121

Powered By Blogger

Thursday, 6 February 2020

ദൃശ്യവും അദൃശ്യവുമായ എല്ലാ ചങ്ങലകളില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കും: ധനമന്ത്രി

തിരുവനന്തപുരം: സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന എല്ലാ അടിച്ചമർത്തലുകൾക്കും സമാധാനമുണ്ടാക്കേണ്ട കർത്തവ്യം സമൂഹത്തിന് ഉണ്ടെന്ന ബോധ്യത്തോടെയാണ് ബഡ്ജറ്റിന്റെ സമീപനമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിർഭയ ഹോമുകളുടെ സഹായം പത്തുകോടി രൂപയായി ഉയർത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കെട്ടിട സൗകര്യവും കുട്ടികളുമില്ലാത്ത അംഗനവാടികളും യോജിപ്പിച്ച് പകൽ മുഴുവൻ പ്രവർത്തിക്കുന്ന മാതൃകാ കേന്ദ്രങ്ങളുണ്ടാക്കും. വർക്കിങ് വിമൻ ഹോസ്റ്റലുകളിൽ യാത്രക്കാരികൾക്ക് സുരക്ഷിത മുറികൾ ഒരുക്കും. തിരഞ്ഞെടുക്കപ്പെടുന്ന അംഗനവാടികളിൽ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി സൗകര്യം ഒരുക്കും. സ്മാർട്ട് അംഗനവാടി പദ്ധതി തുടരും. സ്ത്രീകൾ ഉല്പാദിപ്പിക്കുന്ന വസ്തുക്കളുടെ പ്രചരണത്തിനായി ജെൻഡർ പാർക്കുകളിൽ ഇന്റർനാഷണൽ ട്രേഡ് സെന്റർ ആരംഭിക്കും.ദൃശ്യവും അദൃശ്യവുമായ എല്ലാ ചങ്ങലകളിൽ നിന്നും സ്ത്രീകളെ മോചിപ്പിക്കുക എന്നുള്ളത് ഇടതുപക്ഷ സർക്കാരിന്റെ സുപ്രധാന ദൗത്യമാണെന്നും ധനമന്ത്രി പറഞ്ഞു സ്ത്രീ സൗഹൃദ പദ്ധതികൾക്കായി 1509 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. Content Highlights:kerala budget 2020

from money rss http://bit.ly/2H3EB52
via IFTTT