121

Powered By Blogger

Wednesday, 31 March 2021

നിക്ഷേപ പലിശയിലെയുംമറ്റും ടിഡിഎസിലെ ഇളവ് ഇനിയില്ല; വിശദാംശങ്ങൾ അറിയാം

ശമ്പളം ഒഴികെയുള്ള വരുമാനത്തിന് ഈടാക്കിയിരുന്ന ടിഡിഎസ്, ടിസിഎസ് എന്നിവയിലെ ഇളവിന്റെ കാലാവധി തീർന്നു. ഏപ്രിൽ ഒന്നുമുതൽ കൂടുതൽ നിരക്കിൽ ടിഡിഎസ്, ടിസിഎസ് എന്നിവ കിഴിവ് ചെയ്യും. കോവിഡ് വ്യാപനത്തെതുടർന്നുള്ള ലോക്ഡൗണിൽ പണലഭ്യതവർധിപ്പിക്കുന്നതിനാണ് പലിശ വരുമാനം, ഡിവിഡന്റ്, വാടക തുടങ്ങിയവയിൽനിന്ന് ഈടാക്കിയിരുന്ന ടിഡിഎസിൽ 25ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 10ശതമാനത്തിൽനിന്ന് 7.5ശതമാനമായാണ് ഇളവ് ലഭിച്ചത്. പുതിയ സാമ്പത്തികവർഷമായ ഏപ്രിൽ ഒന്നുമുതൽ നേരത്തെയുണ്ടായിരുന്ന നിരക്കിൽതന്നെ ഇനി ടിഡിഎസ്, ടിസിഎസ് എന്നിവ ഈടാക്കും. അതായത് 2021 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31വരെയുള്ള കാലയളവിൽ ബാങ്കിൽനിന്നുള്ള പലിശ 40,000 രൂപയിൽകൂടുതലാണെങ്കിൽ 7.5ശതമാനത്തിനുപകരം 10ശതമാനം ടിഡിഎസ് കിഴിവുചെയ്തുള്ള തുകയായിരിക്കും നിക്ഷപകന് ലഭിക്കുക. ഏപ്രിൽ ഒന്നുമുതൽ ബാധകമായ ടിഡിഎസ് നിരക്കുകൾ അറിയാം TDS Rates* Nature of payment Section of the Income-tax Act TDS rate effective from April 1, 2021 Receiving accumulated taxable part of PF Section 192A 10% Interest received on securities Section 193 10% Dividend received from Mutual funds and Stocks Section 194 &Section 194k 10% Interest other than Interest on Securities e.g. FD interest Section 194A 10% Winnings from a lottery, crosswords or any sort of game Section 194B 30% Insurance Commission received by an Individual Section 194D 5% Life Insurance Policies not exempt under Section 10(10D) Section 194DA 5% Payment made while purchasing land or property Section 194IA 1% Payment of rent by individual or HUF exceeding Rs. 50,000 per month Section 194IB 5% Payment made to professional or commission or brokerage of more than Rs 50 lakh and above 194M 5% Cash withdrawal exceeding Rs 20 lakh or Rs 1 crore as the case maybe 194N 2% Payment in respect of deposits under National Savings Scheme 194EE 10% Rent for immovable property 194-I(b) 10% *Effective from April 1, 2021

from money rss https://bit.ly/3m7fOki
via IFTTT

സ്വർണവില പവന് 440 രൂപകൂടി 33,320 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 440 രൂപകൂടി 33,320 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച് 4165 രൂപയുമയുമായി. 23,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ വർധിച്ച് 1,710.28 രൂപയിലുമെത്തി. ഗതാഗതം, ടെലികോം, ഊർജമേഖലകളിൽ രണ്ടുലക്ഷം കോടി ഡോളറിലധികം നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബിഡൻ പ്രഖ്യാപിച്ചതോടെയാണ് സ്വർണവിലയിൽ വർധനവുണ്ടായത്. 1.9 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് മാസങ്ങൾക്കിടെയാണ് പുതിയ പദ്ധതിവരുന്നത്. തുടർച്ചയായുള്ള പാക്കേജുകൾ സമ്പദ്ഘടനയിലെ പണപ്പെരുപ്പ സമ്മർദം വർധിപ്പിക്കുമെന്നും സ്വർണത്തിൻ ഡിമാൻഡ് കൂട്ടുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 44,977 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2PP4ywB
via IFTTT

സെൻസെക്‌സിൽ 358 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: സാമ്പത്തികവർഷത്തിന്റെ ആദ്യദിനംതന്നെ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 358 പോയന്റ് നേട്ടത്തിൽ 49,867ലും നിഫ്റ്റി 102 പോയന്റ് ഉയർന്ന് 14,793ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1021 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 235 ഓഹരികൾ നഷ്ടത്തിലുമാണ്. 42 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. എച്ച്സിഎൽ ടെക്, ഇൻഡസിൻഡ് ബാങ്ക്, എൻടിപിസി, ബജാജ് ഓട്ടോ, മാരുതി സുസുകി, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ടെക് മഹീന്ദ്ര, റിലയൻസ്, ടിസിഎസ്, ടൈറ്റാൻ തുടങ്ങിയ കമ്പനികളാണ് നേട്ടത്തിൽ. നിഫ്റ്റി റിയാൽറ്റി സൂചിക ഒഴികെയുള്ളവ നേട്ടത്തിലാണ്. ഓട്ടോ, ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. Sensex gains 358 pts, Nifty tops 14,750

from money rss https://bit.ly/39v6XDM
via IFTTT

ലഘുസമ്പാദ്യ പദ്ധതി: കുറച്ച പലിശ പുനഃസ്ഥാപിച്ചു

ലഘുസമ്പാദ്യ പദ്ധതികളുടെ അടുത്ത മൂന്നുമാസത്തേക്കുള്ള പലിശനിരക്ക് കുറച്ചതിനുപിന്നാലെ പഴയനിരക്കുതന്നെ തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. ഇടക്കാല, ദീർഘകാല നിക്ഷേപ സ്കീമുകളുടെ പലിശ അരശതമാനംമുതൽ ഒരുശതമാനംവരെ കുറച്ചതായി ബുധനാഴ്ച രാത്രിയാണ് അറയിപ്പുവന്നത്. 2021 ജനുവരി-മാർച്ച് പാദത്തിലെ നിരക്കുകൾതന്ന തുടരുമെന്നാണ് വ്യാഴാഴ്ച പുറത്തുവിട്ട ധനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നത്. സാധാരണക്കാരുടെ നിക്ഷേപ പദ്ധതിയായ ലഘുസമ്പാദ്യ പദ്ധതികളുടെ നിരക്കിൽ വീണ്ടും കുത്തനെ കുറവുവരുത്തിയതിൽ വ്യാപക പ്രതിഷേധമുണ്ടായേക്കുമെന്നുകരുതിയാകാം പിൻവലിക്കൽ. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതും തീരുമാനം പിൻവലിക്കാൻ പ്രരിപ്പിച്ചിട്ടുണ്ടാകാമെന്നും വിലയിരുത്തലുണ്ട്. Interest rates of small savings schemes of GoI shall continue to be at the rates which existed in the last quarter of 2020-2021, ie, rates that prevailed as of March 2021. Orders issued by oversight shall be withdrawn. @FinMinIndia @PIB_India — Nirmala Sitharaman (@nsitharaman) April 1, 2021 പുതുക്കിയതായി പ്രഖ്യാപിച്ച പലിശ(ബ്രാക്കറ്റിൽ പുനഃസ്ഥാപിച്ച പലിശ) സേവിങ്സ്-3.5 ശതമാനം (നാലു ശതമാനം) പി.പി.എഫ്.-6.4 ശതമാനം (7.1). നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്-5.9 (6.8). കിസാൻ വികാസ് പത്ര-6.2 (6.9) (കാലാവധിയാവാൻ 124 മാസത്തിനുപകരം 138 മാസമെടുക്കും. സുകന്യ സമൃദ്ധി അക്കൗണ്ട്-6.9 (7.6). സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം-6.5 (7.4). ഒരുകൊല്ലം, രണ്ടുകൊല്ലം, മൂന്നുകൊല്ലം, അഞ്ചുകൊല്ലം എന്നീ നിശ്ചിതകാല നിക്ഷേപങ്ങൾക്ക് യഥാക്രമം 4.4, അഞ്ച്, 5.1, 5.8 എന്നിങ്ങനെയായിരിക്കും പലിശ. അഞ്ചുകൊല്ലത്തെ റിക്കറിങ് ഡിപ്പോസിറ്റ്-5.3 (5.8).

from money rss https://bit.ly/31zlc63
via IFTTT

സെൻസെക്‌സ് 627 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,700ന് താഴെയെത്തി

മുംബൈ: സാമ്പത്തിക വർഷത്തെ അവസാന വ്യാപാരദിനത്തിൽ നഷ്ടത്തോടെ സൂചികകൾ ക്ലോസ്ചെയ്തു. ഐടി, ബാങ്ക്, എനർജി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. സെൻസെക്സ് 627.43 പോയന്റ് നഷ്ടത്തിൽ 49,509.15ലും നിഫ്റ്റി 154.40 പോയന്റ് താഴ്ന്ന് 14,690.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വൻതോതിലുള്ള ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 1362 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1470 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഗെയിൽ, ഗ്രാസിം, ബജാജ് ഫിൻസർവ്, യുപിഎൽ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകുയുംചെയ്തു. നിഫ്റ്റി ഐടി, ബാങ്ക്, എനർജി സൂചികകൾ 0.4-1.7ശതമാനം നഷ്ടത്തിലായി. പൊതുമേഖല ബാങ്ക് സൂചിക ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോചെയ്തത്. Nifty ends FY21 below 14,700, Sensex falls 627 pts

from money rss https://bit.ly/2PHh811
via IFTTT

ബിൽ പെയ്‌മെന്റുകളിലെ അധിക സുരക്ഷ: പരിഷ്‌കാരം നടപ്പാക്കുന്നത് സെപ്റ്റംബർ 30വരെ നീട്ടി

ഓട്ടോ ഡെബിറ്റ് സംവിധാനത്തിൽ കൊണ്ടുവന്ന പരിഷ്കാരം നടപ്പാക്കുന്നത് റിസർവ് ബാങ്ക് സെപ്റ്റംബർ 30വരെ നീട്ടി. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷവർധിപ്പിക്കുന്നതിനായി കൂടുതലായിഓതന്റിക്കേഷൻ(എഎഫ്എ) കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏപ്രിൽ ഒന്നുമുതലാണ് ഇത് നടപ്പാക്കാനിരുന്നത്. ഇതോടെ, മൊബൈൽ, ടൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്ലാറ്റ്ഫോമുകളിലെ വരിസംഖ്യയടയ്ക്കൽ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനം ആറുമാസംകൂടി നിലവിലേതുപോലെതന്നെ നടക്കും. 5000 രൂപവരെയുള്ള ഇടപാടുകൾക്കാണ് ഈ സംവിധാനം നടപ്പാക്കാനിരുന്നത്. പുതിയ വ്യവസ്ഥപ്രകാരം പണം അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്നതിന് അഞ്ചുദിവസംമുമ്പ് ഉപഭോക്താവിന് അറിയിപ്പ് നൽകണം. അക്കൗണ്ട് ഉടമ അനുമതി നൽകിയാൽമാത്രമെ ഇടപാട് സാധ്യമാകൂ. ഓട്ടോ പേയ്മെന്റിന് ഒരിക്കൽ അനുമതി നൽകിയാൽ നിശ്ചിതകാലയളവിൽ പണം അക്കൗണ്ടിൽനിന്ന് ഓട്ടോമാറ്റിക്കായി പോകുന്ന സംവിധാനമാണ് നിലവിലുള്ളത്. പുതിയ വ്യവസ്ഥ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ആറുമാസത്തെകൂടി സാവകാശം ആർബിഐ അനുവദിച്ചത്.

from money rss https://bit.ly/3doofU7
via IFTTT

റിലയൻസിന്റെ സഹായത്തോടെ ബിഗ് ബസാറിന്റെ മെഗാ ഡിസ്‌കൗണ്ട് സെയിൽ വരുന്നു

ഫ്യൂച്ചർ ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റ് ശൃംഖലയായ ബിഗ് ബസാർ ഒരുവർഷത്തിനുശേഷം മെഗാ വിലക്കിഴിവ് വില്പനയുമായി വരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹായത്തോടെയാകും ബിഗ് ബസാറിന്റെ മെഗാ സെയിൽ. ഉത്പന്നശേഖരണം, വിപണനം എന്നിവയെക്കെല്ലാം റിലയൻസിന്റെ സഹായമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 15 വർഷംമുമ്പ് അവതരിപ്പിച്ച 2,500 രൂപയുടെ ഷോപ്പിങിനൊപ്പം 500 രൂപയുടെ ഉത്പന്നങ്ങൾ സൗജന്യമായി നൽകുന്ന ഓഫറാകും ഏപ്രിൽ മാസത്തിൽ പ്രഖ്യാപിച്ചേക്കുക. ചാനൽ, അച്ചടി, ഡിജിറ്റൽ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച പരസ്യ കാമ്പയിനും സംഘടിപ്പിക്കും. റിലയൻസ് ജിയോ മാർട്ടിൽനിന്ന് താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഫ്യൂച്ചർ ഗ്രൂപ്പ് ഉത്പന്നങ്ങൾ ശേഖരിക്കും. ഫ്യൂച്ചർ ഗ്രൂപ്പിന്റെ വിതരശൃംഖല, ഗോഡൗൺ സൗകര്യം തുടങ്ങിയവ മൂന്നുമാസത്തോളമായി റിലയൻസ് പ്രയോജനപ്പെടുത്തിവരുന്നുണ്ട്. റിലയൻസ് റീട്ടെയിലിൽനിന്ന് ഇതിനകംതന്നെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ കൺസ്യൂമർ ഗുഡ്സ് സ്ഥാപനമായ ഫ്യൂച്ചർ കൺസ്യൂമർ ആൻഡ് അപ്പാരൽ മാനുഫാക്ചറിങ് കമ്പനിക്ക് വൻതോതിൽ ഓർഡറുകൾ ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞവർഷമാണ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസ് റിലയൻസിന് വിൽക്കാൻ കരാറിലെത്തിയത്. ആമസോണുമായി ദീർഘനാളത്തെ കോടതി വ്യവഹാരത്തിനും അത് വഴിവെച്ചു. Future Groups Big Bazaar to conduct mega discount sale in April

from money rss https://bit.ly/3djO2Nv
via IFTTT

തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവെച്ചു

ന്യൂഡൽഹി: പുതുക്കിയ തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലത്തേയ്ക്ക് മാറ്റിവെച്ചു. സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിന് കാലതമാസമുള്ളതിനാലാണിതെന്നാണ് വിശദീകരണം. പുതിയ തൊഴിൽ നിയമം വിജ്ഞാപനംചെയ്യാൻ കേന്ദ്രം തയ്യാറാണെങ്കിലും സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങൾ അതിന് തടസ്സമാണ്. ഇക്കാര്യത്തിൽമാറ്റംവരുത്തിയാൽ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിൽ മേഖലയിൽ മാറ്റംവരുത്തുന്നതിന്റെ ഭാഗമായാണ് 29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് നാല് ലേബർ കോഡുകൾക്ക് കേന്ദ്ര സർക്കാർ രൂപംനൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹ്യ സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽ സ്ഥിതിയും സംബന്ധിച്ച് നിയമം, വേതന നിയമം തുടങ്ങിയവയാണ് സർക്കാർ പാസാക്കിയത്. Implementation of the new labor codes has been postponed

from money rss https://bit.ly/3rFmbMN
via IFTTT

Tuesday, 30 March 2021

പാഠം 118| ഐ.പി.ഒയുമായി കളംപിടിക്കാൻ കമ്പനികൾ: സ്വീകരിക്കേണ്ട നിക്ഷേപതന്ത്രങ്ങൾ അറിയാം

കഴിഞ്ഞവർഷം ഏപ്രിലിലാണ് റൂബിൻ ജോസഫ് ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ തുടങ്ങിയത്. അന്നുമുതൽ ഇന്നുവരെ നേട്ടംകൊയ്തുമുന്നേറുന്ന അദ്ദേഹത്തിന് ഭാവിയിലുണ്ടായേക്കാനിടയുള്ള തകർച്ചയെക്കുറിച്ചൊന്നും അശങ്കയില്ല. കമ്പനികളെക്കുറിച്ച് ആഴത്തിലൊന്നും അറിവില്ലെങ്കിലും പുതിയതായി വിപണിയിലെത്തുന്നവയിലാണ് റൂബിന്റെ പ്രധാനനിക്ഷേപം. ഐപിഒയുമായി ഒരു കമ്പനി എത്തിയെന്നറിഞ്ഞാൽ സാമ്പത്തിക പോർട്ടലുകളിലെ വിശകലനങ്ങൾ പരിശോധിച്ച് നിക്ഷേപത്തിനായി തയ്യാറെടുക്കും. റൊസാരി ബയോടെകിലായിരുന്നു തുടക്കം. 425 രൂപയായിരുന്നു ഇഷ്യുവില. ലിസ്റ്റ്ചെയ്തതാകട്ടെ 670 രൂപയ്ക്കും. 650 രൂപവിലയിൽ 50ശതമാനത്തിലേറെ നേട്ടത്തിൽ അന്നുതന്നെ അദ്ദേഹം ഓഹരി വിറ്റൊഴിഞ്ഞു. അടുത്തതായി ഭാഗ്യംപരീക്ഷിച്ചത് ഹാപ്പിയെസ്റ്റ് മൈൻഡ്സിലായിരുന്നു. 166 രൂപയ്ക്ക് വാങ്ങിയ ഓഹരി ലിസ്റ്റെചെയ്ത അന്നുതന്നെ 340 രൂപയ്ക്ക് ഒഴിവാക്കി. നേട്ടം 100ശതമാനത്തിലേറെ. റൂട്ട് മൊബൈലും ബെർഗർ കിങും വൻതുകതന്നെ സമ്മാനിച്ചു. അതേസമയം, ഐപിഒവഴി നിക്ഷേപം നടത്തിയ കാംസിന്റെ ഓഹരികൾ വിറ്റൊഴിയാനായില്ല. 1230 രൂപയ്ക്ക് രണ്ട് ലോട്ട് (24 ഓഹരികൾ) ലഭിച്ച അദ്ദേഹം മികച്ചവിലയ്ക്കായി കാത്തിരുന്നു. അത് ഗുണകരമാകുകയുംചെയ്തു. 1518 രൂപയ്ക്ക് വിപണിയിലെത്തിയ കമ്പനിയുടെ ഓഹരി വില 2000 രൂപയിലേറെ ഉയർന്നു. ഓരോദിവസവും വില ഉയരുന്നതുകണ്ടപ്പോൾ ദീർഘകാലത്തേയ്ക്ക് കൈവശംവെയ്ക്കാമെന്ന തീരുമാനിത്തിലെത്തുകയായിരുന്നു. താൽപര്യമില്ലതെയാണെങ്കിലും അന്നെടുത്ത തീരുമാനംഗുണംചെയ്തുവെന്ന് റൂബിന് മനസിലായി. ഐ.പി.ഒ മാനിയ ആഗോളതലത്തിൽ പണലഭ്യത വർധിച്ചതും ഓഹരി വിപണിയിലെ മുന്നേറ്റവും ഐപിഒയുമായി രംഗത്തുവരാൻ മറ്റൊരുകാലത്തുമുണ്ടായിട്ടില്ലാത്തവിധം കമ്പനികൾക്ക് പ്രചോദനമായി. റീട്ടെയിൽ നിക്ഷേപകരുടെ ആധിപത്യം അക്ഷരാർഥത്തിൽ വിപണിയെ ഞെട്ടിക്കുകതന്നെചെയ്തു. പുതിയതലമുറയിൽനിന്ന് നിരവധി പുതുനിക്ഷേപകർ സജീവമായി ഇടപെടാൻ തുടങ്ങിയത് വിപണിയിൽ ചലനമുണ്ടാക്കി. സ്ഥിര നിക്ഷേപ പലിശയിൽ കുറവുണ്ടായപ്പോൾ മികച്ച ആദായംലഭിക്കുന്ന നിക്ഷേപസാധ്യതകളാണ് ചെറുപ്പക്കാരെ വിപണിയിലെത്തിച്ചത്. രാജ്യത്തെ രണ്ട് പ്രധാന ഡെപ്പോസിറ്ററികളായ എൻഎസ്ഡിഎൽ, സിഡിഎസ്എൽ എന്നിവയിലെ കണക്കുപ്രകാരം ഓഹരി വിപണിയിൽ സജീവമായി ഇടപെടുന്നവരുടെ അക്കൗണ്ടകുളുടെ എണ്ണത്തിൽ 2020ൽ ഒരുകോടിയിലേറെ വർധനവാണുണ്ടായത്.എന്നിട്ടും രാജ്യത്തെ 136 കോടി ജനങ്ങളിൽ 3.7ശതമാനത്തിനുമാത്രമാണ് ഓഹരി നിക്ഷേപമുള്ളത്. ചൈനയിൽ 12.7ശതമാനംപേർക്ക് ഓഹരി നിക്ഷേപമുണ്ട്(ഒരാൾക്ക് ഒരു അക്കൗണ്ട് പ്രകാരമുള്ള ശരാശരി കണക്ക്, ബ്ലൂംബർഗ് പുറത്തുവിട്ടത്) യുഎസിൽ 55പേർക്കും ഓഹരിയിൽ നേരിട്ടോ മ്യൂച്വൽ ഫണ്ടുകൾവഴിയോ നിക്ഷേപമുണ്ട്. അഞ്ചുമുതൽ പത്തുവർഷത്തിനുള്ളിൽ രാജ്യത്തെ ഓഹരി നിക്ഷേപകരുടെ എണ്ണത്തിൽ വൻകുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ. സമാഹരിച്ചത് 32,000 കോടിയിലേറെ 2020-21 സാമ്പത്തികവർഷത്തിൽ 30 കമ്പനികളാണ് ഐപിഒവഴി 32,000 കോടി രൂപയിലേറെ സമാഹരിച്ചത്. 2021-22 സാമ്പത്തികവർഷവും കൂടുതൽ കമ്പനികൾ രംഗത്തുവരുമെന്ന് വ്യക്തമായിക്കഴിഞ്ഞു. 28ലേറെ കമ്പനികൾ 28,700 കോടിയോളം രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കാത്തിരിക്കുകയാണ്. എൽ.ഐ.സി, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയവ അവയിൽ ചിലതുമാത്രം. 2020-21ലെ ഐപിഒ ചാർട്ട് പരിശോധിക്കുകയാണെങ്കിൽ ഗ്ലാൻഡ് ഫാർമ (4536 കോടി), ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ (4,633 കോടി), കാംസ് (2,244 കോടി), യുടിഐ അസറ്റ് മാനേജുമെന്റ് കമ്പനി(1,515 കോടി), കല്യാൺ ജൂവലേഴ്സ് (1,170കോടി)തുടങ്ങിയവയാണ് സമാഹരിച്ചതുകയുടെ കാര്യത്തിൽമുന്നിലുള്ളത്. ഇവയിൽ റൂട്ട് മൊബൈൽ, ഹാപ്പിയെസ്റ്റ് മൈൻഡ്സ് ടെക്നോളജീസ്, റോസാരി ബയോടെക്, കെംകോൺ സ്പെഷാലിറ്റി, ബർഗർ കിങ് തുടങ്ങിയ കമ്പനികൾ ലിസ്റ്റ്ചെയ്ത ദിവസംതന്നെ100ശതമാനത്തിലേറെ ആദായം നിക്ഷേപകർക്ക് സമ്മാനിച്ചു. IPOs of the Last One Year* Company Issue Price Listing Date Listing Price Listing Gain(%) Current Price Rossari Biotech 425 23-07-2020 670 57.6 1050 Happiest Minds 386 17-09-2020 351 111.4 536 Route Mobile 350 21-09-2020 708 102.3 1477 Chemcon Speciality 340 01-10-2020 731 115 413 Burger King India 60 14-12-2020 115 92.3 131 Mrs. Bectors 288 24-12-2020 501 74 334 Indigo Pains 1490 02-02-2021 2,608 75 2324 Nureca 400 25-02-2021 635 58.7 613 MTAR Technologies 575 10-03-2021 1067 85 1033 *Based on listing gains over 50 percent ലിസ്റ്റ്ചെയ്യുമ്പോഴുള്ളനേട്ടം ഐപിഒയ്ക്ക് അപേക്ഷിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം വിപണിയിൽ ലിസ്റ്റ്ചെയ്യുമ്പോഴുള്ള നേട്ടമാണ്. ഐപിഒയ്ക്ക് അപേക്ഷിച്ചാലും ഓഹരികൾ കിട്ടുന്നത് ലോട്ടറി പോലെയായതിനാൽ ഇത്തരത്തിൽ നേട്ടമുണ്ടാക്കുക എളുപ്പവുമല്ല. ഇരട്ടിയിലേറെ അപേക്ഷകൾ ലഭിക്കുന്നതിനാൽ പലർക്കും ഓഹരികൾ അലോട്ട്ചെയ്ത് ലഭിക്കാറില്ലെന്നതാണ് വാസ്തവം. ഈയിടെ വിപണിയിലെത്തിയ എംടിഎആർ ടെക്നോളജീസിന്റെ ഐപിഒയ്ക്ക് 201 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. ഓഹരി ലിസ്റ്റ്ചെയ്തതാകട്ടെ 85ശതമാനംനേട്ടത്തിലും. ഈ ഓഹരിക്കായി അപേക്ഷിച്ചവരിൽ ഭൂരിഭാഗംപേർക്കും അലോട്ട്മെന്റ് കിട്ടിയില്ല. അതുകൊണ്ടുതന്നെ ഐപിഒകൾക്കുള്ള അപേക്ഷകൾ വൃഥാവ്യായാമമായി മാറുകയുംചെയ്യുന്നു. എളുപ്പത്തിൽ അപേക്ഷിക്കാം മുമ്പുള്ളതിനേക്കാൾ എളുപ്പത്തിൽ ഇപ്പോൾ ഐപിഒയ്ക്ക് അപേക്ഷിക്കാമെന്നതാണ് ചെറുപ്പക്കാരായ നിക്ഷേപകരെ ആകർഷിക്കുന്നത്. ചെക്ക് നൽകി അപേക്ഷിക്കുന്നകാലമൊക്കെ എന്നേഅവസാനിച്ചു. ബ്രോക്കറുടെ സൈറ്റ് വഴിയോ മൊബൈൽ ആപ്പുവഴിയോ നിമിഷനേരംകൊണ്ട് ഐപിഒയ്ക്ക് അപേക്ഷിക്കാൻ ഇപ്പോൾകഴിയും. അതുമാത്രമല്ല, നിക്ഷേപതുക ഏറെക്കാലം ബ്ലോക്ക് ആകുകയുമില്ല. ഓഹരി അലോട്ട് ചെയ്തില്ലെങ്കിൽ ലിസ്റ്റുചെയ്യുന്നതിനുമുമ്പേ പണം അക്കൗണ്ടിൽതിരിച്ചെത്തുകയുംചെയ്യും. ഐപിഒകളിൽനിന്ന് നേട്ടമുണ്ടാക്കാമോ? ലിസ്റ്റ്ചെയ്യുന്ന ദിവസത്തെനേട്ടം നിക്ഷേപകരെ ആകർഷിക്കുമെന്നകാര്യത്തിൽ സംശയമില്ല. ലിസ്റ്റ്ചെയ്യുന്ന ദിവസംതന്നെ വിറ്റ് ലാഭമെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിക്കവാറുംപേർ ഐ.പി.ഒയ്ക്ക് അപേക്ഷിക്കുന്നത്. അതിലുപരി പരമാവധി നേട്ടമുണ്ടാക്കാൻ ദീർഘകാലത്തേയ്ക്ക് നിക്ഷേപം നിലനിർത്തുകയാണ് ചെയ്യേണ്ടത്. സമയാസമയങ്ങളിൽ പോർട്ട്ഫോളിയോയിലെ കമ്പനികളുടെ അടിത്തറ വിലയിരുത്തുക. വാങ്ങുക സൂക്ഷിക്കുക നേട്ടമുണ്ടാക്കുക എന്നരീതിയാകും ഗുണകരം. ഐപിഒകൾ നിക്ഷേപത്തിനുള്ള മികച്ച അവസരംകൂടിയാണ് തുറന്നുതരുന്നത്. വിപണിയിൽ നവാഗതരാണെങ്കിലും മറ്റേതുകമ്പനികളെയുംപോലെ മികച്ചപ്രവർത്തനവും അറ്റാദായവും നൽകുന്നവയുമാകാം അവ. ലിസ്റ്റ് ചെയ്യുന്ന ദിവസത്തെ നേട്ടത്തിൽ ഒടുങ്ങുന്നതുമല്ല അത്തരംകമ്പനികളുടെ പ്രകടനം. ഭാവിയിൽ മികച്ച ഉയരത്തിൽകുതിക്കാൻ കമ്പനികൾക്ക് കഴിയുമെന്നകാര്യവും മറക്കേണ്ട.സമാന ബിസിനസ് നടത്തുന്ന കമ്പനികളുടെ ഒരുകൂട്ടംതന്നെ രൂപപ്പെടാൻ ഐ.പി.ഒകൾ ഇടയാക്കുന്നു. ഒരേകാറ്റഗറിയിൽ കമ്പനികളുടെ എണ്ണംകൂടുമ്പോൾ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മികച്ച ഓഹരി തിരഞ്ഞെടുക്കാനുള്ള അവസരംലഭിക്കും. feedbacks to: antonycdavis@gmail.com കുറിപ്പ്: കമ്പനികളുടെ ബിസിനസ് മോഡലും അടിത്തറയും ഭാവി സാധ്യതയും വിലയിരുത്തിമാത്രം നിക്ഷേപംനടത്തുക. മുകളിൽ വ്യക്തമാക്കിയതുപോലെ, വാങ്ങുക-ഘട്ടംഘട്ടമായി നിക്ഷേപിക്കുക-ദീർഘകാലം സൂക്ഷിക്കുക-നേട്ടമുണ്ടാക്കുക എന്നരീതി സ്വീകരിക്കാം. നിക്ഷേപിക്കുംമുമ്പ് ഹോംവർക്ക് അനിവാര്യമാണ്. വികാരങ്ങളെ നിയന്ത്രിക്കുക. അത്യാഗ്രഹവും ഭയവും ഓഹരി നിക്ഷേപകർക്ക് പറഞ്ഞിട്ടുള്ളതല്ല. വിവേകത്തോടെയുള്ള നീക്കമാണ് പ്രധാനം.

from money rss https://bit.ly/3u9P1q6
via IFTTT

സ്വർണവില വീണ്ടുംതാഴ്ന്നു: പവന് 32,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ് കുറവുണ്ടായത്. കഴിഞ്ഞ ഏപ്രിൽ 10നാണ് 32,800 രൂപനിലവാരത്തിൽ ഇതിനുമുമ്പ് സ്വർണവിലയെത്തിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,683.56 ഡോളർ നിലവാരത്തിലെത്തി. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതിനാൽ നിക്ഷേപകർ സ്വർണത്തിൽനിന്ന് പിൻവാങ്ങുന്നതാണ് തുടർച്ചയായി വിലയിടിയാനിടയാക്കിയത്. യുഎസ് പ്രസിഡന്റ് പ്രഖ്യാപിക്കാനിരിക്കുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ഉത്തേജന പാക്കേജിനായി കാത്തിരിക്കുകയാണ് നിക്ഷേപകർ. സമ്പദ്ഘടനയിൽ മുന്നേറ്റമുണ്ടാക്കുകയാണ് പ്രസിഡന്റ് ജോ ബിഡന്റെ ലക്ഷ്യം.

from money rss https://bit.ly/2Pd7xzl
via IFTTT

സെൻസെക്‌സിൽ 336 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,800ന് താഴെയെത്തി

മുംബൈ: കഴിഞ്ഞദിവസത്തെ മികച്ചനേട്ടത്തിനുശേഷം, സാമ്പത്തികവർഷത്തിന്റെ അവസാന ദിനമായ ബുധനാഴ്ച വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 14,800ന് താഴെയെത്തി. സെൻസെക്സ് 336 പോയന്റ് നഷ്ടത്തിൽ 49,799ലും നിഫ്റ്റി 82 പോയന്റ് താഴ്ന്ന് 14,762ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 555 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 520 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 73 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ടൈറ്റാൻ, എച്ച്സിഎൽ ടെക്, റിലയൻസ്, നെസ് ലെ, ടിസിഎസ്, മാരുതി, ഐടിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൻടിപിസി, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, അൾട്രടെക് സിമെന്റ്സ്, എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിനാൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി ഫാർമ, ഐടി സൂചികകളാണ് പ്രധാനമായും നഷ്ടത്തിൽ. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയനേട്ടത്തിലാണ്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. Sensex dips 300 pts, Nifty gives up 14,800

from money rss https://bit.ly/39wKFS2
via IFTTT

2021 സാമ്പത്തികവർഷത്തിൽ സെൻസെക്സിലെ നേട്ടം 66 ശതമാനം

മുംബൈ: മാർച്ച് 31-ന് അവസാനിക്കുന്ന 2020-'21 സാമ്പത്തിക വർഷം ബോംബെ ഓഹരി സൂചികയായ സെൻസെക്സിൽ ഉണ്ടായത് 66 ശതമാനം മുന്നേറ്റം. കോവിഡ് മഹാമാരിയെത്തുടർന്ന് തുടക്കത്തിലുണ്ടായ വൻ ഇടിവിൽനിന്ന് കരകയറിയെന്നുമാത്രമല്ല, പലവട്ടം പുതിയ ഉയരം കുറിക്കുന്നതിനും 2020-'21 സാമ്പത്തിക വർഷം സാക്ഷിയായി. വെല്ലുവിളി ഏറ്റെടുത്ത് നിക്ഷേപവുമായി ഇറങ്ങിയവർക്ക് മികച്ചനേട്ടമാണ് കടന്നുപോകുന്ന സാമ്പത്തിക വർഷം സമ്മാനിച്ചത്. കോവിഡ് വ്യാപനവും ലോക്ഡൗണും വന്നതിനെത്തുടർന്ന് 2020 മാർച്ചിൽ സെൻസെക്സ് 25,000 പോയന്റ് നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഏകദേശം 23 ശതമാനത്തിലധികം ഇടിവാണ് 2020 മാർച്ചിലുണ്ടായത്. 2020-'21 സാമ്പത്തികവർഷം ഏപ്രിൽ മൂന്നിന് രേഖപ്പെടുത്തിയ 27,500.79 പോയന്റാണ് 2021 സാമ്പത്തിക വർഷത്തെ സെൻസെക്സിലെ ഏറ്റവും താഴ്ന്നനിരക്ക്. ഒരുവർഷംകൊണ്ട് കുതിച്ചുകയറിയ സൂചിക 19,540.01 പോയന്റിന്റെ നേട്ടമാണുണ്ടാക്കിയത്. അതായത് 66.30 ശതമാനം വർധന. കോവിഡ് വ്യാപനം കുറയുകയും ഘട്ടംഘട്ടമായി ലോക്ഡൗണിൽ ഇളവനുവദിക്കുകയും ചെയ്തതോടെ സൂചികകൾ തിരിച്ചുകയറി. വാക്സിൻ കണ്ടെത്തി പരീക്ഷണഘട്ടത്തിലേക്കുകടന്ന നവംബറിനുശേഷമാണ് കാര്യമായ മുന്നേറ്റമുണ്ടായത്. ആഗോള വിപണിയിലും സമാനമായ രീതിതന്നെയായിരുന്നു. സാമ്പത്തികരംഗത്തെ ഉണർത്താനായി വിവിധ കേന്ദ്രബാങ്കുകളുടെയും സർക്കാരുകളുടെയും വിപണിയിൽ പണലഭ്യത ഉറപ്പാക്കിയുള്ള നയങ്ങളും വിപണിക്ക് കരുത്തായി. വിദേശ നിക്ഷേപകസ്ഥാപനങ്ങളിൽനിന്ന് ഓഹരികളിലേക്കുള്ള നിക്ഷേപ ഒഴുക്കിനാണ് ഇത് വഴിതുറന്നത്. ധനക്കമ്മി നോക്കാതെ പശ്ചാത്തല സൗകര്യവികസനത്തിനടക്കം പണം ചെലവിടാൻ ലക്ഷ്യമിട്ട് അവതരിപ്പിച്ച കേന്ദ്രബജറ്റുകൂടി എത്തിയതോടെ സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കുറിച്ചു. സെൻസെക്സ് 2021 ഫെബ്രുവരി 16-ന് റെക്കോഡ് നിലവാരമായ 52,516.76 പോയന്റുവരെയെത്തി. ഈസാമ്പത്തികവർഷത്തിൽ വിപണി പലവട്ടം പുതിയ ഉയരം കുറിച്ചിരുന്നു. ഫെബ്രുവരി മൂന്നിനാണ് ആദ്യമായി സെൻസെക്സ് 50,000 പോയന്റ് കടന്നത്. ഫെബ്രുവരി എട്ടിനിത് 51,000-ലും ഫെബ്രുവരി 15 -ന് 52,000- ലുമെത്തി.

from money rss https://bit.ly/3frrQ6L
via IFTTT

കല്യാൺ ജൂവലേഴ്‌സ് 14 പുതിയ ഷോറൂമുകൾ തുറക്കും

കൊച്ചി: സ്വർണാഭരണ രംഗത്തെ മുൻനിരക്കാരായ 'കല്യാൺ ജൂവലേഴ്സ്' ഏപ്രിൽ 24-ഓടെ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലായി 14 പുതിയ ഷോറൂമുകൾ തുറക്കാനൊരുങ്ങുന്നു. ഇതുവഴി അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ റീട്ടെയിൽ സാന്നിധ്യം 13 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ അറിയിച്ചു. പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) പൂർത്തിയാക്കി ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തതിനു പിന്നാലെ പ്രഖ്യാപിക്കുന്ന ആദ്യ വികസന പദ്ധതിയാണ് ഇത്. ഐ.പി.ഒ. വഴി 1,175 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. ആദ്യപാദത്തിൽ പ്രവർത്തന മൂലധനം 500 കോടി രൂപയാക്കി ഉയർത്തും. ചെന്നൈ, ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നീ വൻകിട നഗരങ്ങൾക്കു പുറമെ, നോയ്ഡ, നാസിക്, ഗുജറാത്തിലെ ജാംനഗർ, മധുര, തിരുച്ചിറപ്പള്ളി, തെലങ്കാനയിൽ കമ്മം, കരിംനഗർ, കേരളത്തിൽ പത്തനംതിട്ട എന്നിവിടങ്ങളിലായിരിക്കും പുതിയ ഔട്ട്ലെറ്റുകൾ തുറക്കുക. ഇന്ത്യയിൽ നിലവിൽ 107 ഷോറൂമുകളാണ് കല്യാൺ ജൂവലേഴ്സിനുള്ളത്, ഗൾഫ് രാജ്യങ്ങളിൽ 30 ഷോറൂമുകളും. പുതിയ ഷോറൂമുകൾ കൂടി തുറക്കുന്നതോടെ മൊത്തം ഔട്ട്ലെറ്റുകളുടെ എണ്ണം 151 ആകും. കമ്പനിയുടെ അടിത്തറ ശക്തമാക്കാനാണ് വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. Kalyan Jewellers Plans to open 14 showrooms across seven states

from money rss https://bit.ly/2PG6IyI
via IFTTT

വിപണി കുതിച്ചു: സെൻസെക്‌സ് 1,128 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: രണ്ടാം ദിവസവും ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, എഫ്എംസിജി, മെറ്റൽ, ഫാർമ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 1128.08 പോയന്റ് ഉയർന്ന് 50,136.58ലും നിഫ്റ്റി 337.80 പോയന്റ് നേട്ടത്തിൽ 14,845.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1529 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1386 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 197 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ജെഎസ്ഡബ്ലിയു സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, ഭാരതി എയർടെൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ഐടി, മെറ്റൽ, ഫാർമ സൂചികകൾ 2-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നേട്ടമുണ്ടാക്കി. ആഗോള വ്യാപകമായി വാക്സിനേഷൻ പുരോഗമിക്കുന്നത് ഏഷ്യൻ സൂചികകളിൽ ഉണർവുണ്ടാക്കിയതായാണ് വിലയിരുത്തൽ.

from money rss https://bit.ly/39upPD4
via IFTTT

ബിൽ പെയ്‌മെന്റിന് അധിക സുരക്ഷ: ഓട്ടോ ഡെബിറ്റ് സംവിധാനം തടസ്സപ്പെട്ടേക്കാം

ആർബിഐയുടെ പുതിയ നിയമംപ്രാബല്യത്തിൽവരുന്നതിനാൽ ഏപ്രിൽ ഒന്നുമുതൽ ബിൽ പേയ്മെന്റുകൾ തടസ്സപ്പെടാൻ സാധ്യത. മൊബൈൽ, ടൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്ലാറ്റ്ഫോമുകളിലെ വരിസംഖ്യയടയ്ക്കൽ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനത്തെയാകും ഇത് ബാധിക്കുക. പരിഷ്കാരം നടപ്പാകുന്നതോടെ ബാങ്ക്, കാർഡ്, യുപിഐ ഇപാടുകൾ, വാലറ്റ്, നാഷണൽ പെയ്മെന്റ് കോർപറേഷൻ വഴിയുള്ള ഇടപാടുകൾ തുടങ്ങിയവ തടസ്സപ്പെട്ടേക്കാം. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷവർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് കൂടുതലായി ഓതന്റിക്കേഷൻ(എഎഫ്എ) കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം. രണ്ടായിരും രൂപവരെയുള്ള ഇടപാടുകൾക്കായിരുന്നു ഈസംവിധാനം കൊണ്ടുവരാൻ നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാൽ വിവിധമേഖലകളിൽനിന്ന് ആവശ്യമുയർന്നതിനെതുടർന്ന് പരിധി 5000 രൂപയായി വർധിപ്പിച്ചു. പരിഷ്കാരം നടപ്പാക്കുന്നതിന്റെ സമയപരിധി മാർച്ച് 31നാണ് അവസാനിക്കുക. പുതുക്കിയ വ്യവസ്ഥപ്രകാരം പണം അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്നതിന് അഞ്ചുദിവസംമുമ്പ് ഉപഭോക്താവിന് അറിയിപ്പ് നൽകണം. അക്കൗണ്ട് ഉടമ അനുമതി നൽകിയാൽമാത്രമെ ഇടപാട് സാധ്യമാകൂ. നിലവിൽ ഓട്ടോ പേയ്മെന്റ് സംവിധാനം ഒരിക്കൽ നൽകിയാൽ നിശ്ചിതകാലയളവിൽ പണം അക്കൗണ്ടിൽനിന്ന് ഓട്ടോമാറ്റിക്കായി പോകുമായിരുന്നു. പരിഷ്കാരം നടപ്പാക്കുന്നതുസംബന്ധിച്ച് കൂടുതൽ വ്യക്തത ബാങ്കുകളും വാലറ്റുകളും മറ്റുംഇതുവരെ ഉപഭോക്താക്കൾക്ക് നൽകിയിട്ടില്ല. Auto-Payments of Your Utility Bills May Get Disturbed Due to New RBI Rule

from money rss https://bit.ly/3cxK2K4
via IFTTT

ലയനം: ആറ് പൊതുമേഖല ബാങ്കുകളുടെ ഐഎഫ്എസ് സി കോഡുകൾ ഉടനെമാറും

ആറ് പൊതുമേഖല ബാങ്കുകളുടെ ഐഎഫ്എസ് സി കോഡുകളിൽ ഉടനെ മാറ്റംവരും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ കോഡുകളാണ് മാറുക. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയോടൊപ്പം ലയിക്കുന്ന ബാങ്കുകളുടെ പുതുക്കിയ കോഡുകൾ ഏപ്രിൽ ഒന്നുമുതലാണ് നിലവിൽവരിക. ഇന്ത്യൻ ബാങ്കിൽ ചേർന്ന അലഹാബാദ് ബാങ്കിന്റെ കോഡുകൾ മെയ് ഒന്നുമുതലും സിൻഡിക്കേറ്റ് ബാങ്കിന്റെ കോഡുകൾ ജൂലായ് ഒന്നുമുതലാണ് മാറുക. ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാതിരിക്കാൻ അക്കൗണ്ട് ഉടമകൾ പുതിയ ഐഎഫ്എസ് സി കോഡുകൾ ഉപയോഗിക്കാൻ ബാങ്കുകൾ നിർദേശംനൽകിയിട്ടുണ്ട്. 2019 ഓഗസ്റ്റിൽ ധനമന്ത്രി നിർമലസീതാരാമനാണ് പൊതുമേഖല ബാങ്കുകളുടെ എണ്ണംകുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 2020 ഏപ്രിലിലാണ് ആറ് ബാങ്കുകൾ നാല് ബാങ്കുകളിലായി ലയിച്ചത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിലാണ് ലയിച്ചത്. ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യുണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും ലയിച്ചു. അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിനോടൊപ്പവും ചേർന്നു.

from money rss https://bit.ly/3u4Kt4r
via IFTTT

ബൈജൂസിൽ 3365 കോടി രൂപയുടെ നിക്ഷേപമെത്തി: മൊത്തംമൂല്യം ഒരുലക്ഷം കോടിയിലേയ്ക്ക്

പ്രമുഖ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് 3365 കോടി രൂപ(460 മില്യൺ ഡോളർ)കൂടി സമാഹരിച്ചു. എം.സി ഗ്ലോബൽ എഡ്യുടെക് ഇൻവെസ്റ്റുമെന്റ് ഹോൾഡിങ്സാണ് പുതിയ ഫണ്ടിങിന് നേതൃത്വംനൽകിയത്. ഇതോടെ കമ്പനിയുടെ മൊത്തംമൂല്യം 1300 കോടി ഡോളറിലേറെയായി. അതായത് 95,113 കോടി രൂപ. എംസി ഗ്ലോബലിന് പുറമെ, ബി ക്യാപിറ്റൽ(77 മില്യൺ ഡോളർ), ബാരോൺ എമേർജിങ് മാർക്കറ്റ് ഫണ്ട് (80 മില്യൺ ഡോളർ), എക്സ്.എൻ എക്സ്പോണന്റ് ഹോൾഡിങ്സ് (1.5 മില്യൺ ഡോളർ), അരിസൺ ഹോൾഡിങ്സ് (15 മില്യൺ ഡോളർ), ടിസിഡിഎസ് ഇന്ത്യ (14 മില്യൺ ഡോളർ) തുടങ്ങി എട്ടു കമ്പനികളുമാണ് നിക്ഷേപംനടത്തിയത്. 15 ബില്യൺ ഡോളർ മൂല്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പുതിയതും നിലവിലുള്ളതുമായ നിക്ഷേപകരിൽനിന്ന് 700 മില്യൺ ഡോളർകൂടി സമാഹരിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണിത്. ഇതോടെ ബൈജു രവീന്ദ്രന്റെയും കുടുംബിത്തിന്റെയും കമ്പനിയിലുള്ള ഓഹരി വിഹിതം 26.9ശതമാനമായി കുറഞ്ഞു. കോവിഡ് വ്യാപനംമൂലം സ്കൂളുകളും കോളേജുകളും അടച്ചതോടെ ക്ലാസുകൾ ഓൺലൈനായതാണ് കമ്പനിക്ക് നേട്ടമായത്. സ്വകാര്യ ഈക്വിറ്റി നിക്ഷേപകരായി ബ്ലാക്ക്റോക്ക്. ടി റോ പ്രൈസ് എന്നിവരിൽനിന്ന് 2020നവംബറിൽ 200 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇതോടെ സ്റ്റാർട്ടപ്പിന്റെ മൂല്യം 12 ബില്യൺ ഡോളറായി ഉയരുകയുംചെയ്തു. സിൽവർ ലേയ്ക്ക്, ടൈഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക്, ഔൾ വെഞ്ച്വേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളും ബൈജൂസിൽ നേരത്തെ 500 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു.

from money rss https://bit.ly/3rBnxbc
via IFTTT

Monday, 29 March 2021

ഓഹരി നൽകിയത് 76%: നിക്ഷേപ ആസ്തികളുടെ ആദായം പരിശോധിക്കാം

വൈവിധ്യവത്കരണമെന്നാൽ നിക്ഷേപത്തിന്റെകാര്യത്തിൽ വ്യത്യസ്ത ആസ്തികളുടെ മികച്ചരീതിയിലുള്ള മിശ്രിതമാണ്. റിസ്ക് എടുക്കാനുള്ള ശേഷി, വയസ്സ്, സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കാനുള്ള കാലയളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് നിക്ഷേ പദ്ധതികൾ തിരഞ്ഞെടുക്കേണ്ടത്. ഓഹരി, സ്ഥിരനിക്ഷേപം(ഡെറ്റ്), സ്വർണം തുടങ്ങിയവയാണ് വ്യത്യസ്ത നിക്ഷേപ ആസ്തികൾ. അത്യാവശ്യത്തിന് പണമായും കൈവശംസൂക്ഷിക്കുന്നു. ഈ ആസ്തികൾ വ്യത്യസ്ത കാലാവധികളിൽ എത്രയാണ് ആദായം നൽകിയതെന്നുനോക്കാം. ഓഹരി ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ കഴിവുള്ള മികച്ച പദ്ധതികളിലൊന്നായി ഓഹരി നിക്ഷേപം അറിയപ്പെടുന്നു. കോവിഡ് വ്യാപനംമൂലം ഓഹരി വിപണിയിൽ 2020 മാർച്ചിലുണ്ടായ തിരുത്തൽ ദീർഘകാല നിക്ഷേപകരുടെ ആദായത്തെയും ബാധിച്ചു. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപകരെയും അത് പരിഭ്രാന്തരാക്കി. 2020ന്റെ അവസാനമായപ്പോഴേയ്ക്കും വിപണിയിൽ കുതിപ്പ് പ്രകടമായി. വിപണിയിലെ തകർച്ചയിൽ നിക്ഷേപം തുടർന്ന് ക്ഷമയോടെ കാത്തിരുന്നവർക്ക് മികച്ച ആദായമാണ് ഓഹരി നിക്ഷേപം നൽകിയത്. സ്ഥിര നിക്ഷേപം ഡെറ്റ് മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ ബാങ്ക് സ്ഥിര നിക്ഷേപം എന്നിവ നിശ്ചിത ആദായം നൽകുന്നവയാണ്. പലിശ കുറവാണെങ്കിലും ഉറപ്പുള്ള ആദായംനൽകാൻ ബാങ്ക് സ്ഥിരനിക്ഷേപത്തിനാകും. അഞ്ചുലക്ഷം രൂപവരെയുള്ള എഫ്ഡിക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. അല്പംകൂടി റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ മ്യൂച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതികളിൽ നിക്ഷേപിച്ച് 10ശതമാനംവരെ ആദായം നേടാം. സ്വർണം കോവിഡ് വ്യാപനം രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്ക് ആഘാതമായപ്പോൾ സ്വർണം മികച്ചനേട്ടമുണ്ടാക്കി. പവന്റെ വില 42,000 രൂപവരെ ഉയർന്നെങ്കിലും, ലോക്ഡൗണുകളിൽനിന്ന് രാജ്യങ്ങൾ വിമുക്തമായതും കോവിഡ് വാക്സിൻ വികസിപ്പിച്ചതും സ്വർണവിലയിൽ തിരിച്ചിറക്കത്തിന് കാരണമായി. പവന്റെ വിലയിൽ 8000യിലേറെ കുറവുണ്ടായി. മറ്റ് നിക്ഷേപ ആസ്തികൾ നഷ്ടംനേരിടുമ്പോൾ സ്വർണം അതിന്റെ മികവുകാണിക്കും. അതുകൊണ്ടുതന്നെ മൊത്തം നിക്ഷേപത്തിൽ ചെറിയൊരുഭാഗം സ്വർണത്തിലുമാകാമെന്നുപറയുന്നത്. അടിയന്തരാവശ്യങ്ങൾക്കുള്ള പണം പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾക്കുള്ള പണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ മ്യൂച്വൽ ഫണ്ടിന്റെ ലിക്വിഡ് സ്കീമിലോ ആണ് നിക്ഷേപിക്കുക. എസ്ബി അക്കൗണ്ടിൽനിന്ന് ശരാശരി മൂന്നുശതമാനം ആദായം ലഭിക്കുമ്പോൾ ലിക്വിഡ് ഫണ്ടിൽനിന്ന് ഇത് അഞ്ചര ശതമാനംവരെയാണ്. Investments Asset 1 Year(%) 3 Year(%) 5 Year(%) 10 Year(%) Equity(Sensex) 76.25 14.84 14.85 10.8 Gold 12.65 13.84 8.03 7.90 Bank FD 5.90 6.50 7.00 8.75 Debt:Short Duration 9.94 9.00 8.50 8.80 Liquid Fund (Cash) 4.00 5.50 6.08 7.05 Return as on 19 March 2021. Source: BSE, SBI, AMFI

from money rss https://bit.ly/3dhiYOh
via IFTTT

സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിൽ: പവന്റെ വില 33,080 രൂപയായി

സംസ്ഥാനത്ത് സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ചൊവാഴ്ച പവന്റെ വില 280 രൂപ കുറഞ്ഞ് 33,080 രൂപയിലെത്തിയതോടെയാണിത്. ഗ്രാമിന്റെ വില 4135 രൂപയുമായി. ഇതോടെ ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണത്തിന് 9000 രൂപയോളമാണ് കുറവുണ്ടയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,704.90 ഡോളറിലേയ്ക്ക് താഴ്ന്നു. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി ആദായം ഉയർന്നതുമാണ് സ്വർണവിലയെ ബാധിച്ചത്. ലോകമെമ്പാടും കോവിഡ് വാക്സിന് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതും രാജ്യങ്ങളുടെ സമ്പദ്ഘടനകൾ പ്രതാപം തിരിച്ചുപിടക്കാൻ തുടങ്ങിയതുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 0.4ശതമാനംകുറഞ്ഞ് 44,538 രൂപയിലുമെത്തി. തുടർച്ചയായി നാലാംദിവസവും വിലയിൽ ഇടിവുണ്ടായി.

from money rss https://bit.ly/31tgC9F
via IFTTT

സെൻസെക്‌സിൽ 398 പോയന്റ് നേട്ടത്തോടെതുടക്കം

മുംബൈ: മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷം ഓഹരി സൂചികകളിൽ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്സ് 398 പോയന്റ് ഉയർന്ന് 49,407ലും നിഫ്റ്റി 133 പോയന്റ് നേട്ടത്തിൽ 14,640ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1042 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 261 ഓഹരികൾ നഷ്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. ടൈറ്റാൻ, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, എൻടിപിസി, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, സൺ ഫാർമ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി മെറ്റൽ സൂചിക(2.8ശതമാനം)ഉൾപ്പടെ എല്ലാസൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നാണ് വ്യാപാരംനടക്കുന്നത്.

from money rss https://bit.ly/2Pgubqg
via IFTTT

ഈ സാമ്പത്തിക വർഷം 30 ഐ.പി.ഒ.കൾ:സമാഹരിച്ചത് 31,265 കോടി

മുംബൈ: മാർച്ച് 31-ന് അവസാനിക്കുന്ന 2020-21 സാമ്പത്തിക വർഷം പ്രാഥമിക വിപണിയിൽ ഐ.പി.ഒ.യുമായി എത്തിയത് 30 കമ്പനികൾ. ഇവർ സമാഹരിച്ചതാവട്ടെ 31,265 കോടി രൂപയും. വിപണിയിലെ ഉയർന്ന പണലഭ്യതയും വിദേശത്തുനിന്നുള്ള നിക്ഷേപ ഒഴുക്കും ദ്വിതീയ വിപണിയുടെ മുന്നേറ്റവും മുതലാക്കി കൂടുതൽ കമ്പനികൾ ഐ.പി.ഒ.യ്ക്ക് ഉചിതമായ സമയമായി 2020 - 21 തിരഞ്ഞെടുക്കുകയായിരുന്നു. 2019 - 20 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഐ.പി.ഒ. വഴിയുള്ള ധനസമാഹരണത്തിൽ ഇത്തവണ 53.65 ശതമാനമാണ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം 13 ഐ.പി.ഒ.കളിലായി 20,350 കോടി രൂപയായിരുന്നു കമ്പനികൾ സമാഹരിച്ചത്. 2018 - 19 സാമ്പത്തിക വർഷം നടന്ന 14 ഐ.പി.ഒ.കളിലായി 14,719 കോടി രൂപയാണ് കമ്പനികൾ സ്വരൂപിച്ചത്. ഇത്തവണ ഐ.പി.ഒ.കളിൽ കൂടുതലും വന്നത് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലായിരുന്നു. 2021 ജനുവരി-മാർച്ച് കാലയളവിൽ മാത്രം 23 ഐ.പി.ഒ.കൾ നടന്നു. ഇതിലൂടെ 18,302 കോടി രൂപയാണ് കമ്പനികൾ സമാഹരിച്ചത്. 13 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മാർച്ചിലെ മൂന്നാമത്തെ ആഴ്ചയിൽമാത്രം അഞ്ചു കമ്പനികൾ ചേർന്ന് 3,764 കോടി രൂപ സ്വരൂപിച്ചു. 2021-ൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഐ.പി.ഒ. വിപണികളിലൊന്നാണ് ഇന്ത്യയെന്നതും ശ്രദ്ധേയമാണ്. 2020 ജൂലായ് മുതലാണ് നടപ്പു സാമ്പത്തിക വർഷം ഇന്ത്യയിൽ ഐ.പി.ഒ.കൾക്ക് തുടക്കമായത്. കോവിഡ് ലോക്ഡൗണിനു ശേഷം റൊസാരി ബയോടെക് ആദ്യ ഐ.പി.ഒ.യുമായെത്തി. ലിസ്റ്റിങ്ങിൽ കമ്പനിയുടെ ഓഹരി 317.35 രൂപയുടെ നേട്ടമുണ്ടാക്കി. ഇതിന്റെ ചുവടുപിടിച്ചെത്തിയ ഹാപ്പിയെസ്റ്റ് മൈൻഡ്സ് ടെക്നോളജീസ്, റൂട്ട് മൊബൈൽ, കാംസ് ലിമിറ്റഡ്, കെംകോൺ സ്പെഷ്യാലിറ്റി കെമിക്കൽസ് എന്നിവയും നിക്ഷേപകർക്ക് ആദ്യദിനത്തിൽത്തന്നെ നേട്ടം സമ്മാനിച്ചു. ഇതോടെ ഐ.പി.ഒ. വിപണിയിൽ ആത്മവിശ്വാസം കൂടി. ജൂലായ് മുതൽ ഡിസംബർ വരെ നടന്ന 13 ഐ.പി.ഒ.കളിൽ മൂന്നെണ്ണം മാത്രമായിരുന്നു ലിസ്റ്റിങ്ങിൽ നഷ്ടം നേരിട്ടത്. 2021 - ൽ ഇതുവരെ 15 ഐ.പി.ഒ.കൾ ലിസ്റ്റ് ചെയ്തു കഴിഞ്ഞു. ഇതിൽ 10 എണ്ണവും ആദ്യദിനത്തിൽ നേട്ടമുണ്ടാക്കി. 1490 രൂപയ്ക്ക് ഇഷ്യു ചെയ്ത ഇൻഡിഗോ പെയിന്റ്സ് 3,118.65 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. 1628 രൂപയായിരുന്നു ലിസ്റ്റിങ് ദിനത്തിലെ നേട്ടം. ഈ സാമ്പത്തിക വർഷത്തെ അവസാന ഐ.പി.ഒ. വി മാർക് ഇന്ത്യ എന്ന കമ്പനിയുടേതാണ്. 23 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ. മാർച്ച് 25 -ന് തുടങ്ങി 31-ന് സമാപിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ എൽ.ഐ.സി., എൻ.സി.ഡി.ഇ.എക്സ്, എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസസ് പോലുള്ള വമ്പൻ ഐ.പി.ഒ.കൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/3rCDzSe
via IFTTT

ഓഹരി നൽകിയത് 76%: നിക്ഷേപ ആസ്തികളുടെ ആദായം പരിശോധിക്കാം

വൈവിധ്യവത്കരണമെന്നാൽ നിക്ഷേപത്തിന്റെകാര്യത്തിൽ വ്യത്യസ്ത ആസ്തികളുടെ മികച്ചരീതിയിലുള്ള മിശ്രിതമാണ്. റിസ്ക് എടുക്കാനുള്ള ശേഷി, വയസ്സ്, സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കാനുള്ള കാലയളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് നിക്ഷേ പദ്ധതികൾ തിരഞ്ഞെടുക്കേണ്ടത്. ഓഹരി, സ്ഥിരനിക്ഷേപം(ഡെറ്റ്), സ്വർണം തുടങ്ങിയവയാണ് വ്യത്യസ്ത നിക്ഷേപ ആസ്തികൾ. അത്യാവശ്യത്തിന് പണമായും കൈവശംസൂക്ഷിക്കുന്നു. ഈ ആസ്തികൾ വ്യത്യസ്ത കാലാവധികളിൽ എത്രയാണ് ആദായം നൽകിയതെന്നുനോക്കാം. ഓഹരി ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ കഴിവുള്ള മികച്ച പദ്ധതികളിലൊന്നായി ഓഹരി നിക്ഷേപം അറിയപ്പെടുന്നു. കോവിഡ് വ്യാപനംമൂലം ഓഹരി വിപണിയിൽ 2020 മാർച്ചിലുണ്ടായ തിരുത്തൽ ദീർഘകാല നിക്ഷേപകരുടെ ആദായത്തെയും ബാധിച്ചു. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപകരെയും അത് പരിഭ്രാന്തരാക്കി. 2020ന്റെ അവസാനമായപ്പോഴേയ്ക്കും വിപണിയിൽ കുതിപ്പ് പ്രകടമായി. വിപണിയിലെ തകർച്ചയിൽ നിക്ഷേപം തുടർന്ന് ക്ഷമയോടെ കാത്തിരുന്നവർക്ക് മികച്ച ആദായമാണ് ഓഹരി നിക്ഷേപം നൽകിയത്. സ്ഥിര നിക്ഷേപം ഡെറ്റ് മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ ബാങ്ക് സ്ഥിര നിക്ഷേപം എന്നിവ നിശ്ചിത ആദായം നൽകുന്നവയാണ്. പലിശ കുറവാണെങ്കിലും ഉറപ്പുള്ള ആദായംനൽകാൻ ബാങ്ക് സ്ഥിരനിക്ഷേപത്തിനാകും. അഞ്ചുലക്ഷം രൂപവരെയുള്ള എഫ്ഡിക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. അല്പംകൂടി റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ മ്യൂച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതികളിൽ നിക്ഷേപിച്ച് 10ശതമാനംവരെ ആദായം നേടാം. സ്വർണം കോവിഡ് വ്യാപനം രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്ക് ആഘാതമായപ്പോൾ സ്വർണം മികച്ചനേട്ടമുണ്ടാക്കി. പവന്റെ വില 42,000 രൂപവരെ ഉയർന്നെങ്കിലും, ലോക്ഡൗണുകളിൽനിന്ന് രാജ്യങ്ങൾ വിമുക്തമായതും കോവിഡ് വാക്സിൻ വികസിപ്പിച്ചതും സ്വർണവിലയിൽ തിരിച്ചിറക്കത്തിന് കാരണമായി. പവന്റെ വിലയിൽ 8000യിലേറെ കുറവുണ്ടായി. മറ്റ് നിക്ഷേപ ആസ്തികൾ നഷ്ടംനേരിടുമ്പോൾ സ്വർണം അതിന്റെ മികവുകാണിക്കും. അതുകൊണ്ടുതന്നെ മൊത്തം നിക്ഷേപത്തിൽ ചെറിയൊരുഭാഗം സ്വർണത്തിലുമാകാമെന്നുപറയുന്നത്. അടിയന്തരാവശ്യങ്ങൾക്കുള്ള പണം പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾക്കുള്ള പണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ മ്യൂച്വൽ ഫണ്ടിന്റെ ലിക്വിഡ് സ്കീമിലോ ആണ് നിക്ഷേപിക്കുക. എസ്ബി അക്കൗണ്ടിൽനിന്ന് ശരാശരി മൂന്നുശതമാനം ആദായം ലഭിക്കുമ്പോൾ ലിക്വിഡ് ഫണ്ടിൽനിന്ന് ഇത് അഞ്ചര ശതമാനംവരെയാണ്. Investments Asset 1 Year(%) 3 Year(%) 5 Year(%) 10 Year(%) Equity(Sensex) 76.25 14.84 14.85 10.8 Gold 12.65 13.84 8.03 7.90 Bank FD 5.90 6.50 7.00 8.75 Debt:Short Duration 9.94 9.00 8.50 8.80 Liquid Fund (Cash) 4.00 5.50 6.08 7.05 Return as on 19 March 2021. Source: BSE, SBI, AMFI

from money rss https://bit.ly/3wbmMJt
via IFTTT

Sunday, 28 March 2021

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. മാർച്ച് ഒന്നിന് 34,440 രൂപ നിലവാരത്തിലെത്തിയ വില നാലുദിവസംപിന്നിട്ടപ്പോൾ 33,160 രൂപ നിലവാരത്തിലേയ്ക്ക് താഴുകയുംചെയ്തിരുന്നു. 2020 ഓഗസ്റ്റിലെ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് 8,640 രൂപതാഴെയാണ് ഇപ്പോൾ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,729 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ട്രഷറി ആദായം ഉയർന്ന നിലയിൽ തുടരുന്നതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2O0zU2T
via IFTTT

ഈയാഴ്ച ഓഹരി വിപണിക്ക് രണ്ടുദിവസം അവധി

ഈയാഴ്ച രണ്ടുദിവസം ഓഹരി വിപണി പ്രവർത്തിക്കില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനമായ തിങ്കളാഴ്ചയും അവസാന ദിവസമായ വെള്ളിയാഴ്ചയുമാണ് അവധി. ഹോളിയും ദുഃഖവെള്ളിയുമായതിനാലാണ് വിപണിക്ക് അവധി. എൻ.എസ്.ഇയും ബി.എസ്.ഇയും പ്രവർത്തിക്കില്ല. കമോഡിറ്റി എക്സ്ചേഞ്ചായ എം.സി.എക്സിൽ വൈകുന്നേരത്തെ വ്യാപാര സെഷനായി തിങ്കളാഴ്ച അഞ്ചുമുതൽ രാത്രി 11.30 വരെ പ്രവർത്തിക്കും.

from money rss https://bit.ly/3w8j03O
via IFTTT

Saturday, 27 March 2021

'7 വണ്ടേഴ്‌സ് ഇന്‍ സില്‍ക്കു'മായി കല്യാണ്‍ സില്‍ക്‌സ്

ഏഴ് മംഗല്യപ്പട്ടുകൾ ഒരുമിയ്ക്കുന്ന 7 വണ്ടേഴ്സ് ഇൻ സിൽക്ക് എന്ന ബ്രൈഡൽ സാരീ സീരീസുമായി കല്യാൺ സിൽക്സ്.ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു ആശയം പട്ടിൽ അവതരിപ്പിക്കുന്നതെന്ന് കല്യാൺ സിൽക്സ് പറയുന്നു. ഈ ശ്രേണിയിലെ ഓരോ സാരിയും രൂപകല്പന ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനർമാരടങ്ങുന്ന വെഡ്ഡിങ്ങ് സാരി സ്പെഷ്യലിസ്റ്റുകളാണ്. കല്യാൺ സിൽക്സിന്റെ സ്വന്തം തറികളിൽ നെയ്തെടുത്തതാണ് ഇവ.ഏഴ് സാരികൾ വിവാഹത്തോടനുബന്ധിച്ചുള്ള ഏഴ് വിശിഷ്ട വേളകൾക്കായാണ് ഒരുക്കിയിരിക്കുന്നത്. ഹൽദി, മെഹന്തി, വിവാഹം, റിസപ്ഷൻഎന്നിങ്ങനെയുള്ള സന്ദർഭങ്ങൾക്കായിവെവ്വേറെയുള്ള ഡിസൈനുകളാണ് ഇവ. ഏറെ ശ്രമകരമായ ജോലിയായിരുന്നു ഇത്തരമൊരു സീരീസ് എന്നും ഡിസൈനും കളർപാറ്റേണും നെയ്ത്ത്ശൈലിയും ആവർത്തിക്കാതിരിക്കുക എന്ന നിർബന്ധ ബുദ്ധിയോടെയാണ് ഇവ തയ്യാറാക്കിയിരിക്കുന്നതെന്നുംകല്യാൺ സിൽക്സ് ചെയർമാൻടി.എസ്. പട്ടാഭിരാമൻപറഞ്ഞു. ഏഴ് സാരികൾ ഒരുമിക്കുന്ന ബ്രൈഡൽ സാരീ സീരീസിന്റെ ആദ്യ എഡിഷൻ ഇതിനോടകംകല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ എത്തിയിട്ടുണ്ട്.

from money rss https://bit.ly/3cq89KG
via IFTTT

പി.എഫിലെ നികുതിയിളവ് പരിധി 5 ലക്ഷമായി ഉയർത്തിയത് ആർക്കൊക്കെ ഗുണംചെയ്യും?

2021 ബജ്റ്റിലാണ് 2.5 ലക്ഷം രുപയ്ക്കുമുകളിൽ പിഎഫിൽ നിക്ഷേപിച്ചാൽ നികുതിയിളവ് ലഭിക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. നിബന്ധനകൾക്ക് വിധേയമായി ഈ പരിധി അഞ്ചുലക്ഷമായി ഈയിടെ സർക്കാർ ഉയർത്തുകയുംചെയ്തു. ധനകാര്യ ബില്ല് 2021ൽ വരുത്തിയ ഭേദഗതികളുടെ ഭാഗമായിട്ടായിരുന്നു ഈ പ്രഖ്യാപനം. നികുതിയിളവ് പരിധി ഉയർത്തിയത് സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഗുണകരമാകില്ല. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമപ്രകാരം ജീവനക്കാരും തൊഴിലുടമയും 12ശതമാനംവീതമാണ് ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. അതുപ്രകാരം സാമ്പത്തിക വർഷത്തിൽ ഇപിഎഫിലും വിപിഎഫിലുമായി 2.5ലക്ഷംരൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. പുതുക്കിയ വ്യവസ്ഥപ്രകാരം ജീവനക്കാരുടെമാത്രം വിഹിതം അടയ്ക്കുന്നവർക്കാണ് അഞ്ചുലക്ഷംരൂപവരെ നികുതിയിളവുള്ളത്. സർക്കാർ ജീവനക്കാരുടെകാര്യത്തിൽ ജനറൽ പ്രൊവിഡന്റ് ഫണ്ടാണുള്ളത്. ജീവനക്കാരുടെ വിഹിതംമാത്രമാണ് പി.എഫിലേയ്ക്കുപോകുന്നത്. സർക്കാരിന്റെ വിഹിതം ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേയ്ക്കാണ് വരവുവെയ്ക്കുന്നത്. തൊഴിലുടമയുടെ വിഹിതമില്ലാത്തതിനാൽ സർക്കാർമേഖലയിലെ ജീവനക്കാർക്ക് പിഎഫിലേയ്ക്ക് അഞ്ചുലക്ഷം രൂപവരെ നിക്ഷേപിക്കാം. അതിന് ഭാവിയിൽ ആദായനികുതിയിളവ് ലഭിക്കുമെന്ന് ചുരുക്കം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേയ്ക്ക് തൊഴിലുടമയുടെ വിഹിതമുള്ളതിനാലാണ് സ്വകാര്യമേഖലയിലെ പരിധി 2.5ലക്ഷമായി തുടരുന്നത്. പിഎഫിലേയ്ക്ക് നിക്ഷേപിക്കുന്ന സർക്കാർ ജീവനക്കാരെ സംബന്ധിച്ച് അഞ്ചുലക്ഷംഎന്ന പരിധി ഗുണകരമാകുകയുംചെയ്യും. ഇപിഎസ് നിയമപ്രകാരം തൊഴിലുടമയുടെ വിഹിതം നിർബന്ധമാണ്. ജീവനക്കാരുടെ വിഹിതത്തിനൊപ്പം തൊഴിലുടമയുടെ വിഹിതംഇല്ലാതെ ഒരുജീവനക്കാരന് അക്കൗണ്ടിലേയ്ക്ക് നിക്ഷേപംനടത്താനാവില്ല. അതുകൊണ്ടാണ് നികുതിയിളവിനുള്ള പരിധി ഇപിഎഫും വിപിഎഫും ഉൾപ്പടെ 2.5ലക്ഷംരൂപയിൽതന്നെ നിലനിൽക്കുന്നത്. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ സർക്കാർ ജീവനക്കാർക്കാണ് പുതിയ ഭേദഗതി ഗുണംചെയ്യുക.

from money rss https://bit.ly/31qz0je
via IFTTT

സ്വാഭാവിക റബറിന്റെ ഡിമാന്റ് കുറഞ്ഞേക്കും

കൊച്ചി:കോവിഡ് 19 കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളും വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചത് ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിൽ ആശങ്കയുണർത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ സ്വാഭാവിക റബറിന്റെ ഡിമാന്റ് കുറയാനിടയുണ്ടെന്ന ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് അനലിസ്റ്റ് അനു വി പൈ പറഞ്ഞു. ക്രൂഡോയിൽ വിലയിലുണ്ടായ വ്യതിയാനവും വിപണിയെ ബാധിച്ചു. റബർ വിലയിലെ ഇപ്പോഴത്തെ ഇടിവ് നീണ്ടു പോകാനാണിട. വിതരണത്തിലുണ്ടാകാവുന്ന കുറവ് വരും ദിനങ്ങളിൽ വിലയെ താങ്ങുകയും നഷ്ടം കുറയ്ക്കാൻ സഹായിക്കുകയും ചെയ്തേക്കാം. ഇന്ത്യൻ വിപണിയിൽ സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും ഉയരത്തിലായിരുന്നു പോയവാരം. കോട്ടയം മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന് കിലോയ്ക്ക് 171 രൂപ വരെ എത്തി. ഉൽപാദനം കുറഞ്ഞ ഈ ഘട്ടത്തിൽ ഡിമാന്റിലുണ്ടായ വർധനയും അതിനനുസരിച്ച് വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യവുമാണ് സ്വാഭാവിക റബറിന്റെ വിലയെ താങ്ങി നിർത്തിയത്. എന്നാൽ വിദേശ വിപണികളിൽ സ്വാഭാവിക റബറിനുണ്ടായ വിലക്കുറവ് നമ്മുടെ വിപണിയെ ബാധിച്ചിട്ടുണ്ട്.

from money rss https://bit.ly/3m0tcXd
via IFTTT

Friday, 26 March 2021

സ്വർണവില പവന് 160 രൂപകൂടി 33,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്. 33,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1732 ഡോളർ നിലവാരത്തിലാണ്. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്നുനിൽക്കുന്നതുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/3rne6wd
via IFTTT

മലബാർ ഗോൾഡ് 56 പുതിയ ഷോറൂമുകൾ തുറക്കും; മുതൽമുടക്കുന്നത് 1,600 കോടി രൂപ

കൊച്ചി: പ്രമുഖ ജൂവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വികസനത്തിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ 56 പുതിയ ഷോറൂമുകൾ തുറക്കും. 1,600 കോടി രൂപയാണ് ഇതിനായി മുതൽമുടക്കുക. ഇന്ത്യയിൽ 40 ഷോറൂമുകളും വിദേശ രാജ്യങ്ങളിൽ 16 ഷോറൂമുകളുമാണ് ആരംഭിക്കുക. ഇതിലൂടെ പുതുതായി രണ്ടായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പുതിയ ഷോറൂമുകളിൽ 12 എണ്ണം മൂന്നു മാസത്തിനുള്ളിൽ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിൽ കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ, ഉത്തർപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്ത് സിങ്കപ്പൂർ, മലേഷ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, യു.എ.ഇ. എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകൾ വരുന്നത്. നിലവിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് 10 രാജ്യങ്ങളിലായി 270-ലേറെ ഷോറൂമുകളുണ്ട്. 27 വർഷം മുൻപ് ഒരു ചെറിയ ഷോറൂമിൽനിന്ന് ആരംഭിച്ച മലബാർ ഗോൾഡിന്റെ യാത്ര ആഗോളതലത്തിലേക്ക് ശക്തിപ്പെടുത്തുകയാണ്. സ്വർണ-വജ്ര റീട്ടെയിൽ ബിസിനസിലൂടെയും ആഭരണ നിർമാണ ശാലകളിലൂടെയും മൾട്ടി റീട്ടെയിൽ ആശയങ്ങളിലൂടെയുമെല്ലാം അന്താരാഷ്ട്ര തലത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ വലിയൊരു ബ്രാൻഡാക്കി മാറ്റാൻ സാധിച്ചിട്ടുണ്ടെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതോടെ ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തിൽ ഒന്നാമതെത്തിക്കൊണ്ട് ഒരു ഉത്തരവാദിത്വ ജൂവലറി ഗ്രൂപ്പായി മാറാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലബാർ ഗോൾഡിന്റെ എല്ലാ ഇടപാടുകളും സുതാര്യമായിരിക്കുമെന്ന് മലബാർ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾ സലാം പറഞ്ഞു. ഇക്കഴിഞ്ഞ ഉത്സവ സീസണിലെ വില്പനയുടെ തോത് മനസ്സിലാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിനായി തയ്യാറെടുത്തിട്ടുണ്ടെന്നും ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ പറഞ്ഞു.

from money rss https://bit.ly/3w3cs6e
via IFTTT

രജിസ്റ്റർ ചെയ്യാത്ത വാണിജ്യ എസ്.എം.എസുകൾ ഒന്നുമുതൽ ഒഴിവാക്കാൻ ട്രായ് നിർദേശം

മുംബൈ: വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ ഒന്നുമുതൽ വീണ്ടും നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികൾക്കു നിർദേശം നൽകി. മാർച്ച് എട്ടിന് ഇതു നടപ്പാക്കിയിരുന്നെങ്കിലും ബാങ്ക് ഇടപാടുകൾക്കായുള്ള ഒ.ടി.പി.യുൾപ്പെടെ വ്യാപകമായി തടസ്സപ്പെട്ടതോടെ മരവിപ്പിക്കുകയായിരുന്നു. വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകളും അവയുടെ ടെംപ്ലേറ്റുകളും മുൻകൂട്ടി ടെലികോം കമ്പനികളുടെ ബ്ലോക്ക്ചെയിൻ സംവിധാനത്തിൽ രജിസ്റ്റർചെയ്യണമെന്നതാണ് പുതിയ നിർദേശത്തിന്റെ കാതൽ. ഇങ്ങനെ രജിസ്റ്റർചെയ്തിട്ടില്ലെങ്കിൽ സന്ദേശങ്ങൾ ഉപഭോക്താവിന് അയക്കാതെ തടയും. സന്ദേശങ്ങളും ടെംപ്ലേറ്റും ഒത്തുനോക്കി വ്യത്യാസമുണ്ടെങ്കിലാണ് ഇത്തരത്തിൽ തടയുക. ഒന്നുമുതൽ പുതിയ നിബന്ധനകൾ പാലിക്കാത്ത കമ്പനികളുടെ എസ്.എം.എസുകൾ ഒഴിവാക്കാനാണ് ട്രായ് നിർദേശിച്ചിരിക്കുന്നത്. കമ്പനികളുടെ പ്രായോഗികബുദ്ധിമുട്ടുകൾ ആരാഞ്ഞശേഷമാണ് ഇതുനടപ്പാക്കാൻ ട്രായ് തീരുമാനിച്ചിട്ടുള്ളത്. TRAI sets Mar 31 deadline for full compliance of bulk SMS norms

from money rss https://bit.ly/3rrZICO
via IFTTT

കല്യാൺ ജൂവലേഴ്‌സ് ഓഹരികൾ ലിസ്റ്റ് ചെയ്തു

കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ ഓഹരികൾ വെള്ളിയാഴ്ച ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും (ബി.എസ്.ഇ.) നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും (എൻ.എസ്.ഇ.) വ്യാപാരം തുടങ്ങി. മുംബൈയിലെ എൻ.എസ്.ഇ. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കല്യാൺ ജൂവലേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ വ്യാപാരത്തിന് തുടക്കം കുറിച്ചുകൊണ്ട് മണിമുഴക്കി. കമ്പനിയുടെ നാൾവഴികൾ വിശദീകരിച്ച അദ്ദേഹം ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കും ഉപഭോക്താക്കൾക്കും നന്ദി പറഞ്ഞു. എക്സിക്യുട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ജൂവലറി രംഗത്തെ ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നിൽ 1,175 കോടി രൂപയാണ് കല്യാൺ ജൂവലേഴ്സ് സമാഹരിച്ചത്. ഓഹരികൾ ഇഷ്യു വിലയായ 87 രൂപയിൽനിന്ന് 13.45 ശതമാനം ഡിസ്കൗണ്ടുമായി 73.90 രൂപയിലാണ് ബി.എസ്.ഇ.യിൽ വ്യാപാരം തുടങ്ങിയത്. എൻ.എസ്.ഇ.യിൽ 73.95 രൂപയിലും. പിന്നീട് വില ഉയർന്ന് എൻ.എസ്.ഇ.യിൽ 74.35 രൂപയിലും ബി.എസ്.ഇ.യിൽ 75.30 രൂപയിലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ, ഒരവസരത്തിൽ 81 രൂപ വരെ വില ഉയർന്നു. ക്ലോസിങ് വില അനുസരിച്ച് 7,756.30 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

from money rss https://bit.ly/3cpN6Yw
via IFTTT

കാളകളുടെ ആധിപത്യം: സെൻസെക്‌സ് 568 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: മെറ്റൽ, ഓട്ടോ, എഫ്എംസിജി ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,500ന് മുകളിലെത്തി. സെൻസെക്സ് 568.38 പോയന്റ് ഉയർന്ന് 49,008.50ലും നിഫ്റ്റി 182.40 പോയന്റ് നേട്ടത്തിൽ 14,507.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1283 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎൽ, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, ഇൻഡസിൻഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക(3.6%)ഉൾപ്പെട എല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കല്യൺ ജൂവലേഴ്സ് ഓഹരി 15ശതമാനം നഷ്ടത്തിൽ 73.90ലാണ് വിപണിയിൽ ലിസ്റ്റ്ചെയ്തത്. ദിനവ്യാപാരത്തിനിടെ 81 രൂപ നിലവാരത്തിലേയ്ക്ക് ഓഹരി വില ഉയർന്നെങ്കിലും 74.40 രൂപയിൽ ക്ലോസ്ചെയ്തു. 87 രൂപയായിരുന്നു ഇഷ്യു പ്രൈസ്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരിയാകട്ടെ നാലുശതമാനം നഷ്ടത്തിൽ 292 രൂപയിലായിരുന്നു ലിസ്റ്റിങ്. 305 രൂപയായിരുന്നു ഇഷ്യു പ്രൈസ്. ദിനവ്യാപാരത്തിനിടെ 271 രൂപ നിലവാരംവരെ താഴ്ന്ന ഓഹരി 272 രൂപയിലാണ് ക്ലോസ്ചെയ്തത്. Bulls beat bears after 2 days; Sensex gains 568 pts

from money rss https://bit.ly/3lWNGjQ
via IFTTT

സൈറസ് മിസ്ത്രിക്കെതിരായ ഉത്തരവ്: ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ 6% കുതിച്ചു

സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചതോടെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ കുതിച്ചു. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് ഉൾപ്പടെയുള്ള കമ്പനികളുടെ ഓഹരി വില ആറുശതമാനത്തോളം ഉയർന്നത്. ടാറ്റ കമ്യൂണിക്കേഷൻസിന്റെ ഓഹരി വില 4.21ശതമാനം കുതിച്ച് 1119 രൂപ നിലവാരത്തിലെത്തി. നാലുദിവസം തുടർച്ചയായി ഈ ഓഹരിയുടെ വിലയിൽ ഇടിവുണ്ടായിരുന്നു. ടാറ്റ സ്റ്റീലിന്റെ ഓഹരി വില 6.14ശതമാനം ഉയർന്ന് 767 രൂപയിലെത്തി. ടാറ്റ മോട്ടോഴ്സാകട്ടെ 5.6ശതമാനം നേട്ടത്തിൽ 301 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഐടി കമ്പനിയായ ടിസിഎസിന്റെ ഓഹരി വില 1.62ശതമാന നേട്ടത്തിലാണ്. 3118 രൂപനിലവാരത്തിലാണ് വില. വൻകിട കമ്പനികളിലൊന്നായ ടിസിഎസിന്റെ ഓഹരി കഴിഞ്ഞ രണ്ടുദിവസവും നഷ്ടത്തിലായിരുന്നു ക്ലോസ്ചെയ്തത്. ടാറ്റ കെമിക്കൽസ് 3.58ശതമാനം ഉയർന്ന് 757 രൂപയിലും ടാറ്റ കോഫി 3.74ശതമാനംനേട്ടത്തിൽ 120 രൂപയിലും ടാറ്റ ഇലക്സി 3.57ശതമാനം ഉയർന്ന് 2,697 രൂപ നിലവാരത്തിലുമെത്തി. Tata Group shares rise up to 6% after SC upholds removal of Cyrus Mistry

from money rss https://bit.ly/3soZwWl
via IFTTT

ജെ.എം ഫിനാൻഷ്യൽ കാൻപാക്ക് ട്രെൻഡ്സിൽ 60 കോടി നിക്ഷേപിക്കും

കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ കീഴിലുള്ള ജെ എം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റി ഗുജറാത്ത് ആസ്ഥാനമായുള്ള പ്രിന്റിംഗ് ആന്റ് പാക്കേജിംഗ് കമ്പനിയായ കാൻപാക്ക് ട്രെൻഡ്സിൽ 60 കോടി രൂപ നിക്ഷേപിക്കും. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് നിക്ഷേപം. പേപ്പർ ബാഗുകളും കാർട്ടണുകളും മറ്റുപാക്കിംഗ് ഉത്പന്നങ്ങളും നിർമ്മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് കാൻപാക്ക് ട്രെൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ്. അഹമ്മദാബാദിലും തമിഴ്നാട്ടിലെ തിരുപ്പൂരും കമ്പനിക്ക് ഉത്പാദന യൂണിറ്റുകളുണ്ട്. പാക്കേജിംഗ് ഉത്പന്ന കമ്പനികൾ വലിയ വളർച്ചയാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും കാൻപാക്ക് ട്രെൻഡ്സിൽ നിക്ഷേപം നടത്തുന്നതിലൂടെ കമ്പനിക്ക് കൂടുതൽ ഉയരത്തിലെത്താൻ കഴിയുമെന്നും ജെ എം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡാരിയസ് പണ്ടോലെ പറഞ്ഞു.

from money rss https://bit.ly/3cpDSvC
via IFTTT

Thursday, 25 March 2021

ഗോൾഡ് ബോണ്ടിലെ നിക്ഷേപം ഇപ്പോൾ തിരിച്ചെടുക്കാം: നേട്ടം 54ശതമാനം

2016 മാർച്ചിൽ പുറത്തിറക്കിയ ഗോൾഡ് ബോണ്ടിലെ നിക്ഷേപം 54ശതമാനം നേട്ടത്തോടെ ഇപ്പോൾ തിരിച്ചെടുക്കാം. ഗോൾഡ് ബോണ്ട് സ്കീം 2016 സീരീസ് രണ്ടിലെ നിക്ഷേപമാണ് ഇപ്പോൾ തിരിച്ചെടുക്കാൻ കഴിയുക. 2916 രൂപയായിരുന്നു ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന്റെ അന്നത്തെ വില. 4,491 രൂപയ്ക്ക് നിക്ഷേപം തിരിച്ചെടുക്കാനുള്ള സൗകര്യമാണ് ആർബിഐ നൽകിയിട്ടുള്ളത്. ഗോൾഡ് ബോണ്ടിലെ നിക്ഷേപത്തിന്റെ കാലാവധി എട്ടുവർഷമാണെങ്കിലും അഞ്ചുവർഷം പൂർത്തിയായാൽ നിക്ഷേപം പിൻവലിക്കാൻ അവസരംനൽകുന്നുണ്ട്. 2015 ലാണ് ആദ്യമായി കേന്ദ്ര സർക്കാർ സോവറിൻ ഗോൾഡ് ബോണ്ട് പുറത്തിറക്കിയത്. 2015 നവംബർ അഞ്ചിന് ആദ്യഘട്ടമായി ബോണ്ട് ഇറക്കിയപ്പോൾ 9,15,953 ഗ്രാമിന് തുല്യമായ ബോണ്ടുകളാണ് നിക്ഷേപകർ വാങ്ങിയത്. ആ സമയത്ത് 246 കോടി രൂപയായിരുന്നു അതിന്റെ മൂല്യം. നിക്ഷേപക താൽപര്യംവർധിച്ചതോടെയാണ് തുടർച്ചയായി ബോണ്ട് പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്. നടപ്പ് സാമ്പത്തികവർഷം എല്ലാമാസവും ഗോൾഡ് ബോണ്ട് പുറത്തിറക്കി. അവസാനഘട്ടമായി മാർച്ച് ഒന്നിന് പുറത്തിറക്കിയ ബോണ്ടിന് 4,662 രൂപയായിരുന്നു വില. മിനിമം രണ്ടുഗ്രാമിന് തുല്യമായ തുകയായിരുന്നു അന്ന് നിക്ഷേപിക്കേണ്ടിയിരുന്നത്. ഇപ്പോൾ ഒരു ഗ്രാമിന് തുല്യമായ തുകയ്ക്ക് നിക്ഷേപം നടത്താൻകഴിയും. സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും യോജിച്ച മാർഗമാണ് ഗോൾഡ് ബോണ്ട്. സ്വർണത്തിന്റെ മൂല്യവർധനവിനൊപ്പം 2.5ശതമാനം വാർഷിക പലിശയും ലഭിക്കുമെന്നതാണ് നേട്ടം. നാലുകിലോഗ്രാമിന് തുല്യമായ ബോണ്ടുകളിൽ വ്യക്തികൾക്ക് നിക്ഷേപിക്കാം. കാലാവധിയെത്തി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് നികുതിയില്ല. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിനാൽ എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയുംചെയ്യാം. Investors can now redeem sovereign gold bonds at 54% higher price

from money rss https://bit.ly/2PvmQ5U
via IFTTT

സ്വർണവില പവന് 240 രൂപകുറഞ്ഞ് 33,360 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,600 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,726 ഡോളറായും കുറഞ്ഞു. ഒരാഴ്ചക്കിടെ വിലയിൽ ഒരുശതമാനമാണ് താഴ്ചയുണ്ടായത്. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതുതന്നെയാണ് സ്വർണവിലയുടെ ഇടിവിനുപിന്നിൽ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 44,590 രൂപയാണ്. 0.23ശതമാനമാണ് ഇടിവുണ്ടായത്.

from money rss https://bit.ly/3lTc1a1
via IFTTT

ക്രിപ്‌റ്റോകറന്‍സികളിലെ നിക്ഷേപം കമ്പനികള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുണ്ടെങ്കിൽ അക്കാര്യം ബാലൻസ് ഷീറ്റിൽ കാണിക്കണമെന്ന് കോർപറേറ്റ് മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. ഡിജിറ്റൽ കറൻസി ഇടപാടുകളിൽനിന്നുള്ള ലാഭം, നഷ്ടം, കൈവശമുള്ള ക്രിപ്റ്റോകറൻസികളുടെ എണ്ണം, വ്യക്തികളിൽനിന്നുള്ള സ്വീകരിച്ചിട്ടുള്ള നിക്ഷേപം തുടങ്ങിയവയാണ് വ്യക്തമാക്കേണ്ടത്. ഇതുംസബന്ധിച്ച് കമ്പനി നിയമം 2013ന്റെ ഷെഡ്യൂൾ മൂന്നിലെ ഭേദഗതി ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ക്രിപ്റ്റോകറൻസികൾ നിരോധിക്കാൻ കേന്ദ്രം ബില്ല് കൊണ്ടുവരാനിരിക്കെയാണ് അറിയിപ്പ്. ക്രിപ്റ്റോകറൻസികളിൽനിന്ന് ഉയർന്ന വരുമാനം വാഗ്ദാനംചെയ്ത് ചില കമ്പനികൾ നിക്ഷേപകരെ ആകർഷിക്കുന്നതായി പരാതിലഭിച്ചിട്ടുണ്ടെന്നും നിക്ഷേപകർക്ക് പണം നഷ്ടമായിട്ടുണ്ടെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. Centre asks companies to disclose cryptocurrency investments

from money rss https://bit.ly/39exlBC
via IFTTT

സെൻസെക്‌സിൽ 487 പോയന്റ് നേട്ടത്തോടെ തുടക്കം: കല്യാൺ ജൂവലേഴ്‌സ് ലിസ്റ്റിങ് ഇന്ന്

മുംബൈ: രണ്ടുദിവസത്തെ തകർച്ചയ്ക്കുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 487 പോയന്റ് നേട്ടത്തിൽ 48,927ലും നിഫ്റ്റി 152 പോയന്റ് ഉയർന്ന് 14,477ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1036 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 222 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ബിപിസിഎൽ, ഗെയിൽ, ബജാജ് ഫിൻസർവ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇൻഫോസിസ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കല്യാൺ ജൂവലേഴ്സ്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ ഓഹരികൾ വിപണിയിൽ ഇന്ന് ലിസ്റ്റ്ചെയ്യും.

from money rss https://bit.ly/3lTgrxR
via IFTTT

നിഫ്റ്റി 14,350നുതാഴെ ക്ലോസ്‌ചെയ്തു; സെൻസെക്‌സിലെ നഷ്ടം 740 പോയന്റ്

മുംബൈ:വിപണിയിൽ കരടികൾ ആധിപത്യംപുലർത്തിയതോടെ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ്ചെയ്തു. പൊതുമേഖല ബാങ്ക്, എഫ്എംസിജി, എനർജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സെൻസെക്സ് 740.19 പോയന്റ് നഷ്ടത്തിൽ 48,440.12ലും നിഫ്റ്റി 224.50 പോയന്റ് താഴ്ന്ന് 14,324.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2147 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 748 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഐഒസി, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഓട്ടോ, ഇൻഫ്ര, ഐടി, എനർജി സൂചികകൾ 2-3ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.8-2.2ശതമാനം താഴുകയുംചെയ്തു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണംകൂടുന്നത് വിപണിയിൽ ആശങ്കപടർത്തിയിട്ടുണ്ട്. മാർച്ചിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ കാലാവധി തീരുന്നതും സൂചികകളെ ബാധിച്ചു. Nifty ends below 14,350, Sensex tumbles 740 pts

from money rss https://bit.ly/2Qz2Srz
via IFTTT

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം: നടപടികളുമായി സർക്കാർ

രാജ്യത്തെ പൊതുമേഖല ബാങ്കുകൾ താമസിയാതെ സ്വകാര്യവത്കരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ താൽപര്യം സംരക്ഷിച്ചുകൊണ്ടുമാത്രമെ സ്വകാര്യവത്കരണം നടപ്പാക്കൂവെന്ന് ചൊവാഴ്ച ധനമന്ത്രി പറയുകയുംചെയ്തു. അതേമസമയം, ബാങ്കിങ് മേഖലയിൽ പൊതുമേഖലയുടെ സാന്നിധ്യം തുടർന്നും ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു. സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി 2019ൽ ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികളും എൽ.ഐ.സിക്ക് വിറ്റിരുന്നു. നാലുവർഷത്തിനിടെ 14 പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുകയുംചെയ്തു.

from money rss https://bit.ly/2P4xuRs
via IFTTT

Wednesday, 24 March 2021

സ്വർണവില പവന് 80 രൂപ കൂടി 33,600 രൂപയായി

രണ്ടുദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ വ്യാഴാഴ്ച നേരിയ വർധനവുണ്ടായി. സംസ്ഥാനത്ത് പവന്റെ വില 80 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,734.81 ഡോളർ നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതാണ് ആഗോള വിലയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,897 രൂപയാണ്.

from money rss https://bit.ly/2P4oFag
via IFTTT

സെൻസെക്‌സിൽ 296 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,500ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 14,500ന് താഴെയെത്തി. സെൻസെക്സ് 296 പോയന്റ് താഴ്ന്ന് 48,884ലിലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തിൽ 14,465ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 518 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1060 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ നഷ്ടവും മാർച്ച് സീരീസിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകൾ അവസാനിക്കുന്നദിമായതുമാണ് വിപണിയെ ബാധിച്ചത്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, റിലയൻസ്, എച്ച്സിഎൽ ടെക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, എൽആൻഡ്ടി, നെസ് ലെ, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നഷ്ടത്തിലാണ്. നിഫ്റ്റി ഓട്ടോ, പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു.

from money rss https://bit.ly/3d6gWjP
via IFTTT

ആധാർ-പാൻ ബന്ധിപ്പിക്കൽ: ഇനിയും വൈകിയാൽ 1000 രൂപവരെ പിഴയടക്കേണ്ടിവരും

കൊച്ചി: പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം. നിലവിലെ പ്രഖ്യാപനം അനുസരിച്ച് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31-ന് അവസാനിക്കും. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ ഏപ്രിൽ ഒന്നുമുതൽ അസാധുവായിരിക്കും. മാത്രമല്ല ഈ രേഖകൾ ബന്ധിപ്പിക്കാത്തവർക്ക് 1000രൂപ പിഴ ചുമത്താനും സാധ്യതയുണ്ട്. കോവിഡ്-19 പശ്ചാത്തലത്തിലാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയം മാർച്ച് 31 വരെ സർക്കാർ നീട്ടിയത്. 2020 ജൂൺ 30 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. വീണ്ടും സമയം നീട്ടാനുള്ള സാധ്യത കുറവാണ്. നിലവിൽ മിക്ക സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് സമർപ്പിക്കേണ്ടതുണ്ട്. പാൻ കാർഡ് അസാധുവായാൽ ബാങ്ക് ഇടപാടുകളിൽ അടക്കം ബുദ്ധിമുട്ട് നേരിട്ടേക്കും. എങ്ങനെ ബന്ധിപ്പിക്കാം 1.ഇൻകംടാക്സ് ഇ-ഫയലിങ്പോർട്ടൽവഴി പാൻ ആധാറുമായി ബന്ധിപ്പിക്കാൻ എളുപ്പമാണ്. 567678 അല്ലെങ്കിൽ 56161 നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചും ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN> ഈ ഫോർമാറ്റിലാണ് എസ്എംഎസ് അയയ്ക്കേണ്ടത്. 2. ഓൺലൈനിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനായില്ലെങ്കിൽ എൻഎസ്ഡിഎൽ, യുടിഐടിഎസ്എസ്എൽ എന്നിവയുടെ സേവനകേന്ദ്രങ്ങൾ വഴി ഓഫ്ലൈനായി അതിന് സൗകര്യമുണ്ട്. 3. നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പാൻ ഉപയോഗിക്കാനാവില്ല. അതായത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ലെന്ന് ചുരുക്കം. 4. അസാധുവായ പാൻ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചാൽ 10,000 രൂപ പിഴചുമത്താൻ നിയമം അനുവദിക്കുന്നു. 5.എൻആർഐകൾക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും ആധാർ എടുത്തിട്ടുള്ളവർക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്.

from money rss https://bit.ly/3chy07k
via IFTTT

സെൻസെക്‌സിൽ 871 പോയന്റ് നഷ്ടം: നിഫ്റ്റി 14,550ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിൽ ഓഹരി വിപണി നഷ്ടത്തിലേയ്ക്കുപതിച്ചു. സെൻസെക്സിന് 1.70ശതമാനത്തിലേറെ പോയന്റ് നഷ്ടമായി. നിഫ്റ്റി 14,550ന് താഴെയെത്തുകയുംചെയ്തു. 871 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 49,180ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 265 പോയന്റ് താഴ്ന്ന് 14,549 നിലവാരത്തിലുമെത്തി. യുറോപ്പിലെ കോവിഡ് വ്യാപന ഭീഷണിയും യുഎസിലെ നികുതി വർധനയുമാണ് സൂചികകളെ ബാധിച്ചത്. അതേസമയം, ഡോളർ കരുത്താർജിക്കുകയുംചെയ്തു. കൂടുതൽ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചതോടെ റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ ഓഹരി വില ഒമ്പുതശതമാനത്തിലേറെ താഴ്ന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ മൂന്നുശതമാനം തകർച്ചനേരിട്ടു. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മെറ്റൽ സൂചിക 3.24ശതമാനവും പൊതുമേഖല ബാങ്ക് 3.30ശതമാനവും നഷ്ടത്തിലായി. ബാങ്ക് സൂചിക 2.61ശതമാനവും ഓട്ടോ 2.58ശതമാനവും ഫിനാഷ്യൽ സർവീസസ് 2.13ശതമാനവും ഐടി 1.16ശതമാനവും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends below 14,550, Sensex tanks 871 pts

from money rss https://bit.ly/3rhgR1Z
via IFTTT

കൂടുതൽ ഓഹരികൾ വിറ്റഴിക്കുന്നു: റെയിൽ വികാസ് നിഗം ഓഹരി വില 9 ശതമാനത്തിലേറെ ഇടിഞ്ഞു

ഓഫർ ഫോർ സെയിൽവഴി 15ശതമാനം ഓഹരി വിൽക്കാൻ സർക്കാർ തീരുമാനിച്ചതിനെതുടർന്ന് ആർവിഎൻഎലിന്റെ ഓഹരിവില 9.5 ശതമാനത്തോളം താഴ്ന്നു. ഓഹരിയൊന്നിന് 27.50 രൂപ നിരക്കിലാണ് 15ശതമാനം ഓഹരി വിറ്റഴിക്കുന്നത്. ഉച്ചയ്ക്ക് 1.25ന് 27.70 രൂപ നിരക്കിലാണ് ഓഹരിയുടെ വ്യാപാരം നടന്നത്. മുൻദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ ഒമ്പതുശതമാനത്തിലേറെ നഷ്ടത്തിലാണ് ഓഹരി വില ഇപ്പോൾ. 15ശതമാനം ഓഹരി വിറ്റഴിച്ച് 750 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നോൺ റീട്ടെയിൽ നിക്ഷേപകർക്ക് ബുധനാഴ്ചയും റീട്ടെയിൽ നിക്ഷേപകർക്ക് വ്യാഴാഴ്ചയുമാണ് ഒഫർ ഫോർ സെയിലിന് അപേക്ഷിക്കാൻ കഴിയുക. 2003ലാണ് റെയിൽവെ മന്ത്രാലയത്തിനുകീഴിൽ പൊതുമേഖല സ്ഥാപനമായി റെയിൽ വികാസ് നിഗം സ്ഥാപിച്ചത്. 2020 ഡിസംബർ 31ലെ കണക്കുപ്രകാരം സർക്കാരിന് 87.84ശതമാനം ഓഹരികളാണ് സ്വന്തമായുള്ളത്. കൂടുതൽ ഓഹരി വിറ്റഴിക്കുന്നതോടെ വിഹിതം 74.67ശതമാനമായി കുറയും. Rail Vikas Nigam plunges 9% after government proposes to sell stake via OFS

from money rss https://bit.ly/3lNfxm9
via IFTTT

Tuesday, 23 March 2021

പാഠം 117| സേവിങ്‌സ് അക്കൗണ്ടിൽ പണമുണ്ടോ? കൂടുതൽ പലിശനേടാൻ ഈവഴി സ്വീകരിക്കാം

കോവിഡ് വ്യാപനത്തിനിടയിലാണ് ഗൾഫിൽനിന്ന് ജോലിമതിയാക്കി സുരേഷ്ബാബു നാട്ടിലെത്തിയത്. ലഭിച്ച സമ്പാദ്യമെല്ലാം കൂട്ടിച്ചേർത്ത് നാട്ടിൽ ഒരുസംരംഭംതുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടത്. തൽക്കാലം അതുവേണ്ടെന്നുവെച്ചു. ടൗണിൽ കുറച്ചുസ്ഥലംവാങ്ങി കടമുറികൾ പണിയാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഭാവി ജീവിതത്തിന് വാടകവരുമാനം ഉപയോഗിക്കാമല്ലോയെന്നാണ് ചിന്ത. അതിനായി നിരവധി സ്ഥലങ്ങൾ കണ്ടെങ്കിലും വിലകൊണ്ട് ഒത്തുവന്നില്ല. യോജിച്ചത്കിട്ടിയാൽ റെഡി ക്യാഷ് കൊടുത്ത് കച്ചവടമുറപ്പിക്കുകയാണ് ലക്ഷ്യം. അതിനായി ഒരുകോടി രൂപയോളംരൂപ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. എസ്.ബി അക്കൗണ്ടിലെ പണത്തിന്റെ ആദ്യഘഡു പലിശ ഈയിടെയാണ് അക്കൗണ്ടിൽ വരവുവെച്ചത്. നാമമാത്രമായ പലിശകണ്ടപ്പോൾ അതേക്കുറിച്ച് ബാങ്കിൽ തിരക്കി. എസ്ബി അക്കൗണ്ടിലെ നിക്ഷേപത്തിന് വാർഷിക പലിശ 2.70ശതമാനംമാത്രമേ ഉള്ളൂവെന്ന് അപ്പോഴാണ് അറിയുന്നത്. നാലുശതമാനമെങ്കിലും പലിശ ലഭിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. ഇനിയെന്തുചെയ്യും? എസ്ബി അക്കൗണ്ടിലെ പണം അവിടെതന്നെ സ്ഥിരനിക്ഷേപമാക്കിയാൽ ഒരുവർഷത്തേയ്ക്ക് അഞ്ചുശതമാനംപലിശ ലഭിക്കുമെന്ന് ബാങ്ക് മാനേജർ ഉപദേശിച്ചു. സ്ഥലംകണ്ടെത്തിയാൽ ഉടനെ പണംതിരിച്ചെടുക്കേണ്ടിവരുമെന്നതിനാൽ സുരേഷ് അതിനുമടിച്ചു. കാലാവധിയെത്തുംമുമ്പ് തിരിച്ചെടുത്താൽ പിഴപ്പലിശ നൽകേണ്ടിവരുമെന്നതിനാൽ ഹ്രസ്വകാലത്തേയ്ക്ക് എഫ്ഡിയിട്ടിട്ടും ഗുണമുണ്ടാകില്ലെന്ന് മനസിലായതോടെ ആ ഉദ്യമവുംവേണ്ടെന്നുവെച്ചു. എളുപ്പത്തിൽ നിക്ഷേപിക്കാനും എപ്പോൾവേണമെങ്കിലും തിരിച്ചെടുക്കാനുംകഴിയുന്ന ല്വിക്വിഡ് ഫണ്ടുകളെക്കുറിച്ച് കേട്ടത് അപ്പോഴാണ്. പരിഹാരം ലിക്വിഡ് ഫണ്ടുകൾ ബാങ്കിലെ സേവിങ്സ് അക്കൗണ്ടിലെ പലിശയേക്കാൾ ആദായം പ്രതീക്ഷിക്കുന്നവർക്ക് യോജിച്ചവയാണ് ലിക്വിഡ് ഫണ്ടുകൾ. ഹ്രസ്വകാല സ്ഥിരനിക്ഷേപത്തേക്കാൾ കൂടുതൽ ആദായവും ഈവിഭാഗം ഫണ്ടുകളിൽനിന്ന് ലഭിക്കും. സേവിങ്സ് അക്കൗണ്ടിൽനിന്ന് ഇപ്പോൾ ലഭിക്കുന്ന വാർഷിക പലിശ ശരാശരി 2.7ശതമാനമാണ്. അതേസമയം, ലിക്വിഡ് ഫണ്ടുകളിൽനിന്ന് അഞ്ചുശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാം. സേവിങ്സ് അക്കൗണ്ടിൽനിന്നെന്നപോലെ പണംതിരിച്ചെടുക്കാനും കഴിയും. ലിക്വിഡ് ഫണ്ടുകളെക്കുറിച്ചറിയാം 91 ദിവസത്തിൽക്കൂടാത്ത മെച്യൂരിറ്റിയുള്ള സെക്യൂരിറ്റികളിൽമാത്രം നിക്ഷേപിക്കുന്നവയാണ് ലിക്വിഡ് ഫണ്ടുകൾ. നിലവിൽ ഈ വിഭാഗത്തിലെ ഫണ്ടുകളുടെ ശരാശരി പോർട്ട്ഫോളിയോ മെച്യൂരിറ്റി മൂന്നുമുതൽ 52 ദിവസംവരെയാണ്. മണിമാർക്കറ്റ് ഉപകരണങ്ങൾ, ഹ്രസ്വകാല കോർപ്പറേറ്റ് നിക്ഷേപങ്ങൾ, ട്രഷറി ബില്ലുകൾ എന്നിവയിലാണ് ഈ ഫണ്ടുകൾ കൂടുതലായി നിക്ഷേപംനടത്തുന്നത്. എന്തുകൊണ്ട് ലിക്വിഡ് ഫണ്ടുകൾ? സേവിങ്സ് ബാങ്ക് അക്കൗണ്ടിനെക്കാളും ഹ്രസ്വകാല സ്ഥിര നിക്ഷേപത്തെക്കാളും കൂടുതൽ ആദായംനേടാൻ ലിക്വിഡ് ഫണ്ടിലെ നിക്ഷേപത്തിലൂടെ കഴിയും. നിലവിൽ ഏറ്റവുംകുറഞ്ഞ റിസ്ക് ഉള്ള ഡെറ്റ് ഫണ്ടുകളാണിവ. പണംതിരിച്ചെടുക്കാനും എളുപ്പമാണ്. ഓൺലൈനായോ ഓഫ്ലൈനായോ പണംതിരിച്ചെടുക്കാൻ അവസരമുണ്ട്. രണ്ടോമൂന്നോ ക്ലിക്കുകൾക്കൊണ്ട് ഓൺലൈനായി നിക്ഷേപിക്കാനും ഒറ്റക്ലിക്കുകൊണ്ട് നിക്ഷേപം തിരച്ചെടുക്കാനും കഴിയും. നിക്ഷേപം പൂർണമായോ ഭാഗികമായോ തിരിച്ചെടുക്കുകയുംചെയ്യാം. നിക്ഷേപം പിൻവലിച്ചാൽ അന്നുതന്ന പണം ബാങ്ക് അക്കൗണ്ടിലെത്തും. പരമാവധിയെടുക്കുന്ന സമയം ഒരുദിവസംമാത്രമാണ്. അതുകൊണ്ടുതന്നെ അതിസമ്പന്നരും കോർപ്പറേറ്റുകളും ചെറുകിടനിക്ഷേപകരും എസ്.ബി അക്കൗണ്ടുകളേക്കാൾ ആശ്രയിക്കുന്നത് ലിക്വിഡ് ഫണ്ടുകളെയാണ്. ഹ്രസ്വകാലത്തേയ്ക്ക് വലിയൊരുതുക സൂക്ഷിക്കാൻ സേവിങ്സ് അക്കൗണ്ടിനേക്കാളും എന്തുകൊണ്ടും മികച്ചത് ലിക്വിഡ് ഫണ്ടുകളാണ്. പരമാവധി 91 ദിവസംവരെ കാലാവധിയുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനാൽ ഡെറ്റ് വിഭാഗത്തിലെ മറ്റുഫണ്ടുകളുമായി താരതമ്യംചെയ്യുമ്പോൾ ലിക്വിഡ് ഫണ്ടുകളിലെ ആദായത്തിൽ ഏറ്റക്കുറച്ചിൽ താരതമ്യേനകുറവാണ്. Debt: Liquid Funds Funds 3Yr Return* Assset** ICICI Prudential Liquid Fund-Direct Plan 5.88 42,470 Cr HDFC Liquid Fund-Direct Plan 5.76 59,450Cr SBI Liquid Fund-Direct Plan 5.80 43,478Cr Aditya Birla SL Liquid Fund-Direct Plan 5.93 33,604 Cr Nippon India Liquid Fund-Direct Plan 5.92 23,879 Cr *Returns as on 23-Mar-2021. **Total Investment In the Fund ചുരുക്കത്തിൽ: ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഇടുന്നതിലുംനല്ലത് ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ്. പരമാവധി 91 ദിവസം മെച്ചൂരിറ്റിയുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നതിനാൽ ലിക്വിഡ് ഫണ്ടുകളിലെ നഷ്ടസാധ്യത വളരെകുറവാണ്. മറ്റ് മ്യൂച്വൽ ഫണ്ടുകളിലേതുപോലയല്ല, അതിവേഗത്തിൽ ലിക്വിഡ് ഫ്ണ്ടുകളിൽനിന്ന് പണംതിരിച്ചെടുക്കാൻ കഴിയും. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകർക്ക് യോജിച്ചതാണ് ഈ വിഭാഗം ഫണ്ടുകൾ. ഒരുവർഷമെങ്കിലും നിക്ഷേപകാലാവധിയുണ്ടെങ്കിൽ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽ നിക്ഷേപിക്കാം. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽനിന്ന് ഏഴുമുതൽ 11വരെശതമാനം വാർഷികാദായം പ്രതീക്ഷിക്കാം. ഇക്കാരണങ്ങൾക്കൊണ്ട് നിക്ഷേപ കാലാവധിക്കനുസരിച്ചായിരിക്കണം ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്. നികുതി ബാധ്യത ലിക്വിഡ് ഫണ്ടുകളിൽനിന്നുള്ള ആദായം മൂലധനനേട്ടമായാണ് പരിഗണിക്കുക. അതുകൊണ്ടുതന്നെ പണംപിൻവലിക്കുമ്പോൾമാത്രമെ ആദായനികുതി നൽകേണ്ടതുള്ളൂ. ബാങ്കിലേതുപോലെ വാർഷിക അടിസ്ഥാനത്തിൽ ടിഡിഎസ് കിഴിവുചെയ്യില്ലന്ന് ചുരുക്കം. നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്നനേട്ടം മൊത്തംവരുമാനത്തോടുചേർത്ത് അപ്പോൾവരുന്ന സ്ലാബ് അനുസിരിച്ചാണ് നികുതി നൽകേണ്ടത്. മൂന്നുവർഷത്തിനുശേഷമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ഇൻഡക്സേഷൻ ആനുകൂല്യവും ലഭിക്കും. അതായത് പണപ്പെരുപ്പം കിഴിച്ചുള്ളതുകയ്ക്ക് നികുതി നൽകിയാൽമതി. ല്വിക്വിഡ് ഫണ്ടിനേക്കാൾ കൂടുതൽ ആദായം ലഭിക്കുന്നവയാണ് അൾട്ര ഷോർട്ട് ടേം ഫണ്ടുകളും ഷോർട്ട് ടേം ഫണ്ടുകളും. ഏഴുമുതൽ 11ശതമാനംവരെ ആദായം ഈ ഫണ്ടുകളിൽനിന്ന് പ്രതീക്ഷിക്കാമെങ്കിലും ചുരുങ്ങിയത് ഒരുവർഷമെങ്കിലും നിക്ഷേപിക്കാൻ തയ്യാറുള്ളവർമാത്രം ഈ ഫണ്ടുകൾ പരിഗണിച്ചാൽമതി. feedbacks to: antonycdavis@gmail.com കുറിപ്പ്: ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ കൂടുതൽതുക നിക്ഷേപിച്ചിട്ടുള്ളവർക്ക് അനുയോജ്യമാണ് ലിക്വിഡ് ഫണ്ടുകൾ. അടിയന്തിരാവശ്യങ്ങൾക്കുള്ള പണവും ല്വിക്വിഡ് ഫണ്ടിൽ നിക്ഷേപിക്കാം. ഓഹരി നിക്ഷേപത്തിൽനിന്ന് ലാഭമെടുക്കുമ്പോൾ ലഭിക്കുന്നതുകയും ഈ വിഭാഗം ഫണ്ടിലേയ്ക്കുമാറ്റാം. വിപണി താഴേപ്പോകുമ്പോൾ വീണ്ടും നിക്ഷേപിക്കുകയുമാകാം.

from money rss https://bit.ly/3cg7yLg
via IFTTT

സെൻസെക്‌സിൽ 302 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,800ന് താഴെയെത്തി. സെൻസെക്സ് 302 പോയന്റ് താഴ്ന്ന് 49,749ലും നിഫ്റ്റി 87 പോയന്റ് നഷ്ടത്തിൽ 14,727ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 494 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 668 ഓഹരികൾ നഷ്ടത്തിലുമാണ്. 66 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, എസ്ബിഐ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, ഡിവീസ് ലാബ്, അദാനി പോർട്സ്, സിപ്ല, ബജാജ് ഓട്ടോ, എൻടിപിസി, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എഫ്എംസിജി ഒഴികെയുള്ള സെക്ടറൽ സൂചികകളെല്ലാം നഷ്ടത്തിലാണ്. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

from money rss https://bit.ly/2NMA3XL
via IFTTT

ഇ.പി.എഫ്: അഞ്ചുലക്ഷം വരെയുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതിയില്ല‌

ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ടിൽ തൊഴിലാളിയുടെ വാർഷികനിക്ഷേപം രണ്ടരലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ അതിന്റെ പലിശയ്ക്ക് നികുതി ചുമത്തുമെന്ന ബജറ്റ് നിർദേശം ഭേദഗതി ചെയ്തു. രണ്ടരലക്ഷം രൂപയെന്നത് അഞ്ചുലക്ഷം രൂപയാക്കുന്നതായി ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. അഞ്ചുലക്ഷത്തിൽ കൂടുതലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി നൽകിയാൽ മതി. ധനകാര്യ ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുബജറ്റിന്റെ ഭാഗമായ ധനകാര്യ ബിൽ ലോക്സഭ പസാക്കി. പ്രോവിഡന്റ് ഫണ്ടിൽ ഉയർന്ന തുക നിക്ഷേപിക്കുന്ന വൻശമ്പളക്കാരായ തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു നിർദേശം. ഇതിനെതിരേ പ്രതിഷേധമുയർന്നു. 12 ശതമാനമാണ് തൊഴിലാളിയുടെ വിഹിതമെങ്കിലും വേണമെങ്കിൽ അതിൽ കൂടുതൽ വിഹിതം സ്വമേധയാ നൽകാം. കൂടുതൽ നിക്ഷേപിച്ചാലും തൊഴിലുടമ നിയമപ്രകാരമുള്ള 12 ശതമാനം വിഹിതമേ നൽകൂ. ഉയർന്ന പലിശയും ആദായനികുതി ഇളവും ലക്ഷ്യംവെച്ച് തൊഴിലാളി കൂടുതൽ നിക്ഷേപം നടത്തുന്നത് തടയാനാണ് ബജറ്റിൽ ഈ നിർദേശം കൊണ്ടുവന്നത്. ഒരു ശതമാനം തൊഴിലാളികൾക്കു മാത്രമേ പുതിയ നിർദേശം ബാധകമാവൂ എന്ന് മന്ത്രി വിശദീകരിച്ചു. ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ ഇന്ധനങ്ങളുടെയും പാചകവാതകത്തിന്റെയും വില വർധനയ്ക്കെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചു. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം ജി.എസ്.ടി. കൗൺസിലാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

from money rss https://bit.ly/31c2elR
via IFTTT

‘പേ ഫ്രം ഹോം’ സർവീസുമായി തനിഷ്‌ക്

കൊച്ചി: ആഭരണ ബ്രാൻഡായ തനിഷ്ക് ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ 'പേ ഫ്രം ഹോം സർവീസ്' അവതരിപ്പിച്ചു. ഈ സേവനത്തിലൂടെ തിരഞ്ഞെടുപ്പ് കാലത്ത് ഉപയോക്താക്കൾക്ക് പണമിടപാടുകൾ വീട്ടിലിരുന്ന് ചെയ്യാം. ദേശീയ റീട്ടെയിൽ ജൂവലർ ആയ തനിഷ്ക് ഉത്പന്നങ്ങൾ ഉപയോക്താക്കളുടെ വീട്ടിൽ എത്തിച്ചും നൽകും. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.

from money rss https://bit.ly/3cdqMBp
via IFTTT

എല്ലാ വായ്പക്കാരുടെയും കൂട്ടുപലിശ ഒഴിവാക്കണം: സർക്കാരിന് അധിക ബാധ്യത 7,500 കോടി

വായ്പയെടുത്തവരുടെയെല്ലാം കൂട്ടുപലിശ എഴുതിത്തള്ളാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ സർക്കാരിനുണ്ടാകുന്ന അധിക ബാധ്യത 7000-7500 കോടി രൂപ. രണ്ടു കോടി രൂപവരെയുള്ള വായ്പകളുടെ തിരിച്ചടവുകൾക്ക് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കുന്നത് സർക്കാർ ഒഴിവാക്കിയിരുന്നു. പലിശ സർക്കാർ വഹിക്കുകയാണ് ചെയ്തത്. ഇതുപ്രകാരമുണ്ടായ ബാധ്യത 6500 കോടി രൂപയായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവു വന്നതോടെ അത്രതന്നെ ബാധ്യത വീണ്ടും സർക്കാരിനുണ്ടായിരിക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ ഓഗസ്റ്റുവരെയുള്ള ആറു മാസമാണ് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതുപ്രകാരം എല്ലാ വായ്പക്കാർക്കുമായി കൂട്ടുപലിശയിനത്തിലുള്ള ബാധ്യത 13,500-14,000 കോടി രൂപയാണെന്നാണ് കണക്കാക്കിയിരുന്നത്. ഈ സാഹചര്യത്തിലായിരുന്ന വായ്പ പരിധി രണ്ടുകോടിയിൽ നിർത്തിയത്. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ രണ്ടുകോടിരൂപവരെയുള്ള വായ്പകൾ, വ്യക്തികളുടെ ഭവനവായ്പ, വാഹനവായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വീട്ടുപകരണ വായ്പ, വിദ്യാഭ്യാസ വായ്പ, ഉപഭോക്തൃ വായ്പ,വ്യക്തിഗത, പ്രൊഫഷണൽ വായ്പ (എല്ലാം രണ്ടുകോടി രൂപ വരെ) എന്നിവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കിയത്. മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് അതിനുശേഷം ബാങ്കുകൾ കൂട്ടുപലിശ കൂടി കണക്കാക്കിയാണ് മാസത്തവണകൾ പുനർനിർണയിച്ചത്. അതേസമയം, എല്ലാ വിഭാഗക്കാരുടെയും വായ്പകളുടെപലിശ മുഴുവൻ എഴുതിത്തള്ളാൻ സാധ്യമല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിലാണ് സൂപ്രീംകോടത ഇടപെട്ടത്. പലിശയുടെ പലിശ(കൂട്ടുപലിശ)എഴുതിത്തള്ളുന്നതിന്റെ ആനുകൂല്യം രണ്ടുകോടി രൂപയിൽതാഴെയുള്ള വായ്പകൾക്കുമാത്രം അനുവദിക്കുന്നതിൽ യുക്തിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പലിശ മഴുവനായി എഴുതിത്തള്ളണം,മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന ഹർജികളാണ് സുപ്രീംകോടതി ഇപ്പോൾ പരിഗണിച്ചത്. മൊറട്ടോറിയം കാലയളവിലെ പലിശ മൊത്തം എഴുതിത്തള്ളുകയാണെങ്കിൽ ആറു ലക്ഷംകോടി രൂപയുടെ അധികബാധ്യതയാണുണ്ടാകുകയെന്ന് കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

from money rss https://bit.ly/317k1L9
via IFTTT