121

Powered By Blogger

Friday, 7 February 2020

ബാങ്ക് നിക്ഷേപമോ ഡെറ്റ് ഫണ്ടോ ഏതാണ് മെച്ചം?

റിസ്ക് എടുക്കാൻ താല്പര്യമില്ലാതെ സുരക്ഷിത പദ്ധതികൾ തേടിപോകുന്നവർക്ക് യോജിച്ച മികച്ച നിക്ഷേപ പദ്ധതിയാണ് ബാങ്ക് എഫ്ഡി. എന്നിരുന്നാലും ഡെറ്റ് ഫണ്ടുകൾ മുന്നോട്ടുവെയ്ക്കുന്ന സാധ്യതകൾ അവഗണിക്കാൻ കഴിയില്ലെന്ന് മനസിലാക്കുക. ആദായം, സുരക്ഷിതത്വം, നികുതി, പണമാക്കൽ എന്നിവയ്ക്കാണ് നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ മുൻഗണന നൽകേണ്ടത്. സ്ഥിര നിക്ഷേപ പദ്ധതികളുടെ പ്രത്യേകത സുരക്ഷിതത്വമാണ്. ഡെറ്റ് ഫണ്ടുകൾക്കാകട്ടെ അതില്ല, എന്നാൽ നികുതി ആനുകൂല്യവും ഉയർന്ന നേട്ടസാധ്യതയുമുണ്ട്. ആദ്യം സുരക്ഷിതത്വമാകട്ടെ നിശ്ചിത ശതമാനം നേട്ടവും അതോടൊപ്പം സുരക്ഷിതത്വവും ഉറപ്പു നൽകുന്നതാണ് ബാങ്ക് നിക്ഷേപം. പുതിയ ബജറ്റിൽ ബാങ്ക് നിക്ഷേപത്തിന്മേലുള്ള ഇൻഷുറൻസ് പരിരക്ഷ അഞ്ചു ലക്ഷം രൂപവരെയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. മ്യൂച്വൽ ഫണ്ടിന്റെ ഡറ്റ് പദ്ധതികളാകട്ടെ വിപണിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഒന്നിനും ഉറപ്പൊന്നും നൽകാൻ കഴിയില്ല. ആദായത്തിലാകട്ടെ വ്യതിയാനവും വന്നേക്കാം. സെബിയുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഫണ്ട് കമ്പനികൾ പ്രവർത്തിക്കുന്നതെന്നതിനാൽ മറ്റൊരുതരത്തിലുമുള്ള തട്ടിപ്പുകൾക്ക് സാധ്യതകളില്ല. ഫണ്ടുകളുടെ നഷ്ടസാധ്യത സംബന്ധിച്ച് നിക്ഷേപകരെ വ്യക്തമായി അറിയിക്കണമെന്ന സെബിയുടെ നിർദേശം ഫണ്ടുകൾ പാലിക്കണമെന്നത് നിർബന്ധമാണ്. നിക്ഷേപ കാലയളവിനനുസരിച്ച് വ്യത്യസ്ത ഫണ്ടുകളാണ് വിപണിയിലുള്ളത്. അതും സെബിയുടെ നിർദേശപ്രകാരമാണ് ക്രമീകരിച്ചിട്ടുള്ളത്. വിപണിയിലുള്ള കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. അടുത്തയിടെ ഐഎൽആന്റ്എഫ്എസ്, ഡിഎച്ച്എഫ്എൽ തുടങ്ങിയ കമ്പനികളുടെ തകർച്ചയും ഐഡിയ വൊഡാഫോൺ കുടിശികയിൽ വീഴ്ചവരുത്തിയതും ഡെറ്റ് ഫണ്ടുകളുടെ ആദായത്തെ കാര്യമായി ബാധിച്ചിരുന്നു. നികുതി ബാധ്യത ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം നിങ്ങളുടെ മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് ആദായനികുതി നൽകാൻ ബാധ്യതയുണ്ട്. ലഭിക്കുന്ന പശിയിൽനിന്ന് 10 ശതമാനം ഡിടിഎസ് കിഴിച്ചുള്ള തുകയാണ് നിങ്ങൾക്ക് ബാങ്ക് നൽകുക. നിങ്ങളുടെ നികുതി സ്ലാബിനനുസരിച്ച് ബാക്കിയുള്ള തുകകൂടി നൽകേണ്ടിവരും. 30 ശതമാനം നികുതി സ്ലാബിലാണ് നിങ്ങൾവരുന്നതെങ്കിൽ കാര്യമായ ആദായമൊന്നും ബാങ്ക് നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കേണ്ട. മൂന്നുവർഷത്തിൽതാഴെമാത്രം(36 മാസം)കൈവശംവെച്ച് പണം പിൻവലിക്കുകയാണെങ്കിൽ ഫണ്ട് നിക്ഷേപത്തിലും നികുതി ബാധ്യത ഇതുപോലെതന്നെയാണ്. ടിഡിഎസ് ബാധകമല്ലെന്നുമാത്രം. എന്നാൽ 36 മാസത്തിനുശേഷമാണ് ഫണ്ടിലെ നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതിക്ക് ഇൻക്സേഷൻ ബെനഫിറ്റ് ലഭിക്കും. അതായത് പണപ്പെരുപ്പ നിരക്കുകൾ കിഴിച്ചുള്ളതുകയ്ക്ക് നികുതി നൽകിയാൽ മിതയാകും. പണലഭ്യത ഫണ്ടിലെ നിക്ഷേപം ഇന്ന് പിൻവലിച്ചാൽ അക്കൗണ്ടിൽ നാളെ പണമെത്തും. പരമാവധി രണ്ടുദിവസമാണ് വേണ്ടിവരിക. എപ്പോൾ വേണമെങ്കിലും പിൻവലിക്കുകയുമാകാം. നിശ്ചിതകാലം കൈവശംവെച്ചിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല(ദീർഘകാലാവധിയുള്ള ഡെറ്റ് ഫണ്ടുകൾക്ക് ഒരുവർഷംവരെ എക്സിറ്റ് ലോഡ് ബാധകമാണ്). എഫ്ഡിയും എപ്പോൾ വേണമെങ്കിലും ബാങ്കിലെത്തി തിരിച്ചെടുക്കാം. നിശ്ചിത കാലാവധിക്കുമുമ്പാണ് പണം പിൻവലിക്കുന്നതെങ്കിൽ പിഴപ്പലിശ ബാധകമാണ്. ആദായം ബാങ്ക് നിക്ഷേപത്തേക്കാൾ നേട്ടം സാധാരണയായി ഡെറ്റ് ഫണ്ടുകളിൽനിന്ന് ലഭിക്കും. പലിശ നിരക്ക് താഴുന്നതിനനുസരിച്ച് ഡെറ്റ് ഫണ്ടിൽനിന്നുള്ള ആദായം കൂടും. ആദായ നികുതിയിൽ ഇളവുള്ളതിനാൽ ഈയിനത്തിലും നേട്ടമുണ്ടാക്കാം. കാലയളവിലും നിക്ഷേപ സ്വഭാവത്തിലും റിസ്കിലും വ്യത്യാസമുള്ള നിരവധി ഡെറ്റ് ഫണ്ടുകൾ വിപണിയിലുണ്ട്. അവ കണക്കിലെടുത്തൂവേണം ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപം നടത്താൻ. antony@mpp.co.in Which is better, bank investment or a debt fund?

from money rss http://bit.ly/2SbCKBE
via IFTTT

കെവൈസി പാലിച്ചില്ലെങ്കില്‍ 28നുശേഷം ബാങ്ക് അക്കൗണ്ടില്‍ ഇടപാട് നടത്താനാവില്ല

ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇടപാടുകൾ നടത്താനാവില്ല. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ബാങ്ക് ഉപഭോക്താക്കൾക്ക് എസ്ബിഐ അറിയിപ്പ് നൽകി. കെവൈസി മാനദണ്ഡങ്ങൾ പാലിക്കാത്ത അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിച്ചതായും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകൾ കെവൈസി മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് ആർബിഐ നിർദേശം നൽകിയിരുന്നു. അല്ലെങ്കിൽ ബാങ്കുകൾ വൻതുക പിഴനൽകേണ്ടിവരുമെന്നും ആർബിഐയുടെ നിർദേശിച്ചിരുന്നു. 2002 ലെ കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിലാണ് ബാങ്ക് അക്കൗണ്ടുകൾക്ക് കെവൈസി മാനദണ്ഡം നിർബന്ധമാക്കിയത്. എങ്ങനെ കെവൈസി മാനദണ്ഡം പാലിക്കാം ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസികൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ബാങ്കിന്റെ അടുത്തുള്ള ശാഖയിൽ പോയി രേഖകൾ നൽകിയാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. ആവശ്യമുള്ള രേഖകൾ പാസ്പോർട്ട് വോട്ടർ ഐഡി ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡ് പാൻ കാർഡ് എന്നിവയിലേതെങ്കിലും മതി വിലാസം തെളിയിക്കാൻ. അതോടൊപ്പം ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും മൊബൈൽ നമ്പറും നൽകിയാൽമതി. KYC: Bank may block your account after 28th February

from money rss http://bit.ly/2ODvkVn
via IFTTT

ജനറേഷൻ സെഡിന് ലോൺ പ്രേമം

ഇരുപത്തിയഞ്ചു വയസ്സിന് താഴെയുള്ള ചെറുപ്പക്കാർക്ക് ഒരു ഓമനപ്പേരുണ്ട് - 'ജനറേഷൻ സെഡ്'. ഈ വിഭാഗത്തിൽപ്പെട്ട യുവാക്കൾ ധാരാളമായി വായ്പയെടുക്കാൻ തുടങ്ങിയിരിക്കുകയാണ്. ട്രാൻസ്യൂണിയന്റെ റിപ്പോർട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 1995-ലോ അതിന് ശേഷമോ ജനിച്ച 90 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഇന്ത്യൻ വായ്പാമേഖലയിൽ സജീവമായുള്ളത്. ഇരുചക്ര വാഹനങ്ങൾക്കാണ് ഇവർ കൂടുതലായി വായ്പ എടുത്തിട്ടുള്ളത്. 21 ശതമാനം വരും ഈ മേഖലയുടെ വിഹിതം. ഇതിന് പിന്നിലായി ഉപഭോക്തൃ വസ്തുക്കളും (13 ശതമാനം) ക്രെഡിറ്റ് കാർഡുകളുമാണ് (11 ശതമാനം) ഉള്ളത്. ഇന്ത്യ, കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വികസിച്ചുവരുന്ന വായ്പാ വിപണികളും കാനഡ, ഹോങ് കോങ്, അമേരിക്ക പോലുള്ള ഇതിനകംതന്നെ ശക്തമായിട്ടുള്ള വിപണികളും ട്രാൻസ്യൂണിയൻ പഠനത്തിന് വിധേയമാക്കിയിരുന്നു. 25 വയസ്സിന് താഴെയുള്ള 60.9 കോടി പേർ ഇന്ത്യയിലുണ്ട്. അതിൽ 18 വയസ്സ് കഴിഞ്ഞ അർഹരായ 14.7 കോടി പേരുണ്ട്. എന്നാൽ, ഇതിന്റെ വെറും ആറു ശതമാനം വരുന്ന 90 ലക്ഷം പേർ മാത്രമാണ് വായ്പാസൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്നും ട്രാൻസ്യൂണിയൻ പഠനം ചൂണ്ടിക്കാട്ടുന്നു. ഇവരിൽ 80 ശതമാനം പേരും ഏതെങ്കിലും ഒരു വായ്പാപദ്ധതി മാത്രമേ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ.

from money rss http://bit.ly/38ltfVO
via IFTTT

കോട്ടയം ആവശ്യപ്പെട്ടത് 43 കോടി; അനുവദിച്ചത് 100 രൂപ ടോക്കൺ

കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. 17 പദ്ധതികൾക്കുവേണ്ടി 43.05 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ, ആകെ അനുവദിച്ചത് ചിങ്ങവനം സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന് 40ലക്ഷം രൂപ മാത്രം. ബാക്കിയുള്ള പദ്ധതികൾക്ക് ലഭിച്ചത് 100 രൂപ ടോക്കണും. പദ്ധതികളും തുകയും ചുവടെ ക്രമനമ്പർ പദ്ധതിയുടെ പേര് എസ്റ്റിമേറ്റ് തുക വർക്ക്സ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന തുക1 അറുപുഴ-പാറേച്ചാൽ റോ‍ഡ് അഭിവൃദ്ധിപ്പെടുത്തൽ അഞ്ച് കോടി 100 രൂപ2 കഞ്ഞിക്കുഴി ഫ്ളൈ ഒാവർ ഒരുകോടി 100 രൂപ3 ഗാന്ധിനഗർ-മെഡിക്കൽ കോളേജ്-നാലുവരിപ്പാത ഏഴ് കോടി 100 രൂപ4 കാലാവസ്ഥാ വ്യതിയാന ഇൻസ്റ്റിറ്റ്യൂട്ട് കെ‌ട്ടിട നിർമ്മാണം രണ്ട് കോടി 100 രൂപ5 വടവാതൂർ അയ്യപ്പക്ഷേത്രം മുതൽ ബണ്ടുറോഡ് വരെ സംരക്ഷണഭിത്തികെട്ടി റോഡ് വികസിപ്പിക്കൽ-ബി.എം.ആൻഡ് ബി.സി. റോഡ് നിർമാണം അഞ്ച് കോടി 100 രൂപ6 വട്ടമൂട് പാലത്തിന് സമീപം മീനച്ചിൽ നദിയുടെ പാർശ്വതീരം കെട്ടി സംരക്ഷിക്കൽ 75 ലക്ഷം രൂപ 100 രൂപ7 താഴത്തങ്ങാടി അറുപുഴ കളപ്പുരക്കടവ്‌ ഭാഗത്തെ മീനച്ചിലാറിനെ സൈഡുകെട്ടി വള്ളംകളിക്ക്‌ ഉപയുക്തമാക്കുന്ന പ്രവൃത്തി 80 ലക്ഷം 100 രൂപ8 കൊട്ടുപ്പള്ളിക്കടവ്-സംരക്ഷണഭിത്തി നിർമാണം 70 ലക്ഷം രൂപ 100 രൂപ9 കോട്ടയം പട്ടണത്തിന്റെ പടിഞ്ഞാറൻഭാഗം ഉൾപ്പെടുന്ന വേളൂർ കുടിവെള്ളപദ്ധതി 1.5 കോടി 100 രൂപ10 കോട്ടയം പടിഞ്ഞാറൻ ഭാഗം-ചിങ്ങവനം കുടിവെള്ള പദ്ധതി 1.5 കോടി 100 രൂപ11 വട്ടമൂട് പാലത്തിന് സമീപം (വട്ടമൂട് കടവ്-കോട്ടയം നഗരസഭയുടെ 14-ാം വാർഡ്) മീനച്ചിൽ നദിയുടെ വലത് പാർശ്വതീരം സംരക്ഷിക്കൽ 80 ലക്ഷം 100 രൂപ.12 വിജയപുരം കുടിവെള്ള പദ്ധതി 1.5 കോടി 100 രൂപ13 മൈലപ്പള്ളി കടവ്-സംരക്ഷണഭിത്തി നിർമാണം 75 ലക്ഷം 100 രൂപ14 അഞ്ചുകണ്ടം കടവ്-സംരക്ഷണഭിത്തി നിർമാണം 75 ലക്ഷം 100 രൂപ15 നട്ടാശ്ശേരി സൂര്യകാലടി റഗുലേറ്റർ കം ബ്രിഡ്ജ് ഒരുകോടി 100 രൂപ16 കോട്ടയം നാഗന്പടം നെഹ്റു സ്റ്റേഡിയം-ഗ്രീൻഫീൽഡ് സ്റ്റേഡിയം മാതൃക നിർമാണം 10 കോടി 100 രൂപ17 ഇല്ലിക്കൽ മൈതാനം-നവീകരണം ഒരുകോടി 100 രൂപ

from money rss http://bit.ly/2OC7idv
via IFTTT

Thursday, 6 February 2020

പൊതുകടം 84,491 കോടിയാകും, 2020-21 ലെ ബജറ്റ് എസ്റ്റിമേറ്റ് ഇങ്ങനെ

തിരുവനന്തപുരം:ധനക്കമ്മി മൂന്ന് ശതമാനത്തിൽ താഴെനിലനിർത്തിക്കൊണ്ടുള്ള 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയർത്തുന്നതിനുള്ള നിർദ്ദേശങ്ങളും ബജറ്റിലുണ്ട്. ഇതിന്റെ ഫലമായി റവന്യു കമ്മി 2019-20ലെ പുതുക്കിയ കണക്കായ 2.01 ശതമാനത്തിൽ നിന്ന് 1.55 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. 2020-21ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരുമാനം 1,14,635 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റവന്യു ചിലവ്- 1,29,837 കോടിയും റവന്യു കമ്മി- 15,201 കോടിയുമാകുമെന്ന് എസ്റ്റിമേറ്റിൽ പറയുന്നു. എന്നാൽ 2019-20ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരവ് 99,042 കോടി. റവന്യു ചിലവ് 1,16,516 കോടി. റവന്യു കമ്മി- 17,474 കോടി എന്നിങ്ങനെ ആയിരുന്നു. 2020-21ലെ ചിലവ് നടപ്പ് വർഷത്തേക്കാൾ 15 ശതമാനം കൂടുതലാണ്. സംസ്ഥാനത്തിന്റെ പൊതുകടം 2020-21 സാമ്പത്തിക വർഷത്തിൽ 84,491 കോടിയാകും. നടപ്പ് സാമ്പത്തിക വർഷത്തിൽ 19,987 കോടിയായിരുന്നു. വികസന ചിലവുകൾ വെട്ടിക്കുറയ്ക്കാതെ സംസ്ഥാനത്തെ നവീകരണത്തിന്റെ പാതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിനായി 1,103 കോടിയുടെ അധിക വിഭവ സമാഹരണവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:Kerala budget estimate 2020-21

from money rss http://bit.ly/2Sno7Kc
via IFTTT

ഭൂമിയുടെ ന്യായ വില 10% കൂട്ടി, കെട്ടിട നികുതിയും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വൻകിട പ്രോജക്ടുകൾ നടപ്പിലാക്കുമ്പോൾ, ചുറ്റുപാടുള്ള ഭൂമിയിൽ ഗണ്യമായ വിലവർധനയുണ്ടാകും. അതുകൊണ്ട് വൻകിട പ്രോജക്ടുകൾക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാൾ മുപ്പതുശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. ഇതുവഴി അമ്പതുകോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൊക്കേഷൻ മാപ്പിന് 200 രൂപയായി ഫീസ് വർധിപ്പിച്ചു. ഭൂമിയുടെ പോക്കുവരവിനും നിരക്ക് കൂട്ടി. ഫീസ് സ്ലാബ് പുതുക്കിയിട്ടുണ്ട്. കെട്ടിട നികുതി വർധിപ്പിച്ചു, 30 ശതമാനം വർധിക്കാത്ത തരത്തിൽ ഇത് ക്രമീകരിക്കും. തണ്ടപ്പേർ പകർപ്പെടുക്കുന്നതിന് ഫീസ് 100 രൂപയാക്കി. ആഡംബര നികുതി കൂട്ടി. ഇതിലൂടെ16 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. content highlights:kerala budget 2020

from money rss http://bit.ly/2usYPlT
via IFTTT

ഇടുക്കി ജില്ലയ്ക്ക്‌ 1000 കോടിയുടെ പാക്കേജ്‌

തിരുവനന്തപുരം : പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തി തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവിളകളുടെയും ചക്ക പോലുള്ളവയുടെ ഉൽപാദനവും ഉൽപാദനക്ഷമതയും ഉയർത്തുന്നതിനും ഉൽപ്പന്നങ്ങളുടെ മൂല്യവർധനവും ലക്ഷ്യമാക്കി കൊണ്ടുള്ള വികസനതന്ത്രമാണ് ഇടുക്കിക്ക് അടിസ്ഥാനപരമായി വേണ്ടതെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. കൃഷി, മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായിസംസ്ഥാന ബജറ്റ് 2020-21 ൽ 1000 കോടി രൂപയാണ് ഇടുക്കി ജിലയ്ക്ക് അനുവദിച്ചത്. സ്പൈസസ് പാർക്കിന്റെ മാംഗോ പാർക്ക് നിർമാണം ഊർജിതപ്പെടുത്തും. വട്ടവടയിലെ ശീതകാലവിളകൾക്ക് പ്രത്യേക പരിഗണന നൽകും. കൃഷിക്കും ജനജീവിതത്തിനും ഉതകുന്ന പ്രദേശമായ ഇടുക്കിയെ നിലനിർത്തുന്നതാണ് പ്രധാനം. ഭൂവിനിയോഗം സംബന്ധിച്ച അഭിപ്രായ സംയമനം താഴെതട്ടിൽ നിന്ന് ഉയർന്നു വരണം. കൃഷി ഭൂമിയിലെ നഷ്ടപ്പെട്ട പോഷകമൂലകങ്ങളും ജൈവ വംശങ്ങളും വീണ്ടെടുക്കുന്നതിനും മണ്ണ് പരിശോധന നടത്തി പരിഹാര നടപടികൾ സ്വീകരിക്കും. ജൈവ കൃഷിയിലേക്ക് നീങ്ങേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സമഗ്ര ഭൂവിനിമയ ജല പങ്കാളിത്തം നടപ്പാക്കും. ഇത്തരം പരിപാടിക്ക് വേണ്ടി റീബിൽഡ് കേരളയിൽ നിന്ന് 200 കോടി രൂപ ലഭ്യമാക്കും. പ്രാദേശിക ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാന്റ്, ശുചിത്വജലസംരക്ഷണ പരിപാടി, മരം നടീൽ ക്യാമ്പയിൻ ഇവയുമായി കൂട്ടിയിണക്കിയുള്ള പരിപാടിപ്രവർത്തനങ്ങൾക്ക് പത്ത് കോടി രൂപ അധികമായി അനുവദിക്കും. കേരളത്തിലെ പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കായി ഒരി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കും. തോട്ടം തൊഴിലാളികളുടെ പാർപ്പിട പദ്ധതി ലൈഫ് മിഷന്റെ ഭാഗമാക്കും. ടൂറിസം ക്ലസ്റ്ററുകളും സെർക്യൂട്ടുകളും ആവിഷ്കരിക്കും. ഫാം ടൂറിസത്തിനായിരിക്കും മുൻഗണന. മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ രണ്ടാം ഘട്ടം. ഇടുക്കി ഡാമിനോട് ചേർന്ന ടൂറിസം വകുപ്പിന്റെ അമിസോണിലെ ടൂറിസം കേന്ദ്രം, ഹൈഡൽ ടൂറിസം, എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഇടുക്കിയിൽ എയർസ്ട്രീപ്പ് സ്ഥാപിക്കും. 722കോടിയുടെ പൊതുമരാമത്ത് റോഡുകളും പാലങ്ങളുമാണ് ഇപ്പോൾ നിർമാണത്തിലുള്ളത്. 228 കോടിയുടെ ബോഡിമട്ട്- മൂന്നാർ ദേശീയപാത നിർമാണം നടക്കുകയാണ്. കിഫ്ബിയിൽ നിന്ന് 1000 കോടി രൂപയുടെ പ്രവർത്തനത്തിന് അനുമതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയക്ക് 100 കോടി, കുടിവെള്ളത്തിന് 80 കോടി, ആരോഗ്യത്തിന് 70 കോടി, സ്പോർട്സിന് 40കോടി, പൊതുമരാമത്തിന് 100 കോടി. മെഡിക്കൽ കോളേജ് നിർമാണം ഊർജിതമാക്കും ഇടുക്കി, വയനാട്, കുട്ടിനാട് പാക്കേജുകൾക്കായി ഏപ്രിലിൽ പ്രത്യേക അവലോകന യോഗം നടത്തുമെന്നും ബജറ്റ് അവതരണത്തിനിടെ തോമസ് ഐസക് പറഞ്ഞു. Content Highlights: Kerala Budget 2020

from money rss http://bit.ly/2OBierT
via IFTTT

കാറുകള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ക്കും വിലകൂടും

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം സർക്കാരിന്റെ നയമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി പൂർണമായും ഒഴിവാക്കും. പുതുതായി വാങ്ങുന്ന പെട്രോൾ ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതിക്ക് ഏർപ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തുകളഞ്ഞു. പകരം ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി 2500 രൂപയായി നിജപ്പെടുത്തും. 2 ലക്ഷംവരെ വിലയുള്ള മോട്ടോർ സൈക്കിളുകൾക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്നകാറുകൾക്കും മറ്റു സ്വകാര്യ വാഹനങ്ങൾക്കും രണ്ട് ശതനമാനവും നികുതി വർധനവ്. പൊല്യൂഷൻ ടെസ്റ്റിങ്ങിനു ശേഷമുള്ള ലൈസൻസ് ഫീ 25000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. Content Highlights:Kerala Budget 2020

from money rss http://bit.ly/374Hpt6
via IFTTT

കയര്‍ പിരിക്കാന്‍ കൈത്താങ്ങ്, മേഖലയ്ക്കായി നിരവധി പ്രഖ്യാനങ്ങള്‍

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്നുള്ള കയർ ഉത്പാദനം 40,000 ടണ്ണായി ഉയർത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. 2015-16 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്നുള്ള കയർ ഉത്പാദനം 10,000 ടണ്ണിൽ താഴെയായിരിന്നുവെങ്കിൽ 2020-21ൽ ഇത് 40,000 ടണ്ണായി ഉയരുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനാവശ്യമായ ചകിരി കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന കയർ പരമ്പരാഗത ഉത്പന്നങ്ങളായോ, കയർ ഭൂവസ്ത്രമായോ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. 400 യന്ത്ര മില്ലുകൾ, 2000 ഓട്ടോമാറ്റിക് സ്പിന്നിങ് യന്ത്രങ്ങൾ, 200 ഓട്ടോമാറ്റിക് ജിയോ ടെക്സ്റ്റൈൽ ലൂമുകൾ എന്നിവ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കയർ മേഖലയുടെ വികസനത്തിനും ക്ഷേമത്തിനുമായി ബജറ്റിൽ നിർദ്ദേശിക്കുന്നത് ഇവയാണ് കയർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കെകോ ലോഗ് ഫാക്ടറി, റബ്ബറൈസ്ഡ് മാറ്റ്സ് ഫാക്ടറി, യന്ത്രവത്കൃത കയർ ഭൂവസ്ത്ര നിർമാണ ഫാക്ടറി എന്നിവ ആരംഭിക്കും. പ്ലാസ്റ്റിക്കിന് പകരം കയറിന്റെ മാച്ചിങ് ഷീറ്റ് നിർമിക്കാനുള്ള ഫാക്ടറി കയർ ഫെഡ് ആരംഭിക്കും. ഡച്ച് പ്ലാന്റിൻ എന്ന ബഹുരാഷ്ട്ര കമ്പനി വാളയാറിൽ ചകിരിച്ചോർ പ്രോസസിങ് ഫാക്ടറി ആരംഭിക്കും. കയർ ഭൂവസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിനായി യുവ എഞ്ചിനീയർമാരുടെ 25 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. യന്ത്രവത്കരണം പരമ്പരാഗത തൊഴിലാളികളേയോ തൊഴിലിനെയോ ബാധിക്കാതിരിക്കാൻ അവരുടെ ഉത്പന്നങ്ങൾ മിനിമം കൂലി ഉറപ്പുവരുത്തുന്ന നിരക്കിൽ സർക്കാർ സംഭരിക്കുകയും സംബ്സിഡി നിരക്കിൽ വിപണനം നടത്തുകയും ചെയ്യും. കയർപിരി സംഘങ്ങളുടെ ശരാശരി വാർഷിക വരുമാനം 2020-21ൽ 50,000 കോടിയായി ഉയർത്തും യന്തവത്കൃത മേഖലയിലെ തൊഴിലാളികൾക്ക് 600 രൂപ വേതനം ഉറപ്പാക്കും. കയർ മേറലയ്ക്കായി 112 കോടിയുടെ പദ്ധതികൾ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ 130 കോടിയുടെ പദ്ധതികൾ എൻസിഡിസി സഹായത്തോടെ നടപ്പിലാക്കും കയർ ക്ലസ്റ്ററുകൾ ആരംഭിക്കാൻ കയർ ബോർഡിന് 50 കോടി രൂപ അനുവദിക്കും. ഉത്പാദകരുടെ കുടിശ്ശി ഒറ്റത്തവണ തീർക്കാനും സംഘങ്ങളുടെ ജില്ലാ ബാങ്കുകളിലുള്ള വായ്പാ കുടിശ്ശിക തീർപ്പാക്കുന്നതിനും ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പെൻഷൻ ഫണ്ട്, വൈദ്യുതി കുടിശ്ശിക എന്നിവയ്ക്കായി 25 കോടി അധികമായി വകയിരുത്തും. Content Highlights:Kerala Budget 2020 more projects in the coir sector

from money rss http://bit.ly/3bez7Ct
via IFTTT

ഉന്നതവിദ്യാഭ്യാസ വകുപ്പിന് 493 കോടിരൂപ, 60 പുതിയ കോഴ്‌സുകള്‍, 1000ത്തോളം അധ്യാപക തസ്തികള്‍

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് 493 കോടിരൂപ ബജറ്റിൽ വകയിരുത്തും. ഇതിൽ 125 കോടിരൂപ കേരള, കോഴിക്കോട്, കണ്ണൂർ, മഹാത്മ, മലയാളം, സംസ്കൃത, നിയമ സർവകലാശാലകൾക്കു വേണ്ടിയുള്ളതാണ്. ഉന്നത വിദ്യാഭ്യസ കൗൺസിലിന് 16 കോടി. കെ.സി.എച്ച്.ആറിന് ഒമ്പത് കോടി. അസാപ്പിന് അമ്പതുകോടി. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന് അഞ്ച് കോടി. ഇതിൽ രണ്ടുകോടി മ്യൂസിയങ്ങൾക്കുള്ള വിഷ്വൽ ഡോക്യുമെന്റേഷനു വേണ്ടിയുള്ളതാണ്. കോളേജ് കെട്ടിടങ്ങളുടെ നിർമാണത്തിന് 142 കോടി വകയിരുത്തും. എല്ലാ സർക്കാർ കോളേജുകളിലെയും ലാബോറട്ടറികൾ നവീകരിക്കും. മാർച്ച് മാസത്തോടെ കോളജുകളിൽ 1000ത്തോളം അധ്യാപക തസ്തികകൾ തുടങ്ങും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 60 പുതിയകോഴ്സുകൾ അനുവദിക്കും. ന്യൂജനറേഷൻ ഇന്റർഡിസിപ്ലിനറി കോഴ്സുകളാകും തുടങ്ങുക. കോഴ്സുകൾ ലഭിക്കണമെങ്കിൽ കോളേജിന് നാക് അക്രഡിറ്റേഷൻ എ പ്ലസ് ഗ്രേഡ് ഉണ്ടാകണം. ഇതിൽ സർക്കാർ കോളേജുകൾക്ക് ഇളവ്. പുതുതായി ആരംഭിച്ച പട്ടിക വിഭാഗം ട്രസ്റ്റുകളുടെ കോളേജുകൾക്ക് മാത്രമേ ഇളവുണ്ടാകൂ. അഞ്ച് വർഷം കഴിഞ്ഞ് മാത്രമേ സ്ഥിരം തസ്തിക സൃഷ്ടിക്കൂ. അതുവരെ താത്കാലിക കരാർ വ്യവസ്ഥയിൽ കോഴ്സുകൾ നടത്തണം. content highlights:kerala budget 2020 fund allocation for higher education

from money rss http://bit.ly/2v8jyf0
via IFTTT

കൊച്ചിയുടെ സമഗ്ര വികസനത്തിന് 6000 കോടിയുടെ പദ്ധതി

തിരുവനന്തപുരം: കൊച്ചിയിൽ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗര ഗതാഗത സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിൽ പ്രധാന മേൽപ്പാലങ്ങളും റോഡുകളും ചേർത്ത് കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. കൊച്ചി മെട്രോ പേട്ടയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന കാക്കനാട് ഇൻഫോ പാർക്കിലേക്കുമുള്ള പുതിയ ലൈനുകൾക്ക് 3025 കോടി രൂപ ചെലവു വരും. 16 റൂട്ടുകളിലായി 76 കിലോമീറ്റർ ജലപാതയും 38 ജെട്ടികളുമുള്ള ഇൻഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് 682 കോടി രൂപ ചെലവു വരും. വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന് സോളാർ ബോട്ടുകൾ, ഹരിത വാഹനങ്ങൾ, ഇ ഓട്ടോയ്ക്ക് സബിസിഡി, ഇലക്ട്രിക് ഫീ ഇൻട്രി ട്രാൻസ്പോർട്ട് ബസുകൾ, കെ.എസ്.ഇ.ബി ചാർജിങ്ങ് സ്റ്റേഷനുകൾ. എല്ലാ ബസ് ഓപ്പറേറ്റർമാരെയും ഒരു ക്ലസ്റ്ററാക്കി ഈ ടിക്കറ്റിങ്ങ്, മൊബൈൽ ആപ്പ്, സിസിടിവി, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങി സ്മാർട്ട് സേവനങ്ങൾ നടപ്പാക്കും. മെട്രോ വാട്ടർ ട്രാൻസ്പോർട്ട് ബസ്, ഇവയ്ക്കെല്ലാം ഏകീകൃത ടിക്കറ്റ് കാർഡ് കൊണ്ടുവരും. പരമാവധി വാഹനേതര യാത്രാസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കും. സുരക്ഷിത നടപ്പാതകൾ, സൈക്കിൾ ട്രാക്ക്, റോഡ് സേഫ്റ്റി മെട്രോ റെയിൽ, വാട്ടർ ട്രാൻസ്പോർട്ട് കണക്ടീവിറ്റി തുടങ്ങിയവക്കായുള്ള കൊച്ചി മെട്രോ സോൺ പ്രൊജക്ട്റ്റ്, ഇതിന് 2039 കോടി രൂപ അനുവദിച്ചു. ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്നതിന് കൊച്ചി മെട്രോ പൊളിറ്റിക്കൽ ട്രാൻപോർട്ട് അതോറിറ്റിക്ക് രണ്ടരകോടി രൂപ വകയിരുത്തി Content Highlights: Kerala Budget 2020

from money rss http://bit.ly/2H2DlPv
via IFTTT

ദൃശ്യവും അദൃശ്യവുമായ എല്ലാ ചങ്ങലകളില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കും: ധനമന്ത്രി

തിരുവനന്തപുരം: സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന എല്ലാ അടിച്ചമർത്തലുകൾക്കും സമാധാനമുണ്ടാക്കേണ്ട കർത്തവ്യം സമൂഹത്തിന് ഉണ്ടെന്ന ബോധ്യത്തോടെയാണ് ബഡ്ജറ്റിന്റെ സമീപനമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിർഭയ ഹോമുകളുടെ സഹായം പത്തുകോടി രൂപയായി ഉയർത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കെട്ടിട സൗകര്യവും കുട്ടികളുമില്ലാത്ത അംഗനവാടികളും യോജിപ്പിച്ച് പകൽ മുഴുവൻ പ്രവർത്തിക്കുന്ന മാതൃകാ കേന്ദ്രങ്ങളുണ്ടാക്കും. വർക്കിങ് വിമൻ ഹോസ്റ്റലുകളിൽ യാത്രക്കാരികൾക്ക് സുരക്ഷിത മുറികൾ ഒരുക്കും. തിരഞ്ഞെടുക്കപ്പെടുന്ന അംഗനവാടികളിൽ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി സൗകര്യം ഒരുക്കും. സ്മാർട്ട് അംഗനവാടി പദ്ധതി തുടരും. സ്ത്രീകൾ ഉല്പാദിപ്പിക്കുന്ന വസ്തുക്കളുടെ പ്രചരണത്തിനായി ജെൻഡർ പാർക്കുകളിൽ ഇന്റർനാഷണൽ ട്രേഡ് സെന്റർ ആരംഭിക്കും.ദൃശ്യവും അദൃശ്യവുമായ എല്ലാ ചങ്ങലകളിൽ നിന്നും സ്ത്രീകളെ മോചിപ്പിക്കുക എന്നുള്ളത് ഇടതുപക്ഷ സർക്കാരിന്റെ സുപ്രധാന ദൗത്യമാണെന്നും ധനമന്ത്രി പറഞ്ഞു സ്ത്രീ സൗഹൃദ പദ്ധതികൾക്കായി 1509 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. Content Highlights:kerala budget 2020

from money rss http://bit.ly/2H3EB52
via IFTTT

കുടുംബശ്രീക്ക് 250 കോടി രൂപ

തിരുവനന്തപുരം: കുടുംബശ്രീക്ക് ബഡ്ജറ്റിൽ 250 കോടി രൂപ. സ്ത്രീയുടെ ദൃശ്യത ഉയർത്തുന്നതിൽ കുടുംബശ്രീ വലിയ പങ്കാണ് വഹിച്ചതെന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികളുടെ ആവിഷ്കാരമാണ് കേരളസർക്കാരിന്റെ ബഡ്ജറ്റിന്റെ മുഖമുദ്രയെന്നും കൂട്ടിച്ചേർത്തു. 2016-17-ൽ സ്ത്രീകൾക്കുള്ള സ്കീമുകളുടെ അടങ്കൽ 760 കോടി രൂപയും പദ്ധതി അടങ്കലിന്റെ നാലുശതമാനവുമായിരുന്നു. 2021-ലെ ബഡ്ജറ്റിൽ ഈ തുക 1509 കോടി രൂപയായും പദ്ധതി വിഹിതം 7.3 ശതമാനമായും ഉയർത്തുന്നുണ്ട്. മററു സ്കീമുകളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ഘടകം കൂടി കണക്കിലെടുക്കുകയാണെങ്കിൽ മൊത്തം വനിതാ വിഹിതം 18.4 ശതമാനമാണ്. 2017-18 ൽ ഇത് പതിനൊന്നര ശതമാനമായിരുന്നു. കുടുംബശ്രീ വഴി കുട, നാളികേര ഉൽപന്നങ്ങൾ, കറിപ്പൊടികൾ തുടങ്ങിവ ക്ലസ്റ്റർ അടിസ്ഥാനത്തിൽ പൊതുവായി ഉല്പാദിപ്പിച്ച് സിവിൽ സപ്ലൈസ് ഔട്ടെലറ്റിലൂടെ ലഭ്യമാക്കുന്നതിനുള്ള കരാർ ഉണ്ടാക്കി. കേരള ചിക്കൻ മാർക്കറ്റിലിറങ്ങി. ഇതിനകം ആയിരം കോഴി വളർത്തൽ യൂണിറ്റുകൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. ന്യൂട്രിമിക്സ് ബ്രാൻഡിൽ പോഷക ഭക്ഷണങ്ങൾ മാർക്കറ്റിൽ എത്തിച്ചു. 275 വനിതാ കെട്ടിട നിർമാണ യൂണിറ്റുകൾ 206 മൾട്ടി ട്സാക് യൂണിറ്റുകൾ 76 ഇവന്റ് മാനേജ്മെന്റ് ടീമുകൾ എന്നിവയും തുടങ്ങിയിട്ടുണ്ട്. നൂറിൽ പരം ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾക്ക് കരാറായി. ജരാനരകൾ ബാധിച്ച് പുറംകവറുകൾ പൊളിഞ്ഞ വായിക്കപ്പെടാത്ത ആത്മകഥ എന്നാണ് വിജില ചിറപ്പാട് സ്ത്രീ ജീവിതത്തെ വിലയിരുത്തുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ച ധനമന്ത്രി ഈ അവസ്ഥ തിരുത്തുക എന്നുള്ളത് ആധുനിക സമൂഹത്തിന്റെ കടമയാണെന്നും പറഞ്ഞു. അതിനായി മുകളിൽ വിവരിച്ച പ്രവർത്തനങ്ങൾ കുറച്ചുകൂടി ശക്തിപ്പെടുത്തുന്നതിനൊപ്പം 2020-21ൽ മറ്റുചില ലക്ഷ്യങ്ങൾ കൂടി മുന്നോട്ട് വെക്കുന്നണ്ട്. എല്ലാ നഗരങ്ങളിലും ഷീലോഡ്ജ്. 200 കേരള ചിക്കൻ ഔട്ടലെറ്റുകൾ ഹരിത കർമ സേനകളുമായി യോജിച്ച് ആയിരം ഹരിത സംരംഭങ്ങൾ. പ്രതിദിനം 30,000 രൂപ ടേൺഓവറുള്ള 50 ഹോട്ടലുകൾ ആയിരം വിശപ്പുരഹിത ഹോട്ടലുകൾ 500 ടോയ്ലറ്റ് കോംപ്ലക്സുകളുടെ നടത്തിപ്പ് അയ്യായിരം തൊഴിൽ സംരഭങ്ങൾ 20,000 ഏക്കറിൽ ജൈവകൃഷി 500 ജെൻഡർ റിസോഴ്സ് സെന്ററുകൾ. കോഴിക്കോട് മാതൃകയിൽ എല്ലാ ജില്ലകളിലും ഹോം ഷോപ്പുകൾ കുടുംബശ്രീ ഇന്റേൺഷിപ്പ് പ്രോഗ്രാം. 4 ശതമാനം പലിശക്ക് മൂവായിരം കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കും ഇതിനുപുറമേ റീബിൽഡ് കേരളയിൽ നിന്ന ഉപജീവന സംരഭങ്ങൽക്കായി 200 കോടി രൂപ ലഭ്യമാക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ധനസഹായമടക്കം 250 കോടിരൂപയാണ് കുടുംബശ്രീക്ക് വേണ്ടി ആകെ മാറ്റിവെച്ചിരിക്കുന്നത്. ഇതിന് പുറമേ നഗരങ്ങളിൽ 950 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളും കുടുംബശ്രീ വഴി് നടപ്പാക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളടക്കം 1053 കോടി രൂപയാണ് സ്ത്രീകളുടയും കുട്ടികളുടെയും ക്ഷേമത്തിനായി മാറ്റിവെച്ചിരിക്കുന്നത്. അമ്മാരുടെ ജീവിതം വരച്ച തൃശ്ശൂരിലെ അനുജാതിന്റെ ചിത്രത്തെ കുറിച്ച് വിവരിച്ചുകൊണ്ടാണ് സ്ത്രീകൾക്ക് വേണ്ടിയുളള പ്രഖ്യാപനങ്ങളിലേക്ക് ധനമന്ത്രി കടന്നത് അയലത്തെ അമ്മമാരുടെ കാണാ പണികളാണ് അനുജാത് തന്റെ വരകളിലൂടെ കാണിച്ചുതന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

from money rss http://bit.ly/3bfml6t
via IFTTT

വയനാടിനായി 2000 കോടിയുടെ പാക്കേജ് മൂന്നു വര്‍ഷം കൊണ്ട് നടപ്പാക്കും

തിരുവനന്തപുരം: 2000 കോടി രൂപയുടെ ചെലവിൽ മൂന്നു വർഷം കൊണ്ട് വയനാട് പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു വയനാട് പാക്കേജും ബ്രാൻഡഡ് കാപ്പിയും ബ്രാൻഡഡ് കാപ്പിയും 500 കോടി ചിലവ് പ്രതീക്ഷിക്കുന്നു കിൻഫ്രയുടെ 100 ഏക്കറിൽ 150 കോടിയുടെ മെഗാഫുഡ് പാർക്ക് 2020-21 ൽ ആരംഭിക്കും. ഇവിടെയായിരിക്കും ബ്രാൻഡഡ് കാപ്പിയുടെയും പഴവർഗങ്ങളുടെയും പൊതു സംസ്കരണം കാപ്പി ഉത്പാദനം കൂട്ടാനും ഏകോപിപ്പിക്കുന്നതിനം കൃഷി വകുപ്പിന് 13 കോടി സൂക്ഷ്മ പ്രദേശങ്ങളായി തരംതിരിക്കും കാപ്പിക്ക് ഡ്രിപ് ഇറിഗേഷന് 10 കോടി വകയിരുത്തി സൂക്ഷ്മ ജലസേചന പദ്ധതിയിൽ ആറ് കോടി കാപ്പി ബ്രാൻഡ് ചെയ്യുന്നത് കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കും കാർബൺ ഇമഷൻ പദ്ധതിയുടെ ഭാഗമായി 6500 ഹെക്ടറിൽ മുളവച്ച് പിടിക്കും 70 ലക്ഷം മരങ്ങളും വച്ചുപിടിക്കും മീനങ്ങാടി പദ്ധതി മോഡലിൽ മൂന്നാം വർഷം മുതൽ മരം ഒന്നിന് 50 രൂപ വീതം കൃഷിക്കാരന് വായ്പ നൽകും. മരം വെട്ടുമ്പോൾ വായ്പ തിരിച്ചടച്ചാൽ മതിയാകും. ഇതിന് 200 കോടി രൂപ ഗ്രീൻ ബോണ്ടിലൂടെ ലഭ്യമാക്കും ടൂറിസം വികസനത്തിന് അഞ്ച് കോടി വാർഷിക പദ്ധതിയിൽ 127 കോടി കിഫ്ബിയിൽ നിന്ന് 719 കോടി അനുവദിച്ചു മെഡിക്കൽ കോളജിനും കിഫ്ബി സഹായമുണ്ടാകും വയനാട് ബദൽ തുരങ്ക പാതയുടെ ഡിപിആർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു മറ്റ് ഫണ്ടുകളിൽ നിന്ന 214 കോടിയുടെ റോഡ് വികസന പദ്ധതികൾ Content Highlights: Wayandu package, kerala budget2020

from money rss http://bit.ly/3blAT4v
via IFTTT

പ്രവാസി വകുപ്പിന് 90 കോടി; വിദേശജോലിക്ക് പ്രോത്സാഹനം, പ്രവാസി ക്ഷേമനിധിക്ക് ഒമ്പതുകോടി

തിരുവനന്തപുരം: പ്രവാസികളുടെ നിർവചനത്തിലും നികുതിയിലും കേന്ദ്രബജറ്റ് വരുത്തിയ മാറ്റങ്ങൾ കേരളത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രവാസി വകുപ്പിന് 90 കോടി രൂപ വകയിരുത്തുന്നതായും അദ്ദേഹം ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.പ്രവാസിവകുപ്പിനുള്ള വകയിരുത്തൽ 2019-20ൽ 30 കോടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റിലെ പ്രവാസിക്ഷേമത്തിനു വേണ്ടിയുള്ള പ്രധാനപ്രഖ്യാപനങ്ങൾ തിരിച്ചുവരുന്ന മലയാളികളുടെ പുനരധിവാസത്തിന് ഏറ്റവും വലിയ മുൻഗണന. സാന്ത്വനം സ്കീമിനായി 27 കോടി രൂപ. സഹായം ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി ഒരുലക്ഷത്തിൽനിന്ന് ഒന്നരലക്ഷമാക്കി ഉയർത്തി. പ്രവാസി ക്ഷേമനിധിക്ക് ഒമ്പതുകോടി. ചെറുകിട സംരംഭകർക്കും മൂലധന സബ്സിഡിയും നാലു വർഷത്തേക്ക് പലിശ രഹിത സബ്സിഡിയും നൽകാൻ 18 കോടി. വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി കുടുംബങ്ങളിലെ വയോജനങ്ങൾക്കു വേണ്ടി സാധാരണനിലയിൽ വിദേശത്ത് ലഭ്യമാകുന്ന സൗകര്യങ്ങൾ ഉറപ്പു വരുത്തിക്കൊണ്ട് കെയർ ഹോം അഥവാ ഗാർഡൻ ഓഫ് ലൈഫ് പദ്ധതി. നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് രണ്ടുകോടി. വിദേശജോലിക്ക് പ്രോത്സാഹനം. വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ജോബ് പോർട്ടൽ സമഗ്രമാക്കാൻ ഒരുകോടി രൂപ. വൈവിധ്യ പോഷണത്തിന് രണ്ടുകോടി രൂപ. പതിനായിരം നഴ്സുമാർക്ക് 2020-21ൽ വിദേശജോലി ലഭ്യമാക്കാൻ ക്രാഷ്ഫിനിഷിങ് നൽകും. ഇതിന് അഞ്ചുകോടി രൂപ വകയിരുത്തും. വിവിധ വിദേശഭാഷകളിൽ പരിശീലനം, ഓരോ രാജ്യവും നിഷ്കർഷിക്കുന്ന ഭാഷാ പ്രാവീണ്യം, സാങ്കേതിക പരിശീലനം, ഐ.ടി. സ്കിൽ, സോഫ്റ്റ് സ്കിൽ എന്നിവ ഉൾപ്പെടുന്നതാണ് ക്രാഷ് ഫിനിഷിങ് സ്കൂൾ. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിദേശത്തെ മലയാളികൾക്ക് സഹായപദ്ധതി. 24 മണിക്കൂർ ഹെൽപ്പ് ലൈൻ, പ്രവാസി ലീഗൽ സെൽ എന്നിവയ്ക്ക് മൂന്നുകോടി. പ്രവാസി സംഘടനകളുടെ ധനസഹായത്തിന് രണ്ടുകോടി. എയർപോർട്ട് ആംബുലൻസിനും എയർപോർട്ട് ഇവാക്വാഷേനും വേണ്ടി ഒന്നരക്കോടിരൂപ. ഇന്റർനെറ്റ് റേഡിയോ, മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ ഗ്രന്ഥശാലകൾ, മലയാളം പഠിക്കാനുള്ള ഓൺലൈൻ കോഴ്സ് എന്നിവയ്ക്ക് മൂന്നുകോടി രൂപ. ലോക കേരള സഭയ്ക്കും ലോക സാംസ്കാരിക മേളയ്ക്കും 12 കോടി. പ്രവാസി ഡിവിഡന്റ്, പ്രവാസി ചിട്ടി എന്നീ പദ്ധതികൾ 2020-21ൽ പൂർണമായും പ്രവർത്തനം ആരംഭിക്കും. content highlights:kerala budget 2020

from money rss http://bit.ly/2UxGPBK
via IFTTT

വിശപ്പ് രഹിത കേരളം: 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണ ശാലകൾ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരിക്കും ഭക്ഷണ ശാലകൾ ആരംഭിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. വിശക്കുന്നവന് ഭക്ഷണവും, ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും, തളരുന്നവന്കിടപ്പും എന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് സ്വാതന്ത്ര്യത്തിന് നൽകിയ നിർവചനം. ഈ കാഴ്ചപ്പാടാണ് സർക്കാരിന്. ലോക പട്ടിണി സൂചികയിൽ താഴേക്ക് പോകുന്ന രാജ്യത്തിൽ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിക്കായി ഭക്ഷ്യവകുപ്പ് പദ്ധതികൾ തയ്യാറാക്കി. സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം ഇവ നടപ്പിലാക്കും. കിടപ്പുരോഗികൾക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നൽകും. അതല്ലെങ്കിൽ പരമാവധി 25 രൂപയ്ക്ക് ഊണ് നൽകുന്ന ഭക്ഷണ ശാലകൾ തുടങ്ങും. 10 ശതമാനം ഊണുകൾ സൗജന്യമായി സ്പോൺസർമാരെ ഉപയോഗിച്ച് നൽകണം. ഇതിനായി സന്നദ്ധസംഘടനകളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുത്താൽ റേഷൻ വിലയ്ക്ക് സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകും. ഈയൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ- ചേർത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രിൽ മാസം മുതൽ പ്രഖ്യാപിക്കും. 2020-21 വർഷം ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി പ്രത്യേക ധനസഹായമായി 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. LIVE UPDATE Content Highlights:Hunger-free Kerala, 1000 food stall will open

from money rss http://bit.ly/3826DJY
via IFTTT

അതിവേഗ റെയില്‍പദ്ധതി: 1457 രൂപയ്ക്ക് തിരുവനന്തപുരം-കാസര്‍കോട് യാത്ര

തിരുവനന്തപുരം:അതിവേഗ റെയിൽപദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതൽമുടക്ക് വരുന്ന പദ്ധതിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആകാശ സർവെ പൂർത്തിയായി. ഈ വർഷം തന്നെഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കും. ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാൽ മൂന്നു വർഷം കൊണ്ട് നിർമാണംപൂർത്തീകരിക്കാനാകും. ഈ പദ്ധതിയിൽ മുതൽമുടക്കാൻ പല രാജ്യാന്തര ഏജൻസികളും രംഗത്തുവന്നിട്ടുണ്ട്. റെയിൽപാത മാത്രമല്ല ഈ പദ്ധതിയിൽ വരുന്നത്. പുതിയ സർവീസ് റോഡുണ്ടാകും. അഞ്ച് ടൗൺഷിപ്പുകൾ ഉണ്ടാകും നാല് മണിക്കൂർ കൊണ്ട് 1457 രൂപകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്എത്താം. 2024-25 വർഷത്തോടെ 67775 യാത്രക്കാരും 2051 ൽഒരുലക്ഷത്തിലധികം യാത്രക്കാരുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 സ്റ്റേഷനുകളാണുണ്ടാകുക എങ്കിലും 28 ഫീഡർ സ്റ്റേഷനുകളുണ്ടാകും. ഹ്രസ്വദൂര ട്രെയിനുകളുമുണ്ടാകും. രാത്രികാലങ്ങളിൽ ചരക്ക് കടത്തിനും വണ്ടികൾ കൊണ്ടുപോകുന്നതിനുള്ള റോറോ സർവീസും ഈ റെയിലിലുണ്ടാകും. ടിക്കറ്റ് ചാർജിന്റെ മൂന്നിലൊന്ന് ടിക്കറ്റ് ഇതരവരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നു. നിർമാണവേളയിൽ 50,000 പേർക്കും സ്ഥിരമായി 10,000 പേർക്കും തൊഴിൽ ലഭിക്കും. ജൈക്ക അടക്കമുള്ള ഏജൻസികളിൽ നിന്ന് ചുരുങ്ങിയ പലിശയ്ക്ക് 40 -50 വർഷത്തെ തിരിച്ചടവ് കാലയളവിനുള്ള സമയം ലഭിക്കും. ചർച്ചപുരോഗമിക്കുന്നു. ടൗൺഷിപ്പുകളുടെ നിർമാണത്തിന് പല നിക്ഷേപകരും മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. Content Highlights:High-speed rail project

from money rss http://bit.ly/2Sss6Fd
via IFTTT

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ 3 പ്രഖ്യാപനങ്ങള്‍, 2020-21ല്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന് 10 കോടി

തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്ക് സഹായ പ്രഖ്യാപനവുമായി ബജറ്റ്. സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രധാന വെല്ലുവിളി മൂലധനത്തിന്റെ അഭാവമാണെന്നും ഇത് നേരിടുന്നതിന് മൂന്ന് പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതായും തോമസ് ഐസക്ക് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. സർക്കാർ, അർധസർക്കാർ പ്രമുഖ കോർപറേറ്റുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് വർക്ക് ഓർഡറുകൾ ഉള്ളവർക്ക് ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ ലഭ്യമാക്കും. വർക്ക് ഓർഡറിന്റെ 90 ശതമാനം, പരമാവധി 10 കോടി രൂപ വരെ പത്ത് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്നതിന് സ്കീം.പർച്ചേയ്സ് ഓർഡറുകൾ ഡിസ്കൗണ്ട് ചെയ്ത് പണം നൽകും.ഐ.ടി. സെക്രട്ടറി ചെയർമാനായുള്ള ഒരു വിദഗ്ധ കമ്മറ്റി നൽകുന്ന ശുപാർശകളുടെ അടിസ്ഥാനത്തിൽ കെ.എഫ്.സിയും കെ.എസ്.ഐ.ഡി.സിയും കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ തന്നെ കൗണ്ടറിലൂടെ പണം ലഭ്യമാക്കും. ഇത് മൂലം എന്തെങ്കിലും നഷ്ടമുണ്ടായാൽ അത് സർക്കാർ നികത്തിക്കൊടുക്കും. സർക്കാരിന്റെ ഏതെങ്കിലും വകുപ്പിന് ആവശ്യമുള്ളതും ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതുമായ നൂതന ഉൽപ്പന്ന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണ ഘട്ടത്തിൽ ഒരു കോടി വരെ ധനസഹായം നൽകും. ഇതിനായി കെ.എഫ്.സിക്ക് 10 കോടിരൂപ അനുവദിച്ചു. 2020-21ൽ 73.5 കോടി സ്റ്റാർട്ട് അപ്പ് മിഷനു വേണ്ടി വകയിരുത്തുന്നു. കർണാടകത്തെയും തമിഴ്നാടിനെയും അപേക്ഷിച്ച് കമ്പനികളുടെ സ്ഥാപനത്തിനും സംയോജനത്തിനും കേരളം അനുയോജ്യമാണ്. എന്നാൽ കേരളത്തിൽ ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടിവരുന്നതു മൂലം പുതിയ കമ്പനികളുടെ ഹെഡ് ക്വാർട്ടേഴ്സ് ബെംഗളൂരിലും ചെന്നൈയിലുമാണ് പ്രവർത്തിക്കുന്നതെന്ന വിമർശനം ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് നിരക്കുകൾ പുനർനിർണയിച്ച് 30 ശതമാനമാക്കുന്നതിന് ഫിനാൻഷ്യൽ ബില്ലിൽ ഉൾക്കൊള്ളിക്കും. content highlights:kerala budget 2020

from money rss http://bit.ly/387LfTA
via IFTTT

വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും പഴങ്കഥയാകും; സിഎഫ്എല്‍ ബള്‍ബുകള്‍ നിരോധിക്കും

തിരുവനന്തപുരം:വൈദ്യുതി അപടകങ്ങൾ കുറക്കാൻ ബജറ്റിൽഇ-സേഫ് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി സിഎഫ്എൽ ബൾബുകൾ നിരോധിക്കുമെന്നും പറഞ്ഞു.2020 നവംബറിൽ സിഎഫ്എൽ -ഫിലമെന്റ് ബൾബുകൾ പൂർണമായി നിരോധിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. രണ്ടരക്കോടി എൽഇഡി ബൾബുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകളും സർക്കാർ സ്ഥാപനങ്ങളിലെ ബൾബുകളും സമ്പൂർണമായി എൽഇഡി ആയി മാറും. 500 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ ലൈനുകൾ പണിയുന്നത് വഴികേരളത്തിൽവൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകും. കൊച്ചി- ഇടമൺ ഇടനാഴിയിലൂടെ കൊണ്ടുവരാൻ കഴിയുന്ന വൈദ്യുതി 200 മെഗാവാട്ട് സ്ഥാപിതശേഷി വൈദ്യുതിക്ക് തുല്യമാണ്. പതിനായിരം കോടി രൂപയുടെ മറ്റൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2000 മെഗാവാട്ട് സ്ഥാപിത ശേഷി വൈദ്യുതിക്ക് തുല്യമായ വൈദ്യുതി പുറത്തുനിന്ന് കൊണ്ടുവരാനും 2040 വരെയുള്ള വൈദ്യുതി ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വോൾട്ടേജ് ക്ഷാമവും പവർകട്ടും പഴങ്കഥയാകും. വിതരണ തടസ്സങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. 11 കെവിയിൽ നിന്ന് ട്രാൻഫോർമറുകളിലേക്ക് രണ്ടുലൈനുകൾ ഉറപ്പുവരുത്തി ഈ തടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള 4000 കോടി രൂപയുടെ ദ്യുതി 2020 എന്ന വിതരണ നവീകരണ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:CFL bulbs will be banned

from money rss http://bit.ly/2uhb0Cw
via IFTTT

നാലുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ നാലുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 32 പോയന്റ് നഷ്ടത്തിൽ 41273ലും നിഫ്റ്റി 12 പോയന്റ് താഴ്ന്ന് 12126ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 420 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 211 ഓഹരികൾ നഷ്ടത്തിലുമാണ്. 38 ഓഹരികൾക്ക് മാറ്റമില്ല. വിപണി മികച്ച ഉയരത്തിലായപ്പോഴുണ്ടായ ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്. ഹീറോ മോട്ടോർകോർപ്, സീ എന്റർടെയ്ൻമെന്റ്, എൻടിപിസി, യെസ് ബാങ്ക്, വിപ്രോ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐഷർ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽആൻഡ്ടി, ബിപിസിഎൽ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex down 32 pts

from money rss http://bit.ly/2Uv1Eh2
via IFTTT