121

Powered By Blogger

Thursday, 6 June 2019

മല്യയുടെയും മോദിയുടെയും കൂട്ടത്തില്‍ പുതിയൊരാള്‍കൂടി: വിജയ് കലന്ത്രി-ബാധ്യത 3,334 കോടി

മുംബൈ: വിജയ് ഗോവർധൻദാസ് കലന്ത്രിയെ അധികമാരും ഇപ്പോൾ അറിയില്ല. നിരവ് മോദിയെയും വിജയ് മല്യയെയും പോലെ ബാങ്കിന് വൻതുക ബാധ്യത വരുത്തിയയാളാണ് ഇദ്ദേഹം. ഉന്നതങ്ങളിൽ ബന്ധങ്ങളുള്ള ഈ വ്യവസായിയെ ബാങ്ക് ഓഫ് ബറോഡ ബോധപൂർവം ബാധ്യത വരുത്തിയ ആളായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിഗ്ഗി പോർട്ടിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനുമാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മകൻ വിശാൽ കലന്ത്രി കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ്. ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന 16 ബാങ്കുകളുടെ കൺസോർഷ്യത്തിന് കമ്പനി നൽകാനുള്ളത് 3,334 കോടി രൂപയാണ്. തുറമുഖത്തിന്റെ വികസനത്തിനാണ് ഇത്രയും തുക ചെലവഴിച്ചത്. ജൂൺ 2ന് ഞായറാഴ്ച മുംബൈയിലെ പത്രങ്ങളിൽ ബാങ്ക് ഓഫ് ബറോഡ ബോധപൂർവം ബാധ്യത വരുത്തിയവരുടെ പേരുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1, ഡിജി പോർട്ട് ലിമിറ്റഡ് 2, വിശാൽ വിജയ് കലന്ത്രി (ഡയറക്ടർ)3, വിജയ് ഗോവർധൻദാസ് കലന്ത്രി(ഡയറക്ടർ) എന്നിവരുടെ പേരുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബോധപൂർവം ബാധ്യതവരുത്തിയ ആളായി പ്രഖ്യാപിക്കുന്നതിനുമുമ്പ് ബാങ്ക് ഇക്കാര്യം ഇവരെ അറിയിച്ചിരുന്നു. ആർബിഐയുടെ അനുമതിയോടെയാണ് ഇവരുടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചത്.

from money rss http://bit.ly/2Xw3KMn
via IFTTT

സെന്‍സെക്‌സില്‍ 135 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 135 പോയന്റ് നഷ്ടത്തിൽ 39398ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 11810ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 498 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 871ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഊർജം, എഫ്എംസിജി, ഫാർമ ഓഹരികൾ നഷ്ടത്തിലാണ്. വേദാന്ത, ഇന്ത്യബുൾസ്ഹൗസിങ്, എസ്ബിഐ, വിപ്രോ, ഇൻഫോസിസ്, എംആന്റ്എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, സൺ ഫാർമ, മാരുതി സുസുകി, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2Muv1xr
via IFTTT

റിസർവ് ബാങ്കിന്റെ വായ്പനയം:സാമ്പത്തികമാന്ദ്യം പരിഹരിക്കില്ല

ഇന്ത്യൻ സമ്പദ്ഘടന രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്കും തകർച്ചയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ജി.ഡി.പി. വളർച്ചനിരക്കിലെ ഇടിവ് കാണിക്കുന്നു. ഈ സ്ഥിതി അഭിമുഖീകരിക്കാൻ റിസർവ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചിരിക്കുന്നു. ലോക സാമ്പത്തികരംഗത്തെ മാന്ദ്യവും ഇന്ത്യൻ സാമ്പത്തികരംഗത്തുള്ള ഉത്പാദനത്തകർച്ചയും കണക്കിലെടുത്തുകൊണ്ടാണ് വായ്പനയം രൂപവത്കരിച്ചതെന്ന് റിസർവ് ബാങ്ക് പറയുന്നു. 2019-ലെ ആദ്യ പാദത്തിൽ ലോകത്തെ വികസിത, വികസ്വര രാജ്യങ്ങളിലെ ഉത്പാദനം, കച്ചവടം, കയറ്റുമതി, ഇറക്കുമതി എന്നിവയിൽ ഇടിവും വിദേശ വ്യാപാരരംഗത്ത് മാന്ദ്യവും ഉണ്ടായി. അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന വ്യാപാരയുദ്ധവും ലോക സാമ്പത്തികപ്രതിസന്ധി വർധിപ്പിച്ചു. ഈ ആഗോള സാമ്പത്തികപ്രതിസന്ധി ഇന്ത്യയെ വളരെ ദോഷകരമായി ബാധിച്ചിരിക്കുന്നു. 2019-ലെ രണ്ടാം ക്വാർട്ടറിലും ആഗോള സാമ്പത്തിക മാന്ദ്യത്തിൽ അയവുണ്ടായിട്ടില്ല. ഇന്ത്യയിലെ കയറ്റുമതിയിൽ കാര്യമായ ഇടിവും ഇറക്കുമതിയിൽ വൻ വർധനയും ഉണ്ടായിട്ടുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന നിലപാടിലാണ് റിസർവ് ബാങ്ക്. ഇതോടൊപ്പം ഇന്ത്യൻ ഉത്പാദനമേഖലകളിലെ മാന്ദ്യവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് റിസർവ് ബാങ്ക് അഭിപ്രായപ്പെടുന്നു. പ്രശ്നം ഘടനാപരം വായ്പാപലിശ നിരക്കിൽ ചെറിയ കുറവുവരുത്തി ഭവന-വാഹന മറ്റു ഉപഭോഗവസ്തുക്കളുടെ വായ്പകൾ വർധിപ്പിച്ച് ഉത്പന്നങ്ങളുടെ ഡിമാൻഡുകൂട്ടി സാമ്പത്തികമാന്ദ്യം പരിഹരിക്കാൻ കഴിയുന്ന സ്ഥിതിയിലല്ല രാജ്യം. കാരണം, ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യവും രൂക്ഷപ്രതിസന്ധിയും ഒരു താത്കാലിക പ്രശ്നമോ ആഗോള സാമ്പത്തികമാന്ദ്യംമൂലമോ ഉണ്ടായിട്ടുള്ള പ്രശ്നമല്ല. സമ്പദ്ഘടനയുടെ ഘടനാപരമായ പ്രശ്നമാണ്. കഴിഞ്ഞ അഞ്ചുവർഷമായി കേന്ദ്രത്തിൽ മുൻ ബി.ജെ.പി. സർക്കാർ അനുവർത്തിച്ചുവരുന്ന സാമ്പത്തിക നയങ്ങൾമൂലമാണ് (നോട്ട് നിരോധനം, ജി.എസ്.ടി., കാർഷിക, വ്യവസായ, തൊഴിൽ വായ്പനയങ്ങൾ തുടങ്ങിയ). ഈ നയങ്ങൾ ഉത്പാദന, സേവന മേഖലകളിലെ മാന്ദ്യം സൃഷ്ടിക്കുകയും വൻതോതിൽ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്തു. രാജ്യത്തെ സാമ്പത്തികനിലയെക്കുറിച്ച് പുതുതായി അധികാരത്തിലെത്തിയ ബി.ജെ.പി. സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകൾ ആശങ്കാജനകമാണ്. 2018-'19 സാമ്പത്തികവർഷത്തെ അവസാന പാദത്തിലെ ജി.ഡി.പി.യുടെ വാർഷിക വളർച്ച 5.8 ശതമാനമായി കുറഞ്ഞു. ജി.ഡി.പി. വളർച്ച അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണ് (6.8%). എട്ട് പ്രധാന വ്യവസായമേഖലകൾ ഉൾപ്പെടുന്ന കോർ ഉത്പാദന രംഗത്തെ വളർച്ച 2.6 ശതമാനമായി കുറഞ്ഞു. 2017-'18 കാലത്ത് രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് (തൊഴിലില്ലായ്മ നിരക്ക് 6.1%). ഉത്പന്നം വാങ്ങാൻ ആളില്ലാതെ വ്യാപാരം ഇടിയുന്നു. സ്വകാര്യ മേഖലയിലെ നിക്ഷേപം മരവിച്ചിരിക്കുന്നു, കാർഷിക മേഖലയും രൂക്ഷമായ പ്രതിസന്ധിയിലാണ്. ചുരുക്കത്തിൽ സമ്പദ്ഘടന എല്ലാ മേഖലയിലും വലിയ പ്രതിസന്ധിയും തകർച്ചയും നേരിടുന്നു. ഈ വലിയ പ്രതിസന്ധി പരിഹരിക്കാൻ റിസർവ് ബാങ്കിന്റെ ഈ ചെറിയനടപടിക്ക് കഴിയില്ല.

from money rss http://bit.ly/2JYzB52
via IFTTT

നാം എവിടെ? സാമ്പത്തിക അസമത്വത്തിന്റെ തോത് വര്‍ധിച്ചിരിക്കുന്നു

എവിടെയാണ് നാം ഇന്ന് ? സാമ്പത്തിക അസമത്വത്തിന്റെ തോത് വളരെയേറെ വർധിച്ചിരിക്കുന്നു. ഇത് അളക്കാനുള്ള മാപിനികൾ നമ്മുടെ കൈവശം തന്നെയുണ്ട്. പക്ഷേ, അസമത്വങ്ങൾ വർധിക്കുമ്പോഴും അതിനുള്ള ന്യായമായി പറയാറുള്ളത്, ഉയർന്ന വളർച്ചനിരക്ക് ഇത്തരം അസമത്വത്തെ ദീർഘകാലത്തിൽ കവച്ചുവെക്കുമെന്നാണ്. തത്ഫലമായി, ഹൃസ്വകാലത്തിലൂടെ താത്കാലികപ്രശ്നങ്ങൾ ദീർഘകാലത്തിൽ പരിഹരിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ സമ്പദ്ഘടനയുടെ രണ്ടു പ്രത്യേകതകൾ മുകളിൽപ്പറഞ്ഞ വാദഗതിയെ പരിശോധിക്കേണ്ടത് ഇന്ത്യൻ സമ്പദ്ഘടനയുടെ രണ്ടു പ്രത്യേകതകളെ മുന്നിൽവെച്ചുകൊണ്ടായിരിക്കണം. ഒന്നാമതായി, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഘടനാപരമായി പിരമിഡ് സ്വഭാവത്തിലുള്ളതാണ്. ഉത്പാദന പ്രക്രിയയുടെയും ഉത്പാദകരുടെയും ഒരു വൻനിരയാണ് സാമ്പത്തിക ഘടനയുടെ ഉപരിതലത്തെ താങ്ങിനിർത്തുന്നത്. ഉത്പന്നനിർമാണമേഖലയടക്കം നമ്മുടെ സമ്പദ്ഘടന ഇത്തരം പിരമിഡ് സ്വഭാവം കാലാകാലങ്ങളായി നിലനിർത്തുന്നു എന്നത്, ഇന്ത്യയുടെ ഒരു പ്രത്യേകത തന്നെയാണ്. ഇത്തരമൊരു ഘടനാപരമായ സവിശേഷത, ഒരേസമയം പ്രശ്നങ്ങളും സാധ്യതകളും ഉൾക്കൊള്ളുന്നു. രണ്ടാമതായി, വളർന്നുകൊണ്ടിരിക്കുന്ന ഒരു മധ്യവർഗം, ക്രമാനുഗതമായി വികസിക്കുന്ന ഇന്ത്യൻ കമ്പോളത്തിന്റെ ഒരു പ്രതിഫലനമാണ്. സ്വാഭാവികമായും ഈ രണ്ടുഘടകങ്ങളുടെ ഉൾച്ചേരലും അതിനുവേണ്ട നയപരമായ പിൻബലവും സമ്പദ്ഘടനയെ ചലിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, ഇന്ന് സംഭവിക്കുന്നത് അതല്ല. മധ്യവരുമാനക്കാരുടെ കെണി സമ്പദ്ഘടനയെ ചലിപ്പിക്കേണ്ട മുകളിൽപ്പറഞ്ഞ രണ്ടുകൂട്ടരുടെയും ചോദന ശക്തി (demand) ക്ഷയിച്ചുവരുന്ന അവസ്ഥയാണ് 2019-ലെ സാമ്പത്തിക കാലാവസ്ഥ. 'മധ്യ വരുമാനക്കാരുടെ കെണി'യെന്ന് സാമ്പത്തികശാസ്ത്രജ്ഞർ പേരുവിളിക്കുന്ന പ്രതിഭാസം, ബ്രസീലിലും മറ്റു പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും സമീപകാലത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഉപഭോഗവസ്തുക്കളുടെ ഉത്പാദനത്തിൽ ലോകത്താകമാനം വമ്പിച്ച കുതിച്ചുചാട്ടം കഴിഞ്ഞ അരദശകമായി നടക്കുന്നുണ്ട്. വ്യാപാരരംഗത്തെ ആഗോള ചലനങ്ങൾ ഈ ഉത്പന്നങ്ങളുടെ അന്താരാഷ്ട്രതലത്തിലുള്ള നീക്കം ലളിതമാക്കിയിട്ടുണ്ട്. പക്ഷേ, ഉത്പന്നങ്ങൾ വാങ്ങാനുള്ള ക്രയശേഷി കുറഞ്ഞുവരുമ്പോൾ, സ്വാഭാവികമായി അത് ഉത്പാദനത്തെയും തൊഴിൽ ലഭ്യതയെയും കാര്യമായി ബാധിക്കുമെന്നത് വ്യക്തമാണ്. ഇന്ത്യയിൽ ഇന്ന് സംഭവിക്കുന്നതും അതുതന്നെയാണ്. നിക്ഷേപ വർധനയാണ് അടിസ്ഥാനപരമായി സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ഊന്നൽനൽകുന്നത്. പക്ഷേ, നിക്ഷേപ പ്രോത്സാഹനത്തെ സംബന്ധിച്ച ചർച്ചകളിൽ രണ്ടുകാര്യങ്ങളിൽ പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാറില്ല. ഒന്നാമതായി പുതുനിക്ഷേപങ്ങളുടെ ഘടന എന്താണ് ? കോർപ്പറേറ്റ് മേഖലയുടെയും വിദേശ നിക്ഷേപത്തിന്റെയും വളർച്ചയ്ക്കാണ് മിക്കപ്പോഴും മൂലധനനിക്ഷേപം എന്ന പരിഗണന ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുക (ease of doing business) എന്ന ഊന്നലാണ് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ മുന്നിൽ നിർത്തുന്നത്. നിക്ഷേപങ്ങൾക്ക് പിന്നിലെ പ്രതീക്ഷകളും കണക്കുകൂട്ടലുകളും വ്യക്തികളുടേതാണ്. അങ്ങനെയെങ്കിൽ, ഈ പ്രതീക്ഷകളെ സർക്കാർ എങ്ങനെ നോക്കിക്കാണുന്നു എന്നത് പ്രധാനമാണ്. അവിടെയാണ്, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ച കണക്കുകൂട്ടലുകൾ മിക്കപ്പോഴും പിഴച്ചുപോകുന്നത്. രണ്ടാമതായി, നിക്ഷേപകാലാവസ്ഥയെ സംബന്ധിച്ച ചർച്ചകളിൽ പലപ്പോഴും പ്രാധാന്യം കിട്ടാതെപോകുന്ന ഒരു ഘടകമാണ് നിലവിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസവും പ്രതീക്ഷകളും. കെയ്നീഷ്യൻ തത്ത്വം അനുസരിച്ച്, ഇത്തരം അവധാനതക്കുറവ് സമ്പദ്ഘടനയെ, പ്രത്യേകിച്ച് മാന്ദ്യകാലത്ത്, അപകടത്തിലേക്ക് തള്ളിവിടുമെന്ന് അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗം തന്നെ, ഈ ഘടനാപരമായ പ്രതിസന്ധി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. പുതിയ ഒരു ഗവൺമെന്റിന് വേണ്ടിവരുന്ന ഗൃഹപാഠവും ഇവിടെനിന്നുതന്നെ ആരംഭിക്കേണ്ടിവരും.

from money rss http://bit.ly/2MBa0Bo
via IFTTT

അസിം പ്രേംജി പടിയിറങ്ങുന്നു; വിപ്രോയെ നയിക്കാൻ മകൻ

മുംബൈ:വിപ്രോയെന്ന ഐ ടികമ്പനി സ്ഥാപിക്കുകയും 53 വർഷക്കാലം അമരത്തിരുന്ന് അതിനെ ഇന്ത്യയിലെ മുൻ നിരയിലേക്കെത്തിക്കുകയും ചെയ്ത അസിം പ്രേംജി സ്ഥാനമൊഴിയുന്നു. നിലവിലെ കാലാവധി ജൂലായ് 30-ന് പൂർത്തിയാകുന്നതോടെയാണ് എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിക്കുന്നത്. സ്ഥാനമൊഴിയുമെങ്കിലും നോൺ എക്സിക്യുട്ടീവ് ഡയറക്ടർ, സ്ഥാപക ചെയർമാൻ പദവികളിൽ അസിം പ്രേംജി കമ്പനി ബോർഡിൽ തുടരും. അസിം പ്രേംജിയുടെ സ്ഥാനത്തേക്ക് മകൻ റിഷാദ് പ്രേംജിയായിരിക്കും സ്ഥാപനത്തെ നയിക്കാൻ എത്തുകയെന്ന് കമ്പനി വ്യക്തമാക്കുന്നു. നിലവിൽ ചീഫ് സ്ട്രാറ്റജി ഒാഫീസറും ബോർഡംഗവുമാണ് റിഷാദ് പ്രേംജി. വിപ്രോ സി.ഇ.ഒ. ആബിദലി ഇസഡ് നീമൂച്ച്വാലയ്ക്കായിരിക്കും മാനേജിങ് ഡയറക്ടറുടെ ചുമതല. ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചതിനു ശേഷമായിരിക്കും പുതിയ സ്ഥാനം ഏറ്റെടുക്കുക. അതേസമയം വിപ്രോ എന്റർപ്രൈസസിന്റെ ചെയർമാൻ സ്ഥാനത്ത് അസിം പ്രേംജി തുടരും. വിപ്രോയെ ഇന്നത്തെ നിലയിലേക്ക് എത്തിക്കാൻ പ്രയത്നിച്ച എല്ലാവർക്കും അസിം പ്രേംജി നന്ദി പറഞ്ഞു. പിതാവിന്റെ മരണ ശേഷം ഏറ്റെടുത്ത സസ്യ എണ്ണ ബിസിനസിൽനിന്നാണ് അസിം പ്രേംജി െഎ.ടി. രംഗത്തേക്ക് തിരിയുന്നതും വിപ്രോയ്ക്ക് ജന്മം കൊടുക്കുന്നതും. content highlights:azim premji retires

from money rss http://bit.ly/2Xw0n8b
via IFTTT

മൂന്നാംതവണയും റിപ്പോ നിരക്ക് കുറച്ചു: വായ്പ പലിശ കുറയുമോ?

2019ൽ ഇത് മൂന്നാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. നടപ്പ് സാമ്പത്തിക വർഷമാകട്ടെ രണ്ടാംതവണയും. അതുകൊണ്ടുതന്നെ ആർബിഐയുടെ നിരക്ക് കുറയ്ക്കൽ ഭവന-വാഹന വായ്പകളുടെ പലിശ കുറയ്ക്കാൻ ബാങ്കുകളെ നിർബന്ധിതരാക്കും. ഈവർഷം മൂന്നുതവണയായി നിരക്ക് കുറച്ചതോടെ റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറഞ്ഞ് 5.75ശതമാനമായി. റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിൽനിന്ന് 5.50 ശതമാനമായും കുറഞ്ഞു. 2019 ഏപ്രിലിലും ഫെബ്രുവരിയിലും നടന്ന പണവായ്പ അവലോകനത്തിൽ കാൽശതമാനം വീതം റിപ്പോ നിരക്കിൽ കുറവുവരുത്തിയിരുന്നു. ഇതോടെ ഈ കലണ്ടർ വർഷം ഒരുശതമാനത്തിനടുത്ത് നിരക്കിൽ കുറവുണ്ടായി. റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തിയതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ബാങ്കുകൾ കൈമാറുകയാണെങ്കിൽ പ്രതിമാസ തിരിച്ചടവ് തുകയിൽ എത്ര കുറവ് വരുമെന്ന് നോക്കാം. എസ്ബിഐയുടെ പലിശയാണ് ഉദാഹരണമായെടുത്തിരിക്കുന്നത്. ഇഎംഐ കുറയുന്നതിങ്ങന വായ്പ തുക 30,00000രൂപ കാലാവധി 20 വർഷം നിലവിലെ പലിശ 8.6% നിലവിലെ ഇഎംഐ 26,225രൂപ പുതുക്കിയ പലിശ 8.35% പുതിയ ഇഎംഐ 25,751രൂപ ഇഎംഐയിലെ കുറവ് 474 രൂപ നിക്ഷേപകർക്ക് തിരിച്ചടിയാകും വായ്പ പലിശയിൽ കുറവ് വരുന്നതോടൊപ്പം നിക്ഷേപ പലിശയും താഴും. ബാങ്ക് നിക്ഷേപങ്ങൾക്കു പുറമെ, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെയും ഇത് ബാധിക്കും. ജൂലായിൽ പലിശ പരിഷ്കരിക്കുമ്പോൾ ഇത് പ്രതിഫലിക്കാനാണ് സാധ്യത.

from money rss http://bit.ly/2KxJ6I6
via IFTTT

നെറ്റ് ബാങ്കിങ് ഇടപാടുകള്‍ക്ക് ഇനി സര്‍വീസ് ചാര്‍ജില്ല

ന്യൂഡൽഹി: എടിഎം ഇടപാടുകൾക്ക് ബാങ്കുകൾ ഈടാക്കുന്ന തുക പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്താൻ ആർബിഐ തീരുമാനിച്ചു. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എൻഇഎഫ്ടി, ആർടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോൾ ഈടാക്കിയിരുന്ന തുക വേണ്ടെന്നുവെയ്ക്കാനും ആർബിഐ തീരുമാനിച്ചു. നിലവിൽ നെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോൾ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഈ തുകയിന്മേൽ സർവീസ് ടാക്സും ബാധകമായിരുന്നു. രണ്ടുലക്ഷത്തിൽ കൂടുതൽ തുക നെറ്റ് ബാങ്കിങ് വഴി കൈമാറുന്നതിന് ആർടിജിഎസ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. അതിന് താഴെയുള്ള ഇടപാടുകൾ എൻഇഫ്ടി വഴിയുമാണ് നടത്തിയിരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് കൈമാറാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. എടിഎം ഇടപാടുകൾക്കുള്ള ചാർജുകൾ പുനഃപരിശോധിക്കാൻ ബാങ്കുകളുടെ ഭാഗത്തുനിന്ന് നിരന്തരം സമ്മർദമുണ്ടായതിനെതുടർന്നാണ് ആർബിഐ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. രണ്ടുമാസത്തിനികം സമിതി റിപ്പോർട്ട് നൽകും.

from money rss http://bit.ly/2HYgGW3
via IFTTT

Wednesday, 5 June 2019

റിപ്പോ നിരക്ക് വീണ്ടും കുറച്ചു: 5.75 ശതമാനമായി

ന്യൂഡൽഹി: റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.75ശതമാനമായി. പണലഭ്യതാ ക്ഷാമം പരിഹരിക്കുന്നതിനാണ് റിപ്പോ നിരക്കിൽ വീണ്ടും കുറവുവരിത്തിയത്. ഈ വർഷം രണ്ടുതവണ നിരക്ക് കുറച്ചെങ്കിലും സമ്പദ്ഘടനയിൽ അത് പ്രതിഫലിച്ചിട്ടില്ല. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണത്തിന്റെ ആവശ്യകത വർധിച്ചപ്പോൾ രാജ്യത്തെ പണലഭ്യതാ ക്ഷാമം കൂടിയിരുന്നു. നിലവിലെ രാജ്യത്തെ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് പലിശ നിരക്ക് കുറയ്ക്കണമെന്ന് വിദഗ്ധർ നിർദേശിച്ചിരുന്നു. നിരക്കുകുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ കഴിഞ്ഞ ദിവസമാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ യോഗം തുടങ്ങിയത്. നിരക്ക് കുറച്ചതോടെ വാഹന-ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും.

from money rss http://bit.ly/2WNXimI
via IFTTT

സെന്‍സെക്‌സില്‍ 96 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: അവധി ദിവസം പിന്നിട്ട് വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ. സെൻസെക്സിൽ 96 പോയന്റ് നഷ്ടത്തിൽ 39986ലും നിഫ്റ്റി 43 പോയന്റ് താഴ്ന്ന് 11978ലുമാണ് 9.40ഓടെ വ്യാപാരം നടന്നത്. ബിഎസ്ഇയിലെ 589 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 859 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികളുടെ വിലയിൽ മാറ്റമില്ല. പൊതുമേഖല ബാങ്കുകൾ, ഐടി തുടങ്ങിയ ഓഹരികളാണ് സമ്മർദത്തിൽ. വാഹനം, എഫ്എംസിജി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഗെയിൽ, ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, വേദാന്ത, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2IoQItv
via IFTTT

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി നീട്ടിയേക്കും

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട തിയതി ഇത്തവണ നീട്ടിയേക്കും. സാധാരണ ജൂലായ് 31ആണ് ഫയൽ ചെയ്യേണ്ട അവസാന ദിവസമായി നിശ്ചയിക്കാറ്. തൊഴിൽ ഉടമകളോട് ടിഡിഎസ് ഫയൽ ചെയ്യേണ്ട അവസാനതിയതി ജൂൺ 30 ലേയ്ക്ക് നീട്ടി നൽകിയിരുന്നു. ഫോം 16 ജീവനക്കാർക്ക് നൽകേണ്ട തിയതി ജൂലായ് 10 ലേയ്ക്കും പ്രത്യക്ഷ നികുതി ബോർഡ് നീട്ടിയിരുന്നു. ജൂലായ് 10ന് ഫോം 16 കിട്ടിയാൽ വളരെ കുറച്ചുസമയംമാത്രമാണ് റിട്ടേൺ ഫയൽ ചെയ്യാൻ വ്യക്തികൾക്ക് ലഭിക്കുക. മുൻകാലങ്ങളെപ്പോലെ ജൂലായ് 31 ആണ് അവസാന തിയതിയെങ്കിൽ റിട്ടേൺ ഫയൽചെയ്യാൻ 21 ദിവസം മാത്രമാണ് ലഭിക്കുക. നിശ്ചിത തിയതിക്കകം റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ കഴിഞ്ഞവർഷം മുതൽ പിഴ ഈടാക്കാൻ തുടങ്ങിയിരുന്നു. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ റിട്ടേൺ ഫയൽ ചെയ്യേണ്ട തിയതി പ്രത്യക്ഷ നികുതി ബോർഡ് നീട്ടിനൽകാനാണ് സാധ്യത. പാൻ-ആധാർ ബന്ധിപ്പിക്കൽ, ട്രാഫിക് കൂടിയതിനെതുടർന്ന് റിട്ടേൺ നൽകേണ്ട വെബ്സൈറ്റ് കിട്ടാതായത് എന്നിവമൂലം കഴിഞ്ഞവർഷംതന്നെ റിട്ടേൺ ഫയൽചെയ്യേണ്ട അവസാന തിയതി നീട്ടിയിരുന്നു.

from money rss http://bit.ly/2HWDlC2
via IFTTT

Monday, 3 June 2019

സെന്‍സെക്‌സില്‍ 132 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിക്ക് നിലനിർത്താനായില്ല. സെൻസെക്സ് 132 പോയന്റ് താഴ്ന്ന് 40135ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 12051ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 300 കമ്പനികളിലെ ഓഹരികൾ നേട്ടത്തിലും 325 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫ്ര, ഫാർമ തുടങ്ങിയ വിഭാഗങ്ങളൊഴികെയുള്ള ഓഹരികളാണ് നഷ്ടത്തിൽ. വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഇന്ത്യബുൾസ് ഹൗസിങ്, പിഎഫ്സി, എൻടിപിസി, എൽആന്റ്ടി, ഐടിസി തുടങ്ങിയ ഓഹരികളാമ് നേട്ടത്തിൽ. ടിസിഎസ്, സീ എന്റർടെയ്ൻമെന്റ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2WmLPLD
via IFTTT

ആദ്യമായി നിഫ്റ്റി 12,000 കടന്നു: സെന്‍സെക്‌സിലെ നേട്ടം 553 പോയന്റ്

ന്യൂഡൽഹി: ഓഹരി സൂചികകൾ എക്കാലത്തെയും ഉയർന്ന നിലവാരം കുറിച്ചു. ആഗോള വിപണികളിൽ സമ്മർദമുള്ളപ്പോഴാണ് രാജ്യത്തെ വിപണി മികച്ച നേട്ടം സ്വന്തമാക്കിയത്. സെൻസെക്സ് 553.42 പോയന്റ് നേട്ടത്തിൽ 40267.62ലിലും നിഫ്റ്റി 165.70പോയന്റ് ഉയർന്ന് 12095.95ലുമെത്തി. ആർബിഐ കാൽശതമാനം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയെ സ്വാധീനിച്ചത്. ആണവ പദ്ധതികളെക്കുറിച്ച് ഇറാനുമായി ചർച്ച നടത്താമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടും ഡോളറിനെതിരെ രൂപയുടെ മൂല്യമുയർന്നതും വിപണിയെ തുണച്ചു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ രാജ്യത്തെ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് അനുകൂലമായ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയും വിപണിയെ സ്വാധീനിച്ചു. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഏ്ഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐഒസി, റിലയൻസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഗെയിൽ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends above 12,000 for 1st time

from money rss http://bit.ly/2HREXNd
via IFTTT

കൂടുതല്‍ ആദായനികുതി നല്‍കിയാല്‍ പ്രധാനമന്ത്രിയോടൊപ്പം ചായകുടിക്കാം

ന്യൂഡൽഹി: അതിസമ്പന്നരിൽനിന്ന് ആദായ നികുതി പിരിച്ചെടുക്കാൻ സർക്കാർ പുതിയ വഴി ആലോചിക്കുന്നു. കൂടുതൽ നികുതി നൽകുന്നവർക്ക് പ്രതിഫലം നൽകുക, അവരെ ആദരിക്കുക തുടങ്ങിയവയാണ് സർക്കരിന്റെ പരിഗണനയിലുള്ളത്. രാജ്യത്തെ കെട്ടിപ്പടുക്കുന്നവർ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി, ധനമന്ത്രി തുടങ്ങിയ വിശിഷ്ടവ്യക്തികൾക്കൊപ്പം ചായസൽക്കാരത്തിൽ കൂടുതൽ നികുതി കൊടുക്കുന്നവരെയും പങ്കെടുപ്പിക്കും. കൂടുതൽ നികുതി നൽകാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ സർക്കാരിന്റെ വരുമാനം വർധിപ്പിക്കുകയെന്നതും മുന്നിൽ കണ്ടാണ് തീരുമാനം. എൻഡിഎ സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയതിനുശേഷം ജൂലായ് അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. മറ്റ് പല നികുതി പരിഷ്കാരങ്ങളും ബജറ്റിൽ പ്രതീക്ഷിക്കാം. ഇപ്പോൾതന്നെ ടാക്സ് ഡിപ്പാർട്ട്മെന്റ് നികുതിദാായകർക്ക് അംഗീകാരമായി സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്.

from money rss http://bit.ly/2WlGEeQ
via IFTTT

Sunday, 2 June 2019

സെന്‍സെക്‌സില്‍ 205 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 205 പോയന്റ് നേട്ടത്തിൽ 39,919 ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 11972 പോയന്റിലുമെത്തി. ബിഎസ്ഇയിലെ 777 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 880 ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ്-മെക്സികോ വ്യാപാര ആശങ്കകളെതുടർന്ന് മറ്റ് ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ്. ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ഐഒസി, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, എംആന്റ്എം, ഇന്ത്യബുൾസ് ഹൗസിങ്, ടെക് മഹീന്ദ്ര, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2WDAgyR
via IFTTT

Saturday, 1 June 2019

10 ലക്ഷം നിക്ഷേപിച്ച രമേശന് ലഭിച്ച ആദായം1.02 ലക്ഷം; സവിതയ്ക്കാകട്ടെ 3.42 ലക്ഷവും

കുടുംബ വസ്തു വിറ്റവകയിൽ രമേശന് 10 ലക്ഷം രൂപ ലഭിച്ചു. കയ്യിൽ സൂക്ഷിച്ചാൽ ഉടനെതന്നെ അത് ആവിയാകുമെന്ന് മനസിലാക്കിയ രമേശൻ പണം കിട്ടിയ ഉടനെ എസ്ബിഐയിലെ തന്റെ എസ്ബി അക്കൗണ്ടിലിട്ടു. അതവിടെ കിടക്കട്ടെ, അത്യാവശ്യ കാര്യങ്ങളെന്തെങ്കിലും വന്നാൽ ഉപയോഗിക്കാം-രമേശൻ കരുതി. വീടുപണി പൂർത്തിയാക്കാനുണ്ട്, മകളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയെല്ലാം മുന്നിലുണ്ട്. രമേശന്റെ സഹോദരൻ സഹദേവൻ കിട്ടിയ പത്തുലക്ഷം രൂപ ഒരു ലക്ഷം രൂപയുടെ പത്ത് എഫ്ഡികളായി എസ്ബിഐയിൽതന്നെ നിക്ഷേപിച്ചു. എന്തെങ്കിലും അത്യാവശ്യം വന്നാൽ ഓരോ ലക്ഷത്തിന്റെ എഫ്ഡിയിന്മേൽ തൊട്ടാൽമതിയല്ലോ. രമേശന്റെ മറ്റൊരു സഹോദരനായ സദാശിവൻ അദ്ദേഹത്തിനുലഭിച്ച 10 ലക്ഷം രൂപ വീട്ടിനടുത്തുള്ള സഹകരണ ബാങ്കിൽ നിക്ഷേപിച്ചു. ഐദർ ഓർ സർവൈവർ എന്ന ജേയിന്റ് അക്കൗണ്ടിൽ ഒരു ലക്ഷം രൂപവീതം 10 എഫ്ഡിയായാണ് നിക്ഷേപം നടത്തിയത്. അക്കൗണ്ടിൽ അമ്മയുടെ പേരുകൂടി ചേർത്തതോടെ മുതിർന്ന പൗരന്റെ അരശതമാനം പലിശ അധികം ലഭിക്കുകയും ചെയ്തു. രമേശന്റെ ഒരേഒരു സഹോദരിയായ സവിത അവർക്കുലഭിച്ച 10 ലക്ഷം രൂപ എന്തുചെയ്യണമെന്ന് സിഎയ്ക്കുപഠിക്കുന്ന മകനോട് ചോദിച്ചു. അവനാകട്ടെ മ്യൂച്വൽ ഫണ്ടിന്റെ ലിക്വിഡ് ഫണ്ട്, ലോഡ്യൂറേഷൻ ഫണ്ട് എന്നിവ നിർദേശിച്ചു. ഉടനെ ആവശ്യമില്ലാത്തതിനാൽ ലോഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. മൂന്നുവർഷത്തിനുശേഷം നാലുപേരും കണ്ടുമുട്ടി. വിശേഷങ്ങൾ പറയുന്നതിനിടയ്ക്ക് നിക്ഷേപത്തെക്കുറിച്ചും പരസ്പരം വിവരങ്ങൾ തിരക്കി. രമേശന് ലഭിച്ചത്: 11,02,266 രൂപ അതായത് നിക്ഷേപ തുക 10,00000, കാലാവധിയെത്തിയപ്പോൾ ലഭിച്ചമൊത്തം തുക 1102,266, പലിശ 1,02,266 രൂപ(എസ്ബി അക്കൗണ്ടിലെ പലിശ 3.25ശതമാനം). ഒരു ലക്ഷത്തിലധികം തുക പലിശയായി ലഭിച്ചെന്ന് രമേശൻ വീ്മ്പുപറയുകയും ചെയ്തു. സഹദേവന് ലഭിച്ചത്: 12,32,925 രൂപ നിക്ഷേപ തുക പത്ത് ലക്ഷം, പലിശ 7 ശതമാനം. ഇതുപ്രകാരം അധികമായി ലഭിച്ചത് 2,32,925 രൂപ. രമേശന് ലഭിച്ചതിനേക്കാൾ 1.30 ലക്ഷം രൂപ അധികം. രമേശൻ പിന്നെ ഒന്നും മിണ്ടിയില്ല. സദാശിവന് ലഭിച്ചത്: 13,18,422 രൂപ മറ്റുരണ്ടുപേരും ഒന്നും മിണ്ടിയില്ല. കാരണം സദാശിവന് അധികമായി ലഭിച്ചത് 3,08,645 രൂപയായിരുന്നു. പത്തുലക്ഷം രൂപയായിരുന്നത് 13,08,645 രൂപയായാണ് വളർന്നത്. മൂവരുടെയും ലാഭക്കണക്കുകൾ കേട്ട് സവിത ചിരിച്ചു. സവിതയാകട്ടെ മകന്റെ ഉപദേശം സ്വീകരിച്ച് പത്തുലക്ഷം രൂപ ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകംപ്ലാ(ഡയറക്ട്)നിൽ നിക്ഷേപിച്ചു. സവിതയ്ക്ക് ലഭിച്ചത്: മൊത്തം 13,42,577 രൂപ. പലിശമാത്രം 3,42,577 രൂപ. പിന്നീട് സംഭവിച്ചത്: സവിതയുടെ മകന് സിഎ വിജയകരമായി പൂർത്തിയാക്കാനായില്ല. നിക്ഷേപ ഉപദേശംതേടിയെത്തുന്നവരുടെ സംശയം തീർക്കാൻതന്നെ അവന് സമയമില്ലാതായി. ബാംഗ്ലൂർ നഗരത്തിലെ അറിയപ്പെടുന്ന സാമ്പത്തിക ഉപദേശകനാണ് അയാൾ ഇപ്പോൾ. 5000 രൂപ മുതൽ 10,000 രൂപവരെയാണ് കൺസൾട്ടേഷന് ഈടാക്കുന്നത്. പേരോ ഫോൺനമ്പറോ വെളിപ്പെടുത്തരുതെന്നും അദ്ദേഹം പ്രത്യേകം പറഞ്ഞു. കാരണം, ഓഹരി, നിക്ഷേപം എന്നൊക്കെ പറഞ്ഞാൽ മലയാളികൾക്ക് വലിയ ആവേശമാണ്. പറഞ്ഞതുപോലെ ചെയ്യുകയുമില്ല. പണം നഷ്ടപ്പെടുത്തുകയും ചെയ്യും. എന്നിട്ട് കുറ്റംമുഴുവൻ എനിക്കും! അദ്ദേഹത്തിന്റെഅഭിപ്രായത്തിൽ കുറച്ചല്ല കൂടുതൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി. antony@mpp.co.in

from money rss http://bit.ly/2YWrB80
via IFTTT

Friday, 31 May 2019

കേന്ദ്ര ബജറ്റ് ജൂലായ് അഞ്ചിന്; സെഷന്‍ ജൂണ്‍ 17ന് തുടങ്ങും

ന്യൂഡൽഹി: രണ്ടാമതും അധികാരത്തിലേറിയ മോദി സർക്കാരിന്റെ ബജറ്റ് സെഷൻ ജൂൺ 17ന് ആരംഭിക്കും. ജൂലായ് 26 വരെയാണ് സഭ സമ്മേളിക്കുക. ജൂലായ് അഞ്ചിനാണ് ബജറ്റ് നിശ്ചയിച്ചിരിക്കുന്നത്. ധനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിർമല സീതാരാമനാകും ബജറ്റ് അവതരിപ്പിക്കുക. 40 ദിവസം നീളുന്ന സെഷനിൽ 30 സിറ്റിങുകളാണുണ്ടാകകുകയെന്ന് ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ അറിയിച്ചു. ആദ്യ രണ്ടുദിവസം പുതിയതായി തിരിഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയായിരിക്കും. ലോക് സഭ സ്പീക്കറുടെ തിരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. സാമ്പത്തിക സർവെ ജൂലായ് നാലിന് സഭയുടെ മേശപ്പുറത്തുവെയ്ക്കും. ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച ചെറുകിട കർഷകർക്കുള്ള 6000 രൂപ തുടരും. അതുപോലെതന്നെ ആദായ നികുതി റിബേറ്റ് അഞ്ചുലക്ഷംരൂപവരെയാക്കിയതും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിയും പുതിയ ബജറ്റിലും ആവർത്തിക്കും.

from money rss http://bit.ly/2Xi9klt
via IFTTT

തൊഴിൽ സ്വപ്നങ്ങളിലേക്ക് മാസ് ‘എൻട്രി’യുമായി രണ്ടു യുവാക്കൾ

എൻട്രി മൊബൈൽ ആപ്പ് സ്ഥാപകരായ മുഹമ്മദ് ഹിസാമുദ്ദീനും രാഹുൽ രമേശും കോഴിക്കോട്: സർക്കാർജോലി സ്വപ്നം കണ്ട പലരുടെയും ജീവിതത്തിലേക്കുള്ള മാസ് 'എൻട്രി'യാണ് കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി മുഹമ്മദ് ഹിസാമുദ്ദീനും തൃശ്ശൂർ സ്വദേശി രാഹുൽ രമേശും. സർക്കാർ-സർക്കാരിതര മത്സരപരീക്ഷാ പരീശീലനത്തിനുള്ള മൊബൈൽ ആപ്പായ 'എൻട്രി'യുടെ അമരക്കാരാണിവർ. പി.എസ്.സി., റെയിൽവേ, എസ്.എസ്.സി., യു.പി.എസ്.സി. തുടങ്ങിയ വിവിധ പരീക്ഷകളിലെ ചോദ്യോത്തരങ്ങൾ, പഠനരീതി, സിലബസ് തുടങ്ങിയവ ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുകയാണ് എൻട്രി. ടാലി, എക്സൽ, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയും ആപ്പ് പരിചയപ്പെടുത്തുന്നു. പ്രാദേശികഭാഷകളിലാണ് പരിശീലനം. ഒമ്പത് ലക്ഷത്തോളം ആപ്പ് ഇപ്പോഴുപയോഗിക്കുന്നു. തമിഴ്നാട്, കർണാടക, ആന്ധ്ര പി.എസ്.സി. പരീക്ഷാചോദ്യങ്ങളും പ്രാദേശിക ഭാഷകളിൽ ലഭിക്കും. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പി.എസ്.സി. ചോദ്യങ്ങൾകൂടി ഉടൻ ഉൾപ്പെടുത്തും. കംപ്യൂട്ടർ സയൻസ് എൻജീനിയറിങ് ബിരുദധാരികളാണ് ഇരുവരും. ഹിസാമുദ്ദീൻ കാസർകോട് എൽ.ബി.എസ്. കോളേജിലും രാഹുൽ ചെങ്ങന്നൂർ എൻജീനിയറിങ് കോളേജിലുമാണ് പഠിച്ചത്. കടംവാങ്ങിയ പണവുമായാണ് ഇവരുടെ ഈ ന്യൂജൻ സംരംഭത്തിന്റെ തുടക്കം. മെഡിക്കൽ-എൻജിനീയറിങ് പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടിയായിരുന്നു ആദ്യ ആപ്പ്. ഇടക്കാലത്ത് സ്ഥാപനം ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാവാത്ത വിധം പ്രതിസന്ധിയിലായി. 2017-ൽ കേരള പി.എസ്.സി. കോച്ചിങ്ങിലേക്ക് ചുവടുമാറിയതോടെയാണ് എൻട്രി ശ്രദ്ധേയമായിത്തുടങ്ങിയത്. നിലവിൽ ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽനിന്നായി 15 കമ്പനികൾ എൻട്രിയിൽ ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കൊച്ചി, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഓഫീസുകളിൽ 80 പേർ ഇവരുടെ കീഴിൽ പ്രവർത്തിക്കുന്നു. അമേരിക്കയിൽ 2017-ൽ നടന്ന സ്റ്റാർട്ടപ്പുകളുടെ മീറ്റപ്പിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്ന് അവസരം ലഭിച്ചത് എൻട്രിക്ക് മാത്രമാണ്. വിവിധ മത്സരപരീക്ഷകളിൽ 100 റാങ്കിന്റെയുള്ളിൽ വന്ന 25 പേർ എൻട്രിയുടെ ഉപയോക്താക്കളാണ്. യൂറോപ്പ്, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങളിൽ പ്രാദേശിക ഭാഷകളിൽ എൻട്രി ആപ്പ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് എൻട്രി പ്രവർത്തകർ ഇപ്പോൾ.

from money rss http://bit.ly/2HPK6Wi
via IFTTT

Sunday, 5 April 2015

സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയില്‍ വെളിച്ചമില്ലാതെ കോളനികള്‍











Story Dated: Monday, April 6, 2015 02:42


പാലക്കാട്‌: സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പാലക്കാട്ട്‌ വെളിച്ചമില്ലാതെ പറമ്പിക്കുളത്തെ കോളനിവാസികള്‍ ദുരിതത്തില്‍. ഇവിടത്തെ കുട്ടികളുടെ പഠനത്തെ പോലും ഇത്‌ ബാധിക്കുന്നതായി പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. തേക്കടി, അല്ലിമൂപ്പന്‍, മുപ്പതേക്കര്‍, കച്ചിതോട്‌ കോളനികളിലെ ആദിവാസികളുടെ വീടുകളാണ്‌ ഇരുട്ടില്‍ തുടരുന്നത്‌.

ലക്ഷങ്ങള്‍ ചിലവഴിച്ച്‌ പൂപ്പാറ കോളനിയില്‍ സ്‌ഥാപിച്ച സോളാര്‍ വൈദ്യുതി പാനല്‍ തകറാറിലായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ പഞ്ചായത്തിന്‌ സാധിച്ചിട്ടില്ല. 80 കുടുംബങ്ങള്‍ വസിക്കുന്ന അല്ലിമൂപ്പന്‍ കോളനിയില്‍ 23 വീടുകള്‍ തകര്‍ച്ചയിലാണ്‌. ഇവയുടെ അറ്റകുറ്റപ്പണി നടത്തിയില്ല. കോളനിയില്‍ വിതരണം ചെയ്‌ത സോളാര്‍ പാനലുകളില്‍ രണ്ടെണ്ണം മാത്രമാണ്‌ ദിവസത്തില്‍ രണ്ടുമണിക്കൂറെങ്കിലും പ്രവര്‍ത്തിക്കുന്നത്‌. ശേഷിക്കുന്നവ പൂര്‍ണ്ണമായും തകരാറിലാണ്‌.

പറമ്പിക്കുളത്തെ കോളനികളില്‍ വൈദ്യുതി എത്തിക്കാതെ കെ.എസ്‌.ഇ.ബി ഒളിച്ചുകളിക്കുകയാണ്‌. ജില്ലാ കലക്‌ടര്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ളവരെ ഇതിനായി സമീപിച്ചിട്ടും പരിഹാരം നീളുകയാണ്‌. അഞ്ച്‌ വര്‍ഷത്തിലധികമായി കോളനിവാസികള്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്‌. തകരാറിലായ സോളാര്‍ പാനലുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന ആദിവാസികളുടെ ആവശ്യവും പരിഗണിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയിലെങ്കിലും വൈദ്യുതി അടക്കമുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ക്ക്‌ തീരുമാനമാകുമെന്ന പ്രതീക്ഷയില്‍ പരാതി നല്‍കി കാത്തിരിക്കുകയാണിവര്‍.










from kerala news edited

via IFTTT

ചൂടിനെ പേടിക്കണ്ട, തൃശൂര്‍ക്ക്‌ പോകാന്‍ ഇനി എ.സി ബസ്‌











Story Dated: Monday, April 6, 2015 02:42


mangalam malayalam online newspaper

വടക്കഞ്ചേരി: ചുട്ടുപൊള്ളുന്ന വേനല്‍ചൂടില്‍ യാത്രകള്‍ ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്. നിങ്ങളുടെ യാത്ര പാലക്കാട്‌-തൃശൂര്‍ റൂട്ടിലാണെങ്കില്‍ ഇനി ചൂടിനെ പേടിച്ച്‌ യാത്ര ഉപേക്ഷിക്കേണ്ട. നിങ്ങളുടെ യാത്ര ശീതീകരിച്ച എയര്‍ ബസിലാക്കാം, അതും സാധാരണ നിരക്കില്‍.

വടക്കഞ്ചേരി സ്വദേശിയായ കാടന്‍കാവില്‍ തോമാച്ചനാണ്‌ എ.സി റൂട്ട്‌ ബസുമായി രംഗത്തിറങ്ങിയത്‌. ഏതാനും ബസുകളുടെ ഉടമയായ തോമാച്ചന്‍ ഈ റൂട്ടില്‍ എ.സി ബസ്‌ ഇറക്കുന്നത്‌ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം പത്തായി. ഇന്ന്‌ രാവിലെ 7.12 ന്‌ വടക്കഞ്ചേരിയില്‍ നിന്നും തൃശൂര്‍ക്ക്‌ എ.സി ബസ്‌ പുറപ്പെടുന്നതോടെ ആ സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണ്‌.

പാലക്കാട്‌-തൃശൂര്‍ റൂട്ടില്‍ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്ന ബസിന്റെ അതേ പെര്‍മിറ്റിലാണ്‌ എ.സി ബസ്‌ ഓടുക. ബസിന്‌ സാധാരണ എന്‍ജിനു പുറമെ എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാനായി മധ്യഭാഗത്തായി രണ്ടാമതൊരു എന്‍ജിന്‍ കൂടിയുണ്ട്‌. സാധാരണ ബസ്‌ നിരക്കില്‍ ഇത്തരമൊരു ആശയം നടപ്പിലാകുന്നതോടെ പാലക്കാട്ടെ കൊടുംചൂടില്‍ യാത്രചെയ്യുന്നവര്‍ക്ക്‌ അതൊരു അനുഗ്രഹമാവും.

ടിക്കറ്റ്‌ നല്‍കുന്നതിനായി പ്രത്യേകം പരിശീലനം നല്‍കിയ രണ്ട്‌ വനിതാ കണ്ടക്‌ടര്‍മാരാണ്‌ ബസില്‍ ഉണ്ടാവുക. രണ്ടുവാതിലുകളിലായി ഇവര്‍ നിലയുറപ്പിക്കും. മൊത്തം നാലു വനിതാ കണ്ടക്‌ടര്‍മാരെയാണ്‌ എ.സി ബസിനായി നിയമിച്ചിട്ടുള്ളത്‌. പാലക്കാട്‌-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളില്‍ വനിതാ കണ്ടക്‌ടര്‍മാരില്ലെന്നതും പ്രത്യേകതയാണ്‌.

രാവിലെ 7.12 ന്‌ വടക്കഞ്ചേരിയില്‍ നിന്നും പുറപ്പെട്ട്‌ എട്ടിന്‌ തൃശൂരിലെത്തും. 8.30 ന്‌ പാലക്കാട്ടേക്ക്‌ തിരിക്കും. 10.55 ന്‌ തിരിച്ച്‌ വീണ്ടും തൃശൂര്‍ക്ക്‌ നീങ്ങും. അങ്ങിനെ നാലുതവണയാണ്‌ എ.സി ബസിന്റെ സേവനം നിരത്തിലുണ്ടാവുക.


ജോസ്‌ വി.ജോര്‍ജ്‌










from kerala news edited

via IFTTT

ഭാരതപ്പുഴയില്‍ മനുഷ്യതടയണ തീര്‍ത്തു











Story Dated: Monday, April 6, 2015 02:42


mangalam malayalam online newspaper

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഭാരതപ്പുഴയില്‍ തടയണകളുടെ ജോലികള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ പുഴയില്‍ മനുഷ്യതടയണ തീര്‍ത്തു. ഷൊര്‍ണൂര്‍ മുനിസിപ്പല്‍, വള്ളത്തോള്‍ നഗര്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ മനുഷ്യതടയണ തീര്‍ത്തത്‌. ദേശീയ സമിതി അംഗം പി.കെ. ശ്രീരാമന്‍ ഉദ്‌ഘാടനം ചെയ്‌തു. വേലായുധന്‍ അധ്യക്ഷനായി. പി. അനൂപ്‌, സതീഷ്‌കുമാര്‍, പരമേശ്വരന്‍, പി. മുരളിധരന്‍, ഉണ്ണികൃഷ്‌ണന്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT