121

Powered By Blogger

Friday, 19 June 2020

എസ്ബിഐ നല്‍കിയ മുദ്ര വായ്പയില്‍ 15ശതമാനം കിട്ടാക്കടമായി

സൂക്ഷ്മ ചെറുകിട സ്ഥാപനങ്ങൾക്കും പാർട്ട്ണർഷിപ്പ് കമ്പനികൾക്കുമായി എസ്ബിഐ നൽകിയ മുദ്ര ലോണിൽ 15ശതമാനം നിഷ്ക്രിയ ആസ്തിയായി. സർക്കാരിന്റെ വായ്പ പദ്ധതികൾ ബാങ്കുകൾക്ക് ബാധ്യതയാകുന്നതായി റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയതിനുപിന്നാലെയാണ് പുതിയ കണക്കുകൾ പുറത്തുവന്നത്. മുദ്ര സ്കീം പ്രകാരം ബാങ്ക് ഡിജിറ്റലായാണ് വായ്പകൾ അനുവദിച്ചത്. അതുപ്രകാരംതന്നെ നടത്തിയ വിശകലനത്തിലാണ് വായ്പയിൽ ഇത്രയുംതുകയുടെ ബാധ്യത ബാങ്കിനുണ്ടായതായി കണ്ടെത്തിയത്. 33,800 കോടി രൂപയുടെ മുദ്ര വായ്പയാണ് 2019 സാമ്പത്തികവർഷത്തിൽ എസ്ബിഐ നൽകിയത്. 6.2 കോടി സംരംഭങ്ങൾക്കായി 3.4 ലക്ഷംകോടി രൂപയാണ് 2020 സാമ്പത്തിക വർഷത്തിൽമാത്രം പദ്ധതി പ്രകാരം വായ്പ നൽകിയിട്ടുള്ളതെന്ന് മുദ്രയുടെ വെബ്സൈറ്റിൽ പറയുന്നു. കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന മന്ത്രി മുദ്ര യോജന പ്രകാരം ചെറുകിട വ്യാപങ്ങൾക്കായി ഈടുരഹിത വായ്പയായി 10 ലക്ഷം രൂപവരെയാണ് അനുവദിച്ചിരുന്നത്. സുക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനായി 2015ലാണ് പദ്ധതി ആവിഷ്കരിച്ചത്.

from money rss https://bit.ly/2UZjKHh
via IFTTT