കൊച്ചി: ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവിൽ മികച്ച വർദ്ധന കൈവരിക്കുകയും ഗൾഫ് വിപണിയിലെ ബിസിനസിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തതോടെ നാലാം പാദത്തിൽ കല്യാൺ ജൂവലേഴ്സ് മികച്ച പ്രകടനം കാഴ്ചവച്ചു. മുൻവർഷത്തെ 2140.7 കോടി രൂപയെ അപേക്ഷിച്ച് വിറ്റുവരവ് 3056.6 കോടി രൂപയായി ഉയർന്നു. അറ്റാദായം 73.9 കോടി രൂപയായി. ഇന്ത്യയിലെ വിറ്റുവരവ് 60.6 ശതമാനം വളർച്ച നേടിയപ്പോൾ മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള ആകമാന വിറ്റുവരവിലെ വളർച്ച 42.8 ശതമാനമായിരുന്നു. അസംഘടിത മേഖലയിൽനിന്ന്...