121

Powered By Blogger

Wednesday, 4 February 2015

മാസ് റിയാദ് വാര്‍ഷിക കലണ്ടര്‍ പ്രകാശനം ചെയ്തു








മാസ് റിയാദ് വാര്‍ഷിക കലണ്ടര്‍ പ്രകാശനം ചെയ്തു


Posted on: 05 Feb 2015







റിയാദ്: മാസ് റിയാദ് പുറത്തിറക്കുന്ന കലണ്ടര്‍ തിരുവമ്പാടി എം.എല്‍.എ. സി.മോയിന്‍കുട്ടി നജീബ് കൊടിയത്തൂരിന് നല്‍കി പ്രകാശനം ചെയിതു. ചടങ്ങില്‍ മൂസകുട്ടി നെല്ലിക്കാപറമ്പ്, ഉമ്മര്‍ വലിയപറമ്പ്, ജബ്ബാര്‍ കെ.പി, അഷ്‌റഫ് മേച്ചേരി, ഷാജുകെ.സി, സുബൈര്‍ ടി.കെ, ഫൈസല്‍ കുയ്യില്‍, യൂസഫ് പി,പി, ബഷീര്‍ താമരശ്ശേരി, മുനീര്‍ ഉച്ചകാവില്‍, ടി.കെ.അഹമ്മദ്കുട്ടി, പി.കെ.മുഹമ്മദ്, അലി പേക്കാടന്‍, നാസര്‍ പി.പി, അസ്‌ലം പി, ഷൗക്കത്ത്, അബ്ബാസ്, മുസ്തഫ, ഷംസു, ഷമീല്‍ എന്നിവര്‍ പങ്കെടുത്തു.



അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

പ്രവീണ്‍ വര്‍ഗീസ് അനുസ്മരണ സമ്മേളനം








പ്രവീണ്‍ വര്‍ഗീസ് അനുസ്മരണ സമ്മേളനം


Posted on: 05 Feb 2015





ഷിക്കാഗോ: കാര്‍ബണ്‍ഡേയില്‍ സതേണ്‍ ഇല്ലനോയി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന 19 കാരനായ പ്രവീണ്‍ വര്‍ഗീസിന്റെ സംശയാസ്പദമായ മരണം നടന്നിട്ട് ഒരുവര്‍ഷം തികയുന്നു. ഇതോടനുബന്ധിച്ച് ഒരു അനുസ്മരണ സമ്മേളനം ഫിബ്രവരി 15-ന് വൈകീട്ട് 4 മണിക്ക് ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ നടത്തുവാന്‍ തീരുമാനിച്ചതായി പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനേഴ്‌സായ മറിയാമ്മ പിള്ള, ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

സമ്മേളനത്തില്‍ യു.എസ് കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്‌കി, മുന്‍ ഇല്ലിനോയി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഷീല സൈമണ്‍, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡിമരിയ, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ലൂഗാന്‍ഗ്, ആള്‍ഡര്‍മാന്‍ അമേയാ പവാര്‍, ഡമോക്രാറ്റിക് പ്രവര്‍ത്തക ആന്‍ കാലായില്‍, ആര്‍ക്കേഞ്ചല്‍സ് ഓഫ് ജസ്റ്റീസ് പ്രവര്‍ത്തകര്‍, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, അറ്റോര്‍ണി ജിമ്മി വാച്ചാച്ചിറ എന്നിവര്‍ പ്രസംഗിക്കും.


എക്യൂമെനിക്കല്‍ വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെ സമ്മേളനം ആരംഭിക്കും. ഷിക്കാഗോയിലെ എല്ലാ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടേയും, മലയാളി സമൂഹത്തിന്റേയും സഹകരണം കുടുംബാംഗങ്ങളും പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലും അഭ്യര്‍ത്ഥിച്ചു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍








മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍


Posted on: 05 Feb 2015



മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് തുടക്കമാകുന്നു. എല്ലാ മാസവും ആദ്യവെള്ളിയാഴ്ചകളിലും രാത്രി 7.30 മുതല്‍ 11.30 വരെയാണ് ശുശ്രൂഷകള്‍ നടക്കുക. ഇതനുസരിച്ച് ആദ്യ നൈറ്റ് വിജില്‍ ശുശ്രൂഷ ഫിബ്രവരി 6 ന് നടക്കും. ദിവ്യകാരുണ്യ ആരാധന, ജപമാല, വചനപ്രഘോഷണം, വിടുതല്‍ ശുശ്രൂഷ, വി.കുര്‍ബാന, കുമ്പസാരം എന്നിവ ഉണ്ടായിരിക്കും.

ശുശ്രൂഷകള്‍ക്ക് സീറോ മലങ്കര ചാപ്ലയിന്‍ ഫാ.തോമസ് മടുക്കമൂട്ടില്‍ നേതൃത്വം നല്‍കും. ഏവരെയും ഫാദര്‍ സ്വാഗതം ചെയ്യുന്നു.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


രാജു ചെറിയാന്‍ : 07443630066

എബി : 07445414442


പള്ളിയുടെ വിലാസം: St.Antonys Church, Portway, Manchester, M220WR





വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍












from kerala news edited

via IFTTT

നവകേരളയുടെ യൂത്ത് കിഡ്‌സ് കമ്മിറ്റികള്‍ നിലവില്‍വന്നു








നവകേരളയുടെ യൂത്ത് കിഡ്‌സ് കമ്മിറ്റികള്‍ നിലവില്‍വന്നു


Posted on: 05 Feb 2015







സൗത്ത്ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ മലയാളികളുടെ പ്രമുഖ സംഘടനയായ നവകേരള ആര്‍ട്‌സ് ക്ലബ്ബിന്റെ യൂത്ത്, കിഡ്‌സ് കമ്മിറ്റികള്‍ നിലവില്‍ വന്നു. സണ്‍റൈസ് സിറ്റി സെന്ററില്‍ വെച്ചു നടന്ന ചടങ്ങില്‍ യൂത്ത് ക്ലബ് പ്രസിഡന്റായി അനുപമ ജയപാല്‍, സെക്ര.ജൂലിയ പ്രകാശ്, ട്രഷറര്‍ മരിയ ജോസഫ്, വൈ.പ്രസി.ബോബിന്‍ ബിജോയി, ജോ.സെക്രട്ടറി റോണ്‍സ് പുളിക്കല്‍, ജോ.ട്രഷറര്‍ ആഷ്‌ലി എബ്രഹാം, കമ്മിറ്റി മെംബേഴ്‌സായി അഭിനവ് ബിജു, അനിതാ ജോസഫ്, അഞ്ജന ദീപു, ഭാവന വേണുഗോപാല്‍, ദിയ ഡേവിഡ്, ദിയ അരുണ്‍, ഏവിലിന്‍ ബെന്നിസ്, മീനാക്ഷി സുരേഷ്. രോഹിത് റെജി, ശ്രീലക്ഷ്മി ശ്രീകുമാര്‍, അന്ന ആന്റണി എന്നിവരും കിഡ്‌സ് ക്ലബ്ബിന്റെ പ്രസിഡന്റായി ആരോണ്‍ പ്രവീണ്‍, സെക്രട്ടറി ഇസബെല്ലാ ആന്റണി, ട്രഷറര്‍ ഡിമോണ ജോര്‍ജ്, വൈ.പ്രസി.നേഹാ ബിനോയി, ജോ.സെക്ര.തുഷാര നായര്‍, ജോ.ട്രഷറര്‍ ബ്രയാന്‍ ബെന്നിസ്, കമ്മിറ്റി മെംബേഴ്‌സായി ജേയ്ക്ക് ദേവസ്യ, ദേവ് ആനന്ദ്, ആന്‍ബര്‍ട്ട് ദീപു, ഡോണാ ജോര്‍ജ്, ഡിയോണ്‍ പുളിക്കന്‍ മേഘന റെജി, സ്റ്റീവ് ഷിബു, ജിതിന്‍ ജോബി, ഡെസ്പിനവര്‍ഗീസ്, ജെയ്‌സണ്‍ തോമസ്, ഫിയോണ ജോസ് എന്നിവര്‍ സ്ഥാനമേറ്റു.






നവകേരള പ്രസിഡന്റ് എബി ആനന്ദ് ഇരുകമ്മിറ്റികള്‍ക്കും ആശംസകളും കമ്മിറ്റിയുടെ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു.



വാര്‍ത്ത അയച്ചത് : എബി ആനന്ദ്













from kerala news edited

via IFTTT

ഫ്രഞ്ച്‌ സിനിമ തുടങ്ങി; അമൃതാനന്ദമയിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചു









Story Dated: Thursday, February 5, 2015 11:12



mangalam malayalam online newspaper

കൊച്ചി: മാതാ അമൃതാനന്ദമയിയെ കേന്ദ്രകഥാപാത്രമാക്കുന്ന ഫ്രഞ്ച്‌ സിനിമ തുടങ്ങി. വള്ളിക്കാവിലെ ആശ്രമത്തിലും സമീപത്തെ കടല്‍ത്തീരത്തുമായി കഴിഞ്ഞ ദിവസം നടന്ന ഷൂട്ടിംഗില്‍ അമൃതാനന്ദമയി ഉള്‍പ്പെട്ട രംഗങ്ങള്‍ ചിത്രീകരിച്ചു. ഫ്രഞ്ച്‌ ഭാഷയില്‍ ഒരുങ്ങുന്ന ചിത്രത്തിനായി 62 അംഗ സംഘമാണ്‌ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്‌.


കഴിഞ്ഞ ദിവസം ഷൂട്ടിംഗിന്റെ ഭാഗമായി മുന്നിലെത്തിയ മറ്റ്‌ ഭക്‌തരെപ്പോലെ തന്നെ നായികാ നായകന്മാരേയും അമൃതാനന്ദമയി ആശ്‌ളേഷിച്ചു. മാനസീക പിരിമുറുക്കം തേടി അലയുന്ന ഫ്രഞ്ച്‌ ദമ്പതികള്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടി ഇന്ത്യയില്‍ എത്തുന്നതും അമൃതാനന്ദമയി ഭക്‌തരായി തീരുന്നതുമാണ്‌ കഥ.


ഓസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയിട്ടുള്ള വിഖ്യാത സംവിധായകന്‍ ക്‌ളൗഡേ ലിലോഷെ ഒരുക്കുന്ന ചിത്രത്തില്‍ ജീന്‍ ദുജാര്‍ദീനും എല്‍സാ സില്‍ബര്‍സ്‌റ്റേന്‍ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അണ്‍ പ്‌ളസ്‌ വണ്‍ എന്നാണ്‌ സിനിമയുടെ ഇംഗ്‌ളീഷ്‌ നാമം. മുംബൈയിലും വാരണാസിയിലും ഡല്‍ഹിയിലും ഷൂട്ടിംഗ്‌ നടത്തിയ ശേഷമാണ്‌ സംഘം വള്ളിക്കവിലെത്തിയത്‌.










from kerala news edited

via IFTTT

തന്റെ മകനെ ചുട്ടുകൊന്ന ഐ.എസിനെ ഇല്ലായ്‌മ ചെയ്യണം; ജോര്‍ദാന്‍ പൈലറ്റിന്റെ പിതാവ്‌









Story Dated: Thursday, February 5, 2015 10:20



mangalam malayalam online newspaper

അമ്മാന്‍ : തന്റെ മകനെ ജീവനോടെ കത്തിച്ച്‌ കൊലപ്പെടുത്തിയ ഐ.എസിനെ ഈ ഭൂമുഖത്തു നിന്നുതന്നെ ഇല്ലായ്‌മ ചെയ്യണമെന്ന്‌ ജോര്‍ദാന്‍ പൈലറ്റിന്റെ പിതാവ്‌. അല്‍-ജസീറ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ജോര്‍ദാന്‍ പൈലറ്റ്‌ മോവാസ്‌ അല്‍ കസാസ്‌ബെയുടെ പിതാവ്‌ ഇത്തരമൊരു പ്രതികരണം നടത്തിയത്‌. രണ്ടു ഭീകരരെ വധിച്ചതുകൊണ്ടുമാത്രം ഐ.എസിനോടുള്ള പ്രതികാരം അവസാനിപ്പിക്കത്‌. ഒന്നൊന്നായി എല്ലാവരെയും ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.


ബന്ദിയാക്കിയ ജോര്‍ദാനിയന്‍ പൈലറ്റിനെ ഐ.എസ്‌ ഭീകരര്‍ കഴിഞ്ഞ ദിവസം ചുട്ടുകൊല്ലുകയും പൈശാചികമായ കൊലയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുകയും ചെയ്‌തിരുന്നു. ഇരുമ്പ്‌ കൂട്ടിനുള്ളില്‍ ബന്ദിയാക്കിയ ശേഷം കസാസ്‌ബെയെ ചുട്ടുകൊല്ലുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്‌. ദൃശ്യങ്ങള്‍ പുറത്തു വന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിന്‌ മറുപടിയായി തടവിലാക്കിയ രണ്ട്‌ ഐ.എസ്‌ ഭീകരരെ ജോര്‍ദാന്‍ തൂക്കിക്കൊല്ലുകയും ചെയ്‌തിരുന്നു.


കഴിഞ്ഞ ഡിസംബറില്‍ സിറിയയിലെ ഐ.എസ്‌ സ്വാധീനമേഖലയില്‍ യുദ്ധവിമാനം തകര്‍ന്ന്‌ വീണതിനെ തുടര്‍ന്നാണ്‌ ജോര്‍ദാനിയന്‍ പൈലറ്റ്‌ ഐ.എസ്‌ പിടിയിലായത്‌. എന്നാല്‍, ഭീകര വനിതയായ സാജിത മുബാറക്കിനെ വിട്ടയച്ചാല്‍ പൈലറ്റിനെ മോചിപ്പിക്കാമെന്ന ഐ.എസ്‌ നിലപാട്‌ ജോര്‍ദാന്‍ അംഗീകരിച്ചിരുന്നുവെങ്കിലും പൈലറ്റ്‌ സുരക്ഷിതനാണ്‌ എന്നതിന്‌ തെളിവ്‌ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്‌ സാജിതയെ വിട്ടയയ്‌ക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ്‌ പൈലറ്റിനെ ദാരുണമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഐ.എസ്‌ പുറത്തു വന്നത്‌. ഇതോടെ ജോര്‍ദാന്‍ തടവിലാക്കിയിരുന്ന സാജിത ഉള്‍പ്പെടെ രണ്ടുപേരെ തൂക്കിലേറ്റുകയായിരുന്നു.










from kerala news edited

via IFTTT

മുല്ലപ്പള്ളി ബഷീറിന്റെ മരണം; ആഭ്യന്തര വകുപ്പിനെതിരെ കോണ്‍ഗ്രസ്‌











Story Dated: Thursday, February 5, 2015 02:26


വേങ്ങര: മുല്ലപ്പള്ളി ബഷീറിന്റെ മരണം ആഭ്യന്തര വകുപ്പിനെതിരെ കോണ്‍ഗ്രസ്‌ രംഗത്ത്‌. കഴിഞ്ഞ നവംബര്‍ 24 ന്‌ കക്കാട്‌ പെട്രോള്‍ പമ്പിനു സമീപം ഓടയിലാണ്‌ ബഷീറിന്റെ മൃതദേഹം കണ്ടെത്തിയത്‌. വാഹനമിടിച്ച്‌ തെറിച്ച ബഷീറിനെ വാഹനം നിര്‍ത്തി ഓടയിലേക്കു വലിച്ചിടുകയായിരുന്നുവെന്നും പറയപ്പെട്ടിരുന്നു. കേസന്വേഷിച്ച തിരൂരങ്ങാടി പോലീസിന്‌ അപകടം വരുത്തിയ വാഹനത്തെക്കുറിച്ചും വ്യക്‌തമായ സൂചന ലഭിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു.


എന്നാല്‍ ഭരണനേതൃത്വത്തില്‍ നിന്നുമുണ്ടായ ഇടപെടലിനെ തുടര്‍ന്നാണു അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. ആഴ്‌ചകള്‍ക്കു മുമ്പെ സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചെങ്കിലും പ്രവര്‍ത്തനത്തില്‍ സംതൃപ്‌തരാകാതെ കഴിഞ്ഞ ദിവസം എസ്‌.ഡി.പി.ഐ നേതൃത്വത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത്‌ ആറിന്‌ സി.ഐ ഓഫീസ്‌ നടത്താന്‍ തീരുമാനിച്ചിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്ന്‌ മനസ്സിലാക്കിയ കോണ്‍ഗ്രസ്‌ നേതൃത്വം സ്വന്തം വകുപ്പായ പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌.


ഇത്‌ രാഷ്ര്‌ടീയ നാടകത്തിന്റെ ഭാഗമാണെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ വേങ്ങര മണ്ഡലം കമ്മിറ്റി എം.എ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു നടപടി വൈകിയാല്‍ സി.ഐ ഓഫീസ്‌ മാര്‍ച്ചു നടത്തുമെന്ന്‌ തീരുമാനിച്ചത്‌. പി.പി സഫീര്‍ ബാബു, മണി നീലഞ്ചേരി, എ.കെ.എ നസീര്‍, ടി. അബുബക്കര്‍, കെ. ഉമ്മര്‍, ഒ.കെ വേലായുധന്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

യുവാക്കളുടെ പ്രതിഷേധ സൈക്കിള്‍ റാലി











Story Dated: Thursday, February 5, 2015 02:26


വളാഞ്ചേരി: ഇന്ധനവില കുറക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ യുവാക്കളുടെ പ്രതിഷേധ സൈക്കിള്‍ റാലി. ക്രൂഡോയിലിന്‌ വില കുത്തനെ ഇടിഞ്ഞിട്ടും വാഹന ഇന്ധനത്തിന്റെ വില കുറക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ്‌ മലപ്പുറത്തെ യുവജന കൂട്ടായ്‌മയില്‍ വേറിട്ട സമരം നടന്നത്‌. പന്ത്രണ്ടോളം വരുന്ന യുവാക്കള്‍ മലപ്പുറത്തു നിന്ന്‌ എറണാകുളം ഹൈക്കോടതി ജംഗ്‌ഷന്‍ വരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധം അറിയിക്കും.


മലപ്പുറം എ.ആര്‍ നഗറില്‍ നിന്നുമാണ്‌ യാത്ര പുറപ്പെടുക. ഇന്ധനവില കുറക്കുക, യുവാക്കളുടെ പ്രതിഷേധം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്‌റ്ററുകള്‍ സൈക്കിളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്‌ യാത്ര. സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങള്‍ ഉള്‍ക്കൊണ്ട്‌ മാത്രം ജീവിക്കുന്നവര്‍ക്കു മു്‌ന്നിലൂടെ പ്രതിഷേധ സൈക്കിള്‍ റാലി പോകുമ്പോള്‍ അവര്‍ ഇതിനെക്കുറിച്ച്‌ ബോധവാന്മാരാകുമെന്ന്‌ യുവാക്കള്‍ പറഞ്ഞു. 21 വയസ്സുകാരനായ മുസ്‌താക്ക്‌ ആണ്‌ റാലി നയിക്കുന്നത്‌.










from kerala news edited

via IFTTT

മനോജ്‌ വധക്കേസ്‌; പ്രതിക്കു നേരെ ഭീഷണിയും മര്‍ദനവും; അഞ്ചു പേര്‍ക്കെതിരേ കേസ്‌











Story Dated: Thursday, February 5, 2015 02:26


പയേ്ോളി: ബി.എം.എസ്‌. നേതാവ്‌ മനോജ്‌ വധക്കേസിലെ പ്രതി സി.ടി. ജിതേഷിനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്‌തെന്ന പരാതിയില്‍ അഞ്ച്‌ പേര്‍ക്കെതിരേ കേസ്‌.


കാളിദാസന്‍ എന്ന വിനീഷ്‌, ഇംഗു എന്ന റിനീഷ്‌ എന്നിവരടക്കം അഞ്ച്‌ പേര്‍ക്കെതിരേയാണ്‌ പോലീസ്‌ കേസെടുത്തത്‌. കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെ പയേ്ോളിയില്‍ പേരാമ്പ്ര റോഡിന്‌ സമീപത്താണ്‌ സംഭവം.

പരിസരത്തെ ഹാര്‍ഡ്‌വെയര്‍ കടയില്‍ സാധനം വാങ്ങാന്‍ വന്ന തന്നെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്‌തതായാണ്‌ ജിതേഷിന്റെ പരാതി. മനോജ്‌ വധക്കേസിലെ പ്രതിയായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്‌.


മനോജ്‌ വധത്തിന്റെ വാര്‍ഷികം അടുത്ത സാഹചര്യത്തില്‍ പോലീസ്‌ നിരീക്ഷണം ശക്‌തമാക്കിയതായും മന:പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പയേ്ോളി എസ്‌.ഐ. സി.സുകുമാരന്‍ അറിയിച്ചു. 2012 ഫെബ്രുവരി 12- നു വീട്ടില്‍ വച്ചാണ്‌ ബി.എം.എസ്‌. നേതാവ്‌ സി.ടി. മനോജിനെ അക്രമി സംഘം വെട്ടി പരുക്കേല്‍പ്പിക്കുന്നത്‌. 13-നു പുലര്‍ച്ചെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.










from kerala news edited

via IFTTT

ബ്രെസ്‌റ്റ് സ്‌ട്രോക്കില്‍ സ്വര്‍ണ്ണം; നക്ഷത്രങ്ങളില്‍ നക്ഷത്രമായി ജയവീണ









Story Dated: Thursday, February 5, 2015 10:16



mangalam malayalam online newspaper

തിരുവനന്തപുരം: സജന്‍ നാലു സ്വര്‍ണ്ണമിട്ട്‌ കേരളത്തിന്‌ നീന്തല്‍ മത്സരങ്ങള്‍ ഏറെ ആഹ്‌ളാദം നല്‍കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ദേശീയ നീന്തല്‍കുളത്തില്‍ താരങ്ങളില്‍ താരമായത്‌ തമിഴ്‌നാടിന്റെ കൗമാരക്കാരി എ വി ജയവീണയായിരുന്നു. 50 മീറ്റര്‍ ബ്രെസ്‌റ്റ് സ്‌ട്രോക്കില്‍ സ്വര്‍ണ്ണം നേടിയതാരം മുങ്ങി നിവര്‍ന്നത്‌ ഇരട്ടി തിളക്കത്തോടെ.


കഴിഞ്ഞ ദിവസം ഗെയിംസ്‌ റെക്കോഡോടെയാണ്‌ ജയവീണ സ്വര്‍ണ്ണം നേടിയത്‌. 0: 34.43 സെക്കന്റില്‍ ആയിരുന്നു സ്വര്‍ണ്ണം നേടിയത്‌. ദേശീയ നീന്തല്‍താരം എന്നതിനേക്കാള്‍ സിനിമാതാരത്തിന്റെ മകള്‍ എന്ന നിലയിലായിരുന്നു ജയവീണ ദേശീയഗെയിംസിനായി എത്തിയത്‌.എന്നാല്‍ 50 മീറ്റര്‍ ബ്രെസ്‌റ്റ് സ്‌ട്രോക്ക്‌ മത്സരം പൂര്‍ത്തിയായപ്പോള്‍ ജയവീണ താരങ്ങളിലെ താരമായിമാറി. മലയാളത്തിലും അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തമിഴ്‌നടന്‍ തലൈവാസല്‍ വിജയ്‌ യുടെ പുത്രിയാണ്‌ കൗമാരക്കാരിയായ ജയവീണ.


പൂര്‍വ്വ ഷെട്ടിയുടെ 0:35.74 സെക്കന്റ്‌ സമയമാണ്‌ മറികടന്നത്‌. മകളുടെ മത്സരം കാണുന്നതിനായി ഷൂട്ടിംഗ്‌ തിരക്കുകള്‍ പോലും മാറ്റിവെച്ച്‌ തലൈവാസല്‍ വിജയ്‌ തിരുവനന്തപുരത്തെത്തിയിരുന്നു. മകള്‍ ഇതുപേലെയുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ വലിയ ബഹുമതി മറ്റൊന്താണെന്ന്‌ തലൈവാസല്‍ പ്രതികരിച്ചു. നേരത്തേ യുഗ പുരുഷന്‍ എന്ന ചിത്രത്തിലൂടെ തനിക്ക്‌ സംസ്‌ഥാന അവാര്‍ഡ്‌ കേരളം നല്‍കിയിരുന്നെന്നും ഇപ്പോള്‍ മകള്‍ ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയതും ഇതേ മണ്ണില്‍ വെച്ച്‌ തന്നെയെന്നതും വലിയ അഭിമാന കരമായ അവസ്‌ഥയാണെന്ന്‌ വിജയ്‌ പ്രതികരിച്ചു.


സഹപ്രവര്‍ത്തകന്റെ മകളുടെ നേട്ടത്തില്‍ ആഹ്‌ളാദം പങ്കു വെയ്‌ക്കാന്‍ മലയാളനടന്‍ സുരേഷ്‌ഗോപിയും എത്തിയിട്ടുണ്ടായിരുന്നു. ഗെയിംസില്‍ അഞ്ച്‌ വ്യക്‌തിഗത ഇനങ്ങളിലും രണ്ടു റിലേകളിലുമാണ്‌ ജയവീണ മത്സരിക്കുന്നത്‌. ബ്രെസ്‌റ്റ് സ്‌ട്രോക്ക്‌ ഇനങ്ങളില്‍ 50,100,200 മീറ്ററുകളിലെ റെക്കോഡ്‌ നേട്ടക്കാരിയാണ്‌ ജയവീണ.










from kerala news edited

via IFTTT