121

Powered By Blogger

Friday, 28 January 2022

സെന്‍സെക്‌സ് 407 പോയന്റ് നേട്ടത്തില്‍: നിഫ്റ്റി 17,200കടന്നു|Market Opening

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ കനത്ത വില്പന സമ്മർദത്തിനുശേഷം വ്യപാര ആഴ്ചയുടെ അവസാന ദിനത്തിൽ സൂചികകളിൽ മുന്നേറ്റം. നിഫ്റ്റി വീണ്ടും 17,200 കടന്നു. സെൻസെക്സ് 407 പോയന്റ് നേട്ടത്തിൽ 57,684ലിലും നിഫ്റ്റി 85 പോയന്റ് ഉയർന്ന് 17,196ലുമാണ് വ്യാപാരം ആരംഭിച്ചത്. മെറ്റൽ, പവർ, റിയാൽറ്റി ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. താഴ്ന്ന നിലവാരത്തിൽനിന്ന് മികച്ച ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകളിൽ പ്രതിഫലിച്ചത്. അതേസമയം, വിപണിയിൽ ചാഞ്ചാട്ടം തുടരനാണ് സാധ്യത. വിദേശ നിക്ഷേപകർ അറ്റവിൽപനക്കാരായി തുടരുന്നത് സൂചികകളെ ദുർബലമാക്കിയേക്കാം. ജനുവരിയിൽ ഇതുവരെ 33,000 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. ഉയർന്ന മൂല്യമുള്ള ഓഹരികൾ അവയുടെ യഥാർഥ വിലയിലേയ്ക്ക് തിരിച്ചെത്തുന്നത് നിക്ഷേപകർക്ക് ഗുണകരമാകും. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എൻടപിസി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ബജാജ് ഫിൻസർവ്, വിപ്രോ, എസ്ബിഐ, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളിലും ഒരുശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/32D4WFl
via IFTTT

Thursday, 27 January 2022

ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകാം; ഓഹരി വിപണിക്ക് താങ്ങാകില്ല

ആഗോള വിപണി ദുർബലമായി തുടരുമ്പോഴും ഇന്ത്യൻ ഓഹരി വിപണിയുടെ സമീപകാല കുതിപ്പിന്റെ അടിസ്ഥാനം ബജറ്റിലും മൂന്നാംപാദ ഫലങ്ങളിലുമുള്ള പ്രതീക്ഷയാണ്. കഴിഞ്ഞ ദശകത്തിൽ, 2010 മുതൽ 2020 വരെ കാലയളവിൽ ഓഹരി വിപണിയുടെ ഹ്രസ്വകാല ബജറ്റ് പൂർവപ്രകടനം വിലയിരുത്തിയാൽ അനിശ്ചിതാവസ്ഥയ്ക്ക് വലിയ തോതിൽ കുറവുവന്നതായി കാണാം. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ വിശകലനംചെയ്താൽ ബജറ്റ് ഫലം ഓഹരി വിപണിയുടെ പ്രകടനത്തെ ബാധിച്ചില്ലെന്നു വിലയിരുത്തേണ്ടിവരും. എങ്കിലും തെരഞ്ഞെടുപ്പുകാലം വരുമ്പോൾ, പ്രത്യേകിച്ച് ദേശീയ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിപണി ചഞ്ചലമാകാറുണ്ട്. പാദവാർഷിക ഫലങ്ങൾ, ആഗോള ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം വിപണിയിലുണ്ട്. ഇത്തവണ സുപ്രധാന സംസ്ഥാനങ്ങളായ യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. രണ്ടു വർഷത്തിനുശേഷം വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കരുതപ്പെടുന്ന തെരഞ്ഞെടുപ്പുകളാണിവ. ഇതിനുപുറമേ വീപണിയെ ചൂഴ്ന്നുനിൽക്കുന്ന മറ്റുഘടകങ്ങളും നിർണായകമാണ്. ആഗോള തലത്തിൽ ധനനയത്തിലുണ്ടാകുന്ന വ്യതിയാനം കാരണം വിപണിയുടെ ഗതിമാന്ദ്യം, കൂടിയ തോതിലുള്ള വിലക്കയറ്റം, മൂന്നാം പാദ ഫലങ്ങൾ എന്നിവയാണവ. കടലാസിൽ മഹത്തരമാകുമെങ്കിലും ഇക്കാലത്ത് ബജറ്റിൽ വലിയ പ്രതീക്ഷയർപ്പിക്കാൻ കഴിയില്ല. സുപ്രധാന സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനൊരുങ്ങുകയും ദേശീയ തിരഞ്ഞെടുപ്പിന്റെ കാഹളംമുഴങ്ങുകയും ചെയ്യുമ്പോൾ പ്രതീക്ഷ പിന്നെയും ദുർബലമാകുന്നു. പരിഷ്കരണ നടപടികൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സർക്കാരായതിനാൽ മാധ്യമങ്ങളിൽ വർധിച്ച പ്രതീക്ഷയാണുള്ളത്. ഉറച്ചസർക്കാറും ഭദ്രമായ രാഷ്ട്രീയ കാലാവസ്ഥയും ഉള്ളതിനാൽ ഇത്തവണ സർക്കാർ കൂടുതൽ കാര്യക്ഷമമായ പദ്ധതികൾ കൊണ്ടു വരുമെന്നുതന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. സുപ്രധാന പരിഷ്കരണ നടപടികൾ ബജറ്റിനു പുറമേയാണുണ്ടായതെന്ന കാര്യവും പരിഗണിക്കേണ്ടിയിരിക്കുന്നു. എങ്കിലും നടപ്പുവർഷം ആവിഷ്കരിക്കുന്ന പരിഷ്കരണനടപടികളും കൊണ്ടുവരുന്ന നവീനആശയങ്ങളും പ്രഖ്യാപിക്കാനുള്ള പ്രധാനവേദി തന്നെയാണ് സർക്കാരിന് ബജറ്റ്. ഇത്തവണ സർക്കാർ ശ്രദ്ധയർപ്പിക്കുന്ന പ്രധാന രംഗങ്ങൾ ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, കൃഷി, ഗ്രാമീണ വിപണി, പാർശ്വവൽകൃത വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ, ഇന്ത്യയിൽ നിർമ്മിക്കുന്ന വസ്തുക്കൾ, ഹരിത ഊർജ്ജം, ഹോസ്പിറ്റാലിറ്റി മേഖലകളാണ്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തിൽ ജനപ്രിയ നടപടികൾക്കു സാധ്യതയുണ്ടെങ്കിലും അവ ദീർഘകാലാടിസ്ഥാനത്തിൽ ധനകമ്മിയെ ബാധിക്കാനിടയില്ല. അനിയന്ത്രിതമായ വിലക്കയറ്റം നിലനിൽക്കുന്നതിനാൽ താഴ്ന്ന വരുമാനക്കാരായ നികുതി ദായകർക്കായി ആശ്വാസ നടപടികൾ പ്രതീക്ഷിക്കാം. ചുുക്കിപ്പറഞ്ഞാൽ ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായിരിക്കുമെന്നു പ്രതീക്ഷിക്കാമെങ്കിലും വിപണിക്കു താങ്ങാവുമെന്നു കരുതാൻവയ്യ. എങ്കിലും സർക്കാരിന്റെ ചിലവുകളും ഏറ്റെടുക്കുന്ന പരിഷ്കരണനടപടികളും കാരണം ചിലമേഖലകൾ മുന്നോട്ടുകുതിക്കും. 2022 സാമ്പത്തിക വർഷത്തേക്കുള്ള 6.8 ശതമാനം എന്ന ധനകാര്യ ലക്ഷ്യം നേടാനാണിട. 2023 സാമ്പത്തിക വർഷം 5 ശതമാനത്തിനും 6 ശതമാനത്തിനുമിടയിൽ എന്ന ലക്ഷ്യവും സാധ്യമായേക്കാം. മഹാമാരിക്കാലത്ത് സ്വകാര്യ പണംമുടക്കലുകൾ കുറയുമ്പോൾ സർക്കാർ ഭാഗത്തുനിന്നു കൂടുതൽ ചിലവഴിക്കുകയും നേരിട്ടല്ലാത്ത നികുതികൾ വർധിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വൻകിട ഉൽപന്നങ്ങൾ, അടിസ്ഥാന വികസനം, നിർമ്മാണമേഖല, ഉപഭോഗം എന്നീരംഗങ്ങളിൽ ആനുകൂല്യം പ്രതീക്ഷിക്കുന്നുണ്ട്. മൂന്നാം പാദഫലങ്ങളും ആഗോള ചലനങ്ങളുമായിരിക്കും വിപണി പിന്തുടരുക. നിത്യഹരിതമായ ഐടി മേഖലയുടെ പിന്തുണയോടെ മൂന്നാം പാദഫലങ്ങളുടെ തുടക്കം നന്നാവും. മുൻവർഷത്തെയപേക്ഷിച്ച് മൊത്തത്തിലുള്ള വളർച്ചാപ്രതീക്ഷ ലോഹ, ഊർജ്ജ മേഖലകളെ കേന്ദ്രീകരിച്ചാണ്. വിതരണ പ്രശ്നങ്ങളും അസംസ്കൃത വസ്തുക്കളുടെ കൂടിയ വിലയും കാരണം മുൻപാദത്തെയപേക്ഷിച്ച് വളർച്ചയിൽ ചെറിയ പുരോഗതി ഉണ്ടായേക്കാം. ഹ്രസ്വകാലയളവിൽ വിലക്കയറ്റം ലാഭത്തെ ബാധിക്കും. കൂടിയ മൂല്യനിർണയം വിപണിയിലെ കുതിപ്പിനു തടയിടും. ഉയർന്നതോതിലുള്ള ചെറുകിട നിക്ഷേപവും അഭ്യന്തര സ്ഥാപനങ്ങളിൽ നിന്നുള്ള നിക്ഷേപവും ഇന്ത്യൻ ഓഹരി വിപണിയെ ആഗോള വിപണിയേക്കാൾ മെച്ചപ്പെട്ട പ്രവർത്തനത്തിനു സഹായിച്ചിട്ടുണ്ട്. ലോകവിപണി പരസ്പര ബന്ധിതമാകയാൽ ദുർബലമായിക്കൊണ്ടിരിക്കുന്നു ആഗോള പ്രവണതകളെ പിന്തുടരേണ്ടിവരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/33T97NS
via IFTTT

നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി ഇത്തവണ ഉയര്‍ത്തുമോ?

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നകേന്ദ്ര ബജറ്റിൽ നിക്ഷേപങ്ങൾക്കുള്ള നികുതിയിളവ് പരിധി ഉയർത്തുമോ? 80സി പ്രകാരം നിലവിൽ ലഭിക്കുന്ന പരമാവധിയിളവ് 1.50 ലക്ഷം രൂപയാണ്. 2014-15 സാമ്പത്തികവർഷമാണ് 1.50 ലക്ഷമായി ഉയർത്തിയത്. അതിനുമുമ്പ് ഒരുലക്ഷം രൂപയായിരുന്നു. ഏഴുവർഷമായി പരിധിയിൽ മാറ്റംവരുത്തിയിട്ടില്ല. പരിധി ഉയർത്തണമെന്ന് നിക്ഷേപ ലോകത്തുനിന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും കഴിഞ്ഞ വർഷങ്ങളിലൊന്നും ഇക്കാര്യം പരിഗണിച്ചിരുന്നില്ല. ചെലവ്, ശമ്പളം, വരുമാനം എന്നിവയിലെ വർധനയ്ക്ക് ആനുപാതികമായി നിക്ഷേപ നികുതിയിളവ് പരിധി 2.5 ലക്ഷം രൂപയെങ്കിലുമാക്കി ഉയർത്തണമെന്നാണ് ആവശ്യം. 80സി ആനുകൂല്യം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കുമാണ് പഴയ നികുതി സ്ലാബ് പ്രകാരം 80സി പ്രകാരമുള്ള ആദായനികുതി ആനുകൂല്യം ലഭിക്കുക. ലൈഫ് ഇൻഷുറൻസ് പ്രീമിയം. പിപിഎഫ് നിക്ഷേപം. ഇപിഎഫ് വിഹിതം. ഭവനവായ്പയുടെ മുതലിലേയ്ക്കുള്ള അടവ്. വീടുവാങ്ങുന്നതിനുള്ളരജിസ്ട്രേഷൻ ചെലവും സ്റ്റാമ്പ് ഡ്യൂട്ടിയും. ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം. സുകന്യ സമൃദ്ധി. കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്. ബാങ്ക്, പോസ്റ്റോഫീസ് അഞ്ചുവർഷ നിക്ഷേപം. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം. തുടങ്ങിയവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. ജീവിതചെലവിലെ വർധനവും കോവിഡ് ആഘാതവും ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെബാധിച്ചതിനാൽ 1.50 ലക്ഷമെന്ന പരിധി പുനഃപരിശോധിക്കേണ്ടതാണെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. 80സി പ്രകാരം 1.50 ലക്ഷം രൂപയ്ക്കുപുറമെ എൻപിഎസിലെ നിക്ഷേപത്തിന് 50,000 രൂപയുടെ ആനുകൂല്യവുമുണ്ട്.

from money rss https://bit.ly/3r4DNET
via IFTTT

Wednesday, 26 January 2022

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകാന്‍ ഭവനവായ്പ നികുതിയിളവ് കൂട്ടിയേക്കും

ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവേകാൻ ഭവനവായ്പയ്ക്ക് കൂടുതൽ ആദായനികുതിയിളവ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. 80സി പ്രകാരം ഭവനവായ്പയുടെ മുതലിലേയ്ക്ക് 1.50 ലക്ഷംരൂപവരെയുള്ള തിരിച്ചടിവിന് നിലവിൽ നികുതിയിളവുണ്ട്. ഈ പരിധി രണ്ടുലക്ഷമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വകുപ്പ് 24 പ്രകാരം ഭവനവായ്പയുടെ പലിശയ്ക്ക് നിലവിൽ രണ്ടുലക്ഷം രൂപയുടെ ആനുകൂല്യവുമുണ്ട്. 80സി വകുപ്പ് പ്രകാരം വിവിധ നിക്ഷേപ പദ്ധതികൾ ഉൾപ്പടെയുള്ളവയ്ക്കാണ് 1.50ലക്ഷം രൂപയുടെ നികുതിയിളവുള്ളത്. പിപിഎഫ്, അഞ്ചുവർഷത്തെ സ്ഥിര നിക്ഷേപം, സുകന്യ സമൃദ്ധി, കുട്ടികളുടെ ട്യൂഷൻ ഫീസ് തുടങ്ങിയവയ്ക്കും ഈ വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കും. കിഴിവുകൾ ഒഴിവാക്കി സ്ലാബ് ഉയർത്തി കുറഞ്ഞ നികുതിയിൽ പുതിയസമ്പ്രദായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൂടുതൽപേരും പഴയതിൽതന്നെ തുടരാനാണ്താൽപര്യപ്പെടുന്നത്. ഇതുകൂടി കണക്കിലെടുത്ത് പുതിയ സമ്പ്രദായത്തിലേയ്ക്ക് നികുതിദായകരെ ആകർഷിക്കാനുള്ള പ്രഖ്യാനവും ബജറ്റിൽ ഉണ്ടാകുമെന്നറിയുന്നു. നികുതി ഇളവുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതിനാൽ വരുമാനംകുറഞ്ഞവർ കൂടുതൽപേരും പഴയ നികുതി സമ്പ്രദായമാണ് സ്വീകരിച്ചത്. 15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് നികുതി നിരക്ക് 30ശതമാനമായതിനാൽ ഈവിഭാഗത്തിൽ കൂടുതൽ കിഴിവ് പ്രയോജനപ്പെടുത്താനുള്ളവരും പുതിയ സമ്പ്രദായത്തിലേയ്ക്ക് മാറിയില്ല.

from money rss https://bit.ly/34cgrE2
via IFTTT

പാഠം 160: അനിശ്ചിതത്വത്തിന്റെ നാളുകളില്‍ നിക്ഷേപത്തിന് സംരക്ഷണ കവചമൊരുക്കാം

2021 സ്വർണത്തിന് അത്രതന്നെ മികച്ച വർഷമായിരുന്നില്ല. അതേസമയം 2020ൽ നിക്ഷേപകരെ അമ്പരപ്പിച്ചുകൊണ്ട് മഞ്ഞലോഹം നേട്ടമുണ്ടാക്കുകയുംചെയ്തു. 2020 ഓഗസ്റ്റ് ഏഴിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിലേയ്ക്ക് സ്വർണവില കുതിച്ചു. 2020 ജനുവരി ഒന്നിലെ വിലയായ 29,000 രൂപയിൽനിന്നാണ് ഈ കുതിപ്പെന്ന് ഓർക്കണം. കോവിഡിന്റെ ഒന്നാംതരംഗത്തിൽ ലോകമാകെ അടച്ചിട്ടപ്പോൾ സമ്പദ്ഘടനകൾ തിരിച്ചടിനേരിട്ട സാഹചര്യത്തിലാണ് സ്വർണവില കുതിച്ചുകയറിയത്. ഓഹരി ഉൾപ്പടെ മറ്റ് ആസ്തികളെല്ലാം കനത്തനഷ്ടംനേരിടുകയുംചെയ്തു. അടിസ്ഥാനപരമായി സ്വർണം സുരക്ഷിതമായ നിക്ഷേപ ആസ്തിയാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ സ്വർണത്തോളം സുരക്ഷിതമായ മറ്റ് ആസ്തികൾ കണ്ടെത്താൻ കഴിയില്ല. വിലക്കയറ്റം, സാമ്പത്തിക തളർച്ച, ഓഹരി വിപണിയിലെ തകർച്ച തുടങ്ങിയ സാഹചര്യങ്ങൾ സ്വർണത്തിന് അനുകൂലമായിമാറുന്നു. പ്രഭ മങ്ങുന്നതെപ്പോൾ? മറിച്ചുള്ള സാഹചര്യങ്ങളിൽ സ്വർണത്തിന്റെ പ്രഭയ്ക്ക് മങ്ങലേൽക്കുന്നു. ഓഹരി മികച്ചനേട്ടമുണ്ടാക്കുമ്പോൾ, സാമ്പത്തിക വളർച്ച മുന്നോട്ടാചലിക്കുമ്പോൾ, വിലക്കയറ്റം നിയന്ത്രണവിധേയമാകുമ്പോൾ സ്വർണത്തിന് മോശംകാലമുണ്ടാകും. ഈ സാഹചര്യത്തിലൂടെയാണ് സ്വർണം ഇപ്പോൾ കടന്നുപോകുന്നത്. 2021ന്റെ അവസാന പകുതിയിൽ പ്രതിരോധ കുത്തിവെയ്പിന് വേഗംവർധിച്ചു. രാജ്യങ്ങളുടെ സമ്പദ്ഘടനകൾ പുനരുജ്ജീവനത്തിന്റെ ട്രാക്കിലേയ്ക്കുകയറി. ഓഹരി വിപണി ദിനംപ്രതിയെന്നോണം കുതിച്ചു. ഈ കാരണങ്ങൾ സ്വർണത്തിന്റെ നേട്ടത്തെ ബാധിച്ചു. സ്വർണത്തിലേയ്ക്കാണ് 2022 ഉറ്റുനോക്കുന്നത്. മഞ്ഞലോഹത്തിന്റെ ഗതി നിർണയിക്കാൻ 2022ൽ നിരവധി കാരണങ്ങൾ ആഗോളതലത്തിൽ രൂപംകൊള്ളുന്നുണ്ട്. കുതിപ്പിന് നിരവധി കാരണങ്ങൾ ആഗോള പണപ്പെരുപ്പം 30 വർഷത്തെ ഉയർന്ന നിലവാരത്തിലാണ്. യുഎസിലെ ഉപഭോക്തൃ സൂചിക മുൻവർഷത്തെ അപേക്ഷിച്ച് 7 ശതമാനം ഉയർന്നു. സ്വർണത്തിന് എന്തുകൊണ്ടും അനുകൂല കാലാവസ്ഥയാണ് മുന്നിലുള്ളത്. പണപ്പെരുപ്പത്തിന് സുരക്ഷാകവചമൊരുക്കാൻ സ്വർണത്തോളം മികച്ച നിക്ഷേപ പദ്ധതിയില്ലെന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് മറ്റുപ്രതികൂല സാഹചര്യങ്ങൾ കൂടിചേരുമ്പോൾ. കോവിഡിന്റെ ഒമിക്രോൺ വകഭേദം അതിവേഗത്തിലാണ് പടരുന്നത്. പലരാജ്യങ്ങളും ഇതിനകം നിയന്ത്രണങ്ങൾ കൊണ്ടുവന്നുകഴിഞ്ഞു. പിടിച്ചുകെട്ടാനാകാത്തവിധത്തിൽ പടർന്നുകയറിയാൽ ആഗോളതലത്തിൽ തൊഴിലവസരങ്ങളെയും സാമ്പത്തിക വളർച്ചയെയും ഒമിക്രോൺ അപകടത്തിലാക്കിയേക്കാം. ചൈനയുടെ സ്ഥിതിയൊന്നുനോക്കൂ. രാജ്യത്തെ ജിഡിപി വളർച്ചയുടെ പ്രധാന സംഭാവന നൽകുന്ന റിയൽ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലേയ്ക്കു പതിച്ചുകഴിഞ്ഞു. കൂടുതൽ വീണുപോകാതിരിക്കാനും അല്പാൽപമായി പിടിച്ചുകയറ്റാനും വായ്പാ പലിശ കുറയ്ക്കുകയാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ഇനി അസംസ്കൃത എണ്ണയുടെകാര്യം ചർച്ചചെയ്യാം. ബ്രന്റ് ക്രൂഡ് ബാരലിന് 88 ഡോളർ പിന്നിട്ടിരിക്കുന്നു. പലരാജ്യങ്ങളും കരുതൽശേഖരം പുറത്തെടുത്ത് വിലകുറയ്ക്കാൻ ശ്രമിച്ചെങ്കിലും താൽക്കാലികമായേ അതിന് ഗുണമുണ്ടായൂള്ളൂ. ഉത്പദാനംകുറയ്ക്കാനുള്ള ഒപെകിന്റെ പദ്ധതി വില ഉയർന്ന നിലവാരത്തിൽ പിടിച്ചുനിർത്താനിടയാക്കി. ക്രൂഡ് ഓയിലിയന്റെയും കമ്മോഡിറ്റികളുടെയും മുന്നേറ്റം ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുകയുംചെയ്തു. പ്രതികൂല ഘടകങ്ങൾ മുകളിൽ സൂചിപ്പിച്ച ഘടങ്ങൾ സ്വർണത്തിന് അനുകൂലമാണെങ്കിലും ഈ കാരണങ്ങൾക്കിടയിലും സ്വർണത്തിന് തിരിച്ചടിയുണ്ടാകാം. വിലക്കയറ്റം കുതിക്കുന്നതിനാൽ യുഎസ് ഫെഡറൽ റിസർവ് ഉത്തേജന നടപടികളിൽനിന്നുള്ള പിന്മാറ്റംവേഗത്തിലാക്കാൻ തീരുമാനിച്ചു കഴിഞ്ഞു. അയഞ്ഞ പണനയത്തിൽനിന്ന് മാർച്ചോടെ പിൻവാങ്ങാനാണ് തീരുമാനം. 2022ൽ മൂന്നുതവണ നിരക്കുവർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ പലിശ നിരക്കിൽ 2022ൽ മാത്രം മുക്കാൽശതമാനത്തോളം വർധനവുണ്ടാകും. പണനയത്തിൽ പിടിമുറുക്കുന്നതോടെ ഡോളർ കരുത്താർജിക്കും. ആഗോളതലത്തിൽ സ്വർണവില ഡോളർ കേന്ദ്രീകൃതമായതിനാൽ മഞ്ഞലോഹത്തെ അത് ദോഷകരമായി ബാധിക്കാനിടയാക്കും. അനൂകൂലമോ പ്രതികൂലമോ ആയ ഒന്നിലധികം ഘടകങ്ങൾ വിപണിയെ സ്വാധാനിക്കുന്നതിനനുസരിച്ചായിരിക്കും 20222ലെ സ്വർണത്തിന്റെ നീക്കം. ചരിത്രം പരിശോധിക്കാം പത്തുവർഷത്തെ സ്വർണത്തിന്റെ വിലനിലവാരം പരിശോധിച്ചാൽ നേട്ട-നഷ്ടക്കണക്കുകൾ ബോധ്യമാകും. ഇരട്ടയക്കനേട്ടം നൽകിയ വർഷങ്ങൾ ആദ്യംനോക്കാം. 2012ൽ 12.3ശതമാനവും 2016ൽ 11.3ശതമാനവും 2019ൽ 23.8ശതമാനവും 2020ൽ 27.9ശതമാനവും നേട്ടം സ്വർണം നിക്ഷേപന് നൽകി. ഇനി നഷ്ടത്തിന്റെ വർഷങ്ങളിലേയ്ക്കുവരാം. 2013ൽ 4.5ശതമാനവും 2014ൽ 7.9ശതമാനവും 2015ൽ 6.6ശതമാനവും 2021ൽ 7.6ശതമാനവും നഷ്ടമാണ് സ്വർണം നിക്ഷേപകന് നൽകിയത്. ബാക്കിയുള്ള വർഷങ്ങളിലെ നേട്ടം ഒറ്റയക്ക ശതമാനത്തിലുമായിരുന്നു. വരുമാനം അസ്ഥിരം സ്വർണത്തിൽനിന്നുള്ള ആദായം അസ്ഥിരമാണെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. സ്ഥിരവരുമാനം നൽകുന്ന ആസ്തിയല്ല സ്വർണമെന്ന് ചുരുക്കം. എങ്കിലും മൊത്തം ആസ്തിയുടെ 10-15ശതമാനമെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. സമ്പദ് വ്യവസ്ഥയോ ഓഹരി വിപണിയോ മാന്ദ്യത്തിൽപ്പെടുമ്പോഴും വിലക്കയറ്റം രൂക്ഷമാകുമ്പോഴും സംരക്ഷണ കവചംതീർക്കാൻ സ്വർണത്തിനേ കഴിയൂ. വിവിധ ആസ്തികളുള്ള നിക്ഷേപ പോർട്ട്ഫോളിയോയിൽ ചുവപ്പുരാശി പടരുമ്പോൾ പച്ചനിറത്തിൽ ജ്വലിക്കാൻ സ്വർണത്തിനുമാത്രമേ സാധിക്കൂ. നിക്ഷേപിക്കാൻ പലവഴികൾ സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങൾ വിപണിയിലുണ്ട്. അതിൽ ഏറ്റവും അനുയോജ്യവും ചെലവുകുറഞ്ഞതുമാണ് കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടുകൾ. നിക്ഷേപിക്കുന്നതുകയ്ക്ക് 2.5ശതമാനം വാർഷിക പലിശ ലഭിക്കുന്നതോടൊപ്പം കാലാവധിയെത്തുമ്പോൾ അന്നത്തെ സ്വർണത്തിന്റെ വിലയ്ക്ക് ബോണ്ടുകൾ തിരിച്ചുകൊടുത്ത് പണമാക്കാനുംകഴിയും. അതിൽനിന്ന് ലഭിക്കുന്ന മൂലധനനേട്ടത്തിനാകട്ടെ ഒരുരൂപപോലും ആദായ നികുതി നൽകേണ്ടതുമില്ല. മികച്ച രണ്ടാമത്തെ മാർഗം ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കുകയെന്നതാണ്. ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകളുണ്ടെങ്കിൽമാത്രമെ ഇടിഎഫിൽ നിക്ഷേപിക്കാനാകൂ. അതില്ലാത്തവർത്ത് ഇടിഎഫിൽ നിക്ഷേപിക്കുന്ന ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിലും പണംമുടക്കാം. feedback to: antonycdavis@gmail.com ചുരുക്കത്തിൽ: സ്വർണത്തിന് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളാണ് മുകളിൽ വിശദമാക്കിയത്. മൊത്തം ആസ്തിയുടെ 10ശതമാനമെങ്കിലും(15ശതമാനത്തിൽകൂടുതൽ വേണ്ട) സ്വർണത്തിൽ നിക്ഷേപിക്കേണ്ടതുണ്ട്. പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും പിടിമുറുക്കുമ്പോൾ നിക്ഷേപങ്ങൾക്ക് സംരക്ഷണ കവചമേകാൻഈ ലോഹത്തിനുകഴിയും. അതോടൊപ്പം ദീർഘകാലയളവിൽ മികച്ച ആദായം നേടുകയുംചെയ്യാം.

from money rss https://bit.ly/349bj3F
via IFTTT

കനത്ത നഷ്ടത്തില്‍ വിപണി: സെന്‍സെക്‌സിന് നഷ്ടമായത് 1000ത്തിലേറെ പോയന്റ്|Opening

മുംബൈ: റിപ്പബ്ലിക് ദിന അവധിക്കുശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തോടെ. ആഗോളകാരണങ്ങൾ സൂചികകളിൽനിന്ന് കവർന്നത് ഒരുശതമാനത്തിലേറെ. മാർച്ചിലെ യോഗത്തിൽ നിരക്ക് വർധന പ്രഖ്യാപിക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോം പവൽ സൂചന നൽകിയതാണ് വിപണിയെ പിടിച്ചുലച്ചത്. സെൻസെക്സ് 926 പോയന്റ് താഴ്ന്ന് 56,931ലും നിഫ്റ്റി 264 പോയന്റ് നഷ്ടത്തിൽ 17,013ലുമാണ് വ്യാപാരം ആരംഭിച്ചത്. വൈകാതെ നഷ്ടം ആയിരത്തിലേറെ പോയന്റായി. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും രണ്ടുശതമാനത്തോളം ഇടിഞ്ഞു. വിപ്രോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, നെസ് ലെ, ഡോ.റെഡ്ഡീസ്, എച്ച്സിഎൽ, ടൈറ്റാൻ, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടത്തിൽ. നിഫ്റ്റി സൂചികയിൽ ഒഎൻജിസി മാത്രമാണ് നേട്ടത്തിലുള്ളത്.

from money rss https://bit.ly/3ujxeQX
via IFTTT

കോവിഡ് വാക്‌സിനുകള്‍ പൊതുവിപണിയിലേയ്ക്ക്: ഒരു ഡോസിന് 275 രൂപ നിശ്ചയിച്ചേക്കും

ന്യൂഡൽഹി: പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനുമുമ്പ് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് ഉപയോഗിക്കുന്ന കോവീഷീൽഡിന്റെയും കോവാക്സിന്റെയും വില ഏകീകരിച്ചേക്കും. ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. സേവന നിരക്കിനത്തിൽ 150 രൂപയും നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 205 രൂപയ്ക്കാണ് സർക്കാർ ഇരുവാക്സിനുകളും വാങ്ങുന്നത്. 33ശതമാനം ലാഭംകൂടിചേർത്താണ് ഡോസ് ഒന്നിന് 275 രൂപയായി നിശ്ചയിക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈയിടെ നടത്തിയ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തിരുന്നു. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിന്റെ ഒരു ഡോസിന് നിലവിൽ സ്വകാര്യ ആശുപത്രികളിൽ 1,200 രൂപയും കോവീഷീൽഡിന് 780 രൂപയുമാണ് ഈടാക്കുന്നത്. സേവന നിരക്കിനത്തിൽ 150 രൂപ വേറെയുമുണ്ട്. അടുത്തമാസത്തോടെ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനുമുന്നോടിയായാണ് വില നിശ്ചയിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ചുരുങ്ങിയ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാൻ നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. 300 രൂപയ്ക്കുതാഴെ മരുന്ന് ലഭ്യമാക്കാൻ തയ്യാറായാൽ സർക്കാർ ഇടപെടൽ ഉണ്ടാകില്ല. ജനുവരി 19ഓടെ ഇരുവാക്സിനുകളും പൊതുവിപണിയിൽ ലഭ്യമാക്കണമെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിയോഗിച്ച സമതി നേരത്തെ നിർദേശം നൽകിയിരുന്നു. Content Highlights :Covishield, Covaxin prices likely to be capped at Rs 275 per dose

from money rss https://bit.ly/3rSBgg4
via IFTTT

ആമസോണിൽ മെഗാ മ്യൂസിക് ഫെസ്റ്റ്; ഹെഡ്‌ഫോണ്‍ മുതല്‍ ഗിറ്റാര്‍ വരെ കുറഞ്ഞ വിലയിൽ

സംഗീതപ്രേമികൾക്കായി ആമസോണിൽ മെഗാ മ്യൂസിക് ഫെസ്റ്റ്. വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങളാണ് ആസ്വാദകരെക്കാത്ത് വിപണികളിലുളളത്.ഹെഡ്ഫോണുകൾ, സ്പീക്കറുകൾ, ഗിറ്റാറുകൾ, മ്യൂസിക്കൽ കീബോർഡുകൾ എന്നിവക്കെല്ലാം മികച്ച ഓഫറാണ്.ഇഷ്ട ഉൽപ്പന്നങ്ങളെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ജനുവരി 27-28 തീയതികളിലാണ് ഫെസ്റ്റ്. Noise Buds VS303 Truly Wireless Earbuds with 24 Hour Playtime, Hyper Sync Technology, 13mm Speaker Driver and Full Touch Control (Jet Black)| വാങ്ങാൻലിങ്കിൽ ക്ലിക്ക് ചെയ്യുക സംഗീതാസ്വാദകർക്ക് മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്ന ഹെഡ്ഫോണുകളാണ് വിപണികളിലെ മുഖ്യ ആകർഷണം. ടോപ്പ് ബ്രാൻഡുകളിലെ ഹെഡ്ഫോണുകൾക്ക് വലിയ വിലക്കുറവുണ്ട്. ബ്ലൂടൂത്ത് വയർലെസ് ഇയർഫോണുകളും വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയടക്കമുളളവയും വിപണികളിലുണ്ട്. ഹൈപ്പർ സിങ്ക് ടെക്നോളജിയുളള എയർപോഡുകൾക്കും മികച്ച ഓഫറാണ്. വിവിധ ഗെയിമിങ് ഹെഡ്ഫോണുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. Noise Sense Bluetooth Wireless Neckband Earphones with Fast Charging, Up to 25H Playback, Powerful Bass, Built-in Mic for Clear Calls, Type C Port, IPX5, Voice Assistant (Jet Black) ബോട്ട് റോക്കേഴ്സ് 245 വി2 ബ്ലൂടൂത്ത് ഇയർഫോൺ, ബോട്ട് റോക്കേഴ്സ് 330 വയർലെസ് നെക്ക്ബാൻഡ്, ബോൾട്ട് ഓഡിയോ പ്രോപോഡ്സ് എക്സ് ഇയർബഡ്സ്, ജെബിഎൽ സി 115 ടിഡബ്ല്യുഎസ് ഇയർബഡ്സ് എന്നിവയാണ് വിപണികളിൽ മുന്നിട്ട് നിൽക്കുന്നവ. boAt Aavante Bar 1160 60 Watt 2.0 Channel Wireless Bluetooth Soundbar (Premium Black)| വാങ്ങാൻലിങ്കിൽ ക്ലിക്ക് ചെയ്യുക ഐപിഎക്സ് 5 സ്വെറ്റ്, വാട്ടർ റെസിസ്റ്റൻസ് ഫീച്ചറും മികച്ച സൗണ്ട് ക്വാളിറ്റിയുമാണ് ബോട്ട് റോക്കേഴ്സ് 245 വി2 ബ്ലൂടൂത്ത് ഇയർഫോണിന്റെ പ്രത്യേകത. മോണോപോഡ്, ഓട്ടോ പെയറിങ്, ഐപിഎക്സ് 5 വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുകളാണ് ബോൾട്ട് ഓഡിയോ പ്രോപോഡ്സ് എക്സ് ഇയർബഡ്സിലുളളത്. ജെബിഎൽ സി115 ടിഡബ്ല്യുഎസ് ഇയർബഡ്സിൽ ജംബോ ബാറ്ററി ബാക്ക്അപ്, ഓട്ടോണോമസ് കണക്ടിവിറ്റി, വോയിസ് അസിസ്റ്റന്റ് സംവിധാനങ്ങളുണ്ട്. Maono AU-PM420 USB Podcast Condenser Microphone, Computer Mic with Professional Sound Chipset for Gaming, Streaming, YouTube, Voice Over, Studio, Home Recording മികച്ച ശബ്ദവും ക്ലോക്കും എച്ച് ഡി സ്ക്രീനുമൊക്കെയായി വിപണികൾ കീഴടക്കുകയാണ് ആമസോൺ എക്കോ സ്മാർട്ട് സ്പീക്കറുകൾ. എക്കോ ഫ്ളക്സ്, എക്കോ ഡോട്ട്, എക്കോ സ്റ്റുഡിയോ, എക്കോ ഷോ എന്നിങ്ങനെ എക്കോ സീരീസുകളിൽ പലവിധ സ്മാർട്ട് സ്പീക്കറുകളാണുളളത്.പാട്ട് കേൾക്കാനും ഇന്റ്ർനെറ്റിൽ സെർച്ച് ചെയ്യാനും വാർത്തകളറിയാനും സ്മാർട്ട് സ്പീക്കറുകളെ ആശ്രയിക്കാം. സെബ്രോണിക്സ്, എൽജിമൾട്ടിമീഡിയ സ്പീക്കറുകൾ മികച്ച സൗണ്ട് ക്ലാരിറ്റി നൽകുന്നവയാണ്.ബ്ലൂടൂത്ത്, യുഎസ്ബി, എസ്ഡി , ഓക്സ് എന്നിങ്ങനെ വിവിധതരം മൾട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളാണുളളത്. ശബ്ദവും ബാസ്സും ട്രെബിളും ക്രമീകരിക്കാനുളള സംവിധാനമുണ്ട്. Audio-Technica ATH-M20x Over-Ear Professional Studio Monitor Headphones (Black) സെബ്രോണിക്സ്, ബോട്ട്, ജെബിഎൽ ബ്രാൻഡുകളുടെ സൗണ്ട്ബാറുകളും സ്വന്തമാക്കാം. അതിഗംഭീരമായ ശ്രവ്യാനുഭവം നൽകുന്നവയാണിവ. സിനിമകളും പാട്ടുകളും ആവോളം ആസ്വദിക്കാം. എല്ലാത്തിനും വൻ വിലക്കുറവാണ്. Casio SA-77 44 Mini Keys Keyboard, Black| വാങ്ങാൻലിങ്കിൽ ക്ലിക്ക് ചെയ്യുക സംഗീതപ്രേമികളുടെ മനം കവരുന്ന ഗിറ്റാറുകളും വിപണികളിലുണ്ട്. പല ബ്രാൻഡുകളിൽ മികച്ച ക്വാളിറ്റിയിലും ഡിസൈനുകളിലുമുളളവ. മൗത്ത് ഓർഗനും ഫ്ളൂട്ടുകളും മിതമായ നിരക്കിൽ ലഭ്യമാകും. കുട്ടികൾക്കായി മിനി കീബോർഡുകളും വാങ്ങാം. എൽസിഡി ഡിസ്പ്ലേയുളള കീബോർഡുകളിൽ പിയാനോ, ഓർഗൻ, ഹാർമോണിയം ബട്ടനുകളുണ്ട്. തബല, ഹാർമോണിയം, വീണ എന്നിങ്ങനെ സംഗീതോപകരണങ്ങളെല്ലാം മികച്ച ഓഫറിൽ സംഗീതപ്രേമികൾക്ക് സ്വന്തമാക്കാം. Juârez Acoustic Guitar, 38 Inch Cutaway, 038C with Bag, Strings, Pick and Strap, Black| വാങ്ങാൻലിങ്കിൽ ക്ലിക്ക് ചെയ്യുക

from money rss https://bit.ly/3o1lcYh
via IFTTT

Tuesday, 25 January 2022

ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകാം; ഓഹരി വിപണിക്ക് താങ്ങാകില്ല

ആഗോള വിപണി ദുർബലമായി തുടരുമ്പോഴും ഇന്ത്യൻ ഓഹരി വിപണിയുടെ സമീപകാല കുതിപ്പിന്റെ അടിസ്ഥാനം ബജറ്റിലും മൂന്നാംപാദ ഫലങ്ങളിലുമുള്ള പ്രതീക്ഷയാണ്. കഴിഞ്ഞ ദശകത്തിൽ, 2010 മുതൽ 2020 വരെ കാലയളവിൽ ഓഹരി വിപണിയുടെ ഹ്രസ്വകാല ബജറ്റ് പൂർവപ്രകടനം വിലയിരുത്തിയാൽ അനിശ്ചിതാവസ്ഥയ്ക്ക് വലിയ തോതിൽ കുറവുവന്നതായി കാണാം. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ വിശകലനംചെയ്താൽ ബജറ്റ് ഫലം ഓഹരി വിപണിയുടെ പ്രകടനത്തെ ബാധിച്ചില്ലെന്നു വിലയിരുത്തേണ്ടിവരും. എങ്കിലും തെരഞ്ഞെടുപ്പുകാലം വരുമ്പോൾ, പ്രത്യേകിച്ച് ദേശീയ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിപണി ചഞ്ചലമാകാറുണ്ട്. പാദവാർഷിക ഫലങ്ങൾ, ആഗോള ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം വിപണിയിലുണ്ട്. ഇത്തവണ സുപ്രധാന സംസ്ഥാനങ്ങളായ യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. രണ്ടു വർഷത്തിനുശേഷം വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കരുതപ്പെടുന്ന തെരഞ്ഞെടുപ്പുകളാണിവ. ഇതിനുപുറമേ വീപണിയെ ചൂഴ്ന്നുനിൽക്കുന്ന മറ്റുഘടകങ്ങളും നിർണായകമാണ്. ആഗോള തലത്തിൽ ധനനയത്തിലുണ്ടാകുന്ന വ്യതിയാനം കാരണം വിപണിയുടെ ഗതിമാന്ദ്യം, കൂടിയ തോതിലുള്ള വിലക്കയറ്റം, മൂന്നാം പാദ ഫലങ്ങൾ എന്നിവയാണവ. കടലാസിൽ മഹത്തരമാകുമെങ്കിലും ഇക്കാലത്ത് ബജറ്റിൽ വലിയ പ്രതീക്ഷയർപ്പിക്കാൻ കഴിയില്ല. സുപ്രധാന സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനൊരുങ്ങുകയും ദേശീയ തിരഞ്ഞെടുപ്പിന്റെ കാഹളംമുഴങ്ങുകയും ചെയ്യുമ്പോൾ പ്രതീക്ഷ പിന്നെയും ദുർബലമാകുന്നു. പരിഷ്കരണ നടപടികൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സർക്കാരായതിനാൽ മാധ്യമങ്ങളിൽ വർധിച്ച പ്രതീക്ഷയാണുള്ളത്. ഉറച്ചസർക്കാറും ഭദ്രമായ രാഷ്ട്രീയ കാലാവസ്ഥയും ഉള്ളതിനാൽ ഇത്തവണ സർക്കാർ കൂടുതൽ കാര്യക്ഷമമായ പദ്ധതികൾ കൊണ്ടു വരുമെന്നുതന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. സുപ്രധാന പരിഷ്കരണ നടപടികൾ ബജറ്റിനു പുറമേയാണുണ്ടായതെന്ന കാര്യവും പരിഗണിക്കേണ്ടിയിരിക്കുന്നു. എങ്കിലും നടപ്പുവർഷം ആവിഷ്കരിക്കുന്ന പരിഷ്കരണനടപടികളും കൊണ്ടുവരുന്ന നവീനആശയങ്ങളും പ്രഖ്യാപിക്കാനുള്ള പ്രധാനവേദി തന്നെയാണ് സർക്കാരിന് ബജറ്റ്. ഇത്തവണ സർക്കാർ ശ്രദ്ധയർപ്പിക്കുന്ന പ്രധാന രംഗങ്ങൾ ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, കൃഷി, ഗ്രാമീണ വിപണി, പാർശ്വവൽകൃത വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ, ഇന്ത്യയിൽ നിർമ്മിക്കുന്ന വസ്തുക്കൾ, ഹരിത ഊർജ്ജം, ഹോസ്പിറ്റാലിറ്റി മേഖലകളാണ്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തിൽ ജനപ്രിയ നടപടികൾക്കു സാധ്യതയുണ്ടെങ്കിലും അവ ദീർഘകാലാടിസ്ഥാനത്തിൽ ധനകമ്മിയെ ബാധിക്കാനിടയില്ല. അനിയന്ത്രിതമായ വിലക്കയറ്റം നിലനിൽക്കുന്നതിനാൽ താഴ്ന്ന വരുമാനക്കാരായ നികുതി ദായകർക്കായി ആശ്വാസ നടപടികൾ പ്രതീക്ഷിക്കാം. ചുുക്കിപ്പറഞ്ഞാൽ ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായിരിക്കുമെന്നു പ്രതീക്ഷിക്കാമെങ്കിലും വിപണിക്കു താങ്ങാവുമെന്നു കരുതാൻവയ്യ. എങ്കിലും സർക്കാരിന്റെ ചിലവുകളും ഏറ്റെടുക്കുന്ന പരിഷ്കരണനടപടികളും കാരണം ചിലമേഖലകൾ മുന്നോട്ടുകുതിക്കും. 2022 സാമ്പത്തിക വർഷത്തേക്കുള്ള 6.8 ശതമാനം എന്ന ധനകാര്യ ലക്ഷ്യം നേടാനാണിട. 2023 സാമ്പത്തിക വർഷം 5 ശതമാനത്തിനും 6 ശതമാനത്തിനുമിടയിൽ എന്ന ലക്ഷ്യവും സാധ്യമായേക്കാം. മഹാമാരിക്കാലത്ത് സ്വകാര്യ പണംമുടക്കലുകൾ കുറയുമ്പോൾ സർക്കാർ ഭാഗത്തുനിന്നു കൂടുതൽ ചിലവഴിക്കുകയും നേരിട്ടല്ലാത്ത നികുതികൾ വർധിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വൻകിട ഉൽപന്നങ്ങൾ, അടിസ്ഥാന വികസനം, നിർമ്മാണമേഖല, ഉപഭോഗം എന്നീരംഗങ്ങളിൽ ആനുകൂല്യം പ്രതീക്ഷിക്കുന്നുണ്ട്. മൂന്നാം പാദഫലങ്ങളും ആഗോള ചലനങ്ങളുമായിരിക്കും വിപണി പിന്തുടരുക. നിത്യഹരിതമായ ഐടി മേഖലയുടെ പിന്തുണയോടെ മൂന്നാം പാദഫലങ്ങളുടെ തുടക്കം നന്നാവും. മുൻവർഷത്തെയപേക്ഷിച്ച് മൊത്തത്തിലുള്ള വളർച്ചാപ്രതീക്ഷ ലോഹ, ഊർജ്ജ മേഖലകളെ കേന്ദ്രീകരിച്ചാണ്. വിതരണ പ്രശ്നങ്ങളും അസംസ്കൃത വസ്തുക്കളുടെ കൂടിയ വിലയും കാരണം മുൻപാദത്തെയപേക്ഷിച്ച് വളർച്ചയിൽ ചെറിയ പുരോഗതി ഉണ്ടായേക്കാം. ഹ്രസ്വകാലയളവിൽ വിലക്കയറ്റം ലാഭത്തെ ബാധിക്കും. കൂടിയ മൂല്യനിർണയം വിപണിയിലെ കുതിപ്പിനു തടയിടും. ഉയർന്നതോതിലുള്ള ചെറുകിട നിക്ഷേപവും അഭ്യന്തര സ്ഥാപനങ്ങളിൽ നിന്നുള്ള നിക്ഷേപവും ഇന്ത്യൻ ഓഹരി വിപണിയെ ആഗോള വിപണിയേക്കാൾ മെച്ചപ്പെട്ട പ്രവർത്തനത്തിനു സഹായിച്ചിട്ടുണ്ട്. ലോകവിപണി പരസ്പര ബന്ധിതമാകയാൽ ദുർബലമായിക്കൊണ്ടിരിക്കുന്നു ആഗോള പ്രവണതകളെ പിന്തുടരേണ്ടിവരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/33SinBZ
via IFTTT

ഓഹരി ഇടപാട് നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് ലക്ഷ്യമിട്ടതിനേക്കാള്‍ 57% അധികതുക

മുംബൈ: കോവിഡിനെതുടർന്ന് വിപണിയിൽ ചെറുകിട നിക്ഷേപകരുടെ എണ്ണം വൻതോതിൽ കൂടിയതോടെ ഓഹരി ഇടപാട് നികുതി (സെക്യൂറ്റീസ് ട്രാൻസാക് ഷൻ ടാക്സ്)യിനത്തിൽ സർക്കാരിന് ലഭിച്ചത് ലക്ഷ്യമിട്ടതിനേക്കാൾ 57ശതമാനം അധികതുക. 2019-20 സാമ്പത്തിക വർഷത്തിൽ ലഭിച്ച 12,374 കോടി രൂപ കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വർഷം ലക്ഷ്യതുക 12,500 കോടിയായാണ് നിശ്ചയിച്ചത്. എന്നാൽ 2021 ഏപ്രിൽ മുതൽ നവംബർവരെ ഓഹരി ഇടപാട് നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചത് 19,737 കോടി രൂപയാണ്. ബജറ്റ് ലക്ഷ്യത്തേക്കാൾ 57ശതമാനം അധികതുകയാണ് ഈയിനത്തിൽ നേടാനായത്. എക്സ്ചേഞ്ചുകളിലെവിറ്റുവരവിലുണ്ടായ വൻവർധനവാണ് ഈ നേട്ടത്തിന് കാരണം. 2019-20 വർഷത്തിൽ എൻഎസ്ഇയുടെ കാഷ് സെഗ്മെന്റിലെ പ്രതിദിന ട്രേഡിങ് വിറ്റുവരവ് 36,432 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ ഇത് ഇരട്ടിയോളമുയർന്ന് 61,839 കോടി രൂപയായി. 2022ആയപ്പോൾ പ്രതിമാസ ശരാശരി 70,000 കോടി രൂപയിലേറെയായാണ് വർധിച്ചത്. ഓഹരികൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഇടപാട് നികുതിയിനത്തിൽ 0.1ശതമാനമാണ് നിക്ഷേപകനിൽനിന്ന് നികുതി ഈടാക്കുന്നത്. നിക്ഷേപകരിൽ കൂടുതൽപേരും ദിനവ്യാപാരത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതിനാലാണ് എസ്ടിടിയിനത്തിൽ വൻവർധനവുണ്ടായത്. വിപണിയിൽ റീട്ടെയിൽ പങ്കാളിത്തം കൂടുന്നതിനാൽ 2022-23 സാമ്പത്തികവർഷവും ഈയിനത്തിൽ മികച്ചവരുമാനം സർക്കാരിന് ലഭിക്കും.

from money rss https://bit.ly/3u10V9d
via IFTTT

റിപ്പബ്ലിക് ദിനം: ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: റിപ്പബ്ലിക് ദിനം പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണി പ്രവർത്തിക്കുന്നില്ല. ബിഎസ്ഇക്കും എൻഎസ്ഇക്കും അവധിയാണ്. മെറ്റൽ, ബുള്ളിയൻ ഉൾപ്പടെയുള്ള കമ്മോഡിറ്റി വിപണിക്കും അവധിയാണ്. ഫോറക്സ്, കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് മാർക്കറ്റുകളും പ്രവർത്തിക്കുന്നില്ല. അഞ്ചുദിവസത്തെ തുടർച്ചയായ നഷ്ടത്തിനുശേഷം കഴിഞ്ഞ ദിവസം സെൻസെക്സ് 367 പോയന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, യുഎസ് സൂചികകൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/33M1edl
via IFTTT

ബജറ്റിനെ മറികടക്കുന്ന തിരഞ്ഞെടുപ്പ് സൗജന്യവാഗ്ദാനങ്ങള്‍: ആശങ്ക പ്രകടിപ്പിച്ച് കോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനംചെയ്യുന്ന സൗജന്യങ്ങൾക്ക് മർഗനിർദേശം പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. സാധാരണ ബജറ്റിനപ്പുറത്തേയ്ക്കാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സൗജന്യ പ്രഖ്യാപനങ്ങൾ പോകുന്നതെന്നും ഗൗരവമായ പ്രശ്നമാണിതെന്നും കോടതി നിരീക്ഷിക്കുകയുംചെയ്തു. നാലാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷനോടും സർക്കാരിനോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നുവെങ്കിലും ഒരുയോഗംമാത്രമാണ് കമ്മീഷൻ ചേർന്നതെന്നും അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ പൊതുഫണ്ട് ദുരുപയോഗംചെയ്യുകയും സംസ്ഥാനങ്ങളെ കടക്കെണിയിലാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി ഉപാധ്യായ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. സൗജന്യങ്ങൾ വിതരണംചെയ്യുമെന്ന് വാഗ്ദാനംചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങൾ അവഗണിച്ച് പൗരന്മാരുടെ പണം ദുരുപയോഗംചെയ്യുകയാണെന്ന് ഹർജിയിൽ പറയുന്നു. Content Highlights :Supreme Court issues notice to Election Commission and Central Government

from money rss https://bit.ly/3ADrSkA
via IFTTT

സ്വന്തം ചായക്കപ്പിൽ ചായ കുടിച്ചാൽ രുചി കൂടുമോ?; നിങ്ങൾക്കൊരു ഫേവറേറ്റ് ചായക്കപ്പുണ്ടോ?

ചായ ഈ വാക്ക് അഭിഭാജ്യഘടകമാണ് നമ്മുടെ ജീവിതത്തിൽ. ചായ ഇല്ലാത്ത ഒരു ദിവസം പോലും പലരുടെയും ജീവിതങ്ങളിൽ ഉണ്ടാവാറില്ല. ഒത്തുകൂടലുകൾക്കും ഏകാന്തതയിലും എല്ലാം ചായ നമ്മുടെ ഒപ്പം കൂടാറുണ്ട്. " എന്നാ പിന്നെ ഒരു ചായ ആയാലോ" എന്ന് ചോദ്യത്തിന് മുമ്പിൽ വീഴാത്ത ഒരാളുമില്ല. എന്തിലേറെ പറയുന്നു തലവേദന മാറാൻ പോലും പലപ്പോഴും ഈ ചായ മരുന്നാകാറുണ്ട്. ചായക്കപ്പുകളുടെ മഹനീയ ശേഖരം; വിലക്കുറവിൽ വാങ്ങാൻ ക്ലിക്ക് ചെയ്യു നമ്മളിൽ ചിലരെങ്കിലും ഈ ചായ നേരം കൂടുതൽ രസകരമാക്കുന്നത് നമ്മുടെ ഫേവറേറ്റ് കപ്പുകളിൽ ചായമൊത്തിക്കുടിച്ചാണ്. എല്ലാവർക്കും അവരവരുടേതായ ഒരു ചായ കപ്പ് ഇല്ലാതിരിക്കില്ല. ഇതാ നിങ്ങളുടെ ഫേവറേറ്റ് ലിസ്റ്റ് വിപുലീകരിക്കാനായി ആമസോൺ അവസരമൊരുക്കുന്നു. ആമസോൺ ഗ്ലാസ് വെയർ ആൻഡ് ഡ്രിങ്ക് വെയർ വിഭാഗത്തിൽ കപ്പ്, മഗ്ഗ് സോസെസ് എന്നിവയ്ക്ക് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എല്ലാ തരത്തിലുള്ള കപ്പുകളും ലഭ്യമാണ്. ഗ്ലാസ്, ഫൈബർ, പ്ലാസ്റ്റിക്, സ്റ്റീൽ, സെറാമിക്, പേപ്പർ, എന്നിങ്ങനെ വിവിധതരം ടീ കപ്പുകൾ ആകർഷകമായ ഡിസ്കൗണ്ടിൽ ലഭിക്കും. Vatsalya Glass Tea Glass - Clear, 100 ml (6)| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യു 1097 രൂപയുടെ അൻവാലിയ ആർകെ സീരീസ് സെറാമിക് ടീ കപ്പ് (6സെറ്റ് )വെറും 379 രൂപയ്ക്ക് സ്വന്തമാക്കാം.1000 രൂപ വിലമതിക്കുന്ന ആറ്റ് ട്രോക്ക് 6 സ്റ്റെയിൻലെസ് ടീ കപ്പുകൾ 57 ശതമാനം ഓഫറിൽ 429 രൂപയ്ക്ക് ലഭ്യമാണ്.മാത്രമല്ല ആഘോഷവേളകളിൽ സമ്മാനമായി നൽകാൻ മനോഹരമായ ഗിഫ്റ്റ് റിംഗ് ടി കപ്പുകളും ആമസോൺ ഒരുക്കുന്നു.കൂടാതെ ഡിസ്കൗണ്ട് നിരക്കിൽ കോംബോ ഓഫറുകളും. Jinaya Glass Tea and Coffee Cup, Cute Clear Cups, 220 ml, Set of 6| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യു

from money rss https://bit.ly/3AsIknH
via IFTTT

കൈവശം 23 ലക്ഷം രൂപയുണ്ട്: മികച്ച ആദായം ലഭിക്കാന്‍ എവിടെ നിക്ഷേപിക്കും?

കുടുംബ സ്വത്ത് വീതംവെച്ചപ്പോൾ ലഭിച്ച 23 ലക്ഷം രൂപ കൈവശമുണ്ട്. തൽക്കാലത്തേയ്ക്ക് ഈതുക ആവശ്യമില്ല. ഭാവിയിൽ മികച്ചനേട്ടമുണ്ടാക്കാൻ നിലവിലെ സാഹചര്യത്തിൽ എവിടെയാണ് നിക്ഷേപിക്കേണ്ടത്. സുഹൃത്തുക്കളിൽ പലരും ഓഹരിയിൽ മുടക്കാനാണ് പറയുന്നത്. റിസ്കെടുക്കാൻ അത്ര താൽപര്യമില്ല. ഇതുവരെ ഓഹരിയിൽ നിക്ഷേപിച്ച് പരിചയവുമില്ല. ഈ സാഹചര്യത്തിൽ ഓഹരിയിൽ നിക്ഷേപിക്കുന്നത് ഗുണംചെയ്യുമോ? മ്യൂച്വൽ ഫണ്ടിലോ റിയൽ എസ്റ്റേറ്റിലോ നിക്ഷേപിച്ചാൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമോ?പലിശ കുറവായതിനാലാണ് എഫ്ഡിക്ക് ബദൽ അന്വേഷിക്കുന്നത്. യോജിച്ച പദ്ധതി നിർദേശിക്കാമോ? വിനയൻ (ഇ-മെയിൽ) സ്ഥിര നിക്ഷേപ പദ്ധതികളിലെ പലിശ ഏറ്റവും കുറഞ്ഞ സമയമാണിത്. അതുപോലെതന്നെ ലഘുസമ്പാദ്യ പദ്ധതികളിലെ ആദായവും ആകർഷകമല്ല. വിലക്കയറ്റത്തെ മറികടക്കുന്ന ആദായം സ്ഥിര നിക്ഷേപ പദ്ധതികളിൽനിന്ന് ലഭിക്കുകയില്ല. ഭാവിയിൽ നേരിയതോതിൽ പലിശ നിരക്ക് ഉയരാൻ സാധ്യതയുണ്ടെങ്കിലും മികച്ച ആദായം ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ മൊത്തം നിക്ഷേപത്തിന്റെ40 ശതമാനം തുക ബാങ്ക് എഫ്ഡിയിലും10ശതമാനം സ്വർണത്തിലും ബാക്കിയുള്ള 50ശതമാനം ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാം. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കുന്നതിൽ റിസ്ക് ഉള്ളതിനാലാണ് ഹൈബ്രിഡ് ഫണ്ടുകൾ നിർദേശിക്കുന്നത്. അഞ്ചുവർഷമോ അതിൽകൂടുതൽ കാലമോ നിക്ഷേപം നിലനിർത്താനായാൽ തരക്കേടില്ലാത്ത ആദായം അതിൽനിന്ന് പ്രതീക്ഷിക്കാം. സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും യോജിച്ച പദ്ധതി സർക്കാരിന്റെ ഗോൾഡ് ബോണ്ട് ആണ്.2.5ശതമാനം വാർഷിക പലിശയും കാലാവധിയെത്തുമ്പോൾ അന്നത്തെ സ്വർണത്തിന്റെ മൂല്യത്തിനനസരിച്ചുള്ളതുകയും ഇതിൽനിന്ന് ലഭിക്കും. 40ശതമാനംതുക എസ്ഐപിയായി അഗ്രസീവ് ഹൈബ്രിഡ് ഫണ്ടിൽ നിക്ഷേപിക്കാം. ദീർഘകാലയളവിൽ തരക്കേടില്ലാത്ത ആദായം ഇതിൽനിന്നുലഭിക്കും. എല്ലാതുകയും ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും സാഹചര്യത്തിൽ പണത്തിന് ആവശ്യംവന്നാൽ സ്ഥിര നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടും. ദീർഘകാലയളവിൽ മികച്ച മൂലധനനേട്ടം ലഭിക്കുമ്പോൾ ഹൈബ്രിഡ് ഫണ്ടിലെ നിക്ഷേപം ഉപയോഗിക്കുകയുംചെയ്യാം.

from money rss https://bit.ly/3IzWlCN
via IFTTT

Monday, 24 January 2022

മഴയായാലും വെയിലായാലും വ്യായാമം മുടങ്ങില്ല; ജിം സെറ്റാക്കാം വീട്ടില്‍ തന്നെ

ജോലി തിരക്ക് മൂലം മതിയായ വ്യായാമം കിട്ടാതെ വരുന്നുണ്ടോ ?,ജിമ്മിൽ പോകാൻ സാധിക്കാറില്ലേ ?എങ്കിൽ വീട്ടിലൊരു ജിം ആയാലോ ? ജിം ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഇപ്പോളാണ് പറ്റിയ സമയം.വിപണികളിൽ ജിം ഉപകരണങ്ങളുടെ വൻ ശേഖരമാണുളളത്. വെയിറ്റ് പ്ലേറ്റുകളും ഡംബെല്ലുകളും സ്കിപ്പിംഗ് റോപ്പുകളുമായി ജിം ഫിറ്റ്നസ് കിറ്റുകളുണ്ട്. വർക്ക്ഔട്ട് ചെയ്യാൻ സഹായിക്കുന്ന ട്രെയിനിംഗ് ഫിറ്റ്നസ് ബെഞ്ചുകൾ വിവിധ തരത്തിലാണുളളത്. 3 ഇൻ 1 വെയിറ്റ് ബെഞ്ച്, 8 ഇൻ 1 മൾട്ടി പർപ്പസ് വെയിറ്റ് ബെഞ്ച്, വെയിറ്റ് ഫ്ളാറ്റ് ബെഞ്ച്, അഡ്ജസ്റ്റബിൾ പ്രീച്ചർ കേൾ ബെഞ്ച് തുടങ്ങിയവ. വ്യായാമങ്ങൾ ചെയ്യുന്നതിനായി ഇവ എളുപ്പത്തിൽ ക്രമീകരിക്കാനാകും. Protoner 30Kg Weight Plates,5Ft Rod,3Ft Curl Rod,2D.Rods Home Gym Dumbell Set,Accessories. ഉപഭോക്താക്കൾക്ക് നേരിയതു മുതൽ ഭാരം കൂടിയ ഡംബെല്ലുകൾ വിപണികളിലുണ്ട്. 3 kg, 2 kg, 2.5 kg എന്നിങ്ങനെ വിവിധ വെയിറ്റ് പ്ലെയിറ്റുകളും ഡംബെൽ റോഡുകളുമടങ്ങുന്ന സെറ്റ് വാങ്ങാം. ആംസും ചെസ്റ്റും എളുപ്പത്തിൽ ട്രെയിൻ ചെയ്യാൻ സാധിക്കും. അപ്പർ ബോഡി വർക്ക്ഔട്ടിനായി ജിം ബാറുകൾ ഉപയോഗിക്കാം. പുൾ അപ്, ചിൻ അപ്, റിവേഴ്സ് ഡിപ്, സിറ്റ് അപ് എന്നിവ ചെയ്യാനാകും. Toyshine Fitness Combo, Gym Bag, Gloves, Sports Shaker, Skipping Rope,Hand Gripper | Complete Fitness Set SSTP - B വ്യായാമത്തിനായി എക്സസൈസ് ബൈക്കുകളും വിപണിയിലുണ്ട്. സ്പീഡ്, കലോറി, സമയം, ദൂരം എന്നിവ കാണിക്കാൻ ഡിജിറ്റൽ ഡിസ്പ്ലേയുണ്ട്. ഓടാനും നടക്കാനും ട്രെഡ്മില്ലുമുണ്ട്. ഹൃദയമിടിപ്പും അറിയാനാകും. SX Fitness 8 in 1 Multipurpose Incline or Decline Heavy Duty Home Gym Bench for Multiple Workouts and Strength Training - 250 kg , Black ബോഡി ഫ്ളക്സിബിളിറ്റി വർദ്ധിപ്പിക്കാനായി കെറ്റിൽബെൽ ഉപയോഗിക്കാം. സ്ക്വാറ്റ്, ത്രോ എന്നിങ്ങനെ വിവിധ തരത്തിലുളള എക്സസൈസുകൾ ഇതുപയോഗിച്ച് ചെയ്യാനാകും. ഗ്ലൗസ്, സ്വെറ്റ് ബാൻഡുകൾ, വെയിറ്റ് ലിഫ്റ്റിങ് ബെൽട്ടുകൾ എന്നിങ്ങനെ നിരവധി ജിം ആക്സസറീസുകളും ലഭ്യമാണ്. ജിം ബാഗുകളും വാങ്ങാം.

from money rss https://bit.ly/3rRJHZf
via IFTTT

നടപടികള്‍ അവസാനഘട്ടത്തില്‍: ജനുവരി 27ന് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറും

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരി 27ഓടെ ടാറ്റ ഗ്രൂപ്പിന് കൈമാറും. നടപടി പൂർത്തിയാക്കുന്നതിനായി ജനുവരി 20ലെ ക്ലോസിങ് ബാലൻസ്ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറിയിരുന്നു. അതുപരിശോധിച്ചശേഷമായിരിക്കും അന്തിമ നടപടികളിലേയ്ക്കുനീങ്ങുക. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എയർലൈനിന്റെ ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു. കനത്ത കടബാധ്യതയെതുടർന്ന് എയർ ഇന്ത്യയെ വിറ്റൊഴിയാൻ സർക്കാർ പലതവണ നടത്തിയ ശ്രമത്തിനൊടുവിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാൻ തയ്യാറായത്. എയർ ഇന്ത്യ എക്പ്രസിനൊപ്പം എയർ ഇന്ത്യയുടെ 100ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ എയർ ഇന്ത്യാ സ്റ്റാറ്റ്സിന്റെ 50ശതമാനം ഓഹരികളുമാകും ടാറ്റയ്ക്ക് ലഭിക്കുക. ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാൽ എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയർലൈനുകൾ ടാറ്റയുടെ സ്വന്തമാകും. ടാറ്റയുടെയും സിങ്കപുർ എയർലൈൻസിന്റെയും സംയുക്തസംരഭമാണ് വിസ്താര. എയർ ഇന്ത്യ ഇടപാടുമായി സിങ്കപുർ എയർലൈൻസിന് ബന്ധമില്ലാത്തതിനാൽ തൽക്കാലം വിസ്താര പ്രത്യേക കമ്പനിയായി തുടരും. പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി എയർ ഇന്ത്യയുടെ പ്രവർത്തന, സേവന നിലവാരം മെച്ചപ്പെടുത്താൻ 100 ദിവസത്തെ പദ്ധതിയും ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്. Content Highlights :Air India will be handed over to the Tata Group by January 27 after completing all the formalities

from money rss https://bit.ly/3KIyuTm
via IFTTT

തകര്‍ച്ച തുടരുന്നു: സെന്‍സെക്‌സില്‍ 600 പോയന്റ് നഷ്ടം, നിഫ്റ്റി 17,000ന് താഴെ| Market Opening

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും തകർച്ച നേരിട്ട് വിപണി. നിഫ്റ്റി 17,000ന് താഴെയെത്തി. സെൻസെക്സ് 808 പോയന്റ് നഷ്ടത്തിൽ 56,683ലും നിഫ്റ്റി 232 പോയന്റ് താഴ്ന്ന് 16,917ലുമാണ് വ്യാപാരം ആരംഭിച്ചത്.ആഗോള കാരണങ്ങളാണ് ചൊവാഴ്ചയിലെയും ഇടിവിനുപിന്നിൽ. ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഡിവീസ് ലാബ്, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.സെക്ടറൽ സൂചികകളെല്ലാം നഷ്ടത്തിലാണ്. നാസ്ദാക്ക് ഉൾപ്പടെയുള്ള യുഎസ് സൂചികകളിലെ തകർച്ചയാണ് ആഗോളതലത്തിൽ വിപണിയെ ബാധിച്ചത്. യുഎസ് ഫെഡറൽ റിസർവിന്റെ നിരക്കുവർധന തീരുമാനംതന്നെയാണ് ഇടിവിന് കാരണം. പണപ്പെരുപ്പം കുറഞ്ഞാൽ മറിച്ചൊരു തീരുമാനമെടുക്കാനും യുഎസ് കേന്ദ്ര ബാങ്ക് തയ്യാറായേക്കാം. അങ്ങനെയെങ്കിൽ വിപണിയിൽ കുത്തനെയുള്ള തിരിച്ചുവരവിനും സാധ്യതയുണ്ട്.

from money rss https://bit.ly/3rMOET5
via IFTTT

കുഞ്ഞുങ്ങളുടെ പരിചരണം; ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കുഞ്ഞുങ്ങളെ പരിചരിക്കുന്നതു പോലെ തന്നെ പ്രധാനമാണ്കുഞ്ഞുങ്ങൾക്കാവശ്യമായ ഉൽപ്പന്നങ്ങളുടെ തിരഞ്ഞെടുപ്പും. അതിൽ വിട്ടുവീഴ്ചകളരുത്. വിപണികളിൽ കുഞ്ഞുങ്ങളുടെ പരിചരണത്തിനാവശ്യമായ ധാരാളം ഉൽപ്പന്നങ്ങളുണ്ട്. Baby Store: Baby Travel ,Feeding, Bedding & More| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക കുഞ്ഞിന്റെ ചർമ്മം വളരെ സെൻസിറ്റീവാണ്. അതിനാൽ പൗഡർ, സോപ്പ് തുടങ്ങിയവ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. ബേബി ബാത്ത്, സ്കിൻ കെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കുഞ്ഞിന്റെ ചർമ്മസംരക്ഷണത്തിന് നല്ലതാണ്. ഹെയർ, മസ്സാജ് ഓയിലുകൾ, ക്രീമുകൾ, ലോഷനുകൾ, പൗഡർ, സോപ്പുകൾ എന്നിവയും ഉപയോഗിക്കാം. ബോഡി ലോഷനുകൾ ചർമ്മം സോഫ്റ്റായി നിലനിർത്താൻ സഹായിക്കും. പൗഡറുകൾ കുഞ്ഞുങ്ങളുടെ ചർമ്മത്തെ ഫ്രഷായും കൂളായും നിലനിർത്തും. ബേബി സോപ്പുകളും ഷാമ്പുവും ഉപയോഗിക്കാം. ഹിമാലയ, ജോൺസൺ, ചിക്കോ എന്നിങ്ങനെ നിരവധി ബ്രാൻഡുകളിലുളള ഉൽപ്പന്നങ്ങൾ വിപണികളിലുണ്ട്. ശരീരം ശുചിയാക്കാൻ ബേബി വെറ്റ് വൈപ്പുകളും ഉപയോഗിക്കാം. മൊസ്ക്വിറ്റോ റിപ്പല്ലന്റ് ജെല്ലുകളും വിപണികളിൽ നിന്ന് വാങ്ങാം. Medela Mini Electric Breast Pump (Yellow)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക വിപണികളിൽ ധാരാളം ഫീഡിങ് ഉൽപ്പന്നങ്ങളുമുണ്ട്. ബ്രസ്റ്റ്പമ്പ്, ഫീഡിങ് ബോട്ടിലുകൾ, സ്റ്റെറിലൈസേഴ്സ്, ഫീഡിങ് പില്ലോസ് തുടങ്ങിയവ. കനം കുറഞ്ഞതും സോഫ്റ്റും പോർട്ടബിളുമാണ്ബ്രസ്റ്റ്പമ്പ്. ആന്റി-ബാക്ക്ഫ്ളോ, നാല് സക്ഷൻ ലെവൽ ക്രമീകരണങ്ങളുളള ബ്രസ്റ്റ്പമ്പുകളുമുണ്ട്. ബേബി ഫീഡിങ് ബോട്ടിൽ സ്റ്റെറിലൈസറുകളും, ഫീഡിങ് പില്ലോകളും ഉപയോഗിക്കാം. ഫീഡിങിനായി വിവിധ ബ്രാൻഡുകളിലുളള ഫീഡിങ് ബോട്ടിലുകളും വിപണികളിലുണ്ട്. ബോട്ടിലുകളും കളിപ്പാട്ടങ്ങളും വൃത്തിയാക്കാൻ ആന്റി-ബാക്ടീരിയൽ ലിക്വിഡുകളുമുണ്ട്. Pampers All round Protection Pants, Small size baby diapers (SM) 86 Count, Lotion with Aloe Vera| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ബേബി ഡയപ്പറുകളും വിവിധ സൈസുകളിൽ ഇവ ലഭ്യമാണ്. രാത്രിയിൽ ഡിസ്പോസിബിൾ ഡയപ്പറുകൾ ഉപയോഗിക്കാം. കൂടുതൽ വെളളം പിടിക്കുന്നതും കുഞ്ഞുങ്ങളുടെ ശരീരം നനയാത്തവയുമായിരിക്കണം. ഡയപ്പർ ധരിക്കുന്നിടത്ത് തൊലി ചുവന്ന് തടിച്ചാൽ അവ ഒഴിവാക്കാൻ ഡയപ്പർ റാഷ് ക്രീമുകൾ ഉപയോഗിക്കാം. പലതരം ഡയപ്പർ ബാഗുകളും വെറ്റ് വൈപ്പുകളും വിപണികളിലുണ്ട്. SebaMed Baby Body Lotion, For All Skin Types, 400 ml| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക കുഞ്ഞുങ്ങൾക്ക് കളിക്കാനും അവരുടെ മുറികൾ അലങ്കരിക്കാനും വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങളുണ്ട്. വിവിധ ഡിസൈനുകളിൽ ബേബി ക്രിബുകളും വുഡൺ കോട്ടുകളുമുണ്ട്. ആകർഷകമായ നിറങ്ങളിൽ ബേബി ബ്ലാങ്കറ്റുകളും ഷീറ്റുകളും വിപണികളിൽ ലഭ്യമാണ്. പലതരം ചിത്രങ്ങളുളള സ്ലീപ്പിങ് ബാഗുകളും വാങ്ങാം. ഇവ മടക്കിവെക്കാനും എളുപ്പത്തിൽ കൊണ്ടുനടക്കാനും സാധിക്കും. വൈവിധ്യങ്ങളായ കളിപ്പാട്ടങ്ങളും വിപണികളിൽ നിന്ന് വാങ്ങാം. കുഞ്ഞുങ്ങളുടെ മാനസിക വളർച്ചക്ക് സഹായിക്കുന്നവയാണ് കളിപ്പാട്ടങ്ങൾ. സാധനങ്ങൾ വയ്ക്കുന്നതിനായി ഷെൽഫുകൾ അനിവാര്യമാണ്. മുറികളെ അലങ്കരിക്കുന്ന മോഡേൺ ഷെൽഫുകൾ വിപണികളിലെ മുഖ്യ ആകർഷകമാണ്.കുഞ്ഞുങ്ങളുമായി യാത്ര ചെയ്യാനായിവിവിധ സൈസുകളിൽ കൺവെർട്ടിബിൾ കാർ സീറ്റുകളും ക്യാരി കോട്ടുകളുമുണ്ട്.

from money rss https://bit.ly/3rHcK1y
via IFTTT

വീടുവാങ്ങുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപവരെ നികുതിയിളവുനേടാം: വിശദാംശങ്ങള്‍ അറിയാം

ആദ്യമായി വീടുവാങ്ങുന്നവർക്ക് ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുലക്ഷം രൂപവരെ നികുതിയിളവ് നേടാം. ഭവനവായ്പയുടെ പലിശ, മുതൽ എന്നിവയിലേയ്ക്ക് അടയ്ക്കുന്ന തുകയ്ക്കാണ് ആനുകൂല്യം ലഭിക്കുക. വിശദാംശങ്ങൾ അറിയാം. മുതലിലേയ്ക്ക് തിരിച്ചടയ്ക്കുന്ന തുക വകുപ്പ് 80സി പ്രകാരം ഭവനവായ്പയുടെ മുതലിലേയ്ക്ക് ഓരോവർഷവും അടയ്ക്കുന്ന 1.50 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് നികുതി ആനുകൂല്യം ലഭിക്കും. നിർമാണം പൂർത്തിയായതിനുശേഷമേ ഈ ആനൂകൂല്യം ലഭിക്കൂ. ഇത്തരത്തിൽ വായ്പയെടുത്ത് നിർമിച്ച വീട് അഞ്ചുവർഷത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ നേടിയ കിഴിവ് വരുമാനത്തോടൊപ്പം ചേർക്കുകയും നികുതി ചുമത്തുകയുംചെയ്യും. പലിശയിലെ കിഴിവ് ഭവനവായ്പയുടെ പലിശയിലേയ്ക്ക് അടയ്ക്കുന്ന രണ്ടുലക്ഷം രൂപവരെയുള്ള തുകയ്ക്ക് വകുപ്പ് 24(ബി) പ്രകാരം ഓരോവർഷവും നികുതി ആനുകൂല്യം ലഭിക്കും. വീടിന്റെ നിർമാണം പൂർത്തിയായതിനുശേഷംമാത്രമേ ഈ ആനുകൂല്യവും ലഭിക്കൂ. നിർമാണഘട്ടത്തിൽ പലിശയിനത്തിൽ അടച്ച തുകയ്ക്ക് നിർമാണം പൂർത്തിയായതിനുശേഷം അഞ്ച് ഗഡുക്കളായി നികുതിയിളവ് അവകാശപ്പെടാൻ അവസരമുണ്ട്. ഇതിനുപുറമെ 80ഇഇഎ പ്രകാരവും ഇളവ് നേടാം. എല്ലാവർക്കം ഭവനം-പദ്ധതിയുടെ ഭാഗമായാണ് 2019ലെ ബജറ്റിൽ ഈ വ്യവസ്ഥ അവതരിപ്പിച്ചത്. 2019 ഏപ്രിൽ ഒന്നിനും 2022 മാർച്ച് 31നും ഇടയിൽ അനുവദിച്ച വായ്പയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2021ലെ ബജറ്റിൽ ഈ വകുപ്പ് പ്രകാരമുള്ള ആനുകൂല്യം ഒരുവർഷത്തേയ്ക്കുകൂടി നീട്ടിനൽകുകയായിരുന്നു. വസ്തുവിന്റെ സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം 45 ലക്ഷം കവിയാൻ പാടില്ലെന്ന വ്യവസ്ഥ 80ഇഇഎ വകുപ്പുപ്രകാരമുള്ള ഇളവിനുണ്ട്. നിലവിൽ ഒരു വീടുള്ളവർക്കും ഇതുപ്രകാരം ആനുകൂല്യം ലഭിക്കില്ല. വീടിന്റെ കാർപറ്റ് ഏരിയ മെട്രോ നഗരങ്ങളിൽ 645 ചതുരശ്ര അടിയും ഗ്രാമങ്ങളിൽ 968 ചതുരശ്ര അടിയും കവിയാൻ പാടില്ല. നിർമാണം തുടങ്ങിയ ഉടനെ ഈ ആനുകൂല്യം ലഭിക്കും.

from money rss https://bit.ly/3nRhwbz
via IFTTT

1000ത്തിലേറെ പോയന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്: നിഫ്റ്റി 17,300ല്‍

മുംബൈ: ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ ആശങ്കകൾ രാജ്യത്തെ സൂചികകളിലും പ്രതിഫിച്ചു. ഉച്ചയോടെ സെൻസെക്സ് 1000 പോയന്റിലേറെ താഴ്ന്നു. നിഫ്റ്റിയാകട്ടെ 17,300ലെത്തുകയുംചെയ്തു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ യോഗതീരുമാനം പുറത്തുവരാനിരിക്കെയാണ് വിപണി കനത്ത നഷ്ടംനേരിട്ടത്. സെൻസെക്സ് 1015 പോയന്റ് നഷ്ടത്തിൽ 58,021ലും നിഫ്റ്റി 311 പോയന്റ് താഴ്ന്ന് 17,305ലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടൈറ്റൻ കമ്പനി, ടാറ്റ സ്റ്റീൽ, വിപ്രോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഓട്ടോ, മെറ്റൽ, ഐടി, ഫാർമ, റിയാൽറ്റി, എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങിയ സൂചികകൾ 1-3ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സ്മോൾ ക്യാപ് സൂചികകൾ 203ശതമാനവും. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 9 പൈസ താഴ്ന്ന് 74.52 രൂപ നിലവാരത്തിലെത്തി. ഓഹരി വിപണിയിലെ നഷ്ടവും അസംസ്കൃത എണ്ണവിലയിലെ വർധനവുമാണ് രൂപയെ ബാധിച്ചത്.

from money rss https://bit.ly/3tTHO0s
via IFTTT