ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ പ്രാരംഭ മൂലധനമായി 7000 കോടി നൽകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, രണ്ട് ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഈതുക നൽകുക. കാനാറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംരംഭത്തിൽ കാര്യമായി നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ബാങ്കുകളെ കൂടാതെ പൊതുമേഖലയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ പവർ ഫിനാൻസ് കോർപറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ തുടങ്ങിയവയും സഹകരിക്കും. സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും നിക്ഷേപംനടത്തിയേക്കും. ഐഡിബിഐ ബാങ്ക്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എന്നീ സ്ഥാപനങ്ങൾക്കും ഓഹരി പങ്കാളിത്തമുണ്ടാകും. 11 ഓളം സ്ഥാപനങ്ങളായിരിക്കും ബാഡ് ബാങ്കിന്റെ രൂപീകരണത്തിന് നേതൃത്വം നൽകുക. ഓരോ സ്ഥാപനത്തിനും ഒമ്പതുശതമാനം ഓഹരി വിഹിതമായിരിക്കും നൽകുക. ബാങ്കിങ് മേഖലയിലെ 2.25 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴിൽകൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമം. ആസ്തി പുനർനിർമാണ കമ്പനിക്കുകീഴിലാകും കടംവകയിരുത്തുക. Initial capital of Rs 7,000 crore: 11 companies, including SBI, may invest in bad bank
from money rss https://bit.ly/2PojeTp
via IFTTT
from money rss https://bit.ly/2PojeTp
via IFTTT