121

Powered By Blogger

Thursday, 6 February 2020

നാലു ദിവസംകൊണ്ട് സെന്‍സെക്‌സിലുണ്ടായ നേട്ടം 1570 പോയന്റ്

മുംബൈ: പ്രതീക്ഷിച്ചതുപോലെ ആർബിഐ നിരക്കുകളിൽ മാറ്റംവരുത്താതിരുന്നത് ഓഹരി സൂചികയെ ബാധിച്ചില്ല. ആഗോള വിപണികളിൽനിന്നുള്ള പ്രതികരണങ്ങളും സൂചികകൾക്ക് അനുകൂലമായി. സെൻസെക്സ് 163 പോയന്റ് നേട്ടത്തിൽ 41,306ലും നിഫ്റ്റി 49 നേട്ടത്തിൽ 12,138 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ നാലുദിവസംകൊണ്ട് സെൻസെക്സിലുണ്ടായ നേട്ടം 1,500 പോയന്റിലേറെയായി. നിരക്കിൽ മാറ്റംവരുത്താതിരുന്നത് സാമ്പത്തിക ഓഹരികൾക്കാണ് പ്രധാനമായും അനുകൂലമായത്. ബിഎസ്ഇയിലെ 1387 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1092 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഇന്റസിൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, സീ എന്റർടെയ്ൻമെന്റ്, എസ്ബിഐ, ബജാജ് ഫിനാൻസ്, യെസ് ബാങ്ക്, ഭാരതി എയർടെൽ, ഗെയിൽ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ ക്ലോസ് ചെയ്തത്. ടാറ്റ മോട്ടോഴ്സ്, സിപ്ല, ഇൻഫോസിസ്, ഐടിസി, ബിപിസിഎൽ, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex has risen over 1500 points in just four days

from money rss http://bit.ly/2H23iih
via IFTTT