121

Powered By Blogger

Wednesday, 1 April 2015

നിയന്ത്രണം വിട്ട ജീപ്പിടിച്ച്‌ വീട്‌ തകര്‍ന്നു











Story Dated: Wednesday, April 1, 2015 02:11


മൂവാറ്റുപുഴ: നിയന്ത്രണം വിട്ടു വന്ന ജീപ്പിടിച്ച്‌ വീട്‌ തകര്‍ന്നു. എം.സി. റോഡിന്‌ സമീപത്ത്‌ തൃക്കളത്തൂര്‍ കാവുംപടിയില്‍ രാമകൃഷ്‌ണന്‍ നായരുടെ വീടാണ്‌ തകര്‍ന്നത്‌. ഇന്നലെ ഉച്ചയ്‌ക്ക് 12.30നായിരുന്നു സംഭവം. വീടിനകത്തുണ്ടായിരുന്ന ആളുകള്‍ തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്‌. പെരുമ്പാവൂര്‍ നിന്നും കോട്ടയത്തേക്ക്‌ പോകുകയായിരുന്ന ജീപ്പാണ്‌ അപകടത്തില്‍ പെട്ടത്‌. റോഡില്‍ നിന്നും നാലടിയോളം താഴേക്ക്‌ വീണ ജീപ്പ്‌ വീട്ടില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. ഓടു മേഞ്ഞ വീടായതിനാല്‍ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്‌. ജീപ്പിലുണ്ടായിരുന്ന ഒരാള്‍ക്ക്‌ ചെറിയ പരുക്കുണ്ട്‌. സമീപത്തുള്ള ട്രാന്‍സ്‌ഫോമറില്‍ ഇടിക്കാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.










from kerala news edited

via IFTTT

ആറുദിനം; ടാറിങ്‌ 'അടിപൊളി'











Story Dated: Wednesday, April 1, 2015 02:11


കൂത്താട്ടുകുളം: നിര്‍മാണത്തിലെ അപാകതയും നിലവാരമില്ലായ്‌മയും മൂലം ആറു ദിവസം മുമ്പ്‌ ടാറിങ്‌ പൂര്‍ത്തീകരിച്ച റോഡ്‌ ടാറിങ്‌ പൊളിഞ്ഞു തകര്‍ന്നു. കാക്കൂര്‍ അണ്ടിച്ചിറ റോഡാണ്‌ തകര്‍ന്നത്‌. കാക്കൂര്‍ കോണ്‍വെന്റ്‌ ജംഗ്‌ഷന്‍ മുതല്‍ പള്ളിക്കുന്ന്‌ വരെയുളള ഭാഗത്ത്‌ റോഡിന്റെ ഏറ്റവും മുകളിലത്തെ ടാറിങ്‌ പാളിയാണ്‌ പൊളിഞ്ഞിരിക്കുന്നത്‌. പലയിടത്തും ടാറിങ്‌ വന്‍തോതില്‍ ഇളകിയിട്ടുണ്ട്‌. 24 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മിച്ച രണ്ടു കിലോമീറ്റര്‍ റോഡിനാണ്‌ ഈ ദുര്‍ഗതി.


ഏറ്റവും നിലവാരം കുറഞ്ഞ ടാറും അനുബന്ധ സാമഗ്രികളുമാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നും നിര്‍മാണം നടന്നുകൊണ്ടിരിക്കുമ്പോള്‍ വകുപ്പ്‌ തല ഉദ്യോഗസ്‌ഥര്‍ മേല്‍നോട്ടത്തിനായി ഇവിടെ എത്തിനോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ടാറിങിന്റെ പേരില്‍ നടക്കുന്ന അഴിമതി അവസാനിപ്പിക്കണമെന്നും കാക്കൂര്‍ അണ്ടിച്ചിറ റോഡ്‌ പൊളിഞ്ഞ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിച്ച്‌ പൂര്‍ണമായും റോഡ്‌ റീടാറിങ്‌ നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

തെങ്ങുള്ളവന് ചെത്തി കള്ള് കുടിക്കാനുള്ള അവകാശം കൊടുക്കണം: ജോയ്മാത്യു








തെങ്ങുള്ളവന് ചെത്തി കള്ള് കുടിക്കാനുള്ള അവകാശം കൊടുക്കണം: ജോയ്മാത്യു


posted on:

01 Apr 2015











from kerala news edited

via IFTTT

കോഴിക്കോടിന്റെ എരൂം പുളീം















എരൂം പുളീം എന്ന ഗാനത്തിന്റെ അണിയറപ്രവര്‍ത്തകരായ (ഇടതു നിന്നും) അമൃത് രാജേഷ്, വസീം ജാഫര്‍, മുരളീ കൃഷ്ണന്‍, യദുകൃഷ്ണ രാജ

രുചിയൂറുന്ന ഭക്ഷണം തെരഞ്ഞു പിടിച്ചു കഴിക്കുന്ന സ്ഥിരം കോഴിക്കോടന്‍ സ്വഭാവങ്ങളുളള ഒരു സംഘമാണ് അവര്‍. ഇങ്ങനെ കൊതിപ്പിക്കുന്ന ഭക്ഷണം തീന്‍മേശയിലേക്ക് എത്തിയപ്പോള്‍ അവര്‍ ഒരിക്കല്‍ ചിന്തിച്ചു എന്തു കൊണ്ട് ഇതിനെക്കുറിച്ചു നാട്ടുകാര്‍ക്കായി ഒരു ഹ്രസ്വ ചിത്രമൊരുക്കികൂടാ? അങ്ങനെ പിറന്നതാണ് ഷുഗര്‍ ആന്‍ഡ് സ്‌പൈസ് എന്ന കൊച്ചു സിനിമ. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ഇതിലെ പാട്ടായ എരൂം പുളീം യുട്യൂബില്‍ ഹിറ്റായി. വായില്‍ കപ്പലോടിക്കാനുളള വെളളം നിറയ്ക്കാന്‍ ഈ പാട്ടു തന്നെ ധാരാളം.


പ്രവാസികള്‍ക്കടക്കം കോഴിക്കോടന്‍ ഭക്ഷണം ഒരു ഗൃഹാതുരതയാണ്. പാട്ടു പുറത്തിറങ്ങിയിട്ടു രണ്ടു ദിവസമായേയുളളൂവെങ്കിലും വളരെ നല്ല അഭിപ്രായമാണ് മറുനാടന്‍ മലബാറികളടക്കം പറയുന്നത്- സിനിമയുടെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച അമൃത് രാജേഷ് പറയുന്നു.


മാര്‍ച്ച് അവസാനം പുറത്തിറങ്ങിയ ഈ വീഡിയോ ദിനം പ്രതി മൂവായിരം പേരാണ് ഡൗണ്‍ലോഡു ചെയ്യുന്നത്. പൊരിച്ച ഐസ്‌ക്രീമും പായസവും സുലൈമാനിയും പഴംപൊരിയും പത്തിരിയും ഓട്ടടയും കല്ലുമ്മക്കായയും ഉപ്പിലിട്ട നെല്ലിക്കയും സര്‍ബത്തും അപ്പവും മീന്‍കറിയും ബിരിയാണിയും ഉന്നക്കായയും ഹല്‍വയും തുടങ്ങി നാട്ടിലെ ഒട്ടുമിക്ക ഭക്ഷണവും ഇതിലെ കഥാപാത്രങ്ങളായി വരുന്നു. ഇടയ്ക്കു നഗരത്തിന്റെ ആകാശചിത്രങ്ങളും പാട്ടിനു മേമ്പൊടിയായെത്തുന്നു. മാനാഞ്ചിറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, കോഴിക്കോട് ബീച്ച്. മിഠായിത്തെരുവ് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചായിരുന്നു ചിത്രീകരണം.





മലബാറിന്റെ താളത്തില്‍ കോഴിക്കോടന്‍ ഭാഷയില്‍ ചിട്ടപ്പെടുത്തിയതാണ് ഇതിലെ ഓരോ വാക്കും.

പാലല പരപ്പിലു പാലടപ്രഥമന്റെ

പായസപെരുമകള്‍ പുകള്‍ കൊളളണ്, നാടിന്റെ

പായസപെരുമകള്‍ പുകള്‍ കൊളളണ്


തേനിമ്പമൊഴുകും പൂമ്പഴ നുറുക്കും

പാലല പരപ്പിലു പാലടപ്രഥമന്റെ

പായസപെരുമകള്‍ പുകള്‍ കൊളളണ്, നാടിന്റെ

പായസപെരുമകള്‍ പുകള്‍ കൊളളണ്


കുന്നോളം നിറപറ ചോറ് റങ്കോടെ വിളമ്പണ നാട്

കായനുറുക്കി വറത്തതുമുണ്ട്

പുത്തരി കുത്തിയ പത്തിരിയുണ്ട്

ചക്കരകൂട്ടിയൊരോട്ടടയുണ്ട് കൊതി പറക്കുന്നേ


ചേലോടെ, പൂഞ്ചേലോടെ, മനമൂറുന്നേ മധുവൂറുന്നേ

വട്ടനുറുക്കും കായവറുത്തതും

കുമ്പിളുകുത്തിയൊരപ്പവുമുണ്ട്

തിന്നു മടുക്കാനൊക്കില്ലല്ലീ നാടിന്‍ സ്വാദ്


മൊഹബത്തു തുടിക്കണ, മൊഞ്ചുളള വിഭവങ്ങള്‍

നാട്ടകമൊരുക്കണ കോഴിക്കോട് നാവിലു

പൂങ്കപ്പലിറക്കണ കോഴിക്കോട്


ദീപക് റാം എഴുതിയ വരികള്‍ക്ക് വസീം അഷ്‌റഫും മുരളീകൃഷ്ണനും സംഗീതം നല്‍കി. ആതിര കൃഷ്ണനും ഹാരിസ് സലീമുമാണ് ഗായകര്‍. ബ്ലൂ വാട്ടറാണ് നിര്‍മ്മാണം. സിനിമയ്ക്കു തിരക്കഥയെഴുതിയത് യദൂകൃഷ്ണ രാജയാണ്.











from kerala news edited

via IFTTT

ഉത്തരക്ക് ദേശീയപുരസ്‌കാരം; ഒരു വിയോജനക്കുറിപ്പ്?







ഭാരതത്തില്‍ ചലച്ചിത്രഗാനങ്ങള്‍ പല ഭാഷകളെയും സംസ്‌കാരങ്ങളെയും സംസ്ഥാനങ്ങളെയും കൂട്ടിയിണക്കുന്ന മഴവില്‍പ്പാലങ്ങളാണെന്ന് ആര്‍ക്കാണറിയാത്തത്? ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ മറ്റുഭാഷകളിലെ മികച്ചവയെ അന്വേഷിച്ചറിയാനുള്ള പ്രേരണയുമാവാറുണ്ട്. വിവിധ ഇടങ്ങളെ ഒന്നാക്കുമ്പോള്‍, മനസ്സുകൊണ്ട് കലാനുഭവത്തെ സ്വന്തമായിക്കരുതാന്‍ സാധാരണക്കാര്‍ക്കാവുന്നു. ജിക്കിമുതല്‍ ശ്രേയ ഘോഷാല്‍വരെ നമുക്കു സ്വന്തംതന്നെ. 'ഒരേകടലി'ലെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനു പുരസ്‌കാരംകിട്ടുന്ന ഗാനം ബോംബെ ജയശ്രീ പാടുമ്പോഴും മലയാളികളാസ്വദിക്കുന്നു; കാരണം അതൊരു മനോഹരഗാനമാണ്.


മലയാളിക്കു സന്തോഷമാണ് ഒരു മലയാളികലാകാരന്‍/കലാകാരി പുരസ്‌കാരംനേടുമ്പോള്‍. പക്ഷേ, ഔസേപ്പച്ചന്‍ മലയാളിയാണോ ഗായിക തമിഴത്തിയാണോ എന്നു നാം പരിഗണിക്കുന്നേയില്ല. അതായത് സംസ്ഥാനത്തിന്റെയോ ഭാഷയുടേയോ അതിര്‍വരമ്പുകളില്‍ നാം ആസ്വാദനശേഷിയെ തളച്ചിടാറില്ല. കൂടുതല്‍ പൂര്‍ണതയിലേക്ക് കല കുതിക്കുമ്പോഴാണ് നമുക്കു സുഖം; വ്യത്യസ്തത, ആഴം, പുതുമ, പാരമ്പര്യവഴികളെ സ്വീകരിക്കലും വിടലും എന്നിവയില്‍ തിളങ്ങുന്ന പ്രതിഭ ഇവ വേണം.




ഉത്തര ഉണ്ണികൃഷ്ണന്‍ എന്ന കൊച്ചുഗായികയ്ക്ക് ദേശീയപുരസ്‌കാരം! 'ശൈവം' എന്ന തമിഴ് ചിത്രത്തിലെ ആ ഗാനം കേട്ടാല്‍ അദ്ഭുതം സങ്കടമായിമാറും. ദേശീയതലത്തില്‍ ആലോചിക്കുമ്പോള്‍, സംസ്ഥാനതലത്തില്‍പ്പോലും കണക്കാക്കുമ്പോള്‍, അതിനു മികവില്ല. അപൂര്‍വവും അനന്യവുമായ ആലാപനവൈഭവമോ പ്രതിഭാസ്പര്‍ശമോയില്ല. നമുക്കു പ്രിയപ്പെട്ട ഒരു ഗായകന്റെ മകള്‍; ഒരു കൊച്ചുകുട്ടി... ആശംസകളും പ്രശംസകളും അനുഗ്രഹവും കൈമാറുന്നതിനപ്പുറം ഈ തിരഞ്ഞെടുപ്പിനെ അഭിനന്ദിക്കാന്‍വയ്യ.

സാധാരണക്കാര്‍ക്കുകൂടി സ്‌കൂള്‍നിലവാരമെന്നു തോന്നുന്ന ആ പാട്ടിന് എന്താണു മികവ്? അതു കഥാപാത്രത്തിനു പ്രത്യേക മിഴിവു കൊടുക്കുന്നുണ്ടോ? സംഗീതവിധികര്‍ത്താക്കള്‍ക്ക് അറിവും കേള്‍വിപരിചയവും വേണ്ടത്ര ഉണ്ടാവുമല്ലോ, എന്നിട്ട്? അല്ല, ഇത്തരമൊരുഗാനം ദേശീയപുരസ്‌കാരത്തിനു സമര്‍പ്പിക്കാന്‍ ആരാണു ധൈര്യപ്പെട്ടത്? ജി. ദേവരാജന്‍ പുരസ്‌കാരം തിരിച്ചുകൊടുത്തതും മറ്റുംമറ്റുമായ വിവാദങ്ങളോര്‍മയുണ്ട്. ഒരിക്കലും ഒരുപുരസ്‌കാരവും വിമര്‍ശനത്തിനപ്പുറമാവാറില്ല. എപ്പോഴും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. അതു വിധികര്‍ത്താക്കളുടെ അഭിരുചിവ്യത്യാസമെന്നേ പറയാന്‍പറ്റൂ.


എന്നാല്‍, ഇതു തീര്‍ത്തും അനുചിതമായ തീരുമാനവും ആപത്കരമായ കീഴ്‌വഴക്കവുമാണ്. നമ്മുടെ സംഗീതപാരമ്പര്യത്തിലെ പലപല വഴികള്‍ തുറക്കപ്പെടുകയും പുതുക്കപ്പെടുകയുമാണ് സിനിമാസംഗീതരംഗത്തു സംഭവിക്കേണ്ടത്. ആരൊക്കെ വിധികര്‍ത്താക്കള്‍? എങ്ങനെ മാര്‍ക്കിട്ടു? ഒരുപാടു സംശയങ്ങളും ആശങ്കകളും പൊന്തിവരുന്നു.


ഉണ്ണികൃഷ്ണനെങ്കിലും തന്റെ മകള്‍ പാടിയത് 2014ല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആലാപനമല്ല എന്നു പറയാന്‍കഴിയാത്തതെന്താണ്? ഏതുതരത്തില്‍ നോക്കിയാലും ഉത്തര ഉണ്ണികൃഷ്ണനാണ് 2014ലെ മികച്ച ഗായികയെന്നത് തീര്‍ത്തും അപലപനീയമായ തിരഞ്ഞെടുപ്പാണ്.


ഇന്ത്യന്‍ സിനിമാസംഗീതം, ഇന്ത്യയിലെ പലപല സംസ്ഥാനങ്ങള്‍ക്കു പൊതുവായുള്ള ആശയസംവാദഭൂമികയാണ്. സിനിമ, സാഹിത്യം, കല, കായികവിനോദങ്ങള്‍, രാഷ്ട്രീയം ഇങ്ങനെ ഇന്ത്യക്കാര്‍ക്കു പരസ്പരം പങ്കിടാവുന്ന ചില മേഖലകളുണ്ട്. ദക്ഷിണേന്ത്യയിലേക്കു പുരസ്‌കാരംവന്നത് സാംസ്‌കാരികമായ ഒരു നല്ല നടപടിയാണെന്നും പറയാം...


സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു സര്‍വപ്രിയരൂപകമാണ്. ഇന്ത്യയെ ആ ഒരു ബിന്ദുവില്‍ സമന്വയിക്കാന്‍പറ്റും. പക്ഷേ, മികച്ച ഗായികയായി ഈ കൊച്ചുകുട്ടിയെ തിരഞ്ഞെടുത്തപ്പോള്‍, സ്വന്തം കാതും കേള്‍വിശീലങ്ങളും ഇന്ത്യക്കാരുടെ സംഗീതാഭിരുചിയും ഒന്നും അവാര്‍ഡ് നിര്‍ണയസമിതിയെ സ്വാധീനിച്ചില്ല എന്നുപറയുന്നത്, ഏറെ വിനയത്തോടെ.


എന്തിന്? ആരുടെ പ്രേരണയാല്‍? ടി.എന്‍. കൃഷ്ണന്‍, യു. ശ്രീനിവാസ് തുടങ്ങിയ ബാലപ്രതിഭകളുടെ ആലാപനമാണോ നാം ഇതിലൂടെ കേള്‍ക്കുന്നത്?


പ്രധാനമായും ഈ കുറിപ്പെഴുതിയത് ഒരു സംവാദത്തിനു വഴിതുറക്കാനാണ്. എന്തിനാണീ അപക്വമായ തീരുമാനമെടുത്തത്? ജനങ്ങള്‍ക്കു കാതുകളില്ല എന്നാവുമോ?

പാട്ടുവീട്ടിലെ കുഞ്ഞുതാരം

രാജ്യത്തെ മികച്ച ഗായിക ഈ അഞ്ചാം ക്ലാസ്സുകാരി




നിങ്ങള്‍ക്കും പ്രതികരിക്കാം









from kerala news edited

via IFTTT

മുഖ്യമന്ത്രിക്ക്‌ എതിരെ അവകാശ ലംഘനത്തിന്‌ നോട്ടീസ്‌









Story Dated: Wednesday, April 1, 2015 08:38



തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ എതിരെ വി. ശിവന്‍കുട്ടി എം.എല്‍.എ. അവകാശ ലംഘനത്തിന്‌ നോട്ടീസയച്ചു. സരിത എസ്‌. നായരുമൊത്ത്‌ കൂടിക്കാഴ്‌ച നടത്തിയ ദിവസത്തെ കുറിച്ച്‌ സഭയെ തെറ്റദ്ധരിപ്പിച്ചു എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നോട്ടീസ്‌.










from kerala news edited

via IFTTT

കോടതി ഇടപെട്ടു; ഹിന്ദു യുവാവിനൊപ്പം ജീവിക്കാന്‍ മുസ്ലിം യുവതിക്ക്‌ അനുമതി









Story Dated: Wednesday, April 1, 2015 08:27



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഹിന്ദു യുവാവിനൊപ്പം ജീവിക്കാന്‍ മുസ്ലിം യുവതിക്ക്‌ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. ഹിന്ദു യുവാവുമൊത്തുള്ള വിവാഹ ശേഷം മറ്റൊരാളെ വിവാഹം കഴിക്കാന്‍ യുവതിയില്‍ കുടുംബം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ്‌ കോടതിയുടെ ഉത്തരവ്‌. യുവതിയുടെയും യുവാവിന്റെയും മുമ്പോട്ടുള്ള ജീവിതത്തില്‍ അനാവശ്യമായി ഇടപെടരുതെന്നും യുവതിയുടെ കുടുംബത്തോട്‌ കോടതി നിര്‍ദേശിച്ചു.


2014 ഡിസംബറിലാണ്‌ കേസ്‌ ആദ്യമായി കോടതിയുടെ മുന്നിലെത്തുന്നത്‌. താന്‍ സ്വമേധയാ ഹിന്ദു യുവാവായ ആകാശിനൊപ്പം ഇറങ്ങിപ്പോക്കുകയായിരുന്നു എന്ന്‌ 18കാരിയായ മുസ്ലീം യുവതി കോടതിയെ അറിയിച്ചു. ആകാശിമായുള്ള വിവാഹശേഷം താന്‍ വീട്ടില്‍ മടങ്ങിയെത്തി. അടുത്ത മൂന്നു വര്‍ഷത്തേയ്‌ക്ക് വിവാഹ ജീവിതം നയിക്കാന്‍ താല്‍പര്യമില്ലെന്നും യുവതി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ മാതാപിതാക്കള്‍ക്ക്‌ ഒപ്പം ജീവിക്കാന്‍ യുവതിയെ കോടതി അനുവദിച്ചു. ഈ കാലയളവില്‍ യുവതിയെ മറ്റൊരു വിവാഹത്തിന്‌ നിര്‍ബന്ധിക്കരുതെന്നും മാതാപിതാക്കളോട്‌ കോടതി നിര്‍ദേശിച്ചിരുന്നു.


ജനുവരിയിലാണ്‌ ആകാശ്‌ വീണ്ടും കോടതിയെ സമീപിക്കുന്നത്‌. തന്റെ ഭാര്യയെ മാതാപിതാക്കള്‍ ഉത്തര്‍പ്രദേശിലെ മീററ്റിലെത്തിച്ച്‌ മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഇയാള്‍ ആരോപിച്ചു. തുടര്‍ന്ന്‌ കോടതിയുടെ നിര്‍ദേശപ്രകാരം ഹാജരായ യുവതിയോട്‌ ആരുടെകൂടെ ജീവിക്കാനാണ്‌ ആഗ്രഹമെന്ന്‌ കോടതി ആരാഞ്ഞു. തനിക്ക്‌ ഭര്‍ത്താവിനൊപ്പം പോകാനാണ്‌ ആഗ്രഹമെന്ന്‌ യുവതി വെളിപ്പെടുത്തിയതോടെ കോടതി ഇതിന്‌ അനുവാദം നല്‍കുകയായിരുന്നു. യുവതിക്ക്‌ പ്രായപൂര്‍ത്തിയായ സാഹചര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും കോടതി വിലയിരുത്തി.










from kerala news edited

via IFTTT

രാംനവമി ആഘോഷം: സായിട്രസ്‌റ്റിന്‌ ലഭിച്ച സംഭാവന 3.88 കോടി









Story Dated: Wednesday, April 1, 2015 08:13



mangalam malayalam online newspaper

ഷിര്‍ദി: രാം നവമി ആഘോഷവുമായി ബന്ധപ്പെട്ട്‌ ശ്രീ സായിബാബ സംസ്‌ഥാന്‍ ട്രസ്‌റ്റിന്‌ 3.88 കോടി സംഭാവന കിട്ടിയതായി റിപ്പോര്‍ട്ട്‌. മൂന്ന്‌ ദിനങ്ങള്‍ നീളുന്ന ആഘോഷത്തിനായി വിശ്വാസികളില്‍ നിന്നാണ്‌ ഈ തുക ലഭിച്ചത്‌. പണപ്പെട്ടികള്‍, കൗണ്ടറുകള്‍, ഓണ്‍ലൈന്‍ എന്നിങ്ങനെ പല വഴിയിലൂടെയാണ്‌ സംഭാവന വന്നത്‌.


പണപ്പെട്ടികളില്‍ നിന്നും 1.96 കോടിയും കൗണ്ടറുകള്‍ വഴി 25 ലക്ഷവും ഓണ്‍ലൈന്‍ വഴിയുള്ള സംഭാവനകളായി 25 ലക്ഷവുമാണ്‌ മാര്‍ച്ച്‌ 27 മുതല്‍ 29 വരെ നടക്കുന്ന ആഘോഷത്തിനായി ലഭിച്ചത്‌. ഇതിനെല്ലാം പുറമേ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ ഇനത്തില്‍ അഞ്ചു ലക്ഷം വില വരുന്ന സാധനങ്ങളാണ്‌ കിട്ടിയത്‌. 20 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വിദേശനാണ്യവും സംഭാവന നല്‍കിയിരുന്നതായി സന്‍സ്‌ഥാന്റെ തലവന്‍ ദിലീപ്‌ സിര്‍പ്പി വ്യക്‌തമാക്കി.


ഒരു കോടി രൂപയുടെ സംഭാവനകള്‍ക്ക്‌ പുറമേ ഡല്‍ഹിക്കാരനായ ഒരു ഭക്‌തനില്‍ നിന്നും 86 ലക്ഷം രൂപ വില വരുന്ന ഒരു എയര്‍ കണ്ടീഷണിംഗ്‌ സിസ്‌റ്റവും ബാംഗ്‌ളൂരില്‍ നിന്നുള്ള ഒരു ഭക്‌തനില്‍ നിന്നും 13.60 ലക്ഷം മൂല്യം വരുന്ന രണ്ടു ചപ്പാത്തി നിര്‍മ്മാണ യന്ത്രവും പ്രസാദം നിര്‍മ്മിക്കാനായി എട്ടു ലക്ഷം രൂപ വിലവരുന്ന ഒരു ഉപകരണം ഡല്‍ഹിയിലെ മറ്റൊരു വിശ്വാസിയില്‍ നിന്നും ലഭിച്ചതായി അധികൃതര്‍ പറയുന്നു. 2015 മാര്‍ച്ച്‌ 31 വരെ വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി സായിബാബ ട്രസ്‌റ്റിന്റെ ഫിക്‌സഡ്‌ ഡെപ്പോസിറ്റ്‌ 1,375 കോടിയായി ഉയര്‍ന്നു.


കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട്‌ ട്രസ്‌റ്റിന്റെ വരുമാനം 25 മുതല്‍ 30 ശതമാനമാണ്‌ ഉയര്‍ന്നത്‌. 2009 - 10 വരെ ഇത്‌ 427 കോടിയായിരുന്നു. രാം നവമി ആഘോഷത്തിനായി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും 1.5 ലക്ഷം വിശ്വാസികള്‍ ഇവിടേക്ക്‌ ഒഴൂകിയെത്തുമെന്നും ദിവസവും സൗജന്യ ഭക്ഷണം നല്‍കുന്നതിനായി പ്രസാദാലയത്തിന്‌ വിശ്വാസികള്‍ ഇതുവരെ 23 ലക്ഷം സംഭാവന ചെയ്‌തിരിക്കുകയുമാണ്‌. സംസ്‌ഥാനില്‍ ആഘോഷ നഗരിയില്‍ 1.30 ലക്ഷം ലഡ്‌ഡു വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.










from kerala news edited

via IFTTT

അരുവിക്കര സീറ്റ്‌ ആവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കെ.പി.സി.സിക്ക്‌ കത്തുനല്‍കി









Story Dated: Wednesday, April 1, 2015 07:54



തിരുവനന്തപുരം: അരുവിക്കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ്‌ ആവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കെ.പി.സി.സിക്ക്‌ കത്തുനല്‍കി. രാജ്യസഭയില്‍ യുവനേതാക്കളെ പരിഗണിക്കാത്തതിലുള്ള അമര്‍ഷവും യൂത്ത്‌ കോണ്‍ഗ്രസ്‌ കത്തില്‍ പ്രകടിപ്പിച്ചതായാണ്‌ സൂചന.


യൂത്ത്‌ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ ഡീന്‍ കുര്യാക്കോസാണ്‌ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‌ കത്ത്‌ നല്‍കിയത്‌. വിവാദമില്ലാതെ സ്‌ഥാനാര്‍ത്ഥി നിര്‍ണയം നടത്തണമെന്നും അര്‍ഹരായ യുവ നേതാക്കളെ സ്‌ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ കത്തില്‍ ആവശ്യപ്പെടുന്നു.










from kerala news edited

via IFTTT

എയര്‍സെല്‍-മാക്‌സിസ്‌ കേസ്‌; മാരന്‍ സഹോദരന്മാരുടെ സ്വത്ത്‌ കണ്ടുകെട്ടി









Story Dated: Wednesday, April 1, 2015 07:52



mangalam malayalam online newspaper

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ്‌ വിവാദ ഉടമ്പടിയുമായി ബന്ധപ്പെട്ട കേസില്‍ ഡിഎംകെ നേതാക്കളായ മാരന്‍ സഹോദരന്മാരുടെ സ്വത്ത്‌ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ട്രേറ്റ്‌ കണ്ടുകെട്ടി. ദയാനിധിമാരന്റെയും കലാനിധി മാരന്റെയും 740 കോടിയുടെ സ്വത്തുക്കളാണ്‌ കണ്ടുകെട്ടിയത്‌. കഴിഞ്ഞ ആഗസ്‌റ്റില്‍ മാരനെതിരേയും മറ്റ്‌ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 100 കോടിയോളം വരുന്ന ഫിക്‌സഡ്‌ ഡെപ്പോസിറ്റ്‌ ഉള്‍പ്പെടെയുള്ള സ്വത്താണ്‌ കണ്ടുകെട്ടിയത്‌.


കേന്ദ്രമന്ത്രിയായിരിക്കെ എയര്‍സെല്‍, മാക്‌സിസ്‌ കമ്പനികള്‍ക്കായി പണത്തട്ടിപ്പ്‌ നടത്തിയെന്നാണ്‌ കേസ്‌. ചെന്നൈ അടിസ്‌ഥാനമായുള്ള ടെലികോം പ്രമോട്ടര്‍ സി ശിവശങ്കരനെ എയര്‍സെല്ലിന്റെയും മറ്റ്‌ രണ്ടു സ്‌ഥാപനങ്ങളുടെയും ഓഹരി മലേഷ്യന്‍ കമ്പനിയായ മാക്‌സിസ്‌ ഗ്രൂപ്പിന്‌ വില്‍പ്പന നടത്താന നിര്‍ബന്ധിക്കുകയും സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്‌തെന്നാണ്‌ സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്‌. മാരന്റെ സഹായത്തോടെ എയര്‍സെല്‍ ഏറ്റെടുത്ത മാക്‌സിസിന്‌ ആറു മാസത്തിനുള്ളില്‍ ലൈസന്‍സ്‌ സംഘടിപ്പിച്ചു നല്‍കാന്‍ വഴിവിട്ടു ഇടപെട്ടെന്നും ആരോപിക്കുന്നു.


ദയാനിധി മാരന്‌ പുറമേ കലാനിധി മാരന്‍, ടി അനന്ത കൃഷ്‌ണന്‍, മലേഷ്യന്‍ പൗരനായ റാല്‍ഫ്‌ മാര്‍ഷല്‍, സണ്‍ ഡയറക്‌ട് പ്രൈവറ്റ്‌ ലിമിറ്റഡ്‌, മാക്‌സിസ്‌ കമ്യൂണിക്കേഷന്‍, സൗത്ത്‌ഏഷ്യ എന്റര്‍ടെയ്‌ന്‍മെന്റ്‌ ഹോള്‍ഡിംഗ്‌ ലിമിറ്റഡ്‌, അസ്‌ട്രോ ഓള്‍ ഏഷ്യാ നെറ്റ്‌വര്‍ക്ക്‌ പിഎല്‍സി എന്നിവര്‍ക്കെതിരേയും ആരോപണമുണ്ട്‌. ഗുരുതരമായ ക്രിമിനല്‍ ഗൂഡാലോചനയാണ്‌ ചുമത്തിയിരിക്കുന്നത്‌.










from kerala news edited

via IFTTT

അമ്മായിയമ്മയുടെ ശവക്കല്ലറ വൃത്തിയാക്കുന്നതിന്‌ ഇടയില്‍ സ്‌മാരകശില വീണ്‌ മരുമകന്‍ മരിച്ചു









Story Dated: Wednesday, April 1, 2015 07:37



mangalam malayalam online newspaper

ഹാരിസ്‌ ബര്‍ഗ്‌: അമ്മായിയമ്മയുടെ ശവക്കല്ലറ വൃത്തിയാക്കുന്നതിനിടയില്‍ സ്‌മാരകശില തലയില്‍ വീണ്‌ മരുമകന്‍ മരിച്ചു. പെനിസില്‍വാനിയയിലെ ത്രൂപ്പിലിലുള്ള സെമിത്തേരിയിലിലാണ്‌ സംഭവം. സ്‌മാരകശില വീണ്‌ മരിച്ച സ്‌റ്റീഫന്‍ വോയ്‌ടാക്കി(74)ന്റെ മൃതദേഹം പോലീസെത്തി ആശുപത്രിയിലേക്ക്‌ മാറ്റി.


ഈസ്‌റ്ററിന്‌ മുന്നോടിയായാണ്‌ തങ്ങളുടെ കുടുംബത്തിലെ പൂര്‍വികരെ അടക്കംചെയ്‌ത ശവക്കല്ലറകള്‍ വ്യത്തിയാക്കാന്‍ സ്‌റ്റീഫന്‍ തീരുമാനിച്ചത്‌. ഇതിനായി ഇയാള്‍ തന്റെ ഭാര്യയുമൊത്ത്‌ ത്രൂപ്പിലിലുള്ള സെമിത്തേരിയിലെത്തി. തുടര്‍ന്ന്‌ ഓരോ ശവക്കല്ലറകള്‍ വീതം വൃത്തിയാക്കിവരുകയായിരുന്നു ഇരുവരും. ഇതിനിടയിലാണ്‌ സ്‌റ്റീഫന്‍ അമ്മായിയമ്മയുടെ ശവക്കല്ലറ വൃത്തിയാക്കുമ്പോള്‍ അപകടം സംഭവിച്ചത്‌. ശവക്കല്ലറയ്‌ക്ക് മുകളില്‍ സ്‌ഥാപിച്ചിരുന്ന സ്‌മാരകശില എങ്ങനെയോ നിരങ്ങി ഇയാളുടെ തലയില്‍ വീഴുകയായിരുന്നു എന്നാണ്‌ നിഗമനം. എന്നാല്‍ ഒരു സ്‌മാരക ശില നിരങ്ങി നീങ്ങുന്നതിന്‌ ആവശ്യമായ കാറ്റോ സ്‌റ്റീഫനില്‍ നിന്ന്‌ ഇത്തരത്തിലുള്ള എന്തെങ്കിലും നീക്കങ്ങളോ ഈ അവസരത്തില്‍ ഉണ്ടായിട്ടില്ലെന്ന്‌ സ്‌റ്റീഫനൊപ്പം സെമിത്തേരിയിലുണ്ടായിരുന്ന ഇയാളുടെ ഭാര്യയും സെമിത്തേരി സൂക്ഷിപ്പുകാരനും ഓര്‍മിക്കുന്നു.


പിന്നീട്‌ സ്‌ഥലത്തെത്തിയ പോലീസ്‌ സ്‌റ്റിഫന്റെ മൃതദേഹം പോസ്‌റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക്‌ മാറ്റി. ഇയാളും ഭാര്യയും മുമ്പും സെമിത്തേരിയിലെത്തി പ്രീയപ്പെട്ടവരുടെ ശവക്കല്ലറകള്‍ വൃത്തിയാക്കിയിരുന്നതായി സെമിത്തേരി സൂക്ഷിപ്പുകാരന്‍ പറഞ്ഞു.










from kerala news edited

via IFTTT