121

Powered By Blogger

Thursday, 6 February 2020

ആഭ്യന്തര കടം 11.43 ശതമാനം ഉയർന്നു, ചെലവിലും വർധന

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 11.49 ശതമാനം ഉയർന്നു. മൊത്തം കടബാധ്യത 2,35,631 കോടിയായി. മൊത്തം കടത്തിന്റെ 64 ശതമാനം വരുന്ന ആഭ്യന്തര കടബാധ്യത 2017-18ലെ 1,35,500.53 കോടി രൂപയിൽനിന്ന് 2018-19ൽ 1,50,991.03 കോടിയായി ഉയർന്നു. വർധന 11.43 ശതമാനം വരുമെന്ന് നിയമസഭയിൽ വെച്ച സർക്കാരിന്റെ സാമ്പത്തികാവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017-18ൽ 99,948.35 കോടി രൂപയായിരുന്ന റവന്യൂചെലവ് 2018-19ൽ 1,10,316.39 കോടിയായി. പത്താം ശമ്പളപരിഷ്കരണം അനുസരിച്ചുള്ള ശമ്പളത്തിന്റെയും പെൻഷന്റെയും കുടിശ്ശിക വിതരണം ചെയ്തതാണ് റവന്യൂചെലവ് ഉയരാൻ കാരണമെന്നാണു വിലയിരുത്തൽ. ശമ്പളം, പെൻഷൻ, കടത്തിന്റെ തിരിച്ചടവ്, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം, സാമൂഹികക്ഷേമ പെൻഷനുകൾ, സബ്സിഡികൾ തുടങ്ങിയവയാണ് റവന്യൂ ചെലവിൽ ഉൾപ്പെടുന്നത്. സർക്കാരിന്റെ റവന്യൂവരുമാനം 2018-19ൽ 92,854.47 കോടിയായി ഉയർന്നു. 110.38 ശതമാനം വളർച്ചയാണിത്. അതേസമയം, നികുതിവരുമാനം 2012-13ൽ 16.94 ശതമാനമായിരുന്നത് 2018-19ൽ 9.01 ശതമാനമായി കുറഞ്ഞു. റവന്യൂ വരുമാനത്തിന്റെ മുഖ്യപങ്കും തനതുനികുതിയിൽനിന്നാണ് ലഭിക്കുന്നത്. സാമ്പത്തിക മാന്ദ്യം അടക്കമുള്ള കാര്യങ്ങളാണ് നികുതി കുറയാൻ കാരണമെന്നാണു വിലയിരുത്തൽ. സാമൂഹികസേവന ഫീസ്, പിഴ തുടങ്ങിയ ഇനങ്ങളിൽ ലഭിക്കുന്ന നികുതിയേതര വരുമാനത്തിൽ 5.21 ശതമാനം വർധനയുണ്ട്. 2017-18ൽ 11,199.61 കോടിയായിരുന്ന നികുതിയേതര വരുമാനം 2018-19ൽ 11,783.24 കോടിയായി. ലോട്ടറിവരുമാനത്തിലും ഇക്കാലയളവിൽ 5.21 ശതമാനം വർധനയുണ്ടായി. വിലക്കയറ്റത്തിനുകാരണം പച്ചക്കറി സംസ്ഥാനത്തെ ഭക്ഷ്യവിലവർധനയ്ക്കു കാരണം പച്ചക്കറിയുടെയും പഴങ്ങളുടെയും വിലവർധന. എന്നാൽ, അരി, കറിക്കൂട്ടുകൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ വില രണ്ടുശതമാനംവരെ കുറഞ്ഞു. എന്നാൽ, 2019 ജനുവരിമുതൽ സെപ്റ്റംബർവരെ മട്ടയരി, ഉഴുന്ന് തുടങ്ങിയവയുടെ വില വർധിച്ചുവരുന്ന പ്രവണതയായിരുന്നു. സംസ്ഥാനത്ത് കൃഷിയുടെ ഉത്പാദനച്ചെലവ് വരുമാനത്തെക്കാൾ കൂടുന്ന പ്രവണത തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മനിരക്ക് ഉയർന്നു സംസ്ഥാനത്ത് ഗ്രാമീണമേഖലയിൽ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 20.5 ശതമാനമായി ഉയർന്നു. 2011-12 കാലയളവിൽ ഇത് 3.9 മുതൽ 5 വരെ ശതമാനമായിരുന്നു. ഗ്രാമീണ യുവാക്കളുടെ തൊഴിലില്ലായ്മ 32.5 ശതമാനമായി ഉയർന്നു. നഗരങ്ങളിൽ ഇത് 41.5 ശതമാനമാണ്. നഗരങ്ങളിലെ യുവജനങ്ങൾക്കിടയിലെ സ്ത്രീതൊഴിലില്ലായ്മ നിരക്ക് 27.2 ശതമാനമായി ഉയർന്നു. 2011-12 കാലത്ത് ഇത് 14.9 ശതമാനമായിരുന്നു. ഗ്രാമീണമേഖലയിൽ 61.7 സ്ത്രീകളും തൊഴിലില്ലാത്തവരാണ്. യുവജനങ്ങൾക്കിടയിൽ നൂതന മേഖലകൾക്കു വേണ്ടിവരുന്ന തൊഴിൽപരിചയക്കുറവും നൈപുണ്യക്കുറവുമാണ് തൊഴിലില്ലായ്മ രൂക്ഷമാക്കുന്നതെന്നാണു വിലയിരുത്തൽ. Content Highlights:Keralas domestic debt increases

from money rss http://bit.ly/2utL8TI
via IFTTT