121

Powered By Blogger

Tuesday, 17 February 2015

ജിതന്‍ റാം മാഞ്ചിയെ പിന്തുണയ്‌ക്കുന്ന ഏഴ്‌ മന്ത്രിമാരെ ജെ.ഡി.യു പുറത്താക്കി









Story Dated: Tuesday, February 17, 2015 08:59



mangalam malayalam online newspaper

പാറ്റ്‌ന: രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ ബീഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പിന്തുണയ്‌ക്കുന്ന ഏഴ്‌ മന്ത്രിമാരെ ജെ.ഡി.യു പുറത്താക്കി. നരേന്ദ്ര സിങ്ങ്‌, ബ്രിഷന്‍ പട്ടേല്‍, നിതീഷ്‌ മിശ്ര, മഹാചന്ദ്ര പ്രസാദ്‌ സിങ്ങ്‌, ബിഹം സിങ്ങ്‌, ഷാഹിദ്‌ അലി ഖാന്‍, സാമ്രാട്ട്‌ ചൗദരി എന്നിവരെയാണ്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയത്‌. ജെ.ഡി.യു സംസ്‌ഥാന പ്രസിഡന്റ്‌ ബസിസ്‌ത നാരായണ്‍ സിങ്ങാണ്‌ മന്ത്രിമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്‌.


പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ശരദ്‌ യാദവ്‌, ചീഫ്‌ വിപ്പ്‌ ശ്രാവണ്‍ കുമാര്‍ എന്നിവരുടെ അനുമതിയോടെയാണ്‌ അച്ചടക്ക നടപടി. മാഞ്ചി മന്ത്രിസഭയില്‍ നിന്ന്‌ രാജിവയ്‌ക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ്‌ മന്ത്രിമാരെ പുറത്താക്കിയതെന്ന്‌ ശ്രാവണ്‍ കുമാര്‍ പറഞ്ഞു. ജിതന്‍ റാം മാഞ്ചി വെള്ളിയാഴ്‌ച നിയമസഭയില്‍ വിശ്വാസ വോട്ട്‌ തേടാനിരിക്കെയാണ്‌ പാര്‍ട്ടി നടപടി. ജെ.ഡി.യു മാഞ്ചിയെ പുറത്താക്കിയിരുന്നു.


അതേസമയം മാഞ്ചിയും നിതീഷ്‌ കുമാറും തങ്ങളെ പിന്തുണയ്‌ക്കുന്നവരുടെ പ്രത്യേക യോഗങ്ങള്‍ വിളിച്ച്‌ 20ന്‌ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഡല്‍ഹി സന്ദര്‍ശനത്തിന്‌ ശേഷം മടങ്ങിയെത്തിയ മാഞ്ചി തന്നെ പിന്തുണയ്‌ക്കുന്ന മന്ത്രിമാരായ നരേന്ദ്ര സിങ്ങ്‌, വിനയ്‌ ബിഹാരി, വിമത ജെ.ഡി.യു നേതാവ്‌ ഗ്യാനേന്ദ്ര സിങ്ങ്‌ ഗ്യാനൂ, ജെ.ഡി.യുവില്‍ നിന്ന്‌ പുറത്താക്കിയ എം.പി ഷാബിര്‍ അലി എന്നിവരുമായി മാഞ്ചി കൂടിക്കാഴ്‌ച നടത്തി. 20ന്‌ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന്‌ വിനയ്‌ ബിഹാരി പറഞ്ഞു.


നിതീഷ്‌ ക്യാമ്പിലും രാഷ്‌ട്രീയ നീക്കങ്ങള്‍ സജീവമാണ്‌. നിതീഷ്‌ കുമാറിനെ പിന്തുണയ്‌ക്കുന്ന എം.എല്‍.എമാര്‍ക്കായി ജെ.ഡി.യു എം.എല്‍.സി ബിനോദ്‌ സിങ്ങിന്റെ വസതിയില്‍ അത്താഴ വിരുന്ന്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. ജെ.ഡി.യു എം.എല്‍.എമാര്‍ക്ക്‌ പുറമെ ആര്‍.ജെ.ഡി, കോണ്‍ഗ്രസ്‌, സി.പി.ഐ എന്നീ പാര്‍ട്ടികളില്‍ നിന്നും നിതീഷിനെ പിന്തുണയ്‌ക്കുന്ന എം.എല്‍.എമാര്‍ക്കും വിരുന്നിലേക്ക്‌ ക്ഷണം ലഭിച്ചിട്ടുണ്ട്‌. നിതീഷിനൊപ്പം നില്‍ക്കുന്ന വിനയ്‌ ചൗദരിയുടെ വസതിയിലും 19ന്‌ നിതീഷ്‌ കുമാറിന്റെ വസതിയിലും അത്താഴ വിരുന്ന്‌ നടത്തും.










from kerala news edited

via IFTTT

ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ യു.എസില്‍ വെടിയേറ്റു മരിച്ചു









Story Dated: Tuesday, February 17, 2015 08:46



mangalam malayalam online newspaper

ന്യൂയോര്‍ക്ക്‌: യു.എസില്‍ ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ വെടിയേറ്റു മരിച്ചു. അമിത്‌ പട്ടേലാണ്‌ (28) മരിച്ചത്‌. താമസ സ്‌ഥലത്തോട്‌ ചേര്‍ന്ന മദ്യ വില്‍പ്പന ശാലയില്‍ ഇന്നലെയാണ്‌ ഇയാളെ വെടിയേറ്റു മരിച്ച നിലയില്‍ പോലീസ്‌ കണ്ടെത്തിയത്‌. അമേരിക്കയില ന്യൂ ജേഴ്‌സിയിലാണ്‌ സംഭവം.


സംഭവം നടക്കുമ്പോള്‍ മദ്യ വില്‍പ്പനശാലയില്‍ പട്ടേല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മോഷണ ശ്രമം ഒന്നും തന്നെ നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും വളരെ അടുത്തു നിന്നാണ്‌ അക്രമി വെടിയുതിര്‍ത്തതെന്നും പോലീസ്‌ പറഞ്ഞു. ആകെ ഒരു തവണ വെടിയുതിര്‍ത്തതിന്റെ ലക്ഷണങ്ങള്‍ മാത്രമാണ്‌ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുള്ളു.


പട്ടേലിന്റെ പിതാവിന്റെ ഉടമസ്‌ഥതയിലുള്ള മദ്യശാലയാണിത്‌. ആക്രമണത്തിന്റെ കുടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനായി പ്രദേശത്ത്‌ സ്‌ഥാപിച്ചിരിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണെന്ന്‌ പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT

പണം വാങ്ങി പീഡനവിവരം മറന്നുകളയാന്‍ യുവതിയോട്‌ പഞ്ചായത്ത്‌









Story Dated: Tuesday, February 17, 2015 08:21



mangalam malayalam online newspaper

നവാഡാ: പീഡന വിവരം പൊതു സമൂഹത്തില്‍ നിന്നും മറച്ചു പിടിക്കാന്‍ യുവതിക്ക്‌ 31,000 രൂപ നല്‍കാന്‍ പഞ്ചായത്തിന്റെ ഉത്തരവ്‌. സംഭവത്തില്‍ പ്രതിയായ പഞ്ചായത്ത്‌ അംഗത്തോടാണ്‌ പണം നല്‍കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പഞ്ചായത്ത്‌ ആവശ്യപ്പെട്ടത്‌.


എന്നാല്‍ പണം നല്‍കാന്‍ പ്രദേശത്തെ ഉന്നതകുടുംബത്തിലെ അംഗം കൂടിയായ യുവാവ്‌ വിസമ്മതിച്ചു. സംഭവം പുറത്ത്‌ പറയരുതെന്നും അങ്ങനെ ഉണ്ടായാല്‍ യുവതിയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായി പോലീസ്‌ പറഞ്ഞു. ഭീഷണി ശക്‌തമായതോടെ സമീപത്തെ പോലീസ്‌ സ്‌റ്റേഷനിലെത്തിയ യുവതി പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ്‌ ഇവര്‍ പീഡനത്തിന്‌ ഇരയായത്‌. യുവതിയെ തടവിലാക്കിയ പ്രതിരണ്ടുദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു.


പണം നല്‍കി പീഡന സംഭവങ്ങള്‍ ഒതുക്കുന്നതിന്‌ ബീഹാറിലെ പഞ്ചായത്തുകള്‍ മുമ്പും നേതൃത്വം നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞമാസം കാതിഹാര്‍ ജില്ലയില്‍ നടന്ന സംഭവമാണ്‌ ഇതില്‍ അവസാനത്തേത്‌. പഞ്ചായത്ത്‌ അംഗത്തിന്റെ പീഡനത്തിന്‌ ഇരയായ മഹാദളിത്‌ യുവതിക്ക്‌ 41,000 രൂപ നല്‍കാനാണ്‌ പഞ്ചായത്ത്‌ വിധിച്ചത്‌. പണം വാങ്ങി സംഭവം മറന്നുകളയാനാണ്‌ യുവതിയോട്‌ പഞ്ചായത്ത്‌ ആവശ്യപ്പെട്ടത്‌.


നാല്‌ സഹോദരങ്ങളുടെ പീഡനത്തിന്‌ ഇരയായി ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്‌ 50,000 രൂപ നല്‍കാനായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ പഞ്ചായത്ത്‌ നിര്‍ദേശിച്ചത്‌. പണം വാങ്ങിയ ശേഷം ഗര്‍ഭം അലസിപ്പിച്ചു കളയണമെന്നും പെണ്‍കുട്ടിക്ക്‌ പഞ്ചായത്ത്‌ നിര്‍ദേശം നല്‍കിയിരുന്നു.










from kerala news edited

via IFTTT

വിജയത്തിന്‌ ശേഷം സ്‌റ്റമ്പൂരാമെന്ന ധോണിയുടെ മോഹം ഇനി നടക്കില്ല









Story Dated: Tuesday, February 17, 2015 08:20



mangalam malayalam online newspaper

അഡ്‌ലെയ്‌ഡ്: ഇന്ത്യയുടെ ഓരോ വിജയത്തിന്‌ ശേഷവും സ്‌റ്റമ്പ്‌ ഊരിയെടുക്കുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോണിയുടെ ശീലം പ്രശസ്‌തമാണ്‌. എന്നാല്‍ ഈ ലോകപ്പില്‍ ധോണിയുടെ മോഹം നടക്കില്ല. പാക്കിസ്‌താനെതിരെ വിജയിച്ച ശേഷം സ്‌റ്റമ്പ്‌ ഊരിയെടുക്കാന്‍ ശ്രമിച്ച ധോണിയെ സ്‌ക്വയര്‍ ലെഗ്‌ അംപയറായ ഇയാന്‍ ഗ്ലൗഡ്‌ സൗമ്യനായി തടയുന്നത്‌ ടെലിവിഷന്‍ സ്‌ക്രീനില്‍ ഏവരും ശ്രദ്ധിച്ചിരിക്കും.


ഈ ലോകകപ്പില്‍ എല്‍.ഇ.ഡി സ്‌റ്റംപുകളും ബെയ്‌ലുകളുമാണ്‌ ഐ.സി.സി ഉപയോഗിക്കുന്നത്‌. ഇതിന്‌ 40,000 ഡോളര്‍ (എകദേശം 24 ലക്ഷം രൂപ) വിലയാകും. എല്‍.ഇ.ഡി ബെയ്‌ലുകള്‍ക്ക്‌ മാത്രം ഒരു ഐ ഫോണ്‍ 5ന്റെ വിലയാകും (50,000 രൂപ). ഇതാണ്‌ ഗ്ലൗഡ്‌ ധോണിയെ തടയാന്‍ കാരണം. അതുകൊണ്ടു തന്നെ വിജയം സ്വന്തമാക്കിയ ശേഷം സ്‌റ്റമ്പ്‌ ഊരുന്ന ഹോബിയുള്ള എല്ലാ താരങ്ങള്‍ക്കും ഈ ശീലം തല്‍ക്കാലത്തേക്കെങ്കിലും ഉപേക്ഷിക്കേണ്ടി വരും.


2013ലെ ഓസ്‌ട്രേലിയന്‍ ബിഗ്‌ ബാഷ്‌ ലീഗിലാണ്‌ എല്‍ഇഡി സ്‌റ്റമ്പുകള്‍ ആദ്യമായി ഉപയോഗിച്ചത്‌. തുടര്‍ന്ന്‌ ബംഗ്ലാദേശില്‍ നടന്ന ട്വന്റി20 ലോകകപ്പിലും ഐ.സി.സി ഇത്‌ ഉപയോഗിച്ചു. പരീക്ഷണം വിജയിച്ചതോടെ എല്‍.ഇ.ഡി സ്‌റ്റമ്പുകള്‍ ലോകകപ്പിലും ഉപയോഗിക്കാന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. എക്കര്‍മനാണ്‌ എല്‍.ഇ.ഡി സ്‌റ്റമ്പിന്റെ ഉപഞ്‌ജാതാവ്‌. മൂന്ന്‌ വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്ക്‌ ശേഷം ഡേവിഡ്‌ ലൈറ്റ്‌വുഡിന്റെ വാണിജ്യ പങ്കാളിത്തത്തോടെയാണ്‌ എല്‍.ഇ.ഡി സ്‌റ്റമ്പ്‌ പുറത്തിറക്കിയത്‌. പിന്നീട്‌ ഈ ആശയം ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയ്‌ക്ക് സമര്‍പ്പിക്കുകയായിരുന്നു.










from kerala news edited

via IFTTT

മതസ്വാതന്ത്രം സംരക്ഷിക്കും; പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത് കത്തോലിക്കാ സഭ









Story Dated: Tuesday, February 17, 2015 08:14



mangalam malayalam online newspaper

ഡല്‍ഹി: മതസ്വാതന്ത്രം സംരക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നുവെന്ന്‌ സിബിസിഐ പ്രസിഡന്റ്‌ കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ കാതോലിക്ക ബാവ. െ്രെകസ്‌തവരുള്‍പ്പെടെയുള്ളവര്‍ക്ക്‌ മതപരമായ അവകാശങ്ങള്‍ പാലിക്കുന്നതിന്‌ സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു. മതസ്വാതന്ത്രത്തെക്കുറിച്ചു പ്രധാനമന്ത്രി നല്‍കിയ ഉറപ്പ്‌ നടപ്പിലാക്കണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ജ് ആലഞ്ചേരി പ്രതികരിച്ചു.


നരേന്ദ്രമോദിയുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ആന്‍ഡ്രൂസ്‌ താഴത്ത്‌പറഞ്ഞു. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ്‌ ബാവ െ്രെകസ്‌തവ ആരാധനാലങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട്‌ ആശങ്ക അറിയിച്ചു.


നരേന്ദ്രമോദിയുടെ ഉറപ്പ്‌ വിശ്വസിക്കുന്നുവെന്ന്‌ എംപിമാരായ പി.ജെ. കുര്യനും കെ.വി തോമസും പ്രതികരിച്ചപ്പോള്‍ ഇന്നത്തെ പ്രസ്‌താവന പ്രധാനമന്ത്രി പാര്‍ലമെന്റിലും ആവര്‍ത്തിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വക്‌താവ്‌ പി.സി ചാക്കോ ആവശ്യപ്പെട്ടു.


ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ ദേശിയ ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കവെയാണ്‌ മത സൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്‌തമാക്കിയിത്‌. ക്രൈസ്‌തവ ദേവാലയങ്ങള്‍ക്ക്‌ നേരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി നടന്ന ആക്രമണങ്ങളുടെയും ഘര്‍ വാപസി അടക്കമുള്ള വിവാദങ്ങള്‍ക്കും ശേഷം ആദ്യമായാണ്‌ പ്രധാനമന്ത്രി ഇത്തരമൊരു പ്രതികരണം നടത്തുന്നത്‌.










from kerala news edited

via IFTTT

കുരങ്ങുപനി; വയനാട്ടില്‍ ഒരു മരണം കൂടി









Story Dated: Tuesday, February 17, 2015 07:39



വയനാട്‌: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. പുല്‍പ്പള്ളി ചിയമ്പം ആദിവാസി കോളനിയിലെ ബൊമ്മന്‍ ആണ്‌ മരിച്ചത്‌. ഇതോടെ കുരങ്ങുപനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാല്‌ ആയി.










from kerala news edited

via IFTTT

മദ്യലഹരിയില്‍ യുവാവ്‌ പ്രതിശുത വധുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു









Story Dated: Tuesday, February 17, 2015 07:30



തിരുവനന്തപുരം: മദ്യലഹരിയില്‍ യുവാവ്‌ പ്രതിശുത വധുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട്‌ കുലശേഖരം സ്വദേശി വിജയകുമാറിനെ പോലീസ്‌ അറസ്‌റ്റ് കസ്‌റ്റഡിയിലെടുത്തു. പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.










from kerala news edited

via IFTTT

ഇന്ത്യ ലോകകപ്പ്‌ നിലനിര്‍ത്തുമെന്ന്‌ മുന്‍ കോച്ച്‌ ഗ്യാരി ക്രിസ്‌റ്റണ്‍









Story Dated: Tuesday, February 17, 2015 07:20



mangalam malayalam online newspaper

ന്യൂഡല്‍ഹി: നിലവിലെ ലോകചാമ്പ്യന്‍മാരായ ഇന്ത്യയ്‌ക്ക് കിരീടം നിലനിര്‍ത്താനുള്ള ശേഷിയുണ്ടെന്ന്‌ മുന്‍ കോച്ച്‌ ഗ്യാരി ക്രിസ്‌റ്റണ്‍. എല്ലാവരും ഇന്ത്യയെ എഴുതിത്തള്ളിയിരിക്കുകയാണ്‌. എന്നാല്‍ അത്‌ അത്ര നിസാരമായി എഴുതിത്തള്ളാനാകുന്ന ടീമല്ല ഇന്ത്യയെന്ന്‌ ഗ്യാരി ക്രിസ്‌റ്റണ്‍ പറഞ്ഞു. നോക്കൗട്ട്‌ ഗെയിമുകള്‍ കളിക്കേണ്ടത്‌ എങ്ങനെയെന്ന്‌ ഇന്ത്യയ്‌ക്ക് അറിയാം.


കോഹ്ലി, റെയ്‌ന, ധോണി എന്നിവര്‍ ലോകകിരീടം നേടിയതിന്റെ അനുഭവ പരിചയമുള്ള താരങ്ങളാണ്‌. സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്ന്‌ അവര്‍ക്ക്‌ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിവുള്ള യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ശക്‌തിയാണെന്നും ക്രിസ്‌റ്റണ്‍ പറഞ്ഞു.


എല്ലാ ടീമിനും ശക്‌തിയും ദൗര്‍ബല്യമുണ്ട്‌. അത്‌ തിരിച്ചറിഞ്ഞ്‌ ഗെയിം പ്ലാന്‍ തയ്യാറാക്കുകയാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് പുറമെ ഓസ്‌ട്രേലിയ, സൗത്ത്‌ ആഫ്രിക്ക, ന്യൂസിലന്‍ണ്ട്‌ എന്നീ രാജ്യങ്ങള്‍ക്കും ഗ്യാരി ക്രിസ്‌റ്റണ്‍ കീരീട സാധ്യത കല്‍പ്പിക്കുന്നു.










from kerala news edited

via IFTTT

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന മടുത്ത്‌ യുവാവ്‌ വസ്‌ത്രങ്ങള്‍ ഊരിയെറിഞ്ഞു









Story Dated: Tuesday, February 17, 2015 06:59



mangalam malayalam online newspaper

സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗ്‌: വിമാനത്താവളത്തിലെ കര്‍ശന സുരക്ഷാ പരിശോധനയില്‍ മനംമടുത്ത്‌ യുവാവ്‌ വസ്‌ത്രങ്ങള്‍ ഊരിയെറിഞ്ഞു. റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗിലെ പുല്‍കോവോ വിമാനത്താവളത്തിലാണ്‌ സംഭവം. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലും പരിശോധനയും സഹിക്കാനാകാതെയാണ്‌ യുവാവ്‌ വസ്‌ത്രങ്ങള്‍ ഊരിയെറിഞ്ഞത്‌. ഇതോടെ സുരക്ഷാ പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്‌ഥര്‍ പോലും ഒരു നിമിഷം സ്‌തബ്‌ദരായി.


യുവാവിന്റെ അപ്രതീക്ഷിതമായ പെരുമാറ്റത്തില്‍ ഞെട്ടി നില്‍ക്കുന്ന ഉദ്യോഗസ്‌ഥരെയും നാണം മറയ്‌ക്കാനുള്ള മുഴുവന്‍ വസ്‌ത്രവും വലിച്ചൂരി എറിയുന്ന യുവാവിനെയും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്‌തമാണ്‌. ഇയാള്‍ ധരിച്ചിരുന്ന ഷൂസ്‌ അഴിച്ചു മാറ്റാനാണ്‌ ഉദ്യോഗസ്‌ഥര്‍ ആദ്യം ആവശ്യപ്പെട്ടത്‌. ഇതിന്‌ പിന്നാലെ വന്ന മറ്റ്‌ നിര്‍ദ്ദേശങ്ങളില്‍ അസ്വസ്‌ഥത പ്രകടിപ്പിച്ച യുവാവ്‌ അപ്രതീക്ഷിതമായി തുണിയുരിയുകയായിരുന്നു.


യാത്രക്കാരനായ യുവാവ്‌ ബര്‍ത്ത്‌ ഡേ സ്യൂട്ടിലായതോടെ ഇനി എന്ത്‌ പരിശോധന നടത്താനാണെന്ന ഭാവത്തില്‍ ഉദ്യോഗസ്‌ഥരുടെ ഭാഗത്തും ചെറിയ നിസംഗത പ്രകടമായി. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയുടെ പേരില്‍ സുരക്ഷാ ജീവനക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നതായി നേരത്തെയും പരാതി ഉയര്‍ന്നിട്ടുണ്ട്‌. ഇത്തരത്തില്‍ പ്രതിഷേധമുള്ള യാത്രക്കാരുടെയെല്ലാം വികാരം മനസിലാക്കിയാകാം ഈ അഞ്‌ജാത യുവാവ്‌ പ്രതിഷേധിച്ചത്‌. സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗ്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു.


സുരക്ഷാ ജീവനക്കാരുടെ അനാവശ്യ ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച്‌ 2013ല്‍ ബ്രിട്ടനിലെ മാഞ്ചസ്‌റ്റര്‍ എയര്‍പോര്‍ട്ടില്‍ രണ്ട്‌ പേര്‍ വസ്‌ത്രമുരിഞ്ഞ്‌ പ്രതിഷേധിച്ചിരുന്നു. ഇവരെ പിന്നീട്‌ പൊതുസ്‌ഥലത്ത്‌ ശല്യമുണ്ടാക്കിയതിന്‌ ശിക്ഷിച്ചിരുന്നു.










from kerala news edited

via IFTTT

ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ആറ്‌ പേര്‍ അറസ്‌റ്റില്‍









Story Dated: Tuesday, February 17, 2015 06:24



mangalam malayalam online newspaper

കോഴിക്കോട്‌: കക്കോടിയില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ്‌ പേര്‍ അറസ്‌റ്റില്‍. കോയമ്പത്തൂരില്‍ നിന്നാണ്‌ അക്രമി സംഘത്തെ പിടികൂടിയത്‌. വ്യക്‌തി വൈരാഗ്യമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണ്‌ പോലീസ്‌ ഭാഷ്യം.


കോഴിക്കോട്‌ കക്കോടി ചെറിയാല ശ്രീപദ്‌മയില്‍ റിട്ട. എ.എസ്‌.ഐ ശ്രീധരന്‍ നായരുടെ മകന്‍ ശ്രീജിത്തിനെ കഴിഞ്ഞ ദിവസമാണ്‌ ഒരു സംഘം തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയത്‌. മാളിക്കടവ്‌ കോഴിപ്പറമ്പത്ത്‌ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയാണ്‌ ശ്രീജിത്തിനെ കൊലപ്പെടുത്തിയത്‌. പ്രതികള്‍ ആര്‍.എസ്‌.എസ്‌ ബന്ധമുള്ളവരാണെന്ന്‌ സി.പി.എം ആരോപിച്ചിരുന്നു.










from kerala news edited

via IFTTT

നാളെ മുതല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന്‌ നിയന്ത്രണം









Story Dated: Tuesday, February 17, 2015 06:05



mangalam malayalam online newspaper

കോട്ടയം: തിരുവല്ലയ്‌ക്കും കോട്ടയത്തിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ മാര്‍ച്ച്‌ 23 വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന്‌ നിയന്ത്രണം. വെള്ളി, ശനി ദിവസങ്ങളില്‍ അറ്റകുറ്റപ്പണി ഇല്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ ട്രെയിന്‍ പതിവ്‌ സമയക്രമം പാലിക്കും.


തിരുവനന്തപുരത്തുനിന്നും രാത്രി 8.40ന്‌ പുറപ്പെടേണ്ട 16347 നമ്പര്‍ മംഗലാപുരം എക്‌സ്പ്രസ്‌ രാത്രി 10.20നേ പുറപ്പെടുകയുള്ളു. തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്കുള്ള അമൃത എക്‌സ്പ്രസ്‌(16343), മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ്‌(16348) എന്നിവ അരമണിക്കൂറും ബിക്കാനീര്‍- കൊച്ചുവേളി(16311), ഭാവ്‌നഗര്‍-കൊച്ചുവേളി(19260) എന്നിവ ഒരു മണിക്കൂര്‍ മുതല്‍ രണ്ടുമണിക്കൂര്‍ വരെയും ഈ ദിവസങ്ങളില്‍ കോട്ടയത്തെ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടാനും സാധ്യത.










from kerala news edited

via IFTTT