121

Powered By Blogger

Friday, 20 March 2015

യെമനില്‍ മോസ്‌ക്കില്‍ സ്‌ഫോടനം; 77 പേര്‍ മരിച്ചു









Story Dated: Friday, March 20, 2015 08:10



mangalam malayalam online newspaper

സാനാ: യെമനില്‍ മൂന്നിടത്തായി നടന്ന ബോംബാക്രമണങ്ങളില്‍ 77 പേര്‍ മരിച്ചു. 121 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. യെമന്‍ തലസ്‌ഥാനമായ സാനയില്‍ വെള്ളിയാഴ്‌ച നമസ്‌ക്കാരത്തിനായി എത്തിയവര്‍ക്ക്‌ നേരെയായിരുന്നു ആക്രമണം. ദക്ഷിണ സനയിലെ ബാദര്‍ മോസ്‌ക്കിലായിരുന്നു സ്‌ഫോടനങ്ങള്‍. മോസ്‌കിനുള്ളില്‍ ആദ്യ സ്‌ഫോടനം നടന്നതിന്‌ തൊട്ടുപിന്നാലെ ഗേറ്റിലും സ്‌ഫോടനമുണ്ടായി.


ഷിയാ വിഭാഗത്തില്‍ പെട്ടവരെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം. മൂന്നാമത്തേത്‌ ചാവേര്‍ സ്‌ഫോടനം ആയിരുന്നു. വടക്കന്‍ സനായിലെ മോസ്‌കിനുള്ളിലായിരുന്നു സംഭവിച്ചത്‌. സ്‌ഫോടനത്തെ തുടര്‍ന്ന്‌ വിശ്വാസികള്‍ ചിതറിയോടി. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണ്‌ ഇത്‌. ജനുവരിയില്‍ ഒരു കാര്‍ബോംബ്‌ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്‌ 40 പേരായിരുന്നു.


ആക്രമണത്തിന്‌ പിന്നില്‍ അല്‍ കെ്വായ്‌ദ തീവ്രവാദികളാണെന്ന്‌ യെമനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ആരോപിച്ചെങ്കിലും ജിഹാദി ഗ്രൂപ്പ്‌ നേതൃത്വം ആരോപണം നിഷേധിച്ചിട്ടുണ്ട്‌. സനായില്‍ അധികാരം കയ്യാളുന്ന ഷിയാ വിഭാഗം അക്കാര്യം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ശക്‌തമായി സുന്നി വിഭാഗം എതിര്‍ക്കുന്നുണ്ട്‌.










from kerala news edited

via IFTTT

ഏകദിനത്തില്‍ ബൂം ബൂമുമായി അഫ്രീദിയും, ഒറ്റയാള്‍ പോരാട്ടവുമായി മിസ്‌ബാഹും ഇനിയില്ല









Story Dated: Friday, March 20, 2015 07:57



mangalam malayalam online newspaper

അഡ്‌ലെയ്‌ഡ്: ബൂം ബൂം അഫ്രീദി തരംഗം ഇനി ഏകദിന ക്രിക്കറ്റില്‍ ഇല്ല. ഒറ്റയാള്‍ പോരാട്ടത്തോടെ ടീമിനെ നയിക്കുന്ന നായകന്‍ മിസ്‌ബാഹും ഇനി ഏകദിന ക്രിക്കറ്റിനില്ല. ലോകകപ്പിലെ ക്വാര്‍ട്ടറില്‍ ഓസീസിനെതിരെയുള്ള തോല്‍വിയോടെയാണ്‌ ഇരുവരുടെയും ഏകദിന ക്രിക്കറ്റ്‌ ജീവിത്തിന്‌ വിരാമമായത്‌.


395 ഏകദിന മത്സരങ്ങളാണ്‌ അഫ്രീദി പാകിസ്‌താനു വേണ്ടി കളിച്ചത്‌. ഓള്‍റൗണ്ട്‌ പ്രകടനമാണ്‌ അഫ്രീദി കാഴ്‌ചവെച്ചത്‌. ആറ്‌ സെഞ്ചുറികളും, 39 അര്‍ദ്ധ സെഞ്ചുറികളും അഫ്രീദിയുടെ പേരിലുണ്ട്‌. 124 റണ്ണാണ്‌ അഫ്രീദിയുടെ ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍. സ്‌പിന്നര്‍ കൂടിയായ അഫ്രീദിയുടെ പ്രകടനം ടീമിന്‌ കരുത്തേകുന്നതായിരുന്നു. 395 മത്സരങ്ങളില്‍ നിന്നും 395 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്‌. 12 റണ്‍ വിട്ട്‌ നല്‍കി ഏഴ്‌ വിക്കറ്റ്‌ നേടിയതാണ്‌ ബൗളിംഗില്‍ അഫ്രീദിയുടെ മികച്ച പ്രകടനം.


ഇന്‍സമാം ഉല്‍ ഹക്കിനു ശേഷം പാകിസ്‌താന്‍ കണ്ട മികച്ച നായകനാണ്‌ മിസ്‌ബാഹ്‌ ഉല്‍ ഹക്ക്‌. ഒറ്റയാള്‍ പോരാട്ടങ്ങള്‍കൊണ്ട്‌ ടീമിനെ വിജയത്തിലെത്തിക്കാന്‍ കെല്‍പ്പുള്ള താരമാണ്‌ മിസ്‌ബാഹ്‌. 2007ലെ ടന്റ്രി20 ലോകകപ്പില്‍ ടീമിനെ ഫൈനലില്‍ എത്തിച്ചെങ്കിലും ഇന്ത്യയ്‌ക്കു മുന്നില്‍ മുട്ടു മടക്കേണ്ടി വന്നിരുന്നു. ഏകദിനങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ച വച്ചെങ്കിലും സെഞ്ചുറിയെന്നത്‌ മിസ്‌ബാഹിന്‌ സ്വപ്‌നമായി അവശേഷിക്കുകയാണ്‌. 96 റണ്ണാണ്‌ മിസ്‌ബാഹ്‌ നേടിയ ഉയര്‍ന്ന സ്‌കോര്‍. 42 അര്‍ദ്ധ സെഞ്ചുറികള്‍ താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്‌.


ഇന്ന്‌ ഓസീസുമായി നടന്ന മത്സരത്തില്‍ ഇരുവരും അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ്‌ എറിഞ്ഞ്‌ കളയുകയായിരുന്നു. തോല്‍വിയോടെ ലോകകപ്പില്‍ നിന്നും പാകിസ്‌താന്‍ പുറത്താവുകയും ചെയ്‌തു.










from kerala news edited

via IFTTT

ലോകത്ത്‌ ഏറ്റവും പഴിക്കപ്പെട്ടവള്‍ താനെന്ന്‌ മോണിക്ക ലെവിന്‍സ്‌കി









Story Dated: Friday, March 20, 2015 07:41



mangalam malayalam online newspaper

ന്യൂയോര്‍ക്ക്‌: കാര്യവിചാരമില്ലാത്ത കാലത്ത്‌ സംഭവിച്ച ഒരു തെറ്റിന്റെ പേരില്‍ ലോകത്ത്‌ ഏറ്റവും അപഹസിക്കപ്പെട്ട ഒരുവളാണ്‌ താനെന്ന്‌ മോണിക്കാ ലെവിന്‍സ്‌കി. ബില്‍ ക്‌ളിന്റണുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തെ തുടര്‍ന്ന്‌ തകര്‍ന്നു പോയ ജീവിതം തിരിച്ചു പിടിക്കാന്‍ താന്‍ ഏറെ പണിപ്പെട്ടെന്നും മോണിക്ക പറഞ്ഞു.


വിവാദത്തിന്‌ പിന്നാലെ സൈബര്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട സ്‌ത്രീയാണ്‌ താനെന്നും വിവാദം ഒന്നര ദശകം നീളുമ്പോള്‍ ഇക്കാര്യം പറയുന്നത്‌ തന്റെ ജീവിതം മറ്റുള്ളവര്‍ക്ക്‌ പാഠമായി മാറാനാണെന്നും മോണിക്ക വ്യക്‌തമാക്കി. 22 ാമത്തെ വയസ്സില്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നു അത്‌. 24 ാം വയസ്സില്‍ അത്‌ വലിയ വിവാദമായി ജീവിതം തന്നെ തകര്‍ന്നു പോകാന്‍ കാരണമായി. അന്നു ചെയ്‌തുപോയ തെറ്റിന്‌ അഗാധമായി മാപ്പ്‌ ചോദിക്കുന്നതായും അവര്‍ പറഞ്ഞു.


വര്‍ഷങ്ങള്‍ക്ക്‌ ശേഷം വിവാദത്തില്‍ നിന്നും രക്ഷപ്പെട്ട്‌ ക്‌ളിന്റണും ഭാര്യയും മകള്‍ ചെല്‍സിയുടെ കുട്ടിയേയും കളിപ്പിച്ചു കൊണ്ട്‌ ജീവിതം ആസ്വദിക്കുമ്പോഴും തനിക്ക്‌ നേരെ സൈബര്‍ ലോകത്ത്‌ ആക്രമണം തുടരുകയാണ്‌. അനേകരാണ്‌ വിര്‍ച്വല്‍ കല്ലേറ്‌ നടത്തുന്നത്‌. പലരും ഇപ്പോഴും ഓണ്‍ലൈനിലൂടെ കല്ലെറിയുകയും ചവിട്ടി മെതിക്കുകയും ചെയ്യുന്നുണ്ട്‌. വേശ്യ, അഭിസാരിക, മൂധേവി, വ്യഭിചാരിണി, മറ്റവള്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചാണ്‌ ആക്ഷേപിക്കുന്നത്‌.


ഒരിക്കല്‍ ഞെട്ടിക്കുന്ന ദുരന്തത്തിന്‌ ഇരയായാല്‍ വിരല്‍ ഞൊടിക്കുമ്പോള്‍ അത്‌ മാറിപ്പോകില്ല. അത്‌ നിങ്ങളുടെ ജീവിതത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കും. അതേസമയം കാലാന്തരത്തില്‍ ഈ മുഴക്കങ്ങള്‍ മയപ്പെട്ടു വരിക തന്നെ ചെയ്യും. അതേസമയം താന്‍ നടത്തിയിട്ടുള്ള തുറന്നു പറച്ചിലുകള്‍ ഇത്തരം പീഡനത്തില്‍ ഉരുകുന്നവര്‍ക്ക്‌ പ്രചോദനമാകും. ഒരു പുരുഷനെ ചുംബിച്ചത്‌ ചിത്രീകരിച്ചതിന്റെ പേരില്‍ സൈബര്‍ ലോകത്ത്‌ നിന്നുള്ള അപമാനിക്കലിന്‌ ഇരയായതിനെ തുടര്‍ന്ന്‌ 2010 ല്‍ ആത്മഹത്യാ കുറിപ്പ്‌ എഴുതിയ പെണ്‍കുട്ടിക്ക്‌ താന്‍ പ്രചോദനമായതായി മോണിക്ക പറഞ്ഞു.










from kerala news edited

via IFTTT

വനിതാ എം.എല്‍.എമാര്‍ക്കെതിരെ വിവാദ പ്രസ്‌താവന: കെ.സി.അബു മാപ്പു പറഞ്ഞു









Story Dated: Friday, March 20, 2015 07:29



mangalam malayalam online newspaper

കോഴിക്കോട്‌: വനിത എം.എല്‍.എമാര്‍ക്കെതിരെ വിവാദ പ്രസ്‌താവന നടത്തിയ കോഴിക്കോട്‌ ഡി.സി.സി. പ്രസിഡന്റ്‌ കെ.സി.അബു മാപ്പു പറഞ്ഞു. വിവാദ പ്രസ്‌താവന പിന്‍ വലിച്ചു മാപ്പു പറയുന്നു എന്ന്‌ പത്രക്കുറിപ്പിലൂടെയാണ്‌ അബു അറിയിച്ചത്‌.


മന്ത്രി ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത്‌ ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു. ഇത്തരം സമയങ്ങളില്‍ സ്‌ത്രീകള്‍ക്കുണ്ടാകുന്ന പരിഭ്രമമോ പേടിയോ ബിജിമോള്‍ക്കുണ്ടായിരുന്നില്ലെന്നും ആയിരുന്നു അബുവിന്റെ പ്രസ്‌താവന. സംഭവം വിവാദമായതോടെ മാപ്പു പറയണമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ്‌ അബു പ്രസ്‌താവന പിന്‍വലിച്ച്‌ മാപ്പു പറഞ്ഞത്‌. മാപ്പു പറയാത്ത പക്ഷം അച്ചടക്ക നടപടിയുണ്ടാകുമെന്നും സുധീരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.


ഷിബു തടഞ്ഞതില്‍ ബിജിമോള്‍ക്ക്‌ പരാതിയുണ്ടാവില്ല. ജമീലാ പ്രകാശം ശിവദാസന്‍ നായര്‍ക്കു പകരം കരിമ്പുപോലുള്ള പി.കെ ബഷീറിനെ കടിക്കാമായിരുന്നില്ലെയെന്നും അബു ചോദിച്ചു. ഇതാണ്‌ പിന്നീട്‌ വിവാദങ്ങള്‍ക്ക്‌ ഇടവച്ചത്‌. ഇതില്‍ കുപിതരായ ഇടതുപക്ഷ സംഘടനകള്‍ അബുവിന്റെ വീട്ടിലേക്കും, ഓഫീസിലേക്കും നടത്തിയ മാര്‍ച്ച്‌ അക്രമാസക്‌തമായിരുന്നു. അതേ സമയം വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ബിജിമോള്‍ എം.എല്‍.എ. ഡി.ജി.പിയ്‌ക്ക് പരാതി നല്‍കി.










from kerala news edited

via IFTTT

എം.ജി. സര്‍വകലാശാലയ്‌ക്കെതിരെ മാവോയിസ്‌റ്റ് അനുകൂല പോസ്‌റ്റര്‍









Story Dated: Friday, March 20, 2015 06:55



കോട്ടയം: എം.ജി. സര്‍വകലാശാലയ്‌ക്കെതിരെ മാവോയിസ്‌റ്റ് അനുകൂല പോസ്‌ററര്‍. റിസേര്‍ച്ചിനെത്തിയ ദളിത്‌ പെണ്‍കുട്ടിയെ ലാബില്‍കയറ്റാത്ത നടപടിയ്‌ക്കെതിരെയാണ്‌ പോസ്‌റ്ററുകള്‍. 'പോരാട്ടം' സംഘടനയുടെ പേരില്‍ സര്‍വകലാശാലയുടെ വിവിധയിടങ്ങളില്‍ പോസ്‌റ്റര്‍ പതിച്ചിട്ടുണ്ട്‌.










from kerala news edited

via IFTTT

പ്രണയത്തിന്റെ നൂറ് ദിനരാത്രങ്ങള്‍











കാലവും കഥയും മാറിയെങ്കിലും അറിയാതെ മനസ്സില്‍ പെയ്തിറങ്ങുന്ന പ്രണയം എന്ന വികാരത്തിന് പുതിയ കാലത്തിലും മാറ്റമൊന്നുമില്ല. ജീവിത വഴിയിലെ പ്രണയനിമിഷങ്ങള്‍ പലതാവുമെങ്കിലും പ്രണയികളിലെ വികാരങ്ങള്‍ക്ക് ഒരേ നിറം. പ്രണയത്തിന്റെ നൂറ് ദിനരാത്രങ്ങളുമായി,കൊച്ചു കൊച്ചു നര്‍മ്മ മൂഹൂര്‍ത്തങ്ങളിലൂടെ കഥ പറഞ്ഞ 100 ഡെയ്‌സ് ഓഫ് ലൗ എന്ന റൊമാന്റിക് കോമഡി ചിത്രം ഇത്തരം കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.

നവാഗതനായ ജനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ ഹൈലൈറ്റുകളിലൊന്ന് ദുല്‍ഖര്‍ സല്‍മാന്‍-നിത്യാമേനോന്‍ ജോഡിയുടെ മിന്നുന്ന പ്രകടനമാണ്. അഭിനയത്തിന്റെ വ്യത്യസ്ത റേഞ്ചുകളിലൂടെയാണ് ഇരുവരുടേയും കഥാപാത്രങ്ങളുടെ സഞ്ചാരം. സിനിമ രസിപ്പിക്കുന്നതിനൊപ്പം ചില സന്ദേശങ്ങള്‍ നല്കുന്നതു കൂടി നന്നാകുമെന്ന് പൊതുവെ പറയാറുണ്ട്. ബോധപൂര്‍വ്വമല്ലാതെ ചില നര്‍മ്മ സംഭാഷണങ്ങളിലൂടെയാണ് 100 ഡെയ്‌സ് ഓഫ് ലൗ ആ കര്‍ത്തവ്യം നിര്‍വഹിച്ചിരിക്കുന്നത്. മദ്യപാനം ആരോഗ്യത്തിനുമാത്രമല്ല ചിലപ്പോള്‍ അഭിമാനത്തിനും ഹാനികരമാകുമെന്ന് ചിന്തോദ്ദീപകമായ രീതിയില്‍ ദുല്‍കറിന്റെ കഥാപാത്രത്തിനെ കൊണ്ട് പറയിപ്പിക്കുന്നു ചിത്രം . ചെറുപ്പത്തിന്റെ കഥ പറയുന്ന പ്രണയ സിനിമയാണെങ്കിലും കുടുംബങ്ങളിലെ സ്‌നേഹ മുഹൂര്‍ത്തങ്ങള്‍ക്കും '100 ഡെയ്‌സ് ഓഫ് ലൗവി'ല്‍ പ്രാധാന്യമുണ്ട്.





ഫേസ്ബുക്ക, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിങ്ങനെയുള്ള സോഷ്യല്‍ സ്‌പേസുകളില്‍ മുഴുകുന്ന യുവത വളരെ പ്രായോഗികമായി ചിന്തിക്കുന്നവരാണ്. അവരിലെ പ്രണയം ഹൈടെക് പ്രണയമാണ് എന്നൊക്കെ പറയുമെങ്കിലും പ്രണയമനസ്സ് പൈങ്കിളിയാണ് എന്ന് ചിത്രം അടിവരയിടുന്നു. കോമേഴ്‌സ്യല്‍ സിനിമ കഥ പറയുന്നതിനൊപ്പം നല്ല ദൃശ്യങ്ങളോടെ എന്റര്‍ടെയ്‌നറാകണമെന്ന അലിഖിത നിയമത്തെ കൃത്യമായി പാലിച്ചാണ് നവാഗതനായ ജനൂസ് മുഹമ്മദ് തന്റെ ആദ്യ ചിത്രം ഒരുക്കിയെടുത്തിട്ടുള്ളത്. പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന പ്രണയസിനിമകള്‍ സമ്മാനിച്ച കമല്‍ എന്ന സംവിധായകന്റെ മകന്‍ ജനൂസ് തന്റെ ആദ്യചിത്രത്തിന് പ്രണയകഥ തിരഞ്ഞെടുത്തത് തികച്ചും യാദൃച്ഛികമാവാം, പക്ഷേ, കമല്‍ എന്ന സംവിധായകനില്‍ നിന്നെത്തിയ നല്ല പ്രണയസിനിമകള്‍ക്കൊപ്പവും മറ്റു സംവിധായകരുടെ നല്ല പ്രണയസിനിമകള്‍ക്കൊപ്പവും ജനൂസിന്റെ 100 ഡെയ്‌സ് ഓഫ് ലൗവും ചേര്‍ത്തു വെക്കാം. ആദ്യസംവിധാനത്തിന്റെ കൈക്കുറ്റപ്പാടുകളില്ലാതെ തന്റെ ആദ്യചിത്രം ഒരുക്കാന്‍ ജനൂസിന് കഴിഞ്ഞിട്ടുണ്ട്.

കഥാപാത്രങ്ങളുടെ പേരുകളിലെല്ലാം പുതുമയുമായെത്തിയ ചിത്രത്തിലെ എല്ലാ താരങ്ങളും അവരവരുടെ റോളുകളില്‍ മിതത്വം പാലിച്ചു. കഥാപാത്രങ്ങളുടെ പേരിലും നര്‍മ്മം ഒളിച്ചു വച്ചാണ് കഥാപാത്ര സൃഷ്ടി നടത്തിയിരിക്കുന്നത്. ശേഖര്‍മേനോന്‍, അജുവര്‍ഗീസ്, രാഹുല്‍മാധവ്, വിനീത്. പ്രവീണ, വി.കെ.പ്രകാശ്. ഷാനി തുടങ്ങി ഒരു സീനില്‍ മാത്രം വന്നു പോകന്നുവരുടെ പ്രകടനം പോലും വളരെ യഥാതഥമാണ്. കഥാപാത്രത്തിന് അനുഗുണമായ താരങ്ങള്‍, കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തലം,ചെറുപ്പത്തിന്റെ സംഗീതം എല്ലാം '100 ഡെയ്‌സ് ഓഫ് ലൗവി'നെ മികച്ചതാക്കുന്നു.


സാധാരണ പ്രണയകഥയില്‍ കാണുന്ന സാഹചര്യങ്ങളല്ല 100 ഓഫ് ഡെയ്‌സിലെ പ്രണയകഥയെ നയിക്കുന്നത്. ബാംഗ്ലൂരിലെ 'ദി ടൈംസി'ല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നിയായ യുവാവ് അവിചാരിതമായി കാണുന്ന പെണ്‍കുട്ടി. അവള്‍ക്ക് അവന്റെ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ? എന്തിനാണ് അവന്‍ അവളെ പിന്തുടര്‍ന്നത്? എന്നിങ്ങനെ നിരവധി ചോദ്യങ്ങളിലൂടെയാണ് ചിത്രം പൂര്‍ണമാകുന്നത്. പതിവു സിനിമാരീതിയില്‍ നിന്ന് വ്യതിചലിച്ചാണ് ചിതത്തിന്റെ നരേഷന്‍. ഒരു ചെറിയ പ്രണയകഥയാണെങ്കിലും നിരവധി ട്വിസ്റ്റുകള്‍ ചിത്രത്തിലുണ്ട്. ബാംഗ്ലൂര്‍ നഗര പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സമകാലിക തൊഴിലിടങ്ങളിലെ സമീപനങ്ങള്‍, ഒപ്പം ജോലി ചെയ്യുന്നവര്‍ അവരവരുടെ ഉന്നതിക്കു വേണ്ടി ഏതറ്റവും വരെ പോകുന്ന രീതി തുടങ്ങിയവ ചിത്രത്തിന് വിഷയമാകുന്നു.





ജീവിതം ആഘോഷമാക്കുന്ന ചെറുപ്പത്തിന്റെ കഥയായി മാത്രം ചുരുക്കാവുന്ന ഒന്നല്ല 100 ഡെയ്‌സ് ഓഫ് ലൗ. ജീവിതത്തില്‍ ഇഷ്ടമേഖല തിരഞ്ഞെടുക്കുന്ന കുട്ടിയുടെ ജീവിതഗ്രാഫ് മാറി മറയുന്നതിലേക്കും ചിത്രത്തിന്റെ ക്യാമറ തിരിയുന്നു. വരകളെയും എഴുത്തിനെയും ഇഷ്ടപ്പെടുന്ന കുട്ടിയെ അവന്റെ ഇഷ്ടത്തിന് വിടണമെന്ന് പറയാതെ പറയുന്നുണ്ട് ചിത്രം. സമ്പന്ന കുടുംബത്തില്‍ പിറന്നവനാണെങ്കിലും തന്റെ ഇഷ്ടമേഖലയില്‍ നില്ക്കാന്‍ ആഗ്രഹിച്ചതുകൊണ്ട് കുടുംബത്തില്‍ നിന്ന് അകലം പാലിക്കേണ്ടി വരുന്ന നായകന്‍. അവനെ തിരിച്ചറിയുന്ന സുഹൃത്ത്. മകളുടെ ഇഷ്ടമെന്തെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മാതാപിതാക്കള്‍ അങ്ങനെ നമ്മള്‍ കാണാനിടയുള്ള കഥാസന്ദര്‍ഭങ്ങളിലൂടെയാണ് 100 ഡെയ്‌സ് ഓഫ് ലൗവിന്റെ യാത്ര. അതിനാല്‍ അതിഭാവുകത്വം ചിത്രത്തിലില്ല.

ബാംഗ്ലൂരിന്റെ രാത്രികാല സൗന്ദര്യം നന്നായി പകര്‍ത്തിയിട്ടുള്ള ചിത്രം കൂടിയാണ്് 100 ഡെയ്‌സ് ഓഫ് ലൗ. പ്രദീഷ് വര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗോവിന്ദ് മേനോന്റെ സംഗീതവും ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റു കൂട്ടുന്നു. ഐശ്വര്യ സ്‌നേഹാ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മ്മിച്ച ചിത്രം ആന്‍മെഗാമീഡിയയാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ഇന്ത്യയിലൊന്നാകെ 100 തിയേറ്ററുകളില്‍ പ്രണയകഥ പറഞ്ഞെത്തിയ ചിത്രത്തിലൂടെ ബീപ് ശബ്ദമില്ലാതെ ന്യൂജന്‍ സിനിമ കാണാം. ഒപ്പം ഒരു പ്രണയകഥ ആസ്വദിക്കാം.











from kerala news edited

via IFTTT

മികച്ച ചിത്രം 'ഞാന്‍'; ഫഹദും ദുല്‍ക്കറും മികച്ച നടന്മാര്‍







തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ 2014ലെ മികച്ച നടന്മാരായി ഫഹദ് ഫാസിലിനെയും ദുല്‍ക്കര്‍ സല്‍മാനെയും തിരഞ്ഞെടുത്തു. നസ്രിയ നസീം മികച്ച നടിയായി. മികച്ച ചിത്രമായി രഞ്ജിത്ത് സംവിധാനംചെയ്ത 'ഞാന്‍' തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലൂടെ രഞ്ജിത്ത് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.

'ബാംഗ്ലൂര്‍ ഡേയ്‌സ്', 'ഇയ്യോബിന്റെ പുസ്തകം' എന്നീ ചിത്രങ്ങളിലെ അഭിനയം ഫഹദ് ഫാസിലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കി. 'ഞാന്‍', 'ബാംഗ്ലൂര്‍ ഡേയ്‌സ്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ദുല്‍ക്കറിന് പുരസ്‌കാരം. 'ബാംഗ്ലൂര്‍ ഡേയ്‌സ്', 'ഓം ശാന്തി ഓശാന' എന്നീ ചിത്രങ്ങളിലെ പ്രകടനം നസ്രിയയ്ക്കും പുരസ്‌കാരം നേടിക്കൊടുത്തു.


'ഹൗ ഓള്‍ഡ് ആര്‍ യു'വിലെ അഭിനയത്തിന് മഞ്ജു വാര്യര്‍ക്കും 'ബാംഗ്ലൂര്‍ ഡേയ്‌സി'ന്റെ സംവിധാനത്തിന് അഞ്ജലി മേനോനും പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. 'ഇയ്യോബിന്റെ പുസ്തകം' എന്ന ചിത്രവും പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി.

മികച്ച ചിത്രത്തിന് രണ്ടുലക്ഷം രൂപയും മികച്ച നടന്‍, നടി തുടങ്ങിയവര്‍ക്ക് ഒരുലക്ഷം വീതവും സാങ്കേതിക വിദഗ്ദ്ധര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് 50,000 രൂപയുമാണ് നല്‍കുകയെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആന്റോ ജോസഫ് പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍, സെക്രട്ടറി എം.രഞ്ജിത്ത്, ജൂറി ചെയര്‍മാന്‍ ഐ.വി.ശശി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


മറ്റു പുരസ്‌കാരങ്ങള്‍: മികച്ച തിരക്കഥാകൃത്ത് - ബോബി-സഞ്ജയ് (ഹൗ ഓള്‍ഡ് ആര്‍ യു), സഹനടന്‍ - അനൂപ് മേനോന്‍ (1983, വിക്രമാദിത്യന്‍), സഹനടി - പാര്‍വതി (ബാംഗ്ലൂര്‍ ഡേയ്‌സ്), പുതുമുഖ നടി -നിക്കി ഗല്‍റാണി (1983, വെള്ളിമൂങ്ങ), ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (ഞാന്‍, ഹൗ ഓള്‍ഡ് ആര്‍ യു, വിക്രമാദിത്യന്‍), സംഗീതസംവിധായകര്‍ - എക്‌സാന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ (ഇയ്യോബിന്റെ പുസ്തകം), ഗായകന്‍ -വിനീത് ശ്രീനിവാസന്‍ ('ഓര്‍മ്മയുണ്ടോ ഈ മുഖ'ത്തിലെ 'ദൂരെ ദൂരെ...'), ഗായിക -ശ്രേയ ഘോഷാല്‍ ('ഹൗ ഓള്‍ഡ് ആര്‍ യു'വിലെ 'വിജനതയില്‍...'), കലാസംവിധായകന്‍ - സാബു മോഹന്‍ (ഇയ്യോബിന്റെ പുസ്തകം), വസ്ത്രാലങ്കാരം -സമീറ സനീഷ് (ഇയ്യോബിന്റെ പുസ്തകം), മേക്കപ്പ്മാന്‍ - മനോജ് അങ്കമാലി (ഇയ്യോബിന്റെ പുസ്തകം).











from kerala news edited

via IFTTT

അംബുജാക്ഷന്റെ കിനാവുകള്‍









അഴകിയ രാവണന്‍ സിനിമയിലെ കോടീശ്വരനായ ശങ്കര്‍ദാസിന്റെ സുഹൃത്തായ നോവലിസ്റ്റ് എന്‍.പി അംബുജാക്ഷനും അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളായ സുമതിയും തയ്യല്‍ക്കാരനും വിറകുവെട്ടുകാരനും എല്ലാവരും വീണ്ടും വരുന്നു. അംബുജാക്ഷന്റെ കഥ 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന പേരില്‍ ഒടുവില്‍ സിനിമയാകുകയാണ്. എണ്ണതേച്ച് ചീകിയൊതുക്കിയ തലമുടിയും നെറ്റിയില്‍ ചുവന്ന കുറിയുമായി അംബുജാക്ഷനായി ശ്രീനിവാസന്‍ തന്നെ അഭിനയിക്കുന്നു.

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന സിനിമ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. നവാഗതനായ പ്രവീണ്‍ എഡ്വിന്റേതാണ് തിരക്കഥ.



ശങ്കര്‍ദാസ് സമ്മതിച്ചില്ലെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞ് അംബുജാക്ഷന്റെ നോവല്‍ സിനിമയാകുമ്പോള്‍ ആ സിനിമയില്‍ കുഞ്ചോക്കോ ബോബനും റിമ കല്ലിങ്ങലും ജോയ് മാത്യുവും അടക്കമുള്ളവര്‍ അഭിനയിക്കുന്നുമുണ്ട്. തയ്യല്‍ക്കാരന്റെ വേഷം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ഇരട്ടറോളിലാണ് സിനിമയിലെത്തുന്നത്.


തയ്യല്‍ക്കാരനെ പ്രേമിക്കുന്ന സുമതിയായി റിമ കല്ലിങ്ങലും വിറകുവെട്ടുകാരനായി ജോയ് മാത്യുവും അഭിനയിക്കുന്നു. ലാലു അലക്‌സ്, സൈജു കുറുപ്പ്, ഇന്നസെന്റ്, മാമുക്കോയ, ചാലി പാല തുടങ്ങിയവരെല്ലാം വിവിധ കഥാപാത്രങ്ങളായി സിനിമയിലുണ്ട്.


ഹരിനാരായണന്റെ വരികള്‍ക്ക് ദീപക് ദേവിന്റേതാണ് ഈണങ്ങള്‍. ആലപ്പുഴയില്‍ ചിത്രീകരണം തുടങ്ങിയ ചിത്രം എറണാകുളം, ഒറ്റപ്പാലം എന്നിവടങ്ങളിലായി പൂര്‍ത്തിയാകും.











from kerala news edited

via IFTTT

ഖാങ്കി അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രതീക്ഷയോടെ യസീദി ജനത









Story Dated: Friday, March 20, 2015 06:47



mangalam malayalam online newspaper

ബാഗ്‌ദാദ്‌: ഇറാഖിലെ ഖാങ്കി അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ പലരും ഇപ്പോഴും പ്രതീക്ഷയിലാണ്‌. ഐഎസ്‌ തീവ്രവാദികള്‍ പിടിച്ചുകൊണ്ടു പോയ തങ്ങളുടെ ഉറ്റവരിലും ഉടയവരിലും പെട്ട പലരും അവരെ വെട്ടിച്ച്‌ തിരിച്ചു വന്നേക്കുമെന്ന്‌ വിശ്വസിക്കുന്നു. ഐഎസ്‌ തീവ്രവാദികളുടെ ഏറ്റവും ക്രൂരതയ്‌ക്ക് ഇരയായ യസീദി സമൂഹത്തെ ഇറാഖ്‌ കൂട്ടമായി പാര്‍പ്പിച്ചിട്ടുള്ളത്‌ ഇവിടെയാണ്‌.


ഖാങ്കി അഭയാര്‍ത്ഥി ക്യാമ്പില്‍ 1000 ല്‍ പരം യസീദി കുടുംബങ്ങളുണ്ട്‌. ഇവിടെ 4000 പേര്‍ പാര്‍ക്കുന്നു. ഇപ്പോഴും തങ്ങളുടെ ഉറ്റവരെയും ഉടയവരേയും തിരയുന്നവരുണ്ട്‌. ഇപ്പോഴും പ്രിയപ്പെട്ടവര്‍ എവിടെയോ കഴിയുന്നുണ്ടെന്ന പ്രതീക്ഷയില്‍ ജിവിക്കുന്നു. ക്യാമ്പില്‍ കഴിയുന്ന അഞ്ചു വയസ്സുമുതലുള്ള മിക്കവാറും സ്‌ത്രീകളും ഐഎസ്‌ പോരാളികളുടെ ലൈംഗിക പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഇരയായവരാണ്‌.


തന്നെ ലൈംഗികാടിമയായി മൂന്ന്‌ ഐഎസ്‌ തീവ്രവാദികള്‍ ഉപയോഗിച്ചിരുന്നെന്നും തട്ടിക്കൊണ്ടു പോയവര്‍ മൂന്ന്‌ പേര്‍ക്കാണ്‌ വിറ്റതെന്നും യസീദി ഗോത്രത്തിലെ 15 കാരി സെമിയയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കും. സഹോദരനെ വധിച്ച ശേഷമാണ്‌ സെമിയേയെ ഐഎസ്‌ തീവ്രവാദികള്‍ സീഞ്ഞാര്‍ മലനിരയില്‍ നിന്നും അവരുടെ ശക്‌തികേന്ദ്രത്തിലേക്ക്‌ കൊണ്ടുപോയത്‌. എന്നാല്‍ സെമിയേയും കൂട്ടുകാരിയായ മറ്റൊരു പെണ്‍കുട്ടിയും വിദഗ്‌ദ്ധമായി രക്ഷപ്പെട്ടു ഖാങ്കി ക്യാമ്പില്‍ എത്തി.


കഴിഞ്ഞ ആഗസ്‌റ്റില്‍ ഇറാഖിലെ സീഞ്ഞാര്‍ മലയില്‍ നിന്നും തട്ടിക്കൊണ്ടു പോകലിന്‌ ഇരയായ നൂറു കണക്കിന്‌ യസീദി പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു സമിയേ. സീഞ്ഞാറിലേക്കുള്ള റോഡ്‌ തടഞ്ഞ ജിഹാദികള്‍ ഇവരെ ഐഎസിന്റെ ശക്‌തികേന്ദ്രങ്ങളിലേക്ക്‌ ട്രക്കില്‍ കയറ്റി മനുഷ്യക്കടത്ത്‌ നടത്തി. ഇവരില്‍ പലരും ഇപ്പോഴും ഐഎസ്‌ തീവ്രവാദികളുടെ ഇടയില്‍ അവിടെ തന്നെ കഴിയുകയാണ്‌. പുരുഷന്മാരും കുട്ടികളുമായി 14 ലധികം പേരെ നിരത്തി നിര്‍ത്തി വധിക്കുന്നതിന്‌ സാക്ഷ്യം വഹിക്കേണ്ടി വന്നയാളാണ്‌ സമിയേ.


ഗ്രാമത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ ബാഗ്‌ദാദിലെ ഫലൂജയില്‍ താന്‍ പലതവണ ബലാത്സംഗത്തിനിരയായതായി സമിയേ പറയുന്നു. അഞ്ചു വയസ്സുള്ള പെണ്‍കുട്ടി പോലും പതിവായി ബലാത്സംഗത്തിന്‌ ഇരയാകുമ്പോള്‍ തന്റേത്‌ അസാധാരണമായ കഥയല്ലെന്നാണ്‌ ഇവര്‍ വ്യക്‌തമാക്കുന്നത്‌. സമിയേയെ പോലെ ബഹറും രണ്ടു തവണ ബലാത്സംഗത്തിനിരയായി. വീട്ടില്‍ നിന്നും പലായനം ചെയ്യുമ്പോള്‍ പിടിക്കപ്പെട്ട ഇവര്‍ മൊസൂളിലും സിറിയയിലും ബലാത്സംഗ ഇരയായി.


യസീദികളെ സാത്താന്‍ ആരാധനക്കാരായിട്ടാണ്‌ ഐഎസ്‌ തീവ്രവാദികള്‍ പരിഗണിച്ചത്‌. ക്രൈസ്‌തവികതയെയും ജുദായിസത്തെയുമെല്ലാം പരിഗണിച്ചിരുന്നില്ല. അനേകം യസീദികളെയാണ്‌ ഐഎസ്‌ തീവ്രവാദികള്‍ നാടോടികളാക്കി മാറ്റിയത്‌. നൂറുകണക്കിന്‌ പേരെ കൂട്ടക്കൊല ചെയ്‌തു. പതിരായിരക്കണക്കിന്‌ പേരെ പിടികൂടി.










from kerala news edited

via IFTTT

ഇതു സെല്‍ഫി യുഗം: വെടിയേറ്റ വിദ്യാര്‍ത്ഥി ആദ്യം ചെയ്‌തത്‌ സെല്‍ഫി









Story Dated: Friday, March 20, 2015 06:40



mangalam malayalam online newspaper

ന്യൂയോര്‍ക്ക്‌: ഇത്‌ സെല്‍ഫിയുടെ കാലമാണ്‌, എന്തുണ്ടായാലും അതില്‍ സ്വന്തം മുഖം പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പോസ്‌റ്റ് ചെയ്യുന്ന സെല്‍ഫി യുഗം. താന്‍ ഇതില്‍ പ്രകത്ഭനാണെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ അമേരിക്കന്‍ വംശജനായ ഇസാക്‌ മെര്‍ടിനെസ്‌.


അമേരിക്കയില്‍ അരിസോണില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ ഇസാക്‌ ആദ്യം ചെയ്‌തത്‌ വെടിയേറ്റ തന്റെ സെല്‍ഫി എടുക്കുന്നതാണ്‌. സെല്‍ഫി എടുക്കുക മാത്രമല്ല എനിക്ക്‌ വെടിയേറ്റു എന്ന കുറിപ്പോടെ അപ്പോള്‍ തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തു. വെടിയേറ്റ ഉടനെ പോലീസില്‍ അറിയിക്കുന്നതിന്‌ പകരം ഇസാക്‌ സെല്‍ഫിയെടുത്ത്‌ സ്‌നാപ്പ്‌ ചാറ്റില്‍ പോസ്‌റ്റ് ചെയ്യുകയായിരുന്നു. അവിടെയും തീര്‍ന്നില്ല സെല്‍ഫി പ്രേമം, ആശുപത്രിയിലെത്തിയ ഇസാക്‌ അവിടെയുമെടുത്തു സെല്‍ഫി.


കഴിഞ്ഞ ദിവസം റിയാന്‍ ഗുറൂക്‌സ് എന്നയാളാണ്‌ അരിസോണിയില്‍ വെടിവെയ്‌പ് നടത്തിയത്‌. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന്‌ പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. വെടിവെപ്പിനു ശേഷം രക്ഷപെടാന്‍ ശ്രമിച്ചപ്പോളാണ്‌ റിയാന്‍ ഇസാകിന്‌ നേരെയും വെടിയുതിര്‍ത്തത്‌. ഈസ്‌റ്റ് വാലി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിയായ ഇസാക്‌ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതായിരുന്നു. അക്രമത്തിനു ശേഷം റിയാന്‍ രക്ഷപെടാന്‍ ഇസാക്കിന്റെ കാര്‍ ആവശ്യപ്പെട്ടു. ഇത്‌ വിസമ്മതിച്ചതിനാണ്‌ അക്രമി ഇസാക്കിനെയും വെടിവെച്ചത്‌.










from kerala news edited

via IFTTT