121

Powered By Blogger

Thursday, 6 February 2020

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ 3 പ്രഖ്യാപനങ്ങള്‍, 2020-21ല്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന് 10 കോടി

തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്ക് സഹായ പ്രഖ്യാപനവുമായി ബജറ്റ്. സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രധാന വെല്ലുവിളി മൂലധനത്തിന്റെ അഭാവമാണെന്നും ഇത് നേരിടുന്നതിന് മൂന്ന് പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതായും തോമസ് ഐസക്ക് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. സർക്കാർ, അർധസർക്കാർ പ്രമുഖ കോർപറേറ്റുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് വർക്ക് ഓർഡറുകൾ ഉള്ളവർക്ക് ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ ലഭ്യമാക്കും. വർക്ക് ഓർഡറിന്റെ 90 ശതമാനം, പരമാവധി 10 കോടി രൂപ വരെ പത്ത് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്നതിന് സ്കീം.പർച്ചേയ്സ് ഓർഡറുകൾ ഡിസ്കൗണ്ട് ചെയ്ത് പണം നൽകും.ഐ.ടി. സെക്രട്ടറി ചെയർമാനായുള്ള ഒരു വിദഗ്ധ കമ്മറ്റി നൽകുന്ന ശുപാർശകളുടെ അടിസ്ഥാനത്തിൽ കെ.എഫ്.സിയും കെ.എസ്.ഐ.ഡി.സിയും കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ തന്നെ കൗണ്ടറിലൂടെ പണം ലഭ്യമാക്കും. ഇത് മൂലം എന്തെങ്കിലും നഷ്ടമുണ്ടായാൽ അത് സർക്കാർ നികത്തിക്കൊടുക്കും. സർക്കാരിന്റെ ഏതെങ്കിലും വകുപ്പിന് ആവശ്യമുള്ളതും ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതുമായ നൂതന ഉൽപ്പന്ന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണ ഘട്ടത്തിൽ ഒരു കോടി വരെ ധനസഹായം നൽകും. ഇതിനായി കെ.എഫ്.സിക്ക് 10 കോടിരൂപ അനുവദിച്ചു. 2020-21ൽ 73.5 കോടി സ്റ്റാർട്ട് അപ്പ് മിഷനു വേണ്ടി വകയിരുത്തുന്നു. കർണാടകത്തെയും തമിഴ്നാടിനെയും അപേക്ഷിച്ച് കമ്പനികളുടെ സ്ഥാപനത്തിനും സംയോജനത്തിനും കേരളം അനുയോജ്യമാണ്. എന്നാൽ കേരളത്തിൽ ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടിവരുന്നതു മൂലം പുതിയ കമ്പനികളുടെ ഹെഡ് ക്വാർട്ടേഴ്സ് ബെംഗളൂരിലും ചെന്നൈയിലുമാണ് പ്രവർത്തിക്കുന്നതെന്ന വിമർശനം ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് നിരക്കുകൾ പുനർനിർണയിച്ച് 30 ശതമാനമാക്കുന്നതിന് ഫിനാൻഷ്യൽ ബില്ലിൽ ഉൾക്കൊള്ളിക്കും. content highlights:kerala budget 2020

from money rss http://bit.ly/387LfTA
via IFTTT