121

Powered By Blogger

Thursday, 6 February 2020

ഇനി എന്ത്‌ ഇന്ദ്രജാലം? ബജറ്റിലേക്ക് കേരളം ഉറ്റുനോക്കുന്നു

2019 ജനുവരി 31-ന് ധനമന്ത്രി ഡോ. തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രത്യാശയാണ് നിറഞ്ഞുനിന്നത്. മാന്ദ്യം പിടിമുറുക്കുന്നുണ്ടെങ്കിലും ചരക്ക്-സേവന നികുതി വഴി 30 ശതമാനം നികുതിവർധന നേടി സംസ്ഥാനത്തിന്റെ വികസനക്ഷേമ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കുമെന്നായിരുന്നു ആ ബജറ്റ് പ്രഖ്യാപിച്ചത്. ഇത് അപ്രായോഗികമാണെന്ന് വിമർശകർ വാദിച്ചു. മാസങ്ങൾ പിന്നിട്ടപ്പോൾത്തന്നെ മന്ത്രിയുടെ സ്വപ്നം തകർന്നു. തനതുവരുമാനം കുറഞ്ഞതിനുപുറമേ അർഹമായതുപോലും സമയത്തിന് നൽകാതെ കേന്ദ്രം കൈമലർത്തുകയും ചെയ്തപ്പോൾ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. സാമ്പത്തികമാന്ദ്യവും പ്രളയാനന്തര സാഹചര്യങ്ങളും പല വ്യാപാരമേഖലകളെയും തളർത്തി. മാസങ്ങളായി സംസ്ഥാനം കർശനമായ ട്രഷറി നിയന്ത്രണത്തിലാണ്. കേരളത്തിന്റെ പൊതുധനകാര്യ മേഖലയിലാകെ നിരാശപടർന്നിരിക്കുന്നു. ഈ പ്രതിസന്ധിയിൽനിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ എന്ത് ഇന്ദ്രജാലമാണ് ധനമന്ത്രിയുടെ കൈയിലുള്ളത്? വെള്ളിയാഴ്ച അദ്ദേഹം വീണ്ടും ബജറ്റ് അവതരിപ്പിക്കുമ്പോൾ കേരളം ഉറ്റുനോക്കുന്നതിതാണ്. ചതിച്ച ജി.എസ്.ടി. കഴിഞ്ഞ ബജറ്റ് അവതരിപ്പിക്കുമ്പോൾ 2019 ജൂലായിൽത്തന്നെ വ്യാപാരികൾ ജി.എസ്.ടി.യുടെ അന്തിമറിട്ടേണുകൾ ഫയൽ ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്. അവയുടെ സൂക്ഷ്മപരിശോധനയിലൂടെ നികുതിവെട്ടിപ്പ് കണ്ടെത്തിയും അർഹമായതു മുഴുവൻ പിരിച്ചെടുത്തും മുൻകാല നികുതി കുടിശ്ശിക ഈടാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കിയുമാണ് 30 ശതമാനം വരുമാനവർധന സംസ്ഥാനം ലക്ഷ്യമിട്ടത്. എന്നാൽ, റിട്ടേണുകൾ സമർപ്പിക്കാനുള്ള തീയതി ഈ വർഷം ഫെബ്രുവരിയിലേക്ക് കേന്ദ്രം നീട്ടി. അതോടെ കേരളത്തിന് പ്രതീക്ഷയും നീട്ടിവെക്കേണ്ടിവന്നു. ജി.എസ്.ടി. സമ്പ്രദായം സുസ്ഥിരമാകുന്നതുവരെ വ്യാപാരികളെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേരളം. ഈ വിചാരത്തിൽ നികുതിപിരിവ് ഊർജിതമാക്കാൻ കാര്യമായ ശ്രമങ്ങളുണ്ടായില്ല. കേന്ദ്രത്തിൽനിന്ന് നഷ്ടപരിഹാരം കിട്ടുന്നതുകൊണ്ട് 14 ശതമാനം നികുതിവളർച്ച ഉറപ്പായിരുന്നു. എന്നാൽ, നഷ്ടപരിഹാരം കേന്ദ്രം മുടക്കിയതോടെ ഉറപ്പായ വർധനയും സമയത്തിന് കിട്ടാതെവന്നു. അതോടെ കേരളത്തിന്റെ നികുതിവരുമാനവർധന വെറും പത്തുശതമാനത്തിലൊതുങ്ങി. കുടിശ്ശിക പിരിച്ചെടുക്കാനുള്ള ശ്രമം അബദ്ധനോട്ടീസുകളുടെപേരിലുള്ള പ്രതിഷേധം കാരണം നിർത്തിവെക്കേണ്ടിയുംവന്നു. വായ്പപോയ വഴി ട്രഷറിയിലുള്ള തിരിച്ചുകൊടുക്കേണ്ട നിക്ഷേപങ്ങൾ കണക്കിലെടുത്ത് കേന്ദ്രം വായ്പപരിധി വെട്ടിക്കുറച്ചതും വിനയായി. അതോടെ വായ്പയെടുത്ത് ചെലവുകൾ നേരിടാനാകാതെവന്നു. കേന്ദ്രത്തിൽനിന്നുള്ള നികുതിവിഹിതവും സഹായധനവും മുൻകാലത്തെ അപേക്ഷിച്ച് കുറഞ്ഞു. ചെലവ് ചുരുക്കാൻ സർക്കാർ ശ്രമിച്ചതില്ലായെന്നുമാത്രമല്ല, അനാവശ്യചെലവുകളും. മാന്ദ്യകാലത്ത് ചെലവുചുരുക്കുന്നത് ആത്മഹത്യാപരമാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ചുരുക്കത്തിൽ വരുമാനലക്ഷ്യങ്ങളെല്ലാം പാളിയതോടെ ബജറ്റിലെ പ്രഖ്യാപനങ്ങൾ പലതും വെറുംവാക്കായി. ലക്ഷ്യങ്ങൾ അകലെയായി. കേരള അടിസ്ഥാനസൗകര്യവികസനനിധി(കിഫ്ബി)യിലൂടെ വായ്പയെടുത്ത് നടത്തുന്ന വികസനപദ്ധതികളാണ് ഈ ഇരുട്ടിലെ രജതരേഖ. 53,678 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി അക്കാര്യത്തിൽ കിഫ്ബി ലക്ഷ്യംകണ്ടു. ആരോഗ്യ വിദ്യാഭ്യാസമേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കപ്പെട്ടു. എന്നാൽ, പദ്ധതി നിർവഹണസംവിധാനങ്ങളുടെ ദൗർബല്യം മാറാത്തതിനാൽ കിഫ്ബി പദ്ധതികൾ യാഥാർഥ്യമാകുന്നത് വൈകുന്നു. ഈ വർഷം സംസ്ഥാനം തദ്ദേശതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. 2021-ന്റെ തുടക്കത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെയും. ശേഷിക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ ഇനി ഒരുവർഷമേ മുന്നിലുള്ളൂ. ഈ വർഷത്തിൽ കർശനമായ സാമ്പത്തിക അച്ചടക്കം പാലിക്കാനും കൈയടിനേടാനുള്ള പ്രഖ്യാപനങ്ങൾ ഒഴിവാക്കാനും സർക്കാരിന് കഴിയില്ല. ചുരുക്കത്തിൽ സംസ്ഥാനത്തിന്റെ ധനഃസ്ഥിതിക്കേറ്റ മുറിവ് ഉടനെങ്ങും ഉണങ്ങുമെന്ന പ്രതീക്ഷവേണ്ട. കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് കിഫ്ബി കേരളത്തെ മാറ്റിമറിക്കാൻപോകുന്ന ഏതാണ്ടെല്ലാ പദ്ധതികളിലും കിഫ്ബിയുടെ കൈയൊപ്പുകാണാം. കിഫ്ബി അംഗീകരിച്ച 30,000 കോടി രൂപയുടെ പദ്ധതികൾ പ്രവർത്തനപഥത്തിലേക്ക് നീങ്ങുന്ന വർഷമായിരിക്കും 2019-20. പതിനായിരം കോടി രൂപ ബില്ലുകൾ മാറാൻ നൽകേണ്ടിവരുമെന്ന് കണക്കാക്കുന്നു.' നടന്നത് അംഗീകരിച്ചത് 53,678 കോടിയുടെ 679 പദ്ധതികൾ ടെൻഡർ ചെയ്തത് 13,616 കോടിയുടെ 347 പദ്ധതികൾ നിർമാണം തുടങ്ങിയത് 10,581 കോടിയുടെ 269 പദ്ധതികൾ ചെലവ് 4480 കോടി പ്രവാസിച്ചിട്ടി 2019-20-ൽ കിഫ്ബിയിലേക്കുള്ള ധനസമാഹരണത്തിൽ നിർണായക പങ്ക് പ്രവാസിച്ചിട്ടിക്കുണ്ടാവും. ഇപ്പോൾ യു.എ.ഇ.യിൽ മാത്രമാണ് ചിട്ടി ആരംഭിച്ചിട്ടുള്ളത്. ഫെബ്രുവരി മാസം മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കും. ഏതാനും മാസങ്ങൾകൂടി കഴിയുമ്പോൾ ലോകത്ത് ഏതു രാജ്യത്തുനിന്നും ചിട്ടിയിൽ ചേരാനാവും.' (അഞ്ചുവർഷംകൊണ്ട് ആയിരം കോടിയാണ് പ്രവാസിച്ചിട്ടിയിൽ പ്രതീക്ഷിച്ചത്) നടന്നത് ചിട്ടിയിൽ രജിസ്റ്റർ ചെയ്തവർ 46,888 ചിട്ടിയിൽ ചേർന്നവർ 14,004 ഇതുവരെ കിട്ടിയത് 135 കോടി രൂപ ചിട്ടി പൂർത്തിയാകുമ്പോൾ 634 കോടി കിഫ്ബിയിൽ നിക്ഷേപിച്ചത് 96 കോടി (എല്ലാ രാജ്യങ്ങളിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുംനിന്ന് ചിട്ടിയിൽ ചേരാം) നികുതിവരുമാനം റവന്യൂകമ്മി കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയായ 2.21-ൽനിന്നും ഒരു ശതമാനത്തിൽ താഴെയാക്കണം. ധനക്കമ്മിയാകട്ടെ, കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയായ 3.61-ൽനിന്ന് മൂന്നുശതമാനമായി കുറയ്ക്കണം. ഇതിനു കഴിയണണെങ്കിൽ 2019-20ൽ സംസ്ഥാന ജി.എസ്.ടി. 30 ശതമാനമെങ്കിലും ഉയരണം. 10 ശതമാനത്തിൽനിന്ന് 30 ശതമാനം വളർച്ചയിലേക്കുള്ള എടുത്തുചാട്ടം അപ്രായോഗികമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നിയേക്കാം. എന്നാൽ, ഈ ലക്ഷ്യം നേടാൻ കഴിയുമെന്ന ഉറച്ചവിശ്വാസമാണ് നികുതിവകുപ്പിനുള്ളത്' നടന്നത് ജി.എസ്.ടി. വർധന 10ശതമാനം നികുതിതര വരുമാനവർധന 19.22 ശതമാനം സാമ്പത്തിക സൂചികകൾ ധനക്കമ്മി ബജറ്റിൽ പ്രതീക്ഷിച്ചത് 27,094.81 കോടി ഡിസംബർവരെ 22,991 കോടി റവന്യൂക്കമ്മി 9215.13 കോടി ഡിസംബർവരെ 15,714.55 കോടി (മറ്റ് പദ്ധതികൾ എവിടെവരെ? അതേക്കുറിച്ച് നാളെ) content highlights;kerala budget 2020

from money rss http://bit.ly/2H1kAvK
via IFTTT