121

Powered By Blogger

Monday, 5 January 2015

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പഞ്ചായത്ത്‌ സെക്രട്ടറിയെ തടഞ്ഞുവച്ചു











Story Dated: Tuesday, January 6, 2015 06:18


കല്ലമ്പലം: മണമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ അശാസ്‌ത്രീയമായ വീട്ടുകരത്തിന്റെ വര്‍ദ്ധന പുന:പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മണമ്പൂര്‍ പഞ്ചായത്ത്‌ സെക്രട്ടറിയെ തടഞ്ഞു വച്ചു. നിലവിലെ ഇടതുമുന്നണി നേതൃത്വം കൊടുക്കുന്ന ഭരണസമിതി നികുതിയുടെ കാര്യത്തില്‍ ഒളിച്ചുകളി തുടരുകയാണെന്നും ജനജീവിതം ദു:സഹമായെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു. ഉപരോധം സംഘര്‍ത്തിലേക്ക്‌ നീങ്ങിയതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കളും കടയ്‌ക്കാവൂര്‍ സബ്‌ ഇന്‍സ്‌പെക്‌ടറും സെക്രട്ടറിയും തമ്മില്‍ ചര്‍ച്ചനടത്തി. കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉന്നയിച്ച മൂന്ന്‌ കാര്യങ്ങളും സെക്രട്ടറി അംഗീകരിച്ചു.


സമരത്തിന്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എസ്‌. സുരേഷ്‌കുമാര്‍, ജി. സത്യശീലന്‍, ജി. കൃഷ്‌ണപിള്ള, പി.ജെ. നഹാസ്‌, കുളമുട്ടം സലിം, എ.ബി. സലിം, പി. സജീവ്‌, വി. രാധാകൃഷ്‌ണന്‍, ജയ, രേണുക, അമ്പിളി പ്രകാശ്‌, ശിവദാസന്‍, ശശികുമാര്‍, അഷറഫ്‌, തുളസി, മാവിള വിജയന്‍, ഷാനവാസ്‌ തൊട്ടിക്കല്ല്‌, കുളമുട്ടം ഒലീദ്‌, നാസിമുദീന്‍, പെരുംകുളം നാസര്‍, നെഹ്‌മത്ത്‌ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

ശബ്‌ദമലിനീകരണ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി











Story Dated: Tuesday, January 6, 2015 06:18


തിരുവനന്തപുരം: ശബ്‌ദമലിനീകരണം സംബന്ധിച്ച്‌ സുപ്രീംകോടതി ഉത്തരവ്‌ പ്രകാരവും കേന്ദ്രചട്ടങ്ങളനുസരിച്ചും ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വ്യവസായമേഖലയില്‍ 75- നും 70 -നും ഇടയിലുളള ആവൃത്തിയിലും, വാണിജ്യമേഖലയില്‍ 55 -നും 45 -നും ഇടയിലും ആശുപത്രി, വിദ്യാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിക്കുളളിലെ മേഖലയില്‍ 50 -നും 40 -നും ഇടയിലും മാത്രമേ ശബ്‌ദസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുളളൂ. രാവിലെ ആറ്‌ മുതല്‍ രാത്രി പത്ത്‌ വരെ ഉച്ചഭാഷിണികള്‍/മൈക്രോഫോണ്‍/മറ്റ്‌ വാദ്യോപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതു നിബന്ധനകള്‍ക്കു വിധേയമായിട്ടാകണം.


രാത്രി പത്തിനുശേഷം വാഹനങ്ങളില്‍ ബോക്‌സ്കെട്ടി ശബ്‌ദമലിനീകരണം സൃഷ്‌ടിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ക്കു ശബ്‌ദമലിനീകരണം സംബന്ധിച്ച പരാതികള്‍ താഴെ പറയുന്ന കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ വിളിച്ചറിയിക്കാം. കലക്‌ടറേറ്റ്‌: 0471 2730045, 2731188, 9497711281 തിരുവനന്തപുരം താലൂക്ക്‌ ഓഫീസ്‌: 0471 2462006, നെയ്യാറ്റിന്‍കര താലൂക്ക്‌ ഓഫീസ്‌: 0471 2222227, കാട്ടാക്കട താലൂക്ക്‌ ഓഫീസ്‌: 0471 2291414, നെടുമങ്ങാട്‌ താലൂക്ക്‌ ഓഫീസ്‌: 0472 2802424, ചിറയിന്‍കീഴ്‌ താലൂക്ക്‌ ഓഫീസ്‌: 0470 2622406, വര്‍ക്കല താലൂക്ക്‌ ഓഫീസ്‌: 0470 2613222.










from kerala news edited

via IFTTT

ഗുണ്ടാ വിളയാട്ടത്തിനെതിരേ അയിരൂപ്പാറയില്‍ ജനകീയ കൂട്ടായ്‌മ











Story Dated: Tuesday, January 6, 2015 06:18


പോത്തന്‍കോട്‌: ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും വിഹാരംമൂലം പൊറുതി മുട്ടിയ അയിരൂപ്പാറയിലെ ജനങ്ങള്‍ സര്‍വകക്ഷി ആക്ഷന്‍ രൂപീകരിച്ചു. അയിരൂപ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ലക്ഷ്യം വച്ചാണു സാമൂഹ്യ വിരുദ്ധശല്യം വര്‍ധിക്കുന്നത്‌. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കഞ്ചാവുള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതായി നേരത്തേ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. പല പ്രദേശങ്ങളില്‍ നിന്നും ബൈക്കുകളില്‍ ഇവിടെയെത്തുന്ന സംഘങ്ങള്‍ പരസ്യമായ മദ്യപാനവും വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യലും പതിവായതോടെ ഇതിനെ ചോദ്യം ചെയ്യുന്നവരെ കൂലിത്തല്ലുസംഘങ്ങളെ വരുത്തി ഉപദ്രവിക്കുന്ന സംഭവങ്ങളുമുണ്ടായതായി പരാതി ഉയര്‍ന്നു.


വ്യാപാരികളേയും ഓട്ടോറിക്ഷാക്കാരേയും ഭീക്ഷണിപ്പെടുത്തി ഗുണ്ടാപ്പിരിവും നിത്യസംഭവമായി. ഇതിനെതിരേ പോലീസില്‍ പരാതിപ്പെട്ടാല്‍ നടപടി ഉണ്ടാകുന്നില്ലെന്നാണാക്ഷേപം. സാമൂഹ്യ വിരുദ്ധ ശക്‌തികളെ ഉടന്‍ അമര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ അയിരൂപ്പാറ മഹാത്മജി ഗ്രന്ഥശാലയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആക്ഷന്‍ കൗണ്‍സിലിനു രൂപം നല്‍കി. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ സ്‌ഥലത്തെ റസിഡന്‍സ്‌ അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.


പോത്തന്‍കോട്ടും അയിരൂപ്പാറയിലും നേരത്തേ നടന്ന ബി.ജെ.പി-സി.പി.എം. സംഘട്ടനത്തെ മറയാക്കി സംഘട്ടനങ്ങള്‍ ഉണ്ടാക്കാനും ഈ സംഘങ്ങള്‍ പലവിധത്തില്‍ ശ്രമിച്ചുവരുന്നതായും യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. സി. കൃഷ്‌ണന്‍ നായര്‍ ചെയര്‍മാനും കവിരാജന്‍ കണ്‍വീനറുമായി രൂപീകരിച്ച കമ്മിറ്റി ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു പരാതി നല്‍കാന്‍ തീരുമാനിച്ചു പിരിഞ്ഞ രാത്രിയില്‍ തന്നെ ചെയര്‍മാന്റെ വീടിനുനേരെ സാമൂഹ്യവിരുദ്ധര്‍ കല്ലെറിഞ്ഞു ജനല്‍ പൊട്ടിച്ച സംഭവവുമുണ്ടായി. ഈ പരാതി പോത്തന്‍കോട്‌ പോലീസിനു നല്‍കിയിട്ടും രണ്ടു ദിവസമായിട്ടും നടപടി സ്വീകരിച്ചില്ലെന്നു ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.










from kerala news edited

via IFTTT

വേദികളുടെ മാറ്റം; മത്സരാര്‍ഥികള്‍ വലഞ്ഞു











Story Dated: Tuesday, January 6, 2015 05:51


ചേര്‍ത്തല: മത്സരവേദികള്‍ മാറ്റിയ സംഘാടകരുടെ നടപടി മത്സരാര്‍ഥികളെയും രക്ഷിതാക്കളെയും വലച്ചു. സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായ ഗവ. ശ്രീനാരായണ എച്ച്‌.എസ്‌.എസില്‍ നടക്കേണ്ടിയിരുന്ന യു.പി, എച്ച്‌.എസ്‌., എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളുടെ കവിതാരചനാ മത്സരങ്ങളാണ്‌ ഒന്നരകിലോമീറ്ററോളം അകലെയുള്ള ഹോഫിഫാമിലി എല്‍.പി.എസിലേക്ക്‌ മാറ്റിയതായി അറിയിച്ചത്‌. മത്സരത്തിന്‌ തയാറായെത്തിയ വിദ്യാര്‍ഥികളടക്കമുള്ളവര്‍ പുതിയ വേദിയിലെത്താന്‍ ഏറെ ബുദ്ധിമുട്ടാണ്‌ അനുഭവിച്ചത്‌.










from kerala news edited

via IFTTT

നികത്തിയ ഭൂമി പൂര്‍വസ്‌ഥിതിയിലാക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി











Story Dated: Tuesday, January 6, 2015 05:51


ഹരിപ്പാട:നികത്തിയ ഭൂമി പൂര്‍വ്വസ്‌ഥിതിയിലാക്കുമെന്ന കലക്‌ടറുടെ പ്രഖ്യാപനം നീളുന്നു. കാര്‍ത്തികപ്പള്ളി താലൂക്കിലെ നെല്‍പ്പുരക്കടവിലെ പറമ്പിക്കേരി പാടശേഖരത്തില്‍ 40 ഏക്കറോളം വരുന്ന കൃഷിനിലത്തില്‍ റിസോര്‍ട്ട്‌ നിര്‍മാണം ലക്ഷ്യമിട്ട്‌ ഭൂമാഫിയ നികത്ത്‌തുടങ്ങിയത്‌ കലക്‌ടര്‍ എത്തി തടഞ്ഞിരുന്നു. ഇതിനിടയില്‍യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ നാല്‍പതോളം ചിറ പിടിച്ചിരുന്നു. സ്‌ഥലത്ത്‌ അപ്രതീക്ഷിതമായി എത്തിയകലക്‌ടര്‍ നികത്തിനെതിരെ നടപടിയെടുക്കാന്‍ വില്ലേജ്‌ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്‌തു. മാത്രമല്ല നികത്തിയ ഭൂമിഅടിയന്തരമായി പൂര്‍വസ്‌ഥിതിയിലാക്കുമെന്ന്‌ പ്രഖ്യാപിക്കുകയുംചെയ്‌തു.


നികത്തിന്‌ ഉപയോഗിച്ചിരുന്ന രണ്ട്‌ യന്ത്രങ്ങള്‍ കസ്‌റ്റഡിയിലെടുക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും യന്ത്ര ഉടമകള്‍ രാത്രിതന്നെ ഇവ കടത്തിക്കൊണ്ടു പോയി. ഇത്‌ ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ഓഫീസറുടെസസ്‌പെന്‍ഷനിലാണ്‌ ഇത്‌കലാശിച്ചത്‌. യന്ത്രങ്ങള്‍ കടത്തിക്കൊണ്ടു പോതിനു പിന്നില്‍ ഭരണകക്ഷിയിലെ പ്രദേശത്തെ നേതാക്കളുടെ ഇടപെടലായിരുന്നുവെന്നും ആരോപണംഉയര്‍ന്നിരുന്നു. ആരോപണങ്ങല്‍ ഉയര്‍ന്നതോടെ ചമ്പക്കുളത്തു നിന്നും യന്ത്രങ്ങള്‍ പിടിച്ചെടുത്തു.


നെല്‍പ്പുരക്കടവിലെ പൊതുമരാമത്തുവകുപ്പിന്റെഗസ്‌റ്റുഹൗസിനോട്‌ ചേര്‍ന്നുറിസോര്‍ട്ട്‌ നിര്‍മിക്കുതിനാണ്‌ നിലം നികത്തിയത്‌. നികത്തിനെതിരേ പ്രദേശത്ത്‌അലയടിച്ച വിവാദങ്ങള്‍ കെടങ്ങിയതോടെ നികത്തു ഭൂമിയില്‍ വിപ്ലവ പാര്‍ട്ടി നാട്ടിയകൊടികള്‍ മാത്രം അവശേഷിച്ചു.സംഭവം നടന്ന്‌ ഒരുമാസം പിന്നിടുമ്പോഴും പൂര്‍വ്വസ്‌ഥിതിയിലാക്കുമെന്ന ജില്ലാ കലക്‌ടറുടെ പ്രഖ്യാപനം മാത്രം നടപ്പായില്ല.










from kerala news edited

via IFTTT

റോഡിന്റെ ഫണ്ട്‌ ക്ഷേത്രക്കുളത്തിന്‌ സംരക്ഷണഭിത്തി കെട്ടാന്‍: ഏരിയാ സെക്രട്ടറി പ്രതിക്കൂട്ടില്‍











Story Dated: Tuesday, January 6, 2015 07:00


പത്തനംതിട്ട: സി.പി.എം ഏരിയാ സെക്രട്ടറി കൂടിയായ ജില്ലാ പഞ്ചായത്തംഗം റോഡിനുള്ള ഫണ്ട്‌ ക്ഷേത്രക്കുളത്തിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിന്‌ ഉപയോഗിച്ചത്‌ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയാകും. കോഴഞ്ചേരി ഏരിയാ സെക്രട്ടറിയും ജില്ലാപഞ്ചായത്ത്‌ കുളനട ഡിവിഷന്‍ അംഗവുമായ ആര്‍. അജയകുമാറിനെയാണ്‌ എതിര്‍പക്ഷം പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്‌. ആറന്മുള പഞ്ചായത്തിലെ നീര്‍വിളാകം അമ്പലം-വലിയാകാലാ പടി റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനാണ്‌ ജില്ലാ പഞ്ചായത്ത്‌ ഫണ്ടില്‍ നിന്ന്‌ 15 ലക്ഷം അനുവദിച്ചത്‌.


ഈ റോഡ്‌ അരികില്‍ തന്നെയുള്ള, എന്‍.എസ്‌.എസ്‌ കരയോഗത്തിന്റെ ഉടമസ്‌ഥതയിലുള്ള സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന്റെ കുളത്തിന്റെ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിന്‌ ഫണ്ട്‌ ഉപയോഗിച്ചുവെന്നാണ്‌ ആക്ഷേപം. ഡിസംബര്‍ 27 ന്‌ ക്ഷേത്രക്കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണ ഉദ്‌ഘാടനം എന്‍.എസ്‌.എസ്‌ ചെങ്ങന്നൂര്‍ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ.എന്‍. വിശ്വനാഥന്‍ പിള്ളയാണ്‌ നിര്‍വഹിച്ചത്‌.


ഇതേപ്പറ്റി ബ്രാഞ്ച്‌ സെക്രട്ടറിയോട്‌ അന്വേഷിച്ച പാര്‍ട്ടി അംഗങ്ങള്‍ക്ക്‌ ലഭിച്ച മറുപടി, വരുന്ന തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ വോട്ടുറപ്പിക്കുന്നതിന്‌ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തത്‌ എന്നായിരുന്നുവത്രേ. ഏരിയാ സെക്രട്ടറി സമുദായ താല്‍പര്യത്തിന്‌ വേണ്ടി നിലകൊള്ളുന്നുവെന്നാണ്‌ പരാതി. ഇതു സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ജില്ലാ കമ്മറ്റിയില്‍ ആവശ്യം ഉയരുമെന്നാണ്‌ സൂചന.










from kerala news edited

via IFTTT

മാലിന്യം കൊണ്ടുവന്നതു തെക്കുനിന്ന്‌?











Story Dated: Tuesday, January 6, 2015 07:00


തിരുവല്ല: ഇന്നലെ പുലര്‍ച്ചയോടെ എം.സി റോഡില്‍ തള്ളിയ കോഴി മാലിന്യങ്ങള്‍ കൊണ്ടുവന്നത്‌ ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന്‌ വന്ന വാഹനത്തിലാണെന്ന്‌ സംശയം. പ്രാവിന്‍കൂട്‌ മുതല്‍ കോട്ടയം നഗരത്തിന്റെ പരിധിവരെ നിക്ഷേപിച്ച മാലിന്യങ്ങള്‍ എല്ലാം തന്നെ റോഡിന്റെ ഇടതുവശം ചേര്‍ന്ന്‌ നിക്ഷേപിച്ചിരിക്കുന്നതാണ്‌ ഇതിന്‌ ആക്കം കൂട്ടിയിരിക്കുന്നത്‌. ചെങ്ങന്നൂര്‍ പ്രദേശത്ത്‌ പ്രവര്‍ത്തിക്കുന്ന വന്‍കിട കേറ്ററിംഗ്‌ കേന്ദ്രങ്ങളില്‍ നിന്നോ സമീപ പ്രദേശങ്ങളിലെ കോഴിഫാമുകളില്‍ നിന്നോ ആവാം മാലിന്യം കൊണ്ടുവന്നതെന്ന്‌ കരുതുന്നു.


വന്‍കിട കാറ്ററിംഗ്‌ സ്‌ഥാപനങ്ങള്‍ ആയിരക്കണക്കിന്‌ ആളുകള്‍ക്കുള്ള ഭക്ഷണം ഒരുക്കുമ്പോള്‍ ക്വിന്റല്‍ കണക്കിന്‌ മാംസാവശിഷ്‌ടങ്ങളാണ്‌ ഉണ്ടാവുന്നത്‌. മാലിന്യ സംസ്‌കരണത്തിന്‌ സംവിധാനമില്ലാത്ത സ്‌ഥാപനങ്ങള്‍ സ്വകാര്യ കരാറുകാര്‍ക്ക്‌ മാലിന്യങ്ങള്‍ കൈമാറുകയാണ്‌ പതിവ്‌. മറവുചെയ്യാന്‍ നല്‍കുന്ന മാലിന്യം കരാറുകാരില്‍ ആരെങ്കിലും വഴിവക്കില്‍ ഉപേക്ഷിച്ച്‌ കടന്നതാകാം എന്നും പോലീസ്‌ പറയുന്നു.


വഴിവക്കില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ക്ക്‌ ഏതാണ്ട്‌ ഒരാഴ്‌ചത്തെ പഴക്കമുള്ളതായി വിലയിരുത്തപ്പെടുന്നു. ഫാമുകളിലും കേറ്ററിംഗ്‌ സ്‌ഥാപനങ്ങളിലും ആവശ്യമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ആരോഗ്യവിഭാഗവും പരാജയപ്പെടുന്നതാണ്‌ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഇടയാക്കുന്നത്‌.


മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാത്ത സ്‌ഥാപനങ്ങളില്‍നിന്നും ഉദ്യോഗസ്‌ഥര്‍ മാസപ്പടി വാങ്ങുന്നതുമൂലമാണ്‌ ഈ സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ അധികാരികള്‍ വീഴ്‌ചവരുത്തുന്നതെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്‌.










from kerala news edited

via IFTTT

ചെങ്ങന്നൂര്‍ ഫെസ്‌റ്റ്‌: മത്സരം 15 മുതല്‍











Story Dated: Tuesday, January 6, 2015 05:51


ചെങ്ങന്നൂര്‍: വൈ.എം.സി.എ.യുടെ ആഭിമുഖ്യത്തില്‍ 16 മുതല്‍ 25 വരെ ബിസിനസ്‌ ഇന്‍ഡ്യാ മൈതാനത്ത്‌ നടക്കുന്ന ചെങ്ങന്നൂര്‍ ഫെസ്‌റ്റിനോടനുബന്ധിച്ചുള്ള വിവിധ മത്സരങ്ങള്‍ 15 ന്‌ ആരംഭിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15 ന്‌ ഉച്ചകഴിഞ്ഞ്‌ മൂവടംവലി മത്സരം. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌് 16 ന്‌ വൈകിട്ട്‌ 4ന്‌ വൈ.എം.സി.എ.യില്‍ നിന്ന്‌് ആരംഭിക്കുന്ന വിളംബര ഘോഷയാത്രയുമായി ബന്ധപ്പെട്ട്‌ ഇരു-നാലുചക്രവാഹനങ്ങളില്‍ പ്രത്യേകം പുഷ്‌പാലംകൃത വാഹനറാലി മത്സരം നടക്കും. ഇതോടനുബന്ധിച്ച്‌ നടത്തുന്ന പ്രച്‌ഛന്നവേഷ മത്സരത്തില്‍ റാലിയില്‍ നടന്നോ വാഹനത്തിലോ ആയി പങ്കെടുക്കാം.


17 ന്‌ വൈകിട്ട്‌ 5 ന്‌ തിരുവാതിരകളി മത്സരം. 18 ന്‌ വൈകിട്ട്‌ 4 ന്‌ കേശാലങ്കാര മത്സരം. 4.30ന്‌ മലയാളി മങ്ക. ജൂനിയര്‍ സീനിയര്‍ വിഭാഗത്തില്‍ മത്സരം നടക്കും. വൈകിട്ട്‌ 5 ന്‌ മലയാളി ശ്രീമാന്‍. 19 ന്‌ വൈകിട്ട്‌ 4 ന്‌ നാടന്‍പാട്ട്‌ മത്സരം. 20ന്‌ വൈകിട്ട്‌ 5 ന്‌ വഞ്ചിപ്പാട്ട്‌ മത്സരം. 21 ന്‌ വൈകിട്ട്‌ 4 ന്‌ പായസ മത്സരം. 22ന്‌ വൈകിട്ട്‌ 4 ന്‌ കസേരകളി. 23 ന്‌ വൈകിട്ട്‌ 5 ന്‌ സിനിമാറ്റിക്‌ ഡാന്‍സ്‌ (ഗ്രൂപ്പ്‌) മത്സരം നടക്കും. 24 ന്‌ വൈകിട്ട്‌ 4 ന്‌ ഡോഗ്‌ഷോ. ചെങ്ങന്നൂര്‍-കോഴഞ്ചേരി റോഡില്‍ സബ്‌സ്‌റ്റേഷന്‌ സമീപമുള്ള ബിസിനസ്‌ ഇന്‍ഡ്യാ മൈതാനമാണ്‌ ഫെസ്‌റ്റ്‌ മത്സര വേദി.


പങ്കെടുക്കുന്നവര്‍ 14ന്‌ വൈകിട്ട്‌ 5 ന്‌ മുമ്പായി പേര്‌ രജിസ്‌റ്റര്‍ ചെയ്യണം. വിജയികള്‍ക്ക്‌ കാഷ്‌ അവാര്‍ഡും മൊമന്റോവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കെ.ഷിബുരാജന്‍, ഫോണ്‍: 9446081817. കെ.ശശികുമാര്‍, മത്സരകമ്മറ്റി ചെയര്‍മാന്‍. ഫോണ്‍: 9446788670. പത്രസമ്മേളനത്തില്‍, മത്സര കമ്മറ്റി ചെയര്‍മാന്‍ കെ.ശശികുമാര്‍, ജനറല്‍ കണ്‍വീനര്‍ പാണ്ടനാട്‌ രാധാകൃഷ്‌ണന്‍, കമ്മറ്റി ഭാരവാഹികളായ സുജാ ജോണ്‍, പി.ബി.രവീന്ദ്രന്‍നായര്‍, ഫിലിപ്‌ ഏബ്രഹാം, ഡോ.ഷേര്‍ലി ഫിലിപ്പ്‌, സാജന്‍ വൈറസ്‌, സേതു സുരേന്ദ്രനാഥ്‌, അശോക്‌ പടിപ്പുരയ്‌ക്കല്‍, ജോണ്‍ മുളങ്കാട്ടില്‍, ജോസ്‌ കെ. ജോര്‍ജ്‌, ഡോ.റെജി വര്‍ഗീസ്‌, അജിത്‌ സെന്‍, റീനാ ജോര്‍ജി, റേച്ചല്‍ ഉമ്മന്‍, എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

സൗദിയില്‍ ഭീകരാക്രമണം: ഏഴ് മരണം








സൗദിയില്‍ ഭീകരാക്രമണം: ഏഴ് മരണം


അക്ബര്‍ പൊന്നാനി


Posted on: 06 Jan 2015


ജിദ്ദ: സൗദി അതിര്‍ത്തി സംരക്ഷണസേനയുടെ പട്രോളിങ്ങ് സംഘത്തിനു നേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സുരക്ഷാഭടനും അക്രമി സംഘത്തിലെ നാല് പേരും കൊല്ലപ്പെട്ടു . സുരക്ഷാ ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ വടക്കന്‍ അതിര്‍ത്തിയിലെ അര്‍അര്‍ പ്രദേശത്തെ സുവൈഫ് ചെക്ക് പോസ്റ്റിന് സമീപമാണ് അക്രമമുണ്ടായത്.

അതിര്‍ത്തിയിലെ പതിവ് പരിശോധനകള്‍ക്കിടെ സുരക്ഷാ സേനാസംഘത്തിനുനേരെ തീവ്രവാദികള്‍ അക്രമണം അഴിച്ചുവിടുകയായിരുന്നു. കനത്തവെടിവെപ്പില്‍ രണ്ട് സുരക്ഷാഭടന്മാരും ഒരു അക്രമിയും മരിച്ചു. ഏറ്റമുട്ടലിനിടെ ദേഹത്ത് ധരിച്ചിരുന്ന സ്‌ഫോടനവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് മറ്റൊരു ഭീകരന്‍ മരിച്ചത്.


സംഭവത്തെക്കുറിച്ച വിശദമായ അന്വേഷണം നടത്തുന്നതായി സുരക്ഷാ വിഭാഗം വാക്താവ് മന്‍സൂര് തുര്‍കി വെളുപ്പെടുത്തി.












from kerala news edited

via IFTTT

ഹജ്ജ് സ്ഥിരം താമസസമിതി പുനഃസംഘടിപ്പിച്ചു








ഹജ്ജ് സ്ഥിരം താമസസമിതി പുനഃസംഘടിപ്പിച്ചു


Posted on: 06 Jan 2015


- അഡ്വ. ഹാരിസ് ബീരാനെ നിലനിര്‍ത്തി

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയില്‍ സ്ഥിരംതാമസസൗകര്യം ഒരുക്കുന്നതിന് രൂപവത്കരിച്ച സമിതി സുപ്രീംകോടതി പുനഃസംഘടിപ്പിച്ചു.


സമിതിയംഗമായിരുന്ന ജാമിയ മിലിയ സര്‍വകലാശാലാ വൈസ് ചാന്‍സലറും ഇപ്പോള്‍ ഡല്‍ഹി ലെഫ്: ജനറലുമായ നജീബ് ജങ്, ആസൂത്രണക്കമ്മീഷന്‍ അംഗമായിരുന്ന സയ്യിദ ഹമീദ എന്നിവരെ ഒഴിവാക്കി. ഇവര്‍ക്കുപകരം മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സയ്യിദ് ഷാനവാസ് ഹുസൈനെയും അബ്ദുല്‍റഷീദ് അന്‍സാരിയെയും ഉള്‍പ്പെടുത്തി. സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാനെ നിലനിര്‍ത്തിയിട്ടുണ്ട്. ഗള്‍ഫ് ആന്‍ഡ് ഹജ്ജ് ജോയന്റ് സെക്രട്ടറി കണ്‍വീനറായി സൗദിയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എന്നിവരാണ് മറ്റംഗങ്ങള്‍.


2013 ഏപ്രില്‍ 16-നാണ് സുപ്രീംകോടതി സമിതി രൂപവത്കരിച്ചത്. സൗദി അറേബ്യയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത താമസസൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികളെടുക്കുന്നതിനാണ് സുപ്രീംകോടതിസമിതി രൂപവത്കരിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നീരജ് കിഷന്‍ കൗള്‍ ആണ് നിലവിലുള്ള സമിതിയിലെ രണ്ടുപേര്‍ക്കു പകരം പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ പേരുകള്‍ നിര്‍ദേശിച്ച വിവരം കോടതിയെ അറിയിച്ചത്.


ജാമിയ മിലിയ വൈസ് ചാന്‍സലര്‍ ആയിരുന്നപ്പോഴാണ് നജീബ് ജങ്ങിനെ നിയമിച്ചതെന്നും അദ്ദേഹം ഇപ്പോള്‍ ഡല്‍ഹി ലഫ്റ്റ്‌നന്റ് ഗവര്‍ണറായതിനാല്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആസൂത്രണ ക്കമ്മീഷന്‍ അംഗമെന്ന നിലയിലാണ് സയ്യിദ ഹമീദയെ നിയമിച്ചതെന്നും ആസൂത്രണക്കമ്മീഷന്‍ ഇല്ലാതായതോടെ അവരെ നിലനിര്‍ത്തുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.












from kerala news edited

via IFTTT

ഷാര്‍ജയ്ക്ക് ഔദ്യോഗിക ന്യൂസ് വെബ്‌സൈറ്റ്‌








ഷാര്‍ജയ്ക്ക് ഔദ്യോഗിക ന്യൂസ് വെബ്‌സൈറ്റ്‌


Posted on: 06 Jan 2015


ഷാര്‍ജ: ഷാര്‍ജ കേന്ദ്രീകരിച്ച് ഔദ്യോഗിക ന്യൂസ് വെബ്‌സൈറ്റ് നിലവില്‍ വന്നു. 'ഷാര്‍ജ 24 ന്യൂസ്' എന്ന പേരിലുള്ള ന്യൂസ് പോര്‍ട്ടല്‍ നിലവില്‍വന്നതായി ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഖ്യാപിച്ചു. ഷാര്‍ജ മീഡിയ സെന്ററിന്റെ നിയന്ത്രണത്തിലായിരിക്കും വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുക.

ദൈനംദിന വാര്‍ത്തകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എമിറേറ്റിലും ദേശീയതലത്തിലും നടക്കുന്ന വാര്‍ത്തകള്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാക്കും. ഷാര്‍ജ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെങ്കിലും ക്രമേണ മറ്റു എമിറേറ്റുകളിലും വിദേശങ്ങളിലും ഷാര്‍ജ 24 ന്യൂസിന് ഓഫീസുകള്‍ തുറക്കും.











from kerala news edited

via IFTTT