121

Powered By Blogger

Tuesday, 24 February 2015

ഗെയ്‌ല്‍ തകര്‍ത്താടി; വെസ്‌റ്റിന്‍ഡീസിന്‌ 73 റണ്ണിന്റെ തകര്‍പ്പന്‍ ജയം









Story Dated: Wednesday, February 25, 2015 03:16



mangalam malayalam online newspaper

കാന്‍ബറ: ഏകദിന ലോകകപ്പ്‌ ക്രിക്കറ്റ്‌ പൂള്‍ ബി മത്സരത്തില്‍ സിംബാബ്‌വേയ്‌ക്കെതിരേ വെസ്‌റ്റിന്‍ഡീസിന്‌ 73 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ലോകകപ്പിലെ ആദ്യ ഇരട്ട സെഞ്ചുറിക്കാരനെന്ന റെക്കോഡ്‌ നേടി ക്രിസ്‌ ഗെയ്‌ല്‍ (212 പന്തില്‍ 16 സിക്‌സറും 10 ഫോറുമടക്കം 215 റണ്ണും രണ്ടു വിക്കറ്റും) തകര്‍ത്താടിയ മത്സരത്തില്‍ 373 റണ്‍ നേടാനിറങ്ങിയ സിംബാബ്‌വേ 289 ന്‌ ഓള്‍ഔട്ടായി. മഴ തടസപ്പെടുത്തിയതു മൂലം സിംബാബ്‌വേയുടെ വിജയലക്ഷ്യം 48 ഓവറില്‍ 363 റണ്ണാക്കിയിരുന്നു.


ഇരട്ട സെഞ്ചുറി നേടിയ ഗെയ്‌ല്‍ (215 റണ്‍) ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ താരമെന്ന നേട്ടവും കൈവരിച്ചു. ദക്ഷിണാഫ്രിക്കയുടെ ഗാരി കേസ്‌റ്റന്റെ പേരിലുള്ള 188 റണ്‍സെന്ന റെക്കോഡാണ്‌ മറികടന്നത്‌. 139 പന്തില്‍ നിന്നാണ്‌ ഗെയ്‌ല്‍ ലോകകപ്പ്‌ ചരിത്രത്തിലെ ആദ്യഇരട്ട സെഞ്ചുറി കുറിച്ചത്‌. 16 സിക്‌സറുകളും ഒമ്പത്‌ ബൗണ്ടറികളും നേടിയാണ്‌ വ്യക്‌തികത സ്‌കോര്‍ 200 കടത്തിയത്‌. ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയും കൂടിയാണിത്‌. ഗെയ്‌ലിന്റെ 22-ാം സെഞ്ചുറിയാണിത്‌.


വെസ്‌റ്റിന്‍ഡീസിനു വേണ്ടി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയതും ഗെയ്‌ല്‍ തന്നെ. ഏകദിന ചരിത്രത്തിലെ അഞ്ചാം ഇരട്ട സെഞ്ചുറി നേടിയ ഗെയ്‌ല്‍ മര്‍ലോണ്‍ സാമുവല്‍സിനൊപ്പം രണ്ടാം വിക്കറ്റില്‍ 372 റണ്ണിന്റെ കൂട്ടുകെട്ട്‌ നേടി ലോകറെക്കോഡിട്ടു. 156 പന്തില്‍ മൂന്ന്‌ സിക്‌സറും 11 ഫോറുമടക്കം 133 റണ്ണെടുത്ത മര്‍ലോണ്‍ സാമുവല്‍സ്‌ പുറത്താകാതെനിന്നു.


ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ അക്കൗണ്ട്‌ തുറക്കും മുമ്പേ ഡെ്വയ്‌ന്‍ സ്‌മിത്തിനെ നഷ്‌ടമായ വിന്‍ഡീസിന്‌ പിന്നീട്‌ വിക്കറ്റ്‌ നഷ്‌ടമാകുന്ന ഇന്നിങ്‌സിലെ അവസാന പന്തിലാണ്‌. 147 പന്തില്‍ 215 റണ്‍സെടുത്ത ക്രിസ്‌ ഗെയ്‌ല്‍ അവസാന പന്തില്‍ പുറത്താവുകയായിരുന്നു.


കാന്‍ബറയിലെ മനൂക ഓവലില്‍ ടോസ്‌ നേടിയ വെസ്‌റ്റിന്‍ഡീസ്‌ നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. മറുപടി പറഞ്ഞ സിംബാബ്‌വേയ്‌ക്ക് തുടക്കത്തിലേ മഴ തിരിച്ചടിയായി. രണ്ടാമത്തെ ഓവറില്‍ ചകാബ്‌വയെ വിക്കറ്റിനു മുന്നില്‍ കുടുക്കി വിന്‍ഡീസ്‌ നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ആദ്യ തിരിച്ചടി നല്‍കി. സ്‌കോര്‍ 26 ല്‍ നില്‍ക്കേ മസകാഡ്‌സയും ജെറോം ടെയ്‌ലറിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ഓപ്പണര്‍ സികന്ദര്‍ റാസയെയും ഹോള്‍ഡര്‍ പുറത്താക്കിയതോടെ സിംബാബ്‌വേ പ്രതിസന്ധിയിലായി. ബ്രണ്ടന്‍ ടെയ്‌ലര്‍ (37), ടോപ്‌ സ്‌കോറര്‍ സീന്‍ വില്യംസ്‌ (61 പന്തില്‍ 76), ക്രെയ്‌ഗ് ഇര്‍വിന്‍ (41 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 52) എന്നിവര്‍ ചെറുത്തുനില്‍പ്പ്‌ തുടങ്ങിയതോടെയാണു മത്സരം ആവേശകരമായത്‌.


ഇര്‍വിനെയും പിന്നാലെ വന്ന മാറ്റിസ്‌കനേരിയെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഗെയ്‌ല്‍ താന്‍ ബൗളിംഗിലും പിന്നിലല്ലെന്നു തെളിയിച്ചു. വിന്‍ഡീസിനു വേണ്ടി ജെറോം ടെയ്‌ലര്‍, ഹോള്‍ഡര്‍ എന്നിവര്‍ മൂന്നു വിക്കറ്റ്‌ വീതവും ക്രിസ്‌ ഗെയ്‌ല്‍ രണ്ട്‌ വിക്കറ്റും നികിത മില്ലര്‍, മര്‍ലോണ്‍ സാമുവല്‍സ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌വീതവുമെടുത്തു. ബാറ്റിംഗിലും ബൗളിംഗിലും സിംബാബ്‌വേയെ നിലംപരിശാക്കിയ ഗെയ്‌ലാണു മത്സരത്തിലെ താരം. പരുക്കിനെ തുടര്‍ന്ന്‌ ഡാരന്‍ ബ്രാവോയെയും സുലൈമാന്‍ ബെന്നിനെയും പുറത്തിരുത്തിയാണു വിന്‍ഡീസ്‌ കളിച്ചത്‌.


കൊടുങ്കാറ്റില്‍ തകര്‍ന്ന നാഴികക്കല്ലുകള്‍...


സിംബാബ്‌വേയെ അമ്പരപ്പിച്ച ഗെയ്‌ലാട്ടത്തില്‍ തകര്‍ന്നു വീണത്‌ ഒരുപിടി റെക്കോഡുകളാണ്‌. കാന്‍ബറയെ ത്രസിപ്പിച്ച ആ ഇന്നിംഗ്‌സ് മറികടന്ന അക്കങ്ങളിലൂടെ...


5


ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ അഞ്ചാം ഇരട്ട സെഞ്ചുറിയാണ്‌ ഗെയ്‌ല്‍ ഇന്നലെ കുറിച്ചത്‌. അഞ്ചു വര്‍ഷം മുമ്പ്‌, കൃത്യമായി പറഞ്ഞാല്‍ 2010 ഫെബ്രുവരി 24-ന്‌ സച്ചിന്‍ തെണ്ടുല്‍ക്കറാണ്‌ ആദ്യ ഇരട്ട ശതകം കുറിച്ചത്‌. പിന്നീട്‌ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സേവാഗും രോഹിത്‌ ശര്‍മയും (രണ്ടു തവണ) 200 പിന്നിട്ടു.


215


ലോകകപ്പ്‌ ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ചുറിയാണിത്‌. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറാണ്‌ ഗെയ്‌ല്‍ ഇന്നലെ കുറിച്ച 215 റണ്‍. 1996 ലോകകപ്പില്‍ യു.എ.ഇയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഗാരി കിര്‍സ്‌റ്റണ്‍ നേടിയ 188 റണ്ണാണ്‌ തകര്‍ന്നത്‌.


138


ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയാണ്‌ ഗെയ്‌ലിന്റേത്‌. 138 പന്തില്‍ 200 കടന്ന ഗെയ്‌ല്‍ പിന്തള്ളിയത്‌ ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്‌ 140 പന്തില്‍ നേടിയ ഇരട്ടശതകത്തിന്റെ റെക്കോഡാണ്‌.


16


ഒരു ഇന്നിംഗ്‌സില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന എ.ബി.ഡിവില്ലിയേഴ്‌സിന്റെയും രോഹിത്‌ ശര്‍മയുടെയും റെക്കോഡിനൊപ്പമെത്തിയാണ്‌ ഗെയ്‌ല്‍ ബാറ്റു താഴ്‌ത്തിയത്‌. 16 സിക്‌സറുകളാണ്‌ ജലന്ധറില്‍ നിര്‍മിച്ച ആ ബാറ്റില്‍നിന്നു പിറന്നത്‌.


372


ഗെയ്‌ല്‍-സാമുവല്‍സ്‌ സഖ്യം രണ്ടാം വിക്കറ്റില്‍ നേടിയ 372 റണ്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്‌. 1999-ല്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന്‌ നേടിയ 331 റണ്‍ കൂട്ടുകെട്ടാണ്‌ തകര്‍ന്നത്‌. വെസ്‌റ്റിന്‍ഡീസ്‌ നേടിയ 372 റണ്‍ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെയും ഓസ്‌ട്രേലിയയിലെ ലോകകപ്പ്‌ മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമാണ്‌.


165


റണ്ണെടുക്കുന്നതിന്‌ മുമ്പേ ആദ്യ വിക്കറ്റ്‌ വീണശേഷമുള്ള ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്‌ ഗെയ്‌ല്‍-സാമുവല്‍സ്‌ സഖ്യം കുറിച്ചത്‌. ഇന്ത്യയുടെ മുഹമ്മദ്‌ അസ്‌ഹറുദ്ദീനും സുനില്‍ ഗാവസ്‌കറും ചേര്‍ന്ന്‌ 1987 ല്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ 165 റണ്ണിന്റെ കൂട്ടുകെട്ടാണ്‌ ഇരുവരും ചേര്‍ന്ന്‌ ഇരട്ടിയാക്കിപ്പുതുക്കിയത്‌.


സ്‌കോര്‍ ബോര്‍ഡ്‌


വെസ്‌റ്റിന്‍ഡീസ്‌- ഡെ്വയ്‌ന്‍ സ്‌മിത്ത്‌ ബി തിനാഷെ പന്യങ്കാര 0, ഗെയ്‌ല്‍ സി എള്‍ട്ടന്‍ ചിഗുംബര ബി ഹാമില്‍ട്ടണ്‍ മസകാഡ്‌സ 215, മര്‍ലോണ്‍ സാമുവല്‍സ്‌ നോട്ടൗട്ട്‌ 133. എക്‌സ്ട്രാസ്‌: 24. ആകെ (50 ഓവറില്‍) രണ്ടിന്‌ 372. ബൗളിംഗ്‌: പന്യങ്കാര 9-0-82-1, തെന്‍ഡെ ചാതാര 9.4-0-74-0, സീന്‍ വില്യംസ്‌ 5-0-48-0, ചിഗുംബര 7-0-44-0, സികന്ദര്‍ റാസ 10-1-45-0, താഫ്‌സവ കൗസോഗി 3-0-37-0, മസകാഡ്‌സ 6.2-0-39-1.


സിംബാബ്‌വേ - സികന്ദര്‍ റാസ സി സിമ്മണ്‍സ്‌ ബി ഹോള്‍ഡര്‍ 26, റെഗിസ്‌ ചക്‌ബ്വ എല്‍.ബി. ഹോള്‍ഡര്‍ 2, മസകാഡ്‌സ എല്‍.ബി. ടെയ്‌ലര്‍ 5, ബ്രണ്ടന്‍ ടെയ്‌ലര്‍ സി രാംദീന്‍ ബി സാമുവല്‍സ്‌ 37, സീന്‍ വില്യംസ്‌ സി സ്‌മിത്ത്‌ ബി ഹോള്‍ഡര്‍ 76, ക്രെയ്‌ഗ് ഇര്‍വിന്‍ ബി ഗെയ്‌ല്‍ 52, സ്‌റ്റുവര്‍ട്ട്‌ മാറ്റിസ്‌കനേരി എല്‍.ബി. ഗെയ്‌ല്‍ 19, ചിഗുംബര സി ഗെയ്‌ല്‍ ബി ടെയ്‌ലര്‍ 21, പന്യങ്കാര സി രാംദീന്‍ ബി ടെയ്‌ലര്‍ 4, ചാതാര ബി നികിത മില്ലര്‍ 16, കൗസോഗി നോട്ടൗട്ട്‌ 6. എക്‌സ്ട്രാസ്‌: 25. ആകെ (44.3 ഓവറില്‍) 289 ന്‌ ഓള്‍ഔട്ട്‌. ബൗളിംഗ്‌: ജെറോം ടെയ്‌ലര്‍ 10-0-38-3, ജാസണ്‍ ഹോള്‍ഡര്‍ 7-0-48-3, നികിത മില്ലര്‍ 6.3-0-48-1, സാമുവല്‍സ്‌ 9-0-59-1, ആന്ദ്രെ റസല്‍ 5-0-44-0, ഡാരന്‍ സമി 1-0-8-0, ഗെയ്‌ല്‍ 6-0-35-2.










from kerala news edited

via IFTTT

ടെക്‌നോപാര്‍ക്കില്‍ ജീവകാരുണ്യ പ്രവര്‍ത്തനം











Story Dated: Wednesday, February 25, 2015 03:03


തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മനി ആസ്‌ഥാനമായ ക്രോനോസ്‌ കമ്പനി മുന്‍കൈയെടുത്തു നിര്‍ദ്ധനര്‍ക്ക്‌ ടെക്‌നോപാര്‍ക്കിലെ ജീവനക്കാരില്‍ നിന്നും വസ്‌ത്രങ്ങള്‍ ശേഖരിച്ചു നല്‍കുന്നു. ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ക്കിടയില്‍ സാമൂഹ്യ സേവന മനോഭാവവും പ്രതിബദ്ധതയും വളര്‍ത്തിയെടുക്കാനും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും ഇതു ഉപകരിക്കുമെന്ന്‌ ക്രോനോസിലെ വിവിധ വിഭാഗം തലവന്‍മാരായ സതീഷ്‌ സോമശേഖരന്‍, സിമിഡോന്‍, നവാബ്‌ രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 290 കമ്പനികളും 45,000 ജീവനക്കാരും ടെക്‌നോപാര്‍ക്കിലുണ്ട്‌.










from kerala news edited

via IFTTT

മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഫീസ്‌ ഈടാക്കാനുളള തീരുമാനം: ലേ സെക്രട്ടറിയെ സി.പി.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു











Story Dated: Wednesday, February 25, 2015 03:03


മെഡിക്കല്‍ കോളജ്‌: മെഡിക്കല്‍ കോളജ്‌ ആശുപത്രിയുടെ കീഴിലുളള എല്ലാ വിഭാഗം ഐ.സി.യുവിലും അഡ്‌മിറ്റ്‌ ചെയ്യുന്ന രോഗികളില്‍നിന്ന്‌ ഫീസ്‌ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ സി.പി.ഐ പ്രവര്‍ത്തകര്‍ ആശുപത്രി കാര്യാലയത്തിലെ ലേ സെക്രട്ടറിയെ ഉപരോധിച്ചു. കിടക്കുന്ന രോഗികള്‍ക്ക്‌ 300 രൂപയും വെന്റിലേറ്ററില്‍ കഴിയുന്ന രോഗികള്‍ക്ക്‌ 600 രൂപയുമാണ്‌ ഫീസായി ഈടാക്കാന്‍ തുടങ്ങിയത്‌.


ഇതേതുടര്‍ന്ന്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ സ്‌ഥലത്തെത്തി ആശുപത്രി സൂപ്രണ്ടുമായും ജില്ലാ കലക്‌ടറുമായും ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച്‌ ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാമെന്ന്‌ സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്‌ടര്‍ പ്രവര്‍ത്തകര്‍ക്ക്‌ ഉറപ്പു നല്‍കി. ഇതേതുടര്‍ന്ന്‌ ഫീസ്‌ ഈടാക്കികൊണ്ടുളള ഉത്തരവ്‌ പിന്‍വലിച്ചു. സി.പി.ഐ നേതാക്കളായ പി.കെ.രാജു, ചെറുവയ്‌ക്കല്‍ ഷാജി, ഭദ്രന്‍, എ.വി. വിനോദ്‌, എസ്‌.ആര്‍.സുഭാഷ്‌, ജി.സുഭാഷ്‌ എന്നിവര്‍ ഉപരോധത്തിന്‌ നേതൃത്വംനല്‍കി.










from kerala news edited

via IFTTT

മത്സ്യംകയറ്റിവന്ന ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനും കാര്‍ ഡ്രൈവര്‍ക്കും പരുക്ക്‌











Story Dated: Wednesday, February 25, 2015 03:03


ബാലരാമപുരം: മത്സ്യം കയറ്റിവന്ന ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനും കാര്‍ ഡ്രൈവര്‍ക്കും പരുക്ക്‌. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. തിങ്കളാഴ്‌ച രാത്രി 10.30നാണ്‌ എന്‍.എച്ച്‌. പാഴൂര്‍കുഴിയിലാണ്‌ സംഭവം.


തിരുവനന്തപുരത്തേക്കുപോയ ലോറി എതിരെ വന്ന ബൈക്കിലിടിച്ചശേഷം പിന്നാലെ വന്ന കാറിനെയും ഇടിക്കുകയായിരുന്നു. ബൈക്ക്‌ യാത്രക്കാരന്‍ സന്തോഷ്‌, കാര്‍ ഡ്രൈവര്‍ രവീന്ദ്രന്‍ എന്നിവര്‍ക്കാണ്‌ പരുക്കുപറ്റിയത്‌. ഇരുവരുടെയും പരുക്കുകള്‍ ഗുരുതരമല്ലെന്ന്‌ പോലീസ്‌ പറഞ്ഞു. നരുവാമൂട്‌ പോലീസ്‌ കേസെടുത്തു.










from kerala news edited

via IFTTT

പീറ്റര്‍ പോസ്‌നര്‍ ശാന്തിഗിരിയില്‍











Story Dated: Wednesday, February 25, 2015 03:03


പോത്തന്‍കോട്‌: വൈ.എം.സി.എ. ഗ്ലോബല്‍ പ്രസിഡന്റ്‌ പീറ്റര്‍ പോസ്‌നര്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. വൈ.എം.സി.എയുടെ ദേശീയ ഭാരവാഹികള്‍ക്കൊപ്പം ആശ്രത്തിലെത്തിയ പീറ്റര്‍ പോസ്‌നറെ സന്യാസിമാരും സാംസ്‌കാരികപ്രവര്‍ത്തകരും ചേര്‍ന്ന്‌ സ്വീകരിച്ചു. ശാന്തിഗിരി ആശ്രമത്തിനുവേണ്ടി ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്‌ഞാന തപസ്വിയും പാലോട്‌ രവി എം.എല്‍.എ.യും ചേര്‍ന്ന്‌ പൊന്നാട ചാര്‍ത്തി ആദരിച്ച്‌ ഉപഹാരം നല്‍കി.


മൂല്യങ്ങളെ കര്‍മ്മമായി പരിവര്‍ത്തനപ്പെടുത്തുന്ന പദ്ധതിയാണ്‌ വൈ.എം.സി.എ. നടപ്പിലാക്കിവരുന്നതെന്നും അതുകൊണ്ടുതന്നെ മൂല്യങ്ങളെ വളരെയധികം ഉയര്‍ത്തിപ്പിടിക്കുന്ന ശാന്തിഗിരിയുടെ സവിശേഷമായ ആത്മീയ അന്തരീക്ഷത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത്‌ ഭാഗ്യമായി കാണുന്നുവെന്നും സ്വീകരണത്തിന്‌ നന്ദിപറഞ്ഞുകൊണ്ട്‌ പീറ്റര്‍ പോസ്‌നര്‍ അറിയിച്ചു.


ഡെയിലി ട്രൈബ്യൂണ്‍ മാനേജിംഗ്‌ എഡിറ്റര്‍ സോമന്‍ ബേബി, വൈ.എം.സി.എ.സ്‌റ്റേറ്റ്‌ ചെയര്‍മാന്‍ ലെബി ഫിലിപ്പ്‌ മാത്യു., ദേശീയ പ്രസിഡന്റ്‌ ഡോ.റോളണ്ട്‌ വില്യംസ്‌, ദേശീയ ട്രഷറര്‍, വി.

.തോമസ്‌, നാഷണല്‍ മൈനോരിറ്റി മോണിട്ടറിംഗ്‌ സെല്‍ മെംബര്‍ എബി ജോര്‍ജ്‌, ശാന്തിഗിരി ആശ്രമം അഡൈ്വസറി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.കെ.ആര്‍.എസ്‌. നായര്‍ എന്നിവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

ബാലരാമപുരത്ത്‌ ഇന്ന്‌ ജനകീയ പ്രതിഷേധ സായാഹ്നഹ്ന ധര്‍ണ











Story Dated: Wednesday, February 25, 2015 03:03


ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസന ആക്ഷന്‍ കൗണ്‍സില്‍ ബാലരാമപുരം മേഖലാസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക്‌ വരെയുള്ള രണ്ടാംഘട്ട വികസനം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട്‌ ജനകീയപ്രതിഷേധ സായാഹ്നഹ്നഹ്ന ധര്‍ണ ഇന്ന്‌ വൈകുന്നേരം5 മണിക്ക്‌ ബാലരാമപുരത്ത്‌ നടക്കും.


പ്രമുഖ ഗാന്ധിയന്‍ ഗോപിനാഥന്‍നായര്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്യും. എം.എല്‍.എ ജമീല പ്രകാശം, ജില്ലാ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, അംഗങ്ങള്‍ , വിവിധ രാഷ്‌്രടീയകക്ഷി നേതാക്കള്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, സമിതിഭാരവാഹികള്‍, ഫ്രാബ്‌സ് ഭാരവാഹികള്‍, സാമൂഹ്യ സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ ധര്‍ണയെ അഭിസംബോധന ചെയ്‌തു സംസാരിക്കുമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ മേഖലാപ്രസിഡന്റ്‌ അനുപമ രവീന്ദ്രന്‍, രക്ഷാധികാരി അഡ്വ: തോട്ടത്തില്‍ വി. അനിരുദ്ധന്‍ നായര്‍, മേഖലാസെക്രട്ടറി ആര്‍.ജി. അരുണ്‍ദേവ്‌ എന്നിവര്‍ അറിയിച്ചു.










from kerala news edited

via IFTTT

ബോട്ട്‌ സര്‍വീസുകള്‍ മുടങ്ങുന്നതിനെതിരേ ജലഗതാഗത ട്രാഫിക്‌ സൂപ്രണ്ടിനെ ഉപരോധിച്ചു











Story Dated: Wednesday, February 25, 2015 03:01


ആലപ്പുഴ: ബോട്ട്‌ സര്‍വീസുകള്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സംസ്‌ഥാന ജലഗതാഗത ഓഫീസില്‍ ട്രാഫിക്‌ സൂപ്രണ്ടിനെ തടഞ്ഞുവച്ചു. കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്നാരംഭിച്ച പ്രകടനം മാവേലിക്കര പാര്‍ലമെന്റ്‌ പ്രസിഡന്റ്‌ സജി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു.


യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ മുന്നോട്ടുപോയാല്‍ സംസ്‌ഥാന ജലഗതാഗത വകുപ്പിന്റെ മുഴുവന്‍ സര്‍വീസുകളും സ്‌തംഭിപ്പിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.ഒരുമാസത്തിലധികമായി കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളായ കൈനകരി, വേണാട്ടുകാട്‌, നെടുമുടി, പുളിങ്കുന്ന്‌, ചമ്പക്കുളം, പുല്ലങ്ങടി, തായങ്കരി, എടത്വാ എന്നിവിടങ്ങളില്‍ ബോട്ട്‌ സര്‍വീസുകള്‍ മുടങ്ങിയതിനാല്‍ നൂറുകണക്കിന്‌ വിദ്യാര്‍ഥികളും യാത്രക്കാരും ബുദ്ധിമുട്ടിലായിരുന്നു.


മുടങ്ങിയ സര്‍വീസുകള്‍ ഇന്ന്‌ പുനഃരാരംഭിക്കുമെന്ന്‌ട്രാന്‍സ്‌പോര്‍ട്ട്‌ സൂപ്രണ്ട്‌ ജോസഫ്‌ സേവ്യര്‍ ഉറപ്പ്‌ നല്‍കിയതിനെ തുടര്‍ന്ന്‌ ഉപരോധം അവസാനിപ്പിച്ചു. കൈനകരി മണ്ഡലം പ്രസിഡന്റ്‌ തോബിന്‍ ഡി. ജോണ്‍ അധ്യക്ഷത വഹിച്ചു. ഷെമീര്‍, സനീഷ്‌, സോബിന്‍, റോബിന്‍ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

അര്‍ത്തുങ്കല്‍ പഞ്ചായത്ത്‌ രൂപീകരണം; പ്രതിപക്ഷാംഗങ്ങള്‍ പഞ്ചായത്ത്‌ കമ്മിറ്റിയില്‍നിന്ന്‌ ഇറങ്ങിപ്പോയി











Story Dated: Wednesday, February 25, 2015 03:01


ആലപ്പുഴ: അര്‍ത്തുങ്കല്‍ കേന്ദ്രീകരിച്ച്‌ തീരദേശ പഞ്ചായത്ത്‌ രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ നടക്കുന്ന സമരത്തിന്‌ പിന്തുണയേകി പ്രമേയം പാസാക്കണമെന്ന കോണ്‍ഗ്രസ്‌ അംഗങ്ങളുടെ ആവശ്യം തള്ളിയതിനെ തുടര്‍ന്ന്‌ പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത്‌ കമ്മിറ്റിയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.


ചേര്‍ത്തലതെക്ക്‌ പഞ്ചായത്ത്‌ കമ്മിറ്റിയോഗമാണ്‌ കോണ്‍ഗ്രസിലെ പത്ത്‌ അംഗങ്ങള്‍ ബഹിഷ്‌കരിച്ചത്‌.

പഞ്ചായത്ത്‌ രൂപീകരണവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന റിലേ നിരാഹാര സമരം സംബന്ധിച്ച്‌ അടിയന്തര പ്രമേയത്തിന്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ നല്‍കിയ നോട്ടീസ്‌ അധ്യക്ഷ നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ബഹിഷ്‌കരണം.


തീരമേഖലയുടെ സമഗ്ര വികസനം സാധ്യമാകുന്ന തരത്തില്‍ വില്ലേജ്‌ അടിസ്‌ഥാനത്തില്‍ പഞ്ചായത്ത്‌ രൂപീകരിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ആവശ്യപ്പെട്ടു. റിലേ സമരത്തിന്‌ പിന്‍തുണയേകി ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ഇന്നലെ സമര പന്തലിലെത്തി.


ഡി.സി.സി. പ്രസിഡന്റ്‌ എ.എ ഷുക്കൂര്‍, കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വിന്‍സെന്റ്‌ വെട്ടിക്കുഴി എന്നിവരും ഒപ്പമുണ്ടായിരുന്നു. സമരത്തിന്‌ പിന്തുണയുമായി തീരദേശത്ത്‌ ഓട്ടോത്തൊഴിലാളികളും പണിമുടക്കി.










from kerala news edited

via IFTTT

മുഖ്യമന്ത്രിയുടെ 'സുതാര്യകേരളം' സഹോദരങ്ങള്‍ക്കു കൈത്താങ്ങായി











Story Dated: Wednesday, February 25, 2015 03:01


ആലപ്പുഴ: അപൂര്‍വരോഗം ബാധിച്ച അമ്പലപ്പുഴക്കാരായ രണ്ടു കുട്ടികളുടെ തുടര്‍ചികിത്സയ്‌ക്കു മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടി കൈത്താങ്ങാകുന്നു. ആര്യാട്‌ തെക്ക്‌ വില്ലേജിലെ ശെല്‍വത്തിന്റെ മക്കളായ മൈഥിലിക്കും(12) മധുമിതയ്‌ക്കും(10) ആണ്‌ സര്‍ക്കാരിന്റ സഹായം ഒരിക്കല്‍ക്കൂടി ലഭ്യമാകുന്നത്‌- അതും ദീര്‍ഘനാളത്തേക്ക്‌.


മെറ്റാക്ര?മാറ്റിക്‌ ലൂക്കോഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച്‌ പരസഹായം കൂടാതെ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌ ഇവര്‍ക്ക്‌. വാടകവീട്ടിലാണു താമസം. കുട്ടികളുടെ ദയനീയസ്‌ഥിതിയെ കുറിച്ചുള്ള പത്രവാര്‍ത്തയെ തുടര്‍ന്ന്‌ സൗജന്യചികിത്സയ്‌ക്കായി സുതാര്യകേരളം വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.


ഇവരുടെ തുടര്‍ചികിത്സയ്‌ക്കു സുമനസുകളില്‍ നിന്നുള്ള ധനസമാഹരണത്തിനായി ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ആലപ്പുഴ ശാഖയില്‍ അക്കൗണ്ട്‌ ആരംഭിച്ചതായി ജില്ലാ കലക്‌ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.

അമ്പലപ്പുഴ തഹസില്‍ദാരുടെയും ആലപ്പുഴയിലെ സര്‍ക്കാര്‍ ആയുര്‍വേദ പഞ്ചകര്‍മ ആശുപത്രിയിലെ ഡോ. കെ.എസ്‌. വിഷ്‌ണു നമ്പൂതിരിയുടെയും പേരില്‍ ജോയിന്റ്‌ അക്കൗണ്ടാണു തുറന്നിട്ടുള്ളത്‌. അക്കൗണ്ട്‌ നമ്പര്‍ 854010110005069. ബാങ്കിന്റെ ഐ.എഫ്‌.എസ്‌.സി. കോഡ്‌ ബി.കെ.ഐ.ഡി. 0008540. പഞ്ചകര്‍മ്മ ആശുപത്രിയിലെ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. വിഷ്‌ണു നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക്‌ വീട്ടിലെത്തി ചികിത്സ നല്‍കുന്നുണ്ട്‌.


ഫിസിയോ തെറാപ്പി ചെയ്യുന്നതിനും പരിചരിക്കുന്നതിനുമായി ഒരു ഫിസിയോതെറാപ്പിസ്‌റ്റിനെയും സഹായിയെയും ദിവസവേതനാടിസ്‌ഥാനത്തില്‍ നിയോഗിച്ച്‌ ചികിത്സ തുടരുകയാണ്‌. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന്‌ മരുന്നുകള്‍ ലഭ്യമാക്കുന്നുമുണ്ട്‌.പുറമെനിന്നുള്ള മരുന്നുകള്‍ക്കും ചികിത്സയ്‌ക്ക്‌ ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും കൂടുതല്‍ പണം ആവശ്യമായ സാഹചര്യത്തിലാണ്‌ കുട്ടികള്‍ക്കായി ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയത്‌. അക്കൗണ്ട്‌ വഴി ധനസഹായം നല്‍കാന്‍ ഒട്ടേറെപ്പേര്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ധനസഹായം നല്‍കാന്‍ കഴിയുന്നവര്‍ക്ക്‌ മേല്‍പ്പറഞ്ഞ അക്കൗണ്ടില്‍ തുക നിക്ഷേപിക്കാം.










from kerala news edited

via IFTTT

മലയാലപ്പുഴ ദേവീക്ഷേത്രം: ഉല്‍സവത്തിന്‌ 28നു കൊടിയേറും











Story Dated: Wednesday, February 25, 2015 03:03


പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിന്‌ 28നു കൊടിയേറും. 10ന്‌ ആറാട്ടോടെ സമാപിക്കും. 28ന്‌ ഉച്ചയ്‌ക്ക്‌ 12 ന്‌ അന്നദാനം, വൈകിട്ട്‌ ആറിന്‌ സോപാനസംഗീതം, രാത്രി 7.45 നും 8.33 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി അടിമുറ്റത്ത്‌മഠം പരമേശ്വര ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റ്‌ നടക്കും. തുടര്‍ന്ന്‌ കരിമരുന്ന്‌ പ്രയോഗം, എട്ടിന്‌ നൃത്തനൃത്യങ്ങള്‍, 10 ന്‌ സംഘചേതനയുടെ നാടകം.


ഉല്‍സവ ദിനങ്ങളില്‍ ഉച്ചയ്‌ക്ക്‌ 12 ന്‌ അന്നദാനം, ഉച്ച കഴിഞ്ഞ്‌ രണ്ടിന്‌ ഉല്‍സവബലി ദര്‍ശനം. ഒന്നിന്‌ രാത്രി ഏഴിന്‌ സച്ചിന്‍ കുമ്പഴയുടെ സംഗീതസദസ്‌, 8.30 ന്‌ പ്രിന്‍സ്‌ കൈപ്പട്ടൂര്‍ നയിക്കുന്ന ഭക്‌തിഗാനമേള, 10.30 ന്‌ നൃത്തനൃത്യങ്ങള്‍.രണ്ടിന്‌ രാത്രി ഏഴിനു സമ്പൂര്‍ണ ശാസ്‌താംപാട്ട്‌, 10 ന്‌ പടയണി. മൂന്നിന്‌ രാത്രി 7.30 ന്‌ കൊല്ലം വിജയലക്ഷ്‌മിയുടെ കഥാപ്രസംഗം, 10 ന്‌ മേജര്‍ സെറ്റ്‌ കഥകളി. നാലിന്‌ രാത്രി ഏഴിന്‌ നൃത്തസന്ധ്യ, 10 ന്‌ മേജര്‍സെറ്റ്‌ കഥകളി. അഞ്ചിന്‌ വൈകിട്ട്‌ 3.30 ന്‌ നല്ലൂര്‍ ദേശം അവതരിപ്പിക്കുന്ന മലയാലപ്പുഴ പൂരം. പാറമേക്കാവ്‌ പൂരസമിതിയുടെ കുടമാറ്റവും പാണാവള്ളി ഉമേഷ്‌ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും നടക്കും.


കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ പൂരം ഉദ്‌ഘാടനം ചെയ്യും. മേജര്‍ രവി മുഖ്യാതിഥി ആയിരിക്കും. രാത്രി എട്ടിന്‌ സംഗീതസന്ധ്യ, 10.30 ന്‌ കൊച്ചിന്‍ നവോദയ അവതരിപ്പിക്കുന്ന കോമഡി ഷോ. ആറിന്‌ രാത്രി എട്ടിന്‌ നൃത്തസന്ധ്യ, 11 ന്‌ ഹരിശ്രീ അശോകന്‍ നയിക്കുന്ന മെഗാഷോ.ഏഴിനു രാത്രി ഏഴിന്‌ ആധ്യാത്മിക പ്രഭാഷണം, ഒമ്പതിന്‌ ഏറത്തു കരയുടെ നിര്‍ധന കുടുംബത്തിന്‌ ഒരു ഭവനം പദ്ധതിയുടെ ഉദ്‌ഘാടനം, 10 ന്‌ രമേഷ്‌ പിഷാരടിയും ധര്‍മജനും നയിക്കുന്ന കോമഡി മെഗാഷോ.


എട്ടിന്‌ രാത്രി ഒമ്പതിന്‌ മധുരൈ ശിങ്കാരവേലന്‍ നയിക്കുന്ന മധുരൈ ഓര്‍ക്കസ്‌ട്രയുടെ ഗാനമേള, 12 ന്‌ അനീഷ്‌ കുറിയന്നൂര്‍ അവതരിപ്പിക്കുന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കോമഡി ഷോ. ഒമ്പതിന്‌ രാത്രി ഏഴിന്‌ രാജേഷ്‌ രജനികാന്തിന്റെ ഭക്‌തിഗാനമേള, 9.30 ന്‌ പ ള്ളിവേട്ട്‌ എഴുന്നെള്ളിപ്പ്‌, ഒമ്പതിന്‌ കെ.ആര്‍. പ്രസാദ്‌ നയിക്കുന്ന നൃത്തനാടകം അഗ്നിപുത്ര.


10 ന്‌ വൈകിട്ട്‌ മൂന്നിന്‌ ആനയൂട്ട്‌, നാലിന്‌ ആറാട്ട്‌ എഴുന്നെള്ളിപ്പ്‌, 5.30 ന്‌ നാദസ്വരകച്ചേരി, രാത്രി എട്ടിന്‌ കലാസന്ധ്യ, ഒമ്പതിന്‌ മാതംഗി സത്യമൂര്‍ത്തിയുടെ സംഗീത സദസ്‌, 11.30 ന്‌ ജയകേരളാ നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്തനാടകം ഭദ്രായനം.11 ന്‌ പുലര്‍ച്ചെ രണ്ടിന്‌ ആറാട്ട്‌ തിരിച്ചെഴുന്നെള്ളിപ്പ്‌, കൊടിയിറക്ക്‌, കരിമരുന്ന്‌ പ്രയോഗം എന്നിവയോടെ ഉല്‍സവം സമാപിക്കുമെന്ന്‌ ഉപദേശക സമിതി പ്രസിഡന്റ്‌ വി.എസ്‌. ഹരീഷ്‌ ചന്ദ്രന്‍, സെക്രട്ടറി ആര്‍. അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.










from kerala news edited

via IFTTT