121

Powered By Blogger

Monday, 9 March 2015

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്: ലളിത് മോഡിയെ നീക്കി









Story Dated: Monday, March 9, 2015 01:24



ജയ്പൂര്‍: രാജസ്ഥന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ലളിത് മോഡിക്കെതിരെ നടപടി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഡിയെ നീക്കി. ഇന്നു ചേര്‍ന്ന് അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനം. ഇതേതുടര്‍ന്ന് മോഡി അനുകൂലികള്‍ സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കി.










from kerala news edited

via IFTTT

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പി.സി തോമസിനെ നീക്കി









Story Dated: Monday, March 9, 2015 01:15



കോട്ടയം: കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗത്തില്‍ തര്‍ക്കം രൂക്ഷമായി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പി.സി തോമസിനെ നീക്ക സ്‌കറിയ തോമസ് പുതിയ ചെയര്‍മാനായി ചുമതലയേറ്റു. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുകയാണെന്ന് വ്യക്തമായി.










from kerala news edited

via IFTTT

ബിഹാറില്‍ രണ്ടു പോലീസുകാര്‍ പരസ്പരം വെടിവച്ച് മരിച്ചു









Story Dated: Monday, March 9, 2015 01:11



പട്‌ന: ബിഹാറില്‍ വാക്കുതര്‍ക്കത്തിനിടെ രണ്ടു പോലീസുകാര്‍ പരസ്പരം വെടിവച്ചു മരിച്ചു. രണ്ടു പേരുടെയും തലയ്ക്കാണ് വെടിയേറ്റത്. പട്‌നയിലെ ബിക്‌റാം ബ്ലോക്ക് ഓഫീസില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവമെന്ന് എസ്.പി ജിതേന്ദ്ര റാണ പറഞ്ഞു. സംഭവത്തിനു പിന്നിലെ കാരണം പോലീസ് പരിശോധിച്ചുവരികയാണ്. വാക്കുതര്‍ക്കത്തിനിടെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു.










from kerala news edited

via IFTTT

കുടിയൊഴിപ്പിക്കല്‍: പച്ചാളത്ത്‌ ഹര്‍ത്താല്‍









Story Dated: Monday, March 9, 2015 01:03



mangalam malayalam online newspaper

കൊച്ചി: പച്ചാളം റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കാനായി കെട്ടിടങ്ങള്‍ പൊളിച്ച്‌ നീക്കിയതിനെ തുടര്‍ന്ന്‌ പ്രദേശത്ത്‌ ഹര്‍ത്താലിനു ആഹ്വാനം ചെയ്‌തു. ചിറ്റൂര്‍ മുതല്‍ എറണാകുളം കച്ചേരിപ്പടി വരെ ഹര്‍ത്താല്‍ വരെയാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. എസ്‌.എസ്‌.എല്‍.സി പ്ലസ്‌ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഗതാഗത തടസപ്പെടുത്തിയിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്‌.


മതിയായ നഷ്‌ടപരിഹാരം ലഭിക്കാതെ സ്‌ഥലം ഒഴിയില്ലെന്ന നിലപാടിലായിരുന്നു പ്രദേശത്തെ ജനങ്ങള്‍. എന്നാല്‍ ഇന്നു രാവിലെ വന്‍ പോലീസ്‌ സന്നാഹത്തോടെ 22 കെട്ടിടങ്ങളാണ്‌ റെയില്‍വേ മേല്‍പ്പാലത്തിനാതയി പൊളിച്ചു നീക്കിയത്‌. പ്രദേശത്ത്‌ ഇേപ്പാഴും സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുകയാണ്‌. 48 മണിക്കൂറിനുള്ളില്‍ സ്‌ഥലം ഒഴിഞ്ഞ്‌ കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉടമകള്‍ക്ക്‌ വെള്ളിയാഴ്‌ച നോട്ടീസ്‌ നല്‍കിയിരുന്നു. സംഭവ സ്‌ഥലത്തുനിന്നും സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌ത് നീക്കിയിട്ടുണ്ട്‌. മുമ്പ്‌ ഒഴിപ്പിക്കലിനെതിരെ പ്രക്ഷോഭം നടത്തുന്ന പച്ചാളം ആര്‍.ഒ.ബി ജനകീയ സമര സമിതിയുടെ 26 നേതാക്കളെ േപാലീസ്‌ കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു. അനധികൃതമായി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയെന്നാണ്‌ ജനകീയ സമരസമിതിയുടെ ആരോപണം. ഒഴിപ്പിക്കലിനെതിരെ സമിതി കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന്‌ പരിഗണിക്കാനിരിക്കെയാണ്‌ രാവിലെ തന്നെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത്‌. സ്‌ഥല ഉടമകളും, കളക്‌ടറും, ജനപ്രതിനിധികളും തമ്മില്‍ നഷ്‌ടപരിഹാരത്തെ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്‌. അതേസമയം 13 സ്‌ഥലഉടമകള്‍ നേരത്തെ സ്‌ഥലവും കെട്ടിടങ്ങളും ഒഴിഞ്ഞ്‌ കൊടുത്തിരുന്നു.


മെട്രോ റെയില്‍ നിര്‍മാണത്തിന്‌ നല്‍കുന്ന അതേ നഷ്‌ടപരിഹാരം പച്ചാളത്ത്‌ നിന്നും ഒഴിപ്പിക്കപ്പെട്ടവര്‍ക്കും നല്‍കുമെന്ന്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നതായി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. സെന്റിനു 14 ലക്ഷം രൂപയും, വാടകയിനത്തില്‍ 30,000 രൂപയും, ഷിഫ്‌റ്റിംഗ്‌ ചാര്‍ജായി 25,000 രൂപ വീതവും നല്‍കുമെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നതായി ഉദേ്യാഗസ്‌ഥര്‍ പറഞ്ഞു. അതേസമയം പ്രദേശത്തെ 99 ശതമാനം ജനങ്ങളും പദ്ധതിയെ അനുകുലിക്കുന്നവരാണെന്ന്‌ എം.എല്‍.എ ഹൈബി ഈഡന്‍ പറഞ്ഞു.










from kerala news edited

via IFTTT

ഈരാറ്റുപേട്ടയില്‍ മധ്യവയസ്‌കന്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍









Story Dated: Monday, March 9, 2015 01:01



കോട്ടയം: ഈരാറ്റുപേട്ട ബസ് സ്റ്റാന്‍ഡിന് സമീപം തലയില്‍ മുറിവേറ്റ് മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടാമലയില്‍ ഇബ്രാഹിംകുട്ടി (62)യാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കൊലപാതകമാണെന്ന് സംശയമുണ്ട്.










from kerala news edited

via IFTTT

ഒരു തുളളി ഇന്ധനമില്ലാതെ സോളാര്‍ ഇമ്പള്‍സ്‌ 2 ലോകം ചുറ്റുന്നു









Story Dated: Monday, March 9, 2015 12:58



mangalam malayalam online newspaper

അബുദാബി: ഹരിത ഇന്ധനത്തെ പ്രോത്സാഹിപ്പിക്കാന്‍ സോളാര്‍ ഇമ്പള്‍സ്‌ 2 എന്ന ചെറു സോളാര്‍ വിമാനം ലോകം ചുറ്റിപ്പറക്കല്‍ ആരംഭിച്ചു, ഒരു തുളളി ഇന്ധനം കത്തിക്കാതെ! യാത്രയുടെ ആദ്യ പാദത്തില്‍ അബുദാബിയില്‍ നിന്ന്‌ മസ്‌കറ്റിലേക്ക്‌ പത്ത്‌ മണിക്കൂര്‍ നീളുന്ന യാത്രയാണ്‌ ഇമ്പള്‍സ്‌ 2 എന്ന സ്വിസ്‌ വിമാനം നടത്തുന്നത്‌.


തിങ്കളാഴ്‌ച രാവിലെ 7:12 ന്‌ അല്‍-ബാറ്റീന്‍ വിമാനത്താവളത്തില്‍ നിന്ന്‌ മസ്‌കറ്റിലേക്ക്‌ പറന്നുകൊണ്ടാണ്‌ വിമാനം ചരിത്ര ദൗത്യം ആരംഭിച്ചത്‌. സോളാര്‍ ഇമ്പള്‍സിന്റെ സി.ഇ.ഒ. ആന്ദ്രെ ബോച്‌ബെര്‍ഗ്‌ ആണ്‌ വിമാനത്തിന്റെ സാരഥി. 13 വര്‍ഷത്തെ പരീക്ഷണത്തിനൊടുവിലാണ്‌ സോളാര്‍ വിമാനം ഉലകം ചുറ്റാനൊരുങ്ങുന്നത്‌. നേരത്തെ ഇത്‌ 24 മണിക്കൂര്‍ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.


സോളാര്‍ ഇമ്പള്‍സ്‌ 2 ന്റെ ചിറക്‌ ഒരു ജമ്പോ ജെറ്റിന്റേതിനെക്കാള്‍ വലുതാണ്‌. 7200 സൗരോര്‍ജ സെല്ലുകളാണ്‌ ഇതില്‍ പിടിപ്പിച്ചിരിക്കുന്നത്‌. എന്നാല്‍ സിംഗിള്‍ സീറ്റര്‍ വിമാനത്തിന്‌ ഒരു സാധാരണ കാറിന്റെ മാത്രം ഭാരമാണുളളത്‌. അഞ്ച്‌ മാസം കൊണ്ട്‌ ചരിത്ര ദൗത്യം പൂര്‍ത്തിയാക്കാനാണ്‌ ശ്രമം. മസ്‌കറ്റില്‍ നിന്ന്‌ 12 സ്‌റ്റോപ്പുകള്‍. മൊത്തം 25 ദിവസത്തെ പറക്കല്‍ സമയമാണ്‌ ഉലകം ചുറ്റാനായി കണക്കാക്കിയിരിക്കുന്നത്‌.










from kerala news edited

via IFTTT

ദിലീപ് ചിത്രത്തില്‍ ഷക്കീലയും സന്തോഷ് പണ്ഡിറ്റും









സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റായിരുന്ന ശ്രീബാല.കെ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം ഷക്കീലയും സന്തോഷ് പണ്ഡിറ്റും. മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് ഷൂട്ടിങ് തുടങ്ങുന്ന സിനിമ ഇ ഫോര്‍ എന്റര്‍ടെയിന്റ്‌മെന്റും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.



ദിലീപ് ചാനല്‍ അവതാരകനായി എത്തുന്ന സിനിമയ്ക്ക് മാധ്യരംഗം തന്നെയാണ് പശ്ചാത്തലം. പുതുമുഖമായ മിഥിലയാണ് നായിക. മാധ്യമപ്രവര്‍ത്തകനും നടനുമായ ശശികുമാര്‍, സുഹാസിനി, ലെന, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലിന്റേതാണ് ഈണങ്ങള്‍. സമീര്‍ ഹഖ് ഛായാഗ്രഹണം.











from kerala news edited

via IFTTT

ഹൗ ഓള്‍ഡ് ആര്‍ യു ഇനി 36 വയതിനിലെ











36 വയതിനിലെ. ഹൗള്‍ ഓള്‍ഡ് ആര്‍ യു എന്ന ഹിറ്റ് ചിത്രം തമിഴിലേക്കെത്തുന്നത് ഈ പേരിലാണ്. മലയാളത്തില്‍ മഞ്ജുവാര്യരുടെ തിരിച്ചുവരവിന് വേദിയായ ചിത്രം തമിഴില്‍ ജ്യോതികയുടെ തിരിച്ചുവരവാണ് ആഘോഷമാക്കുന്നത്.

സിനിമയില്‍ മഞ്ജുവിന്റെ നിരുപമയുടെ കഥാപാത്രത്തിന്റെ പ്രായം 36 വയസ്സായിരുന്നു. അതാണ് തമിഴില്‍ 36 വയതിനിലെ എന്ന് തന്നെ പേരാക്കിയത്.


തമിഴില്‍ നിരുപമയെ അവതരിപ്പിക്കുന്ന ജ്യോതികയ്ക്കും 36 വയസ്സാണ്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്റ്‌മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് തമിഴ് റീമേക്കും ഒരുക്കുന്നത്.


സൂര്യയും റോഷനും ചേര്‍ന്നാണ് ചിത്രത്തിന് പേരിട്ടത്. റഹ്മാന്‍, അഭിരാമി എന്നിവരും ചിത്രത്തിലുണ്ട്. ഏപ്രിലിലാണ് റിലീസ്‌











from kerala news edited

via IFTTT

വി.അന്തോനീസിന്റെ നൊവേനയും ദിവ്യബലിയും








വി.അന്തോനീസിന്റെ നൊവേനയും ദിവ്യബലിയും


Posted on: 09 Mar 2015



മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ വിശുദ്ധഅന്തോനീസിന്റെ നൊവേനയും ദിവ്യബലിയും മാര്‍ച്ച് 10 ന് നടക്കും. നോര്‍ത്തെന്‍ഡിലെ സെന്റ് ഹില്‍ഡസ് ദേവാലയത്തില്‍ രാത്രി 7 മണി മുതലാണ് തിരുക്കര്‍മ്മങ്ങള്‍. ഫാ.റോബിന്‍സണ്‍ മെല്‍ക്കിസിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ലത്തീന്‍ ക്രമത്തിലുള്ള ദിവ്യബലിയെത്തുടര്‍ന്നാവും നൊവേനയും മറ്റ്തിരുക്കര്‍മ്മങ്ങളും നടക്കുക.

പള്ളിയുടെ വിലാസം: St.Hildas CHurch, 66, Kenworthy Lane, Northenden, Manchester, M224EF



വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍












from kerala news edited

via IFTTT

ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം








ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം


Posted on: 09 Mar 2015




സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കമ്മിറ്റി പ്രസി.അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട, ഭാരവാഹികളായ മനു സ്‌കറിയ, വര്‍ഗീസ് തെക്കിനിയേടത്ത്, സോണി ജോര്‍ജ്, ജോര്‍ജ് ജോസഫ്, മനോജ് വാണിയപുരയ്ക്കല്‍, രജി മാത്യു പുതിയിടം, ബെന്നി പോള്‍, വിവിധ സിറ്റി കമ്മിറ്റി പ്രസിഡന്റുമാരായ ടോജോ പെട്ടക്കാട്ട്, ബൈജു മേനേച്ചേരി, പി.ബി.ഹരിദാസ്, ഒ.ജി.സുരേഷ്‌കുമാര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.











from kerala news edited

via IFTTT

ആസാം വിദ്യാര്‍ത്ഥിയെ കള്ളനെന്ന്‌ തെറ്റിദ്ധരിച്ച്‌ തല്ലിച്ചതച്ചു









Story Dated: Monday, March 9, 2015 12:47



mangalam malayalam online newspaper

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെയുള്ള ആക്രമണം തലസ്‌ഥാനത്ത്‌ വീണ്ടും. 21 കാരനായ ആസാം വിദ്യാര്‍ത്ഥിയെ കള്ളനെന്ന്‌ തെറ്റിദ്ധരിച്ചു ആള്‍ക്കാര്‍ തല്ലിച്ചതച്ചു. ഡല്‍ഹി കോളനിയില്‍ വെള്ളിയാഴ്‌ച ആയിരുന്നു സംഭവം. ഗുവാഹത്തിയില്‍ നിന്നുള്ള അര്‍ബാസ്‌ അഹമ്മദിനാണ്‌ പരിക്കേറ്റത്‌.


സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന്‌ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യ ലഹരിയില്‍ അയല്‍ക്കാരായ ഒരാളുടെ വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചെന്നാണ്‌ ഇയള്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഹോളിദിനമായ വെളളിയാഴ്‌ച പുലര്‍ച്ചെ സ്വന്തം വീടാണെന്ന്‌ തെറ്റിദ്ധരിച്ചായിരുന്നു ഇക്കാര്യം ചെയ്‌തത്‌.


താക്കോല്‍ ഉപയോഗിച്ച്‌ തുറക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ്‌ കുത്തിത്തുറക്കാന്‍ ശ്രമിച്ചത്‌. ശബ്‌ദം കേട്ട്‌ വീടിന്റെ ഉടമയും അയല്‍ക്കാരായ മറ്റുള്ളവരും എത്തുകയും കള്ളനാണെന്ന്‌ പറഞ്ഞ്‌ മര്‍ദ്ദിക്കുകയുമായിരുന്നു. ഐഎഎസ്‌ പരിശീലനവുമായി ബന്ധപ്പെട്ട്‌ രണ്ടു വര്‍ഷമായി ഇവിടെ താമസിക്കുന്ന ആളാണ്‌ അര്‍ബാസ്‌. ഇയാള്‍ക്ക്‌ അബദ്ധം പറ്റിയതാണെന്ന്‌ പിന്നീട്‌ കണ്ടെത്തി.


അര്‍ബാസിന്റെ താമസസ്‌ഥലവും ഇയാള്‍ തുറക്കാന്‍ ശ്രമിച്ച സ്‌ഥലവും ഒരേ ഫ്‌ളോറില്‍ ഉള്ളതാണ്‌. സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്‌.










from kerala news edited

via IFTTT