121

Powered By Blogger

Thursday, 15 January 2015

ആവിഷ്‌ക്കാര സ്വാതന്ത്ര്യം വിശ്വാസത്തെ മുറിപ്പെടുത്തരുത്‌; ചാര്‍ളി എബ്‌ഡോയ്‌ക്ക് പോപ്പിന്റെ പരോക്ഷ വിമര്‍ശനം









Story Dated: Friday, January 16, 2015 09:52



mangalam malayalam online newspaper

പാരീസ്‌: മറ്റുള്ളവരുടെ മത വിശ്വാസത്തെ ഹനിക്കുന്നതാണ്‌ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെങ്കില്‍ അതിനെ നിയന്ത്രിക്കേണ്ടതുണ്ടെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. അമ്മയെ തല്ലിയാല്‍ പ്രതികരിക്കാത്ത ആള്‍ക്കാരുണ്ടോയെന്നും പോപ്പ്‌ ചോദിച്ചു. ഫ്രഞ്ച്‌ ആക്ഷേപഹാസ്യ മാധ്യമം ചാര്‍ളി ഹെബ്‌ഡോയ്‌ക്കെതിരേ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ പോപ്പിന്റെ പ്രതികരണം.


ആവിഷ്‌ക്കാര സ്വാതന്ത്ര്യം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും അവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന രീതിയിലാകരുത്‌. അതേസമയം തന്നെ മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ ആളെ കൊല്ലുന്നതും ശരിയായ പ്രവര്‍ത്തിയല്ലെന്നും അക്രമത്തെ മതം കൊണ്ടു ഒരിക്കലും ന്യായീകരിക്കരുതെന്നും പറഞ്ഞു. ഫ്രഞ്ച്‌ മാധ്യമത്തിന്‌ നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ അന്താരാഷ്‌ട്ര സമൂഹത്തിലെ ബഹുഭൂരിപക്ഷവും രംഗത്ത്‌ വന്നപ്പോഴാണ്‌ മാസികയുടെ നയത്തെ പോപ്പ്‌ പരോക്ഷമായി വിമര്‍ശിച്ചത്‌.


മതങ്ങളെയും ഇതര മതങ്ങളെയും മോശമായി പരാമര്‍ശിക്കുന്ന അനേകരുണ്ട്‌. തമാശയ്‌ക്കാണ്‌ അവര്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും മറ്റുള്ളവരുടെ മതങ്ങളെ ഒരു വിനോദമാക്കി എടുക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. അത്തരം പ്രവര്‍ത്തികള്‍ പ്രകോപനപരമാണ്‌. അവര്‍ക്ക്‌ എന്തുസംഭവിക്കുമോ അതേ സംഭവിച്ചുള്ളൂ. പാരീസ്‌ അക്രമത്തിന്റെ പശ്‌ചാത്തലത്തില്‍ ആക്രമണ സാധ്യത ഉണ്ടാകാനിടയുണ്ടെന്ന വാര്‍ത്ത വത്തിക്കാന്‍ തള്ളി. ഇക്കാര്യത്തില്‍ കരുതല്‍ എടുത്തിട്ടുണ്ടെങ്കിലും ഇത്തരമൊരു ഭീഷണി ഇതുവരെയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.










from kerala news edited

via IFTTT

ചുംബനംകൊണ്ട്‌ വിപ്ലവം നടത്താന്‍ കഴിയില്ല: ജി. സുധാകരന്‍









Story Dated: Thursday, January 15, 2015 05:57



mangalam malayalam online newspaper

തിരുവനന്തപുരം : സദാചാര പോലീസിനെതിരെ സംസ്‌ഥാനത്ത്‌ വിവിധയിടങ്ങളില്‍ നടത്തിവരുന്ന ചുംബന സമരത്തെ എതിര്‍ത്ത്‌ ജി. സുധാകരന്‍ എംഎല്‍എയും രംഗത്തെത്തി. ഭാര്യാ ഭര്‍ത്താക്കാന്മാര്‍ അടച്ചിട്ട മുറിയില്‍ ചെയ്യേണ്ടതാണ്‌ ചുംബനം. അത്‌ പൊതു നിരത്തില്‍ മറ്റുള്ളവക്ക്‌ മുന്നില്‍ കാണിക്കാനുള്ളതല്ല. ചുംബന സമരം എന്നത്‌ നിലവിലുള്ള വ്യവസ്‌ഥിതിയ്‌ക്ക് എതിരാണെന്നും ചുംബനം കൊണ്ട്‌ വിപ്ലവം നടത്താന്‍ കഴിയില്ലെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


ചുംബന സമരത്തിനെതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും നേരത്തെ രംഗത്തെത്തിയിരുന്നു. ഭാര്യയും ഭര്‍ത്താവും അടച്ചിട്ട മുറിയില്‍ കാട്ടുന്നത്‌ തെരുവില്‍ കാണിച്ചാല്‍ ജനം അത്‌ അംഗീകരിക്കില്ലെന്നും ഇത്തരം സമരങ്ങള്‍ക്ക്‌ ജനപിന്തുണ ലഭിക്കില്ലെന്നും ആയിരുന്നു പിണറായിയുടെ പ്രതികരണം.










from kerala news edited

via IFTTT

പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിച്ചു; ഇടപെടില്ലെന്ന്‌ രാജസ്‌ഥാന്‍ ഹൈക്കോടതി









Story Dated: Thursday, January 15, 2015 05:51



mangalam malayalam online newspaper

ജെയ്‌പ്പൂര്‍: രാജസ്‌ഥാനില്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിച്ച സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന്‌ രാജസ്‌ഥാന്‍ ഹൈക്കോടതി. രാജ്‌സ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്‌ച നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ്‌ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ സാധിക്കില്ലെന്ന്‌ കോടതി വ്യക്‌തമാക്കിയത്‌.


രാജസ്‌ഥാന്‍ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സുനില്‍ അംബാവാനി ജസ്‌റ്റിസ്‌ പ്രകാശ്‌ ഗുപ്‌ത എന്നിവരുടെ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌. പുതിയ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം കുറഞ്ഞത്‌ എട്ടാം ക്ലാസ്‌ യോഗ്യതയുള്ളവര്‍ക്ക്‌ മാത്രമെ ഗ്രാമ പഞ്ചായത്തിലേക്ക്‌ മത്സരിക്കാനാകൂ. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാരുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 5-ാം ക്ലാസാണ്‌ ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിക്കുന്നതിനുള്ള യോഗ്യത പത്താം ക്ലാസാണ്‌.


പഞ്ചായത്തി രാജ്‌ നിയഗം ഭേദഗതി ചെയ്‌താണ്‌ രജസ്‌ഥാന്‍ സര്‍ക്കാര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക്‌ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിച്ചത്‌. എന്നാല്‍ നിയമഭേദഗതി നിരവധി പേര്‍ക്ക്‌ മത്സരിക്കുന്നതിനുള്ള അവസരം നഷ്‌ടപ്പെടുത്തുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഒരു വിഭാഗം കോടതിയെ സമീപിച്ചത്‌. മത്സരിക്കുന്നതിന്‌ വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിക്കുന്നത്‌ രാജസ്‌ഥാനിലെ ഗ്രാമീണ മേഖലയില്‍ നിന്നുള്ള 80 ശതമാനം പേര്‍ക്കും മത്സരിക്കാന്‍ അവസരം നിഷേധിക്കപ്പെടുമെന്ന്‌ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.










from kerala news edited

via IFTTT

കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു: ഡല്‍ഹിയില്‍ മത്സരിക്കും









Story Dated: Thursday, January 15, 2015 04:42



mangalam malayalam online newspaper

ന്യുഡല്‍ഹി: മുന്‍ ഐ.പി.എസ്‌ ഉദ്യോഗസ്‌ഥ കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ മത്സരിക്കും. രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ്‌ ഉദ്യോഗസ്‌ഥയെന്ന നിലയില്‍ ശ്രദ്ധേയ വ്യക്‌തിത്വമായ കിരണ്‍ ബേദി മത്സരിക്കുന്നത്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യുമെന്നാണ്‌ ബി.ജെ.പി ക്യാമ്പിന്റെ കണക്കുകൂട്ടല്‍.


ഡല്‍ഹി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി ബേദി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ്‌ ലഭിക്കുന്നത്‌. അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ഒരുമിച്ച്‌ നിന്ന ബേദിയും കെജ്രിവാളും മത്സരരംഗത്ത്‌ മുഖാമുഖം വരുന്നത്‌ കനത്ത പോരാട്ടത്തിന്‌ വഴിയൊരുക്കും. നേരത്തെ കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള കിരണ്‍ ബേദി അടുത്തിടെ ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ മോഡിയെ പുകഴ്‌ത്തിയതും അവര്‍ ബി.ജെ.പിയിലേക്ക്‌ നീങ്ങുന്നുവെന്ന അഭ്യൂഹത്തിന്‌ ബലം പകര്‍ന്നിരുന്നു.


എ.എ.പി മുന്‍ നേതാവ്‌ ഷാസിയ ഇല്‍മിയും, സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി ജയപ്രദയും ബി.ജെ.പിയിലേക്ക്‌ നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌. അരവിന്ദ്‌ കെജ്രിവാളിനെതിരെ മത്സരിക്കുന്നതിന്‌ സാധ്യത കല്‍പ്പിക്കപ്പെടുന്ന പേരുകളില്‍ ജയപ്രദയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌. ജയപ്രദ കെജ്രിവാളിനെതിരെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായാണ്‌ സൂചന. ഡല്‍ഹിയിലെ തെലുങ്ക്‌ ഭൂരിപക്ഷ മേഖലകളില്‍ ജയപ്രദ പ്രചരണം നടത്തും.


രണ്ട്‌ തവണ ലോക്‌സഭാംഗവും ഒരു തവണ രാജ്യസഭാംഗവും ആയിട്ടുള്ള ജയപ്രദ തെലുങ്ക്‌ ദേശം പാര്‍ട്ടിയില്‍ നിന്ന്‌ സമാജ്‌വാദി പാര്‍ട്ടിയിലേക്കും പിന്നീട്‌ രാഷ്‌ട്രീയ ലോക്‌ ദളിലും എത്തി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എല്‍.ഡി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക്‌ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.










from kerala news edited

via IFTTT

ഗംഗാനദിയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്ത സംഭവം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മയാവതി









Story Dated: Thursday, January 15, 2015 04:11



mangalam malayalam online newspaper

ഉന്നാവോ : ഗംഗാനദിയില്‍ നിന്നും കഴിഞ്ഞ ദിവസം നൂറോളം മൃതദേഹങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ ബി.എസ്‌.പി നേതാവ്‌ മായാവതി. ജനങ്ങള്‍ക്ക്‌ സുരക്ഷയൊരുക്കാന്‍ സമാജ്‌വാദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും യു.പിയിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി.


ഉന്നാവോ ജില്ലയിലെ സാഫിയ മേഖലയില്‍ നിന്നുമാണ്‌ കഴിഞ്ഞ ദിവസം നൂറോളം മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. നായ്‌ക്കളും പക്ഷികളും മീനുകളും ഭക്ഷണമാക്കിയതിനെ തുടര്‍ന്ന്‌ വികൃതമായ നിലയിലായിരുന്നു മൃതദേഹങ്ങളില്‍ ഏറെയും. മൃതദേഹങ്ങളില്‍ നിന്നും ഡി.എന്‍.എ ടെസ്‌റ്റിന്‌ വേണ്ട സാമ്പിളുകള്‍ ശേഖരിച്ച്‌ തുടങ്ങിയിട്ടുണ്ട്‌.


സംഭവത്തില്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനോട്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌. അവിവാഹിതരായ പെണ്‍കുട്ടികളുടെയും കുട്ടികളുടെയും മൃതദേഹങ്ങളാണ്‌ ഗംഗയില്‍ കണ്ടെടുത്തതെന്നാണ്‌ പ്രാഥമിക നിഗമനം.










from kerala news edited

via IFTTT

ഇസ്രത്ത് ജഹാന്‍ കേസ്: ഗുജറാത്ത് ഐ.പി.എസ് ഓഫീസറുടെ ജാമ്യാപേക്ഷ തള്ളി









Story Dated: Thursday, January 15, 2015 03:50



mangalam malayalam online newspaper

ന്യുഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസര്‍ എന്‍.കെ അമീന്റെ ജാമ്യാപേക്ഷ സുപ്രീം കോതടി തള്ളി. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയ സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് അമീന്‍ കോടതിയെ സമീപിച്ചത്. കേസില്‍ 2013 ഏപ്രില്‍ നാലിന് അറസ്റ്റിലായ അമീനെതിരെ സി.ബി.ഐ ജൂലായ് മൂന്നിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അപൂര്‍ണ്ണമാണെന്നും അതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അമീന്റെ വാദം. ക്രിമിനല്‍ നടപടിചട്ടമനുസരിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നിരിക്കേ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് അമീന്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.


നേരത്തെ അമീന്റെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. 2004ലാണ് ഇസ്രത്ത് ജഹാന്‍, ഷാവേത് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, സീഷന്‍ ജോഹര്‍, അംജാദ് അലി റാണ എന്നിവര്‍ ഗുജറാത്തിലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പോലീസും ഇന്റലിജന്‍സ് ബ്യുറോയും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്തത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ ആക്രമിക്കാനെത്തിയ തീവ്രവാദികളെന്ന് ആരോപിച്ചായിരുന്നു വധം. അമീനും മറ്റ് ആറു പോലീസുകാരുമാണ് കേസില്‍ പ്രതികള്‍.


ഐ.പി.എസ് ഓഫീസര്‍ ജി.എല്‍ സിംഗാള്‍, ഡി.എസ്.പി ജെ. ജി പാര്‍മര്‍, മെഹ്‌സേന ഡിവൈ.എസ്.പി തരൂണ്‍ ബരോട്ട്, കമാന്‍ഡോ അനജു ചൗധരി എന്നിവര്‍ ഇതിനകം ജാമ്യത്തിലിറങ്ങി. കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐ വൈകിയതാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്.


സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലും പ്രതിയാണ് അമീന്‍. ഈ കേസില്‍ ബോംബെ ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.










from kerala news edited

via IFTTT

ഉമ്മന്‍ചാണ്ടിയ്‌ക്ക് കുറ്റവാളിയുടെ വിചാരവികാരങ്ങളെന്ന്‌ വി.എസ്‌









Story Dated: Thursday, January 15, 2015 03:42



mangalam malayalam online newspaper

തിരുവനന്തപുരം : ക്രിമിനല്‍ കേസുകളിലെയും പ്രതികളെയും കുറ്റവാളികളെയും സംരക്ഷിക്കാന്‍ നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്ക് കുറ്റവാളികളുടെ വിചാര വികാരങ്ങളാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍. ജിജി തോംസണെ ചീഫ്‌ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ച ഉമ്മന്‍ചാണ്ടി സുപ്രീംകോടതി ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ സ്‌ഥാപനങ്ങളെയും നിയമവ്യവസ്‌ഥയെയും വെല്ലുവിളിക്കുകയാണെന്നും വി.എസ്‌ പറഞ്ഞു.










from kerala news edited

via IFTTT

ഭീകര സംഘടനകള്‍ക്ക് പാകിസ്താന്‍ നിരോധനം ഏര്‍പ്പെടുത്തുന്നു









Story Dated: Thursday, January 15, 2015 03:19



mangalam malayalam online newspaper

ഇസ്ലാമാബാദ്: ഭീകര സംഘടനകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ പാകിസ്താന്‍ തീരുമാനം. ജമാത്ത് ഉദ്ദവ (ജെ.യു.ഡി), അഫ്ഗാന്‍ ആസ്ഥാനമായുള്ള ഹഖാനി നെറ്റ്‌വര്‍ക്ക് എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്താന്‍ നവാസ് ഷെരീഫ് സര്‍ക്കാര്‍ ഇന്നു തീരുമാനിച്ചത്. ഭീകര പ്രവര്‍ത്തനത്തിനെതിരെ നടപടി ശക്തമാക്കുന്നതിന് ഷെരീഫിനു മേല്‍ രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഈ നീക്കം. വരുംനാളുകളില്‍ എട്ട് സംഘടനകള്‍ക്കെതിരെ കൂടി വിലക്ക് വന്നേക്കുമെന്നൂം റിപ്പോര്‍ട്ടുണ്ട്.


മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫീസ് മുഹമ്മദ് സെയ്ദിന്റെ ജെ.യു.ഡി നിരോധിക്കണമെന്ന് ഇന്ത്യയും അമേരിക്കയും നിരന്തരം പാകിസ്താനനോട് ആവശ്യപ്പെടുന്ന കാര്യമാണ്. പെഷാവറിലെ സ്‌കൂള്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ തെഹ്‌രികെ താലിബാന്‍ നേതാവ് മുല്ല ഫസ്ലുള്ളയെ ഇന്നലെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ഇയാളുമായി അമേരിക്കയ്ക്കുള്ള എല്ലാ ഇടപാടുകളും റദ്ദാക്കുകയും ചെയ്തിരുന്നു.


പാകിസ്താനും അയല്‍രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും വരെ ഭീഷണിയുള്ള ലഷ്‌കറെ തോയിബ, താലിബന്‍, ഹഖാനി നെറ്റ്‌വര്‍ക്ക് തുടങ്ങിയ ഭീകര സംഘടനകളെ ഇല്ലതാക്കാന്‍ പാകിസ്താന്‍ മുന്നോട്ടുവരണമെന്ന യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.


അഫ്ഗാനിസ്താന്‍ ഭീകരനായ ജലാലുദ്ദീന്‍ ഹഖാനി രൂപീകരിച്ച ഹഖാനി നെറ്റ്‌വര്‍ക്ക് 2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു നേരെ നടത്തിയ ആക്രമണത്തിലൂടെയാണ് കുപ്രസിദ്ധി നേടിയത്. 58 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2011ല്‍ കാബൂളിലെ യു.എസ് എംബസിയും സംഘം ആക്രമിച്ചു. അഫ്ഗാനെ വിറപ്പിച്ച് നിരവധി ബോംബാക്രമണങ്ങളും സംഘടന നടത്തിയിട്ടുണ്ട്. പാകിസ്താനി ചാര സംഘടനയായ ഐ.എസ്.ഐ ഹഖാനി നെറ്റ്‌വര്‍ക്കിന് പിന്തുണ നല്‍കുന്നുണ്ടെന്ന് യു.എസും അഫ്ഗാനിസ്താനും ആരോപിച്ചിരുന്നു.










from kerala news edited

via IFTTT

മദ്യപിച്ച്‌ ആംബുലന്‍സ്‌ ഓടിച്ച ഡ്രൈവര്‍ അറസ്‌റ്റില്‍









Story Dated: Thursday, January 15, 2015 03:01



mangalam malayalam online newspaper

കാസര്‍കോട്‌ : മദ്യലഹരിയില്‍ ആംബുലന്‍സ്‌ ഓടിച്ച ഡ്രൈവറെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. കാസര്‍കോട്‌ യുണൈറ്റഡ്‌ ആശുപത്രിയിലെ ആംബുലന്‍സ്‌ ഡ്രൈവര്‍ മംഗലാപുരം സ്വദേശി കിഷോര്‍ കുമാറി(30)നെയാണ്‌ കുമ്പള പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.


കാസര്‍കോടു നിന്നും മംഗലാപുരം ആശുപത്രിയിലേയ്‌ക്ക് രോഗിയെ എത്തിച്ചു മടങ്ങവേ വാഹനപരിശോധനയിലാണ്‌ പോലീസ്‌ ഇയാളെ പിടികൂടിയത്‌. ആംബുലന്‍സിന്റെ സൈഡിലെ ഗ്ലാസ്‌ തകര്‍ന്ന നിലയിലാണ്‌. മംഗലാപുരത്തു നിന്നും മടങ്ങവേ ആംബുലന്‍സ്‌ ഒരു ബൈക്കില്‍ ഉരസിയതായും ഇതില്‍ പ്രകോപിതനായ ബൈക്ക്‌യാത്രികനാണ്‌ ആംബുലന്‍സിന്റെ സെഡിലെ ഗ്ലാസ്‌ തകര്‍ത്തതെന്നും ഇയാള്‍ പോലീസിനോട്‌ പറഞ്ഞു.










from kerala news edited

via IFTTT

ഒബാമയുടെ സന്ദര്‍ശനവേളയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യത









Story Dated: Thursday, January 15, 2015 02:34



mangalam malayalam online newspaper

ശ്രീനഗര്‍: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറി ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. വിദഗ്ധ പരിശീലനം ലഭിച്ച ഇരുനൂറില്‍ ഏറെ തീവ്രവാദികളാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് തയ്യാറായിരിക്കുന്നത്. പിര്‍ പാഞ്ചല്‍ റേഞ്ചില്‍ 36 കേന്ദ്രങ്ങളിലായാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്. ഒബാമയുടെ പര്യടനത്തിനു മുന്നോടിയായി വിവിധ കേന്ദ്രങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യമാക്കി ആക്രമണമാണ് ഇവരുടെ പദ്ധതിയെന്നും ജനറല്‍ ഓഫീസര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ.എച്ച് സിംഗ് മുന്നറിയിപ്പ് നല്‍കി.


പാകിസ്താനില്‍ നിന്ന് പരിശീലനം ലഭിച്ച തീവ്രവാദികളാണ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. സ്‌കൂളുകളും സാധാരണക്കാരുമാണ് ഇവരുടെ ലക്ഷ്യം. തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനായി 15 ഓളം ക്യാംപുകളാണ് പിര്‍ പാഞ്ചല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പാക് തീവ്രവാദികളുടെ എല്ലാ നീക്കങ്ങളും തകര്‍ക്കാന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.


കശ്മീരിലെ സോപിയനില്‍ പുലര്‍ച്ചെ രണ്ടു തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലഫ്. ജനറല്‍ കെ.എച്ച് സിംഗിന്റെ മുന്നറിയിപ്പ്










from kerala news edited

via IFTTT