121

Powered By Blogger

Thursday, 6 February 2020

ബജറ്റ്: അനാവശ്യ ചിലവുകള്‍ കുറയ്ക്കും; തൊഴില്‍ വര്‍ധിപ്പിക്കും- ധനമന്ത്രി

തിരുവനന്തപുരം: 2020-21 സാമ്പത്തിക വർഷം സർക്കാരിന്റെ ഏറ്റവും മികച്ച വർഷമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കും. തിരഞ്ഞെടുപ്പിന്റെ പേരിലുള്ള മധുരംനൽകൽ ബജറ്റിൽ ഉണ്ടാകില്ല. അനാവശ്യ ചലവുകൾ കുറയ്ക്കുമെന്നും ധനമന്ത്രി ബജറ്റിനു മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. സംഘടിത മേഖലയിൽ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുണ്ടാകും. ചെറുകിട മേഖലയിൽ തൊഴിലുകൾ വർധിപ്പിക്കുന്നതിന് പ്രത്യേകപ്രോത്സാഹനം വേണ്ടിവരും. കാർഷികമേഖലയിലെ തൊഴിലുകളുടെ കാര്യത്തിലും മൂർത്തമായ പരിഹാരം ബജറ്റിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി വന്നെങ്കിലും സർക്കാരിന്റെ നികുതിവരുമാനത്തിൽ പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല എന്നാണ് ധനമന്ത്രി പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളത്.30 ശതമാനം നികുതിവളർച്ചയാണ് നടപ്പു സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിട്ടിരുന്നതെങ്കിലും കേന്ദ്രം നൽകുന്ന നഷ്ടപരിഹാരം കൂടി ചേർത്താൽ പോലും 14 ശതമാനം മാത്രമാണ് ജിഎസ്ടിയിൽനിന്നുള്ള നികുതിവളർച്ച. വരുമാനവും ചെലവും തമ്മിലുള്ള വലിയ അന്തരം കുറച്ചുകൊണ്ടുവന്നേ മതിയാകൂ. വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാവില്ലെന്നും സർക്കാർ നടപ്പാക്കുന്ന കാര്യങ്ങളുടെ പുരോഗതിയും അവ മുന്നോട്ടുകൊണ്ടുപോകാനുള്ള മാർഗങ്ങളും വ്യക്തമാക്കുന്നതായിരിക്കും ബജറ്റെന്നാണ് സൂചന. ഇതോടൊപ്പം, സംസ്ഥാനത്തിന്റെ നികുതിവരുമാനം വർധിപ്പിക്കാനുള്ള സാധ്യതകളും പരിഗണിക്കും. ഇന്ധന നികുതിയെ ആശ്രയിക്കാനാവില്ല. എന്നാൽ മദ്യത്തിന്റെ നികുതി വർധിപ്പിച്ചേക്കുമെന്നാണ് സൂചന. ഭൂമിയുടെ ന്യായവില ഉയർത്തി രജിസ്ട്രേഷൻ ടാക്സും മുദ്രപ്പത്ര വരുമാനവും വർധിപ്പിക്കാനും ബജറ്റിൽ ഉദ്ദേശിക്കുന്നുണ്ട്. Content Highlights:kerala budget 2020: thomas isaac response to media

from money rss http://bit.ly/31Ir3pf
via IFTTT