121

Powered By Blogger

Wednesday, 4 February 2015

ബാലകൃഷ്ണപിള്ളയ്ക്ക് പിന്നാലെ ചെന്നിത്തലയും ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചു









Story Dated: Thursday, February 5, 2015 11:27



mangalam malayalam online newspaper

തിരുവനന്തപുരം: ഹൈക്കോടതി ജഡ്‌ജിമാര്‍ക്കെതിരായ 'ശുംഭന്‍' പ്രയോഗത്തിന്റെ പേരില്‍ നാലാഴ്‌ചത്തെ തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം സംസ്‌ഥാനസമിതി അംഗം എം.വി.ജയരാജനെ സന്ദര്‍ശിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ജയിലില്‍ എത്തി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ്‌ ചെന്നിത്തല ജയരാജനെ കണ്ടത്‌.


കേരള കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്‌ണപിള്ളയും കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയും ഇന്നലെ ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും മനുഷ്യത്വപരമായ സമീപനം മാത്രമാണ്‌ ഇതെന്നും സന്ദര്‍ശനത്തിനു ശേഷം പിള്ള പ്രതികരിച്ചിരുന്നു.










from kerala news edited

via IFTTT

ഡല്‍ഹിയില്‍ പള്ളികള്‍ക്കുനേരെ ഉണ്ടാകുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം









Story Dated: Thursday, February 5, 2015 11:14



mangalam malayalam online newspaper

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ക്രിസ്‌ത്യന്‍ പള്ളികള്‍ക്ക്‌ നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ വീട്ടിലേയ്‌ക്ക് നടത്തിയ മാര്‍ച്ചാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. രാവിലെ 9.30 തോടെ സേക്രട്ട്‌ ഹാര്‍ട്ട്‌ പള്ളിയില്‍ നിന്നുമാണ്‌ പ്രതിഷേധ മാര്‍ച്ച്‌ ആരംഭിച്ചത്‌. പ്രതിഷേധക്കാരെ ഇടയ്‌ക്കുവെച്ച്‌ പോലീസ്‌ തടഞ്ഞതാണ്‌ സംഘര്‍ഷത്തിന്‌ ഇടയാക്കിയത്‌.


സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള മലയാളികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. കൊടും തണുപ്പുപോലും വകവയ്‌ക്കാതെ മുന്നോട്ടു നീങ്ങിയ പ്രതിഷേധക്കാരെ പോലീസ്‌ അറസ്‌റ്റുചെയ്‌തു നീക്കിയതോടെ സംഘര്‍ഷം ശക്‌തമായി. ഡല്‍ഹി അതിരൂപതാ അധികാരി ഫാ. സുസൈ സെബാസ്‌റ്റ്യനെയും പോലീസ്‌ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌. പ്രതിഷേധം അവസാനിപ്പിച്ച്‌ പള്ളിയ്‌ക്കുള്ളിലേയ്‌ക്ക് കയറിയില്ലെങ്കില്‍ അറസ്‌റ്റ് വരിക്കേണ്ടി വരുമെന്ന്‌ പോലീസ്‌ അറിയിച്ചുവെങ്കിലും വിശ്വാസികള്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയിട്ടില്ല.


ഡല്‍ഹിയില്‍ ക്രിസ്‌ത്യന്‍ പള്ളികള്‍ക്കു നേരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമത്തെ കുറിച്ചുള്ള അന്വേഷണം ഒരിടത്തും എത്താത്ത സാഹചര്യത്തിലാണ്‌ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്‌.










from kerala news edited

via IFTTT

മണിയൂരിലെ സദാചാരഗുണ്ടാ ആക്രമണം; പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ സംഘടിപ്പിച്ചു











Story Dated: Thursday, February 5, 2015 02:26


പയേ്ോളി: യുവാവിനെ സദാചാര ഗുണ്ടകള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്‌.ഐ. പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ സംഘടിപ്പിച്ചു. പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സ്‌ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.


പയേ്ോളി ടൗണില്‍ നിന്ന്‌ ആരംഭിച്ച മാര്‍ച്ച്‌ പോലീസ്‌ സ്‌റ്റേഷന്റെ പ്രധാന ഗേറ്റിനു മുന്‍പില്‍ പോലീസ്‌ തടയുകയായിരുന്നു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ ഉന്തും തള്ളും നടന്നെങ്കിലും നേതാക്കള്‍ ഇടപെട്ട്‌ പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു. പ്രതികളെ പിടികൂടാത്തത്‌ മുസ്ലിംലീഗിന്റെ സമ്മര്‍ദ ഫലമായാണെന്നും ഈ നില തുടര്‍ന്നാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്നും ഡി.വൈ.എഫ.്‌ഐ. നേതാക്കള്‍ വ്യക്‌തമാക്കി. ഡി.വൈ.എഫ്‌.ഐ. ജില്ലാ കമ്മറ്റി അംഗവും ബ്ലോക്ക്‌ പ്രസിഡന്റുമായ സി.എം. ഷാജി മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.


ബൈക്കില്‍ വന്ന സ്‌ത്രീക്കു വഴി കാണിച്ച്‌ കൊടുത്തതിന്റെ പേരില്‍ കഴിഞ്ഞ മാസം പത്തൊന്‍പതിനാണ്‌ മണിയൂര്‍ സ്വദേശിയായ യുവാവിനെ സദാചാരഗുണ്ടകള്‍ മര്‍ദിച്ചത്‌. മണിയൂര്‍ ഇല്ലത്ത്‌ മീത്തല്‍ പ്രബിനെ (23)യാണ്‌ ഈസ്‌റ്റ് എല്‍.പി. സ്‌കൂളിന്‌ സമീപമുള്ള ഇളംപിലാട്‌ പുല്ലൂരാന്‍ താഴെ റോഡില്‍ വച്ച്‌ ഗുണ്ടകള്‍ മര്‍ദിച്ചത്‌.


സംഭവുമായി ബന്ധപെട്ട്‌ തെക്കയില്‍ സാബിറിനും കണ്ടാലറിയാവുന്ന മറ്റ്‌ മൂന്ന്‌ പേര്‍ക്കുതെിരേ പോലീസ്‌ കേസെടുത്തെങ്കിലും പ്രതികളെ ഇതുവരെ അറസ്‌റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സാബിര്‍ വീട്ടില്‍ ഇറക്കി തരാമെന്ന്‌ പറഞ്ഞ്‌ പ്രബിനെ ബൈക്കില്‍ കയറ്റി വിജനമായ സ്‌ഥലത്ത്‌ കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നുവെന്ന്‌ പരാതിയില്‍ പറയുന്നു. 308 -ാം വകുപ്പ്‌ പ്രകാരമാണ്‌ പ്രതികള്‍ക്കെതിരേ പയേ്ോളി പോലീസ്‌ കേസെടുത്തത്‌.


മാര്‍ച്ചില്‍ ഡി.വൈ.എഫ്‌.ഐ. മണിയൂര്‍ മേഖലാ സെക്രട്ടറി പി.വി. രതീഷ്‌, ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. മുരളി, സി.പി.എം. ലോക്കല്‍ കമ്മറ്റി അംഗം പി.കെ. രാജന്‍ എ.കെ. സജീവന്‍, എം.എസ്‌. ഗിരീഷ്‌ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

മാസ് റിയാദ് വാര്‍ഷിക കലണ്ടര്‍ പ്രകാശനം ചെയ്തു








മാസ് റിയാദ് വാര്‍ഷിക കലണ്ടര്‍ പ്രകാശനം ചെയ്തു


Posted on: 05 Feb 2015







റിയാദ്: മാസ് റിയാദ് പുറത്തിറക്കുന്ന കലണ്ടര്‍ തിരുവമ്പാടി എം.എല്‍.എ. സി.മോയിന്‍കുട്ടി നജീബ് കൊടിയത്തൂരിന് നല്‍കി പ്രകാശനം ചെയിതു. ചടങ്ങില്‍ മൂസകുട്ടി നെല്ലിക്കാപറമ്പ്, ഉമ്മര്‍ വലിയപറമ്പ്, ജബ്ബാര്‍ കെ.പി, അഷ്‌റഫ് മേച്ചേരി, ഷാജുകെ.സി, സുബൈര്‍ ടി.കെ, ഫൈസല്‍ കുയ്യില്‍, യൂസഫ് പി,പി, ബഷീര്‍ താമരശ്ശേരി, മുനീര്‍ ഉച്ചകാവില്‍, ടി.കെ.അഹമ്മദ്കുട്ടി, പി.കെ.മുഹമ്മദ്, അലി പേക്കാടന്‍, നാസര്‍ പി.പി, അസ്‌ലം പി, ഷൗക്കത്ത്, അബ്ബാസ്, മുസ്തഫ, ഷംസു, ഷമീല്‍ എന്നിവര്‍ പങ്കെടുത്തു.



അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

പ്രവീണ്‍ വര്‍ഗീസ് അനുസ്മരണ സമ്മേളനം








പ്രവീണ്‍ വര്‍ഗീസ് അനുസ്മരണ സമ്മേളനം


Posted on: 05 Feb 2015





ഷിക്കാഗോ: കാര്‍ബണ്‍ഡേയില്‍ സതേണ്‍ ഇല്ലനോയി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന 19 കാരനായ പ്രവീണ്‍ വര്‍ഗീസിന്റെ സംശയാസ്പദമായ മരണം നടന്നിട്ട് ഒരുവര്‍ഷം തികയുന്നു. ഇതോടനുബന്ധിച്ച് ഒരു അനുസ്മരണ സമ്മേളനം ഫിബ്രവരി 15-ന് വൈകീട്ട് 4 മണിക്ക് ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ നടത്തുവാന്‍ തീരുമാനിച്ചതായി പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനേഴ്‌സായ മറിയാമ്മ പിള്ള, ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

സമ്മേളനത്തില്‍ യു.എസ് കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്‌കി, മുന്‍ ഇല്ലിനോയി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഷീല സൈമണ്‍, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡിമരിയ, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ലൂഗാന്‍ഗ്, ആള്‍ഡര്‍മാന്‍ അമേയാ പവാര്‍, ഡമോക്രാറ്റിക് പ്രവര്‍ത്തക ആന്‍ കാലായില്‍, ആര്‍ക്കേഞ്ചല്‍സ് ഓഫ് ജസ്റ്റീസ് പ്രവര്‍ത്തകര്‍, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, അറ്റോര്‍ണി ജിമ്മി വാച്ചാച്ചിറ എന്നിവര്‍ പ്രസംഗിക്കും.


എക്യൂമെനിക്കല്‍ വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെ സമ്മേളനം ആരംഭിക്കും. ഷിക്കാഗോയിലെ എല്ലാ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടേയും, മലയാളി സമൂഹത്തിന്റേയും സഹകരണം കുടുംബാംഗങ്ങളും പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലും അഭ്യര്‍ത്ഥിച്ചു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍








മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍


Posted on: 05 Feb 2015



മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് തുടക്കമാകുന്നു. എല്ലാ മാസവും ആദ്യവെള്ളിയാഴ്ചകളിലും രാത്രി 7.30 മുതല്‍ 11.30 വരെയാണ് ശുശ്രൂഷകള്‍ നടക്കുക. ഇതനുസരിച്ച് ആദ്യ നൈറ്റ് വിജില്‍ ശുശ്രൂഷ ഫിബ്രവരി 6 ന് നടക്കും. ദിവ്യകാരുണ്യ ആരാധന, ജപമാല, വചനപ്രഘോഷണം, വിടുതല്‍ ശുശ്രൂഷ, വി.കുര്‍ബാന, കുമ്പസാരം എന്നിവ ഉണ്ടായിരിക്കും.

ശുശ്രൂഷകള്‍ക്ക് സീറോ മലങ്കര ചാപ്ലയിന്‍ ഫാ.തോമസ് മടുക്കമൂട്ടില്‍ നേതൃത്വം നല്‍കും. ഏവരെയും ഫാദര്‍ സ്വാഗതം ചെയ്യുന്നു.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


രാജു ചെറിയാന്‍ : 07443630066

എബി : 07445414442


പള്ളിയുടെ വിലാസം: St.Antonys Church, Portway, Manchester, M220WR





വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍












from kerala news edited

via IFTTT

നവകേരളയുടെ യൂത്ത് കിഡ്‌സ് കമ്മിറ്റികള്‍ നിലവില്‍വന്നു








നവകേരളയുടെ യൂത്ത് കിഡ്‌സ് കമ്മിറ്റികള്‍ നിലവില്‍വന്നു


Posted on: 05 Feb 2015







സൗത്ത്ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ മലയാളികളുടെ പ്രമുഖ സംഘടനയായ നവകേരള ആര്‍ട്‌സ് ക്ലബ്ബിന്റെ യൂത്ത്, കിഡ്‌സ് കമ്മിറ്റികള്‍ നിലവില്‍ വന്നു. സണ്‍റൈസ് സിറ്റി സെന്ററില്‍ വെച്ചു നടന്ന ചടങ്ങില്‍ യൂത്ത് ക്ലബ് പ്രസിഡന്റായി അനുപമ ജയപാല്‍, സെക്ര.ജൂലിയ പ്രകാശ്, ട്രഷറര്‍ മരിയ ജോസഫ്, വൈ.പ്രസി.ബോബിന്‍ ബിജോയി, ജോ.സെക്രട്ടറി റോണ്‍സ് പുളിക്കല്‍, ജോ.ട്രഷറര്‍ ആഷ്‌ലി എബ്രഹാം, കമ്മിറ്റി മെംബേഴ്‌സായി അഭിനവ് ബിജു, അനിതാ ജോസഫ്, അഞ്ജന ദീപു, ഭാവന വേണുഗോപാല്‍, ദിയ ഡേവിഡ്, ദിയ അരുണ്‍, ഏവിലിന്‍ ബെന്നിസ്, മീനാക്ഷി സുരേഷ്. രോഹിത് റെജി, ശ്രീലക്ഷ്മി ശ്രീകുമാര്‍, അന്ന ആന്റണി എന്നിവരും കിഡ്‌സ് ക്ലബ്ബിന്റെ പ്രസിഡന്റായി ആരോണ്‍ പ്രവീണ്‍, സെക്രട്ടറി ഇസബെല്ലാ ആന്റണി, ട്രഷറര്‍ ഡിമോണ ജോര്‍ജ്, വൈ.പ്രസി.നേഹാ ബിനോയി, ജോ.സെക്ര.തുഷാര നായര്‍, ജോ.ട്രഷറര്‍ ബ്രയാന്‍ ബെന്നിസ്, കമ്മിറ്റി മെംബേഴ്‌സായി ജേയ്ക്ക് ദേവസ്യ, ദേവ് ആനന്ദ്, ആന്‍ബര്‍ട്ട് ദീപു, ഡോണാ ജോര്‍ജ്, ഡിയോണ്‍ പുളിക്കന്‍ മേഘന റെജി, സ്റ്റീവ് ഷിബു, ജിതിന്‍ ജോബി, ഡെസ്പിനവര്‍ഗീസ്, ജെയ്‌സണ്‍ തോമസ്, ഫിയോണ ജോസ് എന്നിവര്‍ സ്ഥാനമേറ്റു.






നവകേരള പ്രസിഡന്റ് എബി ആനന്ദ് ഇരുകമ്മിറ്റികള്‍ക്കും ആശംസകളും കമ്മിറ്റിയുടെ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു.



വാര്‍ത്ത അയച്ചത് : എബി ആനന്ദ്













from kerala news edited

via IFTTT

ഫ്രഞ്ച്‌ സിനിമ തുടങ്ങി; അമൃതാനന്ദമയിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചു









Story Dated: Thursday, February 5, 2015 11:12



mangalam malayalam online newspaper

കൊച്ചി: മാതാ അമൃതാനന്ദമയിയെ കേന്ദ്രകഥാപാത്രമാക്കുന്ന ഫ്രഞ്ച്‌ സിനിമ തുടങ്ങി. വള്ളിക്കാവിലെ ആശ്രമത്തിലും സമീപത്തെ കടല്‍ത്തീരത്തുമായി കഴിഞ്ഞ ദിവസം നടന്ന ഷൂട്ടിംഗില്‍ അമൃതാനന്ദമയി ഉള്‍പ്പെട്ട രംഗങ്ങള്‍ ചിത്രീകരിച്ചു. ഫ്രഞ്ച്‌ ഭാഷയില്‍ ഒരുങ്ങുന്ന ചിത്രത്തിനായി 62 അംഗ സംഘമാണ്‌ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്‌.


കഴിഞ്ഞ ദിവസം ഷൂട്ടിംഗിന്റെ ഭാഗമായി മുന്നിലെത്തിയ മറ്റ്‌ ഭക്‌തരെപ്പോലെ തന്നെ നായികാ നായകന്മാരേയും അമൃതാനന്ദമയി ആശ്‌ളേഷിച്ചു. മാനസീക പിരിമുറുക്കം തേടി അലയുന്ന ഫ്രഞ്ച്‌ ദമ്പതികള്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടി ഇന്ത്യയില്‍ എത്തുന്നതും അമൃതാനന്ദമയി ഭക്‌തരായി തീരുന്നതുമാണ്‌ കഥ.


ഓസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയിട്ടുള്ള വിഖ്യാത സംവിധായകന്‍ ക്‌ളൗഡേ ലിലോഷെ ഒരുക്കുന്ന ചിത്രത്തില്‍ ജീന്‍ ദുജാര്‍ദീനും എല്‍സാ സില്‍ബര്‍സ്‌റ്റേന്‍ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അണ്‍ പ്‌ളസ്‌ വണ്‍ എന്നാണ്‌ സിനിമയുടെ ഇംഗ്‌ളീഷ്‌ നാമം. മുംബൈയിലും വാരണാസിയിലും ഡല്‍ഹിയിലും ഷൂട്ടിംഗ്‌ നടത്തിയ ശേഷമാണ്‌ സംഘം വള്ളിക്കവിലെത്തിയത്‌.










from kerala news edited

via IFTTT

തന്റെ മകനെ ചുട്ടുകൊന്ന ഐ.എസിനെ ഇല്ലായ്‌മ ചെയ്യണം; ജോര്‍ദാന്‍ പൈലറ്റിന്റെ പിതാവ്‌









Story Dated: Thursday, February 5, 2015 10:20



mangalam malayalam online newspaper

അമ്മാന്‍ : തന്റെ മകനെ ജീവനോടെ കത്തിച്ച്‌ കൊലപ്പെടുത്തിയ ഐ.എസിനെ ഈ ഭൂമുഖത്തു നിന്നുതന്നെ ഇല്ലായ്‌മ ചെയ്യണമെന്ന്‌ ജോര്‍ദാന്‍ പൈലറ്റിന്റെ പിതാവ്‌. അല്‍-ജസീറ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ജോര്‍ദാന്‍ പൈലറ്റ്‌ മോവാസ്‌ അല്‍ കസാസ്‌ബെയുടെ പിതാവ്‌ ഇത്തരമൊരു പ്രതികരണം നടത്തിയത്‌. രണ്ടു ഭീകരരെ വധിച്ചതുകൊണ്ടുമാത്രം ഐ.എസിനോടുള്ള പ്രതികാരം അവസാനിപ്പിക്കത്‌. ഒന്നൊന്നായി എല്ലാവരെയും ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.


ബന്ദിയാക്കിയ ജോര്‍ദാനിയന്‍ പൈലറ്റിനെ ഐ.എസ്‌ ഭീകരര്‍ കഴിഞ്ഞ ദിവസം ചുട്ടുകൊല്ലുകയും പൈശാചികമായ കൊലയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുകയും ചെയ്‌തിരുന്നു. ഇരുമ്പ്‌ കൂട്ടിനുള്ളില്‍ ബന്ദിയാക്കിയ ശേഷം കസാസ്‌ബെയെ ചുട്ടുകൊല്ലുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്‌. ദൃശ്യങ്ങള്‍ പുറത്തു വന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിന്‌ മറുപടിയായി തടവിലാക്കിയ രണ്ട്‌ ഐ.എസ്‌ ഭീകരരെ ജോര്‍ദാന്‍ തൂക്കിക്കൊല്ലുകയും ചെയ്‌തിരുന്നു.


കഴിഞ്ഞ ഡിസംബറില്‍ സിറിയയിലെ ഐ.എസ്‌ സ്വാധീനമേഖലയില്‍ യുദ്ധവിമാനം തകര്‍ന്ന്‌ വീണതിനെ തുടര്‍ന്നാണ്‌ ജോര്‍ദാനിയന്‍ പൈലറ്റ്‌ ഐ.എസ്‌ പിടിയിലായത്‌. എന്നാല്‍, ഭീകര വനിതയായ സാജിത മുബാറക്കിനെ വിട്ടയച്ചാല്‍ പൈലറ്റിനെ മോചിപ്പിക്കാമെന്ന ഐ.എസ്‌ നിലപാട്‌ ജോര്‍ദാന്‍ അംഗീകരിച്ചിരുന്നുവെങ്കിലും പൈലറ്റ്‌ സുരക്ഷിതനാണ്‌ എന്നതിന്‌ തെളിവ്‌ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്‌ സാജിതയെ വിട്ടയയ്‌ക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ്‌ പൈലറ്റിനെ ദാരുണമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഐ.എസ്‌ പുറത്തു വന്നത്‌. ഇതോടെ ജോര്‍ദാന്‍ തടവിലാക്കിയിരുന്ന സാജിത ഉള്‍പ്പെടെ രണ്ടുപേരെ തൂക്കിലേറ്റുകയായിരുന്നു.










from kerala news edited

via IFTTT

മുല്ലപ്പള്ളി ബഷീറിന്റെ മരണം; ആഭ്യന്തര വകുപ്പിനെതിരെ കോണ്‍ഗ്രസ്‌











Story Dated: Thursday, February 5, 2015 02:26


വേങ്ങര: മുല്ലപ്പള്ളി ബഷീറിന്റെ മരണം ആഭ്യന്തര വകുപ്പിനെതിരെ കോണ്‍ഗ്രസ്‌ രംഗത്ത്‌. കഴിഞ്ഞ നവംബര്‍ 24 ന്‌ കക്കാട്‌ പെട്രോള്‍ പമ്പിനു സമീപം ഓടയിലാണ്‌ ബഷീറിന്റെ മൃതദേഹം കണ്ടെത്തിയത്‌. വാഹനമിടിച്ച്‌ തെറിച്ച ബഷീറിനെ വാഹനം നിര്‍ത്തി ഓടയിലേക്കു വലിച്ചിടുകയായിരുന്നുവെന്നും പറയപ്പെട്ടിരുന്നു. കേസന്വേഷിച്ച തിരൂരങ്ങാടി പോലീസിന്‌ അപകടം വരുത്തിയ വാഹനത്തെക്കുറിച്ചും വ്യക്‌തമായ സൂചന ലഭിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു.


എന്നാല്‍ ഭരണനേതൃത്വത്തില്‍ നിന്നുമുണ്ടായ ഇടപെടലിനെ തുടര്‍ന്നാണു അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. ആഴ്‌ചകള്‍ക്കു മുമ്പെ സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചെങ്കിലും പ്രവര്‍ത്തനത്തില്‍ സംതൃപ്‌തരാകാതെ കഴിഞ്ഞ ദിവസം എസ്‌.ഡി.പി.ഐ നേതൃത്വത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത്‌ ആറിന്‌ സി.ഐ ഓഫീസ്‌ നടത്താന്‍ തീരുമാനിച്ചിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്ന്‌ മനസ്സിലാക്കിയ കോണ്‍ഗ്രസ്‌ നേതൃത്വം സ്വന്തം വകുപ്പായ പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌.


ഇത്‌ രാഷ്ര്‌ടീയ നാടകത്തിന്റെ ഭാഗമാണെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ വേങ്ങര മണ്ഡലം കമ്മിറ്റി എം.എ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു നടപടി വൈകിയാല്‍ സി.ഐ ഓഫീസ്‌ മാര്‍ച്ചു നടത്തുമെന്ന്‌ തീരുമാനിച്ചത്‌. പി.പി സഫീര്‍ ബാബു, മണി നീലഞ്ചേരി, എ.കെ.എ നസീര്‍, ടി. അബുബക്കര്‍, കെ. ഉമ്മര്‍, ഒ.കെ വേലായുധന്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT