121

Powered By Blogger

Thursday, 6 February 2020

ആര്‍ബിഐയുടെ തീരുമാനം വായ്പയെടുത്തവരെയും നിക്ഷേപകരെയും എങ്ങനെ ബാധിക്കും?

ഫെബ്രുവരിയിലെ പണവായ്പ നയ അവലോകനയോഗത്തിൽ റിസർവ് ബാങ്ക് നിരക്കുകൾക്ക് മാറ്റംവരുത്തിയില്ല. അതുകൊണ്ടുതന്നെ വായ്പ പലിശയിലും മാറ്റംവരാനിടയില്ല. നിക്ഷേപകർക്കും ആശ്വസിക്കാം. സ്ഥിര നിക്ഷേപങ്ങളുടെയും പിപിഎഫ്, സുകന്യ സമൃദ്ധി, മറ്റ് പോസ്റ്റ് ഓഫീസ് പദ്ധതികൾ എന്നിവയുടെ പലിശയും തൽക്കാലം കുറയില്ല. നിലവിൽ റിപ്പോനിരക്ക് 5.15 ശതമാനമാണ്. റിവേഴ്സ് റിപ്പോയാകട്ടെ 4.90ശതമാനവും. വളർച്ചാ സാധ്യത കണക്കിലെടുത്താകും ഇനി നിരക്കുകളിൽ മാറ്റമുണ്ടാകാൻ സാധ്യത. ലോണെടുത്തവരെയും നിക്ഷേപകരെയും എങ്ങനെയാണ് റിസർവ് ബാങ്കിന്റെ തീരുമാനം ബാധിക്കുകയെന്ന് പരിശോധിക്കാം. വായ്പയെടുത്തവർ ബാഹ്യ അളവുകോൽ(എക്സ്റ്റേണൽ ബെഞ്ച്മാർക്ക്) അടിസ്ഥാനമാക്കി പുതിയതായി വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവിൽ മാറ്റമുണ്ടാവില്ല. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ്(എംസിഎൽആർ)അടിസ്ഥാനമാക്കി വായ്പയെടുത്തവരുടെ കാര്യത്തിലും വലിയ വ്യതിയാനത്തിന് വകയില്ല. എങ്കിലും മൂന്നുമാസത്തിലൊരിക്കൽ വായ്പ പലിശ പരിഷ്കരിക്കാൻ ബാങ്കുകൾക്ക് കഴിയും. വിപണിയിലെ അവസ്ഥകളും സാധ്യതകളും വിലിയിരുത്തിയാകും ബാങ്കുകൾ ഇതിന് മുതിരുക. എംസിഎൽആർ അടിസ്ഥാനമാക്കി വായ്പയെടുത്തവർക്ക് ബാഹ്യ അളവുകോൽ ബാധകമായ വ്യവസ്ഥയിലേയ്ക്ക് മാറാൻ അവസരമുണ്ട്. എന്നാൽ അതിന് അഡ്മിനിസ്ട്രേറ്റീവ് നിരക്കുകൾ ഉൾപ്പടെയുള്ളവ ഈടാക്കാൻ ബാങ്കുകൾക്ക് കഴിയും. ഇക്കാര്യം വിലയിരുത്തിവേണം തീരുമാനമെടുക്കാൻ. പലിശ നിരക്കിൽ 0.50ശതമാനംവരെ മാറ്റമുണ്ടെങ്കിൽമാത്രം ഇക്കാര്യത്തിൽ തീരുമാനമെടുത്താൽമതിയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഒരുകാര്യം ഇവിടെ ശ്രദ്ധിക്കണം. ബാഹ്യ അളവുകോൽ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിൽ ഇടയ്ക്കിടെ ചാഞ്ചാട്ടം പ്രകടമാകും. റിസർവ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്തുമ്പോഴൊക്കെ വായ്പ പലിശയുംകൂടും. പുതിയതായി വായ്പയെടുക്കുന്നവർ മുകളിൽ വ്യക്തമാക്കിയകാര്യം പരിഗണിച്ചുകൊണ്ടുതന്നെ പുതിയതായി വായ്പയെടുക്കുന്നവർ ബാഹ്യ അളവുകോൽ അടിസ്ഥാനമാക്കിയുള്ള വായ്പ വ്യവസ്ഥ സ്വീകരിക്കുന്നതാകും നല്ലത്. ആർബിഐ നിരക്കുളിൽ മാറ്റംവരുത്തിയില്ലെങ്കിൽ നിലവിലുള്ള പലിശതുടുരും. അതേസമയം, നിരക്ക് കുറച്ചാൽ പലിശ കുറയുകയും ചെയ്യും. നിക്ഷേപകർ ആർബിഐ നിരക്കുകൾ കുറയ്ക്കാതിരുന്നത് നിക്ഷേപകർക്ക് ഗുണകരമാകും. 2019ൽ അഞ്ചുതവണയായി 1.35ശതമാനം നിരക്ക് കുറച്ചത് പലിശ നിരക്ക് വൻതോതിൽ കുറയ്ക്കാനിടയാക്കി. ചെറു നിക്ഷേപ പദ്ധതികളെയും അത് ബാധിച്ചു. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരുകാര്യമുണ്ട്. 2019 ഡിസംബറിൽ ആർബിഐ നിരക്ക് കുറയ്ക്കാതെതന്നെ എസ്ബിഐ നിക്ഷേപ പലിശയിൽ 15 ബേസിസ് പോയന്റിന്റെ കുറവുവരുത്തി. 2020 ജനുവരി 10 മുതൽ ഒരുവർഷത്തെ നിക്ഷപേത്തിന് എസ്ബിഐ നൽകുന്ന പലിശ 6.10 ശതമാനമാണ്. നവംബറിൽ ഇത് 6.25 ശതമാനമായിരുന്നു. മുതിർന്ന പൗരന്മാർക്കാകട്ടെ 6.60 ശതമാനവുമാണ് പലിശ. 2019 ഓഗസ്റ്റിൽ പൊതുവിഭാഗത്തിന് 6.8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.3 ശതമാനവുമായിരുന്നു പലിശ. ബാങ്ക് നിക്ഷേപത്തിന്റെ പലിശ താഴുന്നത് പ്രധാനമായും ബാധിക്കുക മുതിർന്ന പൗരന്മാരെയാണ്. ചെറു നിക്ഷേപ പദ്ധതികളായ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺസ് സേവിങ് സ്കീം തുടങ്ങിയ പദ്ധതികളെ ആശ്രയിക്കുകയാകും മുതിർന്നവർക്ക് നല്ലത്. 2019-20 സാമ്പത്തിക വർഷത്തെ നാലംപാദത്തിൽ ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കിൽ സർക്കാർ മാറ്റംവരുത്തിയിരുന്നില്ല. സ്ഥിര നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിന് കൂടുതൽ പലിശ(6.9 ശതമാനം മുതൽ 7.7 ശതമാനംവരെ) ലഭിക്കും. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിനാകട്ടെ 8.6 ശതമാനവുമാണ് പലിശ. antony@mpp.co.in How will RBIs decision affect borrowers and investors?

from money rss http://bit.ly/2GYo42b
via IFTTT