121

Powered By Blogger

Friday, 19 June 2020

ദീര്‍ഘലക്ഷ്യത്തോടെയുള്ള ഏകീകരണം വിപണിയില്‍ സാധ്യമാകും

രണ്ടരമാസമായി രാജ്യത്തെ ഓഹരി വിപണി മികച്ചപ്രകടനം കാഴ്ചവെക്കുകയാണ്. ദേശീയ, അന്തർദേശീയ ചലനങ്ങൾ നിരീക്ഷിച്ച് ഇന്നത്തെ സ്ഥിതിയിൽ സമ്മിശ്രചായ്വോടെ ഭാവിയിൽ അത് ഏകീകരിക്കപ്പെടാനാണ് സാധ്യത. ഏകീകരണത്തിന്റെ ദൈർഘ്യവും സ്വഭാവവും ഹൃസ്വകാലത്തേക്ക് ആഴമേറിയതോ ഏതാനും ആഴ്ചക്കാലത്തേക്ക് ഉദാസീനമോ ആയിത്തീരാനും ഇടയുണ്ട്. വിശാലവിപണി പരിധിക്കനുസരിച്ചായിരിക്കുമിത്. നിഫ്റ്റി 50ൽ ട്രേഡിംഗ് ശക്തമായ പിന്തുണയോടെ 1000 പോയിന്റിനും 9500 പോയിന്റിനും ഇടയിലായിരിക്കും. പ്രതിരോധമായി 10,500 വരെവരാം. 9500ന്റെ പരിധിതകർന്നാൽ അടുത്ത ശക്തമായ പിന്തുണ 9000 എന്നതലത്തിലായിരിക്കും. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ആഭ്യന്തര ഘടകങ്ങളിൽ പ്രധാനം ചൈനയുമായുള്ള അതിർത്തിത്തർക്കം രൂക്ഷമായേക്കാം എന്ന സാധ്യതയാണ്. എന്നാൽ വിപണി ഇപ്പോൾ ഇക്കാര്യത്തിൽ വലിയ ഉൽക്കണ്ഠ പ്രകടിപ്പിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട ധനപരമായ ചലനങ്ങൾ പ്രതീക്ഷിക്കുന്നില്ല. അതിർത്തിത്തർക്കം അയഞ്ഞാലും രാജ്യത്തിന്റെ ജാഗ്രത കുറയാനും ഇടയില്ല. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൽ ഉണ്ടായേക്കാവുന്ന വർധനവാണ് മറ്റൊരുആശങ്ക. സുപ്രധാന സാമ്പത്തികമേഖലകൾ ഉൾപ്പടെ ചില പ്രധാനകേന്ദ്രങ്ങൾ അടച്ചിടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.അതോടൊപ്പംതന്നെ അടച്ചിടൽ അവസാനിപ്പിച്ചുകൊണ്ട് ഏതാനും ആഴ്ചകൾക്കകം സാമ്പത്തികമേഖല തുറക്കുമെന്നുള്ള കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനവും കേൾക്കുന്നു. ആഭ്യന്തര പ്രവണതകളേക്കാളുപരി ആഗോള അടിസ്ഥാനത്തിലുള്ള ചലനങ്ങളാണ് വിപണിയിലെ പ്രവണതകൾ നിയന്ത്രിക്കുന്നതെന്നാണ് മനസിലാകുന്നത്. ഏറ്റവുംപുതിയ ചിന്താവിഷയങ്ങൾ ചൈനയിലും യുഎസിലും കാണപ്പെടുന്നതുപോലെ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗവും മാന്ദ്യത്തിന്റെ കാലദൈർഘ്യവും കടംകൊടുത്തു തീർക്കാനാവാതെ ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളുമാണ്. നിയന്ത്രണാധീനമായിത്തീർന്നയിടങ്ങളിലും പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളുടെ എണ്ണം കുറവും ഇതുസംബന്ധിച്ച വാർത്തകൾ അൽപം ഊതി വീർപ്പിച്ചവയുമാണ്. മാന്ദ്യത്തിന്റെകാര്യം പരിശോധിച്ചാൽ മുൻ വർഷത്തെയപേക്ഷിച്ച് 3 മുതൽ 4 പാദങ്ങൾവരെ വളർച്ച താഴോട്ടു തന്നെ പോയ്ക്കൊണ്ടിരിക്കുന്ന ദീർഘചക്രത്തിലാണുള്ളതെന്നകാര്യം പൊതുവേ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. മാസംതോറും സാമ്പത്തിക പ്രവർത്തനങ്ങൾ വർധിച്ചുവരുന്നത് കാണുന്നുമുണ്ട്. സ്വകാര്യ ബോണ്ടുകൾ, വീട്ടുസാധനങ്ങളുടെ പണയം എന്നിവയിൽ കേന്ദ്ര ബാങ്കിന്റെ സഹായം ഉറപ്പുള്ളതിനാൽ യുഎസിൽ പാപ്പരത്തഭീതി കുറഞ്ഞിരിക്കയാണ്. സമാനമായി ഇന്ത്യയിലും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ചില ഗുണങ്ങൾ പ്രതീക്ഷിക്കാം. ജൂൺ രണ്ടാംവാരം മുതൽ വിദേശ സ്ഥാപന നിക്ഷേപ ഓഹരികൾ ഇന്ത്യ പോലുള്ള വികസ്വര വിപണികളിൽ വിറ്റഴിച്ചു തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര വിമാന സർവീസുകൾ, റോഡു ഗതാഗതം, വാങ്ങൽ സൂചിക, വാഹന രജിസ്ട്രേഷൻ, വ്യവസായ ഉൽപാദന സൂചിക എന്നിവയിലെ പ്രതിമാസ പ്രകടനം താഴ്ന്നനിലിലാണിപ്പോൾ. അടച്ചിടൽ കാലത്ത് ഇത്തരം കണക്കുകൾ കുറവു തന്നെയായിരിക്കും. പ്രവർത്തനം സാധരണ നിലയിലാകുന്നതോടെ മാസംചെല്ലുന്തോറും കാര്യങ്ങൾ മെച്ചപ്പെടും. വികസ്വര വിപണികളിൽ നിന്നുള്ള ഓഹരികൾ വിദേശ നാണ്യത്തിന് കൂടുതൽ സുരക്ഷിതത്വവും യുഎസ് കേന്ദ്ര ബാങ്കിന്റെ ഗ്യാരണ്ടിയുമുള്ള യുഎസ് ഓഹരികളിലേക്കു മാറ്റുന്നതിനുള്ള വിൽപനയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ പാദത്തിലും വരാനുള്ളതിലും സാമ്പത്തിക പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി ഇല്ലാതിരുന്നിട്ടും ഉയർന്ന മൂല്യ നിർണയത്തിലേക്കു തിരിച്ചു പോവുകയും ലോക ഓഹരി വിപണിയിൽ അർഹമായതിലേറെ തിരിച്ചുവരവ് ദൃശ്യമാവുകയും ചെയ്തതാണ് ഇതിന്റെ യഥാർത്ഥ കാരണം. മൂല്യനിർണയം കോവിഡിനു മുമ്പുള്ള കാലത്തിനു തുല്യമായിട്ടില്ലെങ്കിലും ഡിസമ്പർ അവസാനംവരെ വളർച്ചാ മുരടിപ്പുണ്ടാവുമെന്ന കണക്കുകൂട്ടൽ നിലനിൽക്കേ ഈ പ്രകടനം ശ്രദ്ധേയം തന്നെയാണ്. സാമ്പത്തികരംഗത്ത് പതനം ദൃശ്യമാണെങ്കിലും ഓഹരിയിൽ വൻനഷ്ടം പ്രതീക്ഷിക്കുന്നില്ല. സാമ്പത്തിക വിപണിയുടെ അസന്തുലനമോ കൂടിയ തോതിലുള്ള കടമോ പാപ്പരത്തമോ അല്ല ഈ തെറ്റുതിരുത്തലിനു കാരണമെന്നാണു മനസിലാകുന്നത്. മറിച്ച് ആരോഗ്യരംഗത്തെ പ്രതിസന്ധിയാണിതിന്റെ പിന്നിൽ പ്രവർത്തിച്ചതെന്നു കാണാം. രോഗ വ്യാപനത്തിന്റെ രണ്ടാംതരംഗം കൂടുതൽ ആപൽക്കരമാവുകയും സാമ്പത്തിക തകർച്ച കൂടുതൽ കാലം നീണ്ടു നിൽക്കുകയും ചെയ്താലോ തുടങ്ങിയ ചോദ്യങ്ങൾ അന്തരീക്ഷത്തിൽ ഉയരുന്നത് കാണാതിരിക്കാനും കഴിയില്ല. എന്നാൽ ഇപ്പോഴത്തെ സ്ഥിതിവെച്ചു നോക്കുമ്പോൾ ഇതിനുള്ള സാധ്യത വളരെ കുറവാണ്. ലോകം പുതിയൊരു തുറവിയിലേക്കു പ്രവേശിക്കുകതന്നെചെയ്യും. ഇന്ത്യയിൽ ധനകാര്യ വിദഗ്ധർ പ്രവചിക്കുന്നത് 2021 സാമ്പത്തികവർഷം മൊത്ത അഭ്യന്തര ഉൽപാദനത്തിൽ -2.5 ശതമാനം മുതൽ -10 ശതമാനം വരെ കുറവുണ്ടാകുമെന്നാണ്. അതേ സമയം 2022 സാമ്പത്തിക വർഷം + 5 ശതമാനം മുതൽ + 8.5 ശതമാനംവരെ ശക്തമായ വളർച്ചാ വീണ്ടെടുപ്പ് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3fHexvA
via IFTTT