121

Powered By Blogger

Tuesday, 3 March 2015

പരുക്കേറ്റവരെ തിരിഞ്ഞു നോക്കാതെ ജനം; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ മത്സരം











Story Dated: Wednesday, March 4, 2015 01:29


ചങ്ങനാശേരി : ഐ.സി.ഒ ജംഗ്‌ഷനില്‍ ഉദയഗിരി ഹോസ്‌പിറ്റലിന്‌ സമീപം ഇന്നലെ വൈകിട്ട്‌ 7.30ന്‌ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌യാത്രികനായ യുവാവ്‌ മരിച്ച അപകടത്തില്‍ പരിക്കേറ്റവര്‍ റോഡില്‍ കിടന്നത്‌ അരമണിക്കൂര്‍.


ടൗണിനോട്‌ ചേര്‍ന്നുള്ള ഐ.സി.ഒ ജംഗ്‌ഷനില്‍ ഏറെ തിരക്കുണ്ടായിട്ടും പരിക്കേറ്റു കിടന്നവരെ കൊണ്ടുപോകുന്നതിനായി അരമണിക്കൂറിലേറെ വാഹനങ്ങള്‍ക്ക്‌ കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല. മാത്രമല്ല പരിക്കേറ്റു കിടന്നിരുന്നവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതിനാണ്‌ ഓടിക്കൂടിയവരില്‍ ഏറെയും ശ്രദ്ധിച്ചത്‌.


അരമണിക്കൂറിന്‌ ശേഷം അതിലെ എത്തിയ സി.പി.എം തൃക്കൊടിത്താനം-അമര ബ്രാഞ്ച്‌ സെക്രട്ടറി ബിനോയിയുടെ വാഹനത്തില്‍ ചങ്ങനാശേരി താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുല്‍ മരണമടഞ്ഞിരുന്നു. പരിക്കേറ്റു കിടന്നവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയവരെ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയ യുവാക്കളില്‍ ചിലര്‍ കൈയ്യേറ്റം ചെയ്യുകയും ചെയ്‌തു.


അപകട സ്‌ഥലത്തു നിന്ന്‌ അല്‌പം മാറി നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനോ സഹായം നല്‍കുന്നതിനോ ഇവര്‍ ശ്രമിച്ചില്ലെന്നും രക്ഷപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.










from kerala news edited

via IFTTT

ബലാല്‍സംഗക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി











Story Dated: Wednesday, March 4, 2015 01:30


മഞ്ചേരി: പതിമൂന്നു വയസ്സുകാരികളായ വിദ്യാര്‍ഥികളെ ബലാല്‍സംഗം ചെയ്‌തുവെന്ന രണ്ടു കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ്‌ കോടതി തള്ളി. വേങ്ങര പാക്കടപ്പുറായ കണ്ണാടിപ്പടി നമ്പന്‍കുന്നത്ത്‌ മുഹമ്മദലി (45), വേങ്ങര കുഴിച്ചെന കുറുക്കന്‍പീടിക കണ്ണാടിപ്പടി പുവ്വത്ത്‌ പറമ്പില്‍ നാരായണന്‍ (47) എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ തള്ളിയത്‌.


പാക്കടപ്പുറായ യു പി സ്‌കൂളില്‍ മലപ്പുറം ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ്‌ പീഡന വിവരം പുറത്തായത്‌. 2014 സെപ്‌തംബറില്‍ പകല്‍ 12 മണിക്ക്‌ മുഹമ്മദലി പെണ്‍കുട്ടിയെ ക്രിസ്‌മസ്‌ ചിത്രങ്ങള്‍ തരാമെന്ന്‌ പറഞ്ഞ്‌ സ്വന്തം വീട്ടിലേക്ക്‌ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌.


പാട്ടുപുസ്‌തകം തരാമെന്ന്‌ പറഞ്ഞ്‌ ആളൊഴിഞ്ഞ പാടത്തു കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌തുവെന്നാണ്‌ നാരായണനെതിരെയുള്ള കേസ്‌. 2014 സെപ്‌തംബര്‍ 12നു പകല്‍ ഒരു മണിക്കാണ്‌ ഈ സംഭവം. ഇരുവരെയും 2015 ഫെബ്രുവരി ഏഴിന്‌ വേങ്ങര പോലീസാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.










from kerala news edited

via IFTTT

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണുകള്‍ തകര്‍ത്തു











Story Dated: Wednesday, March 4, 2015 01:30


കൊണ്ടോട്ടി: ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട്‌ വൈദ്യുതി തൂണുകള്‍ തകര്‍ത്തു. തൂണുകളിലൊന്ന്‌ കാറിന്‌ മുകളില്‍ വീണെങ്കിലും യാത്രക്കാരായ മൂന്ന്‌ പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൊറയൂര്‍ വാലഞ്ചേരിയില്‍ ഇന്നലെ രാവിലെ ആറരയോടെയാണ്‌ അപകടം.


കോഴിക്കോട്‌ നിന്നു മഞ്ചേരിയിലേക്ക്‌ പോവുകയായിരുന്ന കാറാണ്‌ അപകടത്തില്‍ പെട്ടത്‌.നവവരനും വധുവും മറ്റൊരാളുമാണ്‌ കാറിലുണ്ടായിരുന്നത്‌. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച ശേഷം മറ്റൊരു തൂണിലിടിച്ചാണ്‌ നിന്നത്‌.തൂണ്‍ മുറിഞ്ഞ്‌ കാറിന്‌ മുകളിലേക്ക്‌ വീണു. ഇടിയില്‍ കാര്‍ പാടെ തകര്‍ന്നു. വൈദ്യുതി ബന്ധം നിലച്ചതിനാല്‍ ദുരന്തം ഒഴിവായി.










from kerala news edited

via IFTTT

എണ്ണ മോഷ്‌ടിക്കുന്നതിനിടെ രണ്ടു പേര്‍ പിടിയില്‍











Story Dated: Wednesday, March 4, 2015 01:30


കോട്ടയ്‌ക്കല്‍: നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്നും എണ്ണ മോഷ്‌ടിക്കുന്ന സംഘത്തിലെ രണ്ടു പേരെ പോലീസ്‌ പിടികൂടി. കഴിഞ്ഞ ദിവസം എടരിക്കോട്‌ നടന്ന എസ്‌വൈഎസ്‌ സമ്മേളനത്തിനെത്തിയവരുടെ ബൈക്കുകളില്‍ നിന്നും നാലംഗസംഘം എണ്ണചോര്‍ത്തുന്നതിനിടെയാണ്‌ രണ്ടു പേര്‍ പോലീസിന്റെ പിടിയിലായത്‌. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പിടികൂടിയവരെ താക്കീത്‌ ചെയ്‌തശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.










from kerala news edited

via IFTTT

ആനക്കയത്ത്‌ മതിയായ ബാങ്കിംഗ്‌ സൗകര്യമില്ലാത്തത്‌ ദുരിതമാകുന്നു











Story Dated: Wednesday, March 4, 2015 01:30


മലപ്പുറം: ആനക്കയത്ത്‌ മതിയായ ബാങ്കിംഗ്‌ സൗകര്യമില്ലാത്തത്‌ ദുരിതമാകുന്നു. ആനക്കയം പഞ്ചായത്തില്‍ തന്നെ നാഷണലൈസ്‌ഡ് ബാങ്കോ ഷെഡ്യൂള്‍ഡ്‌ ബാങ്കോ ഇല്ലാത്തത്‌ ഉപഭോക്‌താക്കളെ വലക്കുകയാണ്‌.


പന്തല്ലൂര്‍ വില്ലേജും ആനക്കയം വില്ലേജും ഉള്‍പ്പെടുന്ന പ്രദേശത്ത്‌ എടിഎം സൗകര്യം പോലുമില്ലെന്നതാണ്‌ യാഥാര്‍ഥ്യം. നാഷണലൈസ്‌ഡ് ബാങ്ക്‌, ഷെഡ്യൂള്‍ഡ്‌ ബാങ്ക്‌ എന്നീ ആവശ്യങ്ങള്‍ക്ക്‌ പാണ്ടിക്കാടും മഞ്ചേരിയിലും പോകേണ്ട അവസ്‌ഥയാണ്‌. കര്‍ഷകരും കച്ചവടക്കാരുമാണ്‌ മതിയായ ബാങ്കിംഗ്‌ സൗകര്യം ഇല്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നത്‌. പന്തല്ലൂര്‍ അടക്കമുള്ള പ്രദേശങ്ങളിലെ സാധാരണജനങ്ങളാണ്‌ ഇതുമൂലം ദുരിതത്തിലായത്‌.


15 കിലോമീറ്റര്‍ താണ്ടിയാണ്‌ എടിഎം സൗകര്യത്തിനായി ജനം പോകുന്നത്‌. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂലസമീപനം ഉണ്ടായിട്ടില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. രാഷ്ര്‌ടീയപ്രവര്‍ത്തകര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല. ഇതുസംബന്ധിച്ച അടിയന്തിരപരിഹാരം ഉണ്ടാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

കുരങ്ങ്‌ പനി; വനത്തില്‍ പോകുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം











Story Dated: Wednesday, March 4, 2015 01:30


മലപ്പുറം: കരുളായി, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ കുരങ്ങ്‌ പനി കണ്ടെത്തിയ സാഹചര്യത്തിന്‍ വനത്തില്‍ ജോലിക്ക്‌ പോകുന്നവരും വനപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരും പനി പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ അറിയിച്ചു.


ശരീരം മൂടുന്ന തരത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ വനത്തില്‍ പോകുന്നത്‌ രോഗവാഹകരായ ചെള്ളുകള്‍ ശരീരത്തില്‍ കടിക്കുന്നത്‌ ഒഴിവാക്കാന്‍ സഹായിക്കും. വനത്തില്‍ നിലത്ത്‌ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതും ഒഴിവാക്കണം. രോഗ സാധ്യതാ മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്ന ഡി.എം.പി. ഓയില്‍ വനത്തില്‍ പോകുമ്പോള്‍ ദേഹത്ത്‌ പുരട്ടുന്നതും, നേരത്തേ തന്നെ പ്രതിരോധ കുത്തിവെയ്‌പ് എടുക്കുന്നതും രോഗം പിടിപെടാതിരിക്കാന്‍ സഹായിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി കുരങ്ങ്‌ പനി സാധ്യതാ മേഖലകളില്‍ കുത്തിവെയ്‌പ്, ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്‌.


രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ചികിത്സ തേടണം. പനി,തലവേദന, ഛര്‍ദ്ദി, ക്ഷീണം എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. പോഷകാഹാരക്കുറവുള്ളവരില്‍ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്‌തസ്രാവവും കണ്ടേക്കാം. അസുഖത്തിന്റെ ആദ്യ ഘട്ടത്തില്‍ ചികിത്സ തേടിയാല്‍ രോഗത്തില്‍ നിന്ന്‌ പൂര്‍ണമായും മുക്‌തി നേടാം. മൂന്ന്‌ ഡോസ്‌ മരുന്നാണ്‌ പ്രതിരോധ കുത്തിവെയ്‌പായി നല്‍കുന്നത്‌.


ആദ്യ രണ്ട്‌ ഡോസുകള്‍ ഒരുമാസം ഇടവിട്ടും മൂന്നാമത്തേത്‌ ആറാമത്തെ മാസത്തിലും എടുക്കണം. പിന്നീട്‌ ആവശ്യമെങ്കില്‍ മാത്രം വര്‍ഷത്തില്‍ ഒരു കുത്തിവെയ്‌പ് എടുക്കണം. രോഗത്തിന്റെ കാഠിന്യമനുസരിച്ച്‌ ഇത്‌ അഞ്ച്‌ വര്‍ഷം വരെ തുടരാം. ആദ്യ ഘട്ടത്തില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ അപ്രത്യക്ഷമാവുകയും ഒന്ന്‌ മുതല്‍ മൂന്ന്‌ വരെ ആഴ്‌ചകള്‍ക്കുള്ളില്‍ ശക്‌തമായ പനിയടക്കം ലക്ഷണങ്ങല്‍ വീണ്ടും പ്രത്യക്ഷപ്പെടാം.


രണ്ടാം ഘട്ടത്തില്‍ ശക്‌തമായ തലവേദന കഴുത്തിലെ പേശികള്‍ക്ക്‌ ബലം, വിറയല്‍ എന്നിവയുമുണ്ടാകും. ഈ ഘട്ടത്തിലും ചികിത്സ തേടിയില്ലെങ്കില്‍ മരണ സാധ്യത അഞ്ച്‌ മുതല്‍ 10 ശതമാനം വരെയാണ്‌. കുരങ്ങ്‌ പനി സാധ്യതാ മേഖലകളില്‍ പനി പടരുന്നത്‌ തടയുന്നതിനായി എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും ഇത്തരം മേഖലകളിലുള്ളവര്‍ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി രോഗം പടരുന്നത്‌ തടയണമെന്നും ആരോഗ്യ വകുപ്പ്‌ അധികൃതര്‍ അറിയിച്ചു.










from kerala news edited

via IFTTT

ഉമ്മുല്‍ഖുവൈനില്‍ മലബാര്‍ ഗോള്‍ഡ് ഷോറൂം








ഉമ്മുല്‍ഖുവൈനില്‍ മലബാര്‍ ഗോള്‍ഡ് ഷോറൂം


Posted on: 04 Mar 2015


ഉമ്മുല്‍ഖുവൈന്‍: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഗള്‍ഫില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ ഒമ്പത് പുതിയജ്വല്ലറികള്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതില്‍ മൂന്നെണ്ണം യു.എ.ഇ.യിലാണ്. ഉമ്മുല്‍ഖുവൈനില്‍ തുടങ്ങുന്ന ഷോറൂമിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മലബാര്‍ ഗോള്‍ഡിന്റെ 127-ാമത്തെ ഷോറൂമാണ് ഉമ്മുല്‍ഖുവൈനില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. കിങ് ഫൈസല്‍ സ്ട്രീറ്റിലെ റിയാദ് പ്ലാസയിലെ ഷോറൂമില്‍ വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനം. ഉദ്ഘാടനത്തോടനുബന്ധിച്ച് 3,000 ദിര്‍ഹമിന് മുകളിലുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. ആനുകൂല്യം മാര്‍ച്ച് 31 വരെ ബാധകമാണ്.

അബുദാബിയിലും അജ്മാനിലുമായി മറ്റു രണ്ട് ഷോറൂമുകള്‍ കൂടി നിലവില്‍വരുന്നുണ്ട്. ഒമാനില്‍ മൂന്ന് ജ്വല്ലറികളും സൗദി, ഖത്തര്‍, ബഹറൈന്‍, മലേഷ്യ എന്നിവിടങ്ങളില്‍ ഓരോന്നുവീതവും സ്ഥാപിക്കുന്നുണ്ട്.











from kerala news edited

via IFTTT

അന്ധര്‍ക്കായി 50, 100 ദിര്‍ഹം നോട്ടുകള്‍ ഇറക്കുന്നു








അന്ധര്‍ക്കായി 50, 100 ദിര്‍ഹം നോട്ടുകള്‍ ഇറക്കുന്നു


Posted on: 04 Mar 2015


അബുദാബി: അന്ധര്‍ക്ക് സഹായകമാകുംവിധത്തിലുള്ള 50, 100 ദിര്‍ഹം നോട്ടുകള്‍ ഇറക്കുമെന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. മാര്‍ച്ച് ഒമ്പത് മുതല്‍ നോട്ടുകള്‍ പ്രാബല്യത്തില്‍ വരും. സ്പര്‍ശനത്തിലൂടെ തിരിച്ചറിയാനാവുംവിധത്തിലുള്ള അടയാളങ്ങള്‍ ചേര്‍ത്തുകൊണ്ട് നിലവിലുള്ള നോട്ടുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഇറക്കുന്നത്.

ചെറിയ ചില സവിശേഷതകളൊഴിച്ചാല്‍, പുതിയനോട്ടുകള്‍ നിലവിലുള്ള നോട്ടുകളുടെമാതൃക തന്നെയായിരിക്കും പിന്തുടരുകയെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 100 ദിര്‍ഹം നോട്ടിന്മേല്‍ സ്പര്‍ശനത്തിലൂടെ അറിയാനാകുന്ന തിരശ്ചീനമായ രണ്ട് വരകളുണ്ടായിരിക്കും. 50 ദിര്‍ഹം നോട്ടിന്മേല്‍ ഇത്തരത്തിലുള്ള നാല് വരകളായിരിക്കും ഉണ്ടാകുക.











from kerala news edited

via IFTTT

ഹമ്മാദ് അലി അഡെക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍








ഹമ്മാദ് അലി അഡെക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍


Posted on: 04 Mar 2015


അബുദാബി: അബുദാബി എജ്യൂക്കേഷന്‍ കൗണ്‍സില്‍ (അഡെക്) എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഹമ്മാദ് അലി മുഹമ്മദ് അല്‍ ദാഹിരിയെ നിയമിച്ചു. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വിദ്യാഭ്യാസനിലവാരം ഉറപ്പുവരുത്തുന്നതിന്റെയും സ്വകാര്യ സ്‌കൂളുകളുടെയും ചുമതലയുള്ള 'പ്രൈവറ്റ് സ്‌കൂള്‍സ് ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് സെക്ടറി'ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായാണ് ഹമ്മാദ് അലിയെ നിയമിച്ചത്.











from kerala news edited

via IFTTT

വിമാനത്തിലെ മരണം: കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി








വിമാനത്തിലെ മരണം: കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി


Posted on: 04 Mar 2015


അബുദാബി: കൊച്ചിയില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍വെച്ച് മരിച്ച കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അബുദാബിയില്‍നിന്ന് മനാമവഴി കൊച്ചിയിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തിനാണ് മൃതദേഹം കൊണ്ടുപോയത്. ബുധനാഴ്ച പുലര്‍ച്ചെ വിമാനം കൊച്ചിയിലെത്തും. തൃശ്ശൂര്‍ കൊടകര കോടാലി നൂലുവള്ളി മുണ്ടക്കല്‍ ബിനോയി അശ്വിനി ദമ്പതിമാരുടെ ഒരു വയസ്സുകാരിയായ മകള്‍ ഋഷിപ്രിയ ആണ് തിങ്കളാഴ്ച രാവിലെ വിമാനത്തില്‍വെച്ച് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന കുട്ടിക്ക് വിമാനയാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അബുദാബിയില്‍ വിമാനം അടിയന്തരമായി ഇറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. അബുദാബി ഖലീഫ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്.

തിങ്കളാഴ്ച രാത്രിതന്നെ ബഹ്‌റൈനില്‍നിന്ന് കുട്ടിയുടെ പിതാവ് ബിനോയ് അബുദാബിയിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഗള്‍ഫ് എയര്‍ അധികൃതരാണ് ചെയ്തത്. നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവും മാതാപിതാക്കള്‍ക്ക് സൗജന്യ ടിക്കറ്റും കമ്പനി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.

ഒമാന്‍ സ്വദേശിയെ

മുംബൈ കോടതിയില്‍ ഹാജരാക്കി

മസ്‌കറ്റ് :
കൊളാബ പോലീസ് കസ്റ്റഡിയിലായ ഒമാന്‍ സ്വദേശിയെയും സൗദി സ്വദേശിയെയും മുംബൈ കോടതിയില്‍ ഹാജരാക്കി. ഡല്‍ഹിയിലെ ഒമാന്‍ എംബസിയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഒമാന്‍ സ്വദേശിക്ക് നിയമ സഹായം നല്‍കാന്‍ ശ്രമിക്കുന്നുണ്ട് .

ഒരു അമേരിക്കക്കാരിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചതിന് കഴിഞ്ഞ ആഴ്ചയാണ് ഒമാന്‍ പൗരനും സൗദി പൗരനും മുംബൈ കൊളാബ പോലീസിന്റെ കസ്റ്റഡിയിലായത്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 354, 354എ, 354ബി, 452 , 34എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ചുണ്ടായ സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെയാണ് അമേരിക്കന്‍ യുവതി പോലീസിനെ വിവരം അറിയിച്ചത്. സൗദി യുവാവിനെ സംഭവ സ്ഥലത്തും ഒമാന്‍ സ്വദേശിയെ വിമാനത്താവളത്തില്‍വെച്ചും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.











from kerala news edited

via IFTTT

നൈല ഉഷയ്ക്ക് പ്രവാസി വനിതാ പുരസ്‌കാരം








നൈല ഉഷയ്ക്ക് പ്രവാസി വനിതാ പുരസ്‌കാരം


Posted on: 04 Mar 2015


റാസല്‍ഖൈമ: റാസല്‍ഖൈമയിലെ പ്രമുഖ മലയാളികൂട്ടായ്മയായ റാക് കേരളസമാജം വനിതാവേദി വനിതാദിനം ആഘോഷിക്കുന്നു. 'വളകിലുക്കം 2015' എന്ന പേരില്‍ വ്യാഴാഴ്ച വൈകീട്ട് ഏഴ് മുതല്‍ സമാജം അങ്കണത്തില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ പ്രവാസലോകത്തെ പ്രമുഖ വനിതകള്‍ പങ്കെടുക്കും.

കേരളസമാജത്തിന്റെ പ്രഥമ പ്രവാസി വനിതാ പുരസ്‌കാരം സിനിമാതാരവും റേഡിയോ അവതാരകയുമായ നൈല ഉഷയ്ക്ക് സമ്മാനിക്കും. റാസല്‍ഖൈമയിലെ അധ്യാപനരംഗത്തും ആതുരസേവനരംഗത്തും കൂടുതല്‍ വര്‍ഷം സേവനമനുഷ്ഠിച്ച പ്രമുഖ സ്ത്രീകളെയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കല ബാബുവിന്റെ നേതൃത്വത്തില്‍ ഗാനമേള, നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറും. വ്യാഴാഴ്ച വൈകീട്ട് 5 മുതല്‍ പ്രവാസി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സൗകര്യം, സ്ത്രീകള്‍ക്ക് സൗജന്യമായി മാമോഗ്രാഫി ടെസ്റ്റ് നടത്താനുള്ള രജിസ്‌ട്രേഷന്‍ എന്നിവയും ഉണ്ടായിരിക്കും. പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും കൊണ്ടുവരണം. വിവരങ്ങള്‍ക്ക് -055 9542109











from kerala news edited

via IFTTT

ആഡംബര വസ്ത്രങ്ങളുമായി കൊരാത്ത് ഗ്രൂപ്പ്‌








ആഡംബര വസ്ത്രങ്ങളുമായി കൊരാത്ത് ഗ്രൂപ്പ്‌


Posted on: 04 Mar 2015


ദുബായ് : പ്രമുഖ ആഡംബര വസ്ത്ര ബ്രാന്‍ഡുകളില്‍ ഒന്നായ ഹോസ് ആന്‍ഡ് കേര്‍ട്ടിസ് ഉത്പന്നങ്ങള്‍ യു.എ.ഇ. വിപണിയിലെത്തുന്നു. ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആയ മൗണ്ട് ബാറ്റണ്‍ പ്രഭുവിന് പ്രിയങ്കരമായിരുന്ന ബ്രാന്‍ഡ് മലയാളിയായ റിയാസ് കൊരാത്തിന്റെ നേതൃത്വത്തിലുള്ള കോരാത്ത് ഗ്രൂപ്പാണ് എത്തിക്കുന്നത്.

മധ്യേഷ്യയിലെ ആദ്യ ഷോറൂം മാര്‍ച്ച് അഞ്ചിന് വ്യാഴാഴ്ച ദുബായിലെ വാഫി മാളില്‍ പ്രവര്‍ത്തനം തുടങ്ങും. കൊരാത്ത് ഗ്രൂപ്പാണ് ഹോസ് ആന്‍ഡ് കേര്‍ട്ടിസിന്റെ മധ്യേഷ്യയിലെ വിതരണക്കാര്‍. വ്യാഴാഴ്ച വൈകിട്ട് ആറിന് ഷോറൂമിന്റെ ഉദ്ഘാടനം ശൈഖ് ജുമാ ബിന്‍ മക്തൂം അല്‍ മക്തൂം നിര്‍വഹിക്കുമെന്ന് സി.ഇ.ഒ. റിയാസ് കൊരാത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. ബോളിവുഡ് താരം ഷാഹിദ് കപൂര്‍ മുഖ്യാതിഥിയാവും. ഹോസ് ആന്‍ഡ് കേര്‍ട്ടിസിന്റെ 26 ഷോറൂമുകള്‍ തുടങ്ങാന്‍ കൊരാത്ത് ഗ്രൂപ്പിന് പദ്ധതിയുണ്ട്. മറ്റു ചില യൂറോപ്യന്‍ ബ്രാന്‍ഡുകളും താമസിയാതെ ഗ്രൂപ്പ് വിപണിയിലെത്തിക്കും. ഹോസ് ആന്‍ഡ് കേര്‍ട്ടിസിന്റെ ഷോറൂമുകള്‍ ഉടനെ ജി.സി.സി. രാജ്യങ്ങളിലും പിന്നീട് ഇന്ത്യയിലും തുടങ്ങും. 100 മില്യന്‍ ദിര്‍ഹം ഇതിനായി നിക്ഷേപിക്കുമെന്ന് റിയാസ് കോരാത്ത് അറിയിച്ചു.

വിപണിയില്‍ എത്തിയതിന്റെ 101-ാം വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പമാണ് ഈ ആഡംബര വസ്ത്രങ്ങള്‍ യു.എ.ഇ. വിപണിയിലുമെത്തുന്നത്. ഫോര്‍മല്‍സ്, ലേഡീസ് സ്‌പെഷല്‍, ഓഫീസ് ഷേര്‍ട്‌സ്, ലക്ഷ്വറി വൈറ്റ് തുടങ്ങി എല്ലാ മോഡലുകളും വാഫി മാളിലുള്ള ഷോറൂമില്‍ ലഭ്യമാകും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ലണ്ടനിലെ ഫാക്ടറിയില്‍ നിന്നും നേരിട്ട് എത്തിച്ചുകൊടുക്കാനും സൗകര്യമുണ്ട്. വസ്ത്രങ്ങള്‍ക്കൊപ്പം എച്ച്. ആന്‍ഡ് സിയുടെ ആഡംബര കുടകള്‍, ലേഡീസ് ബാഗുകള്‍, കഫ്ലൂംങ്‌സ് തുടങ്ങിയ ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. എച്ച്. ആന്‍ഡ് സി. ഓപ്പറേഷന്‍സ് ഹെഡ് എഡ്വാര്‍ഡ് സ്മിത്ത്, കൊരാത്ത് ഗ്രൂപ്പ് ഫിനാന്‍സ് ഡയറക്ടര്‍ കെ.എം. ശ്യാം, ജനറല്‍ മാനേജര്‍ ഹിതേഷ് മേത്ത എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.











from kerala news edited

via IFTTT