121

Powered By Blogger

Thursday, 6 February 2020

2020-21 വര്‍ഷം 20,000 കോടിയുടെ കിഫ്ബി പദ്ധതികള്‍

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റവതരണത്തിനിടയിലാണ് കിഫ്ബി സംസ്ഥാനത്തിന്റെ വികസനത്തെ സ്വാധീനിച്ചതിനെ കുറിച്ച് തോമസ് ഐസക്ക് വാചാലനായത്. മാന്ദ്യം അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നമുക്ക് ഉണ്ടെന്ന് പറഞ്ഞ ധനമന്ത്രി ഗൾഫ് പ്രതിസന്ധിയും നാണ്യവിള തകർച്ചയും മൂലം മാന്ദ്യം കേരളത്തിൽ സൃഷ്ടിക്കാവുന്ന വെല്ലുവിളികളും ഗൗരവമായ സ്ഥിതിയും മുൻകൂട്ടി കണ്ടുകൊണ്ടാണ് 2016-17 ബഡ്ജറ്റിൽ മാന്ദ്യ വിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചതെന്ന് പറഞ്ഞു. മാന്ദ്യകാലത്ത് നോട്ടുനിരോധനം പോലുള്ള ഭ്രാന്തൻ നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത് എന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ഈ അറുപിന്തിരിപ്പൻ നയത്തിന്റെ പശ്ചാത്തലത്തിലാണ് ബഡ്ജറ്റിന് പുറത്ത്കിഫ്ബി വഴി 50,000 കോടി രൂപ വായ്പയെടുത്ത് കേരളത്തിൽ മുതൽ മുടക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. അതിനുള്ള നിയമം ഏക കണ്ഠമായാണ് പാസാക്കിയത്. എന്നാൽ വലിപ്പം കൊണ്ടും സങ്കീർണതകൊണ്ടും ഇത്രയേറെ വലിപ്പമുള്ള ഒരു പദ്ധതി ദിവാസ്വപ്നമായി മാറുമെന്നാണ് പലരും വിമർശിച്ചു. എന്നാൽ ഇന്ന് കൂടുതൽ കൂടുതൽ കിഫ്ബി പ്രൊജക്ടുകൾ ലഭിക്കുന്നതിന് വേണ്ടി എല്ലാവരും മത്സരിക്കുകയാണ്. 675 പ്രൊജക്ടുകളിലായി35268 കോടി പദ്ധതികൾക്ക് കിഫ്ബി അംഗീകാരം ന്ൽകി. പുതുതായി വ്യവസായ പാർക്കുകൾക്ക് സ്ഥലമേറ്റെടുക്കുന്നതിനായി 14,275 കോടി രൂപയുടെയും ദേശീയ പാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് 5324 കോടി രൂപയുടെയും പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇങ്ങനെ കിഹ്ബി അംഗീകാരം നൽകിയ പദ്ധതികളുടെ അടങ്കൽ 54678 കോടി രൂപയാണ് ഇവയിൽ 13617 കോടി പദ്ധതികൾ ടെൻഡർ വിളിച്ച് കഴിഞ്ഞു. 4500 കോടിയുടെ പ്രവർത്തനം പൂർത്തീകരിച്ചു. പണമുണ്ടാവില്ല എന്നായി അപ്പോൾ വിമർശനം. ഇത്തരം സന്ദേഹവാഹികളെ മസാല ബോണ്ട് നിശബ്ദരാക്കി. ഈ കടം പിന്നെ എങ്ങനെ തിരിച്ചടക്കും എന്നുള്ളതായിരുന്നു പിന്നീടുള്ള വേവലാതി. നിയമസഭ പാസ്സാക്കിയ വ്യവസ്ഥയിൽ പറയുന്നത് പോലെ മോട്ടാർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസ്സും 15 വർഷം നൽകിയാൽ വായ്പയും പലിശയും തിരിച്ചടക്കാൻ ആകുമെന്ന് ഈ നിയമസഭയിൽ വിശദമായ കണക്കുവെച്ച് വിശദമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 2020-21ൽ കിഫ്ബിയിൽ നിന്ന് 20,000 കോടി രൂപ ചെലവുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുനൽകുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. LIVE UPDATE

from money rss http://bit.ly/2H3YXLi
via IFTTT