121

Powered By Blogger

Thursday, 6 February 2020

കുടുംബശ്രീക്ക് 250 കോടി രൂപ

തിരുവനന്തപുരം: കുടുംബശ്രീക്ക് ബഡ്ജറ്റിൽ 250 കോടി രൂപ. സ്ത്രീയുടെ ദൃശ്യത ഉയർത്തുന്നതിൽ കുടുംബശ്രീ വലിയ പങ്കാണ് വഹിച്ചതെന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികളുടെ ആവിഷ്കാരമാണ് കേരളസർക്കാരിന്റെ ബഡ്ജറ്റിന്റെ മുഖമുദ്രയെന്നും കൂട്ടിച്ചേർത്തു. 2016-17-ൽ സ്ത്രീകൾക്കുള്ള സ്കീമുകളുടെ അടങ്കൽ 760 കോടി രൂപയും പദ്ധതി അടങ്കലിന്റെ നാലുശതമാനവുമായിരുന്നു. 2021-ലെ ബഡ്ജറ്റിൽ ഈ തുക 1509 കോടി രൂപയായും പദ്ധതി വിഹിതം 7.3 ശതമാനമായും ഉയർത്തുന്നുണ്ട്. മററു സ്കീമുകളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ഘടകം കൂടി കണക്കിലെടുക്കുകയാണെങ്കിൽ മൊത്തം വനിതാ വിഹിതം 18.4 ശതമാനമാണ്. 2017-18 ൽ ഇത് പതിനൊന്നര ശതമാനമായിരുന്നു. കുടുംബശ്രീ വഴി കുട, നാളികേര ഉൽപന്നങ്ങൾ, കറിപ്പൊടികൾ തുടങ്ങിവ ക്ലസ്റ്റർ അടിസ്ഥാനത്തിൽ പൊതുവായി ഉല്പാദിപ്പിച്ച് സിവിൽ സപ്ലൈസ് ഔട്ടെലറ്റിലൂടെ ലഭ്യമാക്കുന്നതിനുള്ള കരാർ ഉണ്ടാക്കി. കേരള ചിക്കൻ മാർക്കറ്റിലിറങ്ങി. ഇതിനകം ആയിരം കോഴി വളർത്തൽ യൂണിറ്റുകൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. ന്യൂട്രിമിക്സ് ബ്രാൻഡിൽ പോഷക ഭക്ഷണങ്ങൾ മാർക്കറ്റിൽ എത്തിച്ചു. 275 വനിതാ കെട്ടിട നിർമാണ യൂണിറ്റുകൾ 206 മൾട്ടി ട്സാക് യൂണിറ്റുകൾ 76 ഇവന്റ് മാനേജ്മെന്റ് ടീമുകൾ എന്നിവയും തുടങ്ങിയിട്ടുണ്ട്. നൂറിൽ പരം ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾക്ക് കരാറായി. ജരാനരകൾ ബാധിച്ച് പുറംകവറുകൾ പൊളിഞ്ഞ വായിക്കപ്പെടാത്ത ആത്മകഥ എന്നാണ് വിജില ചിറപ്പാട് സ്ത്രീ ജീവിതത്തെ വിലയിരുത്തുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ച ധനമന്ത്രി ഈ അവസ്ഥ തിരുത്തുക എന്നുള്ളത് ആധുനിക സമൂഹത്തിന്റെ കടമയാണെന്നും പറഞ്ഞു. അതിനായി മുകളിൽ വിവരിച്ച പ്രവർത്തനങ്ങൾ കുറച്ചുകൂടി ശക്തിപ്പെടുത്തുന്നതിനൊപ്പം 2020-21ൽ മറ്റുചില ലക്ഷ്യങ്ങൾ കൂടി മുന്നോട്ട് വെക്കുന്നണ്ട്. എല്ലാ നഗരങ്ങളിലും ഷീലോഡ്ജ്. 200 കേരള ചിക്കൻ ഔട്ടലെറ്റുകൾ ഹരിത കർമ സേനകളുമായി യോജിച്ച് ആയിരം ഹരിത സംരംഭങ്ങൾ. പ്രതിദിനം 30,000 രൂപ ടേൺഓവറുള്ള 50 ഹോട്ടലുകൾ ആയിരം വിശപ്പുരഹിത ഹോട്ടലുകൾ 500 ടോയ്ലറ്റ് കോംപ്ലക്സുകളുടെ നടത്തിപ്പ് അയ്യായിരം തൊഴിൽ സംരഭങ്ങൾ 20,000 ഏക്കറിൽ ജൈവകൃഷി 500 ജെൻഡർ റിസോഴ്സ് സെന്ററുകൾ. കോഴിക്കോട് മാതൃകയിൽ എല്ലാ ജില്ലകളിലും ഹോം ഷോപ്പുകൾ കുടുംബശ്രീ ഇന്റേൺഷിപ്പ് പ്രോഗ്രാം. 4 ശതമാനം പലിശക്ക് മൂവായിരം കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കും ഇതിനുപുറമേ റീബിൽഡ് കേരളയിൽ നിന്ന ഉപജീവന സംരഭങ്ങൽക്കായി 200 കോടി രൂപ ലഭ്യമാക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ധനസഹായമടക്കം 250 കോടിരൂപയാണ് കുടുംബശ്രീക്ക് വേണ്ടി ആകെ മാറ്റിവെച്ചിരിക്കുന്നത്. ഇതിന് പുറമേ നഗരങ്ങളിൽ 950 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളും കുടുംബശ്രീ വഴി് നടപ്പാക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളടക്കം 1053 കോടി രൂപയാണ് സ്ത്രീകളുടയും കുട്ടികളുടെയും ക്ഷേമത്തിനായി മാറ്റിവെച്ചിരിക്കുന്നത്. അമ്മാരുടെ ജീവിതം വരച്ച തൃശ്ശൂരിലെ അനുജാതിന്റെ ചിത്രത്തെ കുറിച്ച് വിവരിച്ചുകൊണ്ടാണ് സ്ത്രീകൾക്ക് വേണ്ടിയുളള പ്രഖ്യാപനങ്ങളിലേക്ക് ധനമന്ത്രി കടന്നത് അയലത്തെ അമ്മമാരുടെ കാണാ പണികളാണ് അനുജാത് തന്റെ വരകളിലൂടെ കാണിച്ചുതന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

from money rss http://bit.ly/3bfml6t
via IFTTT