121

Powered By Blogger

Tuesday, 31 March 2020

വിപണിയില്‍ ആശ്വാസ റാലി: സെന്‍സെക്‌സ് 1028 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നഷ്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ വിപണിയിൽ ആശ്വാസ റാലി. നിഫ്റ്റി വീണ്ടും 8,600ന് അരികെയെത്തി. സെൻസെക്സ് 1028 പോയന്റും ഉയർന്നു. മാസത്തിന്റെ അവസാന ദിനം മികച്ചനേട്ടത്തിലാണ് ഓഹരി വിപണി ക്ലോസ് ചെയ്തത്. സെൻസെക്സ് 1028.17 പോയന്റ് നേട്ടത്തിൽ 29468.49ലും നിഫ്റ്റി 316.65 പോയന്റ് ഉയർന്ന് 8597.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1495 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 767 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ബ്രിട്ടാനിയ, റിലയൻസ്, ഐടിസി, ഗെയിൽ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇൻഡസിന്റ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, സിപ്ല, സീ എന്റർടെയ്ൻമെന്റ്, ബാജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. എനർജി സൂചിക ഏഴുശതമാനത്തോളം നേട്ടമുണ്ടാക്കി. എഫ്എംസിജി, ലോഹം, ഐടി, ഫാർമ വിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 2.5ശതമാനവും സ്മോൾ ക്യാപ് 3 ശതമാനവും ഉയർന്നു. ചൈനയിലെ നിർമാണമേഖല സജീവമായതാണ് ഏഷ്യൻ വിപണികളെ തുണച്ചത്. ചൈനയിലെ പിഎംഐ ഫെബ്രുവരിയിലെ 35.7ൽനിന്ന് മാർച്ചിൽ 52 ലേയ്ക്ക് കുതിച്ചത് നിക്ഷേപകരിൽ ആത്മവിശ്വാസം പകർന്നു.

from money rss https://bit.ly/2USErUD
via IFTTT

ഇന്ത്യയും ചൈനയും ഒഴികെയുള്ള രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലാകും: യുഎന്‍

കോവിഡ് വ്യാപനത്താൽ ഇന്ത്യയും ചൈനയുമൊഴികെയുള്ള വികസ്വര രാഷ്ട്രങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്ന് യുഎൻ. ലക്ഷം കോടി ഡോളറിന്റെ നഷ്ടമാകും വികസിത രാഷ്ട്രങ്ങൾക്കുൾപ്പടെയുണ്ടാകുക. ഇത് ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും വികസ്വര രാഷ്ട്രങ്ങളിലാണ് ജീവിക്കുന്നത്. കോവിഡ് 19 പ്രതിസന്ധിയിൽനിന്ന് രാജ്യങ്ങളെ രക്ഷിക്കാൻ 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാ പാക്കേജ് ആവശ്യമായിവരുമെന്നും യുഎൻ വ്യക്തമാക്കി. ചരക്ക് കയറ്റുമതിയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങൾക്ക് രണ്ടുവർഷത്തിനുള്ളിൽ രണ്ട് ലക്ഷം കോടി ഡോളർ മുതൽ മൂന്നു ലക്ഷം കോടി ഡോളർവരെ കുറവുണ്ടാകാം. ആഗോള സാമ്പത്തിക മാന്ദ്യം വികസ്വര രാഷ്ട്രങ്ങളെ വൻതോതിൽ ബാധിക്കുമെങ്കിലും ഇന്ത്യയും ചൈനയും അതിൽനിന്ന് എങ്ങനെ ഒഴിവാക്കപ്പെടുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.

from money rss https://bit.ly/3dJNpvS
via IFTTT

10 പൊതുമേഖല ബാങ്കുകള്‍ ബുധനാഴ്ചമുതല്‍ നാലാകും: അറിയാം 10 കാര്യങ്ങള്‍

രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകൾ ബുധനാഴ്ച നാലായി ചുരുങ്ങും. ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു ലയനം നടക്കുന്നത്. 2019 ഓഗസ്റ്റിലാണ് പത്ത് പൊതുമേഖല ബാങ്കുകൾ ലയിച്ച് നാലാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. 27 പൊതുമേഖല ബാങ്കുകളാണ് രാജ്യത്തുണ്ടായയിരുന്നത്. 2017ൽ ബാങ്കുകളുടെ എണ്ണം 12ലേയ്ക്ക് ചുരുങ്ങിയിരുന്നു. കോവിഡ് ബാധയുടെ ഭാഗമായി ബാങ്കുകളുടെ ലയനം നീട്ടിവെച്ചേക്കാമെന്ന അഭ്യൂഹം വ്യാപകമായിരുന്നു. എന്നാൽ അതിന് മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. ലയനവുമായി ബന്ധപ്പെട്ട് അറിയാം 10 കാര്യങ്ങൾ 1 ഓറിയന്റൽ ബാങ്ക ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. ഇതോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാവും പിഎൻബി. ഒന്നാം സ്ഥാനം എസ്ബിഐയ്ക്കാണ്. 2 സിൻഡിക്കേറ്റ് ബാങ്ക് കനാറാ ബാങ്കിലാണ് ലയിക്കുക. ഇതോടെ കാനാറ ബാങ്ക് രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാകും. 3അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലാണ് ലയിക്കുക. 4ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിക്കുക. 5 നിക്ഷേപകർ ഉൾപ്പടെയുള്ള ഉപഭോക്താക്കൾ ഏതുബാങ്കിലാണോ ലയിച്ചത് അതിന്റെ ഭാഗമാകും. 6ലയനത്തിനുശേഷം 12 പൊതുമേഖല ബാങ്കുകളാണ് അവശേഷിക്കുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനാറ ബാങ്ക്, യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയാണവ. മറ്റ് ആറ് സ്വതന്ത്ര പൊതുമേഖല ബാങ്കുകൾ: ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് സിൻഡ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെ്ൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. 7 ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ആൻഡ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ശാഖകൾ ബുധനാഴ്ച(2020 ഏപ്രിൽ 1)മുതൽ പഞ്ചാബ് നാഷണൽ ബാങ്കായി മാറും. 8സിൻഡിക്കേറ്റ് ബാങ്ക് ബ്രാഞ്ചുകൾ കാനാറ ബാങ്കായി മാറും. 9 അതുപോലെ അലഹബാജ് ബാങ്ക് ബ്രാഞ്ചുകൾ ഇന്ത്യൻ ബാങ്കായി മാറും. 10 ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യുണിയൻ ബാങ്കായും മാറും. രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പിഎൻബി കൈകാര്യം ചെയ്യുന്ന ബിസിനസ് ഇതോടെ 17.94 ലക്ഷം കോടിയാകും. നാലാമത്തെ വലിയ ബാങ്കായ കാനാറ ബാങ്കിന്റെ ബിസിനസ് 15.20 ലക്ഷം കോടിയുടേതാകും. അഞ്ചാമത്തെ വലിയ ബാങ്കായ യൂണിയൻ ബാങ്കിന്റെ ബിസിനസ് 14.59 കോടി രൂപയുടേതാകും. ഏഴാമത്തെ വലിയ ബാങ്കായ ഇന്ത്യൻ ബാങ്കിന്റെ ബിസിനസ് 8.08 ലക്ഷം കോടി രൂപയുടേതാകും. ഒന്നാമത്തെ വലിയ ബാങ്കായ എസ്ബിഐ കൈകാര്യം ചെയ്യുന്നതാകട്ടെ 52.05 ലക്ഷം കോടിയുടെ ബിസിനസാണ്.

from money rss https://bit.ly/2w0QHdc
via IFTTT

Monday, 30 March 2020

ചൈനയിലെ മാന്ദ്യം 1.1 കോടി ജനങ്ങളെ ദരിദ്രരാക്കുമെന്ന് ലോക ബാങ്ക്

ന്യൂയോർക്ക്: ചൈനയിലെ വളർച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ കിഴക്കനേഷ്യയിലെ 1.10 കോടി പേർ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് ബാധയിൽനിന്ന് വിമുക്തിനേടി മികച്ച സാഹചര്യം ചൈനയിലുണ്ടായാലും വളർച്ച 2.3ശതമാനമായി കുറുയും. 2019ൽ 6.1ശതമാനമായിരുന്നു ചൈനയിലെ വളർച്ച. ലോക ജനസംഖ്യയുടെ അഞ്ചിൽ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങൾ പൂട്ടിയിട്ടതും ഗതാഗതം നിർത്തിവെച്ചതും കാര്യമായിതന്നെ ബാധിക്കും. കോവിഡ് പൊട്ടിപുറപ്പെട്ട രാജ്യമായ ചൈന താൽക്കാലികമായി ഉയർത്തെഴുന്നേറ്റാലും മാന്ദ്യത്തെ നേരിടേണ്ടിവരുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. കോവിഡ് വ്യാപകമാകുന്നതിനും രണ്ടുമാസം മുമ്പ് ചൈന 5.9 ശതമാനം വളർച്ചനേടുമെന്നായിരുന്നുലോക ബാങ്കിന്റെ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. ഇതുതന്നെ 1990നുശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണ്. വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാകും കടുത്ത ഭീഷണി നേരിടേണ്ടിവരികയെന്നും ലോക് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആദിത്യ മാറ്റോ വ്യക്തമാക്കി.

from money rss https://bit.ly/39oGdlC
via IFTTT

എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രില്‍ 17വരെ നീട്ടി

ന്യൂഡൽഹി: ഭാരതി എയർടെൽ പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രിൽ 17വരെ നീട്ടി. രാജ്യത്ത് മൂന്നാഴ്ച അടച്ചിടൽ പ്രഖ്യാപിച്ചതിനെതുടർന്ന് താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് കാലാവധി നീട്ടുന്നതെന്ന് എയർടെൽ അറിയിച്ചു. 10 രൂപയുടെ സംസാരസമയവും എയർടെൽ ഇതോടൊപ്പം നൽകും. എട്ടുകോടി ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും. 48 മണിക്കൂറിനുള്ളിൽ ഈ ആനുകൂല്യം ലഭ്യമാകും. കോവിഡ് ബാധ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടാകെ അടിച്ചിടുന്നതായി പ്രഖ്യാപിച്ചത്.

from money rss https://bit.ly/33XSPii
via IFTTT

ആത്മവിശ്വാസത്തോടെ വിപണി: സെന്‍സെക്‌സില്‍ 550 പോയന്റ് നേട്ടം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ പാതിയോളം തിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 550 പോയന്റ് നേട്ടത്തിൽ 28990ലും നിഫ്റ്റി 174 പോയന്റ് ഉയർന്ന് 8455ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 513 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 82 ഓഹരികൾ നഷ്ടത്തിലുമാണ്. 27 ഓഹരികൾക്ക് മാറ്റമില്ല. മിക്കവാറും സെക്ടറൽ സൂചികകൾ നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 1.85ശതമാനവും ഐടി 1.79ശതമാനവും സ്മോൾ ക്യാപ് 1.51 ശതമാനവും മിഡ്ക്യാപ് 1.39 ശതമാനവും നേട്ടത്തിലാണ്. വാഹനം, ലോഹം, ഓയിൽആൻഡ്ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തിൽതന്നെ. ഹിൻഡാൽകോ, വേദാന്ത, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ആക്സിസ് ബാങ്ക്, റിലയൻസ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, ഭാരതി എയർടെൽ, മാരുതി സുസുകി, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ആഗോള വ്യാപകമായി കൊവിഡ് ബാധമൂലം ആശങ്കയിലായ സാഹചര്യത്തിൽ ചൈനയിൽനിന്ന് ആശ്വാസകരമായ വാർത്ത പുറത്തുവന്നതാണ് വിപണിക്ക് തുണയായത്. ഫെബ്രുവരിയിൽ 35.7എന്ന റെക്കോഡ് താഴ്ചയിലെത്തിയചൈനയിലെ പിഎംഐ മാർച്ചിൽ 52.0ലേയ്ക്ക് കുതിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2WXCCrV
via IFTTT

പാർക്കിങ് ഫീസ്‌ ഭാരവുമായി വിമാനക്കമ്പനികൾ

മുംബൈ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വ്യോമഗതാഗതം നിർത്തിയതോടെ വ്യോമയാന കമ്പനികൾക്ക് പാർക്കിങ് ഫീസും വിമാനങ്ങളുടെ പരിപാലനച്ചെലവും ഭാരമാവുന്നു. എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ, വിസ്താര, എയർഏഷ്യ കമ്പനികളുടേതായി 650 -ഓളം വിമാനങ്ങളാണ് രാജ്യത്തുള്ളത്. ഇവയെല്ലാം പല വിമാനത്താവളങ്ങളിലായി പാർക്ക് ചെയ്തിരിക്കുകയാണിപ്പോൾ. മാർച്ച് 31 വരെയാണ് ആദ്യം സർവീസ് നിർത്തിയതെങ്കിലും പിന്നീടിത് ഏപ്രിൽ 14 വരെ നീട്ടി. എന്നു സർവീസ് പുനരാരംഭിക്കുമെന്നതിൽ ഇനിയും വ്യക്തതയില്ല. ലോക്ഡൗൺ തീരുമ്പോൾ സർവീസുകൾ തുടങ്ങിയാലും എണ്ണം തീരെ കുറവായിരിക്കും. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി വിമാനക്കമ്പനികൾ ജീവനക്കാരെ വീടുകളിലേക്ക് വിട്ടിട്ടുണ്ട്. വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിമാനത്താവളങ്ങളിൽ പാർക്കിങ് ഫീസ്, ഹൗസിങ് ഫീസ് എന്നിങ്ങനെ രണ്ടിനത്തിൽ പണം ഈടാക്കുന്നുണ്ട്. വിമാനത്തിന്റെ ഭാരംനോക്കി മണിക്കൂർ അടിസ്ഥാനത്തിൽ ഓരോ വിമാനത്താവളങ്ങളിലും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ചെറുവിമാനങ്ങൾക്ക് ദിവസം 30,000 രൂപ മുതൽ 50,000 രൂപ വരെയും വലിയ വിമാനങ്ങൾക്ക് ഒരുലക്ഷം രൂപവരെയുമാണ് നൽകേണ്ടിവരിക. ലൈവ് എയർട്രാഫിക് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാർ 24 -ന്റെ കണക്കുപ്രകാരം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറ്റവുമധികം വിമാനങ്ങൾ പാർക്ക് ചെയ്യുന്നത്. 205 എണ്ണമാണ് ഇവിടെയുള്ളത്. മുംബൈയിൽ നൂറിനടുത്ത് വിമാനങ്ങളുണ്ട്. ബെംഗളൂരു - 71, ഹൈദരാബാദ് 61, കൊൽക്കത്ത - 54, ചെന്നൈ - 53 എന്നിങ്ങനെയാണ് കണക്ക്. ഈ ആറു വിമാനത്താവളങ്ങളിലായാണ് 85 ശതമാനം വിമാനങ്ങളുമുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളും കമ്പനികൾ പാർക്കിങ്ങിനായി ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വിമാനക്കമ്പനികൾ 60 കോടി രൂപ പാർക്കിങ് ഫീയായി നൽകേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വരുമാനമില്ലാത്ത സാഹചര്യത്തിൽ അവർക്ക് ഈ തുക ഭാരമായി മാറും. മാത്രമല്ല, പല കമ്പനികളും ഭീമമായ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. പാർക്കിങ് ഫീസ് ഒഴിവാക്കണമെന്ന് കമ്പനികൾ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. 'കാപ' സെന്റർ ഫോർ ഏവിയേഷന്റെ കണക്കുപ്രകാരം ഇപ്പോഴത്തെ നിലയിൽ 2021 ജൂൺ 30 വരെ ഇന്ത്യൻ വ്യോമയാന കമ്പനികൾക്ക് ആകെ 360 കോടി ഡോളറിന്റെ (27,000 കോടി രൂപ) നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഏപ്രിൽ 15 നുശേഷം സർവീസ് പുനരാരംഭിച്ചാലുള്ള സ്ഥിതിയാണിത്.

from money rss https://bit.ly/2WVZJmI
via IFTTT

കൊറോണ: സാമ്പത്തികവർഷംനീട്ടണമെന്ന് വ്യവസായലോകം

മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ 2019-'20 സാമ്പത്തികവർഷം 15 മാസമായി നീട്ടണമെന്ന് ഓഡിറ്റർമാരും വിവിധ വ്യവസായ സംഘടനകളും കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യം പരിശോധിക്കുന്നതായും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് വ്യവസായ വിദഗ്ധരുമായി ചർച്ച ചെയ്യുന്നതായുമാണ് വിവരം. ശുപാർശപ്രകാരം 2019-'20 സാമ്പത്തിക വർഷം ജൂൺ വരെ നീട്ടണം. ജൂലായിൽ തുടങ്ങുന്ന പുതിയ സാമ്പത്തികവർഷം 2021 മാർച്ചിൽ അവസാനിപ്പിക്കാനാകും. കമ്പനികൾക്ക് കണക്കുകൾ പരിശോധിക്കാൻ കൂടുതൽ സമയം നൽകുന്നതിനും ഓഡിറ്റർമാർക്ക് നേരിട്ട് പരിശോധന നടത്താൻ അവസരമൊരുക്കാനുമാണ് സാമ്പത്തികവർഷം നീട്ടണമെന്ന ആവശ്യം ശക്തമാകുന്നത്. അടുത്ത ഏതാനും പാദവർഷങ്ങളിൽ വ്യവസായ ലോകത്ത് കൊറോണയുടെ പ്രത്യാഘാതം നിലനിൽക്കും. ഇക്കാലത്ത് വ്യവസായം മരവിച്ച സ്ഥിതിയിലായിരിക്കുമെന്നും കമ്പനികൾക്ക് നഷ്ടം മാത്രമായിരിക്കും ഉണ്ടാകുകയെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വ്യക്തമാക്കി. വിവിധ സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധിക്കുന്നതിനും അവരുടെ ആസ്തികളും ബാലൻസ് ഷീറ്റും വിലയിരുത്തുന്നതിനും കൊറോണ തടസ്സമാവുകയാണെന്ന് ഓഡിറ്റിങ് സ്ഥാപനങ്ങളും പറയുന്നു. ലോക്ക് ഡൗൺ കാലത്ത് കമ്പനികളുടെ ബുക്ക് ക്ലോസ് ചെയ്യാനും സാമ്പത്തികറിപ്പോർട്ട് തയ്യാറാക്കാനും പ്രായോഗിക ബുദ്ധിമുട്ടുള്ളതായി കൺസൾട്ടിങ് സ്ഥാപനങ്ങളും പറയുന്നു. സാമ്പത്തികവർഷം നീട്ടുന്നതിലൂടെ കമ്പനികൾക്ക് ഇതിൽ വലിയ ആശ്വാസമാകും ലഭിക്കുക. കമ്പനികൾക്ക് കൂടുതൽ സമയം നൽകേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണെന്ന് നികുതിരംഗത്തെ കൺസൾട്ടൻസി സ്ഥാപനങ്ങൾ സൂചിപ്പിച്ചു. നികുതി നൽകാനുള്ള തീയതി നീട്ടിയിട്ടുണ്ടെങ്കിലും സാമ്പത്തികവർഷം അവസാനിക്കുന്ന സാഹചര്യത്തിൽ മുൻകൂർ നികുതി നൽകാൻ റവന്യൂ വകുപ്പ് പ്രേരിപ്പിക്കുന്നുണ്ട്. സാമ്പത്തികവർഷം നീട്ടുന്നതു വഴി ഇത്തരം സാഹചര്യം ഒഴിവാക്കാനാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ചില വ്യവസായ കൂട്ടായ്മകൾ നടപ്പു സാമ്പത്തികവർഷം 21 മാസം ആക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡിസംബറിൽ സാമ്പത്തികവർഷം അവസാനിച്ചാൽ പിന്നീട് പുതിയ സാമ്പത്തികവർഷം കലണ്ടർ വർഷത്തിനൊപ്പമാക്കാനാകുമെന്നും ഇവർ പറയുന്നു. സാമ്പത്തിക വർഷവും കലണ്ടർ വർഷവും ഒന്നാക്കുന്നത് നേരത്തേ സർക്കാർ പരിഗണിച്ചിരുന്നതാണ്.

from money rss https://bit.ly/3dEg45v
via IFTTT

നിഫ്റ്റി 8,300ന് താഴെ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നഷ്ടം 1375 പോയന്റ്

മുംബൈ: സാമ്പത്തിക പാക്കേജും ആർബിഐയുടെ നിരക്കുകറയ്ക്കലുംമൂലം കഴിഞ്ഞയാഴ്ച മികച്ച നേട്ടമുണ്ടാക്കിയ ഓഹരി സൂചികകൾ തിങ്കളാഴ്ച കനത്ത നഷ്ടം നേരിട്ടു. സെൻസെക്സ് 1375.27 പോയന്റ്(4.61%)നഷ്ടത്തിൽ 28440.32ലും നിഫ്റ്റി 379.15 പോയന്റ് (4.38%) താഴ്ന്ന് 8281.10ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 924 ഓഹരികൾ നേട്ടത്തിലും 1320 ഓഹരികൾ നഷ്ടത്തിലുമാണ്. 168 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക 5.94 ശതമാനവും ഐടി 1.99 ശതമാനവും ഓട്ടോ 5.46 ശതമാനവും ലോഹം 3.25 ശതമാനവും നഷ്ടത്തിലായി. ഫാർമ, എഫ്എംസിജി വിഭാഗം സൂചികകൾമാത്രമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നഷ്ടമുണ്ടാക്കി.കോവിഡ്മൂലംമരിച്ചവരുടെ എണ്ണം 34,000 കവിഞ്ഞത് വിപണിയെ ബാധിച്ചു. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, എംആൻഡ്എം, ഹീറോ മോട്ടോർകോർപ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സിപ്ല, ടെക് മഹീന്ദ്ര, നെസ് ലെ, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, കോൾ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.

from money rss https://bit.ly/39u5gnt
via IFTTT

സ്‌മോള്‍ സേവിങ്‌സ് സ്‌കീമുകളുടെ പലിശ ഉടനെ കുറയും; നിക്ഷേപകര്‍ ചെയ്യേണ്ടത്

റിസർവ് ബാങ്ക് നിരക്കുകൾ കുറച്ചതോടെ ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ താഴാനുള്ള വഴിയൊരുങ്ങി. 25 മുതൽ 30വരെ ബേസിസ് പോയന്റിന്റെ കുറവാണ് ഓരോ നിക്ഷേപ പദ്ധതികളുടെ പലിശയിലുമുണ്ടാകുകയെന്നാണ് വിലയിരുത്തൽ. തുടർച്ചയായ രണ്ട് പാദങ്ങളിൽ ചെറുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചിരുന്നില്ല. ഫെബ്രവരിയിലെ വായ്പാ അവലോകന യോഗത്തിനുശേഷം നിരക്കുകുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വിപണിയിൽ പണലഭ്യത വർധിപ്പിക്കാനുള്ള നടപടികൾ അന്ന് ആർബിഐ സ്വീകരിച്ചതിനെതുടർന്ന് ബാങ്കുകൾ പലിശ നിരക്ക് കുറച്ചിരുന്നു. നിലവിൽ ഒരുവർഷത്തെ സ്ഥിര നിക്ഷേപത്തിന് എസ്ബിഐ നൽകുന്ന പലിശ 5.9ശതമാനമാണ്. അതേസമയം, ചെറു നിക്ഷേപ പദ്ധതികളുടെ പലിശ ഇതിലുമേറെ കൂടുതലാണ്. ഒരുവർഷം മുതൽ അഞ്ചുവർഷംവരെയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് 6.9 ശതമാനം മുതൽ 7.7 ശതമാനംവരെയാണ് പലിശ നൽകുന്നത്. മന്ത്ലി ഇംകം സ്കീ(എംഐഎസ്)മിന് 7.6ശതമാനമാണ് ഇപ്പോഴത്തെ പലിശ. സീനിയർ സിറ്റിസൺ സ്കീമിന് 8.6ശതമാനവും പിപിഎഫിന് 7.9ശതമാനവുമാണ് നിരക്ക്. വരുമാനം കുറഞ്ഞവരാണ് കൂടുതലായും ചെറു നിക്ഷേപ പദ്ധതികളെ ആശ്രയിക്കുന്നത്. അതിൽനിന്നുള്ള വരുമാനം കൊണ്ട് ജീവിച്ചുപോകുന്ന നിരവധി മുതിർന്ന പൗരന്മാരുമുണ്ട്. ചെറു നിക്ഷേപ പദ്ധതികളുമായി മത്സരമുള്ളതിനാൽ നിക്ഷേപ പലിശ താഴ്ത്താൻ കഴിയില്ലെന്നും അത് വായ്പ പലിശയെ ബാധിക്കുമെന്നും നേരത്തെ ബാങ്കുകൾ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ മൂന്നുമാസത്തിലൊരിക്കൽ പലിശ പരിഷ്കരിക്കുന്ന രീതി ചെറു നിക്ഷേപ പദ്ധതികൾക്കും ബാധകമാക്കിയത്. അതോടെ ഈ പദ്ധതികളുടെ നിക്ഷേപ പലിശയിലും കാര്യമായ കുറവുണ്ടായി. പലിശകുറയ്ക്കലിനെ എങ്ങനെ മറികടക്കാം പലിശകുറയ്ക്കുംമുമ്പ് ദീർഘകാലത്തേയ്ക്ക് സ്ഥിര നിക്ഷേപമിട്ടാൽ ഭാവിയിലുള്ള പലിശ കുറയ്ക്കലിൽനിന്ന് രക്ഷപ്പെടാം.

from money rss https://bit.ly/3dEziYP
via IFTTT

കോവിഡ് ഫണ്ടിലേയ്ക്കുള്ള പണംതട്ടാന്‍ വ്യാജ ഐഡി; സംഭവാന നല്‍കേണ്ടത് ഇങ്ങനെ

വ്യാജ യുപിഐ ഐഡി നൽകി പ്രധാനമന്ത്രിയുടെ എമർജൻസി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുന്ന പണംതട്ടാൻ ശ്രമം. സമൂഹമാധ്യമങ്ങളിൽ തെറ്റായ യുപിഐ ഐഡി പ്രചരിപ്പിച്ച് പണംതട്ടൽ വ്യാപകമായ സാഹചര്യത്തിലാണ് എസ്ബിഐയുടെ മുന്നറിയിപ്പ്. പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് എമർജൻസി സിറ്റുവേഷൻ(PM-CARES)ഫണ്ടിന്റെ വ്യാജ ഐഡിയാണ് പ്രചരിക്കുന്നത്. pmcares@sbi എന്നതാണ് ശരിയായ യുണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സ്(യുപിഐ)ഐഡി. പിഎംകെയർ@എസ്ബിഐ എന്നേപരിലാണ് വ്യാജ ഐഡി പ്രചരിച്ചത്. എസ്കുറവാണ് ഐഡിയിലുള്ളത്. Beware of Fake UPI ID being circulating on the pretext of PM CARES Fund.#PIBFactcheck: The correct UPI ID of #PMCaresFunds is pmcares@sbi#PMCARES #IndiaFightsCorona pic.twitter.com/eHw83asBQ9 — PIB Fact Check (@PIBFactCheck) March 29, 2020 ഐഡി ഉടനെ ബ്ലാക്ക് ചെയ്തതായും നിയമനടപടി സ്വീകരിച്ചതായും ഡൽഹി പോലീസ് ട്വീറ്റ് ചെയ്തു. ഫണ്ടിലേയ്ക്ക് സംഭാവന ചെയ്ത് ഒരുവ്യക്തിയാണ് വ്യാജ യുപിഐ ഐഡി സംബന്ധിച്ച് എസ്ബിഐയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. Dear @TheOfficialSBI @NPCI_NPCI Pls immediately ban this UPI ID and SBI must freeze all the credits done today. Do it immediately sir. — Ashu (@muglikar_) March 28, 2020 കോവിഡ് ബാധയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സാമ്പത്തികമായി സഹായം നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ശനിയാഴ്ചയാണ്. PM CARRES ഫണ്ടിലേയ്ക്ക് സംഭാവന നൽകാനുള്ള വഴികൾ pmindia.gov.in എന്ന സൈറ്റിൽകയറിയാണ് സംഭാവന നൽകേണ്ടത്. അതിന് താഴെപറയുന്നരീതികൾ സ്വീകരിക്കാം. അക്കൗണ്ടിന്റെ പേര്: PM CARES, അക്കൗണ്ട് നമ്പർ: 2121PM20202, ഐഎഫ്എസ് സി: SBIN0000691, സ്വിഫ്റ്റ് കോഡ്: SBININBB104, ബാങ്കിന്റെ പേരും ശാഖയും: എസ്ബിഐ, ന്യൂഡൽഹി മെയിൻ ബ്രാഞ്ച്. യുപിഐ ഐഡി: pmcares@sbi. ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ(ഭീം, ഫോൺപേ, ആമസോൺ പേ, ഗൂഗിൾ പേ, പേ ടിഎം, മൊബിക്വിക്ക് തുടങ്ങിയവ)ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. നൽകുന്ന സംഭാവനയ്ക്ക് 80ജി പ്രകാരം ആദായ നികുതിയിളവ് ലഭിക്കും.

from money rss https://bit.ly/39sMrkr
via IFTTT

Sunday, 29 March 2020

റിസര്‍വ് ബാങ്കിന്റെ രക്ഷാദൗത്യം പ്രയോജനപ്പെടുമോ?

വിപണിയിൽ പണമെത്തിക്കുന്നതിന് റിസർവ് ബാങ്ക് ഗവർണർ ഒരു മിന്നൽ പത്ര സമ്മേളനത്തിലൂടെ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി. കോവിഡ്-19 ന്റെ വെളിച്ചത്തിൽ വിപണികൾ സാമ്പത്തിക മാന്ദ്യത്തിലേക്കുനീങ്ങുന്നതു തടയാൻ ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്ക് ഗവർണർമാരും ആശ്വാസ നടപടികളുമായി രംഗത്തെത്തി. സാമ്പത്തിക വളർച്ച അങ്ങേയറ്റം അനിശ്ചിതമായാരിക്കെ ജിഡിപി കണക്കും വിലക്കയറ്റത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ധനകാര്യ നയരൂപീകരണ കമ്മിറ്റി നടത്താതിരുന്നത് സ്വാഗതാർഹമായ നടപടിയായി. ഭക്ഷ്യ ധാന്യങ്ങളുടേയും പച്ചക്കറി ഉൽപന്നങ്ങളുടേയും റെക്കാഡ് വിളവെടുപ്പുണ്ടായ സാഹചര്യത്തിൽ വരുംമാസങ്ങളിൽ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കുറയുമെന്നാണ് കരുതുന്നത്. ക്രൂഡോയിലിന്റെ വിലക്കുറവും ആശ്വാസദായകമാണ്. എങ്കിലും വരുംമാസങ്ങളിൽ ഭാക്ഷ്യ ധാന്യ വിലക്കയറ്റം എങ്ങിനെയാവുമെന്ന് നിരീക്ഷിക്കേണ്ടതാണ്. വിതരണ ശൃഖലയിൽ തടസം അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിലകൾ കുതിച്ചുയരാനാണ് സാധ്യത. ഇപ്പോൾതന്നെ പ്രധാന പട്ടണങ്ങളിൽ പഴം, പച്ചക്കറി വിലകളിൽ ഇത് പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്. വിപണിയിൽ കൂടുതൽ പണമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ധനകാര്യ നയരൂപീകരണ കമ്മിറ്റി റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളും കരുതൽ ധനാനുപാതവും കുറച്ചു. റിസർവ് ബാങ്ക് പലിശ നിരക്കു കുറയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും റിപ്പോ നിരക്കിൽ 0.75ശതമാനവും റിവേഴ്സ് റിപ്പോ നിരക്കിൽ 0.90ശതമാനവും കരുതൽ ധനാനുപാതത്തിൽ ഒരുശതമാനവും കുറച്ച് വിപണിയെ ഞെട്ടിച്ചു. നിലവിലെ സാഹചര്യത്തിൽ നിരക്കുകുറച്ചുകൊണ്ടുള്ള സാമ്പത്തിക ഉത്തേജക പദ്ധതികൾക്ക് ഫലമുണ്ടാവുമോ എന്നതാണ് ചോദ്യം. സ്കൂളുകളും കോളേജുകളും വ്യവസായ സ്ഥാപനങ്ങളും അടയ്ക്കുകയും യാത്രാ, കച്ചവട വിലക്കുകൾ നിലവിൽ വരികയും സാമൂഹ്യമായ അകലം പാലിക്കേണ്ടി വരികയും അതിർത്തികൾ അടയ്ക്കുകയും ചെയ്തതിനാൽ സാമ്പത്തിക ഇടപാടുകൾ പിന്തള്ളപ്പെടുകയേയുള്ളൂ. ഈ ചുറ്റുപാടിൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വായ്പ യാത്രയ്ക്കോ സാമ്പത്തിക പ്രവർത്തനങ്ങൾക്കോ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ല. 2019ൽ റിസർവ് ബാങ്ക് പലിശ നിരക്ക് 135 ബിപിഎസ് കുറച്ചിട്ടും ഫലപ്രദമായ സാമ്പത്തിക ഉത്തേജനം ദൃശ്യമായില്ല. 2020 ജനുവരിയിലെ കണക്കനുസരിച്ച് സാമ്പത്തിക രംഗത്ത് വായ്പാ വളർച്ച കഴിഞ്ഞ വർഷം ഇതേ സമയത്തെ 14.5 ശതമാനത്തിൽ നിന്നും 7.1 ശതമാനമായി കുറഞ്ഞിരിക്കുന്നു. മാന്ദ്യത്തിൽ സമ്പദ്വ്യവസ്ഥ കിതയ്ക്കുമ്പോൾ സാമ്പത്തിക നയ പരിഷ്കരണങ്ങളടെഫലം പരിമിതമായിരിക്കും. സാമ്പത്തിക വ്യവസ്ഥയുടെ ശോച്യാവസ്ഥ പരിഗണിക്കുമ്പോൾ കൂടുതൽ പണമെത്തിക്കുന്നതിനുള്ള ഉത്തേജക നടപടികളുടെ ഫലവും പരിമിതമാകാതെ തരമില്ല. അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് പൂജ്യം ശതമാനത്തോളമാക്കി കുറച്ചിട്ടും മഹാമാരിയുടെ പശ്ചാത്തലത്തിൽ വിപണിയെ ഉത്തേജിപ്പിക്കാൻ പര്യാപ്തമായില്ല. പലിശ നിരക്കു പൂജ്യം ശതമാനത്തോളം താഴ്ത്തുകവഴി സമ്പദ്ഘടനയിൽ പലിശ നിരക്കു സംവിധാനത്തിന്റെ ഫലം തന്നെ പരിമിതമായി. റിസർവ് ബാങ്കിന്റെ നില ഇതര കേന്ദ്രബാങ്കുകളിൽനിന്നു വ്യത്യസ്തമാണെങ്കിലും സാമ്പത്തിക ഉത്തേജനം ആവശ്യമായി വരുമ്പോൾ അതിനുള്ള ഉപാധികൾ കുറയുന്ന അവസ്ഥ ഉണ്ടായിക്കൂട. ആവശ്യമെങ്കിൽ പാരമ്പര്യേതര ഉപാധികൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് റിസർവ് ബാങ്ക് ഗവർണർ സൂചിപ്പിക്കുകയും ചെയ്തു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു തുടങ്ങിയ ഉദാരവൽക്കരണ സമീപനങ്ങളുടേയും പ്രതികൂല പലിശ നിരക്കുകളുടേയും കെടുതികളിൽനിന്ന് ആഗോള സാമ്പത്തിക രംഗം സാധാരണ നിലയിലേക്കു തിരിച്ചു വരാനുള്ള ശ്രമത്തിലാണിപ്പോഴും. അതുകൊണ്ടുതന്നെ പാരമ്പര്യേതര സാമ്പത്തികനയ ഉപാധികൾ ഉപയോഗിക്കുമ്പോൾ റിസർവ് ബാങ്ക് കൂടുതൽ മുൻകരുതൽ എടുക്കേണ്ടിയിരിക്കുന്നു. അടച്ചിടൽ കാലത്ത് വായ്പാ തിരിച്ചടവിൽ അനുവദിക്കപ്പെട്ട മൂന്നു മാസത്തെഇളവ് വ്യക്തികൾക്കും വ്യവസായങ്ങൾക്കും വലിയ ആശ്വാസം തന്നെയാണ്. എന്നാൽ ബാങ്കുകളുടെ വായ്പാ ഇടപാടുകൾക്കും അതിന്റെ ലാഭത്തിനും ഇത് പ്രതികൂല ഫലമുണ്ടാക്കും. ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നു സാമ്പത്തിക മേഖലയെ കരകയറ്റാനുള്ള റിസർവ് ബാങ്കിന്റെ രക്ഷാ നടപടിയായാണ് പുതിയ പ്രഖ്യാപനങ്ങൾ വിലയിരുത്തപ്പെടുന്നത്. എങ്കിലും സാമ്പത്തികമായി അതിന്റെ ഗുണവും അനുകൂലഫലവും കാത്തിരുന്നുതന്നെ കാണണം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെ സാമ്പത്തിക വിഗദ്ധയാണ് ലേഖിക)

from money rss https://bit.ly/3bzMBb5
via IFTTT

എസ്ആന്‍ഡ്പി രാജ്യത്തെ വളര്‍ച്ചാ അനുമാനം 3.5ശതമാനമായി കുറച്ചു

ന്യൂഡൽഹി: ആഗോള റേറ്റിങ് ഏജൻസിയായ എസ്ആൻഡ്പി രാജ്യത്തെ വളർച്ചാ അനുമാനം 5.2 ശതമാനത്തിൽനിന്ന് 3.5ശതമാനമായി കുറച്ചു. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന 2020-21 സാമ്പത്തിക വർഷത്തെ വളർച്ചാനിരക്കാണ് കുറച്ചത്. 2020ൽ അവസാനിക്കുന്ന സാമ്പത്തികവർഷത്തിൽ വളർച്ചാ നിരക്ക് 2.5ശതമാനമാകുമെന്നും എസ്ആൻഡ്പി വിലയിരുത്തുന്നു. അതേമസമയം, സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരുന്ന ചൈനയിലെ വളർച്ച 2020ൽ 2.9ശതമാനമാകുമെന്നും റേറ്റിങ് ഏജൻസി അനുമാനിക്കുന്നു. ഏഷ്യാ-പസഫിക് റീജിയണിൽ, 1997-1998 കാലഘട്ടത്തിന് സമാനമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയാകും രാജ്യം നേരിടേണ്ടിവരികയെന്നും എസ്ആൻഡ്പിയുടെ വിശകലനത്തിൽ പറയുന്നു. കഴിഞ്ഞയാഴ്ച മൂഡീസും രാജ്യത്തെ 2020ലെ വളർച്ചാനിരക്ക് 5.3ശതമാനത്തിൽനിന്ന് 2.5ശതമാനമായി കുറച്ചിരുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിടേണ്ട സാഹചര്യമുണ്ടായതാണ് രാജ്യത്തെ സാമ്പത്തികമേഖലയെ ബാധിക്കുക.

from money rss https://bit.ly/39uP4SN
via IFTTT

അസംസ്‌കൃത എണ്ണവില ബാരലിന് 20 ഡോളറായി: രാജ്യത്തെ വിലയില്‍ 14 ദിവസമായി മാറ്റമില്ല

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 17 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിട്ടും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 14 ദിവസമായി മാറ്റമില്ല. ബ്രന്റ് ക്രൂഡ് വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളർ നിലവാരത്തിലെത്തി. യുഎസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് 3.9ശതമാനം ഇടിഞ്ഞ് 20 ഡോളർ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. ലോകമൊട്ടാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞതോടെയാണ് അസംസ്കൃത എണ്ണവില കൂപ്പുകുത്തിയത്. യൂറോപ്പിലും യുഎസിലും മരണനിരക്ക് കുതിച്ചതും പ്രധാനകാരണമായി. രാജ്യത്തെ എണ്ണ വിപണനക്കമ്പനികൾ എല്ലാദിവസവും രാവിലെ ആറിനാണ് വില പുതുക്കിനിശ്ചയിക്കുന്നത്. ശരാശരി 10 പൈസയെന്ന നാമമാത്രമായ കുറവാണ് വരുത്തിയിരുന്നത്. എന്നാൽ രണ്ടാഴ്ചയായി നിരക്കിൽ കുറവുവരുത്താൻ മടിക്കുകയാണ് എണ്ണക്കമ്പനികൾ. ഡൽഹിയിൽ പെട്രോൾവില ലിറ്ററിന് 69.59 രൂപയായി തുടരുകയാണ്. ഡീസലിനാകട്ടെ 62.29 രൂപയും. ലോകമൊട്ടാകം ആവശ്യകതയിൽ വൻഇടിവുവന്നതാണ് അസംസ്കൃത എണ്ണവില കുത്തനെ ഇടിയാനിടയാക്കിയത്. ആഗോള വിപണിയിൽ ബാരലിന് 140 ഡോളറിലേറെയുണ്ടായിരുന്നപ്പോഴുള്ള വിലയാണ് രാജ്യത്ത് ഇപ്പോൾ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. വിലകൂടുമ്പോൾ കൂട്ടുകയും കുറയുമ്പോൾ കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.

from money rss https://bit.ly/2Ut9Hus
via IFTTT

ഫണ്ട് നിക്ഷേപകര്‍ ആശങ്കയിലാണെങ്കിലും എസ്‌ഐപി നിക്ഷേപത്തില്‍ കുറവില്ല

രാജ്യംകണ്ട ഏറ്റവും വലിയ തകർച്ചയിലേയ്ക്ക് ഓഹരി വിപണി കൂപ്പുകുത്തുമ്പോഴും മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപത്തിൽ കുറവില്ല. ഈവർഷം ഫെബ്രുവരി 24നും മാർച്ച് 23നുമിടയിൽ 65,371 കോടി(8.73 ബില്യൺ ഡോളർ) രൂപയുടെ ഓഹരി പിൻവലിച്ച് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ സ്ഥലംവിട്ടപ്പോഴും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കാര്യയമായിതന്നെ ഓഹരികൾ വാങ്ങിക്കൂട്ടി. വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞ ഓഹരിമൂല്യത്തിന്റെ പകുതിയോളം തുകയ്ക്ക് ഫണ്ടുഹൗസുകൾ ഓഹരികൾ വാങ്ങി. അതായത് ഈകാലയളവിൽ 32,448 കോടി(4.33 ബില്യൺ ഡോളർ)യാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരിയിൽ നിക്ഷേപിച്ചത്. വിപണി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ എസ്ഐപി നിക്ഷേപം തുടരുന്നതിനാലാണ് ഇത്രയും തുക ഫണ്ടുഹൗസുകൾക്ക് നിക്ഷേപിക്കാൻ കഴിഞ്ഞത്. കുറഞ്ഞവിലയിൽ ഓഹരികൾ സ്വന്തമാക്കാൻ കഴിയുന്നതിനാൽ ഭാവിയിൽ മികച്ചനേട്ടം നൽകാൻ ഫണ്ടുകൾക്കുകഴിയും. എന്നാൽ, വിപണിയിൽ തിരുത്തൽതുടർന്നാൽ, നിക്ഷേപകരുടെ ആത്മവിശ്വാസം തകർന്നാൽ, എസ്ഐപി നിക്ഷേപത്തിൽ കാര്യമായ ഇടിവുണ്ടാകാനും സാധ്യതയുണ്ട്. നിക്ഷേപകർ ഫണ്ടുകൾ വിറ്റൊഴിഞ്ഞ് പണം പിൻവലിക്കാത്തത് എഎംസികൾക്ക് ആശ്വാസമാണ്. രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടായാൽ അത് എസ്ഐപി നിക്ഷേപത്തെ ബാധിക്കും. ഫണ്ടുകളിൽനിന്ന് പണംപിൻവലിക്കാനും നിക്ഷേപകർ നിർബന്ധിതമായേക്കാം. വിപണി കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ഫണ്ടുകളിൽനിന്നുള്ള ആദായം കാര്യമായി കുറഞ്ഞിട്ടുണ്ട്. പലരുടെയും പോർട്ട്ഫോളിയോകൾ നെഗറ്റീവ് ആദായമാണ് കാണിക്കുന്നത്. അഞ്ചുവർഷം മുമ്പുതുടങ്ങിയ എസ്ഐപികളിൽപോലും പലതും നേട്ടത്തിലല്ലെന്നതും നിക്ഷേപകനെ ആശങ്കപ്പെടുത്തുന്നുണ്ട്. വിപണി ഇടിയുന്ന ഈ സമയത്തെ നിക്ഷേപമാണ് ഭാവിയിൽ നിക്ഷേപകന് മികച്ചനേട്ടം സമ്മാനിക്കുകയെന്ന് സാമ്പത്തികാസൂത്രകർ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എസ്ഐപി നിക്ഷേപം തുടരുന്നത് എന്തുകൊണ്ടും ഉചിതമാണ്.

from money rss https://bit.ly/2JqK2fm
via IFTTT

ബാങ്ക് ശാഖകളിലെത്തുന്നവർ ശ്രദ്ധിക്കാൻ

മുംബൈ: ഉപഭോക്താക്കൾ ബാങ്ക് ശാഖകളിൽ പോകുമ്പോൾ കരുതൽ വേണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ(ഐ.ബി.എ.) പ്രസ്താവനയിലൂടെ അഭ്യർഥിച്ചു. അടിയന്തര ആവശ്യങ്ങൾക്കുമാത്രമേ ശാഖയിലെത്താവൂ. അങ്ങനെ പോകുന്നവർ ഗ്ലൗസ്, സാനിറ്റൈസർ, മുഖാവരണം എന്നിവ ഉപയോഗിക്കണം. ബാങ്ക് ശാഖയിലെ ജീവനക്കാരുമായും ശാഖയിലെത്തുന്ന മറ്റുള്ളവരുമായും വേണ്ടത്ര അകലംപാലിക്കാൻ തയ്യാറാകണം. കൗണ്ടറുകളിലോ പൊതുസമ്പർക്കം വരുന്ന ഇടങ്ങളിലോ സ്പർശിക്കാതെ ശ്രദ്ധിക്കണം. ചുമയും മൂക്കൊലിപ്പും മറ്റും ഉള്ളവർ നേരിട്ടെത്തുന്നതിൽനിന്ന് വിട്ടുനിൽക്കണം. പകരം ഓൺലൈൻ ഇടപാടുരീതികൾ അവലംബിക്കാം. മുതിർന്നപൗരന്മാരും കുട്ടികളും ശാഖകളിലെത്തുന്നത് പരമാവധി ഒഴിവാക്കണം. ഒരേസമയം അഞ്ചോ ആറോ ഉപഭോക്താക്കൾമാത്രമേ ബാങ്ക് ശാഖകളിൽ പ്രവേശിക്കാവൂ. ഇടപാടുകൾക്കാവശ്യമായ എല്ലാ രേഖകളും ഉപഭോക്താക്കൾ കൈയിൽ കരുതണമെന്നും ഐ.ബി.എ. അഭ്യർഥിച്ചു. രാജ്യത്താകെ വിവിധ ബാങ്കുകളുടേതായി 1.06 ലക്ഷം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. കൊറോണയുടെ ഭീഷണി ബാങ്ക് ജീവനക്കാർക്കും ബാധകമാണ്. അവരെ സഹായിക്കാൻ എല്ലാവരും തയ്യാറാകണം. മാർച്ച് 27 മുതൽ പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ക്ലിയറിങ്, റെമിറ്റൻസ്, സർക്കാർ ഇടപാടുകൾ എന്നീ സേവനങ്ങൾമാത്രമേ ബാങ്കു ശാഖകൾവഴി ലഭ്യമാകൂ എന്നും അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ബാങ്ക് ശാഖകളിൽ ലഭിക്കുന്ന സേവനങ്ങളെല്ലാം ഓൺലൈൻവഴിയും ലഭ്യമാണെന്നും അവർ അറിയിച്ചു.

from money rss https://bit.ly/3dDVWk6
via IFTTT

ചെസ്റ്റുകൾ നിറഞ്ഞുകിടക്കുന്നു, കറൻസി ക്ഷാമമുണ്ടാകില്ലെന്ന് എസ്.ബി.ഐ.

മുംബൈ: ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കറൻസിക്ഷാമത്തിന് ഒരുസാധ്യതയുമില്ലെന്ന് രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വ്യക്തമാക്കി. എസ്.ബി.ഐ.യുടെ എല്ലാ കറൻസി ചെസ്റ്റുകളും നിറച്ചിട്ടുണ്ട്. ബാങ്കിന്റെ രാജ്യത്തുള്ള 58,000 എ.ടി.എമ്മുകളും പ്രവർത്തനസജ്ജമാണ്. എല്ലാത്തിലും കൃത്യമായി പണം നിറയ്ക്കുന്നുണ്ട്. 62,000 ബിസിനസ് കറൻസ്പോണ്ടന്റുമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്ന് എസ്.ബി.ഐ. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കെ.വി. ഹരിദാസ് 'മാതൃഭൂമി'യോടു പറഞ്ഞു. ഈ സാഹചര്യത്തിൽ നോട്ടുക്ഷാമത്തിന്റെ സാധ്യത നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ കറൻസിക്ഷാമത്തിനു സാധ്യതയുണ്ടെന്ന സാമൂഹികമാധ്യമങ്ങളിലൂടെയുള്ള സന്ദേശത്തിന് അടിസ്ഥാനമില്ലെന്ന് എസ്.ബി.ഐ.യുടെ കേരള വിഭാഗം ചീഫ് ജനറൽ മാനേജർ എം.എൽ. ദാസും അറിയിച്ചു. കറൻസി ചെസ്റ്റുകൾ നിറഞ്ഞാണുള്ളത്. ബാങ്ക് ശാഖകളെല്ലാം പ്രവർത്തിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധ കൂടുതലുള്ള കാസർകോട് ജില്ലയിൽ എസ്.ബി.ഐ.യുടെ സി.പി.സി.ആർ.ഐ. ശാഖ അധികൃതരുടെ നിർദേശപ്രകാരം അടച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച വ്യക്തി ഈ ശാഖയിൽ വന്നതായി കണ്ടെത്തിയതിനെത്തുടർന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എ.ടി.എമ്മുകൾ എല്ലാം പ്രവർത്തനസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 22.50 ലക്ഷം കോടി രൂപയുടെ കറൻസിനോട്ടുകൾ വിനിമയത്തിലുണ്ടെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസും സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ലോക് ഡൗണിന്റെ ഭാഗമായി മാർച്ച് 31 വരെ അടച്ചിട്ടുണ്ട്. നിലവിലുള്ള പ്രിന്റിങ് ഓർഡറിന്റെ 99 ശതമാനവും പൂർത്തിയായശേഷമാണ് ഇത് അടച്ചത്. അതുകൊണ്ടുതന്നെ കറൻസിവിനിമയത്തെ അടച്ചിടൽ ബാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി പരമാവധി ഓൺലൈൻ ഇടപാടുകൾ നടത്താൻ ആർ.ബി.ഐ. ശുപാർശചെയ്യുന്നുണ്ട്. പലകൈകൾ മറിഞ്ഞുപോകുന്ന നോട്ടുകളിലൂടെ വൈറസ് പകരുന്നതിനുള്ള വിദൂരസാധ്യത ഒഴിവാക്കുന്നതിനാണിത്. യു.പി.ഐ., നെഫ്റ്റ്, ആർ.ടി.ജി.എസ്. പോലുള്ള സംവിധാനങ്ങൾ 24 മണിക്കൂറും ലഭ്യമാണെന്നും പരമാവധി ഈമാർഗങ്ങൾ ഇടപാടിനായി ഉപയോഗിക്കാനുമാണ് ആർ.ബി.ഐ. നിർദേശിക്കുന്നത്.

from money rss https://bit.ly/2QTyNjZ
via IFTTT

വീണ്ടും കനത്ത നഷ്ടത്തില്‍; സെന്‍സെക്‌സ് 1,044 പോയന്റ് താഴ്ന്നു

മുംബൈ: കഴിഞ്ഞയാഴ്ചയിലെ കുത്തനെയുള്ള നേട്ടങ്ങൾ വിപണിയിൽനിന്ന് അപ്രത്യക്ഷമായി. സൂചികകൾ വീണ്ടും കനത്ത നഷ്ടത്തിലേയ്ക്ക് പതിച്ചു. സെൻസെക്സ് 1,044 പോയന്റ് താഴ്ന്ന് 28,771ലും നിഫ്റ്റി 298 പോയന്റ് നഷ്ടത്തിൽ 8361ലുമെത്തി. ബിഎസ്ഇയിലെ 225 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 670 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. സൂചിക 4.12ശതമാനം നഷ്ടത്തിലാണ്. സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ യഥാക്രമം 2.29 ശതമാനവും 3 ശതമാനവും താഴ്ന്നു. നിഫ്റ്റി ഓട്ടോ 4.09ശതമാനവും എഫ്എംസിജി 1.19ശതമാനവും ലോഹം 3.86ശതമാനവും ഓയിൽആൻഡ്ഗ്യാസ് 2.72ശതമാനവും നഷ്ടത്തിലാണ്. ഏഷ്യൻ സൂചികകളിലും നഷ്ടം പ്രകടമാണ്. നിക്കി മൂന്നുശതമാനവും ഹാങ്സെങ് 1.19ശതമാനവും കോസ്പി 1.51 ശതമാനവും ഷാങ്ഹായ് 1.59 ശതമാനവും നഷ്ടത്തിലാണ്. സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസാണ് കനത്ത നഷ്ടത്തിൽ. ഓഹരി വില 9.50ശതമാനം താഴ്ന്നു. എംആൻഡ്എം, ഐഷർ മോട്ടോഴ്സ്, യുപിഎൽ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2wCTLg7
via IFTTT

പൊതുമേഖലാ ബാങ്കുകളുടെ ലയനം ഏപ്രിൽ ഒന്നിനുതന്നെ

10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് വൻകിട ബാങ്കുകളാക്കുന്ന നടപടി ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാകുമെന്ന് റിസർവ് ബാങ്ക്. കൊറോണയും ലോക്ക്ഡൗണും കാരണം ലയനം നീട്ടിവച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടാവില്ല. പദ്ധതിപ്രകാരം ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കും. മാർച്ച് നാലിനാണ് കേന്ദ്രസർക്കാർ 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വൻകിട ബാങ്കുകൾ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം. ബാങ്ക് ഓഫീസേഴ്സ് യൂണിയനുകൾ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലയന നടപടികൾ നിർത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

from money rss https://bit.ly/3bDgqHE
via IFTTT

Saturday, 28 March 2020

മോറട്ടോറിയത്തെ അവഗണിച്ചാല്‍ വായ്പാ പലിശയില്‍ ലക്ഷങ്ങള്‍ ലാഭിക്കാം

കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യം അടച്ചിട്ട സാഹചര്യത്തിലാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കുവേണ്ടി റിസർവ് ബാങ്ക്വായ്പകൾക്ക് മൂന്നുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചത്. സേവിങ്സ് അക്കൗണ്ടിൽ പണമുണ്ടായിട്ടും ഇഎംഐ അടയ്ക്കേണ്ടയെന്ന് കരുതാൻവരട്ടെ. കഴിയുമെങ്കിൽ ഇഎംഐ തുടർന്നും അടയ്ക്കുന്നതുതന്നയാണ് സാമ്പത്തികാരോഗ്യത്തിനുനല്ലത്. പലിശ നിരക്ക് കുറയ്ക്കുകകൂടി ചെയ്ത സാഹചര്യത്തിൽ ഇഎംഐ തുടർന്നും അടച്ചാൽ വായ്പയുടെ കാലാവധി നേരത്തെ തീരാനും പലിശയിൽ കാര്യമായ കുറവുണ്ടാകാനും ഇടയാക്കും. ഉദാഹരണത്തിന് നിങ്ങൾ 45 ലക്ഷം ഭവനവായ്പയെടുത്തയാളാണെങ്കിൽ, 300മാസം ഇനിയും വായ്പ അടച്ചുതീർക്കാൻ കാലാവധിയുണ്ടെങ്കിൽ, (മോറട്ടോറിയത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുകയാണെങ്കിൽ) നിങ്ങൾക്ക് 11.59 ലക്ഷത്തോളമാണ് പലിശയിനത്തിൽ ലാഭിക്കാനാകുക. അതേസമയം ഇംഎംഐ അടയ്ക്കൽ തുടർന്നാൽ 15.39 ലക്ഷം രൂപയാകും പലിശയിനത്തിൽ കുറവുണ്ടാകുക(പട്ടിക കാണുക). ഭവനവായ്പയിലെ വ്യതിയാനം മോറട്ടോറിയത്തിനുമുമ്പ് മോറട്ടോറിയത്തിനും നിരക്കുകുറയ്ക്കലിനും ശേഷം മോറട്ടോറിയമില്ലാതെ നിരക്ക് കുറയ്ക്കൽമാത്രം വായ്പ തുക 45 ലക്ഷം രൂപ 45 ലക്ഷം രൂപ 45 ലക്ഷം രൂപ പലിശ 8% 7.25% 7.25% കാലാവധി 300മാസം 270മാസം 250മാസം ഇഎംഐ 34,731രൂപ 34,731രൂപ 34,731രൂപ മൊത്തം പലിശ 59,19,519രൂപ 47,60,876രൂപ 43,80,639രൂപ പലിശയിലെ ലാഭം 11,58,643രൂപ* 15,38,880രൂപ* *ഇഎംഐയിൽ വ്യത്യാസംവരുത്താതെയുള്ള തിരിച്ചടവ് കണക്കാക്കിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഉദാഹരണമായി മാത്രം കാണുക. എടുത്തിട്ടുള്ള വായ്പയുടെ വ്യവസ്ഥകൾക്ക് വിധേയമായി ഈകണക്കിൽ വ്യത്യാസമുണ്ടാകാം. അവലംബം:മോർട്ട്ഗേജ് വേൾഡ് ഡോട്ട് ഇൻ​ മോറട്ടോറിയം സംബന്ധിച്ച് നിരവധി സംശയങ്ങളാണ് പലർക്കുമുള്ളത്. അതിന്റെ ഘടന സങ്കീർണവുമാണ്. ഓരോ ബാങ്കുകളുമെടുക്കുന്ന ബോർഡ് തീരുമാനത്തിനനുസരിച്ച് അതിൽ വ്യത്യാസവുമുണ്ടാകും. മോറട്ടോറിയമെന്നാൽ പലിശയിൽ ഇളവ് നൽകലല്ലെന്ന് ആർബിഐ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ 3.50തമാനം പലിശലഭിക്കുന്നനിങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പണം കിടക്കുന്നതിലും നല്ലത് ഇഎംഐ അടയ്ക്കുന്നതുതന്നെയാണ്. മോറട്ടോറിയം കാലാവധി കഴിഞ്ഞാൽ ഈതുകയടയ്ക്കാൻ നിങ്ങൾ ബാധ്യസ്ഥനാണെന്ന് മനസിലാക്കുക. അതുകൊണ്ടുതന്നെ അനാവശ്യമായി കാലാവധി നീട്ടുകൊണ്ടുപോകുന്നതുകൊണ്ട് ദോഷമല്ലാതെ ഗുണമുണ്ടാകില്ലെന്നും അറിയുക. വാഹന, വിദ്യാഭ്യാസ, വ്യക്തിഗത വായ്പകളെടുത്തവർക്കും ഇത് ബാധകമാണ്. ക്രഡിറ്റ് കാർഡ് ക്രഡിറ്റ് കാർഡ് തിരച്ചടവിനും മോറട്ടോറിയം ബാധകമാണന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യഥാസമയം ബാധ്യത തീർക്കുന്നതാകും ഉചിതം. പണം തിരിച്ചടയ്ക്കുന്നതിന് സാവകാശം നൽകുകമാത്രമാണ് മോറട്ടോറിയം കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾ തിരിച്ചടയ്ക്കുന്നതുവരെ പലിശ കൂടിക്കൊണ്ടിരിക്കുമെന്ന് തിരിച്ചറിയുക. ഭവന വായ്പ തിരിച്ചടവുകാർക്ക് ലഭിക്കുന്ന ആനുകൂല്യം ക്രഡിറ്റ് കാർഡ് തിരിച്ചടവുകാർക്ക് ലഭിക്കില്ല. റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതിനാലാണ് ഭവന വായ്പ ഉൾപ്പടെയുള്ളവർക്ക് അതൊരുഭാരമാകാതെവരുന്നത്. 40 ശതമാനത്തോളം വാർഷിക പലിശയാണ് ക്രഡിറ്റ് കാർഡ് തിരിച്ചടവിന് ഈടാക്കുന്നതെന്നും മനസിലാക്കുക. അതുകൊണ്ടുതന്നെ യഥാസമയം ക്രഡിറ്റ് കാർഡ് ബാധ്യതകൾ തീർത്തില്ലെങ്കിൽ നിങ്ങൾക്കതൊരു ബാധ്യതയായി മാറിയേക്കാം. antony@mpp.co.in

from money rss https://bit.ly/2QQWQjq
via IFTTT