. മൂന്നുമാസത്തിനിടെയുള്ള ഉയർന്ന നിരക്കാണിത്. 16 മാസത്തെ താഴ്ന്ന നിരക്കായ 4.06ശതമാനമായിരുന്നു ജനുവരിയിൽ രേഖപ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില ഉയർന്നതാണ് ഉപഭോക്തൃ വിലസൂചികയിലും പ്രതിഫലിച്ചത്. രാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ മൈനസ് 1.6ശതമാനം വളർച്ചയാണ് ജനുവരിയിലുണ്ടായത്. ഡിസംബറിൽ ഒരുശതമാനം വളർച്ചരേഖപ്പെടുത്തിയശേഷമാണ് ജനുവരിയിലെ ഇടിവ്. കഴിഞ്ഞവർഷം ജനുവരിയിൽ വ്യാവസായിക ഉത്പാദനം 2.2ശതമാനമായിരുന്നു. WPI inflation jumps to 27-month high in Feb at 4.17%

from money rss https://bit.ly/3lsISm5
via IFTTT

റിലയൻസിന്റെ 200 കോടിയുടെ ഓർഡർ: അമ്പരന്ന് ഫർണിച്ചർ വ്യാപാരികൾ

ആലപ്പുഴ: വിദേശത്തും സ്വദേശത്തുമുള്ള ഓഫീസുകളിലേക്ക് ഫർണിച്ചർ നൽകാമോയെന്ന റിലയൻസിന്റെ അന്വേഷണം കേട്ടു ഞെട്ടിയിരിക്കുകയാണ് ഫർണിച്ചർ ഉത്പാദകരുടെ സംഘടന. 200 കോടിയോളം രൂപയുടെ ഓർഡറാണ് വന്നിരിക്കുന്നത്. ഒറ്റയടിക്ക് ഇത്രയും സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ് സംഘടന. ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചൻറ്സ് അസോസിയേഷനായ ഫുമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന അന്തർദേശീയ വെർച്വൽ മേളയിലൂടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ.ഐ.എൽ.) അന്വേഷണമെത്തിയത്. അന്വേഷണം വന്നപ്പോൾ തന്നെ ഫുമ്മ പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അത് പെരുമ്പാവൂർ ഹൈഫൺ മാനേജിങ് ഡയറക്ടർ അനിൽ ഹൈഫണിന് കൈമാറി. കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ നിർമാണ കമ്പനിയാണ് ഹൈഫൺ. ഹൈഫണിനൊപ്പം മറ്റു ഫർണിച്ചർ ഉത്പാദകരും ചേർന്ന് ഓർഡർ നൽകാനാകുമോയെന്ന ആലോചനയിലാണിപ്പോൾ. റിലയൻസിന്റെ രാജ്യത്താകെയും വിദേശത്തുമുള്ള ഓഫീസുകളിലേക്കും ഗസ്റ്റ്ഹൗസുകളിലേക്കുമായാണ് ഫർണിച്ചർ വേണ്ടത്. പ്രീമിയം സോഫ, ഡൈനിങ് സെറ്റ്, അലമാരകൾ, കട്ടിലുകൾ, ക്യാബിനറ്റ് എന്നിവയെല്ലാമാണ് വീടുകളിലേക്കും വി.ഐ.പി. ഗസ്റ്റ് ഹൗസുകളിലേക്കുമായി ആവശ്യപ്പെട്ടത്. ഓഫീസുകളിലേക്കായി മേശ, കസേര, ക്യാബിനറ്റ് എന്നിവയാണ് വേണ്ടത്. മറ്റു ഫർണിച്ചർ നിർമാതാക്കളുമായി ചേർന്ന് ഓർഡർ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഹൈഫൺ. ആദ്യമായി നടത്തുന്ന വെർച്വൽമീറ്റിൽ ഇതിനകം 22 രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളും ഓർഡറും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും വ്യാപാരികൾ മേളയിലൂടെ ലോക വിപണിയിലേക്കു കടന്നിരിക്കുകയാണ് ഇതിലൂടെ.

from money rss https://bit.ly/3leIIyv
via IFTTT

രാജ്യത്തെ സമ്പന്നകുടുംബങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത് 12,000 കോടി രൂപ

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ സ്വകാര്യമേഖല 2020 സാമ്പത്തികവർഷത്തിൽ ചെലവഴിച്ചത് 64,000 കോടി രൂപ. 2019നെ അപേക്ഷിച്ച് 23ശതമാനമാണ് വർധന. കുടുംബങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഈകാലയളവിൽ നീക്കിവെച്ചത് 12,000 കോടി രൂപയുമാണ്. മൂന്നിരട്ടിയാണ് വർധനയെന്ന് ബെയിൻ ആൻഡ് കമ്പനിയുടെ ഇന്ത്യ ഫിലാന്ത്രോപ്പി റിപ്പോർട്ട് 2021ൽ പറയുന്നു. രാജ്യത്തെ കോർപ്പറേറ്റുകളും അതിസമ്പന്നരും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുന്നതുകയിൽ കാര്യമായ വർധനവുണ്ടെന്നാണ് എല്ലാവർഷവും പുറത്തുവിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 28ശതമാനംതുകയും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി(സിഎസ്ആർ) അക്കൗണ്ടുകളിൽനിന്നാണ്. ഈമേഖലയിൽ റീട്ടെയിൽ നിക്ഷേപകരുടെ വിഹിതവും 28ശതമാനംതന്നെയാണ്. കുടുംബ ട്രസ്റ്റുകൾവഴിയുള്ളത് 20ശതമാനവുമാണ്. വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലയിലാണ് ഭൂരിഭാഗംതുകയും ചെലവഴിക്കുന്നത്. കുടുംബങ്ങൾ യഥാക്രമം 47ശതമാനവും 27ശതമാനവുമാണ് ഈ മേഖലകൾക്കായി തുക നീക്കിവെയ്ക്കുന്നത്. മുംബൈ, ഡൽഹി, ബെംഗളുരു എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് പങ്കാളിത്തത്തിൽമുന്നിൽ. Indias wealthy families donate Rs 12,000 crore in FY20

from money rss https://bit.ly/3vpFZqv
via IFTTT

Sunday, 14 March 2021

സെൻസെക്‌സിൽ 687 പോയന്റ് നഷ്ടം: നിഫ്റ്റി 14,850ന് താഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 687 പോയന്റ് താഴ്ന്ന് 50,104ലിലും നിഫ്റ്റി 202 പോയന്റ് നഷ്ടത്തിൽ 14,828ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 710 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1569 ഓഹരികൾ നഷ്ടത്തിലുമാണ്. 132 ഓഹരികൾക്ക് മാറ്റമില്ല. ടിസിഎസ്, ടൈറ്റാൻ, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഒഎൻജിസി, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, എൽആഡ്ടി, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ആഗോള കാരണങ്ങളാണ് വിപണിയിലെ നഷ്ടത്തിനുപിന്നിൽ. യുഎസിലെ ട്രഷറി ആദായം ഉയർന്ന നിലയിൽ തുടരുന്നതും വിലക്കയറ്റ കണക്കുകളുമാണ് സൂചികകളെ ബാധിച്ചത്. Sensex tumbles 687 pts, Nifty below 14,850

from money rss https://bit.ly/3tmjjG2
via IFTTT

വിദേശനാണ്യ കരുതൽ ശേഖരം: റഷ്യയെ കടത്തിവെട്ടി ഇന്ത്യ

ലോകത്ത് ഏറ്റവുമധികം വിദേശനാണ്യ കരുതൽ ശേഖരമുള്ള രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയർന്നു. റഷ്യയെ കടത്തിവെട്ടിയാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത്. ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവാണ് ഇരു രാജ്യങ്ങളുടെയും കരുതൽ ശേഖരത്തിൽ മാറ്റമുണ്ടാക്കിയത്. സ്ഥാനം ഉയർന്നെങ്കിലും ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം മാർച്ച് അഞ്ചിന് അവസാനിച്ച ആഴ്ചയിൽ 430 കോടി ഡോളർ ഇടിഞ്ഞു. 58,030 കോടി ഡോളറായാണ് ഇന്ത്യയുടെ ശേഖരം കുറഞ്ഞതെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, റഷ്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 58,010 കോടി ഡോളറായാണ് കുറഞ്ഞത്. അന്താരാഷ്ട്ര നാണയനിധിയുടെ പട്ടിക അനുസരിച്ച് ചൈനയ്ക്കാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വിദേശനാണ്യ കരുതൽ ശേഖരമുള്ളത്. ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒന്നര വർഷത്തെ ഇറക്കുമതി ചെലവിന് പര്യാപ്തമാണ് ഇന്ത്യയുടെ ശേഖരം. അതിനിടെ, ഓഹരി വിപണിയിലേക്ക് കൂടുതൽ പണമൊഴുകുന്നതും നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുന്നതും ഇന്ത്യയിലേക്കുള്ള വിദേശനാണ്യ വരുമാനം കൂട്ടിയിട്ടുണ്ട്.

from money rss https://bit.ly/3eAIO24
via IFTTT

Friday, 12 March 2021

സ്വർണവില പവന് 120 രൂപകൂടി 33,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് 120 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളതലത്തിലെ വിലവർധനവാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1728.15 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 44,271രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. യുഎസ് ട്രഷറി ആദായത്തിലെ വർധനവും കോവിഡ് വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻതുടങ്ങിയതുമാണ് ആഗോള വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. വിലയിൽ കുറവുണ്ടായതോടെ ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപംവർധിച്ചു. ഫെബ്രുവരിയിൽമാത്രം 491 കോടി രൂപയാണ് ഇടിഎഫിൽ നിക്ഷേപമായെത്തിയത്.

from money rss https://bit.ly/3ldoLIr
via IFTTT

ഇനി മിഡ്ക്യാപുകളുടെകാലം: സമ്പത്തുണ്ടാക്കാൻ മികച്ച കമ്പനികളിൽ നിക്ഷേപിക്കാം

മികച്ച മിഡ്ക്യാപ് കമ്പനികൾ ഭാവിയൽ വൻവളർച്ചാസാധ്യതയാണ് മുന്നോട്ടുവെയ്ക്കുന്നത്. ലാർജ് ക്യാപ്പുകളെ അപേക്ഷിച്ച് മികച്ച വളർച്ചയും സ്മാൾ ക്യാപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ റിസ്കുമുള്ളവുയമാണ് ഈ വിഭാഗത്തിലെ ഓഹരികൾ. നാളത്തെ വിജയികളെ കണ്ടെത്താനും അവരുടെ വിജയത്തോടൊപ്പം സഞ്ചരിക്കാനുമുള്ള അവസരമാണ് മിഡ്ക്യാപുകൾ നൽകുന്നത്. അതിനാൽ പോർട്ട്ഫോളിയോയിൽ നിശ്ചിതശതമാനം മിഡ്ക്യാപ് ഓഹരികൾ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും യോജിച്ചതാണ്. നോട്ടുനിരോധനം, പാപ്പരത്ത നിയമം, ജിഎസ്ടി, റെറ, കോർപ്പറേറ്റ് നികുതി കുറയ്ക്കൽ എന്നിവയടക്കം രാജ്യത്തെ സമ്പദ്വ്യവസ്ഥ നാല് വർഷത്തിനിടയിൽ നിരവധി ഘടനാപരമായ പരിഷ്കാരങ്ങൾക്ക് വിധേയമായി. 10 വർഷത്തിനിടെ നിരവധി മേഖലകളും വ്യവസായങ്ങളും മാന്ദ്യത്തിലൂടെയാണ് കടന്നുപോയത്. ഈ മാറ്റങ്ങൾ കൂടുതൽ ലാർജ് ക്യാപ് കമ്പനികളേക്കാൾ ബാധിച്ചത് മിഡ്ക്യാപ് കമ്പനികളെയാണ്. എന്നാൽ പുതിയ പരിതസ്ഥിതിയിൽ വൻവീണ്ടെടുക്കലിനായി മിഡ്ക്യാപ് കമ്പനികൾ തയ്യാറായിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ലാർജ് ക്യാപ് ബെഞ്ച്മാർക്ക് സൂചികകൾക്കെതിരായ ഉജ്ജ്വല പ്രകടനത്തിന്റെയും നിഷ്ക്രിയപ്രകടനത്തിന്റെയും നിരവധി ഘട്ടങ്ങളിലൂടെയാണ് മിഡ് ക്യാപുകൾ കടന്നുപോകുന്നത്. സാധാരണഗതിയിൽ നിഷ്ക്രിയ പ്രകടനത്തിന്റെ കാലത്തിനുശേഷം മികച്ച പ്രകടനമാണ് ഇത്തരം കമ്പനികളെകാത്തിരിക്കുന്നത്. മൂന്ന് വർഷത്തെ നിഷ്ക്രിയഘട്ടത്തിൽനിന്നും മിഡ്ക്യാപുകൾ പുറത്തുവരികയാണ്. അതുകൊണ്ടുതന്നെ അടുത്ത മൂന്ന്-അഞ്ച് വർഷങ്ങളിൽ അവ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം. കുറച്ച് ഓഹരികളിലും മേഖലകളിലുമായി മികച്ച റിട്ടേണുകൾ നൽകുന്ന മാർക്കറ്റുകളുടെ ധ്രുവീകരണം കണ്ടു. അതേസമയം നിരവധി മിഡ് ക്യാപ് സ്റ്റോക്കുകൾ മോശംപ്രകടനം നടത്തുന്നതും ദൃശ്യമായി. തിരഞ്ഞെടുത്ത കുറച്ച് മിഡ്ക്യാപുകൾ 2018-2020 ഘട്ടത്തിൽ മികച്ചനേട്ടം നിക്ഷേപകന് സമ്മാനിച്ചു. അതേമസമയം, മിഡ്ക്യാപുകളിൽ ഭൂരിഭാഗവും നിഫ്റ്റി മിഡ്കാപ്പ് 100 സൂചികയിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സ്റ്റോക്കുകൾ ഇപ്പോൾ ആകർഷകമായ മൂല്യനിർണ്ണയത്തിൽ ലഭ്യമാണ്. ഉയർന്ന വളർച്ചാസാധ്യതയുള്ള മേഖലകളിൽനിന്നുള്ള കമ്പനികൾ, വലിയ വ്യവസായങ്ങളിൽ വിപണി വിഹിതംനേടുന്നവ, സംഘടിത മേഖലകളിലേക്ക് മാറുന്നതിന്റെ ഗുണഭോക്താക്കൾ, സർക്കാർ നയങ്ങളായ ആത്മനിർഭർ ഭാരത്, ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ തുടങ്ങിയവകൊണ്ട് ഗുണമുണ്ടാകുന്നവ എന്നിവയിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഈവർഷത്തെ ബജറ്റും അതിന് അനുകൂലമാണ്. അടുത്ത മൂന്ന്-അഞ്ച് വർഷങ്ങളിൽ കൂടുതൽ സുസ്ഥിരമായ മിഡ്ക്യാപ് റാലിക്കുള്ള എല്ലാഘടകങ്ങളും നിലവിലുണ്ട്. ലാർജ് ക്യാപുകളെ അപേക്ഷിച്ചുനോക്കുമ്പോൾ മൂന്നുവർഷത്തെ നിഷ്ക്രിയഘട്ടത്തിൽ നിന്നുമാണ് മിഡ്കാപ്പുകൾ തിരിച്ചുവരുന്നത്. പല മിഡ് ക്യാപ് സ്റ്റോക്കുകളുടെയും മൂല്യനിർണ്ണയം, പ്രത്യേകിച്ചും കൂടുതൽ ചാക്രിക മേഖലകളിൽ നിന്നുള്ളവ അവരുടെ ദീർഘകാല ശരാശരിയേക്കാൾ താഴെയാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രതീക്ഷിക്കുന്ന വീണ്ടെടുക്കലിനൊപ്പം വരുമാന വളർച്ചാസാധ്യതകൾ മെച്ചപ്പെടുന്നു. മിഡ്ക്യാപുകളിലെ നിക്ഷേപം മധ്യ-ദീർഘകാലത്തേക്ക് മികച്ച വരുമാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചുവർഷത്തേയ്ക്ക് നിക്ഷേപംനടത്തിയാൽ റിസ്ക് ക്രമീകരിച്ച് സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരമാണ് മിഡ്ക്യാപുകൾ നൽകുന്നത്. (ഐടിഐ മ്യൂച്വൽ ഫണ്ടിന്റെ സിഇഒയും സിഐഒയുമാണ് ലേഖകൻ)

from money rss https://bit.ly/30DejQG
via IFTTT

ഇനി നാലുദിവസം ബാങ്കുകൾ മുടങ്ങും, എ.ടി.എമ്മുകൾ ഒഴിയുമോ എന്ന് ആശങ്ക

തിരുവനന്തപുരം:ബാങ്കുകൾ തുടർച്ചയായി നാലുദിവസം പ്രവർത്തിക്കില്ല. രണ്ടുദിവസത്തെ അവധിയും തുടർന്ന് രണ്ടുദിവസത്തെ പണിമുടക്കും കാരണമാണിത്. 13-ന് രണ്ടാം ശനിയാഴ്ചയും 14-ന് ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. 15-നും 16-നുമാണ് ബാങ്കിങ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരേ നടക്കുന്ന ഈ പണിമുടക്കിൽ ജിവനക്കാരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. നാലുദിവസം തുടർച്ചയായി മുടങ്ങുന്നതിനാൽ എ.ടി.എമ്മുകളിൽ പണം തീർന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാൽ, അങ്ങനെവരാൻ സാധ്യതയില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ബാങ്ക് ശാഖകളിൽനിന്ന് അകലെയുള്ള ഓഫ് സൈറ്റ് എ.ടി.എമ്മുകളിൽ പണംനിറയ്ക്കുന്നത് ഏജൻസികളാണ്. അവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അവരുടെ ചുമതലകളിലുള്ള എ.ടി.എമ്മുകളിൽ പണം തീർന്നുപോകാനിടയില്ല. ബാങ്കുകളോട് ചേർന്നുള്ള ഓൺ സൈറ്റ് എ.ടി.എമ്മുകളിൽ ഇപ്പോൾ ഭൂരിഭാഗവും പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്നതാണ്. ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ പണം നിക്ഷേപിക്കാൻ ജനം ഈ എ.ടി.എമ്മുകളെ ആശ്രയിക്കും.

from money rss https://bit.ly/3tcXxUW
via IFTTT

ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി അദാനി

മുംബൈ: ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരപട്ടികയിലെ കണക്കുപ്രകാരം 2021-ൽ ഇതുവരെ 1620 കോടി ഡോളറിന്റെ (ഏകദേശം 1.18 ലക്ഷം കോടി രൂപ) വർധനയാണ് അദാനിയുടെ ആസ്തിയിലുണ്ടായിരിക്കുന്നത്. ലോക ശതകോടീശ്വരപട്ടികയിൽ മുന്നിലെത്താൻ ടെസ്ല ഉടമ ഇലോൺ മസ്കും ആമസോൺ ഉടമ ജെഫ് ബിസോസും മത്സരിക്കുന്നതിനിടയിലാണ് ആസ്തിവർധനയിൽ ഇവരെ കടത്തിവെട്ടി അദാനി മുന്നിലെത്തിയിരിക്കുന്നത്. മാർച്ച് 12-ലെ കണക്കനുസരിച്ച് 5000 കോടി ഡോളറിന്റെ (3.64 ലക്ഷം കോടി രൂപ) ആസ്തിയുമായി ഗൗതം അദാനി പട്ടികയിൽ 26-ാം സ്ഥാനത്താണ്. ഏഷ്യയിലെ ഏറ്റവുംവലിയ ശതകോടീശ്വരനായ റിലയൻസ് ഉടമ മുകേഷ് അംബാനി പത്താംസ്ഥാനത്തും. ആദ്യ 50 ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ഈ രണ്ടുപേർ മാത്രമാണുള്ളത്. ജെഫ് ബിസോസിന്റെ ആസ്തിയിൽ ഈവർഷം 759 കോടി ഡോളറിന്റെ (55,242 കോടി രൂപ) കുറവുണ്ടായി. ആസ്തിവർധനയിൽ രണ്ടാം സ്ഥാനത്തുള്ള ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ ആസ്തിയിൽ 1430 കോടി ഡോളറിന്റെ (1.04 ലക്ഷം കോടി രൂപ) വർധനയാണുണ്ടായത്. 1380 കോടി ഡോളറിന്റെ (ഒരുലക്ഷം കോടി രൂപ) വർധനയുമായി ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ ആണ് മൂന്നാമത്. Gautam Adani beats Elon Musk, Jeff Bezos with biggest wealth surge

from money rss https://bit.ly/38BW0zT
via IFTTT