121

Powered By Blogger

Friday, 19 June 2020

എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പിന്‍വലിച്ചാല്‍ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം

എടിഎമ്മിൽനിന്ന് 5000 രൂപയ്ക്കുമുകളിൽ പണംപിൻവലിച്ചാൽ ഫീസ് ഈടാക്കാൻ നിർദേശം. എടിഎംവഴി കൂടുതൽപണം പിൻവലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. റിസർവ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിർദേശം. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിർദേശം പുറത്തറിയുന്നത്. റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓരോതവണ 5000 രൂപയ്ക്കുമുകളിൽ പണംപിൻവലിക്കുമ്പോഴും ഉപഭോക്താവിൽനിന്ന് നിശ്ചിത നിരക്ക് ഈടാക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബാങ്ക്സ് അസോസിയേഷൻ ചീഫ് എക്സിക്യുട്ടീവ് വി.ജി കണ്ണൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2019 ഒക്ടോബർ 22ന് ആർബിഐയ്ക്ക് റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. 2008ലും 2012ലും നിശ്ചിത എണ്ണം പിൻവലിക്കലുകൾക്കുശേഷം നിരക്ക് ഈടാക്കിവരുന്നുണ്ടെങ്കിലും എടിഎമ്മുകൾ പരിപാലിക്കുന്നതിനുള്ള ചെലവേറിയതാണ് ഈ നിർദേശത്തിനുപിന്നിൽ.

from money rss https://bit.ly/2N9lycn
via IFTTT