121

Powered By Blogger

Friday, 19 June 2020

റിലയന്‍സ് കുതിച്ചു: സെന്‍സെക്‌സ് 524 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 11 ലക്ഷം കോടി കടന്നതോടെ ഓഹരി വിപണി കരുത്തുപ്രകടിപ്പിച്ചു. സെൻസെക്സ് 523.68 പോയന്റ് നേട്ടത്തിൽ 34,731.73ലും നിഫ്റ്റി 152.70 പോയന്റ് ഉയർന്ന് 10244.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1759 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 841 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. ആറുശതമാനത്തിലേറെയാണ് റിലയൻസിന്റെ ഓഹരിവില ഉയർന്നത്. ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇൻഡസിന്റ് ബാങ്ക്, വേദാന്ത, എച്ച്സിഎൽ ടെക്, എംആൻഡ്എം, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ലോഹം ഒഴികെയുള്ള ഓഹരികൾ കരുത്തുകാട്ടി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. Sensex up 524 pts as RIL surges over 6%

from money rss https://bit.ly/30Wwrqj
via IFTTT