121

Powered By Blogger

Monday, 2 March 2015

പഠനാനുഭവങ്ങളുടെ നേര്‍ക്കാഴ്‌ചയായി ജീവതാളം











Story Dated: Tuesday, March 3, 2015 01:58


കോഴിക്കോട്‌: ചേമഞ്ചേരി ഗ്രാമപഞ്ചായത്തും ഡയറ്റും പൂക്കാട്‌ കലാലയവും ചേര്‍ന്ന്‌ ജീവതാളം പരിപാടി സംഘടിപ്പിച്ചു. ചേമഞ്ചേരി യു.പി.സ്‌കൂള്‍, കോരപ്പുഴ ഗവ.ഫിഷറീസ്‌ യു.പി.സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കലാപഠനത്തിന്റെ നേരനുഭവങ്ങള്‍ പകര്‍ന്ന പരിപാടികള്‍ കെ.ദാസന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.










from kerala news edited

via IFTTT

ജില്ലയിലെ ആദ്യത്തെ ഫിഷ്‌മാര്‍ട്ട്‌ പ്രവര്‍ത്തനമാരംഭിച്ചു











Story Dated: Tuesday, March 3, 2015 01:58


കോഴിക്കോട്‌: മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ ഫിഷ്‌മാര്‍ട്ട്‌ പ്രവര്‍ത്തനമാരംഭിച്ചു. അരയിടത്തുപാലത്ത്‌ ആരംഭിച്ച ഫിഷ്‌മാര്‍ട്ട്‌ മന്ത്രി എം.കെ. മുനീര്‍ ഉദ്‌ഘാടനം ചെയ്‌തു. നല്ല മത്സ്യം ന്യായവിലയ്‌ക്കു നല്‍കുകയെന്നതാണ്‌ ഫിഷ്‌ മാര്‍ട്ടുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. നിലവില്‍ വൃത്തിഹീനമായാണ്‌ മത്സ്യവില്‍പന നടക്കുന്നത്‌.


മത്സ്യത്തൊഴിലാളികളില്‍നിന്ന്‌ മത്സ്യം വാങ്ങി നേരിട്ട്‌ വിപണനം നടത്തുകയാണ്‌ ഫിഷ്‌മാര്‍ട്ടിലൂടെ ലക്ഷ്യമിടുന്നത്‌. പൂതിയാപ്പ, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ഫ്രഷ്‌ മത്സ്യം ഫിഷ്‌ മാര്‍ട്ടിലേക്കാണ്‌ ആദ്യം എത്തുക എന്ന്‌ അധികൃതര്‍ അറിയിച്ചു. ഇടനിലക്കാരില്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഉപഭോക്‌താക്കള്‍ക്കും ലാഭം ലഭിക്കും.


ശീതീകരിച്ച മുറിയിലാണ്‌ മത്സ്യ വില്‍പന നടക്കുന്നത്‌. മത്സ്യംകേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമാണ്‌ ഫിഷ്‌മാര്‍ട്ടില്‍ ജോലിനല്‍കുക. അഞ്ചു തൊഴിലാളികളുടെ സേവനമാണ്‌ ഇവിടെ ലഭ്യമാക്കുന്നത്‌. സമീപകാലത്ത്‌ തന്നെ ഇവിടെ നിന്നും ഹോം ഡെലിവറി സര്‍വീസും ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണു വില്‍പന നടത്തുന്നത്‌. ഫറോക്ക്‌ പേട്ടയില്‍ ഫിഷ്‌മാര്‍ട്ട്‌ പണി പൂര്‍ത്തിയായിട്ടുണ്ട്‌.


രണ്ടുമാസത്തിനുള്ളില്‍ ഉദ്‌ഘാടനം നടക്കും. തുടര്‍ന്നു തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിനു സമീപത്തും ഫിഷ്‌മാര്‍ട്ട്‌ ആരംഭിക്കും. ഒരു കോടിരൂപ ചെലവില്‍ ജില്ലയില്‍ 10 ഫിഷ്‌മാര്‍ട്ടുകള്‍ ആദ്യഘട്ടം തുടങ്ങാനായിരുന്നു തീരുമാനം. സ്‌ഥലം ലഭ്യമാകാത്തതിനാല്‍ തല്‍ക്കാലം മൂന്ന്‌ സ്‌ഥലത്താണ്‌ ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്‌. സ്‌ഥല ലഭ്യതക്കനുസരിച്ച്‌ മറ്റു ഭാഗങ്ങളില്‍ തുടങ്ങും.


ഉദ്‌ഘാടന ചടങ്ങില്‍ മേയര്‍ പ്രഫ. എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ വി.ജി. കിഷോര്‍കുമാര്‍, കെ. രാജന്‍, മഞ്ചാന്‍ അലി, ടി.വി. രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

സി പി എം പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ മൂന്ന്‌ പേര്‍ അറസ്‌റ്റില്‍











Story Dated: Tuesday, March 3, 2015 01:58


നാദാപുരം: സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പങ്കെടുത്ത പരിപാടി കഴിഞ്ഞു പോകുകയായിരുന്ന സി.പി.എം പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ മൂന്ന്‌ പേരെ അറസ്‌റ്റ് ചെയ്‌തു. ജാതിയേരി സ്വദേശികളായ പുഴക്കലക്കണ്ടി അന്‍ഫാസ്‌(20)പുന്നോളി റാഷിദ്‌ (19) കുനിയില്‍ അര്‍ഷാദ്‌ (19) എന്നിവരെയാണ്‌ നാദാപുരം പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. വളയത്ത്‌ സി.പി.എം സമ്മേളനം കഴിഞ്ഞ്‌ കല്ലാച്ചി പെട്രോള്‍ പമ്പിലേക്ക്‌ പോവുകയായിരുന്ന ചുഴലി പുല്ലാണ്ടി പൊയില്‍ അഭിലാഷിനെ കല്ലാച്ചി ഓത്തിമുക്കില്‍ രാത്രി എട്ടരയോടെ മര്‍ദിച്ച കേസിലാണ്‌ അറസ്‌റ്റ്.










from kerala news edited

via IFTTT

ബൈക്കും ബസും കൂട്ടിയിടിച്ച്‌ ബെക്ക്‌ യാത്രക്കാരന്‍ മരിച്ച സംഭവം: നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു











Story Dated: Tuesday, March 3, 2015 01:58


രാമനാട്ടുകര: രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. പോലീസുകാരന്റെ രൂക്ഷപ്രതികരണമാണ്‌ നാട്ടുകാരെ പ്രകോപിതരാക്കിയത്‌. ഇന്നലെ നിസരി ജംഗ്‌ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക്‌ യാത്രക്കാരന്‍ മരണപ്പെട്ടതാണ്‌ നാടകീയസംഭവങ്ങള്‍ക്ക്‌ കാരണമായത്‌.


അപകടം ഉണ്ടായ സ്‌ഥലത്തിനു സമീപം വിദ്യാഭ്യാസ മന്ത്രി അബ്‌ദു റബ്ബിന്‌ എക്‌സ്കോര്‍ട്ട്‌ പേകാനായി കാത്തുനിന്ന മലപ്പുറം ജില്ലയിലെ പോലീസുകാരനാണ്‌ നാട്ടുകാരോട്‌ രോഷാകുലനായതായി ആക്ഷേപമുയര്‍ന്നത്‌. ഇവരുടെ പോലീസ്‌ വാഹനം നിര്‍ത്തിയിട്ട ഒരു വിളിപ്പാടകലെയാണ്‌ അപകടം നടന്ന സ്‌ഥലം. ബസിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡില്‍ കിടന്നപ്പോള്‍ ആംബുലന്‍സ്‌ വിളിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച നാട്ടുകാരോട്‌ ഇത്‌ ഞങ്ങളുടെ ജോലിയല്ലെന്നും ഞങ്ങള്‍ മന്ത്രിക്കു എസ്‌കോര്‍ട്ട്‌ പോകാനായി കാത്തു നില്‍ക്കുകയാണെന്നും ഇയാള്‍ പറഞ്ഞത്രേ.


ഇതില്‍ രോഷം പൂണ്ട നാട്ടുക്കാര്‍ ഉടനെ ദേശീയപാത ഉപരോധിക്കുകയായിരുന്നു.എന്നാല്‍ അപകടം നടന്ന ഉടന്‍ മലപ്പുറം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും മറ്റു വേണ്ട നടപടികള്‍ എടുക്കുകയുംചെയ്‌തതായി പോലീസ്‌ ഉദ്യോഗസ്‌ഥന്‍ പറയുന്നു. അപകടം കഴിഞ്ഞ്‌ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണു ആംബുലന്‍സ്‌ എത്തി മൃതദേഹം റോഡില്‍ നിന്ന്‌ മാറ്റിയത്‌. റോഡില്‍ ഒഴുകിയ രക്‌തവും മറ്റും കഴുകികളയാന്‍ ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയതും നാട്ടുകാരെ ക്ഷുഭിതരാക്കി.


ഫയര്‍ഫോഴ്‌സ് എത്തി റോഡു വൃത്തിയാക്കും വരെ നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു. കോഴിക്കോട്‌ സിറ്റി ട്രാഫിക്‌ എ.സി.അബ്‌ദു റസാഖ്‌,സൗത്ത്‌ എ.സി.എ.ജെ.ബാബു ,ട്രാഫിക്‌ ,നല്ലളം,ഫറോക്ക്‌ സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ എത്തിയാണ്‌ സ്‌ഥിതി ശാന്തമാക്കിയത്‌.ഇതിനിടെ അപകടത്തില്‍പ്പെട്ട ബസിന്റെ ചില്ല്‌ നാട്ടുകാര്‍ എറിഞ്ഞുടച്ചു.


മമ്പുറം പള്ളിയില്‍ പോയി തിരിച്ചു വരികയായിരുന്നു അപകടത്തില്‍ മരിച്ച ആക്കോട്‌ പാറക്കണ്ടി അബ്‌ദുറഹിമാന്‍(50) കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ നടുക്കണ്ടി മുഹമ്മദ്‌(45)ആണ്‌ സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്‌.ഇദ്ദേഹത്തിനു നിസാര പരുക്കുണ്ട്‌. ഒരു മാസം മുന്‍പാണ്‌ ഇന്നലെ അപകടമുണ്ടായ സ്‌ഥലത്തിനു നൂറു മീറ്റര്‍ അകലെ ഇടിമൂഴിക്കല്‍ ഇറക്കത്തില്‍ ദമ്പതികള്‍ ലോറി ഇടിച്ചു മരിച്ചത്‌.










from kerala news edited

via IFTTT

ജീവിതമൂല്യങ്ങള്‍ നഷ്‌ടപ്പെടുന്നുവെന്ന്‌ മാതാഅമൃതാനന്ദമയി











Story Dated: Tuesday, March 3, 2015 01:58


കോഴിക്കോട്‌: ജീവിത സാഹചര്യങ്ങള്‍ മാറുന്നതിനൊപ്പം ജീവിതമൂല്യങ്ങള്‍ നഷ്‌ടപ്പെടുന്നതായി മാതാ അമൃതാനന്ദമയി.സത്യം, ധര്‍മ്മം എന്നീ മൂല്യങ്ങളുടെ അടിസ്‌ഥാനത്തില്‍ ജിവിതത്തെ ചിട്ടപ്പെടുത്തി മുന്നോട്ടു പോകാന്‍ എതു സാഹചര്യത്തിലും മനുഷ്യന്‌ കഴിയണമെന്നും അവര്‍ പറഞ്ഞു. വെള്ളിമാട്‌കുന്ന്‌ ബ്രഹ്‌മസ്‌ഥാനവാര്‍ഷിക മഹോത്സവത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ.


ഇന്റര്‍നെറ്റിന്റെ തെറ്റായ ഉപയോഗം കുട്ടികളെ വഴിതെറ്റിക്കുന്നു. മുതിരുമ്പോഴും ഇത്‌ അവരുടെ ജീവിതത്തെ ബാധിക്കുന്നു. കുട്ടികളെ നേര്‍വഴിക്ക്‌ ഉപദേശിച്ച്‌ മുന്നോട്ടു നയിക്കാന്‍ മാതാപിതാക്കള്‍ക്ക്‌ സാധിക്കണം. മൂല്യങ്ങളെക്കുറിച്ച്‌ അവരെ ബോധവാന്മാരാക്കണം.


ബന്ധങ്ങള്‍ക്ക്‌ പോലും വിലയില്ലാതായി കൊണ്ടിരിക്കുന്ന കാലമാണിത്‌. ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്‌പരം ഉള്‍ക്കൊണ്ട്‌ ജിവിക്കണം. വിട്ടുവീഴ്‌ചാ മനോഭാവമാണ്‌ കുടുംബജീവിതത്തെ മുന്നോട്ടു നയിക്കുന്നത്‌. കൊടുക്കണം എന്ന മനോഭാവമില്ല. കിട്ടണം എന്ന മനോഭാവം മാത്രമാണുള്ളത്‌. കൊടുത്താലേ കിട്ടൂ എന്ന്‌ ആരും ചിന്തിക്കുന്നില്ല.


ഇപ്പോഴുണ്ടായികൊണ്ടിരിക്കുന്ന ഓരോ പ്രകൃതിദുരന്തവും തെറ്റുതിരുത്താനുള്ള മുന്നറിയിപ്പാണ്‌.

ഇത്തരം മുന്നറിയിപ്പുകളെ ഇനിയും അവഗണിച്ചുകൂടാ. ഭക്ഷണവും വായുവും വെള്ളവുമെല്ലാം വിഷമയമായികൊണ്ടിരിക്കുന്നു. വിഷമയമായ ഭക്ഷണം കഴിച്ച്‌ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇനിയെങ്കിലും നാം ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണം. വൃക്ഷങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ ബാലപാഠങ്ങള്‍ വീടുകളില്‍ നിന്ന്‌ തന്നെ പകര്‍ന്നുകൊടുക്കണമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.


അമൃതപ്രസാദം സ്‌മരണിക അമ്മയില്‍ നിന്നു സാമൂതിരി കെ.സി. ഉണ്ണിഅനുജന്‍രാജ ഏറ്റുവാങ്ങി പി. വത്സലയ്‌ക്ക് നല്‍കി പ്രകാശനം ചെയ്‌തു. ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള, ഭീമാ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ബി. ഗിരിരാജന്‍, പി.വി. ചന്ദ്രന്‍, പി.വി. ഗംഗാധരന്‍, രാജീവ്‌ മേനോന്‍ തുടങ്ങിയവര്‍ അമ്മയ്‌ക്ക് ഹാരാര്‍പ്പണം നടത്തി.


ഇന്ന്‌ രാവിലെ 7.30ന്‌ ശനിദോഷ നിവാരണപൂജ നടക്കും. രാവിലെ 11 ന്‌ അനുഗ്രഹപ്രഭാഷണം, ഭജന, ധ്യാനം എന്നിവ നടക്കും. തുടര്‍ന്ന്‌ അമ്മ ഭക്‌തജനങ്ങള്‍ക്ക്‌ ദര്‍ശനം നല്‍കും. മഹോത്സവം ഇന്ന്‌ സമാപിക്കും.










from kerala news edited

via IFTTT

പാറക്കടവ്‌ പീഡനം: അറസ്‌റ്റിലായവര്‍ കുറ്റക്കാരല്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌











Story Dated: Tuesday, March 3, 2015 01:58


നാദാപുരം: പാറക്കടവ്‌ ദാറുല്‍ ഹുദാ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തവര്‍ കുറ്റക്കാരല്ലെന്ന്‌ ക്രൈംബ്രാഞ്ച്‌. റിപ്പോര്‍ട്ട്‌. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ക്രൈം എ.ഡി.ജി.പിക്ക്‌ സമര്‍പ്പിച്ചതായറിയുന്നു. ലോക്കല്‍ പോലീസില്‍ നിന്നു കേസ്‌ ഏറ്റെടുത്ത ക്രൈംബ്രാഞ്ച്‌ പോലിസിനെ വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ്‌ എഡി.ഡി.പിക്ക്‌ കൊടുത്തിരിക്കുന്നതെന്നാണ്‌ സൂചന.


സ്‌കൂള്‍അനാഥ മന്ദിരത്തില്‍ താമസിക്കുന്നപാറാട്‌ ചെറുപറമ്പ്‌ കണ്ടാഞ്ചേരി മുബഷീര്‍(19),എരഞ്ഞോളി ചുങ്കത്ത്‌ പവിത്രം വീട്ടില്‍ ഷംസുദ്ദീന്‍(18)എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.2014 നവംബര്‍ പത്തിനാണ്‌ കുട്ടിയുടെ മാതാവ്‌ വളയം പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്‌.


അന്വേഷണത്തിനിടയില്‍ സ്‌കൂളിലെ ബസ്‌ ഡ്രൈവറെ കസ്‌റ്റഡിയിലെടുത്തത്‌ ഏറെ വിവാദമായിരുന്നു. യുവാവിനെ അറസ്‌റ്റ് ചെയ്ാന്‍ നീയക്കം നടക്കുന്നതായി ആരോപിച്ച്‌ എം.എല്‍.എമാരായ കെ.കെ.ലതിക,ഇ.കെ.വിജയന്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പോലീസ്‌ സ്‌റ്റേഷന്‌ മുമ്പില്‍ സമരം നടത്തിയിരുന്നു.


തുടര്‍ന്ന്‌ ഡ്രൈവറെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിറ്റേ ദിവസമാണ്‌ ഇപ്പോള്‍ കുറ്റക്കാരല്ലെന്ന്‌ കണ്ടെത്തിയ യുവാക്കളെ അറസ്‌റ്റ് ചെയ്‌തത്‌. ഇവര്‍ നിരപരാധികളാണെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും സ്‌കൂള്‍ മാനേജരും മതപണ്ഡിതനുമായ പേരോട്‌ അബ്‌ദുറഹിമാന്‍ സഖാഫി സര്‍ക്കാരിനോടാവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. രണ്ട്‌ മാസത്തോളമായി ക്രൈം ബ്രാഞ്ച്‌ അന്വേഷണം തുടരുകയാണ്‌.










from kerala news edited

via IFTTT

വ്യാജ വികലാംഗരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കാന്‍ രാഷ്‌ട്രീയ നേതാവ്‌ പ്രവര്‍ത്തിക്കുന്നു: ഡി.എ.ഡബ്ല്യു.എഫ്‌











Story Dated: Tuesday, March 3, 2015 01:59


കല്‍പ്പറ്റ: വ്യാജ വികലാംഗരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കുന്നതിന്‌ ജില്ലയില്‍ ഒരു മുതിര്‍ന്ന രാഷ്‌ട്രീയ നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി ഡി.എ.ഡബ്ല്യു.എഫ്‌ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ്‌ രാഷ്‌ട്രീയ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആളുകളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകികയറ്റാന്‍ ശ്രമിക്കുന്നത്‌. രാഷ്‌ട്രീയ നേതാവിന്റെ ബന്ധുക്കള്‍ക്ക്‌ വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കി സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി മേടിച്ചു നല്‍കിയതായി അറിയാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. ഇതിനെതിരെ ശക്‌തമായി പ്രതികരിക്കും. ഇതുസംബന്ധിച്ച്‌ സംഘടന അന്വേഷണം നടത്തിവരികയാണ്‌.


ഭിന്നശേഷിക്കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ക്ഷേമപ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ ജോലി അവിഹിതമായി തട്ടിയെടുത്ത വ്യാജ വികലാംഗര്‍ക്കെതിരെ നടപടിയെടുക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല. ഇതില്‍ പ്രതിഷേധിച്ച്‌ ഭിന്നശേഷിക്കാര്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌. ഇതിന്റെ ഭാഗമായി ഈമാസം അഞ്ചിന്‌ കലക്‌ടറേറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്നും ഡി.എ.ഡബ്ല്യു.എഫ്‌ നേതാക്കള്‍ അറിയിച്ചു. നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഇന്നും സര്‍ക്കാര്‍ സര്‍വീസില്‍ വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റുകളുമായി നിരവധിപേര്‍ ജോലി ചെയ്യുകയാണ്‌.


ചില ഡോക്‌ടര്‍മാരുടെ ഒത്താശയോടെയാണ്‌ ഇല്ലാത്ത പരിമിതികള്‍ കാണിച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ തരപ്പെടുത്തുന്നത്‌. ഇതിനായി ഒരു ലോബിതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചു. ഇത്തരത്തില്‍ ജോലി തരപ്പെടുത്തിയവരുടെ വ്യക്‌തമായ വിവരം സര്‍ക്കാരിന്‌ നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതുമൂലം അര്‍ഹരും അവശതയനുഭവിക്കുന്നവരുമായ നിരവധിപേര്‍ ദുരിതമനുഭിക്കുകയാണ്‌. ജില്ലയില്‍ 25000ത്തോളം ഭിന്നശേഷിക്കാരാണുള്ളത്‌. ഇതില്‍ ആറായിരത്തോളം പേര്‍ ആദിവാസി വിഭാനത്തില്‍പ്പെട്ടവരാണ്‌.


ഭൂരിഭാഗം ഭിന്നശേഷിക്കാരും സാമ്പത്തികമായി ദുര്‍ബലരുമാണ്‌. ബാങ്ക്‌ വായ്‌പയടക്കം എടുത്ത്‌ കാര്‍ഷിക വൃത്തിചെയ്‌ത് ഉപജീവനം നടത്തുന്നവരും ഏറെയുണ്ട്‌. എന്നാല്‍ വിലത്തകര്‍ച്ചയും വിളതകര്‍ച്ചയും മൂലം പ്രയാസത്തിലാണ്‌ ഇവര്‍. ഈ സാഹചര്യത്തില്‍ ഇവരുടെ കുടുംബത്തിനുള്ള കടബാധ്യതകള്‍ എഴുതിതള്ളണമെന്നും സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഭിന്നശേഷിക്കാരെ ബി.പി.എല്‍ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തണമെന്ന്‌ കോടതി ഉത്തരവുണ്ട്‌. എന്നാല്‍ പുതിയ റേഷന്‍കാര്‍ഡ്‌ പുതുക്കലില്‍ ഇത്‌ പരിഗണിക്കുന്നില്ല. 700 രൂപയാണ്‌ പെന്‍ഷന്‍ ലഭിക്കുന്നത്‌. ഇത്‌ 3000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌.


നിലവിലെ ആനുകൂല്യം ഒരാഴ്‌ചത്തെ നിത്യവൃത്തിക്കുപോലും തികയുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. താല്‍ക്കാലിക സര്‍വീസില്‍ വരുന്ന ഭിന്നശേഷിക്കാരെ സ്‌ഥിരപ്പെടുത്തണം. തദ്ദേശസ്വയം ഭരണ സ്‌ഥാപനങ്ങള്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി തൊഴിലും തൊഴില്‍ പരിശീലനവും നല്‍കുന്നതിനുള്ള സ്‌ഥാപനങ്ങള്‍ ആരംഭിക്കണം. തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങള്‍ വഴി നല്‍കുന്ന മുച്ചക്ര വാഹനങ്ങളും ഉപകരണങ്ങളും തീരെ ഗുണനിലവാരം പുലര്‍ത്തുന്നതല്ല. ഇത്‌ ഉറപ്പുവരുത്താന്‍ അധികൃതര്‍ തയ്യാറാവണം.


ഭിന്നശേഷിക്കാരുടെ ഗ്രാമസഭകള്‍ ചേരാനും തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ തയ്യാറാവുന്നില്ല. നടത്തുന്നത്‌ തന്നെ പ്രഹസനവുമാവുന്നു. മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും വീടും സ്‌ഥലവും നല്‍കുകയും അവരെ വീട്ട്‌ നികുതിയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ.വി മോഹനന്‍, പ്രസിഡന്റ്‌ സി.എച്ച്‌ അഷ്‌റഫ്‌അലി, കെ.വി മത്തായി, കെ.പി ജോര്‍ജ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT

ജൈവ പച്ചക്കറി വിളവെടുപ്പുമായി വെള്ളമുണ്ട ഗവ. യു.പി സ്‌കൂള്‍











Story Dated: Tuesday, March 3, 2015 01:59


വെള്ളമുണ്ട: ജില്ലയിലെ ഏറ്റവും വലിയ സ്‌ഥാപനാധിഷ്‌ഠിത കൃഷിയുടെ വിളവെടുപ്പ്‌ വെള്ളമുണ്ട ഗവ. യു.പി സ്‌കൂളില്‍ വെള്ളമുണ്ട പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ സന്തോഷ്‌ ഉദഘാടനം ചെയ്‌തു പൂര്‍ണമായും ജൈവ വളങ്ങള്‍ ഉപയോഗിച്ച്‌ 75 സെന്റ്‌ സ്‌ഥലത്താണ്‌ കൃഷിയിറക്കിയിട്ടുള്ളത്‌. തക്കാളി, കോളിഫ്ലവര്‍, കാബേജ്‌, വഴുതിന,കാബ്‌സിക്കം, കുറ്റിപയര്‍, സോയാബീന്‍, ചേന, ചേമ്പ്‌, കാച്ചില്‍ തുടങ്ങി 40 ഓളം ഇനങ്ങള്‍ കൃഷിയിറക്കിയിട്ടുണ്ട്‌. കിഴങ്ങു വര്‍ഗ്ഗങ്ങളുടെ ഒരു ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്‌. കണ്‍വീനര്‍ പൗലോസ്‌, ഹെഡ്‌ മാസ്‌റ്റര്‍ സെബാസ്‌റ്റ്യന്‍, ജെയിംസ്‌, പി.ടി.എ പ്രസിഡന്റ്‌ നൗഷാദ്‌ കോയ എന്നിവര്‍ സംബന്ധിച്ചു. 500 ഓളം വരുന്ന കാര്‍ഷികക്ല ബ്‌ അംഗങ്ങളാണ്‌ നട്ടു നനച്ചു വളര്‍ത്താന്‍ ഒപ്പമുള്ളത്‌.










from kerala news edited

via IFTTT

മാല പിടിച്ചുപറി: അന്തര്‍സംസഥാന മോഷ്‌ടാവ്‌ അറസ്‌റ്റില്‍











Story Dated: Tuesday, March 3, 2015 05:28


തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും ബൈക്കില്‍ കറങ്ങിനടന്ന്‌ സ്‌ത്രീകളുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കുന്ന മോഷ്‌ടാവ്‌ അറസ്‌റ്റില്‍. കിള്ളിപ്പാലം അക്ഷയഭവനില്‍ അരുള്‍ പ്രകാശ്‌ (44) ആണ്‌ പോലീസിന്റെ പിടിയിലായത്‌. മൂന്ന്‌മാസം മുമ്പ്‌ ആനാവൂര്‍-കോട്ടക്കല്‍ സിംലഭവനില്‍ ജയപാലന്റെ ഭാര്യ കമലത്തിന്റെ കഴുത്തില്‍ നിന്നും അഞ്ചരപ്പവന്റെ മാല പൊട്ടിച്ച കേസിന്റെ അന്വേഷണത്തിനിടെയാണ്‌ അരുള്‍പ്രകാശ്‌ വലയിലായത്‌. ഒറ്റക്ക്‌ നടന്നുപോകുന്ന സത്രീകള്‍ക്കടുത്തെത്തി ബൈക്ക്‌ നിര്‍ത്തി കഴുത്തില്‍നിന്നും മാല കവര്‍ന്നെടുക്കുകയാണ്‌ പ്രതിയുടെ രീതി.


തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമായി 200 പവനിലധികം സ്വര്‍ണം മോഷണം ചെയ്‌തതായി പ്രതി സമ്മതിച്ചു. നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പി ജയകുമാറിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര സി.ഐ സി.ജോണ്‍, മാരായമുട്ടം എസ്‌.ഐ മധുസുദനന്‍നായര്‍ എന്നിവരാണ്‌ പ്രതിയെ കസ്‌റ്റഡിയിലെടുത്തത്‌.










from kerala news edited

via IFTTT

ലഹരി വിമുക്‌ത ഗ്രാമം പദ്ധതിയുമായി സ്‌റ്റുഡന്റ്‌സ് പോലീസ്‌











Story Dated: Tuesday, March 3, 2015 05:28


ആറ്റിങ്ങല്‍: ലഹരി വസ്‌തുക്കളുടെ ഉപയോഗത്തിനെതിരെ അവനവഞ്ചേരി ഗവ: ഹൈസ്‌കൂളില്‍ സ്‌റ്റുഡന്റ്‌സ് പോലീസ്‌ കേഡറ്റുകളുടെ നേതൃത്വത്തില്‍ ലഹരി മുക്‌തഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ കരിക്കംകുന്ന്‌ കോളനിയാണ്‌ പദ്ധതിയിലുള്‍പ്പെടുത്തി ലഹരിമുക്‌ത ഗ്രാമമാക്കുന്നത്‌. സ്‌റ്റുഡന്റ്‌സ് പോലീസ്‌ കേഡറ്റുകള്‍ ഗ്രാമത്തിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തി മദ്യം, പുകയില, ലഹരിമരുന്ന്‌ എന്നിവയുടെ ഉപയോഗം കൊണ്ടുള്ള ദോഷങ്ങള്‍ വിവരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തു. ബോധവത്‌ക്കരണ പ്രദര്‍ശനം തുടങ്ങിയവയും നടന്നു.


മേഖലയിലെ 150 വീടുകള്‍ കേഡറ്റുകള്‍ സന്ദര്‍ശിച്ച്‌ നടത്തിയ സര്‍വേയില്‍ കോളനിയിലെ 100 ലധികം വീടുകളില്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി. ബോധവത്‌ക്കരണത്തിന്റെ ഭാഗമായി ഘട്ടംഘട്ടമായി ലഹരിവസ്‌തുക്കള്‍ നിയന്ത്രിക്കാനാണ്‌ പരിപാടി. ബോധവത്‌ക്കരണ പരിപാടികളുടെ ഉദ്‌ഘാടനം മുദാക്കല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: ലെനിന്‍ നിര്‍വഹിച്ചു. ബ്ലോക്ക്‌പഞ്ചായത്തംഗം പി.കരുണാകരന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു.










from kerala news edited

via IFTTT