121

Powered By Blogger

Friday, 19 June 2020

11 ലക്ഷം കോടി വിപണിമൂല്യം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയന്‍സ്

വിപണിമൂല്യം 11 ലക്ഷം കോടി രൂപയിലെത്തിയ രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ്. കൃത്യമായി പറഞ്ഞാൽ 11,44,949 കോടി. മാർച്ച് പകുതിയിൽ തുടങ്ങിയ ഓഹരി വിലയിലെ റാലിയാണ് മികച്ച ഉയരം എത്തിപ്പിടിക്കാൻ കമ്പനിയെ സഹായിച്ചത്. വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്യാൻ മിനുട്ടുകൾ അവശേഷിക്കേ, ഓഹരി വില 1,788 നിലവാരത്തിലേയ്ക്ക് ഉയർന്നു. ജൂൺ 18ലെ ക്ലോസിങ് നിരക്കിൽനിന്ന് അഞ്ചുശതമാനത്തിലേറെയാണ് നേട്ടം.മൂന്നുമാസംകൊണ്ട് നിക്ഷേപകർക്ക് ഇരട്ടിനേട്ടമാണ് കമ്പനി നൽകിയത്. മാർച്ച് 23ന് 867 രൂപയായിരുന്നു ഓഹരിയുടെ വില. കടബാധ്യതയിൽനിന്ന് കരകയറ്റിയതാണ് മികച്ചനേട്ടമുണ്ടാക്കാൻ കമ്പനിയെ സഹായിച്ചത്. ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന്റെ 24.71ശതമാനം ഉടമസ്ഥതാവകാശം വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് വിറ്റ് 1.15 ലക്ഷംകോടി രൂപയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് 58 ദിവസംകൊണ്ട് സമാഹരിച്ചത്. അവകാശ ഓഹരി വില്പനയിലൂടെ 53,124 കോടി രൂപ സമാഹരിക്കാനും കമ്പനിക്കായി. കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതുസംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്ന് കഴിഞ്ഞദിവസം ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. റീട്ടെയിൽമേഖലയിൽ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.

from money rss https://bit.ly/2V0dnUf
via IFTTT