121

Powered By Blogger

Friday, 24 April 2020

Manikandan Achari To Enter The Wedlock Soon!

Manikandan Achari To Enter The Wedlock Soon!
Manikandan Achari, the talented actor who made his acting debut with the acclaimed movie Kammatipaadam, is totally busy in his career with some promising projects lining up. Reportedly, Manikandan is planning to enter the wedlock soon. As per the latest updates,

* This article was originally published here

റിയല്‍ എസ്റ്റേറ്റ്: ആശ്വാസ നടപടികള്‍ മെയ് ഒന്നിന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സെക്രട്ടറി

കൊച്ചി-കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന നിർമാണ മേഖലയ്ക്കായി റെറ (റിയൽ എസ്റ്റേറ്റ് റെഗുലേറ്ററ അതോറിട്ടി) ദിനമായ മെയ് ഒന്നിന് കേന്ദ്ര ഗവൺമെന്റ് ആശ്വാസ നടപടികൾ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഹൗസിംഗ് ആന്റ് അർബൻ അഫയേഴ്സ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര ഐ എ എസ് അറിയിച്ചു. കോവിഡിനെ തുടർന്ന് നിർമാണ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ദുർഗാ ശങ്കർ മിശ്ര. ആർ ബി ഐ പ്രഖ്യാപിച്ച പാക്കേജുകളും വായ്പാ സൗകര്യങ്ങളും വേഗത്തിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച നിർമാണ പ്രവർത്തനങ്ങൾ മറ്റുസംസ്ഥാനങ്ങളിൽ പുനരാരംഭിച്ചു കഴിഞ്ഞെന്നും കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ച പാക്കേജും ആർ ബി ഐയുടെ പ്രഖ്യാപനത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തി കേരളത്തിൽ എത്രയും വേഗത്തിൽ നിർമാണം പുനരാരംഭിക്കാൻ ബിൽഡർമാർ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന എല്ലാ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നതിന് വേണ്ട പിന്തുണ കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയിൽ (റെറ) രജിസ്റ്റർ ചെയ്തിട്ടുള്ള പ്രോജക്ടുകളുടെ കാര്യത്തിൽ ഇളവുകൾ നൽകുമെന്ന് റെറ ചെയർമാൻ പി എച്ച് കുര്യൻ അറിയിച്ചു. നിലവിൽ നിർമാണം നടക്കുന്ന പ്രോജക്ടുകളുടെ ഫീസ് പെനാൽറ്റി കൂടാതെ അടക്കാൻ കൂടുതൽ സമയം അനുവദിക്കും. മുഴുവൻ ബിൽഡർമാരും പ്രോജക്ടുകൾ റെറയിൽ രജിസ്റ്റർ ചെയ്യാൻ തയ്യാറാകണമെന്നും എന്നാൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ റെറയ്ക്ക് ഇടപെടാൻ കഴിയൂവെന്നും കുര്യൻ ചൂണ്ടിക്കാട്ടി. നിർമാണ മേഖലക്ക് നിർമാണ സാമഗ്രികളുടെയും തൊഴിലാളികളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ ഇതിനോടകം നടപടികൾ ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ ബിജു ഐ എ എസ് അറിയിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളിൽ 30 ശതമാനം പേർ ലോക്ഡൗൺ കഴിഞ്ഞാലും കേരളത്തിൽ തന്നെ തുടരുമെന്നാണ് സർക്കാരിന് ലഭിച്ചിട്ടുള്ള കണക്ക്. നിർമാണ സാമഗ്രികൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന പ്രത്യേക സാഹചര്യമുള്ളതിനാൽ സപ്ലൈ ചെയിൻ തടസപ്പെടാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ക്വാറികളുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കും. മണ്ണ് നീക്കത്തിനുള്ള തടസം പരിഹരിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടു കഴിഞ്ഞു. ഇതിന്റെ വിജ്ഞാപനം മാത്രമാണ് വരാനുള്ളത്. പുറംരാജ്യങ്ങളിലുള്ളവരുമായി റിയൽ എസ്റ്റേറ്റ് കരാറുകൾ ഒപ്പിടുമ്പോൾ ഫോറിൻ എക്സ്ചേഞ്ച് സൗകര്യം അനുവദിക്കുക, കേരളത്തിൽ ബിൽഡർമാരിൽ നിന്നും നിലവിൽ ഈടാക്കിവരുന്ന 10 ശതമാനം സ്റ്റാപ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കുക, രാജ്യത്താകെ ഏകീകൃത തൊഴിൽ നിയമം നടപ്പിലാക്കുക, രണ്ടു വർഷത്തേക്ക് ജി എസ് ടി ഇളവ് അനുവദിക്കുക, കെട്ടിട നിർമാണ ചട്ടങ്ങളിൽ ആവശ്യാനുസൃതമായ ഇളവുകൾ അനുവദിക്കുക, അനാവശ്യമായി സ്റ്റോപ്പ് മെമ്മോ നൽകി പണികൾ തടസപ്പെടുന്ന സ്ഥിതി ഒഴിവാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുക, റെറയുടെ ഫീസ് ഘടനയിലും പണമടവിന്റെ രീതിയിലും സമയപരിദിയിലും മാറ്റം വരുത്തുക തുടങ്ങി റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന നിർദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് കെ ബിജുവും പി എച്ച് കുര്യനും ഉറപ്പു നൽകി. എസ് ഐ പ്രോപ്പർട്ടി എം ഡി രഘുചന്ദ്രൻ നായർ മോഡറേറ്ററായി.ഫിക്കി നാഷണൽ റിയൽ എസ്റ്റേറ്റ് കമ്മിറ്റി ജോയിന്റ് ചെയർമാൻ രാജ് മെൻഡ, ക്രെഡായ് കേരള ചെയർമാൻ എസ് കൃഷ്ണകുമാർ, അസെറ്റ് ഹോസ് എം ഡി വി സുനിൽകുമാർ, അബാദ് ബിൽഡേഴ്സ് എം ഡി നജീബ് സക്കറിയ, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു എന്നിവരും സംസാരിച്ചു.

from money rss https://bit.ly/3bM1abW
via IFTTT

സെന്‍സെക്‌സ് 535 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 9,200ന് താഴെയെത്തി

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ആഗോളകാരണങ്ങളോടൊപ്പം ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകൾ നേരിട്ട പ്രതിസന്ധിയുമാണ് വിപണിയുടെ കരുത്ത് ചോർത്തിയത്. സെൻസെക്സ് 535.86 പോയന്റ് നഷ്ടത്തിൽ 31,327.22ലും നിഫ്റ്റി 159.50 പോയന്റ് താഴ്ന്ന് 9154.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 773 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1545 ഓഹരികൾ നഷ്ടത്തിലുമാണ്. 159 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ഭാരതി ഇൻഫ്രടെൽ, സീ എന്റർടെയ്ൻമെന്റ്, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ്, ബ്രിട്ടാനിയ, സിപ്ല, സൺഫാർമ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഫാർമ, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകളൊഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം നഷ്ടത്തിലായി.

from money rss https://bit.ly/2VAFWIB
via IFTTT

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ ഡെറ്റ് ഫണ്ടുകള്‍ക്ക് സംഭവിച്ചത്: വിശദമായി അറിയാം

ഫ്രങ്ക്ളിൻ ടെംപിൾടണിന്റെ ആറ് പ്രധാന ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയിരിക്കുന്നു. നിക്ഷേപിച്ചവരുടെയൊക്കെ പണംപോയെന്നല്ല ഇതിനർഥം. ചുരുക്കത്തിൽ പറഞ്ഞാൽ, നിക്ഷേപിക്കാനോ നിക്ഷേപം പിൻവലിക്കാനോ തൽക്കാലം കഴിയില്ല. എസ്ഐപി, എസ്ടിപി, എസ്ഡബ്ല്യുപി പദ്ധതികളും മരവിപ്പിച്ചു. ഫണ്ടുകൾ ഏതൊക്കെ? ഫ്രങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാൻ, ഫ്രങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് പ്രവർത്തനം നിർത്തുന്നത്. നിലവിൽ ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 26,000 കോടി രൂപയാണ്. ഇതുകൊണ്ട് ഫ്രങ്ക്ളിന് ഉദ്ദേശിക്കുന്നത് എന്താണ്? കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യത്തെ കടപ്പത്ര വിപണിയിൽ പണലഭ്യത കുറഞ്ഞതോടൊപ്പം നിക്ഷേപകർ വ്യാപകമായി പണം പിൻവലിക്കാനും തുടങ്ങി. ഇത് ഫണ്ടുകളുടെ പ്രവർത്തനത്തെ ബാധിച്ചു. ഫണ്ടുകൾ നിക്ഷേപിച്ച കടപ്പത്രങ്ങൾ വിപണിയിൽ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. താഴ്ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചത്. നിക്ഷേപകർ കൂട്ടത്തോടെ ഫണ്ടുകളിൽനിന്ന് പണംപിൻവലിക്കാനെത്തിയതോടെ ഫണ്ട് കമ്പനിക്ക് വിപണിയിൽ കടപ്പത്രങ്ങൾ വിൽക്കാൻ കഴിയാതായി. സമ്മർദം ഏറുമ്പോൾ കിട്ടിയ വിലയ്ക്ക് ആസ്തികൾ വിറ്റ് നിക്ഷേപകർക്ക് പണം കൈമാറാൻ ശ്രമം നടത്തേണ്ടിവരും. ഇത് കനത്തനഷ്ടത്തിനിടയാക്കും. അതൊഴിവാക്കാനാണ് ഈശ്രമം. നിക്ഷേപം പിൻവലിക്കാൻ കഴിയില്ലെന്നാണോ? അതേ. ഈ ഫണ്ടുകളിലെ നിക്ഷേപം തൽക്കാലം പിൻവലിക്കാനാവില്ല. ഫണ്ടിലുള്ള ആസ്തി വിറ്റശേഷം പണം നിങ്ങൾക്ക് തിരിച്ചുതരും. കനത്ത സമ്മർദത്തിൽ വിലകുറച്ച് വിൽക്കാനുള്ള സമ്മർദമുണ്ടാകാതിരിക്കാനാണ് ഈ നീക്കം. വിപണിയിൽ പണലഭ്യത വർധിക്കുമ്പോൾ മണിമാർക്കറ്റ് ഉപകരണങ്ങൾ സമ്മർദമില്ലാതെ മികച്ച വിലയ്ക്ക് വിൽക്കാനാകും. അത് നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം വർധിപ്പിക്കും. എത്രകാലം കാത്തിരിക്കണം? അത് പറയാൻ ബുദ്ധിമുട്ടാണ്. വിവിധ കടപ്പത്രങ്ങളുടെ കാലാവധിയ്ക്കനുസരിച്ച് പണം തിരികെയെടുക്കാനാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡെറ്റ് വിപണിയിൽ പണലഭ്യത വർധിക്കുമ്പോൾമാത്രമെ ഫണ്ട് ഹൗസിന് എളുപ്പത്തിൽ ആസ്തികൾവിറ്റ് പണം തിരികെയെടുക്കാനാകൂ. ഫണ്ടുകളുടെ എൻഎവിയിൽ വ്യത്യാസംവരുമോ? ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയാലും എല്ലാദിവസവും എൻഎവി(നെറ്റ് അസെറ്റ് വാല്യു)പുതുക്കിക്കൊണ്ടിരിക്കും. ഫണ്ടിന്റെ മൂല്യത്തിൽ ഭാവിയിലുണ്ടാകുന്ന വ്യതിയാനം നിക്ഷേപകന് മനസിലാക്കാനാകും. ഈകാലയളവിൽ ഫണ്ട് മാനേജുമെന്റ് ഇനത്തിൽ ചാർജ് ഈടാക്കുകയില്ല. ഫ്രങ്ക്ളിന് ടെംപിൾടണിന്റെ മറ്റ് ഫണ്ടുകളെ ബാധിക്കുമോ? ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ പ്രകടനം ഓഹരി വിപണിയെ ആശ്രയിച്ചാണിരിക്കുന്നത്. അതിന് ഈ പ്രതിസന്ധിയുമായി ബന്ധമില്ല. ഡെറ്റ് വിപണിയിൽ ഇപ്പോഴുണ്ടായിരിക്കുന്ന പണലഭ്യതക്കുറവാണ് ഈ പദ്ധതികളെ ബാധിച്ചത്.പോർട്ട്ഫോളിയോ വിലയിരുത്തിയശേഷമെ ഭാവിയിൽ നിക്ഷേപം നടത്താവൂ. മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾക്ക് റിസ്ക് കുറവായിരിക്കും. സെഗ്രിഗേറ്റഡ് യൂണിറ്റുകൾ? ഐഡിയ വൊഡാഫോൺ പ്രതസന്ധിയിലായതോടെയാണ് ആ കമ്പനിയിൽ നിക്ഷേപിച്ച തുക സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയിലേയ്ക്ക് ഫ്രാങ്ക്ളിൻ ടെംപിൾടൺ മാറ്റിയത്. ഐഡിയ വൊഡാഫോൺ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുന്നമുറയ്ക്ക് പണംലഭിക്കുമ്പോൾ സെഗ്രിഗേറ്റഡ് യൂണിറ്റുകളുടെ മൂല്യംവർധിക്കും. നിക്ഷേപകർക്ക് അത് ഗുണകരമാകും. ഡെറ്റ് ഫണ്ടിൽ ഇനി നിക്ഷേപിക്കാമോ? ഓവർനൈറ്റ് ഫണ്ട്, ലിക്വിഡ് ഫണ്ട്, ബാങ്കിങ് ആൻഡ് പിഎസ് യു ഫണ്ട്, കോർപ്പറേറ്റ് ബോണ്ട് ഫണ്ട് തുടങ്ങിയവയിൽനിക്ഷേപിക്കാനാണ് മ്യൂച്വൽ ഫണ്ട് അഡൈ്വസർമാരിൽ പലരും നിർദേശിക്കുന്നത്. ലോ ഡ്യൂറേഷൻ ഫണ്ടിലും ഷോർട്ട് ടേം ഫണ്ടിലും നിക്ഷേപമാകാമെന്നും ഇവർ പറയുന്നുണ്ട്. ഡെറ്റ് ഫണ്ടിലെ നിക്ഷേപം ബാങ്ക് എഫ്ഡിയിലേയ്ക്ക് മാറ്റണോ? ഡെറ്റ് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപകരെല്ലാം ഇപ്പോൾ അഡൈ്വസർമാരോട് ചോദിക്കുന്നത് ഇതാണ്. മികച്ച ക്രഡിറ്റ് റേറ്റിങ് ഉള്ള ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾ തുടരുകയെന്നതാണ് അതിനുള്ള മറുപടി. റേറ്റിങ് കുറഞ്ഞ കടപ്പത്രങ്ങളിലും കമ്പനികളിലും നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾ ഒഴിവാക്കുക. ട്രിപ്പിൾ എ, എ.എ റേറ്റിങ് ഉള്ളവ പരിഗണിക്കാം. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തവർ തൽക്കാലം ഓവർനൈറ്റ്, ലിക്വിഡ് ഫണ്ടുകളിൽമാത്രം നിക്ഷേപിക്കുക. ഡെറ്റ് വിപണിയിലുണ്ടായിട്ടുള്ള അസാധാരണ സാഹചര്യം ആർബിഐയും സർക്കാരും വിലയിരുത്തിവരികയാണ്. antony@mpp.co.in

from money rss https://bit.ly/3cHdfzo
via IFTTT

റെക്കോഡ് വീണ്ടും ഭേദിച്ചു: സ്വര്‍ണവില പവന്‌ 34,000 രൂപയായി

അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി സ്വർണവില പവന് എക്കാലത്തെയും ഉയർന്ന നിലവാരമായ 34,000 രൂപയിലെത്തി. 4,250 രൂപയാണ് ഗ്രാമിന്റെ വില. ഏപ്രിൽ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 23 ദിവസംകൊണ്ട് പവന്റെ വിലയിൽ 2,400 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,724.04 ഡോളർ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ വിലയേക്കാൾ 0.4ശതമാനം കുറയുകയാണുണ്ടായത്. ലോക്ക്ഡൗൺ കാരണം ജൂവലറികൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് വാങ്ങുന്നതിനോ വിൽക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവരമില്ല. അക്ഷയ തൃതീയ പ്രമാണിച്ച് ഓൺലൈനിൽ സ്വർണംവാങ്ങാൻ ജുവലറികൾ സൗകര്യമൊരുക്കിയിട്ടുണ്ട്. സ്വർണം തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ജനുവരി 8 30,400 2020 ഫെബ്രുവരി 24 32,000 2020ഏപ്രിൽ 7 32,800 2020 ഏപ്രിൽ 14 33,600 2020 ഏപ്രിൽ 24 34,000

from money rss https://bit.ly/3eMlk7N
via IFTTT

Thursday, 23 April 2020

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു

ഫ്രാങ്ക്ളിന് ടെംപിൾട്ടൺ ആറ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനം നിർത്തുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് കടപ്പത്ര വിപണിയിൽ പ്രതിസന്ധി രൂക്ഷമായതിനെതടുർന്നാണ് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനായി ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നത്. ഫ്രങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാൻ, ഫ്രങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് പ്രവർത്തനം നിർത്തുന്നത്. നിലവിൽ ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 26,000 കോടി രൂപയാണ്. തീരുമാനപ്രകാരം ഏപ്രിൽ 24മുതൽ ഈ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനോ നിക്ഷേപം പിൻവലിക്കുന്നതിനോ കഴിയില്ല. അതേസമയം, ഓഹരി അധിഷ്ഠിത ഫണ്ടുകളിലേയ്ക്ക് മാറ്റാം. സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻവഴി പണം പിൻവലിക്കാനും അനുവദിക്കും. നിക്ഷേപകർക്ക് പരമാവധി നേട്ടം നേടിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നടപടിയെന്ന് ഫ്രാങ്ക്ളിൻ ടെംപിൾടൺ വിശദീകരിച്ചു. ഫണ്ടുകളിലുള്ള ആസ്തി മികച്ച വിലയ്ക്ക് വിറ്റ് പണമാക്കുകയാണ് ചെയ്യുക. ഫണ്ടുകളുടെ മൂല്യം ഇടിയാനിടയാക്കുമെന്നതിനാൽ കനത്ത സമ്മർദംമൂലമുള്ള വില്പനയ്ക്ക് തയ്യാറാകുകയില്ല. നിക്ഷേപിച്ച കടപ്പത്രങ്ങളുടെ കാലാവധി പൂർത്തിയാകുന്നമുറയ്ക്ക് യൂണിറ്റ് ഉടമകൾക്ക് പണം നൽകും. ലോ ഡ്യൂറേഷൻ, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ നിക്ഷേപം നടത്തിയിട്ടുള്ളത് കാലാവധി കുറഞ്ഞ കടപ്പത്രങ്ങളിലുംമറ്റുമാണ്. അതുകൊണ്ടുതന്നെ വൈകാതെ നിക്ഷേപകർക്ക് പണംതിരികെ ലഭിച്ചേക്കും. സ്ഥിര നിക്ഷേപ പദ്ധതികളിൽതന്നെ മികച്ച നേട്ടം നൽകിവന്നിരുന്ന ഈ ഫണ്ടുകളിൽ നിരവധി ചെറുകിട നിക്ഷേപകരും അതിസമ്പന്നരും നിക്ഷേപം നടത്തിയിരുന്നു. മൂന്നുവർഷത്തിൽകൂടുതൽകാലം നിക്ഷേപം നിലനിർത്തിയാൽ ആദായനികുതി ആനുകൂല്യം ലഭിക്കുമെന്നതും ഇത്തരം ഫണ്ടുകളിലേയ്ക്ക് നിക്ഷേപകരെ ആകർഷിച്ചു. കടപ്പത്രവിപണിയിൽ പണമാക്കൽ എളുപ്പമല്ലാതാകുകയും അതേസമയം, നിക്ഷേപകർ വ്യാപകമായി പണം പിൻവലിക്കാൻ തുടങ്ങിയതുമാണ് ഫണ്ടുകളെ ബാധിച്ചത്.

from money rss https://bit.ly/2xL402v
via IFTTT

സെന്‍സെക്‌സില്‍ 499 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടം. നിക്ഷേപകർ ഓഹരികൾവിറ്റ് വ്യാപകമായി ലാഭമെടുത്തതാണ് വിപണിയിലെ ബാധിച്ചത്. സെൻസെക്സ് 499 പോയന്റ് നഷ്ടത്തിൽ 31,413ലും നിഫ്റ്റി 122 പോയന്റ് താഴന്ന് 9191ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 314 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 447 ഓഹരികൾ നഷ്ടത്തിലുമാണ്. സിപ്ല, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, കോൾ ഇന്ത്യ, എൽആൻഡ്ടി, ഒഎൻജിസി, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയന്മെന്റ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3cGHMgK
via IFTTT

രണ്ടാഴ്ചകൊണ്ട് പോസ്റ്റുമാൻമാർവീട്ടിലെത്തിച്ചത് 344 കോടി രൂപ

ലോക്ഡൗണിൽ വീട്ടിലിരിക്കുന്നവരുടെ ബാങ്കിലുള്ള പണം വാതിൽപ്പടിക്കലെത്തിക്കുന്ന തപാൽവകുപ്പിന്റെ പദ്ധതി വൻഹിറ്റ്. ഏപ്രിൽ എട്ടുമുതൽ 21 വരെയുള്ള കാലയളവിൽ പോസ്റ്റുമാൻമാർ ദേശവ്യാപകമായി വീടുകളിലെത്തിച്ചത് 344 കോടി(3,44,17,55,716) രൂപ. ഇടപാടുകളിൽ ഉത്തർപ്രദേശാണ് മുന്നിൽ. കേരളത്തിന് ഏഴാംസ്ഥാനമാണ്. സംസ്ഥാനത്ത് തിരുവനന്തപുരമാണ് കൂടുതൽ തുക വീട്ടിലെത്തിച്ചത്. ലോക്ഡൗൺ കാലത്ത് സാധാരണക്കാർക്ക് ബാങ്കുകളിൽനിന്ന് പണം പിൻവലിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. ആധാറിൽ അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുള്ള 93 ബാങ്കുകളിൽനിന്നാണ് ഇത്തരത്തിൽ വീട്ടുപടിക്കൽ പണം പിൻവലിക്കാനാവുക. പണം ആവശ്യമുള്ളവർ വിവരം തപാലോഫീസിൽ അറിയിച്ചാൽ സംവിധാനവുമായി പോസ്റ്റുമാൻ വീട്ടിലെത്തും. ആവശ്യമായ വിവരങ്ങൾ അദ്ദേഹം യന്ത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ നിക്ഷേപകന്റെ ഫോണിലേക്ക് കോഡ് സംഖ്യവരും. ഇതുപയോഗിച്ചാണ് പണം പിൻവലിക്കുക. പ്രത്യേകം സർവീസ് ചാർജുകളില്ലെന്നതാണ് സവിശേഷത.

from money rss https://bit.ly/2Y2VMx5
via IFTTT

ഏഷ്യൻ അതിസമ്പന്നരില്‍ മുകേഷ് അംബാനി വീണ്ടും ഒന്നാമത്

മുംബൈ: ഏഷ്യയിലെ അതിസമ്പന്നരിൽ ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മായെ പിന്തള്ളി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി വീണ്ടും ഒന്നാമതെത്തി. ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിൽ ഫെയ്സ് ബുക്ക് 9.9 ശതമാനം ഓഹരികൾ വാങ്ങിയതോടെ റിലയൻസ് ഓഹരികൾ ബുധനാഴ്ച പത്തുശതമാനത്തിലധികം നേട്ടമുണ്ടാക്കിയിരുന്നു. ഇതാണ് വിപണിമൂല്യത്തിൻറെ കണക്കിൽ മുകേഷ് അംബാനിയെ മുന്നിലെത്തിച്ചത്. ബ്ലൂംബർഗിൻറെ അതിസന്പന്നരുടെ പട്ടികയിൽ ലോകത്തിൽ 17-ാം സ്ഥാനത്താണ് മുകേഷ് അംബാനിയിപ്പോൾ. 4920 കോടി ഡോളറിൻറെ (3.74 ലക്ഷം കോടി രൂപ) വിപണിമൂല്യമാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, ജാക് മായ്ക്ക് 4600 കോടി ഡോളറിൻറെ (3.5 ലക്ഷം കോടി രൂപ) ആസ്തിയാണുള്ളത്. ആഗോള സന്പന്നരുടെ പട്ടികയിൽ ജാക് മാ 19 -ാം സ്ഥാനത്താണിപ്പോൾ. ഫെയ്സ് ബുക്കുമായുള്ള ഇടപാടിനുശേഷം മുകേഷ് അംബാനിയുടെ വിപണിമൂല്യത്തിൽ 470 കോടി ഡോളറിൻറെ (35,800 കോടി രൂപ) വർധനയാണ് രേഖപ്പെടുത്തിയത്. 2014-ൽ വാട്സാപ്പിനെ ഏറ്റെടുത്തശേഷം ഫെയ്സ് ബുക്ക് നടത്തുന്ന ഏറ്റവുംവലിയ നിക്ഷേപമാണ് ജിയോയിലേത്. കന്പനിയുടെ ഇന്ത്യയിലെ ഏറ്റവുംവലിയ നിക്ഷേപവും. കോവിഡ് മഹാമാരിയുടെ വ്യാപനത്തെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ ഇടിവിൽ മുകേഷ് അംബാനിയുടെ ആസ്തിയിൽ രണ്ടു മാസംകൊണ്ട് 32 ശതമാനത്തോളം ഇടിവുണ്ടായിരുന്നു. വ്യാഴാഴ്ച 1371.50 രൂപ നിരക്കിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3bv314W
via IFTTT

Anjaam Pathiraa Digital Premiere Date Is Out!

Anjaam Pathiraa Digital Premiere Date Is Out!
Anjaam Pathiraa, the Kunchacko Boban starrer is one of the biggest hits of the Malayalam film industry in recent times. The movie, which is directed by the popular young filmmaker Midhun Manuel Thomas had equally impressed the audiences and critics. As

* This article was originally published here

ആത്മവിശ്വാസത്തോടെ വിപണി: സെന്‍സെക്‌സ് 484 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കോവിഡ് ഭീതിക്കിടയിലും ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 484 പോയന്റ് നേട്ടത്തിൽ 31,863ലും നിഫ്റ്റി 127 പോയന്റ് ഉയർന്ന് 9314ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ ഐടി സൂചികയാണ് മികച്ചനേട്ടമുണ്ടാക്കിയത്. സൂചിക 4.85ശതമാനം ഉയർന്നു. ബിഎസ്ഇ ടെക്, ബാങ്കെക്സ്, ഫിനാൻസ് സൂചികകൾ യഥാക്രമം 3.93 ശതമാനവും 3.39ശതമാനവും 2.31ശതമാനവും നേട്ടമുണ്ടാക്കി. കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, ഗ്രാസിം, എൽആൻഡ്ടി, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വിപണിയിൽ ആത്മവിശ്വാസം നിലനിർത്തുന്നതിന് സർക്കാർ വീണ്ടും ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സൂചികകൾ നേട്ടമുണ്ടാക്കിയത്.

from money rss https://bit.ly/2S2GPr9
via IFTTT

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പണയംവെച്ചും വായ്പനേടാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകനാണോ നിങ്ങൾ? അത്യാവശ്യമായി പണം വേണ്ടിവന്നാൽ ഫണ്ട് നിക്ഷേപം പണയംവെച്ചും നിങ്ങൾക്ക് വായ്പ നേടാം. സ്വർണം, ഓഹരി, മറ്റ് ആസ്തികൾ എന്നിവ പണയം വെച്ച് വായ്പയെടുക്കുന്നതുപോലെതന്നെയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്മേലും കടമെടുക്കുന്നത്. ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം മ്യൂച്വൽ ഫണ്ട് നിക്ഷേപം പണയമായി സ്വീകരിക്കും. ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു(എൻഎവി)അടിസ്ഥാനമാക്കിയാകും പണംവായ്പ നൽകുക. നിലവിലെ എൻഎവിയുടെ 50ശതമാനംവരെ വായ്പയായി ലഭിക്കും. ചാഞ്ചാട്ടംകുറവായ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം പണയംവെച്ചാൽ ഇതിൽകൂടുതൽ തുക വായ്പയായി ലഭിക്കും.

from money rss https://bit.ly/2Vvn91h
via IFTTT

കോവിഡ്: ഇപിഎഫില്‍നിന്ന് 15 ദിവസംകൊണ്ട് പിന്‍വലിച്ചത് 1954 കോടി രൂപ

പ്രധാൻമന്ത്രി ഗരീഖ് കല്യാൺ യോജന പ്രകാരം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽനിന്ന് 15 ദിവസംകൊണ്ട് ജീവനക്കാർ പിൻവലിച്ചത് 1954 കോടി രൂപ. കോവിഡ് വ്യാപനത്തെതുടർന്ന് ഇപിഎഫിൽനിന്ന് പണം പിൻവലിക്കാൻ അനുമതി നൽകിയതിനെതുടർന്നാണ് ഇത്രയും തുക ചുരുങ്ങിയ കാലയളവിനുള്ളിൽ പിൻവലിച്ചത്. 6.06 ലക്ഷം അപേക്ഷകളാണ് ഈകാലയളവിൽ പണംപിൻവലിക്കാനായി ഓൺലൈനിൽ ലഭിച്ചത്. ലഭിച്ച അപേക്ഷകൾ പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് മൂന്നുദിവസത്തിനുള്ളിൽ തീർപ്പാക്കിയതായി ഇപിഎഫ്ഒ പറയുന്നു. കോവിഡ് മൂലം അടച്ചിട്ടിരിക്കുന്നതിനാൽ കുറച്ചുജീവനക്കാരെവെച്ചാണ് ഇത്രയും അപേക്ഷകൾ പരിഗണിച്ചത്. മുന്നുമാസത്തെ ശമ്പളത്തിനുതുല്യമായതുകയോ ആവശ്യപ്പെടുന്നതുകയോ അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയുടെ 75ശതമാനമോ ഏതാണ് കുറവ് അതാണ് അനുവദിച്ചത്. തിരിച്ചടയ്ക്കേണ്ടാത്ത തുകയാണിത്.

from money rss https://bit.ly/2VwIwz6
via IFTTT

ജന്‍ധന്‍ അക്കൗണ്ടിലെത്തിയത് കോടികള്‍; മൊത്തംനിക്ഷേപം 1.28 ലക്ഷം കോടിയായി

ന്യൂഡൽഹി: ഒരിടവേളയ്ക്കുശേഷംഏപ്രിൽമാസത്തെ ആദ്യ ആഴ്ചയിൽ ജൻധൻ അക്കൗണ്ടുകളിൽ കോടികളുടെ നിക്ഷേപമെത്തി. ഏപ്രിൽ എട്ടിന് അവസാനിച്ച ആഴ്ചയിലെ കണക്കുപ്രകാരം 1.28 ലക്ഷം കോടി രൂപയാണ് ജൻധൻ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം. കൃത്യമായി പറഞ്ഞാൽ 38.12 കോടി ജൻധൻ അക്കൗണ്ടുകളിലായി 1,27,748.43 കോടിരൂപയുടെ നിക്ഷേപമാണ് ഏപ്രിൽ എട്ടിലെ കണക്കുപ്രകാരം ഉണ്ടായിരുന്നത്.മാർച്ച് നാലിലെ കണക്കുപ്രകാരം 1.18 ലക്ഷം കോടി രൂപയായിരുന്ന ഈ അക്കൗണ്ടുകളിലുണ്ടായിരുന്ന മൊത്തം തുക. അടുത്തകാലത്തൊന്നും ജൻധൻ അക്കൗണ്ടുകളിൽ ഇത്രയും തുക എത്തിയിട്ടില്ലന്ന് ബാങ്കിങ് മേഖലിയിൽനിന്നുള്ളവർ പറയുന്നു.അടച്ചിടൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനെതുടർന്നാണ് സർക്കാർ ജൻധൻ അക്കൗണ്ടിലേയ്ക്ക് പണം നൽകിയത്. പ്രധാൻമനന്ത്രി ഗരീബ് കല്യാൺ പാക്കേജുപ്രകാരം കഴിഞ്ഞമാസം 9,930 കോടി രൂപയാണ് വനിതകളുടെ 19.86 കോടി ജൻധൻ അക്കൗണ്ടുകളിലെത്തിയത്. ഈ പണംപിൻവലിക്കാൻ ജനങ്ങൾ വൻതോതിലാണ് ബാങ്കുകളുടെ ശാഖകളിലെത്തിയത്. പണമെടുത്തില്ലെങ്കിൽ നിക്ഷേപിച്ചതുക സർക്കാർ പിൻവലിക്കുമെന്ന് അഭ്യൂഹം പരന്നതായിരുന്നു കാരണം.മെയിലും ജൂണിലും 500 രൂപവീതം വനിതകളുടെ ജൻധൻ അക്കൗണ്ടിൽ സർക്കാർ നിക്ഷേപിക്കും.

from money rss https://bit.ly/34YVHMs
via IFTTT

യെസ് ബാങ്കിനെ രക്ഷിക്കാനിറങ്ങിയ സ്വകാര്യ ബാങ്കുകള്‍ ദൗത്യത്തില്‍നിന്ന്‌ പിന്മാറുന്നു

മുംബൈ: യെസ് ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാനായി സർക്കാർ കൊണ്ടുവന്ന പദ്ധതി പ്രകാരം നിക്ഷേപം നടത്തിയ സ്വകാര്യ ബാങ്കുകളിൽ പലതും ഇതിനകം ഭാഗികമായി ഓഹരികൾ വിറ്റൊഴിഞ്ഞു. മാർച്ച് 17നും 31നും ഇടയിലാണ് സ്വകാര്യബാങ്കുകൾ ഓഹരികൾ വിറ്റത്. ഫെഡറൽ ബാങ്ക് യെസ് ബാങ്കിന്റെ 5.86 കോടി ഓഹരികളാണ് ഇതിനിടയിൽ വിറ്റത്. കൊട്ടക് മഹീന്ദ്ര ബാങ്ക് 4.72 കോടി ഓഹരികളും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 4.02 കോടി ഓഹരികളും ഈകാലയളവിൽ വിറ്റ് നിക്ഷേപം പിൻവലിച്ചു. ഇതോടെ യെസ് ബാങ്കിൽ ഫെഡറൽ ബാങ്കിന്റെ ഓഹരി വിഹിതം അരശതമാനത്തോളം കുറഞ്ഞ് 1.92ശതമാനമായി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിഹതിം 3.61ശതമാനമായും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റേത് 1.67ശതമാനമായും കുറഞ്ഞു. അതേസമയം, പ്രധാന നിക്ഷേപകരായ എസ്ബിഐ, ആക്സിസ് ബാങ്ക്, ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവർ ഓഹരികളൊന്നും വിറ്റൊഴിഞ്ഞിട്ടില്ല. ഐസിഐസിഐ ബാങ്കാകട്ടെ ഈകാലയളവിൽ 78,300 ഓഹരികൾ വാങ്ങുകയും ചെയ്തു. നിലവിൽ 7.97ശതമാനമാണ് ഐസിഐസിഐയുടെ വിഹിതം. യെസ് ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ എസ്ബിഐ അവതരിപ്പിച്ച പദ്ധതി മാർച്ച് 13നാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചത്. ഇതുപ്രകാരം എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് തുടങ്ങിയവ 10,000 കോടി രൂപ നിക്ഷേപിക്കണം. മൂന്നുവർഷം ഒരുഓഹരിപോലും പിൻവലിക്കില്ലെന്ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ മാർച്ച് 17ന് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. യെസ് ബാങ്കിന്റെ ആസ്തി ഭദ്രത നിലനിർത്താനായിരുന്നു ഈതീരുമാനം.

from money rss https://bit.ly/2KqtPrb
via IFTTT

Wednesday, 22 April 2020

പ്രവാസികള്‍ ഇന്ത്യയിലേയ്ക്കയക്കുന്ന പണത്തില്‍ 23ശതമാനം കുറവുണ്ടാകും

വാഷിങ്ടൺ: കോവിഡ് വ്യാപനത്തെതുടർന്നുള്ള ആഗോള സാമ്പത്തിക മാന്ദ്യംമൂലം ഇന്ത്യയിലേയ്ക്കുള്ള പ്രവാസികളുടെ പണമയയ്ക്കലിൽ 23 ശതമാനം കുറവുണ്ടാകുമെന്ന് ലോക ബാങ്ക്. കഴിഞ്ഞവർഷം 83 ബില്യൺ യുഎസ് ഡോളറാണ് പ്രവാസികൾ നാട്ടിലേയ്ക്കയച്ചത്. ഈ വർഷം ഇത് 64 ബില്യണായി കുറയുമെന്ന് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. സമീപകാല ലോകചരിത്രത്തിലാദ്യമായാണ് കുടിയേറ്റക്കാരുടെ വരുമാനത്തിൽ വൻതോതിൽ ഇടിവുണ്ടാകുന്നത്. സാമ്പത്തികമന്ദ്യം നേരിടുന്നതിനാൽ പലർക്കും ജോലി നഷ്ടപ്പെടാനും സാധ്യയുണ്ട്. കോവിഡ് വ്യാപനംമൂലം പലരാജ്യങ്ങളും അടച്ചിട്ടതിനാൽ ഈ വർഷത്തെ വിദേശപണത്തിന്റെ വരവിൽ വിവിധ രാജ്യങ്ങൾക്ക് 20ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. പാകിസ്താനും 23ശതമാനത്തിന്റെ കുറവാണുണ്ടാകുക. കഴിഞ്ഞവർഷത്തെ 22.5 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 17 ബില്യൺ ഡോളറായി ഇത് കുറയും. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക് എന്നീരാജ്യങ്ങളിലെത്തുന്ന വിദേശപണത്തിലും 14 മുതൽ 19ശതമാനംവരെ കുറവുണ്ടാകുമെന്നും വേൾഡ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/2zopG4S
via IFTTT

പാഠം 70. ലഘു സമ്പാദ്യ പദ്ധതി: 20ശതമാനം വരുമാനനഷ്ടത്തെ എങ്ങനെ മറികടക്കാം?

20വർഷം ഗൾഫിൽ ജോലിചെയ്ത് നാട്ടിലേയ്ക്ക് മടങ്ങിയ മോഹനൻ പണംമുഴുവൻ ലഘുസമ്പാദ്യ പദ്ധതികളിലാണ് നിക്ഷേപിച്ചത്. മറ്റുവരുമാനമാർഗമില്ലാത്തതിനാലും റിസ്ക് എടുക്കേണ്ടെന്നുകരുതിയും സർക്കാർ ഗ്യാരണ്ടി നൽകുന്ന പദ്ധതികളാണ് തിരിഞ്ഞെടുത്തത്. നിത്യജീവിതത്തിലെ ചെലവുകൾ വഹിക്കുന്നതിന് നിക്ഷേപത്തിൽനിന്നുള്ള പലിശയാണ് ഉപയോഗിച്ചുവരുന്നത്. മക്കൾക്ക് വിവാഹ സമയമാകുമ്പോൾ ഉപയോഗിക്കാനുള്ള നിക്ഷേപവുംഅതോടൊപ്പമുണ്ട്. ലഘുസമ്പാദ്യ പദ്ധതികളുടെ പലിശകുറച്ചതോടെ അദ്ദേഹത്തിന്റെ വാർഷിക വരുമാനത്തിൽ 20ശതമാനത്തിലേറെയാണ് കുറവുണ്ടാകുക. സ്ഥിര നിക്ഷേപ പദ്ധതികളിൽ ഒരുശതമാനം പലിശകുറച്ചാൽപോലും പലിശവരുമാനത്തിൽ 15 ശതമാനംവരെ കുറവുണ്ടാകും. ഉദാഹരണത്തിന് മന്ത്ലി ഇൻകം അക്കൗണ്ടിൽ 20 ലക്ഷംരൂപ നിക്ഷേപിച്ചെന്നിരിക്കട്ടെ. നേരത്തെ ഇതിൽനിന്ന് ലഭിച്ചിരുന്നത് 1.52 ലക്ഷം രൂപയാണ്. പുതുക്കിയ നിരക്ക് പ്രകാരം വരുമാനം 1.32 ലക്ഷമായി കുറയും. വരുമാനത്തിലുണ്ടായ കുറവാകട്ടെ 13ശതമാനമാണ്. ഒരുവർഷത്തെ ടേം ഡെപ്പോസിറ്റിൽ നിക്ഷേപിച്ചവർക്കാണ് കൂടുതൽ വരുമാനച്ചോർച്ചയുണ്ടാകുക. 20ശതമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറച്ചതിനുപിന്നാലെയാണ് ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്കിൽ കാര്യമായി കുറവുവരുത്തിയത്. വർഷത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിച്ചിരുന്ന രീതിയിൽ മാറ്റംവരുത്തി മൂന്നുമാസത്തിലൊരിക്കലാക്കിയത് ബാങ്കുകളുടെ സമ്മർദംമൂലമാണ്. റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാകുന്ന സാഹചര്യംവന്നപ്പോഴാണ് ഈ രീതി നടപ്പാക്കിയത്. ഇതോടെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ അടിക്കടി താഴാൻതുടങ്ങി. താഴ്ന്ന വരുമാനക്കാരെയും അസംഘടിതമേഖലയിലുള്ളവരെയും ലക്ഷ്യമിട്ട് സാമൂഹിക പ്രതബന്ധതയുടെ ഭാഗമായിക്കൂടിയാണ് ലഘു സമ്പാദ്യ പദ്ധതികൾ രാജ്യത്ത് സർക്കാർ കൊണ്ടുവന്നത്. ഈ ലക്ഷ്യം ഇപ്പോൾ പാടെമറന്നിരിക്കുന്നു. ലഘു സമ്പാദ്യ പദ്ധതികളുടെ ചരിത്രത്തിലാദ്യമായാണ് പലിശ നിരക്കിൽ 1.40 ശതമാനംവരെ കുറവുവരുത്തുന്നത്. ഇതോടെ പണപ്പെരുപ്പവുമായി താരതമ്യംചെയ്യുമ്പോൾ ഈ പദ്ധതികളിൽനിന്ന് ലഭിക്കുന്നനേട്ടം നാമമാത്രമായി(പട്ടിക കാണുക). യഥാർത്ഥനേട്ടത്തിന്റെ കണക്കിങ്ങനെ പദ്ധതി പഴയ നിരക്ക്(%) പുതിയ നിരക്ക്(%) യഥാർഥ ആദായം(%)* 1,2,3 വർഷത്തെ ടൈം ഡെപ്പോസിറ്റ് 6.9 5.5 0.5 5 വർഷത്തെ ടൈംഡെപ്പോസിറ്റ് 7.7 6.7 1.7 5 വർഷത്തെ ആർഡി 7.2 5.8 0.80 സീനിയർ സിറ്റിസൺസ് സ്കീം 8.6 7.4 2.4 മന്ത്ലി ഇൻകം അക്കൗണ്ട് 7.6 6.6 1.6 എൻഎസ് സി 7.9 6.8 1.8 പിപിഎഫ് 7.9 7.1 2.1 കിസാൻ വികാസ് പത്ര 7.6 6.9 1.9 സുകന്യ സമൃദ്ധി 8.4 7.6 2.6 *ഒരുവർഷത്തെ ശരാശരി പണപ്പെരുപ്പമായ 5% അടിസ്ഥാനമാക്കിയാണ് യഥാർത്ഥനേട്ടം കണക്കാക്കിരിയിരിക്കുന്നത്. പെൻഷനായപ്പോൾ ലഭിച്ചതുക ലഘു സമ്പാദ്യ പദ്ധതികളിലിട്ട് അതിൽനിന്ന് ലഭിക്കുന്ന പലിശകൊണ്ട് ജീവിക്കുന്നവർഏറെയുണ്ട്. നഷ്ടസാധ്യതയുള്ള പദ്ധതികളിൽനിന്നുമാറി മികച്ച വരുമാനലക്ഷ്യത്തോടെ നിക്ഷേപിച്ചവരും ഇപ്പോൾ എന്തുചെയ്യണമെന്ന ചിന്തയിലാണ്. ആർബിഐ നിരക്ക് കുറച്ചത് അടിസ്ഥാനമാക്കിയാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശകുറച്ചതെന്ന് ന്യായീകരിക്കാം. എന്നിരുന്നാലും ലഘുസമ്പാദ്യ പദ്ധതികളിൽ സാമൂഹികമായ ലക്ഷ്യവും പ്രസക്തിയുമുള്ള പദ്ധതികളുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം പെൺകുട്ടികൾക്കുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി, പൊതുജനങ്ങൾക്കുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവ ഉദാഹരണം. സർക്കാരിന്റെ പ്രധാനവരുമാനമാർഗം പലിശ നിരക്കിൽ അടുത്തകാലത്തായി കുറവുവരുത്തിത്തുടങ്ങിയതോടെ ലഘു സമ്പാദ്യ പദ്ധതികളിലെ നിക്ഷേപത്തിലും കാര്യമായ ഇടിവുണ്ടായി. നിരവധി വികസന പദ്ധതികൾക്കായി സർക്കാർ പണം പ്രയോജനപ്പെടുത്തുക്കൊണ്ടിരുന്നത് സാധാരണക്കാരുടെ ഈ നിക്ഷേപത്തിൽനിന്നാണ്. Gross and Net Small Savings Collections(Rs. In Crores) YEAR GROSS NET​ 2009-10 2,50,931.31 64,309.16 2010-11 2,74,719.89 58,653.21 2011-12 2,21,913.21 3,093.95 2012-13 2,34,152.69 24,351.75 2013-14 2,50,421.04 43,803.89 2014-15 3,04,733.83 49,937.22 2015-16 4,45,973.79 1,06,938.28 2016-17 5,15,999.80 1,17,265.52 2017-18 5,92,710.36 1,57,113.87 2018-19(upto Nov 2018) 4,01,060.26 101511.37 വരുമാന നഷ്ടത്തിൽനിന്ന് മറികടക്കാം പൊതുമേഖല-സ്വകാര്യ വാണിജ്യ ബാങ്കുകളോടൊപ്പം ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശ മത്സരിച്ച് കുറയ്ക്കുമ്പോൾ നിക്ഷേപകന് അതിനെ മറികടക്കാൻ വഴികളേറെയുണ്ട്. മികച്ച രീതിയിൽ പലിശ നൽകുന്ന സ്മോൾ ഫിനാൻസ് ബാങ്കുകളിൽ നിക്ഷേപിക്കാം. ഇസാഫ്, സൂര്യോദയ്, ജന, ഉജ്ജീവൻ, ഉത്കർഷ്, ഇക്വിറ്റാസ് തുടങ്ങിയ നിരവധി സ്മോൾ ഫിനാൻസ് ബാങ്കുകൾ രാജ്യത്തുണ്ട്. ഇസാഫിന് കേരളത്തിൽ എല്ലാജില്ലകളിലും നിരവധി ശാഖകളുണ്ട്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ചുവർഷത്തെ നിക്ഷേപത്തിന് 9ശതമാനം പലിശയാണ് നൽകുന്നത്. ജന സ്മോൾ ഫിനാൻസ് ബാങ്കാകട്ടെ പരമാവധി പലിശ നൽകുന്നത് 499 ദിവസത്തെ നിക്ഷേപത്തിനാണ്. 8.50ശതമാനം. ഉജ്ജീവനാകട്ടെ 799 ദിവസത്തെ നിക്ഷേപത്തിന് നൽകുന്നത് 8.10ശതമാനം പലിശയാണ്. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 456 ദിവസംമുതൽ രണ്ടുവർഷംവരെയുള്ള എഫ്ഡിക്ക് 8.50ശതമാനമാണ് നൽകുന്നത്. ഇക്വിറ്റാസാകട്ടെ 888 ദിസവത്തെ നിക്ഷേപത്തിന് 8.25ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ എല്ലാജില്ലകളിലും സാന്നിധ്യമുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 546 ദിവസത്തെ നിക്ഷേപത്തിന് നൽകുന്നത് 8 ശതമാനം പലിശയാണ്. മുതിർന്ന പൗരന്മാർക്ക് അരശതമാനംവരെ അധിക പലിശയും എല്ലാ ബാങ്കുകളും വാഗ്ദാനംചെയ്യുന്നുണ്ട്. നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ മറ്റ് വാണിജ്യ ബാങ്കുകൾക്കുള്ളതുപോലെ സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപത്തിനും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഒരാളുടെ പേരിലുള്ള അക്കൗണ്ടിന് പരമാവധി അഞ്ചുലക്ഷം രൂപവരെയാണ് പരിരക്ഷ ലഭിക്കുക. feedbacks to: antonycdavis@gmail.com

from money rss https://bit.ly/2KtFw0a
via IFTTT

പ്രവര്‍ത്തനഫലംകാത്ത് നിക്ഷേപകര്‍; സെന്‍സെക്‌സില്‍ 100 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 100 പോയന്റ് ഉയർന്ന് 31478ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തിൽ 9224ലിലുമാണ് വ്യാപാരം നടക്കുന്നത്. സീ എന്റർടെയ്ൻമെന്റ്, ബ്രിട്ടാനിയ, യുപിഎൽ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, വേദാന്ത, ഐഒസി, ഹിൻഡാൽകോ, ടിസിഎസ്, കോൾ ഇന്ത്യ, സിപ്ല, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടൈറ്റാൻ കമ്പനി, എംആൻഡ്എം, മാരുതി സുസുകി, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിഎസ്ഇയിലെ 999 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 304 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ബിഎസ്ഇ സ്മോൾക്യാപ്, മിഡക്യാപ് സൂചികകളെല്ലാം നേട്ടത്തിലാണ്. കമ്പനികളുടെ പ്രവർത്തനഫലങ്ങൾ കാത്തിരിക്കുകയാണ് നിക്ഷേപകർ. ബ്രിട്ടാനിയ, ഭാരതി ഇൻഫ്രടെൽ, ഹാത് വെ കേബിൾ തുടങ്ങി ഏഴുകമ്പനികളാണ് ഇന്ന് പ്രവർത്തനഫലംപുറത്തുവിടുന്നത്. റിലയൻസ്-ഫേസ്ബുക്ക് ഡീൽ പുറത്തുവന്നതിനെതുടർന്ന് കഴിഞ്ഞദിവസം സെൻസെക്സ് 743 പോയന്റ് നേട്ടമുണ്ടാക്കിയിരുന്നു.

from money rss https://bit.ly/2VL4iOI
via IFTTT

കോവിഡ്: ഉത്തേജക പാക്കേജില്ലെങ്കിൽ വ്യവസായങ്ങൾ തിരുച്ചുവരില്ല

ന്യൂഡൽഹി: ഉചിതമായ സാമ്പത്തിക പാക്കേജുമായി സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ രാജ്യത്തെ നല്ലൊരുഭാഗം വ്യവസായങ്ങളും തിരിച്ചുവരവില്ലാത്തവിധം തകരുമെന്ന് സർവേ. ഈ സാമ്പത്തികവർഷം ബിസിനസിൽ ഗുണകരമായി എന്തെങ്കിലും സംഭവിക്കുമെന്ന് 70 ശതമാനം വ്യവസായികളും വിശ്വസിക്കുന്നില്ല. മിക്കകമ്പനികളും ചെലവും ജോലിക്കാരുടെ എണ്ണവും കുറയ്ക്കുമെന്ന് പറഞ്ഞതായും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും (ഫിക്കി) ധ്രുവ അഡ്വൈസേഴ്സും സംയുക്തമായി നടത്തിയ സർവേ ചൂണ്ടിക്കാട്ടി. കോവിഡ് അടച്ചിടൽ കാരണം കുറച്ചാഴ്ചകളായി ഇന്ത്യൻ വ്യവസായമേഖലയിലുണ്ടായത് മുമ്പെങ്ങുമില്ലാത്ത തകർച്ചയാണ്. ബിസിനസിനെ വളരെ വലിയതോതിൽ ബാധിച്ചെന്നാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 380 കമ്പനികളെ പങ്കെടുപ്പിച്ചു നടത്തിയ സർവേയിൽ 72 ശതമാനവും അവകാശപ്പെട്ടത്. അതിനാൽ, ഉടൻതന്നെ ശക്തമായ സാമ്പത്തിക പാക്കേജുമായി സർക്കാർ മുന്നോട്ടുവന്നില്ലെങ്കിൽ തിരിച്ചുകയറാനാവാത്തവിധം നല്ലൊരുഭാഗം വ്യവസായങ്ങളും തകരും -സർവേ അഭിപ്രായപ്പെട്ടു. വ്യവസായങ്ങൾ കുറച്ച് ദശാബ്ദങ്ങളിലുണ്ടാക്കിയ നേട്ടങ്ങൾ ഇല്ലാതാക്കുന്നതാണ് മഹാമാരിയെന്ന് ഫിക്കി പ്രസിഡന്റ് ഡോ. സംഗീത റെഡ്ഡി പറഞ്ഞു. അതിനാൽ സംരംഭങ്ങൾ, ജോലികൾ, ജോലിക്കാർ എന്നിവരെ സംരക്ഷിക്കാൻ കാര്യമായ പദ്ധതി ഉടൻ വേണം. ആത്മവിശ്വാസം വർധിപ്പിക്കാൻ തുടർച്ചയായ സഹായങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു. വിവിധ ബിസിനസുകൾ ഫണ്ട് സംഘടിപ്പിക്കാനും നിക്ഷേപം നടത്താനുമെല്ലാം പദ്ധതി തയ്യാറാക്കിയത് കോവിഡ് കാരണം പിന്നാക്കംപോകുമെന്ന് ധ്രുവ അഡ്വൈസേഴ്സ് സി.ഇ.ഒ. ദിനേശ് കനാബർ പറഞ്ഞു. പലിശകുറഞ്ഞ വായ്പ, നികുതി റീഫണ്ടുകൾ തുടങ്ങിയവ നൽകിക്കൊണ്ട് എത്രയും വേഗം ബിസിനസുകൾ സാധാരണ നിലയിലാക്കാൻ സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണംചെയ്ത ബിസിനസ് പദ്ധതികൾ ആറുമാസത്തേക്കോ ഒരുവർഷത്തേക്കോ മാറ്റിവെക്കേണ്ടിവരുമെന്ന് 61 ശതമാനംപേർ അഭിപ്രായപ്പെട്ടു. ഒരുവർഷത്തിലേറെ മാറ്റിവെക്കേണ്ടിവരുമെന്നാണ് 33 ശതമാനം കമ്പനികൾ പറഞ്ഞത്. ഫണ്ട് സ്വരൂപണ പദ്ധതികൾ ആറുമാസംമുതൽ ഒരുവർഷത്തേക്ക് മാറ്റിവെച്ചതായി 60 ശതമാനവും അറിയിച്ചു. 25 ശതമാനം കമ്പനികൾ അത്തരം പദ്ധതി ഉപേക്ഷിച്ചു. കമ്പനികൾ ചെലവുചുരുക്കൽ പദ്ധതികളുമായി മുന്നോട്ടുപോകും. ജീവനക്കാരുടെ എണ്ണം, ശമ്പളം എന്നിവയിൽ കുറവുവരുത്തും. സീനിയർ, മിഡിൽ മാനേജ്മെന്റ് തലത്തിലാകും മുഖ്യമായും ശമ്പളം കുറയ്ക്കുക. അതേസമയം, കോവിഡിനെതിരായ പോരാട്ടം വിജയം കാണുമെന്നുതന്നെയാണ് വ്യവസായികൾ വിശ്വസിക്കുന്നത്.

from money rss https://bit.ly/2VvLKTS
via IFTTT

കൊറോണക്കാലം വഴിത്തിരിവായി: മീൻ വില്പനയ്ക്ക് സർക്കാർ സംവിധാനം

തോപ്പുംപടി: കൊറോണക്കാലത്ത് ലേലം ഒഴിവാക്കി മത്സ്യം വിൽക്കുന്നതിന് സർക്കാർ രൂപപ്പെടുത്തിയ ബദൽ സംവിധാനം വിജയം കണ്ടതോടെ, ഇതിനായി സ്ഥിരം സംവിധാനമുണ്ടാക്കാൻ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം ഇതു സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. തൊഴിലാളികൾ പിടിക്കുന്ന മത്സ്യം അതത് ഹാർബറുകളിലോ, ലാൻഡിങ് സെന്ററിലോ െവച്ച് തൂക്കം കണക്കാക്കി അതിനുള്ള വില തൊഴിലാളിക്ക് നൽകും. ഇതിന്റെ ചുമതല മത്സ്യഫെഡിനാണ്. ഓരോ സ്ഥലത്തും ഹാർബർ മാനേജ്മെൻറ് കമ്മിറ്റിയും സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനും ചേർന്ന് മീനിന്റെ കുറഞ്ഞ വില നിശ്ചയിക്കും. ഈ വില തൊഴിലാളിക്ക് നേരിട്ട് നൽകാനാണ് ലക്ഷ്യമിടുന്നത്. മത്സ്യം സംഭരിച്ച് പ്രത്യേക സംവിധാനത്തിലൂടെ വിൽക്കാനും ഫിഷറീസ് വകുപ്പ് നീക്കം തുടങ്ങി. ആദ്യഘട്ടത്തിൽ 140 നിയോജക മണ്ഡലങ്ങളിലും ഇതിനായി മാതൃകാ മത്സ്യ വിപണന കേന്ദ്രങ്ങൾ തുടങ്ങാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവ തുടങ്ങുന്നത്. മത്സ്യഫെഡ് ശേഖരിക്കുന്ന മത്സ്യം ഗുണമേന്മ ഉറപ്പാക്കി, ന്യായമായ വിലയ്ക്ക് ഈ കേന്ദ്രങ്ങൾ വഴി വിൽക്കും. ജനങ്ങൾക്ക് നല്ല മത്സ്യം ന്യായമായ വിലയ്ക്ക് ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കും. മീൻ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഹാർബറുകളിൽ ചിൽ റൂമുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ 25 ഹാർബറുകളിൽ ചിൽ റൂമുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇതിനു കഴിയാത്ത ഇടങ്ങളിൽ പോർട്ടബിൾ കണ്ടെയ്നറുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മീൻ കൊണ്ടുപോകുന്നതിന് ഇൻസുലേറ്റഡ് വാഹനങ്ങളുമുണ്ടാകും. ഇടത്തട്ടുകാർ ഒഴിവാകും സർക്കാർ ഇടപെടൽ ഫലപ്രദമായാൽ, മീൻ വിപണിയിൽനിന്ന് ഇടത്തട്ടുകാർ ഒഴിവാകും. കേരളത്തിലെ മീൻ വിപണി ഇപ്പോൾ നിയന്ത്രിക്കുന്നത് ഇടത്തട്ടുകാരാണ്. രാഷ്ട്രീയക്കാരും വിവിധ സമുദായ ശക്തികളും വൻകിട കുത്തകകളുമൊക്കെയാണ് പലയിടത്തും മത്സ്യവിപണി നിയന്ത്രിക്കുന്നത്. തൂക്കം നോക്കി മീൻ ശേഖരിക്കുന്ന ഏർപ്പാട് നിലവിലില്ല. തരകന്മാർ തൂക്കം നോക്കാതെ ഒറ്റ നോട്ടത്തിൽ ഒരു വില നിശ്ചയിക്കുകയാണ്. ഇതുകൂടാതെ ലേല വിഹിതം, വാങ്ങൽ കിഴിവ് തുടങ്ങി പല തരത്തിലുള്ള പിടിത്തങ്ങളുമുണ്ട്. തൊഴിലാളിക്കാണ് ഇതുവഴി നഷ്ടമുണ്ടാകുന്നത്. ഇവർക്ക് മത്സ്യം കൊടുക്കാൻ തൊഴിലാളികൾ ബാധ്യസ്ഥരുമാണ്. ബദൽ സംവിധാനം ശക്തമാക്കണം സർക്കാരിന്റെ ബദൽ വിപണന സംവിധാനം തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നതിനാൽ, കൂടുതൽ വ്യാപകമാക്കണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി കൺവീനർ ചാൾസ് ജോർജ് ആവശ്യപ്പെട്ടു. പുതിയ സംവിധാനം നടപ്പാക്കിയതോടെ, കേരളത്തിൽ ഓരോ ദിവസവും അഞ്ച് കോടി രൂപ വരെ തൊഴിലാളികൾക്ക് അധികമായി കിട്ടുന്നുണ്ട്. ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാകുന്നത് ആശാവഹമാണ്. പണം കടമായി നൽകി ഇടത്തട്ടുകാർ തൊഴിലാളികളെ വലയിലാക്കുന്നുണ്ടെന്നും ഇത് തടയാൻ നടപടി വേണമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി.ഡി. മജീന്ദ്രൻ ആവശ്യപ്പെട്ടു.

from money rss https://bit.ly/3eFI7lP
via IFTTT