121

Powered By Blogger

Thursday, 6 February 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ത്തി ഐസക്ക്; ബജറ്റ് അവതരണം ആരംഭിച്ചു

തിരുവന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടും പ്രതിഷേധവും നിറഞ്ഞതായിരുന്നു പിണറായി വിജയൻ സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് വായനയുടെ തുടക്കം.പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ കേരളം മാതൃകയാണെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ബജറ്റിനു മുന്നോടിയായി തോമസ് ഐസക്ക് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.പൗരത്വ പ്രക്ഷോഭത്തിലെ യുവസാന്നിധ്യത്തെയും അദ്ദേഹം പരാമർശിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും യോജിച്ച് സമരം ചെയ്തതും സി.എ.എയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതും അദ്ദേഹം പരാമർശിച്ചു. സാധാരണക്കാരെ കേന്ദ്രം സഹായിക്കുന്നില്ലെന്നും കോർപറേറ്റുകളെയാണ് സഹായിക്കുന്നത്..സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം കവർന്നെടുക്കുകയാണ്. തൊഴിലില്ലായ്മ സർവകാല റെക്കോഡിൽ എത്തിയിരിക്കുകയാണെന്നും ബജറ്റ് ആമുഖത്തിൽ തോമസ് ഐസക്ക് പറഞ്ഞു. content highlights:kerala budget 2020

from money rss http://bit.ly/39fDxXG
via IFTTT