121

Powered By Blogger

Thursday, 6 February 2020

ഇടുക്കി ജില്ലയ്ക്ക്‌ 1000 കോടിയുടെ പാക്കേജ്‌

തിരുവനന്തപുരം : പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തി തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവിളകളുടെയും ചക്ക പോലുള്ളവയുടെ ഉൽപാദനവും ഉൽപാദനക്ഷമതയും ഉയർത്തുന്നതിനും ഉൽപ്പന്നങ്ങളുടെ മൂല്യവർധനവും ലക്ഷ്യമാക്കി കൊണ്ടുള്ള വികസനതന്ത്രമാണ് ഇടുക്കിക്ക് അടിസ്ഥാനപരമായി വേണ്ടതെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. കൃഷി, മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായിസംസ്ഥാന ബജറ്റ് 2020-21 ൽ 1000 കോടി രൂപയാണ് ഇടുക്കി ജിലയ്ക്ക് അനുവദിച്ചത്. സ്പൈസസ് പാർക്കിന്റെ മാംഗോ പാർക്ക് നിർമാണം ഊർജിതപ്പെടുത്തും. വട്ടവടയിലെ ശീതകാലവിളകൾക്ക് പ്രത്യേക പരിഗണന നൽകും. കൃഷിക്കും ജനജീവിതത്തിനും ഉതകുന്ന പ്രദേശമായ ഇടുക്കിയെ നിലനിർത്തുന്നതാണ് പ്രധാനം. ഭൂവിനിയോഗം സംബന്ധിച്ച അഭിപ്രായ സംയമനം താഴെതട്ടിൽ നിന്ന് ഉയർന്നു വരണം. കൃഷി ഭൂമിയിലെ നഷ്ടപ്പെട്ട പോഷകമൂലകങ്ങളും ജൈവ വംശങ്ങളും വീണ്ടെടുക്കുന്നതിനും മണ്ണ് പരിശോധന നടത്തി പരിഹാര നടപടികൾ സ്വീകരിക്കും. ജൈവ കൃഷിയിലേക്ക് നീങ്ങേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സമഗ്ര ഭൂവിനിമയ ജല പങ്കാളിത്തം നടപ്പാക്കും. ഇത്തരം പരിപാടിക്ക് വേണ്ടി റീബിൽഡ് കേരളയിൽ നിന്ന് 200 കോടി രൂപ ലഭ്യമാക്കും. പ്രാദേശിക ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാന്റ്, ശുചിത്വജലസംരക്ഷണ പരിപാടി, മരം നടീൽ ക്യാമ്പയിൻ ഇവയുമായി കൂട്ടിയിണക്കിയുള്ള പരിപാടിപ്രവർത്തനങ്ങൾക്ക് പത്ത് കോടി രൂപ അധികമായി അനുവദിക്കും. കേരളത്തിലെ പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കായി ഒരി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കും. തോട്ടം തൊഴിലാളികളുടെ പാർപ്പിട പദ്ധതി ലൈഫ് മിഷന്റെ ഭാഗമാക്കും. ടൂറിസം ക്ലസ്റ്ററുകളും സെർക്യൂട്ടുകളും ആവിഷ്കരിക്കും. ഫാം ടൂറിസത്തിനായിരിക്കും മുൻഗണന. മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ രണ്ടാം ഘട്ടം. ഇടുക്കി ഡാമിനോട് ചേർന്ന ടൂറിസം വകുപ്പിന്റെ അമിസോണിലെ ടൂറിസം കേന്ദ്രം, ഹൈഡൽ ടൂറിസം, എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഇടുക്കിയിൽ എയർസ്ട്രീപ്പ് സ്ഥാപിക്കും. 722കോടിയുടെ പൊതുമരാമത്ത് റോഡുകളും പാലങ്ങളുമാണ് ഇപ്പോൾ നിർമാണത്തിലുള്ളത്. 228 കോടിയുടെ ബോഡിമട്ട്- മൂന്നാർ ദേശീയപാത നിർമാണം നടക്കുകയാണ്. കിഫ്ബിയിൽ നിന്ന് 1000 കോടി രൂപയുടെ പ്രവർത്തനത്തിന് അനുമതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയക്ക് 100 കോടി, കുടിവെള്ളത്തിന് 80 കോടി, ആരോഗ്യത്തിന് 70 കോടി, സ്പോർട്സിന് 40കോടി, പൊതുമരാമത്തിന് 100 കോടി. മെഡിക്കൽ കോളേജ് നിർമാണം ഊർജിതമാക്കും ഇടുക്കി, വയനാട്, കുട്ടിനാട് പാക്കേജുകൾക്കായി ഏപ്രിലിൽ പ്രത്യേക അവലോകന യോഗം നടത്തുമെന്നും ബജറ്റ് അവതരണത്തിനിടെ തോമസ് ഐസക് പറഞ്ഞു. Content Highlights: Kerala Budget 2020

from money rss http://bit.ly/2OBierT
via IFTTT