121

Powered By Blogger

Friday, 19 June 2020

ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ ഇ-കൊമേഴ്‌സ് നയം പരിഷ്‌കരിക്കുന്നു

ചൈനീസ് ഉത്പന്നങ്ങൾക്ക് നിയന്ത്രണംകൊണ്ടുവരുന്നതിന്റെ ഭാഗമായി ഉത്പന്നം എവിടെ നിർമിച്ചതാണെന്ന് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ വ്യക്തമാക്കേണ്ടിവരും. ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ ഉത്പന്നത്തെക്കുറിച്ചുള്ള വിവരണത്തോടൊപ്പമാണ് ഇതുംനൽകേണ്ടത്. ഇന്ത്യയിലോ പുറത്തോ നിർമിച്ചത് എന്നകാര്യം അറിയുന്നതിനാണ് ഇത്. ഇക്കാര്യം താമസിയാതെ നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനായി ഇ-കൊമേഴ്സ് നയത്തിൽ മാറ്റംവരുത്താനാണ് ഉദ്ദേശിക്കുന്നത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ഇതുസംബന്ധിച്ച നയത്തിന്റെ കരടിന് രൂപംനൽകിയിട്ടുണ്ട്. ഉത്പന്നത്തിന്റെ വിവരണത്തോടൊപ്പം നിർമിച്ച കമ്പനിയുടെ പേരും ബന്ധപ്പെടേണ്ട വിലാസവും നൽകേണ്ടിവരും. വിവരങ്ങൾ നൽകിയില്ലെങ്കിൽ പിഴചുമത്താനും വ്യവസ്ഥയുണ്ടാകും. ആത്മനിർഭർ ഭാരത് മിഷന്റെ ഭാഗമായികൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.

from money rss https://bit.ly/3ej9EIR
via IFTTT