121

Powered By Blogger

Monday, 7 September 2020

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,350ന് മുകളിലെത്തി. സെൻസെക്സ് 60.05 പോയന്റ് നേട്ടത്തിൽ 38,417.23ലും നിഫ്റ്റി 21.10 പോയന്റ് ഉയർന്ന് 11,355ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1212 ഓഹരികൾ നേട്ടത്തിലും 1461 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 187 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, എച്ച്ഡിഎഫ്സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. എംആൻഡ്എം, യുപിഎൽ, ഗെയിൽ, ബജാജ് ഫിനാൻസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി, ഐടി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വാഹനം, ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ വിൽപന സമ്മർദം പ്രകടമായിരുന്നു. Indices end flat, Sensex up 60 pts

from money rss https://bit.ly/3jUG5Qp
via IFTTT

CONFIRMED: Anjaam Pathiraa To Get A Hindi Remake Soon

CONFIRMED: Anjaam Pathiraa To Get A Hindi Remake Soon
Anjaam Pathiraa, the highly acclaimed crime thriller that featured Kunchacko Boban in the lead role, is getting a Hindi remake, very soon. Director Midhun Manuel Thomas confirmed the reports recently, to the much excitement of the audiences. Interestingly, the Anjaam Pathiraa

* This article was originally published here

തിരിച്ചുവരവിനൊരുങ്ങി വോഡാഫോണ്‍ഐഡിയ: ഇനി അറിയപ്പെടുക പുതിയ ബ്രാന്‍ഡില്‍

ശക്തമായ തിരിച്ചുവരവിനൊരുങ്ങി വോഡാഫോൺ ഐഡിയ. അതിനായി പുതിയ ബ്രാൻഡ് നാമത്തിലാകും കമ്പനി ഇനി അറിയപ്പെടുക. വോഡാഫോണിന്റെ ആദ്യ അക്ഷരമായ വിയും ഐഡിയയുടെ ആദ്യ അക്ഷരമായ ഐയും ചേർന്ന് വിഐ എന്ന പേരിലാകും ഇരുകമ്പനികളുംചേർന്ന ബ്രാൻഡ് ഇനി അറിയപ്പെടുക. ഗ്രമീണ മേഖലയിൽ ശക്തമായ സാന്നിധ്യമാണ് ഐഡിയയ്ക്കുള്ളത്.വോഡാഫോണിനാകട്ടെ നഗരങ്ങളിലും മികച്ച സാന്നിധ്യമുണ്ട്. പുതിയ പേരിൽ നഗര-ഗ്രാമ പ്രദേശങ്ങളിൽ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. ഉപഭോക്താക്കളുടെ ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ബ്രാൻഡിന് മികച്ച ശൃംഖലയുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രവീന്ദർ ടാക്കാർ പറഞ്ഞു. പുതിയ ബ്രാൻഡുമായി വന്നതിനുപിന്നിൽ പണസമാഹരണംകൂടി കമ്പനി ലക്ഷ്യമിടുന്നുണ്ട്. 25,000 കോടി രൂപ വിപണിയിൽനിന്ന് സമാഹരിക്കുമെന്ന് കഴിഞ്ഞദിവസം കമ്പനി വെളിപ്പെടുത്തിയിരുന്നു. സർക്കാരിന് നൽകാനുള്ള എജിആർ കുടിശ്ശിക തീർക്കാൻ വിപണിയിൽനിന്ന് കടമെടുക്കാൻ ബോർഡ് യോഗം അംഗീകാരംനൽകിയിട്ടുണ്ട്. ഓഹരികൾ വിറ്റഴിച്ചോ, കടപ്പത്രംവഴിയോ ആയിരിക്കും പണംസമാഹരിക്കുക. അതിനിടെ ആമസോണും വെരിസോണും കമ്പനിയിൽ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

from money rss https://bit.ly/35cbrhi
via IFTTT

Sunday, 6 September 2020

സ്വര്‍ണവില പവന് 160 രൂപകൂടി 37,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 37,520 രൂപയായി. 4,690 രൂപയാണ് ഗ്രാമിന്റെ വില. താഴന്ന നിലവാരമായ 37,360ലെത്തിയശേഷമാണ് വിലവർധന. ആഗോള വിപണിയിൽ വിലവർധിക്കാനുള്ള പ്രവണത ഡോളർ കരുത്താർജിച്ചതോടെ ഇല്ലാതായി. സ്പോട്ട് ഗോൾഡ് ഔൺസിന് 1,935.53 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. മൂന്നുദിവസം തുടർച്ചയായി വിലകുറഞ്ഞതിനുശേഷം ദേശീയ വിപണിയിലും സ്വർണവിലയിൽ വർധനവുണ്ടായി. എംസിഎക്സ് ഒക്ടോബർ ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,805 രൂയായി.

from money rss https://bit.ly/2R1gA3t
via IFTTT

കുറഞ്ഞ അളവില്‍ പെട്രോള്‍ നല്‍കാന്‍ ഐസി ചിപ്പ് ഉപയോഗിച്ച് തട്ടിപ്പ്‌

ഇലക്ട്രോണിക് ചിപ് ഉപയോഗിച്ച് ഇന്ധനവെട്ടിപ്പ് നടത്തിയ 33 പെട്രോൾ പമ്പുകൾ പൂട്ടി. തെലങ്കാനയിലും ആന്ധ്രയിലുമാണ് അളവിൽ കൃത്രിമം കാണിച്ച് ഉപഭോക്താക്കളിൽനിന്ന് വൻതോതിൽ തട്ടിപ്പുനടത്തിയത്. ഇതിനുപിന്നിൽ അന്തർ സംസ്ഥാന തട്ടിപ്പ് സംഘമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ലിറ്റർ പെട്രോൾ അടിക്കുമ്പോൾ 970 മില്ലിയാണ് നൽകിയിരുന്നത്. ഐസി ചിപ്പിൽ പ്രോഗാം ചെയ്ത് പമ്പുടമകളുമായി ചേർന്ന് പെട്രോൾ നൽകുന്ന യന്ത്രത്തിൽ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഡിസ്പ്ലെ ബോർഡിൽ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോൾ നൽകിയിരുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 17ഉം ഭാരത് പെട്രോളിയം കോർപറേഷന്റെ ഒമ്പതും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെയും എസാറിന്റെയും രണ്ടും പമ്പുകൾക്കെതിരെയാണ് നടപടി. തട്ടിപ്പിനുപിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റുചെയ്തതായി സൈബരാബാദ് പോലീസ് കമ്മീഷണർ വി.സി സജ്ജനാർ അറിയിച്ചു.

from money rss https://bit.ly/325DXiQ
via IFTTT

സെന്‍സെക്‌സില്‍ 211 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വപിണിയിൽ നഷ്ടം. സെൻസെക്സ് 211 പോയന്റ് താഴ്ന്ന് 38,145ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തിൽ 11275ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1120 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 759 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 117 ഓഹരികൾക്ക് മാറ്റമില്ല. ധനകാര്യം, എഫ്എംസിജി ഓഹരികളാണ് സമ്മർദത്തിൽ. യുപിഎൽ, എംആൻഡ്എം, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐടിസി, ഒഎൻജിസി, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സിജി പവർ, ജനറൽ ഇൻഷുറൻസ് കോർപറേഷൻ, പരാഗ് മിൽക്ക് ഫുഡ്സ് ഉൾപ്പടെ 52 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35cp8gk
via IFTTT

ഒരു സംരംഭകന്റെമനഃശാസ്ത്രം

സംരംഭകരെ രൂപപ്പെടുത്തുമ്പോൾ, മനഃശാസ്ത്രവും മാനസികാവസ്ഥയും വളരെ പ്രധാനമാണ്. ഒരു സംരംഭകന് ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഗുണമാണ് ഇച്ഛാശക്തി. കാരണം, അയാൾക്ക് തന്റെ സംരംഭകത്വത്തിന് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമ്പോഴും ആസൂത്രണങ്ങളും പദ്ധതികളും പരാജയപ്പെടുന്ന സന്ദർഭങ്ങളിലും ചിലപ്പോൾ സമ്മർദം, വിഷാദം, ഉത്കണ്ഠ എന്നിവ നേരിടേണ്ടി വരാം. അതിനാൽ, ഏതെങ്കിലും തരത്തിലുള്ള ബിസിനസ് ആരംഭിക്കാൻ പദ്ധതിയിടുന്നതിനു മുമ്പ് ഒരു സംരംഭകന് അപാരമായ ഇച്ഛാശക്തി ഉണ്ടായിരിക്കണം. അതിനായി മനസ്സിനെ സജ്ജമാക്കുക. പഠനം ഒരു സംരംഭകൻ ഒരു പഠിതാവായിരിക്കണം. കാര്യങ്ങൾ നിരീക്ഷിച്ചു മനസ്സിലാക്കി പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. ഒരു സംരംഭകൻ സാമൂഹിക മാറ്റങ്ങൾ നിരീക്ഷിക്കുകയും നമ്മുടെ സ്വന്തം വ്യവസായത്തെക്കുറിച്ചും സമാനമായ വ്യവസായങ്ങളെക്കുറിച്ചും പുതിയ കാര്യങ്ങൾ പഠിക്കുകയും വേണം. ഇത് ഒരു സംരംഭകനെ അപ്ഡേറ്റ് ചെയ്യുക മാത്രമല്ല, ബിസിനസ് മികച്ച രീതിയിൽ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഉദാരശീലനാകുക ഒരു സംരംഭകൻ എപ്പോഴും സാമൂഹിക പ്രതിബദ്ധത പുലർത്തണം. സമൂഹത്തിന് ആദ്യം നൽകിക്കൊണ്ട് നിങ്ങൾക്ക് ബിസിനസിൽ മുന്നേറാൻ കഴിയും എന്ന് മനസ്സിലാക്കുക. സാമൂഹിക പ്രതിബദ്ധത ഒരു സംരംഭകനെ കൂടുതൽ യോഗ്യനാക്കുകയും അവനിൽ നിന്ന് ലോകോത്തര സേവനം പ്രതീക്ഷിക്കുന്ന ഒരുകൂട്ടം ആളുകൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉണ്ടാകാനിടയാക്കുകയും ചെയ്യുന്നു. സാമ്പത്തിക അച്ചടക്കം സാമ്പത്തിക അച്ചടക്കമില്ലാതെ ഒരു സംരംഭകനും വിജയം നേടിയിട്ടില്ല. കമ്പനികളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ നിലകൊള്ളുന്നുവെന്ന് വിശകലനം ചെയ്യുന്നതിന് സംരംഭകർ അവരുടെ കാഷ് ഫ്ളോ, ബാലൻസ് ഷീറ്റ്, ലാഭനഷ്ട കണക്കുകൾ പതിവായി ക്രമീകരിക്കണം. റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സംരംഭകർ അവരുടെ അക്കൗണ്ട്സ്, ആദായ നികുതി, ജി.എസ്.ടി. മുതലായവ ശരിയായ അധികാരികളുമായി പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം പീപ്പിൾ മാനേജ്മെന്റ് പീപ്പിൾ മാനേജ്മെന്റിന്റെ കാര്യം വരുമ്പോൾ, സംരംഭകർ ജാഗ്രത പാലിക്കണം. കാരണം, തെറ്റായ ഉദ്യോഗാർഥിയെ തെറ്റായ സ്ഥാനത്തേക്ക് നിയമിക്കുകയാണെങ്കിൽ മുഴുവൻ പ്രവർത്തനങ്ങളും ചിലപ്പോൾ അവതാളത്തിലാകും. ഒരു യോഗ്യതയുള്ള സ്ഥാനാർഥിയെ നിയമിക്കുമ്പോൾ അയാളെ ഭാവിയിൽ കൂടുതൽ ഉത്തരവാദപ്പെട്ട ചുമതലകൾ ഏൽപ്പിക്കാൻ പ്രാപ്തരായവർ ആണെന്ന് ഉറപ്പാക്കണം. നേതൃത്വ പാടവം ഒരു സ്ഥാപനത്തിന്റെ നേതൃത്വത്തെക്കുറിച്ച് പറയുമ്പോൾ, കാര്യക്ഷമമായ നേതൃത്വ പാടവമുള്ള ആളുകളെ പ്രധാന നേതൃസ്ഥാനത്ത് നിർത്താൻ ശ്രദ്ധിക്കണം. നേതൃത്വം ശരിയായ സ്ഥാനത്തല്ലെങ്കിലുള്ള പരാജയങ്ങളുടെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതിനാൽ, സുപ്രധാന സ്ഥാനങ്ങൾക്കായി ബുദ്ധിമാനായ ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ നടപടികൾ സംരംഭകൻ എടുക്കേണ്ടതുണ്ട്. പോസിറ്റീവ് മനോഭാവം മനോഭാവം ഒരു സംരംഭകന്റെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. സംരംഭക ജീവിതത്തിലെ വഴികളിൽ എന്തുതന്നെ പ്രതികൂലാവസ്ഥ നേരിടേണ്ടി വന്നാലും പോസിറ്റീവ് മനോഭാവമുള്ള സംരംഭകന് ഒന്നല്ലെങ്കിൽ, മറ്റൊരുവഴിയിലൂടെ അവന്റെ സംരംഭത്തെ മുന്നോട്ടു നയിക്കാനുള്ള കഴിവുണ്ടാകും. (ധനകാര്യ സേവന രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ലേഖകൻ കോർപ്പറേറ്റ് ട്രെയ്നർ കൂടിയാണ്) varmaalok87@gmail.com

from money rss https://bit.ly/2R7PdEN
via IFTTT

പുതിയ കുതിപ്പിനൊരുങ്ങി ഈസ്റ്റേൺ

കേരളത്തിലെ സ്വകാര്യ വ്യവസായ മേഖല കണ്ട ഏറ്റവും വലിയ ഓഹരിക്കൈമാറ്റം പ്രഖ്യാപിച്ച ഈസ്റ്റേൺ ഗ്രൂപ്പ്, പുതിയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. സുഗന്ധവ്യഞ്ജന-ഭക്ഷ്യോത്പന്ന കമ്പനിയായ 'ഈസ്റ്റേൺ കോണ്ടിമെന്റ്സി'ന്റെ ഭൂരിഭാഗം ഓഹരികൾ നോർവീജിയൻ കമ്പനിയായ 'ഓർക്ല'യ്ക്ക് കൈമാറുന്ന ഗ്രൂപ്പ്, ഈ ഇടപാടിലൂടെ ലഭിക്കുന്ന തുക മറ്റു ബിസിനസുകൾ ശക്തിപ്പെടുത്താനാകും വിനിയോഗിക്കുക. ഒപ്പം, സ്റ്റാർട്ട് അപ്പുകൾ ഉൾപ്പെടെ വളർച്ചാ സാധ്യതയുള്ള പുതിയ സംരംഭങ്ങളിൽ മുതൽമുടക്കുമെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ 'മാതൃഭൂമി ധനകാര്യ'ത്തോട് പറഞ്ഞു. കോവിഡിനിടയിലും ഇങ്ങനെയൊരു ഡീൽ ഉറപ്പാക്കാൻ എങ്ങനെ കഴിഞ്ഞു ? 'ഓർക്ല'യുമായി ഒരു വർഷമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇടപാട് നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, നേരത്തെ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ചുകൊണ്ടുതന്നെ ഇടപാട് പൂർത്തിയാക്കാൻ കഴിഞ്ഞു. ഇടപാടിലൂടെ എത്ര തുകയാണ് ലഭിക്കുക ? ഈസ്റ്റേൺ കോണ്ടിമെന്റ്സിന് 2,000 കോടി രൂപ മൂല്യം കണക്കാക്കിക്കൊണ്ടാണ് ഇടപാട്. 26 ശതമാനം പങ്കാളിത്തമുള്ള യു.എസ്. കമ്പനിയായ 'മക് കോർമിക്' മുഴുവൻ ഓഹരികളും ഓർക്ലയ്ക്ക് കൈമാറും. ഞങ്ങളുടെ കൈവശമുള്ള 74 ശതമാനം ഓഹരികളിൽ 41.8 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. ഇതിന് 836 കോടി രൂപയാണ് ലഭിക്കുക. 32.2 ശതമാനം ഓഹരികളാവും ഞങ്ങളുടെ കൈയിൽ അവശേഷിക്കുക. ഓഹരി ഇടപാട് പൂർത്തിയായാൽ ഓർക്ലയുടെ പൂർണ ഉടമസ്ഥതയിലുള്ള 'എം.ടി.ആർ. ഫുഡ്സു'മായി ഈസ്റ്റേൺ കോണ്ടിമെന്റ്സിനെ ലയിപ്പിക്കും. ഈ സംരംഭത്തിൽ 9.99 ശതമാനം പങ്കാളിത്തം ഞങ്ങൾക്കുണ്ടാകും. ഈസ്റ്റേൺ ബ്രാൻഡിന്റെ ഭാവിയെന്താണ് ? ലയനം പൂർത്തിയായാലും ഈസ്റ്റേൺ ബ്രാൻഡ് നിലനിർത്തും. ഒരു കമ്പനിക്കു കീഴിൽ എം.ടി.ആറും ഈസ്റ്റേണും രണ്ട് വ്യത്യസ്ത ബ്രാൻഡുകളായി തുടരും. ഈസ്റ്റേൺ ഗ്രൂപ്പിന് ഈ പേര് ഉപയോഗിക്കാൻ പറ്റുമോ ? ഭക്ഷ്യോത്പന്നങ്ങളിൽ ഈ പേര് ഞങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല. പക്ഷേ, മറ്റു സംരംഭങ്ങളിൽ ഉപയോഗിക്കുന്നതിന് തടസ്സമില്ല. ജീവനക്കാരുടെ ഭാവിയെന്താണ് ? ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെ ഒരു ജീവനക്കാരന് പോലും തൊഴിൽ നഷ്ടമാകില്ല എന്നതാണ് ഈ ഇടപാടിന്റെ ഏറ്റവും വലിയ സവിശേഷത. ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെ പ്രവർത്തനങ്ങളിലും മാറ്റമൊന്നുമുണ്ടാവില്ല. ഫാക്ടറികൾ എല്ലാം കൈമാറുന്നുണ്ടോ ? അടിമാലി ടൗണിലുള്ള ഒരു ഫാക്ടറി ഒഴികെ കോണ്ടിമെന്റ്സിന്റെ മറ്റെല്ലാ ഫാക്ടറികളും കൈമാറുന്നുണ്ട്. ആ ഫാക്ടറിയോടു ചേർന്ന് മറ്റൊരു സംരംഭം കൂടിയുള്ളതിനാലാണ് ഇടപാടിൽ ഉൾപ്പെടുത്താത്തത്. ആ ഫാക്ടറി വാടകയ്ക്കാവും നൽകുക. ഇടപ്പള്ളിയിലെ ഈസ്റ്റേൺ ഗ്രൂപ്പ് ആസ്ഥാന മന്ദിരവും കൈമാറുന്നില്ല. ഓഹരി കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക എങ്ങനെയാവുംവിനിയോഗിക്കുക ? ഞങ്ങളുടെ കൈയിലുള്ള മറ്റു സംരംഭങ്ങൾ ശക്തിപ്പെടുത്താനാകും ആ തുക വിനിയോഗിക്കുക. 'സുനിദ്ര' മെത്തകൾ ഇപ്പോൾ കേരളത്തിൽ മാത്രമാണ് ഉള്ളത്. അത് ദേശീയ തലത്തിലേക്ക് വളർത്തും. അതുപോലെ 'ഈസ്റ്റീ' തേയിലയുടെ വിപണിയും ശക്തിപ്പെടുത്തും. ഇത് ഓർക്ലയ്ക്ക് കൈമാറുന്നില്ല. റിയൽ എസ്റ്റേറ്റ് സംരംഭമായ 'നന്മ പ്രോർപ്പർട്ടീസി'നും വലിയ പദ്ധതികൾ മുന്നിലുണ്ട്. ഗ്രൂപ്പിനു കീഴിലുള്ള ടയർ റീസോളിങ് കമ്പനിയായ 'ഈസ്റ്റേൺ ട്രെഡ്സി'നും വലിയ അവസരങ്ങളുണ്ട്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ഇത്. സ്റ്റാർട്ട് അപ്പ് നിക്ഷേപങ്ങൾ ? ട്രക്കുകൾ ഓൺലൈനിലൂടെ വാടകയ്ക്ക് എടുക്കാൻ സഹായിക്കുന്ന സ്റ്റാർട്ട് അപ്പായ 'ഷിപ്പ് നെക്സ്റ്റി'ൽ ഈയിടെ നിക്ഷേപിച്ചിരുന്നു. 'ട്രക്കുകളിലെ ഊബർ' എന്ന് വിശേഷിപ്പിക്കാവുന്ന സംരംഭമാണ് ഇത്. അതുപോലെ, ഒരു പ്രമുഖ വസ്ത്ര കമ്പനിയുടെ തലപ്പത്ത് പ്രവർത്തിച്ചിരുന്നയാൾ തുടങ്ങുന്ന സ്യൂട്ട് നിർമാണ കമ്പനിയിലും മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ സംരംഭത്തിന്റെ സ്യൂട്ടുകൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഉടൻ വിപണിയിലെത്തും. സ്റ്റാർട്ട് അപ്പുകളിലും പുതിയ സംരംഭങ്ങളിലുമുള്ള ഇത്തരം നിക്ഷേപം തുടരും. roshan@mpp.co.in

from money rss https://bit.ly/3lRhU7n
via IFTTT

Maniyarayile Ashokan Trailer Is Out: Dulquer Salmaan Surprises With A Special Appearance!

Maniyarayile Ashokan Trailer Is Out: Dulquer Salmaan Surprises With A Special Appearance!
The highly anticipated Maniyarayile Ashokan trailer is finally out. Dulquer Salmaan, the popular actor and the producer of the project revealed the much-awaited trailer of the Jacob Gregory starrer through his official social media pages, recently. The biggest highlight of the

* This article was originally published here

Saturday, 5 September 2020

Minnal Murali First Look Poster Is Out: Movie To Release In 5 Languages!

Minnal Murali First Look Poster Is Out: Movie To Release In 5 Languages!
The first look poster of Minnal Murali, the first superhero film of Malayalam, is finally out. The highly promising first look poster was recently released by the lead actor Tovino Thomas through his official social media pages. Interestingly, Minnal Murali is

* This article was originally published here

Friday, 4 September 2020

സെന്‍സെക്‌സിലെ നഷ്ടം 633 പോയന്റ്: നിഫ്റ്റി 11,350നുതാഴെ ക്ലോസ് ചെയ്തു

മുംബൈ: ആഗോള വിപണിയിലെ കനത്ത തകർച്ച രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചു. നിഫ്റ്റി 11,350 പോയന്റിന് താഴെയെത്തി. സെൻസെക്സിൽ 633.76 പോയന്റാണ് നഷ്ടം. 38,357.18ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 193.60 പോയന്റ് താഴ്ന്ന് 11,333.90ലുമെത്തി. ബിഎസ്ഇയിലെ 1674 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1002 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 177 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. മാരുതി സുസുകി, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ലോഹ വിഭാഗം സൂചിക മൂന്നുശതമാനം നഷ്ടത്തിലായി. ഫാർമ, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ കനത്ത വില്പന സമ്മർദം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് ഒരുതമാനവും സ്മോൾക്യാപ് 1.7ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Nifty ends below 11,350, Sensex slips 633 pts

from money rss https://bit.ly/3i2A2Jc
via IFTTT

തേഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു

തേഡ് പാർട്ടി വാഹന ഇൻഷുറൻസ് പോളിസി ലഭിക്കാൻ നാലുചക്ര വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. 2021 ജനുവരി ഒന്നിനുശേഷമാകും ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. അതിനുമുന്നോടിയായി ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. 2017 ഡിസംബറിനുമുമ്പ് വിറ്റ വാഹനങ്ങൾക്കാകും ഇത് ബാധകമാകുക. 2017 മുതൽ പുതിയ നാലുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾതന്നെ ഫാസ്ടാഗും നിർബന്ധമാക്കിയിരുന്നു. വാഹന ഡീലർമാർ വഴിയാണ് ഇത്നൽകിവരുന്നത്. ടോൾ പ്ലാസകളിൽ ക്യൂ നിന്ന് പണം നൽകാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ് ടാഗ്. വാഹനങ്ങളിൽ ഒട്ടിക്കുന്ന ഒരു റേഡീയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സ്റ്റിക്കറാണിത്. ഫാസ്ടാഗ് ഉള്ള വാഹനം ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ടോൾതുക തനിയെ ഈടാക്കുകയാണ് ചെയ്യുക. FASTag mandatory for buying third party vehicle insurance

from money rss https://bit.ly/2Z5Q5y9
via IFTTT

ചൈനയില്‍നിന്ന് ജപ്പാന്‍ ഇന്ത്യയിലേയ്ക്ക് നിര്‍മാണയൂണിറ്റുകള്‍ മാറ്റുന്നു

വിതരണശൃംഖല വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ചൈനയിൽനിന്ന് ഇന്ത്യയിലേയ്ക്കും ബംഗ്ലാദേശിലേയ്ക്കും നിർമാണയൂണിറ്റുകൾ മാറ്റുന്നതിന് കമ്പനികൾക്ക് ജപ്പാൻ ആനുകൂല്യം പ്രഖ്യാപിച്ചു. നിർമാണ യൂണിറ്റുകൾ ഒരുപ്രദേശത്തുമാത്രമായി പ്രവർത്തിക്കുന്നത് ഒഴിവാക്കുകുകൂടി ഇതിനുപിന്നിൽ ലക്ഷ്യമുണ്ട്. ഇലക്ട്രോണിക്, മെഡിക്കൽ ഉപകരണ നിർമാണയൂണിറ്റുകളാകും ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങലിലേയ്ക്ക് മാറ്റുന്നതെന്ന് നിക്കി ഏഷ്യൻ റിവ്യു റിപ്പോർട്ട് ചെയ്തു. ആസിയാൻ രാജ്യങ്ങളിലേയ്ക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇടക്കാല ബജറ്റിൽ ഇതിനായി 23.5 ബില്യൺ യെൻ(221 മില്യൺ യുഎസ് ഡോളർ)ആണ് ആനുകൂല്യങ്ങൾ നൽകുന്നതിനായി നീക്കിവെച്ചിട്ടുള്ളത്. നിലവിൽ ചൈന കേന്ദ്രീകരിച്ചാണ് ജപ്പാൻ കമ്പനികളുടെ നിർമാണ ശൃംഖലകൾ കാര്യമായി പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ ആനുകൂല്യം നൽകുന്നതിനുള്ള അപേക്ഷകൾ ജൂൺവരെയാണ് സ്വീകരിച്ചത്. ഇതുപ്രകാരം 30 പൊജക്ടുകൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. രണ്ടാംഘട്ട പദ്ധതിയും ജപ്പാൻ ഉടനെ നടപ്പാക്കും. Japan to offer incentives to companies shifting base from China to India

from money rss https://bit.ly/3hYzAvx
via IFTTT

Onam 2020 Special: 5 Classic Malayalam Entertainers To Revisit This Festive Season!

Onam 2020 Special: 5 Classic Malayalam Entertainers To Revisit This Festive Season!
Onam 2020 is finally here. The Malayalis are celebrating Onam this year a bit differently this year, due to the coronavirus pandemic. Unlike the previous years, we are not having grand film releases this year, as the theaters are shut down

* This article was originally published here

Thursday, 3 September 2020

വിപണിയില്‍ ദുഃഖവെള്ളി: മിനുട്ടുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 2.12 ലക്ഷം കോടി

കോവിഡിന് ശമനമില്ലാത്തതും യുഎസ് വിപണി കനത്ത നഷ്ടത്തിലായതും രാജ്യത്തെ ഓഹരി വിപണിയെ പിടിച്ചുകുലുക്കി. 2.12 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് മിനുട്ടുകൾക്കുള്ളിൽ നഷ്ടമായത്. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 625 പോയന്റാണ് താഴ്ന്നത്. നിഫ്റ്റിയിൽ 170 പോയന്റിന്റെയും നഷ്ടമുണ്ടായി. 156.86 ലക്ഷം കോടി വിപണമൂല്യത്തോടെയാണ് വ്യാഴാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ വ്യാപാര ആരംഭിച്ചയുടനെ മൂല്യം 154.85 ലക്ഷത്തിലേയ്ക്ക് താഴ്ന്നു. ഐസിഐസിഐ ബാങ്കാണ് നഷ്ടത്തിൽ മുന്നിൽ. ഓഹരി വില 2.99ശതമാനം താഴ്ന്ന് 371.30 നിലവാരത്തിലായി. എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളും കനത്ത നഷ്ടംനേരിട്ടു. നിഫ്റ്റി സ്മോൾ ക്യാപ് 1.55ശതമാനവും മിഡ്ക്യാപ് 1.53ശതമാനവും താഴ്ന്നു. യുഎസ് വിപണിയിൽ കഴിഞ്ഞ ദിവസം കുത്തനെയുണ്ടായ ഇടിവാണ് രാജ്യത്തെ സൂചികകളുടെയും കരുത്തുചോർത്തിയത്. നാസ്ദാക്ക് അഞ്ചുശതമാനമാണ് നഷ്ടത്തിലായത്. എസ്ആൻഡ്പി 500 3.5ശതമാനവും താഴ്ന്നു. നാസ്ദാക്കിലെ ആപ്പിൾ ഉൾപ്പടെയുള്ള ടെക് ഭീമന്മാർക്ക് അടിതെറ്റി. മൈക്രോ സോഫ്റ്റ്, ആമസോൺ, ടെസ് ല തുടങ്ങിയ ഓഹരികൾ ആറുശതമാനത്തോളമാണ് ഇടിഞ്ഞത്. കോവിഡ് വ്യാപനം അതിശക്തമായി തുടരുന്നതും വിപണിയെ ബാധിച്ചു. 24 മണിക്കൂറിനിടെ 83,883 കേസുകളാണ് രാജ്യത്ത് റിപ്പോർട്ടുചെയ്തത്. 1,000ലേറെ മരണങ്ങളും. Investors lose Rs 2.12 lakh crore within minutes

from money rss https://bit.ly/3lQvzeU
via IFTTT

ഫ്രാങ്ക്‌ളിന്റെ സെഗ്രിഗേറ്റഡ് ഫോളിയോകളില്‍ പണമെത്തി: നിക്ഷേപകര്‍ക്ക് വീതിച്ചുനല്‍കും

ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ഫണ്ടുകളിലെ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോകളിൽ 146 കോടി രൂപയെത്തി. വോഡാഫോൺ ഐഡിയയാണ് എൻഡിഡികളിലെ നിക്ഷേപത്തിന്റെ പലിശയായി ഈതുക നൽകിയത്. ഇതോടെ അഞ്ച് ഫണ്ടുകളിലെ നിക്ഷേപകർക്ക് ഈ തുക വീതിച്ചുനൽകും. ഫ്രാങ്ക്ളിന് ടെംപിൾടൺ ലോ ഡ്യൂറേഷൻ ഫണ്ടിൽ 17.54 കോടി രൂപയും ഷോർട്ട് ടേം ഇൻകം പ്ലാനിൽ 61.09 കോടി രൂപയും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 39.37 കോടിയും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 10.98 കോടിയും ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ടിൽ 16.94 കോടി രൂപയുമാണെതതിയത്. ഡീമാറ്റ് രൂപത്തിൽ നിക്ഷേപമുള്ളവർക്ക് സെപ്റ്റംബർ 11ന് പണംലഭിക്കും മറ്റുള്ളവർക്കും അതിനകം ബാങ്ക് അക്കൗണ്ടിൽ പണമെത്തുമെന്നും എഎംസി അറിയിച്ചു. Franklin Templeton Mutual Fund receives ₹146 crore from Vodafone Idea

from money rss https://bit.ly/3h1Rjke
via IFTTT

സെന്‍സെക്‌സില്‍ 542 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 11,400ന് താഴെ

മുംബൈ:വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 542 പോയന്റ് താഴ്ന്ന് 38,448ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തിൽ 11,368ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 185 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1150 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐടിസി, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ബ്രിട്ടാനിയ, സിപ്ല, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക് സൂചികയാണ് കനത്ത നഷ്ടംനേരിട്ടത്. സൂചിക 2.5ശതമാനത്തോളം താഴ്ന്നു. യുഎസ് ഓഹരി സൂചികകളിലെ നഷ്ടമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. Sensex tanks 542 pts, Nifty below 11,400

from money rss https://bit.ly/3hSL7MJ
via IFTTT

മൊറട്ടോറിയം കാലയളവിലെ പലിശ മുതലിനോടു ചേർത്ത് ബാങ്കുകൾ

കൊച്ചി: കോവിഡ്-19 പശ്ചാത്തലത്തിൽ ബാങ്കുകൾ നൽകിയിരുന്ന മൊറട്ടോറിയം കാലാവധി കഴിഞ്ഞു. ഇനി വായ്പാ തിരിച്ചടവ് തുടരേണ്ട സമയമാണ്. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവർക്ക് ഇക്കാലയളവിലെ പലിശയും കൂട്ടുപലിശയും മുതലിന്മേൽ ചേർത്തുള്ള ഔട്ട്സ്റ്റാൻഡിങ് തുക ബാങ്കുകൾ കണക്കാക്കി. വലിയ തുക വായ്പയെടുത്തവർക്ക് മൊറട്ടോറിയം കാലയളവിലെ പലിശ അടക്കം ഭീമമായ തിരിച്ചടവ് വന്നേക്കും. അതുകൊണ്ടുതന്നെ മുൻപ് അടച്ചിരുന്ന ഇ.എം.ഐ. തുകയെക്കാൾ ഉയർന്ന ഇ.എം.ഐ. ബാക്കിയുള്ള കാലയളവിൽ അടയ്ക്കേണ്ടതായി വരും. ചില ബാങ്കുകൾ വായ്പാ കാലയളവ് ആറു മാസത്തേക്കു കൂടി നീട്ടിനൽകും. ഉദാ: മൊറട്ടോറിയം ഉപയോഗപ്പെടുത്തുന്നതിനു മുൻപ് എട്ട് ശതമാനം പലിശനിരക്കിൽ ഔട്ട്സ്റ്റാൻഡിങ് 20 ലക്ഷം രൂപ ഉണ്ടായിരുന്ന ഒരു ഇടപാടുകാരന്റെ ഇപ്പോഴത്തെ ഔട്ട്സ്റ്റാൻഡിങ് ഏകദേശം 20.47 ലക്ഷം രൂപ വരും. 10 വർഷമാണ് ഈ വായ്പയുടെ ബാക്കി കാലാവധി എന്നു വിചാരിക്കുക, എങ്കിൽ ഇദ്ദേഹത്തിന്റെ ഇ.എം.ഐ. 24,835 രൂപയാകും. ഇത് മുൻപുള്ള ഇ.എം.ഐ.യെ അപേക്ഷിച്ച് 570 രൂപ അധികമായിരിക്കും. മൊറട്ടോറിയം എടുത്ത ഒരാൾക്ക് ഇതുെവച്ചു നോക്കുമ്പോൾ ഏകദേശം 68,320 രൂപയുടെ അധിക ബാധ്യത വരും. അതേസമയം, മൊറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് സുപ്രീംകോടതിയിൽ വാദം നിലനിൽക്കെ ബാങ്കുകൾ ഈ രീതിയിൽ ഔട്ട്സ്റ്റാൻഡിങ് കണക്കാക്കുന്നത് ധാർമികമാണോ എന്നാണ് ഇടപാടുകാരുടെ ചോദ്യം. എന്നാൽ, ആർ.ബി.ഐ. ചട്ടപ്രകാരം മൊറട്ടോറിയം കാലാവധി കഴിഞ്ഞാലുള്ള നടപടികൾ മാത്രമാണ് ബാങ്കുകൾ കൈക്കൊണ്ടിട്ടുള്ളതെന്ന് അധികൃതർ പറയുന്നു. മാത്രമല്ല, ഇക്കാലയളവിൽ വായ്പാ പലിശയിൽ കുറവു വന്നിട്ടുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താനുള്ള അവസരവും ഇടപാടുകാരന് ലഭിക്കും. പലിശ പൂർണമായി പിൻവലിക്കുകയോ പലിശ നിരക്ക് കുറയ്ക്കുകയോ ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ ഹർജിക്കാരുടെ വാദം. ബാങ്കുകളെ സംബന്ധിച്ച് അത് പ്രായോഗികമല്ല. ഇപ്പോൾ മിക്ക ബാങ്കുകളുടെയും പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാൽ, കേന്ദ്ര സർക്കാർ പറയുന്നതുപോലെ മൊറട്ടോറിയം രണ്ടുവർഷം വരെ നീട്ടുകയാണെങ്കിൽ വായ്പയെടുത്തവർ നേരിടേണ്ടി വരുന്ന ബാധ്യത അതി ഭീമമായിരിക്കും. തൊഴിൽനഷ്ടവും കോവിഡ് പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ കിട്ടാക്കടം സംബന്ധിച്ച ആശങ്കയിലാണ് ബാങ്കുകൾ. മൊറട്ടോറിയത്തിനു മുൻപ്, അതായത് ഫെബ്രുവരി അവസാനത്തോടെ കിട്ടാക്കടം (എൻ.പി.എ.) ആയിട്ടുള്ള അക്കൗണ്ടുകൾക്ക് ബാങ്കുകൾ നോട്ടീസ് അയയ്ക്കാനും തുടങ്ങിയിട്ടുണ്ട്. മൊറട്ടോറിയം സ്വീകരിച്ച ഒരാൾ ഇതിനുശേഷം അടവ് മുടക്കിയാൽ 90 ദിവസത്തിനു ശേഷം ബാങ്ക് എൻ.പി.എ. നടപടികളിലേക്ക് നീങ്ങും.

from money rss https://bit.ly/3gShFoM
via IFTTT

എസ്ബിഐയില്‍ ജീവനക്കാര്‍ക്ക് വിആര്‍എസ്‌

മുംബൈ: ജീവനക്കാർക്ക് വി. ആർ.എസ്. പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. 55 വയസ്സ് കഴിഞ്ഞതും 25 വർഷം സേവനകാലാവധി പൂർത്തിയാക്കിയതുമായ ജീവനക്കാർക്ക് ആവശ്യമെങ്കിൽ നേരത്തേ പിരിഞ്ഞുപോകാനാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് ബാങ്ക് പറയുന്നു. നിലവിലെ സ്കെയിലിൽ മൂന്നോ അതിലധികമോ സ്ഥാനക്കയറ്റം നഷ്ടമായവർക്കും വിവിധ സ്ഥലങ്ങളിൽ സേവനത്തിന് പോകാൻ സാങ്കേതികമായി ബുദ്ധിമുട്ടുള്ളവർക്കും പദ്ധതിയുടെ ഭാഗമാകാം. ഡിസംബർ ഒന്നു മുതൽ ഫെബ്രുവരി അവസാനം വരെ മൂന്നുമാസക്കാലത്ത് ഇതിനായി അപേക്ഷിക്കാം.

from money rss https://bit.ly/3jLsSJD
via IFTTT

C U Soon Movie Review: Take A Bow, Mahesh Narayanan, Fahadh Faasil & The Team!

C U Soon Movie Review: Take A Bow, Mahesh Narayanan, Fahadh Faasil & The Team!
C S Soon, the first Malayalam film that is exclusively made for the OTT platform, has finally premiered on Amazon Prime Video. The movie, which is conceptualized and directed by renowned editor-filmmaker Mahesh Narayanan, features Fahadh Faasil, Darshana Rajendran, and

* This article was originally published here