121

Powered By Blogger

Thursday, 1 January 2015

പരിയാരം മെഡിക്കല്‍ കോളേജിന്‌ എതിരെ ജപ്‌തി നടപടി









Story Dated: Thursday, January 1, 2015 07:57



mangalam malayalam online newspaper

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിന്‌ എതിരെ സര്‍ക്കാര്‍ ജപ്‌തി നടപടി ഊര്‍ജിതമാക്കി. 1997ല്‍ കടമെടുത്ത 50 കോടി രൂപയില്‍ പലിശ സഹിതം 178 കോടി രൂപ സര്‍ക്കാരിലേക്ക്‌ തിരിച്ചടയ്‌ക്കാത്തതിനാണ്‌ നടപടി. നടപടിയുടെ ഭാഗമായി രണ്ടാഴ്‌ച മുമ്പ്‌ സര്‍ക്കാര്‍ ആശുപത്രിയ്‌ക്ക് ജപ്‌തി നോട്ടീസ്‌ നല്‍കിയിരുന്നു.


ഇ.കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ ആശുപത്രിയ്‌ക്ക് തുക അനുവദിച്ചത്‌. ജപ്‌തി നടപടിയുടെ ഭാഗമായി ആശുപത്രിയുടെ ജില്ലാ സഹകരണ ബാങ്കിലുള്ള അക്കൗണ്ട്‌ സര്‍ക്കാര്‍ മരവിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ്‌ നടപടി. ഇതോടെ ആശുപത്രി ജീവനക്കാരുടെ ശമ്പളം മുടങ്ങി.










from kerala news edited

via IFTTT

ഗുജറാത്ത്‌ പോലീസിന്റെ വിവാദ മോക്ക്‌ ഡ്രില്‍: മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മാപ്പ്‌ പറഞ്ഞു









Story Dated: Thursday, January 1, 2015 07:48



mangalam malayalam online newspaper

അഹമ്മദാബാദ്‌: ഗുജറാത്ത്‌ പോലീസിന്റെ മോക്ക്‌ ഡ്രില്ലില്‍ തീവ്രവാദികളായി വേഷമിട്ട പോലീസുകാര്‍ട്ട്‌ മുസ്ലീം തൊപ്പി നല്‍കിയ സംഭവത്തില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മാപ്പ്‌ പറഞ്ഞു. സംഭവം വിവാദമായ പശ്‌ചാത്തലത്തിലാണ്‌ മുഖ്യമന്ത്രി മാപ്പ്‌ പറഞ്ഞത്‌. സൂറത്ത്‌ പോലീസാണ്‌ മുസ്ലീങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച്‌ മോക്ക്‌ ഡ്രില്‍ നടത്തിയത്‌. രണ്ട്‌ മണിക്കൂര്‍ നീണ്ട എറ്റുമുട്ടലിന്‌ ശേഷം തീവ്രവാദികളെ കീഴടക്കുന്നതായായിരുന്നു മോക്ക്‌ ഡ്രില്‍.


മോക്ക്‌ ഡ്രില്ലിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടതോടെയാണ്‌ സംഭവം വിവാദമായത്‌. തീവ്രവാദി ആക്രമണമുണ്ടായാല്‍ നേരിടേണ്ടത്‌ എങ്ങനെയെന്ന്‌ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ്‌ മോക്ക്‌ ഡ്രില്‍ നടത്തിയത്‌. മോക്ക്‌ ഡ്രില്ലിനെതിരെ ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗവും രംഗത്ത്‌ എത്തിയിരുന്നു. തീവ്രവാദത്തെ ഏതെങ്കിലും മതവുമായി കൂട്ടിക്കെട്ടരുതെന്ന്‌ ബി.ജെ.പിയുടെ ഗുജറാത്ത്‌ ഘടകം ന്യൂനപക്ഷ സെല്‍ പ്രസിഡന്റ്‌ മെഹ്‌ബൂബ്‌ അലി ചിസ്‌തി പറഞ്ഞു.


തീവ്രവാദികളായി അഭിനയിച്ച പോലീസുകാര്‍ക്ക്‌ മുസ്ലീം തൊപ്പി നല്‍കിയത്‌ ഏതെങ്കിലും മതത്തെ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ച്‌ ചെയ്‌തതല്ലെന്നും അത്‌ ഒഴിവാക്കേണ്ടിയിരുന്നെന്നും എസ്‌.പി പ്രദീപ്‌ സെജൂള്‍ പറഞ്ഞു.










from kerala news edited

via IFTTT

മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു











Story Dated: Thursday, January 1, 2015 04:32


മേപ്പാടി: മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്‌ പാത്രംമാങ്ങ കോളനിയിലെ ആദിവാസി വിഭാഗത്തില്‍പെട്ട ചന്ദ്രന്റെ മകന്‍ ജോബിഷി (21)നെ കഴിഞ്ഞ ദിവസം രാത്രി ഒരുസംഘം ആളുകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബി.ജെ.പി. പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികള്‍ രാഷ്ര്‌ടീയ സ്വാധീനമുപയോഗിച്ച്‌ പോലീസിനെ നിഷ്‌ക്രിയമാക്കുകയും, കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പി. ആരോപിച്ചു. യോഗത്തില്‍ പ്രസിഡന്റ്‌ നടുവത്ത്‌ ശ്രീനിവാസന്‍, ജനറല്‍ സെക്രട്ടറി ഷാജിമോന്‍, വൈസ്‌ പ്രസിഡന്റുമാരായ കെ. വിശ്വനാഥന്‍, ജി.കെ. ബിനീഷ്‌ കുമാര്‍, ജോയിന്റ്‌ സെക്രട്ടറിമാരായ ടി.പി. ടിവാനന്ദന്‍, രാധാകൃഷ്‌ണന്‍, പഞ്ചായത്ത്‌ ഭാരവാഹികളായ അനന്തഗിരി, കെ. കേളു, ശ്രീധരന്‍, നരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

മാവോയിസ്‌റ്റ് ഭീഷണി; സര്‍ക്കാര്‍ തോക്കിന്റെ മാര്‍ഗം സ്വീകരിക്കില്ലെന്ന്‌ മന്ത്രി രമേശ്‌ ചെന്നിത്തല











Story Dated: Thursday, January 1, 2015 04:32


കല്‍പ്പറ്റ: മാവോയിസ്‌റ്റുകളെ നേരിടാന്‍ സര്‍ക്കാര്‍ തോക്കിന്റെ പാത സ്വീകരിക്കില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. മാവോയിസ്‌റ്റ് ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ വയനാട്‌ കലകട്രേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്‌ഥരുടെയും ആദിവാസി സംഘടനാ പ്രതിനിധികളുടെയും സംയുക്‌ത യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദേഹം. തോക്കിന്റെ മാര്‍ഗം എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരമല്ല.


ആദിവാസികള്‍ക്കിടയിലെ അസംതൃപ്‌തി മുതലെടുത്താണ്‌ മാവോയിസ്‌റ്റുകള്‍ ഈ മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത്‌. ഈ സാഹചര്യത്തില്‍ ആദിവാസി മേഖലകളിലെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ പരിഹരിച്ചും പോലീസ്‌ സേനയെ സുസജ്‌ജമാക്കിയുമുള്ള പദ്ധതിയാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ആദിവാസികള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്‌റ്റുകളെ സായുധമായി നേരിട്ടാന്‍ അത്‌ ആദിവാസികളില്‍ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കുമെന്ന റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ്‌ സര്‍ക്കാര്‍ ഇത്തരമൊരു നിലപാട്‌ സ്വീകരിച്ചിരിക്കുന്നത്‌. മാവോയിസ്‌റ്റുകള്‍ ഇങ്ങോട്ട്‌ ആക്രമിച്ചപ്പോള്‍ മാത്രമാണ്‌ പോലീസ്‌ തിരിച്ചുവെടി വച്ചത്‌- ചെന്നിത്തല പറഞ്ഞു. ജനപിന്തുണയോടെ മാവോയിസ്‌റ്റുകളെ നേരിടും. ഇതിന്‌ എല്ലാ പാര്‍ട്ടികളുടെയും സംഘടനകളുടെയും സഹകരണം തേടിയിട്ടുണ്ട്‌.


ആദിവാസികള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ മാവോയിസ്‌റ്റുകള്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പകരം നഗരപ്രദേശങ്ങളിലെ ചെറുപ്പക്കാരിലാണ്‌ അവരുടെ സ്വാധീനമുള്ളത്‌. അത്തരത്തില്‍പെട്ട രണ്ടുപേരെ കഴിഞ്ഞ ദിവസം പാലക്കാട്ടു വച്ച്‌ പോലീസ്‌ അറസ്‌റ്റുചെയ്‌തിരുന്നു. അവര്‍ മാവോയിസ്‌റ്റ് അനുഭാവികളാണ്‌. കൂടാതെ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും മാവോയിസ്‌റ്റുകള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. കേരളത്തിലെ ചില ജില്ലകളില്‍ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചിട്ടുണ്ട്‌. എന്നാല്‍ ആശങ്കാജനകമായ സ്‌ഥിതിയില്ല. ഇവരെ നേരിടാന്‍ കേരളാ പോലീസ്‌ സജ്‌ജമാണ്‌. കേന്ദ്ര സേനകളുടെ ആവശ്യമില്ല. തമിഴ്‌നാട്‌, കര്‍ണ്ണാടക സംസ്‌ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്നതിനാല്‍ മൂന്ന്‌ സംസ്‌ഥാനങ്ങളിലെയും പോലീസ്‌ സേനകള്‍ സംയോജിതമായി മാവോയിസ്‌റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തും.


കേരള, കര്‍ണ്ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളിലെ പോലീസ്‌ മേധാവികള്‍ ഇതിനകം യോഗം ചേര്‍ന്ന്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഇനി മൂന്ന്‌ സംസ്‌ഥാനങ്ങളിലെയും ആഭ്യന്തര വകുപ്പ്‌ മന്ത്രിമാരുടെ യോഗം ഉടന്‍തന്നെ ചേരും. ആദിവാസി കോളനികളിലെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ജില്ലാ കലക്‌ടര്‍, പോലീസ്‌ സൂപ്രണ്ട്‌ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ മാസവും നിശ്‌ചിത ദിവസങ്ങളില്‍ കോളനി സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

വയനാട്‌ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂമി, പാര്‍പ്പിടം, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ വിവിധ സംഘടനാ പ്രതിനിധികള്‍ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്‌. പട്ടികജാതി വകുപ്പ്‌ മന്ത്രി എ.പി അനില്‍കുമാര്‍, എം.ഐ ഷാനവാസ്‌ എം.പി, ഐ.സി ബാലകൃഷ്‌ണന്‍ എം.എല്‍.എ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT

ആഭ്യന്തരമന്ത്രിയുടെ കോളനി സന്ദര്‍ശനം: കര്‍ശന സുരക്ഷയുമായി പോലീസ്‌











Story Dated: Thursday, January 1, 2015 04:32


കല്‍പ്പറ്റ: ആഭ്യന്തരമന്ത്രിയുടെ കോളനി സന്ദര്‍ശനത്തിന്‌ കര്‍ശന സുരക്ഷയുമായി പോലീസ്‌, രഹസ്യാന്വേഷണ വിഭാഗങ്ങള്‍. ഇന്നലെ ആദ്യം സന്ദര്‍ശിച്ച ചേകാടിയില്‍ പോലീസിനു പുറമെ തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോകളെയും വിന്യസിച്ചിരുന്നു. പാക്കത്തു നിന്ന്‌ കുറുവ ദ്വീപിലേക്കു പോകുന്ന വനത്തിനുള്ളിലുള്ള റോഡിലൂടെയാണ്‌ മന്ത്രി രമേശ്‌ ചെന്നിത്തല ചേകാടിയില്‍ എത്തിയത്‌. വനമേഖലയില്‍ റോഡരുകിലായി 250 മീറ്റര്‍ ദൂര വ്യത്യാസത്തില്‍ തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോകള്‍ തോക്കുമായി കാവല്‍ നിന്നു. കോളനിവാസികളുമായി മന്ത്രി സംവദിച്ച ചേകാടി എല്‍.പി സ്‌കൂളിനു സമീപമുള്ള കാപ്പിത്തോട്ടത്തിലും കമാന്‍ഡോകളെ വിന്യസിച്ചിരുന്നു.


മന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെയെല്ലാം പോലീസ്‌ വീഡിയോ കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്‌. പുറമെ നിന്നുള്ളവര്‍ നുഴഞ്ഞു കയറാതിരിക്കാന്‍ മഫ്‌തിയില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌തിരുന്നു. മന്ത്രിയുടെ വേദിക്കു ചുറ്റും കൂടുതല്‍ പോലീസുകാരെ നിയോഗിക്കുകയും ചെയ്‌തു. എ.ഡി.ജി.പി എന്‍. ശങ്കര്‍റെഡി, ഡി.ഐ.ജി ദിനേന്ദ്രകശ്യപ്‌, എസ്‌.പി പുട്ട വിമലാദിത്യ എന്നിവര്‍ ആഭ്യന്തരമന്ത്രിയെ അനുഗമിച്ചു.










from kerala news edited

via IFTTT

സ്‌കൂള്‍ ബസില്‍ ബൈക്കിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു











Story Dated: Thursday, January 1, 2015 07:52


mangalam malayalam online newspaper

പെരിന്തല്‍മണ്ണ: സ്‌കൂള്‍ ബസില്‍ ബൈക്കിടിച്ച്‌ ബൈക്ക്‌ യാത്രികനായ വിദ്യാര്‍ഥി മരിച്ചു. അപകടത്തില്‍ബസ്‌ മറിഞ്ഞു നാലുപേര്‍ക്ക്‌ പരുക്കേറ്റു. കടുങ്ങപുരം ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിയും കടുങ്ങപുരം പുലാക്കല്‍ അസീസിന്റെ മകനുമായ അജ്‌മല്‍ സാലിഹ്‌ (14) ആണ്‌ മരിച്ചത്‌.നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ്‌ പാടത്തേക്ക്‌ മറിഞ്ഞു. പുഴക്കാട്ടിരി അകായില്‍പടിയില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ്‌ അപകടം. പെരിന്തല്‍മണ്ണ ഐഎസ്‌എസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബസ്‌ പടപ്പറമ്പ്‌ ഭാഗത്ത്‌ വിദ്യാര്‍ഥികളെ ഇറക്കി വരികയായിരുന്നു. പരിക്കേറ്റ ഇതേ സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ഥി കടുങ്ങപുരം പാലാര്‍തൊടി ഉമ്മറിന്റെ മതന്‍ അസ്‌ലമിനെ (15)നെ പെരിന്തല്‍മണ്ണ എംഇഎസ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും മറ്റൊരു വിദ്യാര്‍ഥി ജിഷ്‌ണുവിനെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും ബസ്‌ ഡ്രൈവര്‍ പെരിന്തല്‍മണ്ണ പൊന്ന്യാകുറുശി ചേരിയില്‍ സുരേഷ്‌ (43), ബസ്‌ ജീവനക്കാരനായ പുത്തനങ്ങാടി പനക്കല്‍ രവി (48) എന്നിവരെ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുഴക്കാട്ടിരി ഭാഗത്തുനിന്നു കടുങ്ങപുരത്തേക്ക്‌ പോവുകയായിരുന്ന ബൈക്കാണ്‌ ഓട്ടോറിക്ഷയെ മറികടക്കവേ സ്‌കൂള്‍ ബസില്‍ ഇടിച്ചത്‌. ബൈക്ക്‌ വരുന്നതു കണ്ട്‌ വശത്തേക്ക്‌ ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ്‌ പാടത്തേക്ക്‌ മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. പെരിന്തല്‍മണ്ണ, കൊളത്തൂര്‍ പോലീസ്‌, പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് എന്നിവര്‍ സ്‌ഥലത്തെത്തിയിരുന്നു.










from kerala news edited

via IFTTT

കെട്ടിടോദ്‌ഘാടനവും കാമ്പസ്‌ മസ്‌ജിദ്‌ ശിലാസ്‌ഥാപനവും നാലിന്‌











Story Dated: Thursday, January 1, 2015 04:31


മലപ്പുറം: ഊരകം മിനി ഊട്ടിയില്‍ തുടങ്ങിയ ജാമിഅ അല്‍ഹിന്ദ്‌ അല്‍ഇസ്ലാമിയ്യയുടെ പ്രഥമ കെട്ടിടത്തിന്റെ ഉദ്‌ഘാടനവും കാമ്പസ്‌ മസ്‌ജിദ്‌ ശിലാസ്‌ഥാപനവും നാലിനു രാവിലെ 9:30ന്‌ ഊരകം ജാമിഅ കാമ്പസില്‍ നടക്കും. കേരളീയ നവോത്ഥാനപ്രവര്‍ത്തനത്തിലെ കരുവള്ളി മുഹമ്മദ്‌ മൗലവി ഉദ്‌ഘാടനം നിര്‍വഹിക്കും. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥി ആയിരിക്കും. ജാമിഅ ചെയര്‍മാന്‍ പി.എന്‍ അബ്‌ദുല്‍ലത്തീഫ്‌ മദനി അദ്ധ്യക്ഷത വഹിക്കും. കാമ്പസ്‌ മസ്‌ജിദിന്റെ ശിലാസ്‌ഥാപനം അബ്‌ദുല്‍ ഹഖ്‌ സുല്ലമി ആമയൂര്‍ നിര്‍വഹിക്കും. അല്‍ഹിദ്‌ റിസേര്‍ച്ച്‌ അക്കാദമിയുടെ ഉദ്‌ഘാടനം മുന്‍ ചീഫ്‌ വിപ്‌ കെ.പി.എ മജീദും മാഗസിന്‍ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ കുഞ്ഞുവും നിര്‍വഹിക്കും.


സപ്പോര്‍ട്ട്‌ ജാമിഅ എന്ന ജാമിഅ പ്രോജക്‌ടിന്റെ പ്രഖ്യാപനം കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂര്‍ നിര്‍വഹിക്കും. തൊഴിലാളികള്‍, ഉദ്യോഗസ്‌ഥര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, എന്നിവര്‍ക്ക്‌ മതപഠനത്തിന്‌ അവസരമൊരുക്കുന്ന ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്ലാമിക്‌ സ്‌റ്റഡീസ്‌, വിവിധ ഭാഷകളില്‍ നൈപുണ്യം നേടാന്‍ സഹായിക്കുന്ന സെന്റര്‍ ഫോര്‍ ഫോറിന്‍ ലാംഗ്വേജസ്‌, ശറഇയ്യ കോളജ്‌ ലേഡീസ്‌, റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍, ഇസ്ലാമിക്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തുടങ്ങിയ സ്‌ഥാപനങ്ങളുടെ വിശദമായ രൂപരേഖ പ്രോഗ്രാമില്‍ അവതരിപ്പിക്കും.


സമ്മേളനത്തില്‍ ഊരകം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ മുഹമ്മദ്‌ അസ്ലു, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ സലാം, മൊറയൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി.പി അബൂബക്കര്‍, കെ.പി.സി.സി സെക്രട്ടറി കെ.പി അബ്‌ദുല്‍ മജീദ്‌, ടി.വി ഇബ്രാഹീം, വല്‍സകുമാര്‍ മംഗളശേരി, സി. വാസുദേവന്‍ മാസ്‌റ്റര്‍, ഐ.എസ്‌.എം സംസ്‌ഥാന പ്രസിഡന്റ്‌ ടി.കെ അശ്‌റഫ്‌, എം.എസ്‌.എം സംസ്‌ഥാന പ്രസിഡന്റ്‌ ത്വല്‍ഹത്ത്‌ സ്വലാഹി തുടങ്ങിയവര്‍ പങ്കെടുക്കും. ഹാരിസ്‌ബ്നു സലീം, ഹംസ മദീനി എന്നിവര്‍ പ്രഭാഷണം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂര്‍ , ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ പുതുപ്പറമ്പ്‌, സ്വാഗതസംഘം ചെയര്‍മാന്‍ പി.വി അബ്‌ദുല്‍ ജലീല്‍, ജോ. കണ്‍വീനര്‍ നബീല്‍ രണ്ടത്താണി, സി.എം സാബിര്‍ നവാസ്‌ പങ്കെടുത്തു.










from kerala news edited

via IFTTT

വൃക്ക രോഗികള്‍ക്ക്‌ ആരോഗ്യവകുപ്പിന്റെ 4.21 ലക്ഷം











Story Dated: Thursday, January 1, 2015 04:31


മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാവപ്പെട്ട വൃക്ക രോഗികളെ സഹായിക്കുന്നതിന്‌ പ്രവര്‍ത്തിക്കുന്ന കിഡ്‌നി പേഷന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിക്ക്‌ ജില്ലയിലെ ആരോഗ്യ വകുപ്പ്‌ ജീവനക്കാര്‍ 4,21,496 രൂപ സംഭാവന നല്‍കി. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി മാസ്‌ മീഡിയാ ഓഫീസര്‍ പി.രാജു പ്രസിഡന്റ്‌ സുഹ്‌റ മമ്പാടിന്‌ തുക കൈമാറി. സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം.അബ്‌ദുല്‍ മജീദ്‌ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌് പി.കെ കുഞ്ഞു, സെക്രട്ടറി ഉമ്മര്‍ അറക്കല്‍, സ്‌ഥിരം സമിതി അധ്യക്ഷരായ സക്കീന പുല്‍പ്പാടന്‍, ടി.വനജ, ഡോ. അബൂബക്കര്‍ തയ്ില്‍, ജയില്ലാ പഞ്ചായത്ത്‌ സെക്രട്ടറി എ.അബ്‌ദുല്‍ ലത്തീഫ്‌ പ്രസംഗിച്ചു.










from kerala news edited

via IFTTT

നിലമ്പൂര്‍ പാട്ടുത്സവത്തിന്‌ ഇന്ന്‌ തിരിതെളിയും











Story Dated: Thursday, January 1, 2015 04:31


മലപ്പുറം: നിലമ്പൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുത്സവത്തോടനുബന്ധിച്ച്‌ നിലമ്പൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനകീയമേളയായ നിലമ്പൂര്‍ പാട്ടുത്സവ്‌ ടൂറിസം ഫെസ്‌റ്റിവെല്ലിന്‌ ഇന്ന്‌ തിരിതെളിയുമെന്നു നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇനി 12 ദിവസം ഏറനാടിന്റെ സാംസ്‌കാരിക കേന്ദ്രമായ നിലമ്പൂര്‍ വിനോദവും വിജ്‌ഞാനവും ഒത്തുചേര്‍ന്ന കലാവിരുന്നുകളുടെ വേദിയാകും. കാടിറങ്ങിയെത്തുന്ന ആദിവാസികളടക്കം രണ്ട്‌ ലക്ഷത്തോളം പേരാണ്‌ പാട്ടുത്സവത്തില്‍ പങ്കാളികളാകുക. അഞ്ച്‌ നാടകങ്ങള്‍ അവതരിപ്പിക്കുന്ന നിലമ്പൂര്‍ ബാലന്‍ നാടകോത്സവം ഇന്ന്‌ വൈകീട്ട്‌ ഏഴിന്‌ നടനും സംവിധായകനുമായ ജോയ്‌മാത്യൂ ഉദ്‌ഘാടനം ചെയ്ുയം.

ആര്യാടന്‍ ഷൗക്കത്ത്‌ അധ്യക്ഷത വഹിക്കും.


നിലമ്പൂര്‍ ബാലന്റെ ഭാര്യ വിജയലക്ഷ്‌മി, നിലമ്പൂര്‍ ആഇഷ പസംഗിക്കും. നാളെ മലയാള നാടകവേദിയുടെ അപ്രധാന വാര്‍ത്തകള്‍മൂന്നിന്‌ ഓച്ചിറ സരിഗയുടെനല്ലൊരാള്‍ വരും, നാലിന്‌ കായംകുളം കെ പി എ സിയുടെ നീലക്കുയില്‍, അഞ്ചിന്‌ കൊട്ടാരക്കര ആഷശ്രയുടെ മനസ്സറിയാം യന്ത്രം എന്നിവ അവതരിപ്പിക്കും. മികച്ച നാടകം, സംവിധായകന്‍, നടി, നടന്‍ എന്നിവര്‍ക്ക്‌ കാഷ്‌ അവാര്‍ഡ്‌ നല്‍കും. ആറിന്‌ ഗോപികാ വര്‍മയുടെ മോഹിനിയാട്ടം അരങ്ങേറും. ഏഴിന്‌ സിനിമാ പിന്നണി ഗായിക മഞ്‌ജരിയുടെ ഇശല്‍രാവ്‌, നാടന്‍ കലകള്‍ എന്നിവ അരങ്ങേറും. എട്ടിന്‌ വൈകീട്ട്‌ ഏഴിന്‌ പാട്ടുത്സവം മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ തൈക്കൂട്ടം ബ്രിഡ്‌ജ് മ്യൂസിക്‌ ബാന്‍ഡിന്റെ സംഗീത നിശയും ഒമ്പതിന്‌ മഞ്‌ജുവാര്യരുടെ ഡാന്‍സ്‌ ഫ്യൂഷന്‍ എന്നിവയും നട്‌കകും.


10ന്‌ എം80മൂസ ഫെയിം വിനോദ്‌ കോവൂരും സംഘവും അവതരിപ്പിക്കുന്ന കോമഡി ഫെസ്‌റ്റിവല്‍, 11ന്‌ കണ്ണൂര്‍ ശരീഫും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നിലാവ്‌, 12ന്‌ റമിടോമിയുടെ മ്യൂസിക്കല്‍ നൈറ്റ്‌ എന്നവ അരങ്ങേറും. നിലമ്പൂര്‍ കോടതിപ്പടിയിലെ പാട്ടുത്സവ്‌ നഗരിയില്‍ ആറ്‌ മുതല്‍ വിജ്‌ഞാന പ്രദമായ കോര്‍പ്പറേറ്റ്‌ ഫെയറും പ്രദര്‍ശനവും പുതുമകള്‍ നിറഞ്ഞ കാര്‍ണിവെലും നടക്കും. എല്ലാം ദിവസവും തെന്നിന്ത്യയിലെ പ്രമുഖ സാഹിത്യകാരാന്‍മാരും കലാകാന്‍മാകരും പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്‌ ശേഷമായിരിക്കും കലാപരിപാടികള്‍ ആരംഭിക്കുക. നിലമ്പൂര്‍ നഗരസഭ, വ്യാപാരികള്‍, ടൂറിസം വകുപ്പ്‌, സാംസ്‌കാരിക വകുപ്പ്‌, സഹ്യ, അറോറ എന്നിവയുമായി സഹകരിച്ചാണ്‌ ഇത്തവണ പാട്ടുത്സവം നടത്തുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.










from kerala news edited

via IFTTT

വി.സിയെ മുന്‍നിര്‍ത്തിയുള്ള ലീഗിന്റെ കള്ളക്കളി അവസാനിപ്പിക്കണം: സിപി.എം











Story Dated: Thursday, January 1, 2015 04:31


മലപ്പുറം: കലിക്കറ്റ്‌ സര്‍വകലാശാലയില്‍ നടക്കുന്ന സമരം ഒത്തുതീര്‍പ്പാകാതിരിക്കാന്‍ വൈസ്‌ചാന്‍സലറെ മുന്‍നിര്‍ത്തി മുസ്ലിംലീഗ്‌ നടത്തുന്ന കള്ളക്കളി അവസാനിപ്പിക്കണമെന്നു സി.പി. എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. ഇത്ര കാലമായിട്ടും സമരം ഒത്തുതീര്‍പ്പാക്കാത്തത്‌ വി.സിയുടെയും മുസ്ലിംലീഗിന്റെയും നിലപാടു മൂലമാണ്‌. ലീഗിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും താളത്തിനൊത്തു തുള്ളുക മാത്രമാണ്‌ വി.സിയുടെ ജോലി.


കഴിഞ്ഞ 29ന്‌ സെനറ്റ്‌ യോഗം നടക്കുമ്പോള്‍ 72 ദിവസം പിന്നിട്ട വിദ്യാര്‍ഥിസമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതു സംബന്ധിച്ച പ്രമേയം ചര്‍ച്ചക്കു വന്നിരുന്നു. സെനറ്റംഗവും മുന്‍ എം.എല്‍.എയുമായ വി ശശികുമാറും വി.കെ ബാബുവുമായിരുന്നു പ്രമേയം കൊണ്ടുവന്നത്‌. ചര്‍ച്ച തുടങ്ങാന്‍ 15 മിനുട്ട്‌ മാത്രമുള്ളപ്പോഴാണ്‌ സെനറ്റ്‌ ഹാളിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌ത വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ്‌ അതിക്രമം കാണിച്ചത്‌. ഒരു പ്രകോപനവുമില്ലാതെ തിരൂരങ്ങാടി സി.ഐയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ കുട്ടികള്‍ക്കു നേരെ ബലപ്രയോഗം നടത്തുകയായിരുന്നു. ഇത്‌ ചര്‍ച്ച പൊളിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു. സമരത്തിനു സ്വാഭാവിക അന്ത്യമുണ്ടാകുമെന്നായിരുന്നു ലീഗ്‌ മണ്ഡലം പ്രസിഡന്റും സെനറ്റ്‌ അംഗവുമായ വി.പി അബ്‌ദുള്‍ ഹമീദിന്റെ പ്രസ്‌താവന.


സമരം ഒത്തുതീര്‍പ്പാകരുതെന്നാണ്‌ ഇവര്‍ ലക്ഷ്യമിടുന്നതെന്ന്‌ ഇത്‌ വ്യക്‌തമാക്കുന്നു. ഇനിയൊരു ചര്‍ച്ചക്കില്ലെന്ന വിസിയുടെ പ്രസ്‌താവനയും തൊട്ടുപിന്നാലെ വന്നു. കള്ളന്‍ കപ്പലില്‍ തന്നെയെന്നാണ്‌ ഇതെല്ലാം വ്യക്‌തമാക്കുന്നതെന്നു, സി.പി.എം ആരോപിച്ചു. ലീഗും വിദ്യാഭ്യാസ മന്ത്രിയും കള്ളക്കളി അവസാനിപ്പിച്ച്‌ സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ശക്‌തമായ പ്രക്ഷോഭം നടത്തുമെന്നും സെക്രട്ടറിയറ്റ്‌ അറിയിച്ചു.










from kerala news edited

via IFTTT