121

Powered By Blogger

Thursday, 6 February 2020

കയര്‍ പിരിക്കാന്‍ കൈത്താങ്ങ്, മേഖലയ്ക്കായി നിരവധി പ്രഖ്യാനങ്ങള്‍

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്നുള്ള കയർ ഉത്പാദനം 40,000 ടണ്ണായി ഉയർത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. 2015-16 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്നുള്ള കയർ ഉത്പാദനം 10,000 ടണ്ണിൽ താഴെയായിരിന്നുവെങ്കിൽ 2020-21ൽ ഇത് 40,000 ടണ്ണായി ഉയരുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനാവശ്യമായ ചകിരി കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന കയർ പരമ്പരാഗത ഉത്പന്നങ്ങളായോ, കയർ ഭൂവസ്ത്രമായോ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. 400 യന്ത്ര മില്ലുകൾ, 2000 ഓട്ടോമാറ്റിക് സ്പിന്നിങ് യന്ത്രങ്ങൾ, 200 ഓട്ടോമാറ്റിക് ജിയോ ടെക്സ്റ്റൈൽ ലൂമുകൾ എന്നിവ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കയർ മേഖലയുടെ വികസനത്തിനും ക്ഷേമത്തിനുമായി ബജറ്റിൽ നിർദ്ദേശിക്കുന്നത് ഇവയാണ് കയർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കെകോ ലോഗ് ഫാക്ടറി, റബ്ബറൈസ്ഡ് മാറ്റ്സ് ഫാക്ടറി, യന്ത്രവത്കൃത കയർ ഭൂവസ്ത്ര നിർമാണ ഫാക്ടറി എന്നിവ ആരംഭിക്കും. പ്ലാസ്റ്റിക്കിന് പകരം കയറിന്റെ മാച്ചിങ് ഷീറ്റ് നിർമിക്കാനുള്ള ഫാക്ടറി കയർ ഫെഡ് ആരംഭിക്കും. ഡച്ച് പ്ലാന്റിൻ എന്ന ബഹുരാഷ്ട്ര കമ്പനി വാളയാറിൽ ചകിരിച്ചോർ പ്രോസസിങ് ഫാക്ടറി ആരംഭിക്കും. കയർ ഭൂവസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിനായി യുവ എഞ്ചിനീയർമാരുടെ 25 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. യന്ത്രവത്കരണം പരമ്പരാഗത തൊഴിലാളികളേയോ തൊഴിലിനെയോ ബാധിക്കാതിരിക്കാൻ അവരുടെ ഉത്പന്നങ്ങൾ മിനിമം കൂലി ഉറപ്പുവരുത്തുന്ന നിരക്കിൽ സർക്കാർ സംഭരിക്കുകയും സംബ്സിഡി നിരക്കിൽ വിപണനം നടത്തുകയും ചെയ്യും. കയർപിരി സംഘങ്ങളുടെ ശരാശരി വാർഷിക വരുമാനം 2020-21ൽ 50,000 കോടിയായി ഉയർത്തും യന്തവത്കൃത മേഖലയിലെ തൊഴിലാളികൾക്ക് 600 രൂപ വേതനം ഉറപ്പാക്കും. കയർ മേറലയ്ക്കായി 112 കോടിയുടെ പദ്ധതികൾ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ 130 കോടിയുടെ പദ്ധതികൾ എൻസിഡിസി സഹായത്തോടെ നടപ്പിലാക്കും കയർ ക്ലസ്റ്ററുകൾ ആരംഭിക്കാൻ കയർ ബോർഡിന് 50 കോടി രൂപ അനുവദിക്കും. ഉത്പാദകരുടെ കുടിശ്ശി ഒറ്റത്തവണ തീർക്കാനും സംഘങ്ങളുടെ ജില്ലാ ബാങ്കുകളിലുള്ള വായ്പാ കുടിശ്ശിക തീർപ്പാക്കുന്നതിനും ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പെൻഷൻ ഫണ്ട്, വൈദ്യുതി കുടിശ്ശിക എന്നിവയ്ക്കായി 25 കോടി അധികമായി വകയിരുത്തും. Content Highlights:Kerala Budget 2020 more projects in the coir sector

from money rss http://bit.ly/3bez7Ct
via IFTTT