121

Powered By Blogger

Monday, 9 March 2015

സ്‌ത്രീശാക്‌തീകരണത്തിന്‌ ഹരിയാനയുടെ 'ആപ്‌ കി ബേഠി ഹമാരി ബേഠി' വരുന്നു









Story Dated: Monday, March 9, 2015 12:34



mangalam malayalam online newspaper

ചണ്ഡീഗഡ്‌: സംസ്‌ഥാനത്തെ ലിംഗാനുപാതം കൃത്യമാക്കുന്നതിനായി ഹരിയാനാ സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി വരുന്നു. 'ആപ്‌ കി ബേഠി ഹമാരി ബേഠി' എന്ന പേരില്‍ സംസ്‌ഥാനത്തെ പെണ്‍കുട്ടികളുടെ എണ്ണം കൂട്ടാനാണ്‌ പദ്ധതി. അന്താരാഷ്‌ട്ര വനിതാ ദിനത്തിന്റെ ഭാഗമായുള്ള പഞ്ചകുലയില്‍ നടന്ന പരിപാടിയിലാണ്‌ പദ്ധതി അവതരിപ്പിച്ചത്‌.


റൂറല്‍ അര്‍ബന്‍ മേഖലകളില്‍ പട്ടികജാതി ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള വിഭാഗത്തില്‍ പെടുന്ന ആദ്യജാതകളെയും 2015 ജനുവരി 22 ന്‌ ശേഷം ജനിക്കുന്ന പെണ്‍കുട്ടികളെയും ഏറ്റെടുക്കാനുള്ള പദ്ധതിയാണ്‌ ഇത്‌. ഈ വിഭാഗത്തില്‍ പെടുന്ന കുടുംബത്തിന്‌ 21,000 രൂപ വീതം നല്‍കും. അതുപോലെ തന്നെ ജനുവരി 22 ന്‌ ശേഷം വരുന്ന കുടുംബത്തിലെ രണ്ടാമത്തെ പെണ്‍കുഞ്ഞിന്‌ 21,000 രൂപ വീതവും നല്‍കും.


സംസ്‌ഥാനത്തെ പെണ്‍കുഞ്ഞുങ്ങള്‍ക്കും സ്‌ത്രീകള്‍ക്കുമായി ഖട്ടാര്‍ സര്‍ക്കാര്‍ 'ഹരിയാന കന്യാഘോഷ്‌' എന്നൊരു പദ്ധതി കൂടി അവതരിപ്പിക്കുന്നുണ്ട്‌. ഇതിലേക്ക്‌ ഹരിയാന മുഖ്യമന്ത്രി ഒരു ലക്ഷം രൂപ സംഭാവന നല്‍കും. ഇതിനായുള്ള ഫണ്ട്‌ 100 കോടിയാക്കി ഉയര്‍ത്തുകയും ചെയ്യും. ഇന്ദിരാഗാന്ധി മഹിളാ ശക്‌തി പുരസ്‌ക്കാരത്തിനുള്ള തുക ഒരു ലക്ഷത്തില്‍ നിന്നും 1.5 ലക്ഷമായി ഉയര്‍ത്തും. ബഹന്‍ ഷാനോ ദേവി പുരസ്‌ക്കാരതുക 51,000 ല്‍ നിന്നും ഒരു ലക്ഷമാക്കും.










from kerala news edited

via IFTTT

ഇന്ത്യ ജയിക്കണേ എന്ന് പാകിസ്താൻ പ്രാർത്ഥിക്കുന്ന ഏക മത്സരം


ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെയും കീഴടക്കി ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ച ഇന്ത്യയുടെ അടുത്ത മത്സരം അയര്‍ലന്‍ഡുമായാണ്. അയര്‍ലന്‍ഡിനെ ഇന്ത്യ കീഴടക്കിയാല്‍ മാത്രമെ ലോകകപ്പ് ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കാന്‍ പാക്കിസ്ഥാനാവു.


ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പൊട്ടിക്കാനായി കരുതിവെച്ച പടക്കം പൊട്ടിക്കാന്‍ ഇതുവരെ കഴിഞ്ഞില്ലെന്ന പാക്കിസ്ഥാന്റെ നിരാശ മാറ്റാന്‍ ഇനി ഇന്ത്യയുടെ മോക്ക.  അതിനാല്‍ അയര്‍ലന്‍ഡിനെ ഇന്ത്യ കീഴടക്കാനായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞാണ് ഇത്തവണ ഇന്ത്യാ വിരുദ്ധനായ ആരാധകന്‍ എത്തുന്നത്. സ്റ്റാര്‍ സ്പോര്‍ട്സ് സ്റ്റുഡിയോയിലേക്ക് പടക്കവുമായി കയറുന്ന ആരാധകന് കമന്റേറ്റര്‍മാരായ ഹര്‍ഷ ബോഗ്‌ലെയും ആകാശ് ചോപ്രയും ചേര്‍ന്നാണ് മോക്ക ആശംസിക്കുന്നത്

നോമ്പുകാലധ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍








നോമ്പുകാലധ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍


Posted on: 09 Mar 2015





ഫാ.സോജി ഓലിക്കലും സെഹിയോന്‍ യു.കെ.ടീമും ചേര്‍ന്ന് മാര്‍ച്ച് 26,27,28 തീയതികളില്‍ വിഗനില്‍ വെച്ച് നടത്തുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേകശുശ്രൂഷകള്‍ ഉണ്ടായിരിക്കും. കിഡ്‌സ് ഫഓര്‍ കിംഗ്ഡം ടീം ആണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക.

മാര്‍ച്ച് 26 ന് 10a.m to 6 p.m - Sacred Heart Church

മാര്‍ച്ച് 27 ന് 10a.m to 6 p.m - Throstlenest Ave

മാര്‍ച്ച് 28 ന് 10a.m to 5 p.m - Wigan, WNG 7AS


കൂടുതല്‍ വിവരങ്ങള്‍ക്ക്:


സാലന്‍ - 07533818673

നീന - 07460839496





വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍












from kerala news edited

via IFTTT

കൊടുങ്ങല്ലൂര്‍ മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍








കൊടുങ്ങല്ലൂര്‍ മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍


Posted on: 09 Mar 2015






ദുബായ് : കെ.എം.സി.സി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു.

റിട്ടേണിംഗ് ഓഫീസര്‍ മുഹമ്മദ് അക്ബറിന്റെ മേല്‍ നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സത്താര്‍ മാമ്പ്ര ( പ്രസിഡണ്ട്) അലി മേപുറത്ത്, സി.കെ ഇബ്രാഹിം, പി.എ.ഹംസ, അക്ബര്‍ പു ത്തന്‍ചിറ (വൈസ് പ്രസിഡണ്ട് മാര്‍) അബ്ദുല്‍ ബാരി (ജനറല്‍ സെക്രടറി) സലാം സഹായിപറമ്പില്‍, ഷഫീക് മാമ്പ്ര, അസ്‌കര്‍ പുത്തന്‍ചിറ, ഷഹുല്‍ഹമീദ് കെ.കെ , (ജോയിന്റ് സെക്രടരിമാര്‍) അബ്ദുല്‍ റഹ്മാന്‍ കൊടുങ്ങല്ലൂര്‍ (ട്രഷറര്‍ ) എന്നിവരടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.


ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് യു.എ.ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോ: പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രടറി ഇബ്രാഹിം എളെറ്റില്‍ , ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് ,ജില്ല ഭാരവാഹികളായ ഉബൈദ് ചേറ്റുവ, കെ.എസ് ഷാനവാസ്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, മുഹമ്മദ് അക്ബര്‍, അഷ്‌റഫ് പിള്ളകാട്, മുസമ്മില്‍ ചേലക്കര എന്നിവര്‍ സംസാരിച്ചു.












from kerala news edited

via IFTTT

ഓഹരി വിപണിയില്‍ തകര്‍ച്ച









Story Dated: Monday, March 9, 2015 12:06



mangalam malayalam online newspaper

മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ചയോടെ തുടക്കം. സെന്‍സെക്‌സ് 340 പോയിന്റ് താഴന്ന് 29,108.26ലും നിഫ്റ്റി 110.45 പോയിന്റ് നഷ്ടത്തില്‍ 8,827.30 ലുമാണ് വ്യപാരം ആരംഭിച്ചത്. ഫണ്ടുകളുടെ വില്‍പ്പന സമ്മര്‍ദ്ദം ഉയര്‍ന്നതാണ് വിപണിക്ക് തിരിച്ചടിയായത്. ഐ.ടി, ടെക്, ബാങ്കിംഗ്, ഊര്‍ജം മേഖലകളിലെ ഓഹരികളെല്ലാം സമ്മര്‍ദ്ദത്തിലാണ്. വ്യാഴാഴ്ച 68.22 പോയിന്റ് നേട്ടത്തിലായിരുന്നു സൂചിക ക്ലോസ് ചെയ്തത്. ഹോളി പ്രമാണിച്ച് വെള്ളിയാഴ്ച വിപണിക്ക് അവധിയായിരുന്നു.










from kerala news edited

via IFTTT

ആലമിന്റെ മോചനം: രാജ്യസുരക്ഷയെ ബാധിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കില്ലെന്ന് കേന്ദ്രം









Story Dated: Monday, March 9, 2015 11:54



mangalam malayalam online newspaper

ന്യുഡല്‍ഹി: ജമ്മു കശ്മിരിലെ വിഘടനവാദി നേതാവ് മസറത്ത് ആലമിന്റെ മോചനത്തെ ചൊല്ല പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ബഹളം വച്ചത്. ആലമിനെ മോചിപ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന് ഒറ്റയ്ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രിയുമായി സെയ്ദ് കൂടിയാലോചന നടത്തിയിട്ടുണ്ടാകുമെന്നും കോണ്‍ഗ്രസ് സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ബഹളം ശക്തമായതോടെ ലോക്‌സഭ 11.30 വരെ നിര്‍ത്തിവച്ചു.


വിഷയത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിശദീകരണം നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചുവെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. 12 മണിക്കായിരിക്കും രാജ്‌നാഥ് സിംഗ് വിശദീകരണം നല്‍കുക. പ്രധാനമന്ത്രി തന്നെ മറുപടി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതോടെ നായിഡുവും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവുമുണ്ടായി. ആലമിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി കശ്മീര്‍ സര്‍ക്കാര്‍ ഒന്നും ആലോചിച്ചിട്ടില്ലെന്ന് നായിഡു പറഞ്ഞു.


അതിനിടെ, രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു തീരുമാനത്തിനും കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ അറിയിച്ചു. ആലമിനെ മോചിപ്പിച്ച ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ രാജ്യം മുഴുവന്‍ അപലപിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. അധികാരത്തോടുള്ള ആര്‍ത്തിമൂത്ത ബി.ജെ.പി തീവ്രവാദികളുമായി ഇത്തരമൊരു ധാരണയിലെത്താന്‍ പാടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.


കശ്മീരില്‍ 201ല്‍ നടന്ന നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭശത്ത ്തുടര്‍ന്നാണ് വിഘടനവാദി നേതാവായ മസ്രത്ത് ആലമിനെ അറസ്റ്റു ചെയ്തു ബാരാമുള്ള ജയിലിടച്ചത്. ദേശസുരക്ഷ നിയമപ്രകാരമായിരുുന അറസ്റ്റ്. കശ്മീരില്‍ പി.ഡി.പിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി പത്തു ദിവസത്തിനുള്ളില്‍ ആലമിനെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഇയാള്‍ ജയില്‍ മോചിതനായത്.










from kerala news edited

via IFTTT

Sunday, 8 March 2015

ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം








ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം


Posted on: 09 Mar 2015




ദുബായ്: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ദുബായിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. എന്‍.ആര്‍ മായിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍.പി.രാമചന്ദ്രന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. ജേക്കബ് ജോര്‍ജ്, ദിലീപ് ഇബ്രാഹിം, ബാബു പീതാംബരന്‍, കെ.പി.ശിവകുമാര്‍, സി.പി.പത്മനാഭന്‍, ചന്ദ്രന്‍ മുല്ലപ്പള്ളി, ഉദയവര്‍മ്മ, അഡ്വ.മുസ്തഫ, അക്ബര്‍ അലി, എം.എന്‍.രവീന്ദ്രന്‍, ടോജി, ജോണ്‍ മാത്യു, ജലീല്‍ എന്നിവര്‍ അനുസ്മരിച്ചു.











from kerala news edited

via IFTTT

പ്രഭ കൊല്ലരുതേയെന്ന്‌ യാചിക്കുന്നത്‌ നിസ്സഹായനായ ഭര്‍ത്താവിന്‌ കേട്ടിരിക്കേണ്ടിവന്നു!









Story Dated: Monday, March 9, 2015 11:39



mangalam malayalam online newspaper

ബംഗളൂരു: എന്തുവേണമെങ്കിലും എടുത്തുകൊളളൂ, ഉപദ്രവിക്കല്ലേ എന്ന്‌ പ്രഭ അരുണ്‍കുമാര്‍ (41) അജ്‌ഞാതനായ അക്രമിയോട്‌ കെഞ്ചിപ്പറയുന്നത്‌ ഭര്‍ത്താവിന്‌ നിസ്സഹായതയോടെ കേട്ടിരിക്കേണ്ടിവന്നു. ശനിയാഴ്‌ച രാത്രി പ്രഭ കര്‍ണാടകയിലുളള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ സിഡ്‌നിയിലെ പാര്‍ക്കില്‍ കവര്‍ച്ചക്കാരന്റെ കുത്തേറ്റു വീഴുന്നത്‌.


ആക്രമണത്തിനിനയാവുന്നതിന്‌ തൊട്ടു മുമ്പ്‌ ഒരു വലിയ മനുഷ്യന്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നുവെന്ന്‌ ഭര്‍ത്താവ്‌ അരുണ്‍കുമാറിനോട്‌ പ്രഭ പറഞ്ഞതായി അവരുടെ അന്തരവന്‍ വെളിപ്പെടുത്തി. അതിനു ശേഷം തന്നെ ഉപദ്രവിക്കരുതെന്നും എന്തു വേണമെങ്കിലും എടുത്തുകൊളളൂവെന്നും പറയുന്നത്‌ കേള്‍ക്കാമായിരുന്നു. ഞരക്കങ്ങള്‍ക്കൊടുവില്‍ തനിക്ക്‌ കുത്തേറ്റുവെന്നു പ്രഭ പറഞ്ഞു. അപ്പോഴേക്കും ഫോണ്‍ കട്ടായെന്നും പ്രഭയുടെ അനന്തരവന്‍ പറയുന്നു.


വെസ്‌റ്റ്മീഡിലെ വീട്ടില്‍ നിന്ന്‌ കേവലം 300 മീറ്റര്‍ അകലെയാണ്‌ പ്രഭ കുത്തേറ്റു വീണത്‌. രക്‌തത്തില്‍ കുളിച്ചുകിടന്ന യുവതിയെ കണ്ട വഴിയാത്രക്കാരന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി.


'മൈന്‍ഡ്‌ട്രീ'യുടെ പ്രോജക്‌റ്റുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ വര്‍ഷം മുമ്പാണ്‌ പ്രഭ സിഡിനിയിലെത്തുന്നത്‌. ഏപ്രിലില്‍ നാട്ടിലേക്ക്‌ മടങ്ങാനിരിക്കെയാണ്‌ അഞ്‌ജാതന്റെ കത്തിക്കിരയായത്‌. ദക്ഷിണ കന്നഡയിലെ സുളളിയയില്‍ നിന്നുളള പ്രഭയ്‌ക്ക് ഒമ്പത്‌ വയസ്സുളള ഒരു മകളുണ്ട്‌.










from kerala news edited

via IFTTT

ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ഭേദഗതി അനുവദിക്കില്ലെന്ന് ഖാര്‍ഗെ









Story Dated: Monday, March 9, 2015 11:15



ന്യുഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലിന്മേല്‍ പ്രതിപക്ഷവുമായി സമവായത്തിലെത്താനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്മേല്‍ മാറ്റം കൊണ്ടുവരുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് പാര്‍ട്ടി കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.










from kerala news edited

via IFTTT

സത്യം കേസില്‍ വിധി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി









Story Dated: Monday, March 9, 2015 11:07



ഹൈദരാബാദ്: സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് ലിമിട്ടഡ് ഉള്‍പ്പെട്ട കോടികളുടെ തട്ടിപ്പ് കേസില്‍ വിധി പറയുന്നത് ഹൈദരാബാദിലെ പ്രത്യേക കോടതി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി. ഇന്നു പ്രഖ്യാപിക്കാനിരുന്ന വിധിയാണ് മാറ്റിവച്ചത്. സ്‌പെഷ്യല്‍ ജഡ്ജ് ബിവിഎല്‍എന്‍ ചക്രവര്‍ത്തിയാണ് വിധി പറയുക.


2009 ജനുവരി ഏഴിനാണ് തട്ടിപ്പ് പുറത്തുവന്നത്. സി.ബി.ഐ അന്വേഷിച്ച കേസില്‍ 3000 രേഖകള്‍ പരിശോധിക്കുകയും 226 സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. കമ്പനിയുടെ അക്കൗണ്ട് ബുക്കില്‍ കൃത്രിമം നടത്തി ലാഭക്കണക്കില്‍ കോടികളുടെ ക്രമക്കേടു കാണിച്ചുവെന്ന് സത്യം സ്ഥാപക നേതാവ് ബി.രാമലിംഗ് രാജു കുറ്റസമ്മതം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് രാജുവിനെ സെബി 14 വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാജുവും കൂട്ടാളികളും കൂടി 2000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് സെബിയുടെ വിലയിരുത്തല്‍.


രാജുവിനെ കൂടാതെ സഹോദരന്‍ ബി. രാമരാജു ഉള്‍പ്പെടെ ഒമ്പതു പ്രമുഖരെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു.










from kerala news edited

via IFTTT

ഒഴുക്കില്‍പെട്ട കാറിനുള്ളില്‍നിന്ന് 14 മണിക്കൂറിനു ശേഷം ഒന്നരവയസ്സുകാരി രക്ഷപ്പെടുത്തി









Story Dated: Monday, March 9, 2015 10:49



mangalam malayalam online newspaper

സാള്‍ട്ട്‌ലേക്ക് സിറ്റി: യു.എസിലെ സ്പ്രിങ്‌വില്ലെയില്‍ ഉത്ത നദിയിലൂടെ ഒഴുകി നടന്ന കാറില്‍ നിന്ന് ഒന്നര വയസ്സുകാരിയെ 14 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. ശനിയാഴ്ചയാണ് ഒരു മീന്‍പിടുത്തക്കാരന്‍ കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ഡ്രൈവിംഗ് സീറ്റില്‍ മരിച്ചനിലയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍ തന്നെ സാള്‍ട്ട് ലേക്ക് സിറ്റിയിലെ ആുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയോടെ കുട്ടിയുടെ നില തൃപ്തികരമായെന്ന് പോലീസ് അറിയിച്ചു.


അപകടത്തില്‍പെട്ടാണ് കാര്‍ നദിയില്‍ പതിച്ചതെന്ന് കരുതുന്നു. കുട്ടിയുടെ അമ്മയായ ലിന്‍ ജെന്നിഫര്‍ ഗ്രൂസ്‌ബെക്ക് (25) അപകടത്തില്‍ മരിച്ചനിലയിലാണ് കാറിനുള്ളില്‍ കണ്ടെത്തിയത്. പ്രദേശിക സമയം വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. സ്പ്രിങ്‌വില്ലെയിലെ വീട്ടിലേക്ക് പോവുകയായിരുന്നു അമ്മയും മകളും. നദിക്കു കുറുകേയുള്ള പാലത്തിലേക്ക് കയറിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് നദിയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ആളുകള്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെ കാര്‍ മത്സ്യത്തൊഴിലാളി കണ്ടെത്തുന്നത്.










from kerala news edited

via IFTTT

ചരമം - തങ്കമ്മ വര്‍ഗീസ് (ന്യൂയോര്‍ക്ക്)








ചരമം - തങ്കമ്മ വര്‍ഗീസ് (ന്യൂയോര്‍ക്ക്)


Posted on: 09 Mar 2015





സ്റ്റാറ്റന്‍ഐലന്‍ഡ്: മാവേലിക്കര ഷാരോണ്‍ വില്ലയില്‍ പരേതനായ വര്‍ഗീസ് മോസസിന്റെ ഭാര്യ തങ്കമ്മ വര്‍ഗീസ് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അന്തരിച്ചു. മേരി ജോയി, മോസസ് വര്‍ഗീസ്, ജോസഫ് വര്‍ഗീസ്, ആനി ഫിലിപ്പ് എന്നിവരാണ് മക്കള്‍. ന്യൂയോര്‍ക്കില്‍ നിന്ന് തന്നെയുള്ള ബാബു ഫിലിപ്പിന്റെ ഭാര്യാമാതാവാണ് പരേത.

സംസ്‌കാര ചടങ്ങുകള്‍ മാര്‍ച്ച് 9 ന് രാവിലെ 9:30 നു മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ തുടങ്ങി ഫെയര്‍വ്യൂ സെമിത്തേരിയില്‍ നടത്തപ്പെടും. 1852 വിക്ടറി ബുലവാര്‍ഡ്, സ്റ്റാറ്റന്‍ ഐലണ്ട്, ന്യൂയോര്‍ക്ക് 10314. നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഡയൊസീസിലെ സഖറിയ മാര്‍ നിക്കോളോവോസ് തിരുമേനിയാണ് സംസ്‌കാര ശുശ്രൂഷകള്‍ക്കുനേതൃത്വം നല്‍കുന്നത്.




വാര്‍ത്ത അയച്ചത് : വിനോദ് കൊണ്ടൂര്‍ ഡേവിഡ്













from kerala news edited

via IFTTT