121

Powered By Blogger

Thursday, 1 January 2015

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകാതെ എംബസി സഹായം തേടുന്നു








മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകാതെ എംബസി സഹായം തേടുന്നു


Posted on: 01 Jan 2015




ജുബൈല്‍: അല്‍ഹസ്സയിലെ ഹൊഫൂഫില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട അലി ഹുസൈന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ മകന്‍ സദ്ദാം ഹുസൈന്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായം തേടി. കഴിഞ്ഞ ജൂണ്‍ 17 നാണു ബീഹാറിലെ സിവാന്‍ ജില്ലയിലെ ഹസന്‍പുര സ്വദേശി അലി ഹുസൈന്‍ മരണപ്പെട്ടത്. പതിനേഴ് വര്‍ഷം മുമ്പാണ് അല്‍ഖോബാര്‍ കേന്ദ്രമായുള്ള ഒരു മന്‍പവര്‍ കമ്പനിയില്‍ കാര്‍പെന്റര്‍ ജോലിക്ക് വന്നത്. അല്‍ഖോബാര്‍, ഖാഫ്ജി തുടങ്ങിയ സ്ഥലങ്ങളില്‍ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിട്ടുള്ള അലി ഹുസൈന്‍ കഴിഞ്ഞ നാലര വര്‍ഷമായി അല്‍ഹസ്സയിലെ ഒരു പ്രോജക്ടിലാണ് ജോലി ചെയ്യുന്നത്. ശമ്പളം യഥാസമയം കിട്ടാതായതോടെ സഹപ്രവര്‍ത്തകരായ മറ്റു പതിനാലു പേരോടൊപ്പം ഹൊഫൂഫിലെ ലേബര്‍ ഓഫീസില്‍ പരാതി നല്‍കി. കേസ് നടന്ന് കൊണ്ടിരിക്കെയാണ് അലി ഹുസൈന്‍ മരണപ്പെടുന്നത്.

ഹൊഫൂഫ് ആശുപത്രി മോര്‍ച്ചറിയില്‍ കിടക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ സഹായമാവശ്യപ്പെട്ട് കോര്‍ഡിനേറ്റര്‍ ഷംസുദ്ദീന്‍ ചെട്ടിപ്പടിയെ സമീപിച്ചു. ഷംസുദ്ദീന്‍ വിവരങ്ങള്‍ ശേഖരിച്ച് എംബസ്സിക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സപ്തംബര്‍ 22ന് എംബസി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള അനുമതിപത്രം നല്‍കി. ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ എക്‌സിറ്റ് അടിക്കാന്‍ കഴിയുന്നില്ലെന്നാണു മൃതദേഹം കൊണ്ടു പോകാന്‍ വൈകുന്നതിനു കാരണമായി കമ്പനി പറയുന്നത്. കമ്പനിയുടെ ലൈസന്‍സ് ലേബര്‍ ഓഫീസ് റദ്ദാക്കിയതിനാല്‍ ഇഖാമ പുതുക്കാന്‍ തടസ്സം നേരിടുന്നതായും അറിയുന്നു.


എംബസ്സി ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് ജുബൈലില്‍ ഒരു നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന മകന്‍ സദ്ദാം. സ്വദേശമായ ബീഹാറില്‍ ഭാര്യ തജ്ബുനിഷ, മക്കളായ ജറീന, നസീമ, തമീമ, റൗലത്, സനാ പര്‍വീന്‍, സബീര്‍ ഹുസൈന്‍ എന്നിവരും പിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തിരിക്കുകയാണ്.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

നിയമ പോരാട്ടത്തിനൊടുവില്‍ ദിനേശന്‍ റാന്നി നാട്ടിലേക്ക്‌








നിയമ പോരാട്ടത്തിനൊടുവില്‍ ദിനേശന്‍ റാന്നി നാട്ടിലേക്ക്‌


Posted on: 01 Jan 2015







ജിദ്ദ: ജിദ്ദയില്‍ സ്‌പോണ്‍സറുടെയും വീട്ടുകാരുടെയും വീട്ടില്‍ പീഡനം അനുഭവിച്ചു കഴിഞ്ഞ പത്തനംതിട്ട റാന്നി സ്വദേശി ദിനേശന്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ആറു മാസമായി നിയമപോരാട്ടം നടത്തിവരുന്ന ദിനേശന് ആന്റോ ആന്റണി എം.പി യുടെ ഇടപെടലും ഇന്ത്യന്‍ കൗണ്‍സിലിന്റെ സഹായവും കൊണ്ടാണ് നാട്ടിലേയ്ക്ക് മടങ്ങാനായത്.

ലേബര്‍ കോര്‍ട്ടില്‍ ഫയല്‍ ചെയ്ത കേസില്‍ നേടിയ അനുകൂല വിധിയാണ് ദിനേശന് ഗുണം ചെയ്തത്. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ സംഗമം പ്രവര്‍ത്തകരായ വര്‍ഗീസ് ഡാനിയല്‍, അലി തെക്കുതോട്, ഷുഹൈബ് പന്തളം, അനില്‍കുമാര്‍ പത്തനംതിട്ട മുതലായവരുടെ ഇടപെടല്‍ മൂലം കൗണ്‍സിലേറ്റു ജനറല്‍ ബി.എസ്. മുബാറക്കിനെ സന്ദര്‍ശിച്ച് വിഷയം അവതരിപ്പിക്കുകയും യാത്രക്കുവേണ്ടിയുള്ള എമര്‍ജന്‍സി പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും വിതരണം ചെയ്യാനുള്ള ഏര്‍പ്പാടുണ്ടാക്കുകയും ചെയ്തു. പി.ജെ.എസ് പ്രസിഡന്റ് വര്‍ഗീസ് ഡാനിയല്‍, അലി തെക്കുതോട്, നൗഷാദ് അടൂര്‍, തക്ബീര്‍ പന്തളം, അനില്‍കുമാര്‍ പത്തനംതിട്ട, പ്രണവം ഉണ്ണികൃഷ്ണന്‍ മുതലായവര്‍ ചേര്‍ന്ന് സാമ്പത്തിക സഹായം നല്‍കി നാട്ടിലേക്കയച്ചു.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

തിരുവല്ലാ അസോസിയേഷന്‍ ക്രിസ്മസ്പുതുവത്സരാഘോഷം








തിരുവല്ലാ അസോസിയേഷന്‍ ക്രിസ്മസ്പുതുവത്സരാഘോഷം


Posted on: 01 Jan 2015







ഡാലസ്: തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ എട്ടാമത് ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 4 ന് വൈകീട്ട് 6 മണിക്ക് കരോള്‍ട്ടനിലുള്ള ഇന്ത്യന്‍ ക്രീക്ക് ക്ലബ് ഹൗസില്‍ വച്ച് നടത്തപ്പെടും. തിരുവല്ല സ്വദേശിയും ഡാലസ് സിഎസ്‌ഐ ദേവാലയ വികാരിയുമായ നൈനാന്‍ ജേക്കബ് മുഖ്യഅതിഥി ആയിരിക്കും. കലാപരിപാടികള്‍ക്ക് ശേഷം, ക്രിസ്മസ് ന്യൂഇയര്‍ ഡിന്നറോടുകൂടിയാണ് പരിപാടികള്‍ സമാപിക്കുന്നത്. ഡാലസിലെ എല്ലാ തിരുവല്ലാ നിവാസികളെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് സോണി ജേക്കബ് അറിയിച്ചു.

Venue : Indian Creek Clubhouse,1689 Bandera Dr, Carrollton,TX -75010.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


സോണി ജേക്കബ് 469 767 3434

സജി നായര്‍ 405 613 1829

മാത്യു സാമുവേല്‍ 972 890 7023

ബിനോ മാത്യു 972 254 8822





വാര്‍ത്ത അയച്ചത് : മാര്‍ട്ടിന്‍ വിലങ്ങോലില്‍












from kerala news edited

via IFTTT

എന്‍.ബി.എ വുമണ്‍സ് ഫോറം ചര്‍ച്ചയും സെമിനാറും








എന്‍.ബി.എ വുമണ്‍സ് ഫോറം ചര്‍ച്ചയും സെമിനാറും


Posted on: 01 Jan 2015



ന്യൂയോര്‍ക്ക്: ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും സെമിനാറും സംഘടിപ്പിക്കുകയുണ്ടായി. വുമണ്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ രാജേശ്വരി രാജഗോപാലിന്റെ ആമുഖ പ്രസംഗത്തിന് ശേഷം എന്‍ ബി എ പ്രസിഡന്റ് രഘുവരന്‍ നായര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.






ചടങ്ങില്‍ നിയമപരമായ കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിച്ചത് ഒരു അറ്റോര്‍ണിയായി പത്തുവര്‍ഷത്തെ പരിചയ സമ്പത്തുള്ള റൂണാ രാജഗോപാല്‍ ആയിരുന്നു. റൂണയെ സദസ്സിനു പരിചയപ്പെടുത്തിയത് ജനറല്‍ സെക്രട്ടറി ശോഭാ കറുവക്കാട്ട് ആയിരുന്നു. സാധാരണ ജനങ്ങള്‍ നിയമപാലകരും ആയിട്ട് ഇടപെടേണ്ടി വരുമ്പോള്‍ എങ്ങനെയൊക്കെ പെരുമാറണമെന്ന് വിശദീകരിക്കുകയും ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തതും ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ ആയി സേവനം അനുഷ്ഠിക്കുന്ന രഞ്ജിത്ത് മേനോനാണ്. അദ്ദേഹത്തെ സദസ്സിനു പരിചയപ്പെടുത്തിയത് ബീന പ്രദീപ് മേനോന്‍ ആയിരുന്നു.

സൈക്യാട്രിസ്റ്റ് ആയ ഡോ.അമീന്‍ കുട്ടികള്‍ക്ക് മാത്രമായ ഒരു സെഷന്‍ നടത്തിക്കൊണ്ട് അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയുകയും പങ്കെടുത്ത എല്ലാ കുട്ടികളെയും അനുമോദിക്കുകയും ചെയ്തു. രാജേശ്വരി രാജഗോപാലാണ് അദ്ദേഹത്തെ സദസ്സിനു പരിചയപ്പെടുത്തിയത്. വുമണ്‍സ് ഫോറം കോ ചെയര്‍ എഴ്‌സണ്‍ പത്മിനി നരിക്കോട്ട് നന്ദി പ്രകാശനം നിര്‍വഹിച്ചു.




വാര്‍ത്ത അയച്ചത് : മൊയ്തീന്‍ പുത്തന്‍ചിറ













from kerala news edited

via IFTTT

കേഫാക് ലീഗില്‍ ടീമുകള്‍ക്ക് വിജയം








കേഫാക് ലീഗില്‍ ടീമുകള്‍ക്ക് വിജയം


ഹരീഷ്.പി.സി.


Posted on: 01 Jan 2015






കുവൈത്ത് : കേഫാക് ലീഗ് ഫുട്‌ബോളില്‍ കേരള സ്‌ട്രൈക്കേഴ്‌സിനും മാക്ക് കുവൈത്തിനും അല്‍ ശബാബിനും യങ് ഷൂട്ടേഴ്‌സിനും വിജയം. റൗദ ചാലഞ്ചേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെടുത്തിയത്. പൊരുതിക്കളിച്ച റൗദ ചാലഞ്ചേഴ്‌സിന് തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളുകളാക്കാനായില്ല. 3 ഗോളുകള്‍ നേടിയ കേരള സ്‌ട്രൈക്കേഴ്‌സ് താരം ജഗദീഷിന് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചു.

രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫഹാഹീല്‍ ബ്രദേഴ്‌സിനെ മാക്ക് കുവൈത്ത് തോല്‍പ്പിച്ചു. പരുക്കന്‍ അടവുകള്‍ കണ്ട മത്സരത്തില്‍ ഇരുപക്ഷത്തും ഒരാള്‍ വീതം ചുവപ്പു കാര്‍ഡ് കണ്ടു പുറത്തു പോയി 10 പേരുമായാണ് കളി പൂര്‍ത്തിയാക്കിയത്. വിജയികള്‍ക്ക് വേണ്ടി ഷഫീക്കും , റഹീമും ഗോളുകള്‍ നേടി.


മൂന്നാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേസിനെ പരാജയപ്പെടുത്തി അല്‍ ഷാബാബ് വിജയിച്ചു. കളിയുടെ ആദ്യ പകുതിയില്‍ തന്നെ 3 ഗോളുകള്‍ നേടിയ അല്‍ ശബാബിന് മറുപടിയായി രണ്ടാം പകുതിയിലെ അവസാന നിമിഷത്തിലാണ് സ്‌ട്രൈക്കര്‍ സാദിക്കിലൂടെ ആശ്വാസഗോള്‍ നേടാനായത് . വിജയികള്‍ക്ക് വേണ്ടി ഇഷാക്കും, അനസും ഗോളുകള്‍ നേടി. അവസാന മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളിന് യംഗ് ഷൂട്ടേഴ്‌സ് സിയാസ്‌കോയെ പരാജയപ്പെടുത്തി. ഉണ്ണി, ഷബീര്‍, നിസാര്‍ എന്നീവര്‍ യംഗ് ഷൂട്ടേര്‍സിന് വേണ്ടി ഗോളുകള്‍ നേടി.


വെള്ളിയാഴ്ച വൈകീട്ട് 4:30 ന് മിഷറഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേഫാക് ഗ്രാന്‍റ് ഹൈപ്പര്‍ ലീഗില്‍ ചാമ്പ്യന്‍സ് എഫ്.സി കെ.കെ.എസ് സുറയുമായും സ്പാര്‍ക്‌സ് എഫ്.സി ബ്രദേര്‍സ് കേരളയുമായും സ്റ്റാര്‍ലൈറ്റ് വാരിയേഴ്‌സ് ബിഗ് ബോയ്‌സുമായും സോക്കര്‍ കേരള സി.എഫ്.സി സാല്‍മിയയുമായും ഏറ്റുമുട്ടും. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812, 99783404, 97494035 നമ്പറുകളില്‍ ബന്ധപ്പെടുക.












from kerala news edited

via IFTTT

വനിതാ ജീവനക്കാരെ നഗ്നരാക്കി പരിശോധന നടത്തിയെന്നതില്‍ വ്യക്‌തതയില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌









Story Dated: Thursday, January 1, 2015 04:28



mangalam malayalam online newspaper

കൊച്ചി : കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ വനിതാ ജീവനക്കാരുടെ അടിവസ്‌ത്രം ഊരി ദേഹപരിശോധന നടത്തിയെന്നതില്‍ വ്യക്‌തതയില്ലെന്ന്‌ അന്വേഷണ സമിതി റിപ്പോര്‍ട്ട്‌. ഉപയോഗിച്ച നാപ്‌കിന്‍ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്താന്‍ വനിതാ ജീവനക്കാരുടെ അടിവസ്‌ത്രം ഊരി ദേഹപരിശോധന നടത്തി എന്നതായിരുന്നു പരാതി. എന്നാല്‍, സംഭവം നടന്നതാണോ എന്നത്‌ ജീവനക്കാരുടെ മൊഴികളില്‍ നിന്നുപോലും വ്യക്‌തമല്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്ന്‌ സംഭവം നടന്നതായി ആരോപിക്കുന്ന കമ്പനിക്ക്‌ അന്വേഷണ സമിതി താക്കീത്‌ നല്‍കി.


സെസ്‌ ഡെവലപ്‌മെന്റ്‌ കമ്മീഷണര്‍ നിയോഗിച്ച സമിതിയാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. സ്‌ത്രീ ജീവനക്കാരുടെ ദേഹപരിശോധന നടത്തിയ സംഭവത്തില്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്ന്‌ പേരെ ഇന്നലെ അന്വേഷണ വിധേയമായി സസ്‌പെന്റുചെയ്‌തു. സൂപ്പര്‍വൈസര്‍ ബീന, ജീവനക്കാരായ ബിജിമോള്‍, പ്രമീള എന്നിവരെയാണ്‌ സസ്‌പെന്റ്‌ ചെയ്‌തത്‌.


മേലുദ്യോഗസ്‌ഥരുടെ പീഡനത്തില്‍ സഹികെട്ട്‌ കമ്പനിയിലെ മുപ്പതോളം സ്‌ത്രീതൊഴിലാളികളാണ്‌ ഉടുവസ്‌ത്രമൂരിയുള്ള ദേഹപരിശോധനയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്‌. ടോയ്‌ലറ്റില്‍ കണ്ടെത്തിയ ഉപയോഗിച്ച സാനിറ്ററി നാപ്‌കിന്റെ ഉത്തരവാദിയെ കണ്ടെത്താനായി സ്‌ത്രീതൊഴിലാളികളെ ഓരോരുത്തരെ അകത്തേക്ക്‌ വിളിപ്പിച്ച്‌ അടിവസ്‌ത്രം ഊരിക്കാണിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ്‌ പരാതി.










from kerala news edited

via IFTTT

കത്തിയുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി









Story Dated: Thursday, January 1, 2015 04:17



കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കത്തിയുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. കത്തിയുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 69 പവന്‍ സ്വര്‍ണ്ണമാണ്‌ പിടിച്ചെടുത്തത്‌.


സംഭവത്തില്‍ പാലക്കാട്‌ തൃത്താല കുമരനല്ലൂര്‍ സ്വദേശി ഷമീര്‍ എന്നയാള്‍ പിടിയിലായി. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്‌.










from kerala news edited

via IFTTT

സ്‌ത്രീ സുരക്ഷയ്‌ക്കായി ഡല്‍ഹിയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍









Story Dated: Thursday, January 1, 2015 04:14



mangalam malayalam online newspaper

ന്യൂഡല്‍ഹി: സ്‌ത്രീ സുരക്ഷ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്‌ത മൊബൈല്‍ ആപ്ലിക്കേഷന്റെ്‌ ഉദ്‌ഘാടനം ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌ നാഥ്‌ സിങ്‌ നിര്‍വഹിച്ചു. 'ഹിമ്മത്‌' എന്ന്‌ പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ ഡല്‍ഹിയില്‍ സ്‌ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുകയാണ്‌ ലക്ഷ്യം.


പോലീസ്‌ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ആപ്ലിക്കേഷന്‍ ആക്രമണം ഉണ്ടായ സ്‌ഥലത്തിന്റെ കൃത്യമായ വിവരം പോലീസ്‌ ഉദ്യോഗസ്‌ഥരെ അറിയിക്കും. കൂടാതെ ആപ്ലിക്കേഷനിലൂടെ പോലീസ്‌ ഉദ്യോഗസ്‌ഥരുമായി സംസാരിക്കുവാനും 30 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോ-ഓഡിയോ സന്ദേശം സമീപത്തുള്ള പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ അയക്കുവാനും സാധിക്കും. ഇതിനുവേണ്ടി ഫോണിന്റെ പവര്‍ ബട്ടണില്‍ രണ്ടുതവണ അമര്‍ത്തിയാല്‍ മതി. കൂടാതെ ആപ്ലിക്കേഷനില്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അഞ്ച്‌ ഫോണ്‍ നമ്പരുകള്‍ സേവ്‌ ചെയ്യാനും സൗകര്യമുണ്ട്‌. ആപ്ലിക്കേഷനില്‍ നിന്നും പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ സന്ദേശം പോകുന്നതിനൊപ്പം ഈ നമ്പരുകളിലേക്കും സന്ദേശമെത്തും. ഇതുവഴി പോലീസിനൊപ്പം ബന്ധുക്കള്‍ക്കും യുവതിയുടെ സംരക്ഷണയ്‌ക്ക് എത്താന്‍ സാധിക്കുമെന്ന്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.


സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി രാജ്യത്ത്‌ ഒരുക്കിയിരിക്കുന്ന ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷനാണ്‌ 'ഹിമ്മത്‌'. സ്‌മാര്‍ട്ട്‌ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നേരിട്ട്‌ ഡൗണ്‍ലോഡ്‌ ചെയ്യാം. സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ കൂടിവരുകയാണ്‌. ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പാണ്‌ ഡല്‍ഹിയിലെ പ്രമുഖ നഗരത്തില്‍ യുവതി ആസിഡ്‌ ആക്രമണത്തിന്‌ ഇരയായത്‌.










from kerala news edited

via IFTTT

തന്റെ പുതുവര്‍ഷ തീരുമാനം നരേന്ദ്ര മോഡി സാധിച്ച്‌ തരണമെന്ന്‌ സണ്ണി ലിയോണ്‍









Story Dated: Thursday, January 1, 2015 04:09



mangalam malayalam online newspaper

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഓരോ വ്യക്‌തിയും സ്വന്തമായി പുതിയ തീരുമാനങ്ങളെടുക്കുമ്പോള്‍ മുന്‍ പോണ്‍ താരവും ബോളിവുഡ്‌ താരവുമായ സണ്ണി ലിയോണും ഒരു തീരുമാനമെടുത്തു. തീരുമാനം എന്നതിലുപരി ഒരു ആവശ്യം എന്ന്‌ പറയുന്നതാണ്‌ ശരി. എന്നാല്‍ സണ്ണി ലിയോണിന്റെ ഈ പുതുവര്‍ഷ ആവശ്യം നടപ്പിലാക്കാന്‍ പ്രധാനമന്ത്രി സാക്ഷാല്‍ നരേന്ദ്ര മോഡി തന്നെ മനസുവയ്‌ക്കുകയും വേണം.


എന്‍.ആര്‍.ഐ കള്‍ക്ക്‌ രാജ്യത്ത്‌ ബിസിനസ്‌ ആരംഭിക്കാനുള്ള അവസരം പ്രധാനമന്ത്രി ഒരുക്കി തരണമെമെന്നാണ്‌ സണ്ണി ലിയോണിന്റെ ആവശ്യം. ഇത്‌ പ്രധാനമന്ത്രി നടപ്പിലാക്കിത്തരണമെന്നും സണ്ണി ലിയോണ്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്ക്‌ ഇന്ത്യയില്‍ വ്യവസായം തുടങ്ങുന്നതിന്‌ സഹായം നല്‍കുന്ന പദ്ധതികള്‍ സംബന്ധിച്ച്‌ തന്റെ വിദേശ സന്ദര്‍ശനങ്ങളില്‍ മോഡി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളിലെ പദ്ധതികള്‍ സര്‍ക്കാര്‍ ഏത്രയും വേഗം ആരംഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും സണ്ണി ലിയോണ്‍ പറഞ്ഞു.


എന്നാല്‍ താരത്തിന്റെ പുതുവര്‍ഷ തീരുമാനത്തില്‍ ആരാധകര്‍ അത്ര തൃപ്‌തരല്ല. 2015ല്‍ പുതിയ തീരുമാനങ്ങളുമായി സണ്ണി ലിയോണ്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമെന്ന പ്രതീക്ഷയിലാണ്‌ അവര്‍.










from kerala news edited

via IFTTT

അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്നത് അറുപതോളം തീവ്രവാദികളെന്ന് ബി.എസ്.എഫ്









Story Dated: Thursday, January 1, 2015 04:02



ന്യൂഡല്‍ഹി: പാകിസ്താന്റെ ഭാഗത്ത് അറുപതോളം തീവ്രവാദികള്‍ ജമ്മു കശ്മീരില്‍ പ്രവേശിക്കാന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നതായി ബി.എസ്.എഫ് ഐ.ജി രാകേഷ് ശര്‍മ്മ. പാകിസ്താന്‍ തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തികച്ചും നിരാശയില്‍ നിന്നുള്ളതാണ്. പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നല്‍കുമെന്നും ഐ.ജി പറഞ്ഞു.


രാജ്യാന്തര അതിര്‍ത്തിയില്‍ പാകിസ്താന്‍ ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കും. പതിനഞ്ചു പോസ്റ്റുകളാണ് അവര്‍ ലക്ഷ്യം വച്ചത്. പാക് സൈന്യം കൂട്ടക്കൊലയ്ക്ക് കരുതിക്കൂട്ടി നടത്തിയ വെടിവയ്പാണിത്. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള കടുത്ത നിരാശയാണിതിനു പിന്നില്‍.


ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായി അറുപതോളം തീവ്രവാദികളാണ് അതിര്‍ത്തിക്കപ്പുറം നില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു.


പാകിസ്താന്‍ സൈന്യത്തിന്റെ നടപടിയെ നേരത്തെ അപലപിച്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, നയതന്ത്ര പ്രതിനിധികളുടെ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. പാകിസ്താന്‍ ഇന്നല്ലെങ്കില്‍ നാളെ ശരിയായ വഴിയില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും സിംഗ് പറഞ്ഞു.










from kerala news edited

via IFTTT

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്റെ 17 ലോ ഫേ്‌ളാര്‍ എ.സി ബസുകള്‍ കത്തിനശിച്ചു









Story Dated: Thursday, January 1, 2015 03:56



  1. 17 AC buses of DTC gutted in fire



mangalam malayalam online newspaper

ന്യൂഡല്‍ഹി : ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്റെ 17 ലോ ഫേ്‌ളാര്‍ എ.സി ബസുകള്‍ കത്തിനശിച്ചു. അംബേദ്‌കര്‍ നഗര്‍ ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളാണ്‌ കത്തി നശിച്ചത്‌. തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇന്ന്‌ പുലര്‍ച്ചെയായിരുന്നു സംഭവം. തീ പിടിക്കാന്‍ ഇടയായ കാരണം വ്യക്‌തമല്ല.


നൂറലേറെ എ.സി ബസ്സുകള്‍ സൂക്ഷിക്കാന്‍ സൗകര്യമുള്ള ഡിപ്പോയാണ്‌ ഇത്‌. അതുകൊണ്ടുതന്നെ സംഭവസമയം നിരവധി ബസ്സുകള്‍ ഡിപ്പോയില്‍ ഉണ്ടായിരുന്നു. തീപടരുന്നത്‌ ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ മറ്റുബസ്സുകള്‍ ഡിപ്പോയില്‍ നിന്നും മാറ്റാനായതിനാല്‍ വന്‍ നാശനഷ്‌ടം ഒഴിവാക്കാനായി. 60 ലക്ഷത്തിനുമേല്‍ വിലവരുന്ന ബസ്സുകളാണ്‌ കത്തിനശിച്ചത്‌.


സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്‍ ഉത്തരവിട്ടിട്ടുണ്ട്‌.










from kerala news edited

via IFTTT